ദൈവത്തിന്റെ സ്വന്തം പുസ്‌തകം—ഒരു നിധി
ഗീതം 180
ദൈവത്തിന്റെ സ്വന്തം പുസ്‌തകം—ഒരു നിധി
1. വി-വി-ധ താ-ളു-ക-ളാ-ലൊ-രു ഗ്ര-ന്ഥം,
ന-രർ-ക്കേ-കും ആ-ശാ-പ്ര-മോ-ദ-ങ്ങൾ.
അ-തി-ന്നാ-ശ-യ-ങ്ങൾ പ്ര-ഭാ-വ-പൂർ-ണം;
“മൃ-തർ”-ക്കു ജീ-വൻ “അ-ന്ധർ”-ക്കു കാ-ഴ്‌ച.
ആ വി-ശി-ഷ്ട ഗ്ര-ന്ഥം ദൈ-വ-ത്തിൻ ബൈ-ബിൾ.
പൂർ-വി-ക-രാം നി-ശ്വ-സ്‌ത-രെ-ഴു-തി,
യാ-ഹി-നെ സ്‌നേ-ഹി-ച്ച പു-രു-ഷ-ന്മാർ താൻ,
വി-ശു-ദ്ധാ-ത്മാ-വാൽ ജ്വ-ലി-ച്ചു അ-വർ.
2. സൃ-ഷ്ടി-പ്പിൻ വൃ-ത്താ-ന്ത-മ-വ-രെ-ഴു-തി,
പ്ര-പ-ഞ്ച-മെ-ങ്ങ-നെ-യു-ണ്ടാ-യെ-ന്നും.
ആ-ദി ന-രൻ പൂർ-ണ-നാ-യി-രു-ന്നെ-ന്നും
പർ-ദീ-സ ന-ഷ്ട-മാ-യ വി-ധ-വും.
യാ-ഹി-ന്നാ-ധി-പ-ത്യം വെ-ല്ലു-വി-ളി-ച്ച
ദൂ-ത-നെ-ക്കു-റി-ച്ചും പ-റ-യു-ന്നു.
ആ മ-ത്സ-രം പാ-പ-ദുഃ-ഖം വ-രു-ത്തി,
വ-ന്നി-ടും യാ-ഹി-ന്റെ ജ-യം ഉ-ടൻ.
3. നാം ജീ-വി-ക്കു-ന്നി-ന്ന-ത്യാ-ന-ന്ദ കാ-ലെ.
ദൈ-വ-രാ-ജ്യം ജ-നി-ച്ചി-രി-ക്കു-ന്നു.
പൂർ-ണ-യോ-ജി-പ്പിൽ വ-രു-ന്ന-വർ-ക്കെ-ല്ലാം
യാ-ഹു ര-ക്ഷ-യേ-കും കാ-ല-മി-തു.
ഈ മോ-ദ വാർ-ത്ത-യു-ണ്ടാ പു-സ്‌ത-ക-ത്തിൽ.
ത-ങ്ക-ത്തി-ലും വി-ല-യു-ണ്ട-തി-ന്.
ചി-ന്താ-തീ-ത-മാം പ്ര-ത്യാ-ശ-യ-തേ-കും;
അ-തോ സർ-വ-ശ്രേ-ഷ്‌ഠ ക-ഥ-ന-മാം.