വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ഇത്ര ലജ്ജ അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

എനിക്ക്‌ ഇത്ര ലജ്ജ അനുഭവപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌?

അധ്യായം 15

എനിക്ക്‌ ഇത്ര ലജ്ജ അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

“ഞാൻ എത്ര സുന്ദരി​യാണ്‌ എന്ന്‌ എല്ലാവ​രും എന്നോട്‌ പറയുന്നു,” ഒരു യുവതി ഒരു പത്രത്തി​നെ​ഴു​തി. എന്നിരു​ന്നാ​ലും അവൾ ഇപ്രകാ​രം തുടർന്നു: “മററു​ള​ള​വ​രു​മാ​യി സംസാ​രി​ക്കു​ന്ന​തിൽ എനിക്ക്‌ ഒരു പ്രശ്‌ന​മുണ്ട്‌. സംസാ​രി​ക്കു​ന്ന​തി​നി​ട​യിൽ ഞാൻ ആരു​ടെ​യെ​ങ്കി​ലും മുഖത്ത്‌ നോക്കി​യാൽ എന്റെ മുഖം വിവർണ്ണ​മാ​കു​ന്നു, പിന്നെ എനിക്ക്‌ വാക്കുകൾ പുറ​ത്തേക്കു വരിക​യില്ല . . . ഞാൻ ആരോ​ടും സംസാ​രി​ക്കാ​ത്ത​തു​കൊണ്ട്‌ ഞാൻ എത്ര ‘അഹംഭാ​വി​യാണ്‌’ എന്ന്‌ പലരും പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. . . . ഞാൻ അഹംഭാ​വി​യല്ല, എനിക്ക്‌ ലജ്ജയാണ്‌ എന്നേയു​ളളു.”

ഒരു സർവ്വേ തെളി​യി​ച്ചത്‌, ചോദ്യം ചെയ്യ​പ്പെ​ട്ട​വ​രിൽ 80 ശതമാ​ന​മെ​ങ്കി​ലും ജീവി​ത​ത്തിൽ ഏതെങ്കി​ലും ഒരുകാ​ലത്ത്‌ ലജ്ജ അനുഭ​വ​പ്പെ​ട്ടി​ട്ടു​ള​ള​വ​രാണ്‌ എന്നും 40 ശതമാനം അപ്പോ​ഴും ലജ്ജ അനുഭ​വി​ക്കു​ന്ന​വ​രാണ്‌ എന്നുമാണ്‌. വാസ്‌ത​വ​ത്തിൽ ലജ്ജാശീ​ലം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ആദിമ കാലം മുതൽതന്നെ സാധാ​ര​ണ​മാ​യി​രു​ന്നു. ലജ്ജ നിമിത്തം യിസ്രാ​യേൽ ജനതയു​ടെ മുമ്പിൽ യഹോ​വ​യു​ടെ വക്താവാ​യി സേവി​ക്കാൻ മോശ മടി കാണിച്ചു എന്ന്‌ ബൈബിൾ നമ്മോട്‌ പറയുന്നു. (പുറപ്പാട്‌ 3:11, 13; 4:1, 10, 13) ക്രിസ്‌തു ശിഷ്യ​നായ തിമൊ​ഥെ​യോ​സി​നും തുറന്നു സംസാ​രി​ക്കു​ന്ന​തി​ലും തന്റെ അധികാ​രം ഉപയോ​ഗി​ക്കു​ന്ന​തി​ലും ലജ്ജയും ആത്‌മ​ധൈ​ര്യ​മി​ല്ലാ​യ്‌മ​യും അനുഭ​വ​പ്പെ​ട്ടി​രു​ന്ന​താ​യി തോന്നു​ന്നു.—1 തിമൊ​ഥെ​യോസ്‌ 4:12; 2 തിമൊ​ഥെ​യോസ്‌ 1:6-8.

ലജ്ജ എന്താണ്‌?

