സമ്മേളനങ്ങളിൽ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു
സമ്മേളനങ്ങളിൽ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു
പ്രാദേശിക യോഗങ്ങൾക്കു പുറമേ, മററു പ്രദേശങ്ങളിൽനിന്നുളള തങ്ങളുടെ സഹവിശ്വാസികളുമായി പരിചയപ്പെടുന്നത് പ്രയോജനകരമായിരിക്കുമെന്ന് 1880-കളുടെ ആദ്യഘട്ടം മുതൽ ബൈബിൾ വിദ്യാർത്ഥികൾ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ട് അവർ ഐക്യനാടുകളിലും പിന്നീട് കാനഡായിലും ഉടനീളമുളള ബൈബിൾ വിദ്യാർത്ഥികളുടെ വാർഷിക കൺവെൻഷനുകൾ ക്രമീകരിക്കാൻ തുടങ്ങി. ഇവ ആത്മീയ നവോത്തേജനത്തിന്റെ ഘട്ടങ്ങളായിരുന്നു; പല ദിവസങ്ങളിൽ തീവ്രമായ ബൈബിൾ പ്രബോധനം കൊടുക്കപ്പെട്ടു, എല്ലാവരും സന്തോഷകരമായ പ്രോത്സാഹനകൈമാററം ആസ്വദിച്ചു. പുതിയ വിശ്വാസികളുടെ സ്നാപനം കൺവെൻഷനുകളിലെ ഒരു നിരന്തര സവിശേഷതയായിത്തീർന്നു. പൊതുജനങ്ങൾക്ക് കൂടുതൽ വിപുലമായ ഒരു സാക്ഷ്യം കൊടുക്കുന്നതിന് കൺവെൻഷനുകൾ ഉപയോഗിക്കപ്പെട്ടു.—റോമർ 1:11, 12.
ഇന്ന് യഹോവയുടെ സാക്ഷികൾ ക്രമമായി സമ്മേളനങ്ങൾ ആസ്വദിക്കുന്നുണ്ട്. സാധാരണയായി 18 മുതൽ 25 വരെ സഭകൾ സർക്കിട്ടുകളായി സംയോജിപ്പിക്കപ്പെടുന്നു. സഞ്ചാരമേൽവിചാരകൻമാർ അവയെ സന്ദർശിക്കുകയോ സേവിക്കുകയോ ചെയ്യുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം സമ്മേളനങ്ങൾ ക്രമീകരിക്കപ്പെടുന്നു. അവിടെ ഒരു സർക്കിട്ടിലോ ആ സർക്കിട്ടിന്റെ ഒരു ഭാഗത്തോ ഉളള സഭകൾ ശനിയാഴ്ചയോ, ഞായറാഴ്ചയോ അല്ലെങ്കിൽ രണ്ടു ദിവസവുമോ ഒന്നിച്ചുകൂടുന്നു.
ഓരോ രാജ്യത്തും വർഷത്തിൽ ഒരു പ്രാവശ്യം ഡിസ്ട്രിക്ററ് കൺവെൻഷനുകൾ എന്നു വിളിക്കപ്പെടുന്ന മൂന്നോ നാലോ ദിവസത്തെ വലിപ്പമേറിയ കൺവെൻഷനുകൾ ക്രമീകരിക്കപ്പെടുന്നു. അവിടെ ഒരേ സ്ഥലത്ത് ആയിരങ്ങൾക്ക് ഒരുമിച്ചു കൂടാൻ കഴിയും. ഈ കൺവെൻഷനുകൾ യഹോവയുടെ സാക്ഷികൾക്കും അവരുടെ പ്രവർത്തനങ്ങളിൽ താത്പര്യമുളള മററുളളവർക്കും ആത്മീയപരിപോഷണം പ്രദാനം ചെയ്യുന്നു, അവ ഒരു പരസ്യസാക്ഷ്യവും നൽകുന്നു.
