“സൗമ്യതയുളളവർ സന്തുഷ്ടർ”
ഗീതം 36
“സൗമ്യതയുളളവർ സന്തുഷ്ടർ”
(മത്തായി 5:5, NW)
1. ആ-ശി-ഷം സൗ-മ്യർ-ക്കേ-കും ദൈ-വം;
മ-ഹാ സ-ന്തോ-ഷ-മ-വ-രിൽ.
ക-ഷ്ട-ത മ-ധ്യേ ക്ഷോ-ഭി-ക്കാ-തെ;
ക്ഷ-മി-ച്ചു കാ-ക്കും യാ-ഹി-ന്നായ്.
അ-ഹ-ന്ത-യേ-റും ദു-ഷ്ട-രാൽ,
അ-സ്വ-സ്ഥ-രാ-കാ-ത-വ-രോ,
ഗ്ര-ഹി-പ്പൂ ദു-ഷ്ട-ന്മാ-രെ-ല്ലാ-രും,
ക്ഷ-യി-ക്കും എ-ന്നെ-ന്നേ-ക്കു-മായ്
2. ‘യു-വാ-വാം ഞാൻ വൃ-ദ്ധ-നായ്-ത്തീർ-ന്നു,’
ദാ-വീദ് രാ-ജൻ ചൊ-ന്നീ-വി-ധം,
‘നീ-തി-മാൻ തൻ സ-ന്താ-ന-മ-പ്പം
ഇ-ര-ന്നു ക-ണ്ടി-ട്ടി-ല്ല ഞാൻ.’
പോ-കാം നേ-രിൽ ദൈ-വാ-ശ്ര-യേ
ന-ര-രോ-ടു വി-ശ്വ-സ്‌ത-രായ്
യാ-ഹിൽ പ്ര-മോ-ദം ക-ണ്ടെ-ത്തീ-ടിൽ,
നിൻ സേ-വ ധ-ന്യ-മാ-ക്കും യാഹ്.
3. ദു-ഷ്ട-ന്മാർ ഭൂ-വിൽ നി-ന്നു നീ-ങ്ങും;
അ-വർ-ക്കി-ട-മി-ല്ലാ-തെ പോം.
സൗ-മ്യ-ര-നു-ഭ-വി-ക്കും ശാ-ന്തി,
കൈ-വ-ശ-മാ-ക്കും ദേ-ശ-ത്തെ.
നി-ശ്വ-സ്‌ത സ-ത്യ-വ-ച-നേ,
അ-ന്നോ-ളം നാം നി-ല-നിൽ-ക്കാം.
കാ-ട്ടീ-ടാം നാം സൗ-മ്യ-ത, താ-ഴ്‌മ,
വാങ്-ചി-ന്താ ക്രി-യാ-ദി-ക-ളിൽ.