മററു​ള​ള​വ​രോ​ടു​കൂ​ടെ ആയിരി​ക്കു​മ്പോൾ അസ്വസ്ഥത അനുഭ​വ​പ്പെ​ടു​ന്ന​താണ്‌ ലജ്ജ—അപരി​ചി​തർ, അധികാ​ര​സ്ഥാ​ന​ത്തു​ള​ളവർ, വിപരീത ലിംഗ​വർഗ്ഗ​ത്തിൽപെ​ട്ടവർ, അല്ലെങ്കിൽ നിങ്ങളു​ടെ കൂട്ടു​കാർപോ​ലും. അതിനി​ര​യാ​കു​ന്ന​വരെ പല വിധങ്ങ​ളിൽ ബാധി​ക്കുന്ന കഠിന​മായ സഭാക​മ്പ​മാ​ണത്‌. ചിലർ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ കുഴയു​ന്നു; ദൃഷ്ടികൾ കീഴ്‌പ്പോ​ട്ടാ​കു​ന്നു, ഹൃദയം ശക്തമായി മിടി​ക്കു​ന്നു, സംസാ​രി​ക്കാൻ പ്രാപ്‌തി​യി​ല്ലെന്ന്‌ അവർ കണ്ടെത്തു​ന്നു. മററു ചിലർക്ക്‌ അവരുടെ മനഃസാ​ന്നി​ദ്ധ്യം നഷ്ടപ്പെ​ട്ടിട്ട്‌ അവരുടെ പല്ലുകൾ നിറു​ത്താ​തെ കൂട്ടി​യി​ടി​ക്കു​ന്നു. മററു ചിലർക്കാ​കട്ടെ സംസാ​രി​ക്കു​ന്ന​തി​നോ, അവരുടെ അഭി​പ്രാ​യ​ങ്ങ​ളോ താല്‌പ​ര്യ​ങ്ങ​ളോ പ്രകടി​പ്പി​ക്കു​ന്ന​തി​നോ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നു.

എന്നിരു​ന്നാ​ലും, വാസ്‌ത​വ​ത്തിൽ ഒരളവിൽ ലജ്ജ അനുഭ​വ​പ്പെ​ടു​ന്ന​തിൽ ചില നല്ല വശങ്ങളു​മുണ്ട്‌. അതു വിനയ​ത്തോ​ടും എളിമ​യോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവം നോക്കു​ന്ന​തും പ്രശം​സാർഹ​മാ​യി കണക്കാ​ക്കു​ന്ന​തു​മായ ഒരു സംഗതി ‘അവന്റെ മുമ്പാകെ താഴ്‌മ​യോ​ടു​കൂ​ടെ നടക്കു​ന്ന​താണ്‌.’ (മീഖ 6:8) വിവേ​കി​യും താഴ്‌മ​യു​ള​ള​വ​നു​മാ​യി കാണ​പ്പെ​ടു​ന്ന​തിൽ, മേധാ​വി​ത്ത​വും വളരെ​യ​ധി​കം കാർക്ക​ശ്യ​വും കാട്ടാ​തി​രി​ക്കു​ന്ന​തിൽ, ഇനിയും കൂടു​ത​ലായ പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ലജ്ജാശീ​ല​മു​ളള ഒരു വ്യക്തി മിക്ക​പ്പോ​ഴും ഒരു നല്ല ശ്രോ​താ​വെ​ന്ന​നി​ല​യിൽ വിലമ​തി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ലജ്ജാശീ​ലം നമ്മുടെ പ്രാപ്‌തി​കൾ പൂർണ്ണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തിൽ നിന്ന്‌ നമ്മെ നിയ​ന്ത്രി​ക്കു​ക​യോ തടയു​ക​യോ ചെയ്യു​മ്പോ​ഴും നമ്മുടെ ബന്ധങ്ങ​ളെ​യും നമ്മുടെ ജോലി​യെ​യും വികാ​ര​ങ്ങ​ളെ​യും ദോഷ​ക​ര​മാ​യി ബാധി​ക്കു​മ്പോ​ഴും അതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യേ​ണ്ട​തുണ്ട്‌!

