വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ

സഞ്ചാരമേൽവിചാരകൻമാർ സത്യത്തിലെ സഹപ്രവർത്തകർ

സഞ്ചാര​മേൽവി​ചാ​ര​കൻമാർ സ​ത്യ​ത്തി​ലെ സഹപ്ര​വർത്ത​കർ

ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യിൽ സഞ്ചാര​മേൽവി​ചാ​ര​കൻമാർ ഉണ്ടായി​രു​ന്നു. അവർ സഭകൾ സന്ദർശി​ക്കു​ക​യും കെട്ടു​പ​ണി​ചെ​യ്യു​ക​യും ചെയ്‌തി​രു​ന്നു. അവർ വ്യക്തി​പ​ര​മായ ആദായം തേടാതെ ദൈവ​ത്തി​നു യോഗ്യ​മാ​യി നടക്കു​ന്ന​തിൽ തുടരാൻ സഭകളി​ലു​ള​ള​വരെ സഹായി​ക്കു​ന്ന​തിന്‌ തങ്ങളേ​ത്തന്നെ അർപ്പിച്ചു.—പ്രവൃ​ത്തി​കൾ 11:23, 24; 14:21, 22; 15:32; 20:2, 31-35; ഫിലി​പ്യർ 2:20-22, 29; 1 തെസ്സ​ലോ​നീ​ക്യർ 2:5-12.

ഇന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾക്ക്‌ സഞ്ചാര​മേൽവി​ചാ​ര​കൻമാ​രിൽനിന്ന്‌ പ്രയോ​ജനം കിട്ടു​ന്നുണ്ട്‌. ഈ പുരു​ഷൻമാർക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ങ്ങ​ളി​ലും മേൽവി​ചാ​ര​കൻമാ​രെന്ന നിലയി​ലും അനേക വർഷത്തെ അനുഭ​വ​പ​രി​ച​യ​മുണ്ട്‌. അവർ മുഴു​സമയ ശുശ്രൂ​ഷ​യിൽ തങ്ങളേ​ത്തന്നെ അർപ്പി​ക്കാൻ കഴിയ​ത്ത​ക്ക​വണ്ണം ലൗകിക ജോലി​യിൽനി​ന്നും കുടും​ബ​പ​ര​മായ ഉത്തരവാ​ദി​ത്ത​ങ്ങ​ളിൽ നിന്നും തങ്ങളേ​ത്തന്നെ സ്വത​ന്ത്ര​രാ​ക്കി. വിവാ​ഹി​തരെ സംബന്ധി​ച്ച​ട​ത്തോ​ളം, സാധാ​ര​ണ​യാ​യി ഭാര്യ​മാ​രും തങ്ങളുടെ ഭർത്താ​ക്കൻമാ​രോ​ടു കൂടെ മുഴു​സ​മ​യ​വും ശുശ്രൂ​ഷ​യിൽ പങ്കെടു​ത്തി​ട്ടുണ്ട്‌.

ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഏതാണ്ട്‌ 18 മുതൽ 25 വരെ സഭകളു​ടെ മേൽനോ​ട്ടം വഹിക്കാൻ നിയമി​ക്ക​പ്പെ​ടു​ന്നു. അയാൾ വർഷത്തിൽ ഏതാണ്ട്‌ രണ്ടു പ്രാവ​ശ്യം സർക്കി​ട്ടി​ലെ ഓരോ സഭയും സന്ദർശി​ക്കു​ന്നു. രണ്ടോ മൂന്നോ വർഷം കഴിഞ്ഞ്‌ മറെറാ​രു സർക്കി​ട്ടിൽ അയാൾ നിയമി​ക്ക​പ്പെ​ടു​ന്നു. ഈ വിധത്തിൽ സഭകൾക്ക്‌ വ്യത്യസ്‌ത സർക്കിട്ട്‌ മേൽവി​ചാ​ര​കൻമാ​രു​ടെ വിഭി​ന്ന​മായ അനുഭ​വ​പ​രി​ച​യ​ത്തിൽനി​ന്നും പ്രാപ്‌തി​ക​ളിൽ നിന്നും പ്രയോ​ജനം ലഭിക്കാൻ കഴിയും.

