വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാപ്പു നൽകുന്നവരായിരിക്കുക

മാപ്പു നൽകുന്നവരായിരിക്കുക

ഗീതം 110

മാപ്പു നൽകുന്നവരായിരിക്കുക

(എഫെസ്യർ 4:32)

1. യാ-ഹാം ദൈ-വം സ്‌നേ-ഹം

മൂ-ലം പാ-പ-മോ-ച-ന-മേ-കാൻ,

അ-യ-ച്ചു ത-ന്റെ പു-ത്ര-നെ

മ-റു-വി-ല ആ-യി-ടാൻ.

നേ-രാ-യ-നു-ത-പി-ച്ചാൽ നാം

നേ-ടീ-ടും തി-രു-ക്ഷ-മ.

ക്രി-സ്‌തു-വിൻ മ-റു-വി-ല-യാൽ

മാ-പ്പി-ന്നായ്‌ യാ-ചി-ക്കു-കിൽ.

2. ദൈ-വ-ത്തെ-പ്പോൽ നിർ-ലോ-ഭ-മായ്‌

ക്ഷ-മി-ച്ചൻ-പോ-ടാർ-ദ്ര-മായ്‌.

സ-ഹ-താ-പം കാ-ണി-പ്പോ-രിൽ

മാ-ത്രം ദൈ-വം ക്ഷ-മി-ക്കും.

നാ-മ-പൂർ-ണ-ത നി-മി-ത്തം

വാ-ക്കാ-ലും ചെ-യ്‌തി-യാ-ലും

ലം-ഘ-നം സ-ദാ ചെ-യ്‌ക-യാൽ

മാ-പ്പാ-വ-ശ്യം ന-മു-ക്കും.

3. അ-തി-ദുഃ-ഖ നാൾ ത-ടു-ക്കാൻ

പ്രാ-പ്‌തം ന-മ്മു-ടെ ക്ഷ-മ.

നാ-മ-തി-നാൽ സ്വർ-ഗീ-യ-മാം

സ്‌നേ-ഹ-ദ-യ കാ-ട്ടി-ടും.

ഹൃ-ദ-യാ ക്ഷ-മി-പ്പ-ത-ല്ലോ

പ-ക്വ-ത-യിൻ ല-ക്ഷ-ണം.

കാ-ണി-പ്പ-ത-ഗാ-ധ-ഗ്രാ-ഹ്യം

സ-മാ-ധാ-നം പ-ക-രും.

4. ക്ഷ-മ-യൊ-രു ശ്രേ-ഷ്‌ഠ-ഗു-ണം

ശീ-ലി-ക്കേ-ണ്ടു നാ-മ-ത്‌.

കാ-ക്കും നീ-ര-സ-മി-ല്ലാ-തെ

വി-ദ്വേ-ഷ-വു-മി-ല്ലാ-തെ.

നേ-രായ്‌ ക്ഷ-മ കാ-ട്ടു-മ്പോൾ നാം

ദൈ-വ സ-ദൃ-ശ-രാ-കും.

ക്ഷ-മി-പ്പ-തിൽ മോ-ദി-പ്പ-വൻ

തൻ കൃ-പ-യെ നാം വാ-ഴ്‌ത്തും.