പ്രശ്‌നം മനസ്സി​ലാ​ക്കു​ന്ന​തു​തന്നെ ഒരു നല്ല തുടക്ക​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 1:5) ലജ്ജാശീ​ലം നിങ്ങൾ ആരാണ്‌ എന്ന്‌ വർണ്ണി​ക്കു​ന്നില്ല; അതു നിങ്ങളു​ടെ പെരു​മാ​റ​റത്തെ, സാഹച​ര്യ​ങ്ങ​ളോ​ടു​ളള നിങ്ങളു​ടെ പ്രതി​പ്ര​വർത്ത​നത്തെ, നിങ്ങൾ പഠിച്ച​തും മററു​ള​ള​വ​രു​മാ​യു​ളള അനുഭ​വ​ത്തിൽനിന്ന്‌ ബലപ്പെ​ടു​ത്ത​പ്പെ​ട്ട​തു​മായ പെരു​മാ​ററ മാതൃ​ക​യെ​യാണ്‌ വർണ്ണി​ക്കു​ന്നത്‌. മററു​ള​ളവർ നിങ്ങ​ളെ​പ്പ​ററി നിഷേ​ധാ​ത്മ​ക​മായ വിധി പ്രസ്‌താ​വി​ക്കു​ന്നു​വെന്ന്‌, അവർക്ക്‌ നിങ്ങളെ ഇഷ്ടമല്ല എന്ന്‌, നിങ്ങൾ വിചാ​രി​ക്കു​ന്നു. മററു​ള​ളവർ നിങ്ങ​ളേ​ക്കാൾ മെച്ചമാ​ണെ​ന്നോ നിങ്ങ​ളേ​ക്കാൾ ക്രമനി​ല​യു​ള​ള​വ​രാ​ണെ​ന്നോ നിങ്ങൾ വിചാ​രി​ക്കു​ന്നു. നിങ്ങൾ മററു​ള​ള​വ​രോ​ടു ബന്ധപ്പെ​ടാൻ ശ്രമി​ച്ചാൽ സകലവും കുഴപ്പ​ത്തി​ലാ​കു​മെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു. കാര്യങ്ങൾ മോശ​മാ​യി​ത്തീ​രാൻ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു, അപ്രകാ​രം മിക്ക​പ്പോ​ഴും സംഭവി​ക്കു​ക​യും ചെയ്യുന്നു—എന്തു​കൊ​ണ്ടെ​ന്നാൽ നിങ്ങൾക്ക്‌ പിരി​മു​റു​ക്കം അനുഭ​വ​പ്പെ​ടു​ക​യും നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്ന​തി​നോട്‌ ചേർച്ച​യിൽ നിങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു.

ലജ്ജാശീ​ലം നിങ്ങളു​ടെ ജീവി​തത്തെ ബാധി​ക്കുന്ന വിധം

മററു​ള​ള​വ​രിൽ നിന്ന്‌ ഒററ​പ്പെ​ടു​ന്ന​തി​നാൽ, സംസാ​രി​ക്കാ​തി​രി​ക്കു​ന്ന​തി​നാൽ, അല്ലെങ്കിൽ മററു​ള​ള​വരെ ശ്രദ്ധി​ക്കാ​തി​രി​ക്കാൻ തക്കവണ്ണം സ്വന്തം കാര്യ​ത്തിൽ മുഴു​കി​യി​രി​ക്കു​ന്ന​തി​നാൽ, നിങ്ങൾ അഹങ്കാ​രി​യാ​ണെന്ന്‌, നിങ്ങൾക്ക്‌ സൗഹൃദം ഇല്ലെന്ന്‌, നിങ്ങൾക്ക്‌ വിരസത അനുഭ​വ​പ്പെ​ടു​ന്നു​വെന്ന്‌ അല്ലെങ്കിൽ നിങ്ങൾ മററു​ള​ള​വ​രു​ടെ കാര്യ​ത്തിൽ ശ്രദ്ധയി​ല്ലാ​ത്ത​വ​നോ അജ്ഞനോ പോലു​മാ​ണെന്ന്‌ ഉളള ധാരണ നിങ്ങൾ ഉളവാ​ക്കി​യേ​ക്കാം. നിങ്ങൾ നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചർച്ച​ചെ​യ്യ​പ്പെ​ടുന്ന വിഷയ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ പ്രയാ​സ​മാണ്‌. അതു​കൊണ്ട്‌ ലഭ്യമാ​കുന്ന വിവര​ങ്ങൾക്ക്‌ നിങ്ങൾ കുറഞ്ഞ ശ്രദ്ധയേ കൊടു​ക്കു​ന്നു​ളളു. അപ്പോൾ നിങ്ങൾ ഏററം ഭയപ്പെ​ടു​ന്നത്‌ സംഭവി​ക്കു​ന്നു—നിങ്ങൾ ഒരു വിഡ്‌ഢി​യാ​യി കാണ​പ്പെ​ടു​ന്നു.