സർക്കിട്ട്‌ മേൽവി​ചാ​രകൻ സഭയു​ടെ​യും അതിന്റെ പ്രവർത്ത​ന​ത്തി​ന്റെ​യും ആത്മീയാ​വസ്ഥ പരി​ശോ​ധി​ക്കു​ന്നു. അയാൾ സഭയിൽ പലപ്ര​സം​ഗങ്ങൾ നടത്തു​ക​യും സഭകളി​ലെ മൂപ്പൻമാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യും സേവനം എങ്ങനെ മെച്ച​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ പരിചി​ന്തി​ക്കു​ന്ന​തിന്‌ അവരു​മാ​യി യോഗം ചേരു​ക​യും ചെയ്യുന്നു.

ആ വാരത്തിൽ അയാളും, വിവാ​ഹി​ത​നെ​ങ്കിൽ ഭാര്യ​യും, സ്ഥലത്തെ സാക്ഷി​ക​ളോ​ടു​കൂ​ടെ പോകു​ക​യും അവരുടെ വീടു​തോ​റു​മു​ളള ശുശ്രൂഷ മെച്ച​പ്പെ​ടു​ത്താൻ അവരെ സഹായി​ക്കു​ക​യും ചെയ്യുന്നു. അയാളും ഭാര്യ​യും പുതിയ താത്‌പ​ര്യ​ക്കാ​രെ വിശ്വാ​സ​ത്തിൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌ അവരെ​യും സന്ദർശി​ക്കും. അങ്ങനെ​യു​ളള ഒരു സന്ദർശ​ന​ത്തിന്‌ നിങ്ങൾക്ക്‌ ആവശ്യ​പ്പെ​ടാൻ കഴിയും.

ഡിസ്‌ട്രി​ക്‌ററ്‌ മേൽവി​ചാ​ര​കന്‌ സമാന​മായ ആത്മീയ യോഗ്യ​ത​ക​ളും അനുഭ​വ​പ​ശ്ചാ​ത്ത​ല​വു​മുണ്ട്‌. അയാൾ സർക്കിട്ട്‌ തോറും സന്ദർശി​ക്കു​ക​യും സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളോ​ടു​ളള ബന്ധത്തിൽ ഓരോ വാരവും സേവന​മ​നു​ഷ്‌ഠി​ക്കു​ക​യും ചെയ്യുന്നു. അയാളും ഭാര്യ​യും അയാൾ സന്ദർശി​ക്കുന്ന സർക്കി​ട്ടി​ലെ സഭകളിൽ ഒന്നിലെ സാക്ഷി​ക​ളോ​ടൊത്ത്‌ വയൽശു​ശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. അയാൾ സർക്കിട്ട്‌ സമ്മേളന പരിപാ​ടി​യു​ടെ അന്തിമ ഒരുക്ക​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കു​ക​യും സമ്മേള​ന​സ​മ​യത്ത്‌ പരസ്യ​പ്ര​സം​ഗം ഉൾപ്പെടെ പല പ്രസം​ഗങ്ങൾ നടത്തു​ക​യും ചെയ്യുന്നു.

സഞ്ചാര​മേൽവി​ചാ​ര​കൻമാർ ഒരു സഭയി​ലെ​യോ സർക്കി​ട്ടി​ലെ​യോ തങ്ങളുടെ സന്ദർശനം പര്യവ​സാ​നി​പ്പി​ച്ച​ശേഷം മറെറാന്ന്‌ സന്ദർശി​ക്കാൻ യാത്ര തുടരു​ന്നു. ഏതാണ്ട്‌ ആറുമാ​സ​ത്തി​നു​ള​ളിൽ എല്ലാ സഭകളും അല്ലെങ്കിൽ സർക്കി​ട്ടു​ക​ളും സന്ദർശി​ച്ചു​തീ​രു​ന്ന​തു​വരെ അവർ ഇതേ പട്ടിക പിന്തു​ട​രു​ന്നു; പിന്നീട്‌ അവർ വീണ്ടും ആരംഭി​ക്കു​ന്നു.