ഈ സമ്മേളനങ്ങളിലെയും കൺവെൻഷനുകളിലെയും പരിപാടി യഹോവയുടെ സാക്ഷികളുടെ ഭരണസംഘം തയ്യാറാക്കുന്നതാണ്. അത് ലോകവ്യാപകമായുളള സാക്ഷികളുടെ ആവശ്യങ്ങളിൽ അധിഷ്ഠിതവുമാണ്. അതിൽ സഞ്ചാരമേൽവിചാരകൻമാരും സഭകളിൽനിന്നുളള യോഗ്യരായ സാക്ഷികളും അവതരിപ്പിക്കുന്ന പ്രസംഗങ്ങളും ചർച്ചകളും പ്രകടനങ്ങളെന്നു വിളിക്കപ്പെടുന്ന ജീവിതഗന്ധിയായ അവതരണങ്ങളും ഉൾപ്പെടുന്നു. ദൈവമില്ലാത്ത ഒരു ലോകത്തിൽ ക്രിസ്ത്യാനികളായി ജീവിക്കുന്നതിന്റെ വെല്ലുവിളിയെ തങ്ങൾ എങ്ങനെ നേരിടുന്നുവെന്നതു സംബന്ധിച്ചും ശുശ്രൂഷയിൽ തങ്ങൾക്കു ലഭിക്കുന്ന ഫലങ്ങൾ സംബന്ധിച്ചും വിവിധ ആളുകൾ അനുഭവങ്ങൾ പറയുകയും ചെയ്യുന്നു. ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ കൂടുതലായ ഒരു സവിശേഷതയുണ്ട്—ക്രിസ്ത്യാനികൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അവർ തരണം ചെയ്യുന്നവിധം ചിത്രീകരിക്കുന്ന ബൈബിൾ നാടകങ്ങളുടെയോ ആധുനിക രംഗവിധാനങ്ങളിലുളള നാടകങ്ങളുടെയോ സജീവമായ അവതരണങ്ങൾ.
അതിനുപുറമേ, ഭക്ഷണവും ലഘുഭക്ഷണവും വിതരണം ചെയ്യപ്പെടുന്നു. യോഗങ്ങൾ നടക്കാത്തപ്പോൾ ഇത് ആസ്വാദ്യകരമായ സഹവാസത്തിന് ഇടനൽകുന്നു. ഈ സംഗതികളുടെ നടത്തിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവേലയും യഹോവയുടെ സാക്ഷികളുടെയിടയിൽ നിന്നുളള സന്നദ്ധവേലക്കാരാണ് ചെയ്യുന്നത്. സമ്മേളന സൗകര്യങ്ങളുടെ ചെലവും മററു ചെലവുകളും സ്വമേധയാ നൽകപ്പെടുന്ന സംഭാവനകളാൽ നികത്തപ്പെടുന്നു. പ്രവേശനം സൗജന്യമാണ്. കാണിക്കശേഖരമില്ല.
നിങ്ങളുടെ പ്രദേശത്ത് ഈ സമ്മേളനങ്ങൾ ക്രമീകരിക്കുന്നത് എപ്പോഴാണെന്നും എവിടെയാണെന്നും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽനിന്ന് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. യാത്രാക്രമീകരണങ്ങളെ സംബന്ധിച്ചും അതുപോലെതന്നെ താമസസൗകര്യങ്ങളുടെ ലഭ്യത സംബന്ധിച്ചുമുളള വിവരങ്ങളും നൽകപ്പെടും.
ഈ സമ്മേളനങ്ങളും കൺവെൻഷനുകളും തങ്ങളുടെ പ്രാദേശിക സഭയ്ക്കപ്പുറം കാണുന്നതിനും ലോകത്തിലെ തങ്ങളുടെ സഹോദരൻമാരുടെ മുഴുസമൂഹത്തെയും വിലമതിക്കുന്നതിനും യഹോവയുടെ സാക്ഷികളെയും അവരോടു സഹവസിക്കുന്ന എല്ലാവരെയും സഹായിക്കുന്നു.—1 പത്രോസ് 2:17.
• ആധുനിക ബൈബിൾ വിദ്യാർത്ഥികൾക്ക് അവരുടെ കൺവെൻഷനുകളിൽ നിന്ന് എന്തു പ്രയോജനങ്ങൾ കിട്ടിയിരിക്കുന്നു?
• സർക്കിട്ട് സമ്മേളനങ്ങളുടെയും ഡിസ്ട്രിക്ററ് കൺവെൻഷനുകളുടെയും ക്രമീകരണവും പരിപാടിയും വർണ്ണിക്കുക.
[18-ാം പേജിലെ ചിത്രങ്ങൾ]
ഡിസ്ട്രിക്ററ് കൺവെൻഷനിലെ ബൈബിൾ നാടകം, ഐക്യനാടുകൾ
സാർവ്വദേശീയ കൺവെൻഷൻ, പോളണ്ട്
സാർവ്വദേശീയ കൺവെൻഷൻ, അർജൻറീനാ
സർക്കിട്ട് സമ്മേളനം, ജപ്പാൻ
പ്രതിനിധികൾ ബൈബിൾ സാഹിത്യം വാങ്ങുന്നു, സ്വിററ്സർലണ്ട്
സാർവ്വദേശീയ കൺവെൻഷനിൽ സ്നാനം, ദക്ഷിണാഫ്രിക്കാ
പുതിയ ബൈബിൾ പ്രസിദ്ധീകരണം പ്രകാശനം ചെയ്യുന്നു, കാനഡാ
കൺവെൻഷൻ പ്രതിനിധികൾ ഒത്തുചേർന്ന് ഗീതമാലപിക്കുന്നു, സ്പെയിൻ