വിവരങ്ങള്‍ കാണിക്കുക

യഹോവ—അവൻ ആർ?

യഹോവ—അവൻ ആർ?

യഹോവഅവൻ ആർ?

കംബോ​ഡി​യൻ വനത്തി​ലൂ​ടെ വഴി​വെ​ട്ടി​ത്തെ​ളി​ച്ചു മുന്നോ​ട്ടു നീങ്ങിയ പത്തൊ​മ്പ​താം നൂറ്റാ​ണ്ടി​ലെ ഫ്രഞ്ച്‌ പര്യ​വേ​ക്ഷ​ക​നായ ഹെൻറി മൂവോ ഒടുവിൽ ചെന്നെ​ത്തി​യത്‌ ഒരു ക്ഷേത്ര​ത്തി​നു ചുറ്റു​മാ​യി വെള്ളം കെട്ടി​ക്കി​ട​ക്കുന്ന വിശാ​ല​മായ ഒരു കിടങ്ങി​ന​ടു​ത്താണ്‌. ഭൂമി​യി​ലെ ഏറ്റവും വലിയ മതസ്‌മാ​ര​ക​മായ അങ്കോർവാത്‌ ആയിരു​ന്നു ആ ക്ഷേത്രം. പായൽ പിടിച്ചു കിടന്നി​രുന്ന ആ സ്‌മാ​രകം മനുഷ്യ നിർമി​ത​മാ​ണെന്നു മൂവോ​യ്‌ക്ക്‌ ഒറ്റനോ​ട്ട​ത്തിൽ പറയാൻ കഴിഞ്ഞു. “പുരാതന കാലത്തെ ഏതോ ഒരു മൈക്ക​ളാ​ഞ്ച​ലോ പണിതു​യർത്തിയ അത്‌, ഗ്രീക്കു​കാ​രു​ടേ​തോ റോമാ​ക്കാ​രു​ടേ​തോ ആയി അവശേ​ഷി​ച്ചി​ട്ടുള്ള ഏതൊരു നിർമി​തി​യെ​ക്കാ​ളും മഹത്തര​മാണ്‌” എന്ന്‌ അദ്ദേഹം എഴുതി. നൂറ്റാ​ണ്ടു​ക​ളോ​ളം ഉപേക്ഷി​ക്ക​പ്പെട്ട നിലയി​ലാ​യി​രു​ന്നെ​ങ്കി​ലും, സങ്കീർണ​മായ ആ നിർമി​തിക്ക്‌ ഒരു രൂപസം​വി​ധാ​യകൻ ഉണ്ടായി​രു​ന്നു​വെ​ന്ന​തിൽ അദ്ദേഹ​ത്തി​നു തെല്ലും സംശയം ഉണ്ടായി​രു​ന്നില്ല.

രസാവ​ഹ​മാ​യി, നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ എഴുത​പ്പെട്ട ഒരു ജ്ഞാന​ഗ്രന്ഥം സമാന​മായ ന്യായ​വാ​ദം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) എന്നാൽ, ‘പ്രകൃ​തി​യു​ടെ പ്രവർത്ത​നങ്ങൾ മനുഷ്യ നിർമി​തി​യിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌’ എന്നു ചിലർ പറഞ്ഞേ​ക്കാം. എങ്കിലും, ശാസ്‌ത്ര​ജ്ഞ​ന്മാർ എല്ലാവ​രു​മൊ​ന്നും ആ തടസ്സവാ​ദ​ത്തോ​ടു യോജി​ക്കു​ന്നില്ല.

