ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്?
യഹോവയുടെ സാക്ഷികൾ ലോകത്ത് എല്ലായിടത്തുമുണ്ട്. എല്ലാ വംശങ്ങളിലും സംസ്കാരങ്ങളിലും നിന്നുള്ളവരാണ് അവർ. വ്യത്യസ്തപശ്ചാത്തലങ്ങളിൽനിന്നുള്ള ഇവരെ ഒന്നിപ്പിക്കുന്നത് എന്താണ്?
ദൈവത്തിന്റെ ഇഷ്ടം എന്താണ്?
എല്ലാവരും ദൈവത്തിന്റെ ഇഷ്ടം അറിയാൻ ദൈവം ആഗ്രഹിക്കുന്നു. എന്താണ് ദൈവത്തിന്റെ ഇഷ്ടം, ഇന്ന് ആരാണ് അതു മറ്റുള്ളവരെ പഠിപ്പിക്കുന്നത്?
പാഠം 1
യഹോവയുടെ സാക്ഷികൾ എങ്ങനെയുള്ള ആളുകളാണ്?
യഹോവയുടെ സാക്ഷികളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്തവത്തിൽ, ഞങ്ങൾ ആരാണ്?
പാഠം 2
എന്തുകൊണ്ടാണ് ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നത്?
ഞങ്ങൾ ഈ പേര് സ്വീകരിച്ചതിന്റെ മൂന്നു കാരണങ്ങൾ.
പാഠം 3
ബൈബിൾസത്യം മറനീക്കിയെടുത്തത് എങ്ങനെ?
ബൈബിൾ ഉപദേശങ്ങളെക്കുറിച്ച് നമുക്കുള്ള ഗ്രാഹ്യം ശരിയാണെന്ന് എങ്ങനെ ഉറപ്പുവരുത്താം?
പാഠം 4
ഞങ്ങൾ പുതിയ ലോക ഭാഷാന്തരം പ്രസിദ്ധീകരിച്ചത് എന്തുകൊണ്ട്?
ദൈവവചനത്തിന്റെ ഈ പരിഭാഷയെ അതുല്യമാക്കുന്നത് എന്താണ്?
പാഠം 5
ഞങ്ങളുടെ സഭായോഗങ്ങളിൽ എന്തു പ്രതീക്ഷിക്കാം?
ബൈബിൾ പഠിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ആണ് ഞങ്ങൾ കൂടിവരുന്നത്. അവിടെ നിങ്ങൾക്കും ഹൃദ്യമായ സ്വീകരണം ലഭിക്കും.
പാഠം 6
സഹക്രിസ്ത്യാനികളുമായുള്ള സഹവാസം ഞങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
സഹക്രിസ്ത്യാനികളോടു സഹവസിക്കാൻ ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. അത്തരം സഹവാസത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം.
പാഠം 7
ഞങ്ങളുടെ യോഗങ്ങളിൽ എന്തെല്ലാം പരിപാടികളാണുള്ളത്?
ഞങ്ങളുടെ യോഗങ്ങളിൽ എന്താണു നടക്കുന്നതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവിടെനിന്ന് ലഭിക്കുന്ന ബൈബിൾവിദ്യാഭ്യാസം തീർച്ചയായും നിങ്ങളിൽ മതിപ്പുളവാക്കും.
പാഠം 8
യോഗങ്ങൾക്കുവേണ്ടി ഞങ്ങൾ ഇത്ര നന്നായി വസ്ത്രധാരണം ചെയ്യുന്നത് എന്തുകൊണ്ടാണ്?
നമ്മുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ദൈവത്തിനു താത്പര്യമുണ്ടോ? വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഞങ്ങളെ നയിക്കുന്ന ബൈബിൾതത്ത്വങ്ങൾ ഏവയാണെന്നു മനസ്സിലാക്കുക.
