വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല കൂട്ടുകാരെ കിട്ടാൻ ഞാൻ എന്ത്‌ ചെയ്യണം?

നല്ല കൂട്ടുകാരെ കിട്ടാൻ ഞാൻ എന്ത്‌ ചെയ്യണം?

അധ്യായം 8

നല്ല കൂട്ടു​കാ​രെ കിട്ടാൻ ഞാൻ എന്ത്‌ ചെയ്യണം?

“ദേഷ്യം വന്നാൽ എനിക്കത്‌ ആരോ​ടെ​ങ്കി​ലും പ്രകടി​പ്പി​ക്കണം. സങ്കടം വന്നാൽ എന്നെ ആശ്വസി​പ്പി​ക്കാൻ ആരെങ്കി​ലും ഉണ്ടാകണം. സന്തോഷം വന്നാൽ അതു പങ്കിടാൻ ആരെങ്കി​ലും വേണം. കൂട്ടു​കാ​രി​ല്ലാ​തെ എനിക്കു ജീവി​ക്കാ​നാ​വില്ല.”​—ബ്രിട്ടനി.

‘കൊച്ചു​കു​ട്ടി​കൾക്ക്‌ കളിക്കൂ​ട്ടു​കാ​രെ​യാണ്‌ ആവശ്യം, കൗമാ​ര​ക്കാർക്ക്‌ സുഹൃ​ത്തു​ക്ക​ളെ​യും’ എന്ന്‌ പൊതു​വെ പറയാ​റുണ്ട്‌. കളിക്കൂ​ട്ടു​കാ​ര​നും സുഹൃ​ത്തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

ഒരുമിച്ച്‌ കളിച്ചു​ന​ട​ക്കു​ന്ന​വ​രാണ്‌ കളിക്കൂ​ട്ടു​കാർ.

സുഹൃത്തുക്കളാകട്ടെ ഒരേ മൂല്യങ്ങൾ പങ്കിടു​ന്ന​വർക്കൂ​ടെ​യാണ്‌.

“യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 17:17) കളിക്കൂ​ട്ടു​കാർക്കി​ട​യിൽ ഉള്ളതി​നെ​ക്കാൾ ശക്തമായ ഒരു സുഹൃ​ദ്‌ബ​ന്ധ​ത്തെ​യാണ്‌ ഇവിടെ വർണി​ക്കു​ന്നത്‌

വസ്‌തുത: മുതിർന്നു​വ​രു​മ്പോൾ നിങ്ങൾക്ക്‌ ഇങ്ങനെ​യുള്ള സുഹൃ​ത്തു​ക്ക​ളാണ്‌ വേണ്ടത്‌:

1. നല്ല ഗുണങ്ങ​ളു​ള്ള​വർ

2. നല്ല മൂല്യ​ങ്ങ​ളു​ള്ള​വർ

3. നിങ്ങളെ നല്ലൊരു വിധത്തിൽ സ്വാധീ​നി​ക്കാൻ കഴിയു​ന്ന​വർ

ചോദ്യം: ഇങ്ങനെ​യുള്ള സുഹൃ​ത്തു​ക്കളെ എങ്ങനെ കണ്ടെത്താം? നമുക്കു നോക്കാം.

#1: നല്ല ഗുണങ്ങൾ

അറിഞ്ഞിരിക്കേണ്ടത്‌. സുഹൃ​ത്താ​ണെന്നു പറയുന്ന എല്ലാവ​രും ശരിക്കും നല്ല സുഹൃ​ത്താ​ക​ണ​മെ​ന്നില്ല. “പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 18:24) സുഹൃ​ത്തു​ക്കൾ അങ്ങനെ​യൊ​ക്കെ ചെയ്യു​മോ എന്ന്‌ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും. പക്ഷേ ഒന്ന്‌ ഓർത്തു​നോ​ക്കൂ: നിങ്ങളെ മുത​ലെ​ടു​ക്കാൻ ശ്രമിച്ച ഒരു ‘സുഹൃത്ത്‌’ നിങ്ങൾക്ക്‌ ഉണ്ടായി​രു​ന്നി​ട്ടു​ണ്ടോ? നിങ്ങ​ളെ​ക്കു​റിച്ച്‌ കുറ്റം​പ​റ​യുന്ന അല്ലെങ്കിൽ അപവാ​ദങ്ങൾ പറഞ്ഞു​പ​ര​ത്തുന്ന ഒരു സുഹൃ​ത്തോ? അങ്ങനെ​യൊ​രു അനുഭ​വ​മു​ണ്ടാ​യാൽ ആ സുഹൃ​ത്തി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം നഷ്ടപ്പെട്ടേക്കാം. * ഓർക്കുക: ഒത്തിരി സുഹൃ​ത്തു​ക്കൾ ഉള്ളതിലല്ല കാര്യം. ഉള്ള സുഹൃ​ത്തു​ക്കൾ നല്ലവരാ​യി​രി​ക്കണം!