ഫലത്തിൽ നിങ്ങൾ ലജ്ജയാ​കുന്ന ജയില​റ​യു​ടെ ഭിത്തി​കൾക്ക്‌ പിൻപിൽ നിങ്ങ​ളെ​ത്തന്നെ പൂട്ടി​യി​ട്ടിട്ട്‌ താക്കോൽ എറിഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു. നിങ്ങൾ നല്ല അവസരങ്ങൾ നിങ്ങളെ കടന്നു​പോ​കാൻ അനുവ​ദി​ക്കു​ന്നു. നിങ്ങൾക്ക്‌ തുറന്നു സംസാ​രി​ക്കാ​നും അഭി​പ്രാ​യങ്ങൾ പ്രകട​മാ​ക്കാ​നും ഭയമാ​യ​തി​നാൽ നിങ്ങൾക്ക്‌ വാസ്‌ത​വ​ത്തിൽ വേണ്ടാത്ത സാധന​ങ്ങ​ളോ സാഹച​ര്യ​ങ്ങ​ളോ നിങ്ങൾ സ്വീക​രി​ക്കു​ക​യോ അംഗീ​ക​രി​ക്കു​ക​യോ ചെയ്യേ​ണ്ട​താ​യി വരുന്നു. ആളുകളെ പരിച​യ​പ്പെ​ടു​ന്ന​തി​ലും പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തി​ലു​മു​ളള, അല്ലെങ്കിൽ നിങ്ങളു​ടെ ജീവിതം കൂടുതൽ മെച്ചമാ​ക്കു​ന്ന​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തി​ലു​ളള സന്തോഷം നിങ്ങൾക്ക്‌ നഷ്ടമാ​കു​ന്നു. എന്നാൽ മററു​ള​ള​വർക്കും നഷ്ടം സംഭവി​ക്കു​ന്നു. അവർ ഒരിക്ക​ലും നിങ്ങൾ യഥാർത്ഥ​ത്തിൽ ആയിരി​ക്കുന്ന വിധത്തിൽ നിങ്ങളെ അറിയു​ന്നില്ല.

ലജ്ജാശീ​ലത്തെ കീഴടക്കൽ

സമയവും ശ്രമവും കൊണ്ട്‌ പെരു​മാ​റ​റ​രീ​തിക്ക്‌ മാററം വരുത്താൻ കഴിയും. ഒന്നാമ​താ​യി, മറെറ​യാൾ നിങ്ങളെ വിലയി​രു​ത്തു​ക​യാ​യി​രി​ക്കു​മോ എന്ന്‌ ഉൽക്കണ്‌ഠ​പ്പെ​ടു​ന്നത്‌ അവസാ​നി​പ്പി​ക്കുക. അയാൾ ഒരുപക്ഷേ തന്നെപ്പ​റ​റി​യും താൻ എന്തു പറയും എന്തു ചെയ്യും എന്നതി​നെ​പ്പ​റ​റി​യും ചിന്തി​ക്കു​ന്ന​തി​ന്റെ വലിയ തിരക്കി​ലാ​യി​രി​ക്കും. ആ വ്യക്തി ബാലി​ശ​മാ​യി നിങ്ങളെ പരിഹ​സി​ക്കു​ന്നു​വെ​ങ്കിൽ അയാൾക്ക്‌ ഒരു പ്രശ്‌നം ഉണ്ട്‌ എന്ന്‌ മനസ്സി​ലാ​ക്കുക. “അയൽക്കാ​രനെ നിന്ദി​ക്കു​ന്നവൻ ബുദ്ധി​ഹീ​നൻ.” (സദൃശ​വാ​ക്യ​ങ്ങൾ 11:12, റി​വൈ​സ്‌ഡ്‌ സ്‌ററാൻഡാർഡ്‌ വേർഷൻ) നിങ്ങൾക്ക്‌ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ കൊള​ളാ​വു​ന്നവർ പുറ​മേ​യു​ളള പ്രത്യ​ക്ഷ​തകൾ വച്ചു​കൊ​ണ്ടല്ല മറിച്ച്‌ നിങ്ങൾ ഏതുതരം വ്യക്തി​യാണ്‌ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ നിങ്ങളെ വിധി​ക്കു​ന്നത്‌.

ക്രിയാ​ത്മ​ക​മാ​യി ചിന്തി​ക്കാ​നും ശ്രമി​ക്കുക. ആരും പൂർണ്ണരല്ല; നമു​ക്കെ​ല്ലാം നമ്മുടെ ബലവത്തായ വശങ്ങളും ബലഹീന വശങ്ങളു​മുണ്ട്‌. ഒരു കാര്യം സംബന്ധിച്ച്‌ വ്യത്യസ്‌ത വീക്ഷണ​ങ്ങ​ളും വ്യത്യസ്‌ത ഇഷ്ടാനി​ഷ്ട​ങ്ങ​ളു​മു​ണ്ടെന്ന്‌ ഓർമ്മി​ക്കുക. ഒരു അഭി​പ്രായ വ്യത്യാ​സം ഒരു വ്യക്തി​യെന്ന നിലയിൽ നിങ്ങളെ തളളി​ക്ക​ള​യു​ന്ന​തി​നെ അർത്ഥമാ​ക്കു​ന്നില്ല.

