വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴുസമയ ശുശ്രൂഷകർ മുന്നണിയിൽനിന്ന്‌ പ്രസംഗവേലയെ നയിക്കുന്നു

മുഴുസമയ ശുശ്രൂഷകർ മുന്നണിയിൽനിന്ന്‌ പ്രസംഗവേലയെ നയിക്കുന്നു

മുഴു​സമയ ശുശ്രൂ​ഷകർ മുന്നണി​യിൽനിന്ന്‌ പ്ര​സം​ഗ​വേ​ലയെ നയിക്കു​ന്നു

നിങ്ങളെ സന്ദർശിച്ച ആദ്യത്തെ യഹോ​വ​യു​ടെ സാക്ഷി ഒരു മുഴു​സമയ പയനിയർ ശുശ്രൂ​ഷ​ക​നോ ഒരു മിഷന​റി​യോ ആയിരി​ക്കാ​നി​ട​യുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ശമ്പളം പറ്റുന്ന ശുശ്രൂ​ഷ​ക​വർഗ്ഗം ഇല്ലാത്ത​തി​നാൽ ഈ ആളുകൾക്ക്‌ മുഴു​സ​മ​യ​വും ശുശ്രൂ​ഷ​യി​ലേർപ്പെ​ടാൻ എങ്ങനെ കഴിയു​മെന്ന്‌ നിങ്ങൾ അതിശ​യി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം.

സമർപ്പി​ത​രും സ്‌നാ​പ​ന​മേ​റ്റവ​രു​മായ എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളും ശുശ്രൂ​ഷ​ക​രാണ്‌. എന്നാൽ അധികം പേർക്കും കുടുംബ കടപ്പാ​ടു​ക​ളോ മറ്റു കടപ്പാ​ടു​ക​ളോ ഉണ്ട്‌. അവ വാരത്തിൽ ചുരുക്കം ചില മണിക്കൂ​റു​ക​ളി​ല​ധി​കം ശുശ്രൂ​ഷ​യ്‌ക്ക്‌ വിനി​യോ​ഗി​ക്കു​ന്ന​തിൽ നിന്ന്‌ അവരെ തടയുന്നു. എന്നിരു​ന്നാ​ലും, ലോക​ത്തി​ലെ​ങ്ങു​മു​ളള ആയിര​ക്ക​ണ​ക്കിന്‌ സാക്ഷികൾ തങ്ങളുടെ ജീവി​ത​നി​ല​വാ​രം വെട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവർക്ക്‌ അംശകാല ജോലി​കൊണ്ട്‌ തങ്ങളുടെ കുറഞ്ഞ ചെലവു​കൾ വഹിക്കാ​നും അനന്തരം വർഷത്തിൽ ആയിര​മോ അധിക​മോ മണിക്കൂർ ശുശ്രൂ​ഷ​യ്‌ക്ക്‌ വിനി​യോ​ഗി​ക്കാ​നും കഴിയും.

മുഴു​സ​മയ പയനിയർ ശുശ്രൂ​ഷ​കർക്ക്‌ സ്വന്തമാ​യി ചെലവ​ഴി​ക്കാൻ അത്രതന്നെ പണം ഇല്ലെന്നു​ള​ളത്‌ സത്യം​തന്നെ. എന്നാൽ അവരെ സംബന്ധിച്ച്‌ ഇത്‌ ഒന്നാമതു ദൈവ​രാ​ജ്യം അന്വേ​ഷി​ക്കു​ന്ന​തി​നു​ളള ഒരു മാർഗ്ഗ​മാണ്‌. അവർക്ക്‌ അനേകം അനു​ഗ്ര​ഹ​ങ്ങ​ളും ലഭിക്കു​ന്നു. മാസത്തിൽ 90 മണിക്കൂ​റോ അധിക​മോ ദൈവ​വ​ച​ന​ത്തെ​ക്കു​റിച്ച്‌ മറ്റു​ള​ള​വ​രോട്‌ സംസാ​രി​ക്കാൻ കഴിയു​ന്ന​തു​തന്നെ നല്ല ഒരു അനുഭ​വ​മാണ്‌. മുഴു​സമയ ശുശ്രൂ​ഷകൻ ശുശ്രൂ​ഷ​യി​ലെ തന്റെ വൈദ​ഗ്‌ദ്ധ്യം മെച്ച​പ്പെ​ടു​ത്തു​ന്നു. താത്‌പ​ര്യ​ത്തെ ഉചിത​മാ​യി പിന്തു​ട​രു​ന്ന​തി​നു​ളള സമയവും അയാൾക്കുണ്ട്‌. ഇതു വളരെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഫലങ്ങൾ ഉളവാ​ക്കു​ന്നു. ഭൗതി​ക​മാ​യി ആവശ്യ​മു​ള​ളത്‌ അവർക്കുണ്ട്‌; തങ്ങൾക്കു​ള​ള​തി​നെ അവർ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു.—മത്തായി 6:33.