പാഠം 9
യോഗങ്ങൾക്കുവേണ്ടി എങ്ങനെ തയ്യാറാകാം?
യോഗങ്ങൾക്കുവേണ്ടി മുന്നമേ തയ്യാറാകുന്നത് അതിൽനിന്ന് പരമാവധി പ്രയോജനം നേടാൻ നിങ്ങളെ സഹായിക്കും.
പാഠം 10
എന്താണ് കുടുംബാരാധന?
ദൈവത്തോട് അടുക്കാനും കുടുംബബന്ധങ്ങൾ സുദൃഢമാക്കാനും ഈ ക്രമീകരണം എങ്ങനെ സഹായിക്കുമെന്നു മനസ്സിലാക്കൂ.
പാഠം 11
ഞങ്ങൾ സമ്മേളനങ്ങൾ നടത്തുന്നത് എന്തുകൊണ്ട്?
ഓരോ വർഷവും മൂന്നു പ്രത്യേക പരിപാടികൾക്കു ഞങ്ങൾ കൂടിവരുന്നു. ഈ കൂടിവരവുകളിൽ സംബന്ധിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
പാഠം 12
ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരെയും അറിയിക്കുന്നത് എങ്ങനെ?
യേശു ഭൂമിയിലായിരുന്നപ്പോൾ വെച്ച മാതൃകയാണു ഞങ്ങൾ പിന്തുടരുന്നത്. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ആ വിധങ്ങളിൽ ചിലത് ഏവയാണ്?
പാഠം 13
മുൻനിരസേവകർ ആരാണ്?
ചില യഹോവയുടെ സാക്ഷികൾ മാസം 30-ഉം 50-ഉം അതിൽക്കൂടുതലും മണിക്കൂറുകൾ ശുശ്രൂഷയിൽ ചെലവിടുന്നു. അതിന് അവരെ പ്രചോദിപ്പിക്കുന്നത് എന്താണ്?
പാഠം 14
മുൻനിരസേവകർക്ക് എന്തു വിദ്യാഭ്യാസവും പരിശീലനവും ആണു കൊടുക്കുന്നത്?
രാജ്യപ്രസംഗപ്രവർത്തനത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്നവർക്കായി ഏതു പ്രത്യേകപരിശീലനമാണു കൊടുത്തുവരുന്നത്?
പാഠം 15
മൂപ്പന്മാർ സഭയെ സേവിക്കുന്നത് എങ്ങനെ?
സഭയിൽ നേതൃത്വമെടുക്കുന്ന ആത്മീയപക്വതയുള്ള പുരുഷന്മാരാണു മൂപ്പന്മാർ. അവർ എന്തു സഹായമാണു നൽകുന്നത്?
പാഠം 16
ശുശ്രൂഷാദാസന്മാരുടെ ചുമതല എന്താണ്?
സഭാപ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ശുശ്രൂഷാദാസന്മാർ സഹായിക്കുന്നു. അവരുടെ സേവനത്തിൽനിന്ന് യോഗങ്ങൾക്കു ഹാജരാകുന്നവർക്ക് എങ്ങനെ പ്രയോജനം നേടാമെന്നു മനസ്സിലാക്കൂ.
പാഠം 17
സർക്കിട്ട് മേൽവിചാരകന്മാർ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
എന്തിനുവേണ്ടിയാണ് സർക്കിട്ട് മേൽവിചാരകന്മാർ സഭകൾ സന്ദർശിക്കുന്നത്? അവരുടെ സന്ദർശനങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം?
പാഠം 18
ദുരന്തങ്ങളുണ്ടാകുമ്പോൾ ഞങ്ങൾ സഹവിശ്വാസികളെ സഹായിക്കുന്നത് എങ്ങനെ?
ഒരു ദുരന്തമുണ്ടാകുമ്പോൾ അതിന് ഇരകളായവർക്കു പ്രായോഗികസഹായം നൽകാനും അവരെ ആത്മീയമായി പിന്തുണയ്ക്കാനും ഉള്ള ക്രമീകരണങ്ങൾ ഞങ്ങൾ ഉടൻ ചെയ്യും. ഏതെല്ലാം വിധങ്ങളിൽ?