മററു​ള​ള​വരെ ന്യായ​ബോ​ധ​ത്തോ​ടെ വിലയി​രു​ത്താ​നും പഠിക്കുക. മുമ്പ്‌ വളരെ ലജ്ജാശീ​ല​മു​ണ്ടാ​യി​രുന്ന ഒരു ചെറു​പ്പ​ക്കാ​രൻ പറയുന്നു: “ഞാൻ എന്നെപ്പ​റ​റി​ത്തന്നെ രണ്ടു കാര്യങ്ങൾ കണ്ടുപി​ടി​ച്ചു . . . ഒന്നു ഞാൻ എന്നിൽതന്നെ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. ഞാൻ പറഞ്ഞതി​നെ​പ്പ​ററി ആളുകൾ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ ഉൽക്കണ്‌ഠ​പ്പെ​ട്ടു​കൊണ്ട്‌ ഞാൻ എന്നെപ്പ​റ​റി​ത്തന്നെ വളരെ​യ​ധി​കം ചിന്തി​ച്ചി​രു​ന്നു. രണ്ടാമ​താ​യി, മററു​ള​ള​വരെ വിശ്വ​സി​ക്കാ​തെ, അവർ എന്നെ നിന്ദി​ക്കും എന്ന്‌ വിചാ​രി​ച്ചു​കൊണ്ട്‌ ഞാൻ അവർക്ക്‌ തെററായ ആന്തരങ്ങൾ ആരോ​പി​ക്കു​മാ​യി​രു​ന്നു.”

ആ ചെറു​പ്പ​ക്കാ​രൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മീററിം​ഗിൽ സംബന്ധി​ച്ചു. “അവിടെ എന്നെ യഥാർത്ഥ​ത്തിൽ സഹായിച്ച ഒരു പ്രസംഗം ഞാൻ കേട്ടു,” അയാൾ അനുസ്‌മ​രി​ക്കു​ന്നു. ‘സ്‌നേഹം മററു​ള​ള​വ​രിൽ താല്‌പ​ര്യ​മെ​ടു​ക്കു​ന്നു​വെ​ന്നും സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾ ആളുക​ളെ​പ്പ​ററി ഏററം മോശ​മാ​യതല്ല ഏററം നല്ലതേ ചിന്തി​ക്കു​ക​യു​ള​ളു​വെ​ന്നും പ്രസം​ഗകൻ ചൂണ്ടി​ക്കാ​ട്ടി. അതു​കൊണ്ട്‌ ആളുക​ളിൽ തെററായ ആന്തരം ആരോ​പി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ ഞാൻ പഠിച്ചു. ഞാൻ എന്നോട്‌ തന്നെ പറഞ്ഞു: “അവർ ഗ്രാഹ്യ​മു​ള​ള​വ​രാ​യി​രി​ക്കും, അവർ ദയയു​ള​ള​വ​രാ​യി​രി​ക്കും, അവർ പരിഗ​ണ​ന​യു​ള​ള​വ​രാ​യി​രി​ക്കും.” ഞാൻ ആളുകളെ ആശ്രയി​ക്കാൻ തുടങ്ങി. ചിലർ എന്നെ തെററി​ദ്ധ​രി​ച്ചേ​ക്കും എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. എന്നാൽ ഇപ്പോൾ അതു അവരുടെ പ്രശ്‌ന​മാ​ണെന്ന്‌ എനിക്കു​തോ​ന്നി.’

അയാൾ വിശദീ​ക​രി​ച്ചു: “പ്രവർത്ത​ന​നി​ര​ത​മായ ഒരു വിധത്തിൽ സ്‌നേഹം കാണി​ക്കേ​ണ്ട​തി​ന്റെ, എന്നെത്തന്നെ മററു​ള​ള​വർക്ക്‌ കൂടു​ത​ലാ​യി ലഭ്യമാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​വും ഞാൻ പഠിച്ചു. ആദ്യം ഞാൻ അതു പ്രായ​ക്കു​റ​വു​ള​ള​വ​രു​ടെ ഇടയിൽ പരീക്ഷി​ച്ചു നോക്കി. പിന്നീട്‌ ഞാൻ മററു​ള​ള​വരെ അവരുടെ വീടു​ക​ളിൽ സന്ദർശി​ക്കാൻ തുടങ്ങി. അവരുടെ ആവശ്യങ്ങൾ തിരി​ച്ച​റി​യാൻ, അവരെ സഹായി​ക്കാ​നു​ളള മാർഗ്ഗ​ത്തെ​പ്പ​ററി ചിന്തി​ക്കാൻ ഞാൻ പഠിച്ചു.” അപ്രകാ​രം ലൂക്കോസ്‌ 6:37, 38-ലെ യേശു​വി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ സത്യത അയാൾ ഗ്രഹിച്ചു: “വിധി​ക്കു​ന്നത്‌ നിറു​ത്തുക, എന്നാൽ നിങ്ങളും ഒരു കാരണ​വ​ശാ​ലും വിധി​ക്ക​പ്പെ​ടു​ക​യില്ല; ശിക്ഷയ്‌ക്കു വിധി​ക്കു​ന്നത്‌ നിറു​ത്തുക, നിങ്ങളും ശിക്ഷയ്‌ക്ക്‌ വിധി​ക്ക​പ്പെ​ടു​ക​യില്ല. . . . കൊടു​പ്പിൻ എന്നാൽ നിങ്ങൾക്ക്‌ ആളുകൾ തരും. . . . എന്തെന്നാൽ നിങ്ങൾ അളക്കുന്ന അളവി​നാൽ അവർ നിങ്ങൾക്ക്‌ തിരിച്ച്‌ അളന്നു തരും.”