ചെയ്യാനാകുന്നത്‌. കണ്ട്‌ പഠിക്കാൻ പറ്റുന്ന നല്ല ഗുണങ്ങ​ളു​ള്ള​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കുക.

“എന്റെ കൂട്ടു​കാ​രി ഫിയോ​ണ​യെ​ക്കു​റിച്ച്‌ എല്ലാവർക്കും നല്ല അഭി​പ്രാ​യമേ ഉള്ളൂ. എന്നെക്കു​റി​ച്ചും ആളുകൾ അങ്ങനെ​തന്നെ പറയണ​മെ​ന്നാണ്‌ എന്റെ ആഗ്രഹം. അവളെ​പ്പോ​ലെ ഒരു നല്ല പേരു​ണ്ടാ​യി​രി​ക്കു​ന്നത്‌ ഒരു വലിയ കാര്യ​മാ​യി ഞാൻ കരുതു​ന്നു.”​ഇവറ്റ്‌, 17.

അഭ്യാസം.

1. ഗലാത്യർ 5:22, 23 വായി​ക്കുക.

2. സ്വയം ചോദി​ക്കുക: ‘എന്റെ സുഹൃ​ത്തു​ക്കൾ “ദൈവാ​ത്മാ​വി​ന്റെ ഫല”ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഗുണങ്ങൾ പ്രകടി​പ്പി​ക്കു​ന്ന​വ​രാ​ണോ?’

3. നിങ്ങളുടെ ബെസ്റ്റ്‌ ഫ്രണ്ട്‌സ്‌ ആരൊ​ക്കെ​യാ​ണെന്ന്‌ എഴുതുക. പേരി​ന​ടു​ത്താ​യി, ആ വ്യക്തി​യെ​ക്കു​റിച്ച്‌ ആലോ​ചി​ക്കു​മ്പോൾ ആദ്യം മനസ്സി​ലേ​ക്കു​വ​രു​ന്നത്‌ എന്താ​ണെന്ന്‌ എഴുതുക.

പേര്‌

․․․․․

സ്വഭാവം

․․․․․

ഇതിൽനിന്ന്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌: നല്ല ഗുണങ്ങ​ളൊ​ന്നും മനസ്സി​ലേക്കു വരുന്നി​ല്ലെ​ങ്കിൽ കുറെ​ക്കൂ​ടെ നല്ല സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ സമയമാ​യി എന്നർഥം!

#2: നല്ല മൂല്യങ്ങൾ

അറിഞ്ഞിരിക്കേണ്ടത്‌. എങ്ങനെ​യെ​ങ്കി​ലു​മൊ​ക്കെ കുറെ പേരെ കൂട്ടു​കാ​രാ​ക്കാ​നാണ്‌ ശ്രമി​ക്കു​ന്ന​തെ​ങ്കിൽ നല്ല കൂട്ടു​കാ​രെ കിട്ടാ​നുള്ള സാധ്യത കുറവായിരിക്കും. “വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 13:20) ‘വിഡ്‌ഢി​കൾ’ എന്ന്‌ ഇവിടെ വിളി​ച്ചി​രി​ക്കു​ന്നത്‌ പരീക്ഷ​യ്‌ക്കു നല്ല മാർക്കി​ല്ലാ​ത്ത​വ​രെ​യോ ബുദ്ധി​യി​ല്ലാ​ത്ത​വ​രെ​യോ ഒന്നുമല്ല. വേണ്ട​പോ​ലെ​യൊ​ന്നും ചിന്തി​ക്കാ​തെ, ധാർമി​ക​മൂ​ല്യ​ങ്ങൾ വകവെ​ക്കാ​തെ പ്രവർത്തി​ക്കു​ന്ന​വ​രെ​യാണ്‌ അങ്ങനെ വിളി​ച്ചി​രി​ക്കു​ന്നത്‌. അങ്ങനെ​യുള്ള സുഹൃ​ത്തു​ക്കൾ ഇല്ലാതി​രി​ക്കു​ന്ന​താ​ണു നല്ലത്‌!

