മനുഷ്യരെക്കാളുപരി ദൈവത്തെ അനുസരിക്കൽ
ഗീതം 2
മനുഷ്യരെക്കാളുപരി ദൈവത്തെ അനുസരിക്കൽ
1. ദൈ-വ-പ്രീ-തി-ക്കായ് ചെ-യ്‌വെ-ല്ലാം
ലോ-കം പി-ന്ത-ള്ളി നാം.
വി-ശ്വാ-സ-ഹീ-നർ-ക്കാ-ശ്ച-ര്യം
നാ-മോ സ്ഥി-ര-ചി-ത്തർ.
യാ-ഹി-ന്നെ മർ-ത്യ-രെ-ക്കാൾ നാം
അ-നു-സ-രി-ച്ചീ-ടും.
ജീ-വി-ത-ത്തി-ലെ-ല്ലാ-റ്റി-നും
കേ-ന്ദ്രം അ-വ-ന-ല്ലോ.
2. “കൈ-സർ” തു-ല്യ രാ-ജാ-ക്കൾ-ക്കു
നൽ-കും നൽ-കേ-ണ്ട-ത്.
ദൈ-വം സ-ത്യ-വാ-നെ-ന്ന മ-
ഹ-ത്ത്വ-മ-തേ-റ്റി-ടും.
ന-മ്മു-ടെ സ്വ-ന്ത-മ-ല്ല നാം
വാ-ങ്ങ-പ്പെ-ട്ടോ-ര-ല്ലോ.
കർ-ത്താ-വി-ന്നാ-ജ്ഞ കാ-ത്തു നാം
ദൈ-വ-ത്തെ സേ-വി-ക്കും.
3. യാ-ഹി-ന്നു സ്‌തു-തി-യേ-റ്റി നാം
ശാ-ന്തി-യിൽ ജീ-വി-ക്കിൽ,
അ-ധർ-മ ലോ-കാ-സ്വാ-സ്ഥ്യ-ത്തിൽ
നാം ച-രി-ക്കു-കി-ല്ല.
അ-ത്യു-ന്ന-ത-ന്റെ വാ-ഴ്‌ച-യ്‌ക്കായ്
സേ-വ ചെ-യ്‌തി-ടും നാം.
ത-ന്നാ-ധീ-ശ-ത്വ-ത്തി-ന്നു സ-
ധൈ-ര്യം സാ-ക്ഷ്യം നൽ-കും.
4. പാ-വ-ന സേ-വ പ്ര-ഥ-മം
പി-ന്മാ-റു-കി-ല്ല നാം.
ദാ-ഹി-പ്പോർ രു-ചി-ച്ചീ-ടേ-ണ്ടു
ദൈ-വ-ത്തിൻ വ-ച-നം.
ന-രർ ത-ട-സ്സ-മാ-കി-ലും
പാ-ത അ-റി-വോർ നാം:
ദൈ-വ-ത്തോ-ടൊ-ട്ടി നിൽ-ക്കും നാം;
കൈ-വി-ടു-കി-ല്ല താൻ!