യഹോവയ്‌ക്ക് ഒരു ഗീതം
ഗീതം 190
യഹോവയ്‌ക്ക് ഒരു ഗീതം
1. ന-മ്മെ മാർ-ഗേ ന-ട-ത്തു-ന്ന
ദൈ-വ-ത്തി-നു പാ-ടാം മോ-ദാൽ.
ന-ന്ദി നൽ-കി-ടു-മ-വ-ന്നായ്
പാ-ടി-ടും സ്‌തു-തി-യും.
സ്‌നേ-ഹ-ദ-യ-യിൽ മ-ഹാൻ താൻ.
ചേർ-ന്നി-ടു-ന്ന-വൻ ചാ-രെ നാം.
തൻ സ-ത്യം വി-മു-ക്തി-യേ-കി.
അ-വ-ന്നു-ള്ളോ-രായ് നാം.
2. ന-ന്ദി, നിൻ ശ്രേ-ഷ്‌ഠ ദീ-പ്‌തി-ക്കായ്
ന-ട-ത്തീ-ടു-മ-തി-രു-ളിൽ.
ആ-ശ്വാ-സ കി-ര-ണ-ങ്ങ-ളാൽ
ശോ-ഭി-പ്പ-തു ന-ന്നായ്!
ഏ-കാം ന-ന്ദി രാ-ജ്യാ-ശ-യ്‌ക്കായ്,
ഉ-ഴ-ലു-കി-ല്ലി-രു-ട്ടിൽ നാം.
ഓ-രോ ദി-ന-ക്ലേ-ശ-ങ്ങൾ നാം
സ-ന്തോ-ഷാൽ നേ-രി-ടാം.
3. പാ-ടാം ഇ-മ്പ ശ്രു-തി-യിൽ നാം
ദൈ-വ-ത്തെ ആ-രാ-ധി-ച്ചി-ടാം.
ഹൃ-ദ-യാ പ്രാർ-ഥി-ച്ചി-ടാം നാം
ക്രി-സ്‌തേ-ശു മൂ-ല-മായ്.
യ-ഹോ-വേ സ്‌നേ-ഹ നി-ധി-യേ,
കൈ-ക്കൊൾ-ക ഞ-ങ്ങ-ളിൻ ന-ന്ദി.
കേൾ-ക്ക സ്‌തു-തി-യ-പേ-ക്ഷ നിൻ
സ്‌നേ-ഹ കാ-വ-ലി-ന്നായ്.