വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ ഇത്ര വിഷാദം അനുഭവപ്പെടുന്നത്‌ എന്തുകൊണ്ട്‌?

എനിക്ക്‌ ഇത്ര വിഷാദം അനുഭവപ്പെടുന്നത്‌ എന്തുകൊണ്ട്‌?

അധ്യായം 13

എനിക്ക്‌ ഇത്ര വിഷാദം അനുഭ​വ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

പതിനേഴു വയസ്സാ​കു​ന്ന​തു​വരെ മെലാനി ഒരു ഉത്തമ പുത്രി​യെ സംബന്ധി​ച്ചു​ളള അവളുടെ അമ്മയുടെ ആദർശ​ത്തി​നൊ​ത്തു​തന്നെ എല്ലായ്‌പ്പോ​ഴും പെരു​മാ​റി​യി​രു​ന്നു. പിന്നീട്‌ അവൾ സ്‌കൂൾ പ്രവർത്ത​ന​ങ്ങ​ളിൽ നിന്ന്‌ പിൻവ​ലി​ഞ്ഞു, പാർട്ടി​കൾക്കു​ളള ക്ഷണം സ്വീക​രി​ക്കാ​താ​യി, അവളുടെ ഗ്രേഡ്‌ ‘എ’യിൽനിന്ന്‌ ‘സി’യിലേക്കു താണ​പ്പോൾ അതേപ്പ​ററി അവൾക്ക്‌ എന്തെങ്കി​ലും ഉൽക്കണ്‌ഠ​യു​ള​ള​താ​യി​പ്പോ​ലും തോന്നി​യില്ല. എന്താണ്‌ കുഴപ്പം എന്ന്‌ അവളുടെ മാതാ​പി​താ​ക്കൾ ശാന്തമാ​യി അന്വേ​ഷി​ച്ച​പ്പോൾ “എന്നെ വെറുതേ വിട്ടേ​യ്‌ക്കു! എനിക്ക്‌ ഒരു കുഴപ്പ​വും ഇല്ല” എന്ന്‌ പറഞ്ഞ്‌ അവൾ അവരുടെ നേരെ തട്ടിക്ക​യറി.

പതിനാലാം വയസ്സിൽ മാർക്ക്‌ സാഹസി​ക​നും ശത്രുതാ മനോ​ഭാ​വ​മു​ള​ള​വ​നും പൊട്ടി​ത്തെ​റി​ക്കുന്ന പ്രകൃ​ത​ക്കാ​ര​നും ആയിരു​ന്നു. സ്‌കൂ​ളിൽ അവന്‌ അടങ്ങി​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല, അവന്‌ ശിഥി​ലീ​കരണ വാസന​യും ഉണ്ടായി​രു​ന്നു. മോഹ​ഭം​ഗം അനുഭ​വ​പ്പെ​ടു​മ്പോൾ അല്ലെങ്കിൽ കോപാ​വേ​ശ​മു​ണ്ടാ​കു​മ്പോൾ അവൻ മോ​ട്ടോർ സൈക്കി​ളിൽ മരു​പ്ര​ദേ​ശ​ത്തു​കൂ​ടെ പാഞ്ഞു​പോ​കു​മാ​യി​രു​ന്നു. അല്ലെങ്കിൽ സ്‌ക്കെ​യി​ററ്‌ ബോർഡിൽ കുന്നിൻ ചെരി​വി​ലൂ​ടെ ചീറി​പ്പാ​യു​മാ​യി​രു​ന്നു.

മെലാ​നി​ക്കും മാർക്കി​നും ഒരേ രോഗം​ത​ന്നെ​യാ​യി​രു​ന്നു—വിഷാദം. നാഷനൽ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെൻറൽ ഹെൽത്തി​ലെ ഡോ. ഡോണാൾഡ്‌ മാക്‌ന്യൂ പറയു​ന്നത്‌ സ്‌കൂൾ കുട്ടി​ക​ളിൽ 10 മുതൽ 15 വരെ ശതമാനം പേർ മാനസി​കാ​വ​സ്ഥ​യിൽ ക്രമ​ക്കേ​ടു​കൾ അനുഭ​വ​പ്പെ​ടു​ന്ന​വ​രാണ്‌ എന്നാണ്‌. അതിലും കുറഞ്ഞ ഒരു സംഖ്യക്ക്‌ രൂക്ഷമായ വിഷാ​ദ​വും അനുഭ​വ​പ്പെ​ടു​ന്നു.