ഒരു തുടക്ക​മി​ടൽ

ഹലോ പറഞ്ഞു​കൊ​ണ്ടും ഒരു സംഭാ​ഷണം ആരംഭി​ച്ചു​കൊ​ണ്ടും സൗഹൃദം കാണി​ക്കാൻ പഠിക്കുക. അതു കാലാ​വ​സ്ഥ​യെ​പ്പ​റ​റി​യു​ളള ഒരു അഭി​പ്രാ​യ​പ്ര​ക​ട​നം​പോ​ലെ ലളിത​മാ​യി​രി​ക്കാൻ കഴിയും. നിങ്ങൾക്ക്‌ അൻപത്‌ ശതമാനം ഉത്തരവാ​ദി​ത്വ​മേ​യു​ളളു എന്ന്‌ ഓർമ്മി​ക്കുക. മറേറ പകുതി മറേറ​യാ​ളി​ന്റെ​താണ്‌. സംസാ​ര​ത്തിൽ നിങ്ങൾക്ക്‌ ഒരു അബദ്ധം പററി​യാൽ കുററം വിധി​ക്ക​പ്പെ​ട്ട​താ​യി തോന്ന​രുത്‌. മററു​ള​ളവർ ചിരി​ക്കു​ന്നു​വെ​ങ്കിൽ അവരോ​ടൊ​പ്പം ചിരി​ക്കാൻ പഠിക്കുക. “ഞാൻ പറഞ്ഞത്‌ അത്ര ശരിയാ​യില്ല” എന്ന്‌ പറയു​ന്നത്‌ അസ്വസ്ഥത തോന്നാ​തി​രി​ക്കു​ന്ന​തി​നും സംഭാ​ഷണം തുടരു​ന്ന​തി​നും നിങ്ങളെ സഹായി​ക്കും.

സുഖ​പ്ര​ദ​മാ​യ രീതി​യിൽ വസ്‌ത്ര​ധാ​രണം ചെയ്യുക, എന്നാൽ നിങ്ങളു​ടെ വസ്‌ത്രം വൃത്തി​യു​ള​ള​തും തേച്ചു​മി​നു​ക്കി​യ​തു​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തുക. നിങ്ങൾ നന്നായി വസ്‌ത്ര​ധാ​രണം ചെയ്‌തി​രി​ക്കു​ന്നു എന്ന തോന്നൽ ആ സംഗതി​യി​ലു​ളള നിങ്ങളു​ടെ ഭയപ്പാട്‌ പരമാ​വധി കുറയ്‌ക്കു​ക​യും നിങ്ങൾ ഏർപ്പെ​ട്ടി​രി​ക്കുന്ന സംഭാ​ഷ​ണ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക സാദ്ധ്യ​മാ​ക്കി​ത്തീർക്കു​ക​യും ചെയ്യും. നിവർന്ന്‌, എന്നാൽ ആയാസ​ര​ഹി​ത​മായ രീതി​യിൽ നിൽക്കുക. പ്രസന്ന​വ​ദ​ന​നാ​യി​രി​ക്കു​ക​യും പുഞ്ചി​രി​ക്കു​ക​യും ചെയ്യുക. സൗഹൃദ പൂർണ്ണ​മായ ദൃഷ്ടി സമ്പർക്കം നിലനിർത്തു​ക​യും മറേറ​യാൾ പറയു​ന്നത്‌ തലകു​ലു​ക്കി​യോ വാക്കു​ക​ളാ​ലോ അംഗീ​ക​രി​ക്കു​ക​യും ചെയ്യുക.