ചെയ്യാനാകുന്നത്‌. കണ്ണും​പൂ​ട്ടി ആരെ​യെ​ങ്കി​ലു​മൊ​ക്കെ സുഹൃ​ത്താ​ക്ക​രുത്‌. സുഹൃ​ത്തു​ക്കളെ നോക്കി​യും കണ്ടും തിര​ഞ്ഞെ​ടു​ക്കണം. (സങ്കീർത്തനം 26:4) എന്നു​വെച്ച്‌ ഏതെങ്കി​ലും തരത്തിൽ ഒരു വേർതി​രിവ്‌ കാണി​ക്ക​ണ​മെന്നല്ല പറയു​ന്നത്‌. “നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള വ്യത്യാ​സം” മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു പറ്റണം, അതാണ്‌ ഉദ്ദേശി​ക്കു​ന്നത്‌.—മലാഖി 3:18.

“ആത്മീയ​മാ​യി നല്ല നിലയി​ലുള്ള, എന്റെ പ്രായ​ക്കാ​രായ കൂട്ടു​കാ​രെ കണ്ടുപി​ടി​ക്കാൻ പപ്പയും മമ്മിയും എന്നെ സഹായി​ച്ചു. താങ്ക്യൂ പപ്പാ, മമ്മീ.”​ക്രിസ്റ്റഫർ, 13.

താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം അടയാളപ്പെടുത്തുക:

കൂട്ടുകാരുടെകൂടെ ആയിരി​ക്കു​മ്പോൾ, ശരിയ​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവർ നിർബ​ന്ധി​ക്കു​മോ എന്നോർത്ത്‌ ടെൻഷൻ തോന്നാ​റു​ണ്ടോ?

□ ഉണ്ട്‌

□ ഇല്ല

അച്ഛനും അമ്മയ്‌ക്കും നിങ്ങളു​ടെ കൂട്ടു​കാ​രെ ഇഷ്ടമാ​കു​മോ എന്ന്‌ ഉറപ്പി​ല്ലാ​ത്ത​തു​കൊണ്ട്‌ അവരെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ മടി തോന്നാ​റു​ണ്ടോ?

□ ഉണ്ട്‌

□ ഇല്ല

ഇതിൽനിന്ന്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌: “ഉണ്ട്‌” എന്നാണ്‌ ഉത്തര​മെ​ങ്കിൽ, നല്ല നിലവാ​ര​മുള്ള സുഹൃ​ത്തു​ക്കളെ കണ്ടെത്താൻ ശ്രമി​ക്കുക. നിങ്ങൾക്കു നല്ലൊരു മാതൃ​ക​യാ​ണെന്നു തോന്നുന്ന ക്രിസ്‌ത്യാ​നി​കളെ സുഹൃ​ത്താ​ക്കു​ന്നത്‌ നല്ലതായിരിക്കും.

#3: നല്ല സ്വാധീ​നം

അറിഞ്ഞിരിക്കേണ്ടത്‌. “ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 15:33) ലോറൻ എന്ന പെൺകു​ട്ടി പറയു​ന്നത്‌ ഇതാണ്‌: “ക്ലാസിലെ കുട്ടി​ക​ളു​ടെ താളത്തി​നൊത്ത്‌ തുള്ളി​യാൽ മാത്രമേ അവരെന്നെ കൂടെ കൂട്ടു​ക​യു​ള്ളൂ. എനിക്കാ​ണെ​ങ്കിൽ ആരും കൂട്ടു​ണ്ടാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ കൂട്ടു​കാ​രെ കിട്ടാൻവേണ്ടി ഞാൻ അവർ ചെയ്യു​ന്ന​തു​പോ​ലെ​യൊ​ക്കെ ചെയ്യാൻ തുടങ്ങി.” എന്തായാ​ലും ലോറൻ തന്റെ അനുഭ​വ​ത്തിൽനിന്ന്‌ ഒരു പാഠം പഠിച്ചു: മറ്റുള്ള​വ​രെ​പ്പോ​ലെ ആകാൻ ശ്രമി​ക്കു​ന്നതല്ല കൂട്ടു​കാ​രെ കിട്ടാ​നുള്ള വഴി. അങ്ങനെ ചെയ്‌താൽ നിങ്ങൾ അവരുടെ കൈയി​ലെ കളിപ്പാ​വ​യാ​കേ​ണ്ടി​വ​രും. അവരുടെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ തുള്ളുന്ന ഒരു പാവ. അതിന്റെ ആവശ്യ​മില്ല!

