സ്വമേധയായുളള സംഭാവനകളാൽ സാമ്പത്തികമായി പിന്താങ്ങപ്പെടുന്നു
സ്വമേധയായുളള സംഭാവനകളാൽ സാമ്പത്തികമായി പിന്താങ്ങപ്പെടുന്നു
ഇതുവരെ വർണ്ണിച്ച പ്രവർത്തനവും സന്നദ്ധ വേലക്കാരാൽ പിന്താങ്ങപ്പെടുന്നു, അങ്ങനെ ചെലവുകൾ കുറയുന്നു. വീടുതോറുമുളള ശുശ്രൂഷയും സാഹിത്യവിതരണവും യഹോവയുടെ സാക്ഷികളാൽ സ്വമേധയാ നിർവ്വഹിക്കപ്പെടുന്നു. അവരുടെ സ്വന്തം ചെലവുകൾ അവർതന്നെ വഹിക്കുന്നു. സഭകളുടെ മേൽനോട്ടം വഹിക്കുന്ന മൂപ്പൻമാർ തങ്ങളുടെ സേവനത്തിന് ശമ്പളം വാങ്ങുന്നില്ല തങ്ങളുടെ സ്വന്തം ചെലവുകളെല്ലാം അവർതന്നെ വഹിക്കുന്നു. ശുശ്രൂഷാദാസൻമാർ അവരുടെ വേലയിൽ അവരെ സഹായിക്കുന്നു.
ഭരണസംഘത്തിലെ അംഗങ്ങൾക്കുതന്നെയും, ബൈബിളുകളും ബൈബിൾ സാഹിത്യവും തയ്യാർചെയ്യുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്നതിന് മുഴുസമയവും പണിയെടുക്കുന്ന മറെറല്ലാവർക്കും തങ്ങളുടെ താമസസൗകര്യവും ഭക്ഷണവും ചെലവുകൾ വഹിക്കുന്നതിന് ഒരു ചെറിയ പ്രതിപൂരണവും മാത്രമേ ലഭിക്കുന്നുളളു. മുഴുസമയ സഞ്ചാരമേൽവിചാരകൻമാരെ സംബന്ധിച്ചും ഇതുതന്നെയാണ് സത്യം.
നമ്മുടെ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ബൈബിളിൽ ആത്മാർഥ താത്പര്യം കാണിക്കുന്ന വ്യക്തികളെ സഹായിക്കാനാണ്. നിർമ്മാണവസ്തുക്കളുടെയും ഉല്പാദനത്തിന്റെയും കയററി അയയ്ക്കലിന്റെയും അടിസ്ഥാന ചെലവുകൾ വഹിക്കുന്നതു താത്പര്യമുളള ആളുകൾ നൽകുന്ന സ്വമേധയാ സംഭാവനകളിലൂടെയും യഹോവയുടെ സാക്ഷികൾ തന്നെയും നൽകുന്ന സംഭാവനകൾ, ഒസ്യത്തുകൾ മുതലായവയിലൂടെയുമാണ്.
പ്രാദേശിക യോഗങ്ങളായാലും സമ്മേളനങ്ങളായാലും, യഹോവയുടെ സാക്ഷികളുടെ എല്ലാ മീററിംഗുകളിലും സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി സംഭാവനപ്പെട്ടികൾ ലഭ്യമാണ്. പിരിവുകൾ നടത്തുന്നില്ല. വിഹിതങ്ങളോ ദശാംശങ്ങളോ കൊടുക്കേണ്ടതില്ല. തിരുവെഴുത്തകളിൽ വിവരിച്ചിരിക്കുന്ന പ്രകാരം ഓരോരുത്തനും തന്റെ മനസ്സിൽ തീരുമാനിച്ചിട്ടുളളതുപോലെ സംഭാവനകൾ കൊടുക്കാൻ കഴിയും.—2 കൊരിന്ത്യർ 8:12; 9:7.
• യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനത്തിനും സാമ്പത്തിക പിന്തുണ ലഭിക്കുന്നതെങ്ങനെ?