“ജൈവ​രാസ വ്യവസ്ഥകൾ അചേതന വസ്‌തു​ക്കളല്ല” എന്നു സമ്മതിച്ച ശേഷം, ഐക്യ​നാ​ടു​ക​ളി​ലെ പെൻസിൽവേ​നി​യ​യി​ലുള്ള ലിഹൈ സർവക​ലാ​ശാ​ല​യി​ലെ ജൈവ​ര​സ​തന്ത്ര അസോ​ഷി​യേറ്റ്‌ പ്രൊ​ഫ​സ​റായ മൈക്കിൾ ബിഹി ഇങ്ങനെ ചോദി​ക്കു​ന്നു: “സചേതന ജൈവ​രാസ വ്യവസ്ഥ​കളെ ബുദ്ധി​പ​ര​മാ​യി രൂപകൽപ്പന ചെയ്യാ​നാ​കു​മോ?” ജനിതക എൻജി​നീ​യ​റിങ്‌ പോലുള്ള മാർഗ​ങ്ങ​ളി​ലൂ​ടെ ശാസ്‌ത്രജ്ഞർ ഇപ്പോൾ ജീവി​ക​ളിൽ അടിസ്ഥാന മാറ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നു എന്ന്‌ അദ്ദേഹം തുടർന്നു പറയുന്നു. അതേ, സചേത​ന​വും അചേത​ന​വു​മായ വസ്‌തു​ക്കളെ “നിർമി​ക്കാൻ” സാധി​ക്കും! സൂക്ഷ്‌മ​ദർശി​നി​യി​ലൂ​ടെ മാത്രം കാണാ​വുന്ന ജീവ​കോ​ശ​ങ്ങളെ പരി​ശോ​ധിച്ച ബിഹി, പരസ്‌പരം ആശ്രയി​ച്ചു പ്രവർത്തി​ക്കുന്ന ഘടകങ്ങ​ളാൽ നിർമി​ത​മായ വിസ്‌മ​യാ​വ​ഹ​മായ സങ്കീർണ വ്യവസ്ഥകൾ കണ്ടെത്തി. അദ്ദേഹ​ത്തി​ന്റെ നിഗമനം എന്തായി​രു​ന്നു? “കോശത്തെ പരി​ശോ​ധിച്ച്‌ അറിയാ​നുള്ള, തന്മാ​ത്രാ​ത​ല​ത്തിൽ ജീവ​നെ​ക്കു​റി​ച്ചു പഠിക്കാ​നുള്ള, ഈ ശ്രമങ്ങ​ളു​ടെ​യെ​ല്ലാം ഫലമായി കേൾക്കാൻ കഴിയു​ന്നത്‌ ഉച്ചത്തി​ലുള്ള, സ്‌പഷ്ട​മായ, ചെവി​തു​ള​യ്‌ക്കുന്ന ഒരു ആരവമാണ്‌—‘രൂപകൽപ്പന!’”

അപ്പോൾ ഈ സങ്കീർണ വ്യവസ്ഥ​ക​ളു​ടെ​യെ​ല്ലാം പിന്നി​ലുള്ള രൂപസം​വി​ധാ​യകൻ ആരാണ്‌?

ആരാണ്‌ രൂപകൽപ്പി​താവ്‌?

അതിന്റെ ഉത്തരം മുമ്പ്‌ ഉദ്ധരിച്ച ആ പുരാതന ജ്ഞാന​ഗ്ര​ന്ഥ​ത്തിൽ—ബൈബി​ളിൽ—ഉണ്ട്‌. സകലവും ആര്‌ രൂപകൽപ്പന ചെയ്‌തു എന്ന ചോദ്യ​ത്തി​നു ബൈബിൾ അതിന്റെ പ്രാരംഭ വാക്കു​ക​ളിൽ വളരെ ലളിത​മാ​യും വ്യക്തമാ​യും ഇങ്ങനെ ഉത്തരം നൽകുന്നു: “ആദിയിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.”—ഉല്‌പത്തി 1:1.

