പാറയാം യഹോവയെ സ്‌തുതിക്കുക
ഗീതം 41
പാറയാം യഹോവയെ സ്‌തുതിക്കുക
1. ‘ഓ! ഭൂ-വാ-ന-മേ നി-ങ്ങൾ ശ്ര-ദ്ധി-ക്ക.
എൻ-മൊ-ഴി കേൾ-പ്പാൻ സൗ-മ്യർ കാ-തോർ-ക്ക.
എൻ-ബോ-ധ-നം പൊ-ഴി-യും തു-ഷാ-രം പോൽ,
എൻ സ-ത്യ വൃ-ഷ്ടി വൻ മാ-രി-പോ-ല-ല്ലോ.’
2. പ്ര-ഖ്യാ-പി-ക്കാം നാം യാ-ഹിൻ വൻ നാ-മം.
കേൾ-ക്ക-ട്ടെ-ല്ലാ-രും തൻ മ-ഹൽ കീർ-ത്തി.
താൻ മേ-യ്‌പോർ നാം വാ-ഴ്‌ത്തിൻ പാ-റ-യാം ത-ന്നെ,
തൻ പൂർ-ണ ചെ-യ്‌തി-കൾ വാ-ഴ്‌ത്തിൻ പ-റ്റ-മേ.
3. വി-ശ്വ-സ്‌ത നീ-തി-മാൻ ത-ന്നെ വാ-ഴ്‌ത്താം.
തൻ മാർ-ഗം സ്‌നേ-ഹം വി-വേ-ക-മ-ല്ലോ;
സ-ത്യ-നീ-തി-ക-ളിൻ മൂർ-ത്തീ-ഭാ-വം താൻ,
കാ-ട്ടു-ന്നു യാ-ഹാം പാ-റ വി-ശ്വ-സ്‌ത-ത.
4. സ-ത്യ-ദൈ-വ-ഭ-യേ നീ-തി ചെ-യ്യാം;
തൻ നീ-തി ന്യാ-യം പ്ര-മോ-ദം ആ-ക്കാം.
നാം സ്വ-യം നാ-ശ-ക-മായ് വർ-ത്തി-ക്കാ-തെ,
ശു-ദ്ധ ഹൃ-ദ-യാൽ യാ-ഹെ സേ-വി-ച്ചീ-ടാം.