അനേകം രാജ്യ​ങ്ങ​ളിൽ സഞ്ചാര​മേൽവി​ചാ​ര​കൻമാർ കാറിൽ സഞ്ചരി​ക്കു​ക​യോ പൊതു​വാ​ഹനം ഉപയോ​ഗി​ക്കു​ക​യോ ചെയ്യുന്നു. മററു ചില രാജ്യ​ങ്ങ​ളിൽ അവർ ഒരു സൈക്കിൾ ഉപയോ​ഗി​ച്ചേ​ക്കാം, അല്ലെങ്കിൽ നടക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. സഞ്ചാര​മേൽവി​ചാ​ര​കന്റെ യാത്ര​ച്ചെ​ല​വു​കൾ സൊ​സൈ​ററി വഹിക്കു​ന്നു, അയാളു​ടെ​യും ഭാര്യ​യു​ടെ​യും വ്യക്തി​പ​ര​മായ ചെലവു​കൾക്കു​വേണ്ടി ഒരു മിതമായ പ്രതി​പൂ​രണം (Reimbursement) അവർക്കു കൊടു​ക്കു​ന്നു. സാധാ​ര​ണ​യാ​യി സഞ്ചാര​മേൽവി​ചാ​ര​ക​നും ഭാര്യ​ക്കും താമസ​സൗ​ക​ര്യ​വും ഭക്ഷണവും കൊടു​ക്കു​ന്നത്‌ ഓരോ സഭയി​ലേ​യും അംഗങ്ങ​ളാ​യി​രി​ക്കും.

ഈ സേവനം ആത്മത്യാ​ഗ​ത്തി​ന്റെ ഒരു ആത്മാവ്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. സഞ്ചാര​മേൽവി​ചാ​ര​കൻമാ​രും അവരുടെ ഭാര്യ​മാ​രും സഭകളു​ടെ​മേൽ ഭാരിച്ച ചെലവ്‌ വരുത്തി​കൂ​ട്ടാ​തെ അവയെ സേവി​ക്കാൻ നിശ്ചയം ചെയ്‌തി​രി​ക്കു​ന്നു.—1 തെസ്സ​ലോ​നീ​ക്യർ 2:9.

• ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌തീ​യ​സ​ഭ​യി​ലെ സഞ്ചാര​മേൽവി​ചാ​ര​കൻമാ​രു​ടെ ഉദ്ദേശ്യ​മെ​ന്താ​യി​രു​ന്നു?

• ഇക്കാലത്തെ സഞ്ചാര മേൽവി​ചാ​ര​കൻമാർ ഈ ശുശ്രൂ​ഷ​യ്‌ക്ക്‌ യോഗ്യ​രും ലഭ്യരു​മാ​യി​ത്തീർന്നി​രി​ക്കു​ന്ന​തെ​ങ്ങനെ?

• സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌ററ്‌, മേൽവി​ചാ​ര​കൻമാ​രു​ടെ സേവന​ത്തെ​യും ജീവി​ത​ത്തെ​യും വർണ്ണി​ക്കുക.

[20-ാം പേജിലെ ചിത്രങ്ങൾ]

ഡിസ്‌ട്രിക്‌ററ്‌ മേൽവി​ചാ​രകൻ ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ പ്രസം​ഗി​ക്കു​ന്നു

[21-ാം പേജിലെ ചിത്രങ്ങൾ]

സർക്കിട്ട്‌ മേൽവി​ചാ​ര​കൻമാർ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​തിൽ ഉപദേശം കൊടു​ക്കു​ന്നു, സഭാമൂ​പ്പൻമാ​രോട്‌ സംസാ​രി​ക്കു​ന്നു, പുതിയ താത്‌പ​ര്യ​ക്കാ​രു​മാ​യു​ളള ബൈബി​ള​ദ്ധ്യ​യ​നങ്ങൾ സന്ദർശി​ക്കു​ന്നു, സഭകളെ സംബോ​ധ​ന​ചെ​യ്‌ത്‌ പ്രസം​ഗി​ക്കു​ന്നു