നിത്യതയുടെ രാജാവേ, നിന്റെ നാമത്തെ വിശുദ്ധീകരിക്കുക!
ഗീതം 94
നിത്യതയുടെ രാജാവേ, നിന്റെ നാമത്തെ വിശുദ്ധീകരിക്കുക!
1. യാ-ഹേ നീ മാ-ത്രം ദൈ-വ-മാം,
അ-ന-ന്ത-മായ് മാ-റാ-ത്ത-വൻ.
നാ-മ-സം-സ്ഥാ-പ-നം വ-രെ
കാ-ണി-പ്പു സ്‌നേ-ഹ ക്ഷ-മ നീ,
നിൻ മ-ഹോ-ദ്ദേ-ശ്യം ശാ-ശ്വ-തം;
ജ്ഞാ-നം നിൻ പെ-രു-മാ-റ്റ-വും;
നിൻ രാ-ജ്യ-മോ സ-മീ-പ-മായ്,
ദു-ഷ്ട-ത സർ-വം പൊ-യ്‌പോ-കും.
2. പ്ര-പ-ഞ്ച സ്ര-ഷ്ടാ-വാ-യ നീ
യു-ഗാ-യു-ഗ പൂർ-വീ-ക-നാം!
ന-രർ അ-ധഃ-പ-തി-പ്പ-തു നിൻ
പാ-ദ-പീ-ഠെ ക-ണ്ടു നീ.
ഞ-ങ്ങൾ-ക്കേ-കി നിൻ ജാ-ത-നെ;
നി-ല നിൽ-ക്കും തൻ വാ-ഴ്‌ച-യും.
ത-ന്റെ എ-തി-രി-കൾ-ക്കു മേൽ
നാ-ശം അർ-ഥി-ക്കു-ന്നു ഞ-ങ്ങൾ.
3. നിൻ വി-ശു-ദ്ധ പ്ര-വാ-ച-കർ,
നിൻ ര-ക്ഷ തീ-ക്ഷ്‌ണം ഘോ-ഷി-ച്ചു.
കാ-ണ്മു നിൻ മൊ-ഴി നി-വൃ-ത്തി,
ഞ-ങ്ങൾ അ-തിൻ സാ-ക്ഷ്യം ചൊൽ-വൂ.
ക്ഷി-തി ച-മ-ച്ചെ-ന്നേ-ക്കു-മായ്,
ഉ-ല-യാ-തെ-ന്നും നി-ന്നീ-ടാൻ.
രാ-ജാ നിൻ പ്രൗ-ഢി കാ-ണി-ക്ക,
മി-ശി-ഹാ വാ-ഴ്‌ച വ-രു-ത്താൻ.