വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദനം നൽകുന്നതിനുളള യോഗങ്ങൾ

സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദനം നൽകുന്നതിനുളള യോഗങ്ങൾ

സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും​പ്ര​ചോ​ദനം നൽകു​ന്ന​തി​നു​ളള യോഗങ്ങൾ

ആദിമ ക്രിസ്‌ത്യാ​നി​കൾ പ്രബോ​ധനം സ്വീക​രി​ക്കു​ന്ന​തി​നും പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സഹവാസം ആസ്വദി​ക്കു​ന്ന​തി​നു​മാ​യി സാധാരണ സ്വകാര്യ ഭവനങ്ങ​ളിൽ കൂടി​വ​ന്നി​രു​ന്നു. ഇക്കാലത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകൾ വാരത്തിൽ മൂന്നു പ്രാവ​ശ്യം ഒരുമി​ച്ചു​കൂ​ടു​ന്നു. ഈ മീററിം​ഗു​ക​ളിൽ ഏതി​നെ​ങ്കി​ലും ഹാജരാ​കാൻ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. അവരുടെ യോഗങ്ങൾ കർമ്മാ​നു​ഷ്‌ഠാ​ന​പ​രമല്ല, എന്നാൽ അവ ദിവ്യ​വി​ദ്യാ​ഭ്യാ​സ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നു. സഭാമീ​റ​റിം​ഗു​കൾ ഗീത​ത്തോ​ടും പ്രാർത്ഥ​ന​യോ​ടും കൂടെ ആരംഭി​ക്കു​ക​യും അവസാ​നി​പ്പി​ക്കു​ക​യും ചെയ്യുന്നു. അവിടെ പ്രവേ​ശനം സൗജന്യ​മാണ്‌, കാണി​ക്ക​ശേ​ഖരം ഉണ്ടായി​രി​ക്കു​ന്നതല്ല.—പ്രവൃ​ത്തി​കൾ 4:23-31; 14:22; 15:32, 35; റോമർ 16:5; കൊ​ലോ​സ്യർ 4:15.

ഒരുപക്ഷേ, നിങ്ങൾ ഹാജരാ​കുന്ന ആദ്യത്തെ മീററിംഗ്‌ 45 മിനി​ററ്‌ നേരത്തെ പരസ്യ​പ്ര​സം​ഗ​മാ​യി​രി​ക്കും. അത്‌ ബൈബിൾ ഉപദേ​ശ​ങ്ങ​ളോ പ്രവച​ന​മോ ക്രിസ്‌തീയ ജീവിതം സംബന്ധിച്ച ബുദ്ധ്യു​പ​ദേ​ശ​മോ കൈകാ​ര്യം ചെയ്യുന്നു. ഈ പ്രസം​ഗത്തെ തുടർന്ന്‌ സഭാപ​ര​മായ അദ്ധ്യയ​ന​ത്തി​നാ​യി വിശേ​ഷാൽ ഉദ്ദേശി​ച്ചി​ട്ടു​ളള വീക്ഷാ​ഗോ​പു​ര​ത്തി​ലെ ഒരു ലേഖനം ഉപയോ​ഗി​ച്ചു​കൊ​ണ്ടു​ളള ബൈബി​ളി​ന്റെ ഒരു പഠനമുണ്ട്‌. അദ്ധ്യയനം ഈ രൂപത്തി​ലാ​യി​രി​ക്കും: വീക്ഷാ​ഗോ​പു​ര​ത്തിൽ നിന്നുളള ഒരു ഖണ്ഡിക വായി​ക്കു​ന്നു, അദ്ധ്യയന നിർവ്വാ​ഹകൻ വിവര​ങ്ങളെ സംബന്ധി​ച്ചു​ളള ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു. സദസ്സി​ലു​ള​ള​വർക്ക്‌ കൈ ഉയർത്തി സ്വമേ​ധയാ ഉത്തരം പറയാ​വു​ന്ന​താണ്‌. സാധാ​ര​ണ​യാ​യി ഓരോ ഖണ്ഡിക​യെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി പല അഭി​പ്രാ​യങ്ങൾ പറയുന്നു. ഈ യോഗം ഒരു മണിക്കൂർ നീണ്ടു നിൽക്കു​ന്നു.