പാഠം 19
വിശ്വസ്തനും വിവേകിയും ആയ അടിമ ആരാണ്?
തക്കസമയത്തെ ആത്മീയ ആഹാരം വിതരണം ചെയ്യാൻ ഒരു അടിമയെ നിയമിക്കും എന്ന് യേശു വാഗ്ദാനം ചെയ്തു. അത് എങ്ങനെയാണു ചെയ്യുന്നത്?
പാഠം 20
ഇന്നു ഭരണസംഘം പ്രവർത്തിക്കുന്നത് എങ്ങനെയാണ്?
ഒന്നാം നൂറ്റാണ്ടിൽ, അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും ഒരു ചെറിയ കൂട്ടമാണു ഭരണസംഘമായി സേവിച്ചിരുന്നത്. ഇന്നോ?
പാഠം 21
എന്താണു ബഥേൽ?
വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുപമമായ ഒരു സ്ഥലമാണു ബഥേൽ. അവിടെ സേവിക്കുന്നവരെപ്പറ്റി കൂടുതൽ പഠിക്കൂ.
പാഠം 22
ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?
സന്ദർശകർക്ക് ഒരു ഗൈഡിന്റെ സഹായത്തോടെ ഞങ്ങളുടെ ബ്രാഞ്ചോഫീസുകൾ ചുറ്റിനടന്ന് കാണാം. ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
പാഠം 23
ഞങ്ങളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി പരിഭാഷ ചെയ്യുന്നത് എങ്ങനെയാണ്?
750-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണു ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്?
പാഠം 24
ലോകമെങ്ങും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനത്തിനുള്ള സാമ്പത്തികപിന്തുണ എവിടെനിന്നാണു ലഭിക്കുന്നത്?
പ്രവർത്തനത്തിനുള്ള പണം കണ്ടെത്തുന്ന കാര്യത്തിൽ ഞങ്ങളെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാക്കുന്നത് എന്താണ്?
പാഠം 25
രാജ്യഹാളുകൾ പണിയുന്നത് എന്തിന്, എങ്ങനെ?
ഞങ്ങളുടെ ആരാധനാസ്ഥലങ്ങളെ രാജ്യഹാളുകൾ എന്നു വിളിക്കുന്നത് എന്തുകൊണ്ട്? ലളിതമായ ഈ കെട്ടിടങ്ങൾ സഭകളിലുള്ളവരെ എങ്ങനെ സഹായിക്കുന്നെന്നു പഠിക്കുക.
പാഠം 26
രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാം?
വൃത്തിയുള്ള, നന്നായി സൂക്ഷിക്കുന്ന ഒരു രാജ്യഹാൾ നമ്മുടെ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു. രാജ്യഹാളുകൾ പരിപാലിക്കാനായി എന്തൊക്കെ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്?
പാഠം 27
രാജ്യഹാളിലെ ലൈബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോജനം ചെയ്യുന്നു?
ബൈബിളിനെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കുന്നതിന് അൽപ്പം ഗവേഷണം ചെയ്യാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? രാജ്യഹാളിലെ ലൈബ്രറി സന്ദർശിക്കൂ.
പാഠം 28
ഞങ്ങളുടെ വെബ്സൈറ്റിൽ എന്താണുള്ളത്?
ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചും പഠിക്കാം; അതുപോലെ നിങ്ങളുടെ ബൈബിൾചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താം.
നിങ്ങൾ യഹോവയുടെ ഇഷ്ടം ചെയ്യുമോ?
യഹോവ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു. ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് നിങ്ങൾക്ക് ഓരോ ദിവസവും എങ്ങനെ തെളിയിക്കാം?