മറ്റു ദൈവ​ങ്ങ​ളിൽനി​ന്നു തന്നെ വേർതി​രി​ച്ച​റി​യി​ച്ചു​കൊണ്ട്‌ സ്രഷ്ടാവ്‌ തന്റെ അന്യാ​ദൃശ നാമം വെളി​പ്പെ​ടു​ത്തു​ന്നു: “ആകാശത്തെ സൃഷ്ടിച്ചു വിരി​ക്ക​യും ഭൂമി​യെ​യും അതിലെ ഉല്‌പ​ന്ന​ങ്ങ​ളെ​യും പരത്തു​ക​യും അതിലെ ജനത്തിന്നു ശ്വാസത്തെ . . . കൊടു​ക്കു​ക​യും ചെയ്‌ത യഹോ​വ​യായ ദൈവം ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (യെശയ്യാ​വു 42:5, 8) പ്രപഞ്ചത്തെ രൂപകൽപ്പന ചെയ്‌ത, ഭൂമി​യിൽ പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും ഉണ്ടാക്കിയ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌. എന്നാൽ യഹോവ ആരാണ്‌? അവൻ ഏതു തരത്തി​ലുള്ള ദൈവ​മാണ്‌? നിങ്ങൾ അവനെ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

അവന്റെ നാമത്തി​ന്റെ അർഥം

ഒന്നാമ​താ​യി, സ്രഷ്ടാ​വി​ന്റെ നാമമായ യഹോവ എന്നതിന്റെ അർഥം എന്താണ്‌? ബൈബി​ളി​ന്റെ എബ്രായ ഭാഗത്ത്‌ 7,000-ത്തോളം പ്രാവ​ശ്യം കാണുന്ന ദൈവ​നാ​മം നാല്‌ എബ്രായ അക്ഷരങ്ങൾ (יהוה) ഉപയോ​ഗി​ച്ചാണ്‌ എഴുതു​ന്നത്‌. ഹാവാ (“ആയിത്തീ​രുക”) എന്ന എബ്രായ ക്രിയ​യു​ടെ ഹേതു​രൂ​പ​മാ​യി കണക്കാ​ക്ക​പ്പെ​ടുന്ന ഈ നാമത്തി​ന്റെ അർഥം “ആയിത്തീ​രാൻ അവൻ ഇടയാ​ക്കു​ന്നു” എന്നാണ്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ താൻ എന്ത്‌ ആയിരി​ക്കേ​ണ്ട​തു​ണ്ടോ അത്‌ ആയിത്തീ​രാൻ യഹോവ ജ്ഞാനപൂർവം ഇടയാ​ക്കു​ന്നു എന്നാണ്‌. തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കാ​നാ​യി അവൻ സ്രഷ്ടാ​വും ന്യായാ​ധി​പ​നും രക്ഷകനും ജീവപാ​ല​ക​നു​മൊ​ക്കെ ആയിത്തീ​രു​ന്നു. മാത്ര​വു​മല്ല, നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു പ്രവർത്ത​നത്തെ സൂചി​പ്പി​ക്കുന്ന വ്യാകരണ രൂപമാണ്‌ ആ എബ്രായ ക്രിയ​യ്‌ക്ക്‌ ഉള്ളത്‌. താൻതന്നെ തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ന്നവൻ ആയിത്തീ​രാൻ യഹോവ ഇപ്പോ​ഴും ഇടയാ​ക്കു​ന്നു എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. അതേ, അവൻ ജീവി​ക്കുന്ന ഒരു ദൈവ​മാണ്‌!

യഹോ​വ​യു​ടെ പ്രമുഖ ഗുണങ്ങൾ

തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കുന്ന ഈ സ്രഷ്ടാവ്‌ വളരെ ആകർഷ​ക​മായ ഗുണങ്ങൾ ഉള്ളവൻ ആണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. തന്റെ തനതു ഗുണങ്ങളെ വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യഹോ​വ​തന്നെ ഇങ്ങനെ പറഞ്ഞു: “യഹോവ, യഹോ​വ​യായ ദൈവം, കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും [“സ്‌നേ​ഹ​ദ​യ​യും,” NW] വിശ്വ​സ്‌ത​ത​യു​മു​ള്ളവൻ. ആയിരം ആയിര​ത്തി​ന്നു ദയ പാലി​ക്കു​ന്നവൻ; അകൃത്യ​വും അതി​ക്ര​മ​വും പാപവും ക്ഷമിക്കു​ന്നവൻ.” (പുറപ്പാ​ടു 34:6, 7) സ്‌നേ​ഹ​ദ​യ​യുള്ള ഒരു ദൈവ​മാ​യി യഹോവ ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദത്തെ “വിശ്വസ്‌ത സ്‌നേഹം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. തന്റെ നിത്യോ​ദ്ദേ​ശ്യം നിവർത്തി​ച്ചു​കൊണ്ട്‌ യഹോവ തന്റെ സൃഷ്ടി​ക​ളോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തിൽ വിശ്വ​സ്‌ത​നാ​യി തുടരു​ന്നു. അത്തരം സ്‌നേ​ഹത്തെ നിങ്ങൾ പ്രിയ​പ്പെ​ട്ട​താ​യി കരുതു​ക​യി​ല്ലേ?