വാരത്തിൽ പിന്നീട്‌ 45 മിനി​ററ്‌ നേരത്തെ വേറെ രണ്ടു മീററിം​ഗു​കൾ നടത്തുന്നു. ഒന്ന്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ആണ്‌. അത്‌ ബൈബിൾ വിഷയങ്ങൾ സംബന്ധിച്ച്‌ വിവരങ്ങൾ ശേഖരി​ക്കു​ന്ന​തി​നും അതു ഫലപ്ര​ദ​മാ​യി പഠിപ്പി​ക്കു​ന്ന​തി​നു​മു​ളള പരിശീ​ലനം കൊടു​ക്കു​ന്നു. 21 മിനി​ററ്‌ നേരത്തെ പ്രത്യേക പ്രബോ​ധ​നത്തെ തുടർന്ന്‌ മുന്നമേ നിയമി​ത​രാ​യി​ട്ടു​ളള വിദ്യാർത്ഥി​കൾ ഹ്രസ്വ​മായ പ്രസം​ഗങ്ങൾ നടത്തുന്നു. ഓരോ പ്രസം​ഗ​ത്തി​നും ശേഷം വിദ്യാർത്ഥിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടാ​മെന്ന്‌ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ സ്‌കൂ​ള​ദ്ധ്യാ​പകൻ ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു. ഈ സ്‌കൂ​ളി​ലെ ഉപയോ​ഗ​ത്തി​നു​വേണ്ടി പല പാഠപു​സ്‌ത​കങ്ങൾ തയ്യാറാ​ക്കി​യി​ട്ടുണ്ട്‌. യോഗ​ങ്ങൾക്ക്‌ ക്രമമാ​യി ഹാജരാ​കു​ന്ന​വർക്ക്‌ പേർ ചേർക്കാ​വു​ന്ന​താണ്‌, ക്രിസ്‌തീ​യ​ത​ത്വ​ങ്ങൾക്ക​നു​സ​ര​ണ​മാ​യി​ട്ടാണ്‌ അവർ ജീവി​ക്കു​ന്ന​തെ​ങ്കിൽ.

അടുത്ത മീററിംഗ്‌ സേവന​യോ​ഗം എന്നു വിളി​ക്ക​പ്പെ​ടു​ന്നു. അതിൽ വീടു​തോ​റു​മു​ളള സുവാർത്താ​സ​മർപ്പ​ണ​വും ശുശ്രൂ​ഷ​യു​ടെ മററു വശങ്ങളും കൈകാ​ര്യം ചെയ്യുന്ന മൂന്നോ നാലോ ഭാഗങ്ങൾ ഉൾക്കൊ​ണ്ടി​രി​ക്കു​ന്നു. ഈ ഭാഗങ്ങൾ കുറെ സദസ്യ​പ​ങ്കു​പ​റ​റ​ലോ​ടെ പ്രസം​ഗ​ങ്ങ​ളോ ചർച്ചക​ളോ പ്രകട​ന​ങ്ങ​ളോ ആയി അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു. പരിപാ​ടി​യി​ല​ധി​ക​വും മാസം​തോ​റും വാച്ച്‌റ​റവർ സൊ​സൈ​ററി പ്രസി​ദ്ധീ​ക​രി​ക്കുന്ന നാലു പേജുളള ഒരു പ്രബോ​ധന താളായ നമ്മുടെ രാജ്യ​ശു​ശ്രൂ​ഷ​യിൽ കാണ​പ്പെ​ടുന്ന വിവര​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാണ്‌.