ചെയ്യാനാകുന്നത്‌. നിങ്ങൾ ആകെ മാറി അവരെ​പ്പോ​ലെ​യാ​കണം എന്നു നിർബ​ന്ധം​പി​ടി​ക്കു​ന്ന​വ​രു​മാ​യുള്ള എല്ലാ കൂട്ടു​കെ​ട്ടും നിറു​ത്തുക. അങ്ങനെ ചെയ്യു​മ്പോൾ കൂട്ടു​കാ​രു​ടെ എണ്ണം കുറഞ്ഞു​പോ​യേ​ക്കാം. എങ്കിലും നിങ്ങൾക്കു സന്തോ​ഷ​മു​ണ്ടാ​യി​രി​ക്കും. മറ്റാരു​ടെ​യും ഇഷ്ടത്തിന്‌ ജീവി​ക്കേ​ണ്ട​ല്ലോ. അതു മാത്രമല്ല, നിങ്ങളെ നല്ല രീതി​യിൽ സ്വാധീ​നി​ക്കുന്ന സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നുള്ള അവസര​വും തുറന്നു​കി​ട്ടും.—റോമർ 12:2.

“എന്റെ ബെസ്റ്റ്‌ ഫ്രണ്ടാണ്‌ ക്ലിന്റ്‌. അവൻ ഒരിക്ക​ലും എടുത്തു​ചാ​ടി ഒന്നും ചെയ്യില്ല. മറ്റുള്ള​വ​രു​ടെ മനസ്സറിഞ്ഞ്‌ പെരു​മാ​റാ​നും അറിയാം. ശരിക്കും​പ​റ​ഞ്ഞാൽ അവനെ​ക്ക​ണ്ടാണ്‌ ഞാൻ പഠിക്കു​ന്നത്‌.”​—ജെയ്‌സൺ, 21.

സ്വയം ചോദി​ക്കുക:

കൂട്ടുകാരെപ്പോലെ ആകണമ​ല്ലോ എന്നോർത്ത്‌ ഞാൻ അവരെ​പ്പോ​ലെ മോശ​മാ​യി ഡ്രസ്സ്‌ ചെയ്യു​ക​യോ സംസാ​രി​ക്കു​ക​യോ പെരു​മാ​റു​ക​യോ ചെയ്യാ​റു​ണ്ടോ?

□ ഉണ്ട്‌

□ ഇല്ല

അല്ലാത്തപ്പോൾ പോകാൻ മടിക്കുന്ന സ്ഥലങ്ങളിൽ കൂട്ടു​കാർ നിർബ​ന്ധി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഞാൻ പോകാ​റു​ണ്ടോ?

□ ഉണ്ട്‌

□ ഇല്ല

ഇതിൽനിന്ന്‌ മനസ്സി​ലാ​ക്കേ​ണ്ടത്‌: “ഉണ്ട്‌” എന്നാണ്‌ നിങ്ങളു​ടെ ഉത്തര​മെ​ങ്കിൽ മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യുള്ള മുതിർന്ന മറ്റാ​രോ​ടെ​ങ്കി​ലു​മോ ഉപദേശം ചോദി​ക്കുക. നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണെ​ങ്കിൽ, നല്ല സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കാൻ സഹായി​ക്കാ​മോ എന്ന്‌ ഒരു ക്രിസ്‌തീ​യ​മൂ​പ്പ​നോ​ടു ചോദിക്കുക.

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ വാല്യം 2-ലെ 9-ാം അധ്യായം വായിച്ചുനോക്കുക

അടുത്ത അധ്യാ​യ​ത്തിൽ

ചെയ്യരുതാത്ത കാര്യങ്ങൾ ചെയ്യാൻ കൂട്ടു​കാർ നിങ്ങളെ നിർബ​ന്ധി​ച്ചാ​ലോ? അല്ലെങ്കിൽ, നിങ്ങൾക്കു​തന്നെ അങ്ങനെ തോന്നി​യാ​ലോ? ആ സമയത്ത്‌ വഴങ്ങി​ക്കൊ​ടു​ക്കാ​തെ എങ്ങനെ പിടി​ച്ചു​നിൽക്കാം? അടുത്ത അധ്യാ​യ​ത്തിൽ അതി​നെ​പ്പറ്റി വായി​ക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 14 തെറ്റുപറ്റാത്തവരായി ആരുമില്ല. (റോമർ 3:23) അതു​കൊണ്ട്‌ ഒരു സുഹൃ​ത്തിൽനിന്ന്‌ മോശ​മായ അനുഭവം ഉണ്ടായി​ട്ടു​ണ്ടെ​ങ്കിൽത്തന്നെ ആ വ്യക്തി ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അതു ക്ഷമിക്കാൻ കഴി​ഞ്ഞേ​ക്കും. “പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു” എന്ന്‌ ഓർക്കുക.—1 പത്രോസ്‌ 4:8.