വാച്ച്‌ റ്റവർ സൊ​സൈ​റ്റി 1943 ഫെബ്രു​വ​രി​യിൽ വാച്ച്‌ റ്റവർ ഗിലയാദ്‌ ബൈബിൾ സ്‌കൂൾ സ്ഥാപിച്ചു. അതിന്റെ ഉദ്ദേശ്യം വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്ന​തിന്‌ പരിചയ സമ്പന്നരായ മുഴു​സമയ പയനിയർ ശുശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. അഞ്ചുമാ​സത്തെ പഠനപ​ദ്ധ​തി​യിൽ ബൈബി​ളി​ന്റെ​യും ബൈബിൾ ചരി​ത്ര​ത്തി​ന്റെ​യും യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ​യും ഒരു വിദേശ വയലിലെ സേവന​ത്തിന്‌ ഒരുങ്ങു​ന്ന​തി​നോട്‌ ബന്ധപ്പെട്ട വിഷയ​ങ്ങ​ളു​ടെ​യും ഒരു ഗാഢമായ പഠനം ഉൾപ്പെ​ടു​ന്നു.

മിഷന​റി​നി​യ​മ​ന​സ്ഥ​ല​ത്തേ​ക്കു​ളള യാത്ര​ച്ചെ​ലവ്‌ സൊ​സൈ​റ്റി വഹിക്കു​ന്നു. മിഷനറി ഭവനങ്ങ​ളിൽ ആരോ​ഗ്യ​പ്ര​ദ​മായ ഭക്ഷണവും മിതമായ താമസ​സൗ​ക​ര്യ​ങ്ങ​ളും സൊ​സൈ​റ്റി പ്രദാനം ചെയ്യുന്നു. വ്യക്തി​പ​ര​മായ ചെലവു​കൾ വഹിക്കു​ന്ന​തിന്‌ ഓരോ മിഷന​റി​ക്കും ഒരു മിതമായ പ്രതി​പൂ​ര​ണ​വും സൊ​സൈ​റ്റി കൊടു​ക്കു​ന്നു. ഷോപ്പിംഗ്‌, പാചകം, ശുചീ​ക​രണം എന്നിവ നടത്തി​ക്കൊണ്ട്‌ മിഷന​റി​മാർ മിഷന​റി​ഭ​വ​ന​ത്തി​ന്റെ പ്രവർത്ത​ന​ത്തിൽ തവണക​ളാ​യി സേവി​ക്കു​ന്നു. ഈ ന്യായ​മായ പരിപാ​ലനം ലഭിക്കു​ന്ന​തി​നാൽ മാസത്തിൽ കുറഞ്ഞത്‌ 140 മണിക്കൂർ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​തി​നും താത്‌പ​ര്യ​ക്കാ​രു​മാ​യി ബൈബി​ള​ദ്ധ്യ​യനം നടത്തു​ന്ന​തി​നും വിനി​യോ​ഗി​ക്കു​ന്ന​തിന്‌ മിഷന​റി​മാർക്ക്‌ സാധി​ക്കു​ന്നു.

ഈ മിഷന​റി​മാ​രിൽ അനേകർ തങ്ങളുടെ ഭവനത്തിൽ നിന്നും കുടും​ബ​ത്തിൽ നിന്നും ആയിര​ക്ക​ണ​ക്കിന്‌ മൈൽ അകലെ​യാണ്‌ നിയമി​ക്ക​പ്പെ​ടു​ന്നത്‌. അവർക്ക്‌ വ്യത്യസ്‌ത ജീവിത നിലവാ​ര​ത്തോ​ടും സംസ്‌ക്കാ​ര​ത്തോ​ടും പുതിയ ആഹാര ശീലങ്ങ​ളോ​ടും വ്യത്യസ്‌ത കാലാ​വ​സ്ഥ​യോ​ടും മറ്റൊ​രു ഭാഷ സംസാ​രി​ക്കു​ന്ന​തി​നോ​ടും പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ആളുകളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടും ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ അവരെ സഹായി​ക്കു​ന്ന​തി​നു​ളള ശക്തമായ ആഗ്രഹ​മു​ള​ള​തു​കൊ​ണ്ടു​മാണ്‌ അവർ ഈ വേല ചെയ്യു​ന്നത്‌.