മറെറാ​രു മീററിംഗ്‌ സാധാ​ര​ണ​യാ​യി സഭാ​പ്ര​ദേ​ശ​ത്തു​ട​നീ​ള​മു​ളള സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ കുറേ​ക്കൂ​ടെ ചെറിയ കൂട്ടങ്ങ​ളാ​യി നടത്തുന്ന ഒരു പ്രതി​വാര അദ്ധ്യയ​ന​മാണ്‌. ഈ അദ്ധ്യയനം ബൈബി​ളി​ലും സൊ​സൈ​ററി അടുത്ത​കാ​ലത്ത്‌ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ഒരു പുസ്‌ത​ക​ത്തി​ലും അധിഷ്‌ഠി​ത​മാണ്‌. കൂട്ടം ചെറു​താ​ക​യാൽ ചർച്ചയിൽ പങ്കെടു​ക്കു​ന്ന​തിന്‌ എല്ലാവർക്കും മെച്ചമായ അവസര​മുണ്ട്‌. ഹാജരാ​കു​ന്ന​വർക്ക്‌ അന്യോ​ന്യം മെച്ചമാ​യി പരിച​യ​പ്പെ​ടാ​നും നല്ല അവസരം ലഭിക്കു​ന്നു.

മിക്കസ​ഭ​ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളാൽ പണിയ​പ്പെ​ടുന്ന രാജ്യ​ഹാ​ളിൽ തങ്ങളുടെ മീററിം​ഗു​കൾ നടത്തുന്നു. സാക്ഷി​കൾതന്നെ സ്വമേ​ധയാ നൽകുന്ന സംഭാ​വ​നകൾ കൊണ്ടാണ്‌ ചെലവു​കൾ വഹിക്കു​ന്നത്‌. മിക്ക​പ്പോ​ഴും സന്നദ്ധ​വേ​ല​ക്കാർ കൂലി​വാ​ങ്ങാ​തെ​യാണ്‌ വേല​ചെ​യ്യു​ന്നത്‌. സംഭാവന ചെയ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഉപയോ​ഗ​ത്തി​നു​വേണ്ടി എല്ലാ മീററിം​ഗു​ക​ളി​ലും സംഭാ​വ​ന​പ്പെ​ട്ടി​കൾ ലഭ്യമാണ്‌.

സഭാമീ​റ​റിം​ഗു​കൾ എബ്രായർ 10:24, 25-ലെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ സഹായി​ക്കു​ന്നു: “ചിലരു​ടെ പതിവു​പോ​ലെ, നമ്മുടെ കൂടി​വ​രവ്‌ ഉപേക്ഷി​ക്കാ​തെ, അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും പ്രചോ​ദി​പ്പി​ക്കാൻ നമുക്ക്‌ അന്യോ​ന്യം പരിഗ​ണി​ക്കാം, നാൾ സമീപി​ക്കു​ന്ന​താ​യി [നാം] കാണു​മ്പോൾ പൂർവ്വാ​ധി​കം അങ്ങനെ​തന്നെ ചെയ്യാം.”

• യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീററിം​ഗു​ക​ളിൽ ആദിമ ക്രിസ്‌തീയ യോഗ​ങ്ങ​ളു​ടെ ഏതു സവി​ശേ​ഷ​തകൾ കാണാൻ കഴിയും?

• സാക്ഷികൾ ക്രമമാ​യി നടത്തുന്ന അഞ്ചു മീററിം​ഗു​ക​ളിൽ അവതരി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്തെന്ന്‌ വിവരി​ക്കുക.

• യോഗ​ഹാ​ളു​കൾ ലഭിച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

[14-ാം പേജിലെ ചിത്രങ്ങൾ]

മൂപ്പൻ വീക്ഷാ​ഗോ​പു​രാ​ദ്ധ്യ​യനം നടത്തുന്നു, ഐക്യ​നാ​ടു​കൾ

ദിവ്യാധിപത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ രംഗം, ഫേറോ ദ്വീപു​കൾ

സ്വകാര്യഭവനത്തിലെ ഗ്രൂപ്പ്‌ പഠനം, യാപ്‌

രാജ്യഹോൾ, ന്യൂ ബ്രോൺഫെൽസ്‌, റെറക്‌സാസ്‌, യു. എസ്‌. എ., യഹോ​വ​യു​ടെ സാക്ഷികൾ രണ്ടു ദിവസം കൊണ്ട്‌ പണിതത്‌

[15-ാം പേജിലെ ചിത്രങ്ങൾ]

വിവിധ രാജ്യ​ങ്ങ​ളി​ലെ രാജ്യ​ഹോ​ളു​കൾ

ജപ്പാൻ

ആസ്‌ത്രേലിയാ

ഓസ്‌ത്രിയാ

സ്‌പെയിൻ