വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 27

രാജ്യ​ഹാ​ളി​ലെ ലൈ​ബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോ​ജനം ചെയ്യുന്നു?

രാജ്യ​ഹാ​ളി​ലെ ലൈ​ബ്രറി നമുക്ക് ഏതു വിധത്തിൽ പ്രയോ​ജനം ചെയ്യുന്നു?

ഇസ്രായേൽ

ചെക്‌ റിപ്പബ്ലിക്‌

ബെനിൻ

കേയ്‌മൻ ദ്വീപുകൾ

ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള അറിവ്‌ വർധി​പ്പി​ക്കാ​നാ​യി അൽപ്പം ഗവേഷണം ചെയ്യാൻ ആഗ്രഹ​മു​ണ്ടോ? ഒരു ബൈബിൾവാ​ക്യ​ത്തെ​ക്കു​റിച്ച് അല്ലെങ്കിൽ ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഒരു വ്യക്തി​യെ​യോ സ്ഥലത്തെ​യോ വസ്‌തു​വി​നെ​യോ കുറിച്ച് അറിയാൻ താത്‌പ​ര്യ​മു​ണ്ടോ? ഇനി, നിങ്ങളെ അലട്ടുന്ന ഏതെങ്കി​ലും പ്രശ്‌ന​ത്തി​നുള്ള പരിഹാ​രം ദൈവ​വ​ച​ന​ത്തിൽ കണ്ടെത്താ​നാ​കു​മോ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടോ? എങ്കിൽ, രാജ്യ​ഹാ​ളി​ലുള്ള ലൈ​ബ്രറി ഉപയോ​ഗ​പ്പെ​ടു​ത്തുക.

അവിടെ അനേകം ഗവേഷ​ണോ​പാ​ധി​ക​ളുണ്ട്. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നിങ്ങളു​ടെ കൈവശം ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യില്ല. എന്നാൽ അടുത്ത​യി​ടെ പുറത്തി​റ​ങ്ങിയ ഞങ്ങളുടെ മിക്ക പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും രാജ്യ​ഹാ​ളി​ലെ ലൈ​ബ്ര​റി​യി​ലു​ണ്ടാ​യി​രി​ക്കും. കൂടാതെ, പല ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളും ഒരു നിഘണ്ടു​വും മറ്റു ഗവേഷ​ണോ​പാ​ധി​ക​ളും അവിടെ കണ്ടേക്കാം. യോഗ​ങ്ങൾക്കു മുമ്പോ ശേഷമോ നിങ്ങൾക്ക് അവ പരി​ശോ​ധി​ക്കാം. രാജ്യ​ഹാ​ളിൽ ഒരു കമ്പ്യൂ​ട്ട​റു​ണ്ടെ​ങ്കിൽ അതിൽ മിക്കവാ​റും വാച്ച്ടവർ ലൈ​ബ്രറി ലഭ്യമാ​യി​രി​ക്കും. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഒരു വലിയ ശേഖര​മാണ്‌ ഈ കമ്പ്യൂട്ടർ പ്രോ​ഗ്രാം. ഇഷ്ടമുള്ള വിഷയ​ത്തെ​യോ വാക്കി​നെ​യോ ബൈബിൾവാ​ക്യ​ത്തെ​യോ കുറി​ച്ചുള്ള വിവരങ്ങൾ പെട്ടെന്നു കണ്ടെത്താൻ സഹായി​ക്കുന്ന ഒരു പ്രോ​ഗ്രാ​മാണ്‌ ഇത്‌.

ജീവിത-സേവന യോഗ​ത്തി​ലെ വിദ്യാർഥി​കൾക്ക് അതു പ്രയോ​ജനം ചെയ്യും. നിയമ​നങ്ങൾ തയ്യാറാ​കാൻ നിങ്ങൾക്കു രാജ്യ​ഹാ​ളി​ലെ ലൈ​ബ്രറി പ്രയോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. ജീവിത-സേവന യോഗ​മേൽവി​ചാ​ര​ക​നാണ്‌ ഈ ലൈ​ബ്ര​റി​യു​ടെ ചുമതല. അടുത്ത​യി​ടെ പുറത്തി​റ​ങ്ങിയ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ല്ലാം ലൈ​ബ്ര​റി​യി​ലു​ണ്ടെ​ന്നും അവ വൃത്തി​യാ​യി അടുക്കി സൂക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം ഉറപ്പു​വ​രു​ത്തു​ന്നു. ആവശ്യ​മായ വിവരങ്ങൾ എങ്ങനെ കണ്ടെത്താ​മെന്ന് അദ്ദേഹ​മോ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോ കാണി​ച്ചു​ത​രും. എന്നാൽ പുസ്‌ത​കങ്ങൾ രാജ്യ​ഹാ​ളിൽനിന്ന് എടുത്തു​കൊ​ണ്ടു​പോ​കാൻ അനുവാ​ദ​മില്ല. ശ്രദ്ധ​യോ​ടെ​വേണം അവ കൈകാ​ര്യം ചെയ്യാൻ. അതു​പോ​ലെ പുസ്‌ത​ക​ങ്ങ​ളിൽ വരയ്‌ക്കു​ക​യോ അടയാ​ള​മി​ടു​ക​യോ ചെയ്യരുത്‌.

“മറഞ്ഞി​രി​ക്കുന്ന നിധി എന്നപോ​ലെ” തിരഞ്ഞാൽ മാത്രമേ ‘ദൈവ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ നേടാൻ’ കഴിയൂ എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 2:1-5) രാജ്യ​ഹാ​ളി​ലെ ലൈ​ബ്രറി അതിനു നിങ്ങളെ സഹായി​ക്കും.

  • രാജ്യ​ഹാ​ളി​ലെ ലൈ​ബ്ര​റി​യിൽ ഗവേഷ​ണ​ത്തിന്‌ എന്തെല്ലാം മാർഗങ്ങൾ ലഭ്യമാണ്‌?

  • ലൈ​ബ്രറി നന്നായി ഉപയോ​ഗ​പ്പെ​ടു​ത്താൻ ആർക്കു നിങ്ങളെ സഹായി​ക്കാ​നാ​കും?