മററു​ള​ള​വ​രു​ടെ മുമ്പാകെ ഒരു പ്രസംഗം നടത്തു​ക​യോ ജോലി​ക്കു​വേ​ണ്ടി​യു​ളള ഒരു ഇൻറർവ്യൂ​വിന്‌ ഹാജരാ​വു​ക​യോ ചെയ്യു​ന്ന​തു​പോ​ലെ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങളെ നേരി​ടു​മ്പോൾ കഴിയു​ന്നത്ര തയ്യാറാ​യി ചെല്ലുക. നിങ്ങൾ പറയാ​നു​ള​ളത്‌ നേര​ത്തെ​തന്നെ പറഞ്ഞു പരിശീ​ലി​ക്കുക. സംസാ​ര​ത്തിൽ അനുഭ​വ​പ്പെ​ട്ടേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ പോലും പരിശീ​ല​ന​ത്താൽ പരിഹ​രി​ക്കു​ന്ന​തി​നോ ലഘൂക​രി​ക്കു​ന്ന​തി​നോ കഴിയും. മറേറ​തെ​ങ്കി​ലും പുതിയ വൈദ​ഗ്‌ദ്ധ്യം സമ്പാദി​ക്കുന്ന കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇതിനും സമയം ആവശ്യ​മാണ്‌. എന്നാൽ നല്ല ഫലങ്ങൾ കാണു​മ്പോൾ വിജയ​ത്തി​ലേക്ക്‌ മുന്നേ​റാൻ നിങ്ങൾ കൂടു​ത​ലാ​യി പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടും.

ദൈവ​ത്തിന്‌ നൽകാൻ കഴിയുന്ന സഹായ​വും അവഗണി​ക്ക​പ്പെ​ടേ​ണ്ടതല്ല. പുരാതന യിസ്രാ​യേൽ ജനതയു​ടെ ആദ്യത്തെ രാജാ​വാ​യി​രുന്ന ശൗൽ ആദ്യം വേദനാ​ജ​ന​ക​മാം​വണ്ണം ലജ്ജാശീ​ല​മു​ള​ള​യാ​ളാ​യി​രു​ന്നു. (1 ശമുവേൽ 9, 10 അദ്ധ്യാ​യങ്ങൾ) എന്നാൽ പ്രവർത്ത​ന​ത്തി​നു​ളള സമയം വന്നപ്പോൾ “ദൈവ​ത്തി​ന്റെ ആത്മാവ്‌ ശൗലിന്റെ മേൽ വരിക​യും” അവൻ ജനങ്ങളെ വിജയ​ത്തി​ലേക്ക്‌ നയിക്കു​ക​യും ചെയ്‌തു!—1 ശമുവേൽ അദ്ധ്യായം 11.

ഇന്ന്‌ ക്രിസ്‌തീയ യുവാ​ക്കൾക്ക്‌ ദൈവ​ത്തെ​യും നീതി​യു​ളള പുതിയ ലോകം സംബന്ധിച്ച വാഗ്‌ദാ​ന​ത്തെ​യും കുറിച്ച്‌ പഠിക്കാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നു​ളള ഉത്തരവാ​ദി​ത്വ​മുണ്ട്‌. (മത്തായി 24:14) ഈ സുവാർത്ത വഹിക്കു​ന്ന​തും അഖിലാ​ണ്ഡ​ത്തി​ലെ ഏററം ഉന്നതനായ അധികാ​രി​യെ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തും നിശ്ചയ​മാ​യും ആത്മവി​ശ്വാ​സം കൈവ​രു​ത്തു​ക​യും അവനവ​നിൽനി​ന്നു തന്നെ ശ്രദ്ധ അകററാൻ സഹായി​ക്കു​ക​യും ചെയ്യും. അപ്പോൾ നിങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ ദൈവത്തെ സേവി​ച്ചാൽ അവൻ നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യും നിങ്ങളു​ടെ ലജ്ജാശീ​ലത്തെ കീഴ്‌പ്പെ​ടു​ത്താൻ നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ലജ്ജ എന്നാൽ എന്താണ്‌, ലജ്ജാശീ​ല​മു​ളള ഒരാൾ മററു​ള​ള​വ​രു​ടെ മുമ്പാകെ എങ്ങനെ പെരു​മാ​റു​ന്നു? ഒരളവു​വ​രെ​യെ​ങ്കി​ലും നിങ്ങളു​ടെ കാര്യ​ത്തിൽ ഇത്‌ സത്യമാ​ണോ?

◻ ലജ്ജാശീ​ല​മു​ളള ഒരാൾക്ക്‌ മററു​ള​ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ ആത്മ​ധൈ​ര്യം നഷ്ടമാ​കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ലജ്ജക്ക്‌ എങ്ങനെ​യാണ്‌ ഒരു മനുഷ്യന്‌ നഷ്ടം വരുത്താൻ കഴിയു​ന്നത്‌?