യഹോവ കോപി​ക്കാൻ താമസ​വും നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ വേഗത​യും ഉള്ളവനാണ്‌. [എപ്പോ​ഴും] കുറ്റം കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കാത്ത, ക്ഷമിക്കാൻ ഒരുക്ക​മുള്ള ഒരു വ്യക്തി​യോ​ടൊത്ത്‌ ആയിരി​ക്കു​ന്നത്‌ ഹൃദ​യോ​ഷ്‌മ​ള​ദാ​യ​ക​മാണ്‌. എന്നാൽ, അതിന്റെ അർഥം യഹോവ ദുഷ്‌പ്ര​വൃ​ത്തി​ക്കു നേരെ കണ്ണടയ്‌ക്കു​ന്നു എന്നല്ല. അവൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോ​വ​യായ ഞാൻ ന്യായത്തെ ഇഷ്ടപ്പെ​ടു​ക​യും അന്യാ​യ​മായ കവർച്ചയെ വെറു​ക്ക​യും ചെയ്യുന്നു.” (യെശയ്യാ​വു 61:8) നീതി​യു​ടെ ദൈവ​മായ അവൻ, ദുഷ്ടത​യിൽ തുടരുന്ന ധിക്കാ​രി​ക​ളായ പാപി​കളെ എന്നേക്കും വെച്ചു​പൊ​റു​പ്പി​ക്കില്ല. അതു​കൊണ്ട്‌, തക്കസമ​യത്തു യഹോവ ലോക​ത്തി​ലെ അനീതി ഇല്ലായ്‌മ ചെയ്യു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

സ്‌നേഹം, നീതി എന്നീ ഗുണങ്ങളെ പൂർണ​മാ​യി സമനി​ല​യിൽ നിറു​ത്താൻ ജ്ഞാനം ആവശ്യ​മാണ്‌. നമ്മോട്‌ ഇടപെ​ടു​മ്പോൾ ഈ രണ്ടു ഗുണങ്ങളെ അത്ഭുത​ക​ര​മായ വിധത്തിൽ യഹോവ സമനി​ല​യിൽ നിറു​ത്തു​ന്നു. (റോമർ 11:33-36) തീർച്ച​യാ​യും, അവന്റെ ജ്ഞാനം എല്ലായി​ട​ത്തും ദൃശ്യ​മാണ്‌. പ്രകൃ​തി​യി​ലെ അത്ഭുതങ്ങൾ അതിനു സാക്ഷ്യം വഹിക്കു​ന്നു.—സങ്കീർത്തനം 104:24; സദൃശ​വാ​ക്യ​ങ്ങൾ 3:19.

