സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുക
ഗീതം 67
സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുക
1. നാ-മെ-ന്തു-റ്റു സ്‌നേ-ഹി-ക്കേ-ണ്ടു
സ്വർ-ഗ-താ-തൻ യാ-ഹി-ന്നെ!
സൽ-സ-മ്പൂർ-ണ-ദാ-ന-മേ-തും
അ-വ-നിൽ നി-ന്നു-മ-ല്ലോ.
വ-സ്‌ത്രം, ഭോ-ജ്യം, ഗൃ-ഹം, മ-ണ്ണും
മ-ഴ-യും വി-ത്തും വെ-യ്‌ലും.
നൽ-കി ന-മ്മെ പു-ലർ-ത്തി-ടും
ദാ-യ-ക-നേ-കാം ന-ന്ദി.
2. എ-ത്ര മൗ-ഢ്യം കാ-ലം പോ-ക്കിൽ
സ്വാർ-ഥ ശ-ണ്‌ഠ-ക-ളിൽ നാം,
ക്ഷ-ണി-ക-ധ-നാർ-ജ-ന-മോ
ജീ-വ-ദാ-യ-ക-മ-ല്ല!
അ-വ-ശ്യം വേ-ണ്ടും വ-സ്‌തു-ക്കൾ
കൊ-ണ്ടു തൃ-പ്‌ത-രാ-ക നാം,
സദ്-ക്രി-യ-ക-ളാൽ യ-ഥാർ-ഥ
ജീ-വ-നെ പി-ടി-ച്ചീ-ടാം.
3. നാം ദ-രി-ദ്ര-രെ പോ-റ്റാം സ-
മ-യ, ധ-ന, ശ-ക്തി-യാൽ,
വി-ശ-ന്നീ-ടു-വോർ-ക്കേ-കാം നാം
രാ-ജ്യ-നി-ശ്ചി-താ-ശ-യെ.
നാം നി-സ്വാർ-ഥ സേ-വ-ന-ത്താൽ
ദൈ-വ-സ്‌നേ-ഹി-ത-രാ-കും;
നാം സ്വർ-ഗേ സ്വ-രൂ-പി-ച്ചി-ടും
നി-ത്യ-മാം നി-ക്ഷേ-പ-ങ്ങൾ.