ഓർത്തിരിക്കേണ്ട വാക്യം

“കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.”—സുഭാ​ഷി​തങ്ങൾ 18:24.

എളുപ്പവഴി

എപ്പോഴും ശരി ചെയ്യാൻ ശ്രമി​ക്കുക. അപ്പോൾ, അതു​പോ​ലെ​തന്നെ ചെയ്യുന്ന കുട്ടികൾ നിങ്ങളെ കൂടെ​ക്കൂ​ട്ടാൻ സാധ്യ​ത​യുണ്ട്‌. അവരാ​യി​രി​ക്കും നിങ്ങൾക്കു കിട്ടാ​വുന്ന ഏറ്റവും നല്ല കൂട്ടു​കാർ!

നിങ്ങൾക്ക്‌ അറിയാ​മോ. . . ?

ദൈവം ആരോ​ടും വേർതി​രിവ്‌ കാണി​ക്കു​ന്നില്ല. പക്ഷേ തന്റെ “കൂടാ​ര​ത്തിൽ അതിഥി​യാ​യി” ആരെ സ്വീക​രി​ക്കണം എന്ന്‌ വളരെ ശ്രദ്ധ​യോ​ടെ​യാണ്‌ ദൈവം തീരു​മാ​നി​ക്കു​ന്നത്‌.—സങ്കീർത്തനം 15:1-5.

ചെയ്‌തുനോക്കൂ!

നല്ല കൂട്ടു​കാ​രെ കിട്ടാൻ ഞാൻ ․․․․․

ഞാൻ കുറച്ചു​കൂ​ടെ അടുത്ത​റി​യാൻ ആഗ്രഹി​ക്കുന്ന, എന്നെക്കാൾ പ്രായ​മുള്ള ചിലർ ഇവരൊ​ക്കെ​യാണ്‌: ․․․․․

കൂട്ടുകാരെ കണ്ടുപി​ടി​ക്കുന്ന കാര്യ​ത്തിൽ ഞാൻ അച്ഛനോ​ടും അമ്മയോ​ടും ചോദിച്ച്‌ മനസ്സി​ലാ​ക്കാൻ ഉദ്ദേശി​ക്കുന്ന കാര്യങ്ങൾ ഇതൊ​ക്കെ​യാണ്‌: ․․․․․

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

● നിങ്ങളു​ടെ കൂട്ടൂ​കാ​രന്‌ ഏതൊക്കെ ഗുണങ്ങൾ വേണ​മെ​ന്നാണ്‌ നിങ്ങൾ ഏറ്റവും ആഗ്രഹി​ക്കു​ന്നത്‌? എന്തു​കൊണ്ട്‌?

● ഒരു നല്ല കൂട്ടു​കാ​ര​നാ​കാൻ ഏതൊക്കെ ഗുണങ്ങ​ളാണ്‌ ഇനി നിങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ടത്‌?

[ആകർഷ​ക​വാ​ക്യം]

ചില കുട്ടി​ക​ളു​മാ​യുള്ള കൂട്ടു​കെട്ട്‌ വേണ്ടെന്ന്‌ ഡാഡി​യും മമ്മിയും പറഞ്ഞു. എനിക്കാ​ണെ​ങ്കിൽ അവരെ​യ​ല്ലാ​തെ വേറെ ആരെയും കൂട്ടു​കാ​രാ​യി സങ്കൽപ്പി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. പക്ഷേ ഡാഡി​യും മമ്മിയും പറഞ്ഞതിൽ കാര്യ​മു​ണ്ടാ​യി​രു​ന്നു. ഞാൻ എന്റെ ഭാഗത്തു​നിന്ന്‌ മാത്രം ചിന്തി​ക്കാ​തെ ഒന്ന്‌ മാറി​ചി​ന്തി​ച്ച​പ്പോ​ഴാണ്‌ അവരെ​ക്കാ​ളൊ​ക്കെ എത്രയോ നല്ല കൂട്ടു​കാർ വേറെ​യു​ണ്ടെന്ന്‌ എനിക്കു മനസ്സിലായത്‌.”​—കോൾ

[ചതുരം]