എന്നാൽ, ജ്ഞാനം ഉണ്ടായി​രി​ക്കു​ന്ന​തു​കൊ​ണ്ടു മാത്രം ആയില്ല. തന്റെ മനസ്സി​ലു​ള്ളതു പൂർണ​മാ​യി നിവർത്തി​ക്കാൻ സ്രഷ്ടാ​വി​നു സമ്പൂർണ ശക്തിയും ഉണ്ടായി​രി​ക്കണം. അവൻ അത്തരത്തി​ലുള്ള ഒരു ദൈവ​മാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു: “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്ക​യും ചെയ്യുന്നു; അവന്റെ വീര്യ​മാ​ഹാ​ത്മ്യം [“ചലനാത്മക ഊർജ​ത്തി​ന്റെ ആധിക്യം,” NW] നിമി​ത്ത​വും . . . അവയിൽ ഒന്നും കുറഞ്ഞു കാണു​ക​യില്ല.” (യെശയ്യാ​വു 40:26) നിശ്ചയ​മാ​യും, തന്റെ ഹിതം നിറ​വേ​റ്റാൻ “ചലനാത്മക ഊർജ​ത്തി​ന്റെ ആധിക്യം” യഹോ​വ​യ്‌ക്ക്‌ ഉണ്ട്‌. അത്തരം ഗുണങ്ങൾ നിങ്ങളെ അവനി​ലേക്ക്‌ ആകർഷി​ക്കു​ന്നി​ല്ലേ?

യഹോ​വയെ അറിയു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

യഹോവ ഭൂമിയെ ഉണ്ടാക്കി​യത്‌ “വ്യർത്ഥ​മാ​യി​ട്ടല്ല” മറിച്ച്‌, താനു​മാ​യി അർഥവ​ത്തായ ഒരു ബന്ധമുള്ള മനുഷ്യ​രു​ടെ ‘പാർപ്പി​നാ​യി​ട്ടാണ്‌.’ (യെശയ്യാ​വു 45:18; ഉല്‌പത്തി 1:28) തന്റെ ഭൗമിക സൃഷ്ടി​കളെ കുറിച്ച്‌ അവൻ കരുതു​ന്നു. ഒരു ഉദ്യാ​ന​തു​ല്യ ഭവനമായ പറുദീ​സ​യിൽ അവൻ മനുഷ്യ​വർഗ​ത്തി​നു പൂർണ​ത​യുള്ള ഒരു തുടക്കം കൊടു​ത്തു. എന്നാൽ, മനുഷ്യർ അതിനെ നശിപ്പി​ക്കു​ന്നു, അതു യഹോ​വ​യ്‌ക്കു വളരെ അപ്രീതി ഉളവാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, യഹോവ എന്ന നാമം സൂചി​പ്പി​ക്കു​ന്നതു പോലെ, അവൻ മനുഷ്യ​നെ​യും ഭൂമി​യെ​യും സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യം നിവർത്തി​ക്കും. (സങ്കീർത്തനം 115:16; വെളി​പ്പാ​ടു 11:18) തന്റെ മക്കൾ എന്ന നിലയിൽ തന്നെ അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വർക്കാ​യി യഹോവ ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 8:17; മത്തായി 5:5.

ആ പറുദീ​സ​യിൽ നിങ്ങൾക്ക്‌ ആസ്വദി​ക്കാൻ കഴിയുന്ന ജീവി​ത​ത്തി​ന്റെ ഗുണനി​ല​വാ​രത്തെ കുറിച്ചു ബൈബി​ളി​ലെ അവസാന പുസ്‌തകം വർണി​ക്കു​ന്നു: “അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” (വെളി​പ്പാ​ടു 21:3-5) നിങ്ങൾ ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ക്കുന്ന യഥാർഥ ജീവിതം അതാണ്‌. എത്ര സ്‌നേ​ഹ​വാ​നായ പിതാ​വാണ്‌ അവൻ! അവനെ കുറി​ച്ചും പറുദീ​സ​യിൽ ജീവി​ക്കാൻ നിങ്ങളിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതിനെ കുറി​ച്ചും കൂടുതൽ പഠിക്കാൻ നിങ്ങൾ മനസ്സൊ​രു​ക്ക​മു​ള്ള​വ​നാ​ണോ?

മറ്റു പ്രകാ​ര​ത്തിൽ സൂചി​പ്പി​ക്കാത്ത പക്ഷം, എല്ലാ ബൈബിൾ ഉദ്ധരണി​ക​ളും ബൈബിൾ സൊ​സൈറ്റി ഓഫ്‌ ഇന്ത്യയു​ടെ സത്യ​വേ​ദ​പു​സ്‌ത​ക​ത്തിൽ നിന്നാണ്‌.