കർത്താവിന്റെ സന്ധ്യാഭക്ഷണം
ഗീതം 87
കർത്താവിന്റെ സന്ധ്യാഭക്ഷണം
1. യ-ഹോ-വേ സ്വർ-ഗീ-യ-നാം താ-താ,
ഈ നി-ശ അ-തി-വി-ശു-ദ്ധം!
നിൻ നീ-തി സ്‌നേ-ഹ ജ്ഞാ-ന-പ്ര-ഭാ-വ-ങ്ങൾ,
നീ-സാൻ പ-തി-ന്നാ-ലിൽ ക-ണ്ടു.
പെ-സ-ഹാ-ക്കു-ഞ്ഞാ-ടെ ഭ-ക്ഷി-ച്ചു,
മു-ക്ത-രായ് ഗ-മി-ച്ചി-സ്രാ-യേൽ.
ഈ പ്ര-വ-ച-ന-നി-വൃ-ത്തി-ക്കായ് ചൊ-രി-ഞ്ഞു,
ജീ-വ-ര-ക്തം കർ-ത്താ-വാ-മേ-ശു.
2. നിൻ സ-വി-ധേ ഞ-ങ്ങൾ വ-രു-ന്നു,
നിൻ പുൽ-മേ-ട്ടിൻ ആ-ടു-കൾ പോൽ,
ക്രി-സ്‌തു-വി-നെ ത-ന്ന സ്‌നേ-ഹം വാ-ഴ്‌ത്തു-വാൻ.
നിൻ ശു-ദ്ധ-നാ-മം പു-ക-ഴ്‌ത്താൻ.
വീ-ഞ്ഞും പു-ളി-പ്പി-ല്ലാ-ത്ത-പ്പ-വും
ചി-ഹ്ന-ങ്ങ-ളായ് ഇ-താ മു-ന്നിൽ;
ഞ-ങ്ങ-ളെ പോ-ഷി-പ്പി-ക്കേ-ണ്ട-തെ-ന്തെ-ന്ന-വ
സ്‌മ-രി-ക്കു-മാ-റാ-ക്കി-ടു-ന്നെ-ന്നും.
3. അ-പ്പ-മോ ന-മു-ക്കായ് നൽ-കി-യ
ക്രി-സ്‌തു-വിൻ ശ-രീ-ര ചി-ഹ്നം.
വീ-ഞ്ഞോ മ-നു-ഷ്യ-രെ ഉ-ദ്ധ-രി-ക്കു-വാൻ
ചൊ-രി-ഞ്ഞ തൻ ര-ക്ത ചി-ഹ്നം.
ഈ സ്‌മാ-ര-ക-വേ-ള-യെ ന-മ്മൾ
ഹൃദ്-മ-ന-സ്സിൽ ഉ-റ-പ്പി-ക്കാം.
എ-ന്നെ-ന്നും യേ-ശു-വിൻ മാർ-ഗേ ന-ട-ന്നേ-വം,
നി-ത്യ-ജീ-വൻ നാം പ്രാ-പി-ച്ചീ-ടും.