യഹോവയുടെ വിശുദ്ധ ജനത
ഗീതം 141
യഹോവയുടെ വിശുദ്ധ ജനത
1. യാ-ഹി-ന്നായ് ജ-നി-ച്ചൊ-രു ജാ-തി
ഈ ന-വ്യ-ദേ-ശെ ഈ നാ-ളി-ലായ്.
വി-ശു-ദ്ധാ-ല-ങ്കാ-രേ നിൽ-പ്പ-വർ
സം-സ്ഥാ-പി-പ്പു ശു-ദ്ധ സേ-വ.
(കോറസ്)
സീ-യോൻ ശൃം-ഗേ മ-ഹോ-ന്ന-ത-മായ്
ദൈ-വാ-രാ-ധ-ന നി-ല-നി-ന്നി-ടും
തൻ സ്വ-ജാ-തി വൻ സം-ഘ-വും
പ്ര-മോ-ദം യാ-ഹി-ന്നേ-കി-ടു-ന്നു.
2. ഈ വി-ശു-ദ്ധ ജാ-തി സ-മ്മോ-ദം,
യാ-ഹിൻ തി-രു-നാ-മം ഘോ-ഷി-പ്പൂ.
ജാ-തി-കൾ-ക്ക-ട-യാ-ള-മാ-യി
തൻ മ-ഹൽ രാ-ജ്യം ഘോ-ഷി-ക്കും.
(കോറസ്)
3. വി-ജ-യാ-ന-ന്ദെ ദി-വ്യ ജാ-തി,
വേ-റെ-യ-ജ-ങ്ങൾ ചേർ-ന്നി-ടു-മ്പോൾ,
സേ-വി-പ്പ-വർ ഒ-ന്നായ് വി-ശ്വ-സ്‌തം,
ദൈ-വ പ്ര-സാ-ദെ പാർ-ത്തീ-ടും.
(കോറസ്)