വാച്ച്‌ റ്റവർ ഗിലയാദ്‌ ബൈബിൾ സ്‌കൂൾ 1943 മുതൽ 1992 വരെ 93 ക്ലാസ്സുകൾ നടത്തു​ക​യും 6,500-ലധികം മിഷന​റി​മാ​രെ അയയ്‌ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. സൊ​സൈ​റ്റി​യു​ടെ മേൽനോ​ട്ട​ത്തിൽ ആഫ്രി​ക്ക​യി​ലും മദ്ധ്യ അമേരി​ക്ക​യി​ലും ദക്ഷിണ അമേരി​ക്ക​യി​ലും പൗരസ്‌ത്യ​ദേ​ശ​ത്തും ദക്ഷിണ പസഫി​ക്കി​ലും ഉടനീളം ഇവർ ബൈബിൾ വിദ്യാ​ഭ്യാ​സ വികസ​നത്തെ മുന്നണി​യിൽ നിന്ന്‌ നയിച്ചി​രി​ക്കു​ന്നു. അവർ യൂറോ​പ്പി​ലും വളരെ​യ​ധി​കം വേല നിർവ്വ​ഹി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ സാക്ഷികൾ പയനി​യർമാ​രോ മിഷന​റി​മാ​രോ എന്ന നിലയിൽ മുഴു​സ​മ​യ​വും ശുശ്രൂ​ഷ​യി​ലേർപ്പെ​ട്ടാ​ലും അംശി​ക​മാ​യി ഏർപ്പെ​ട്ടാ​ലും അവർ സാമ്പത്തി​ക​നേട്ടം ഇല്ലാ​തെ​യാണ്‌ സേവി​ക്കു​ന്നത്‌. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം നേടാൻ മറ്റു​ള​ള​വരെ സഹായി​ക്കു​ന്ന​തിന്‌ അവർ സ്വന്തം സമയവും പണവും തങ്ങളേ​ത്ത​ന്നെ​യും ചെലവ​ഴി​ക്കു​ന്നു.—യോഹ​ന്നാൻ 17:3.

• യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചിലർ തങ്ങളുടെ മുഴു​സ​മ​യ​വും ശുശ്രൂ​ഷ​യ്‌ക്ക്‌ വിനി​യോ​ഗി​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ, അവർ ഇതു ചെയ്യു​ന്ന​തെ​ന്തു​കൊണ്ട്‌?

• മിഷന​റി​വേ​ല​ക്കു​വേണ്ടി ശുശ്രൂ​ഷകർ പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

• മിഷന​റി​മാർ തങ്ങളുടെ വിദേ​ശ​നി​യ​മ​ന​ത്തിൽ പിന്തു​ണ​യ്‌ക്ക​പ്പെ​ടു​ന്ന​തെ​ങ്ങനെ?

[22-ാം പേജിലെ ചിത്രങ്ങൾ]

ഇടത്ത്‌: ഗിലയാദ്‌ സ്‌കൂൾ ക്ലാസ്‌മു​റി, ബ്രൂക്ലിൻ, ന്യൂ​യോർക്ക്‌, യു. എസ്‌. എ.

വലത്ത്‌: പാപ്പുവാ ന്യൂഗി​നി​യിൽ മിഷനറി ദൈവ​വ​ചനം പഠിപ്പി​ക്കു​ന്നു

[23-ാം പേജിലെ ചിത്രങ്ങൾ]

പയനിയർ ശുശ്രൂ​ഷ​ക​രും മിഷന​റി​മാ​രും വിവി​ധ​രാ​ജ്യ​ങ്ങ​ളിൽ ദൈവ​രാ​ജ്യം പ്രസം​ഗി​ക്കു​ന്നു

ബ്രസീൽ

ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌

സ്‌പെയിൻ

സീരാ ലിയോൺ, ആഫ്രിക്കാ