ശ്രമിച്ചുനോക്കൂ

കൂട്ടു​കാ​രെ​ക്കു​റിച്ച്‌ അച്ഛനമ്മ​മാ​രോ​ടു സംസാ​രി​ക്കുക. നിങ്ങളു​ടെ പ്രായ​ത്തിൽ അവർക്ക്‌ എങ്ങനെ​യുള്ള കൂട്ടു​കാ​രാണ്‌ ഉണ്ടായി​രു​ന്ന​തെന്ന്‌ ചോദി​ക്കുക. ‘ഏതെങ്കി​ലും കൂട്ടു​കാ​രെ​ക്കു​റിച്ച്‌, അവരു​മാ​യി കൂട്ടു​കൂ​ട​ണ്ടാ​യി​രു​ന്നു എന്ന്‌ തോന്നി​യി​ട്ടു​ണ്ടോ, ഉണ്ടെങ്കിൽ എന്തായി​രു​ന്നു കാരണം’ എന്നും ചോദി​ക്കാം. അച്ഛനും അമ്മയും നേരിട്ട പ്രശ്‌നങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാം എന്നും ചോദിച്ച്‌ മനസ്സി​ലാ​ക്കുക.

അച്ഛനും അമ്മയ്‌ക്കും നിങ്ങളു​ടെ കൂട്ടു​കാ​രെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കുക. അങ്ങനെ ചെയ്യാൻ മടി തോന്നു​ന്നു​ണ്ടെ​ങ്കിൽ ചിന്തി​ച്ചു​നോ​ക്കുക: ‘എന്തു​കൊ​ണ്ടാണ്‌ ഞാൻ അതിനു മടിക്കു​ന്നത്‌?’ അച്ഛനും അമ്മയ്‌ക്കും ഇഷ്ടപ്പെ​ടാത്ത എന്തെങ്കി​ലും കാര്യം നിങ്ങളു​ടെ കൂട്ടു​കാ​രിൽ ഉണ്ടോ? ഉണ്ടെങ്കിൽ, കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾ കുറെ​ക്കൂ​ടെ ശ്രദ്ധി​ക്കണം എന്നാണ്‌ അർഥം.

കൂട്ടു​കാർ സംസാ​രി​ക്കു​മ്പോൾ നന്നായി ശ്രദ്ധി​ക്കുക. കൂട്ടു​കാർ അവരുടെ എന്തെങ്കി​ലും കാര്യ​ങ്ങ​ളോ വിഷമ​ങ്ങ​ളോ ഒക്കെ പറയു​മ്പോൾ ശ്രദ്ധി​ച്ചു​കേൾക്കുക. അങ്ങനെ അവരുടെ കാര്യ​ത്തിൽ താത്‌പ​ര്യ​മു​ണ്ടെന്നു കാണി​ക്കുക.—ഫിലി​പ്പി​യർ 2:4.

ക്ഷമിക്കുക. കൂട്ടു​കാർ എല്ലാം തികഞ്ഞ​വ​രാ​യി​രി​ക്ക​ണ​മെന്നു പ്രതീ​ക്ഷി​ക്ക​രുത്‌. “നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്ന​വ​രാ​ണ​ല്ലോ.”—യാക്കോബ്‌ 3:2.

കൂട്ടു​കാർ എപ്പോ​ഴും നിങ്ങളു​ടെ കൂടെ​ത്ത​ന്നെ​യു​ണ്ടാ​യി​രി​ക്ക​ണ​മെന്ന്‌ വാശി​പി​ടി​ക്ക​രുത്‌. അവർക്ക്‌ അവരു​ടേ​തായ കാര്യ​ങ്ങ​ളും കാണു​മ​ല്ലോ. അതു​കൊണ്ട്‌ എപ്പോ​ഴും ഒട്ടിപ്പി​ടിച്ച്‌ നടന്ന്‌ അവരെ ശല്യം​ചെ​യ്യ​രുത്‌. നല്ല കൂട്ടു​കാർ നിങ്ങൾക്ക്‌ അവരെ വേണ്ട​പ്പോൾ ഓടി​യെ​ത്തു​ക​തന്നെ ചെയ്യും.—സഭാ​പ്ര​സം​ഗകൻ 4:9, 10.

[ചിത്രം]

മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമി​ച്ചാൽ നിങ്ങൾ അവരുടെ കൈയി​ലെ കളിപ്പാ​വ​യാ​കേ​ണ്ടി​വ​രും. അവരുടെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ തുള്ളുന്ന ഒരു പാവ