തിരുവെഴുത്തുകൾ —നിശ്വസ്‌തവും പ്രയോജനപ്രദവും
ഗീതം 46
തിരുവെഴുത്തുകൾ —നിശ്വസ്‌തവും പ്രയോജനപ്രദവും
1. ദി-വ്യ വ-ച-ന പ്ര-ഭ
ഭൂ-വിൻ രാ-വിൽ ദർ-ശ-കം.
സ്വാ-ത-ന്ത്ര്യാ-ഗ്നി-ദീ-പ-മായ്,
സ-ത്യം മു-ക്തി-യേ-കി-ടും.
2. തി-രു-വെ-ഴു-ത്താൽ ന-മ്മൾ,
ദൈ-വ-സ്‌നേ-ഹ-മ-റി-വൂ.
ആ വി-ശ്വാ-സം ജ്ഞാ-ന-വും,
ജീ-വ-സി-ദ്ധി-ഹേ-തു-വും.
3. ആ വ-ച-നം നി-ശ്വ-സ്‌തം,
വേ-ണ്ട-തു പ-ഠി-പ്പി-ക്കും.
നേ-രെ-യാ-ക്കും കാ-ര്യ-ങ്ങൾ
ഏ-കും ദി-വ്യ ശി-ക്ഷ-ണം.
4. അ-തു-പ-യു-ക്തം, സ-ത്യം,
ശാ-സ-ന, പ്ര-ബോ-ധ-നം
നൽ-കി വീ-ണ്ടും മർ-ത്യ-നെ,
പൂർ-ണ സ-ജ്ജ-നാ-ക്കു-ന്നു.