ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു
ഗീതം 213
ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു
1. നാം ഐ-ക്യെ വ-സി-ച്ചി-ടു-മ്പോൾ
സ്വേ-ച്ഛ-യേ-തും കൈ-വെ-ടി-യാം.
ഐ-ക്യം, മാ-ന-സ്സി-കൊ-രു-മ
ഏ-കും പ്ര-ശാ-ന്തി-യെ.
ഐ-ക്യം ആ-ന-യി-ക്കും
ആ-ശി-ഷ-ങ്ങ-ളെ.
പ്രാ-പ്‌തി ഹേ-തു-വാ-യി-നി-മേൽ
ഭാ-വി-പ്പാൻ തു-നി-ഞ്ഞി-ടാ-തെ.
സ്‌നേ-ഹ-പൂർ-വ താ-ഴ്‌മ-യിൽ നാം,
ദൈ-വ-ത്തെ വാ-ഴ്‌ത്തി-ടാം.
2. മ-ത്സ-രാ-സൂ-യാ ഭ-രി-ത
ദ്വേ-ഷ-പൂർ-ണ-ലോ-ക-മി-തു.
നാം തേ-ടീ-ടും ശാ-ന്തി-യ-തോ
ന-വ തു-ഷാ-രം പോൽ.
ശാ-ന്തി ഓ-ജ-സ്സേ-കും
മ-ഞ്ഞു തു-ള്ളി-പോൽ.
സം-ഭ-വി-ക്കാം ഭി-ന്ന-ത-കൾ,
നാ-മെ-ല്ലാം അ-പൂർ-ണ-ര-ല്ലോ
വേ-ഗ-ത്തിൽ ഇ-ണ-ങ്ങി ന-മ്മൾ
കാ-ത്തി-ടു-മൈ-ക്യ-വും.
3. ഒ-ന്നായ് വേ-ല ചെ-യ്‌തി-ടു-മ്പോൾ
കാ-ത്തി-ടാ-മൊ-രു-മ-യും നാം.
ഇ-മ്പം, മോ-ദം, ശ്രേ-ഷ്‌ഠ-മ-തു
കാ-ക്കിൻ സു-ര-ക്ഷി-തം.
ന-മ്മൾ കാ-ക്കും ഐ-ക്യം
ശ്രേ-ഷ്‌ഠ-മ-ല്ല-യോ,
ഐ-ക്യ-ത്തിൻ പ്ര-തി-ഫ-ല-മോ,
യാ-ഹിൻ-കൂ-ടെ വാ-സ-മ-ല്ലോ.
ശാ-ന്തി വീ-ണ്ടും സ്ഥാ-പി-ച്ചു താൻ
കർ-ത്ത-ന്റെ വാ-ഴ്‌ച-യിൽ.