◻ ലജ്ജാശീ​ലത്തെ കീഴ്‌പ്പെ​ടു​ത്താ​നു​ളള ചില മാർഗ്ഗ​ങ്ങ​ളേവ? ഈ നിർദ്ദേ​ശ​ങ്ങ​ളി​ലേ​തെ​ങ്കി​ലും നിങ്ങൾക്ക്‌ പ്രയോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ടോ?

[121-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ലജ്ജാശീലമുളള ഒരു വ്യക്തിക്ക്‌ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും അവസര​ങ്ങ​ളും നഷ്‌ട​മാ​കു​ന്നു

[124-ാം പേജിലെ ചതുരം]

ലജ്ജാശീലത്തെ കീഴട​ക്കാൻ കഴിയും

മാററംവരുത്താൻ ആഗ്രഹി​ക്കു​ന്ന​തി​നാ​ലും അത്തരം മാററം വാസ്‌ത​വ​ത്തിൽ സാദ്ധ്യ​മാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്ന​തി​നാ​ലും

നിഷേധാത്മക ചിന്തയു​ടെ സ്ഥാനത്ത്‌ ക്രിയാ​ത്മക പ്രവർത്തനം ഉണ്ടായി​രി​ക്കു​ന്ന​തി​നാൽ

നിങ്ങൾക്കായി യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള​ള​തും അർത്ഥവ​ത്തു​മായ ലാക്കുകൾ വയ്‌ക്കു​ന്ന​തി​നാൽ

പിരിമുറുക്കം അയയ്‌ക്കാ​നും ഉൽക്കണ്‌ഠയെ നേരി​ടാ​നും പഠിക്കു​ന്ന​തി​നാൽ

ഒരു സാഹച​ര്യ​ത്തെ നേരി​ടാൻ മുൻകൂ​ട്ടി പരിശീ​ലി​ക്കു​ന്ന​തി​നാൽ

ക്രമാനുഗതമായി വിജയ​പ്ര​ദ​മായ അനുഭ​വ​ങ്ങ​ളി​ലൂ​ടെ ആത്മ​ധൈ​ര്യം സമ്പാദി​ക്കു​ന്ന​തി​നാൽ

അഭിപ്രായ വ്യത്യാ​സങ്ങൾ ഉണ്ടായി​രി​ക്കു​മെ​ന്നും മററു​ള​ള​വർക്കും തെററു​പ​റ​റു​ന്നു​വെ​ന്നും ഓർമ്മി​ക്കു​ന്ന​തി​നാൽ

വൈദഗ്‌ദ്ധ്യങ്ങൾ വർദ്ധി​പ്പി​ക്കു​ന്ന​തി​നും പുതിയവ നേടു​ന്ന​തി​നും​വേണ്ടി പരിശീ​ലനം നടത്തു​ന്ന​തി​നാൽ

സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തി​നും മററു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നും​വേണ്ടി ആഞ്ഞു പ്രവർത്തി​ക്കു​ന്ന​തി​നാൽ

നല്ല അഭിരു​ചി​യോ​ടെ വസ്‌ത്ര​ധാ​രണം ചെയ്യു​ന്ന​തി​നാ​ലും ആത്മ​ധൈ​ര്യ​ത്തോ​ടെ പെരു​മാ​റു​ന്ന​തി​നാ​ലും

ദൈവം നൽകുന്ന സഹായ​ത്തിൽ ആശ്രയി​ക്കു​ന്ന​തി​നാൽ

ക്രിസ്‌തീയ മീററിം​ഗു​ക​ളി​ലും മററു​ള​ള​വ​രു​മാ​യി നിങ്ങളു​ടെ വിശ്വാ​സം പങ്കു​വെ​ക്കു​ന്ന​തി​ലും ഉൾപ്പെ​ടു​ന്ന​തി​നാൽ

[123-ാം പേജിലെ ചിത്രങ്ങൾ]

മററുളളവർക്ക്‌ തന്നെപ്പ​ററി ഒരു മതിപ്പു​മില്ല എന്ന്‌ ലജ്ജാശീ​ല​മു​ളള ഒരു വ്യക്തി വിചാ​രി​ക്കു​ന്നു

[125-ാം പേജിലെ ചിത്രം]

സൗഹൃദം കാണി​ക്കാൻ—പുഞ്ചി​രി​ക്കാൻ, മററു​ള​ള​വരെ അഭിവാ​ദ്യം ചെയ്യാൻ, ഒരു സംഭാ​ഷണം തുടർന്നു​കൊ​ണ്ടു പോകാൻ—പഠിക്കുക