ചില​പ്പോൾ ഈ പ്രശ്‌ന​ത്തിന്‌ ജീവശാ​സ്‌ത്ര​പ​ര​മായ ഒരു കാരണ​മുണ്ട്‌. എന്തെങ്കി​ലും അണുബാധ അല്ലെങ്കിൽ അന്തസ്രാ​വി സംവി​ധാ​ന​ത്തി​ലെ തകരാറ്‌, മാസമു​റ​കൾക്കി​ട​യിൽ ഹോർമോ​ണു​ക​ളി​ലു​ണ്ടാ​കുന്ന വ്യതി​യാ​നം, ഹൈ​പ്പോ​ഗ്ലി​സീ​മിയ, ചില മരുന്നു​ക​ളു​ടെ ഉപയോ​ഗം, വിഷാം​ശ​മു​ളള ചില ലോഹ​ങ്ങ​ളു​ടെ​യോ രാസപ​ദാർത്ഥ​ങ്ങ​ളു​ടെ​യോ സാമീ​പ്യം, അലേർജി ഉളവാ​ക്കുന്ന വസ്‌തു​ക്കൾ, സന്തുലി​ത​മ​ല്ലാത്ത ഭക്ഷണ​ക്രമം, രക്തക്കു​റവ്‌ എന്നിവ​യെ​ല്ലാം വിഷാ​ദ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം.

വിഷാ​ദ​ത്തിന്‌ കാരണ​മാ​കുന്ന സമ്മർദ്ദങ്ങൾ

എന്നിരു​ന്നാ​ലും കൗമാ​ര​പ്രാ​യം തന്നെയാണ്‌ മിക്ക​പ്പോ​ഴും വൈകാ​രിക സമ്മർദ്ദ​ത്തി​ന്റെ ഉറവ്‌, ജീവി​ത​ത്തി​ലെ ഉയർച്ച​താ​ഴ്‌ച​കളെ കൈകാ​ര്യം ചെയ്യു​ന്ന​തിൽ ഒരു മുതിർന്ന​യാ​ളി​ന്റെ അനുഭ​വ​പ​രി​ചയം ഇല്ലാത്ത​തി​നാൽ ഒരു യുവാവ്‌ ആരും തനിക്കു​വേണ്ടി കരുതു​ന്നി​ല്ലെന്ന്‌ വിചാ​രി​ക്കു​ക​യും താരത​മ്യേന നിസ്സാര കാര്യങ്ങൾ സംബന്ധി​ച്ചു പോലും വിഷാ​ദ​മ​ഗ്നാ​യി​ത്തീ​രു​ക​യും ചെയ്‌തേ​ക്കാം.

മാതാ​പി​താ​ക്ക​ളു​ടെ​യും അദ്ധ്യാ​പ​ക​രു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും പ്രതീ​ക്ഷ​കൾക്കൊത്ത്‌ ഉയരാൻ കഴിയാ​തെ വരുന്ന​തും വിഷാ​ദ​ത്തി​നു​ളള മറെറാ​രു കാരണ​മാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ തന്റെ വിദ്യാ​സ​മ്പ​ന്ന​രായ മാതാ​പി​താ​ക്കളെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌ താൻ പഠനത്തിൽ ഏററം മുന്നി​ലാ​യി​രി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഡോണാൾഡിന്‌ തോന്നി. അതിൽ പരാജ​യ​പ്പെ​ട്ട​പ്പോൾ അവൻ വിഷാ​ദ​മ​ഗ്ന​നാ​യി​ത്തീ​രു​ക​യും ആത്മഹത്യ​യെ​പ്പ​ററി ചിന്തി​ക്കു​ക​പോ​ലും ചെയ്‌തു. “ഞാൻ ഒരിക്ക​ലും ഒന്നും ശരിയാ​യി ചെയ്‌തി​ട്ടില്ല. ഞാൻ എല്ലായ്‌പ്പോ​ഴും എല്ലാവ​രെ​യും നിരാ​ശ​പ്പെ​ടു​ത്തി​യി​ട്ടേ​യു​ളളു” എന്ന്‌ ഡോണാൾഡ്‌ വിലപി​ക്കു​ന്നു.

ഒരു പരാജ​യ​ബോ​ധം വിഷാ​ദ​ത്തി​നി​ട​യാ​ക്കി​യേ​ക്കാം എന്നത്‌ എപ്പ​ഫ്രോ​ദി​ത്തോസ്‌ എന്ന മനുഷ്യ​ന്റെ സംഗതി​യിൽനിന്ന്‌ വ്യക്തമാണ്‌. ഒന്നാം നൂററാ​ണ്ടിൽ ജയിലി​ലാ​യി​രുന്ന പൗലോസ്‌ അപ്പോ​സ്‌ത​ലനെ സഹായി​ക്കാ​നാ​യി ഈ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​യെ നിയോ​ഗി​ച്ച​യച്ചു. എന്നാൽ അയാൾ പൗലോ​സി​ന്റെ അടുക്കൽ എത്തിയ​പ്പോൾ പെട്ടെ​ന്നു​തന്നെ രോഗ​ബാ​ധി​ത​നാ​യി​ത്തീ​രു​ക​യും പകരം പൗലോസ്‌ അയാളെ ശുശ്രൂ​ഷി​ക്കേ​ണ്ട​താ​യി വരിക​യും ചെയ്‌തു! താൻ ഒരു പരാജ​യ​മാ​ണെന്ന്‌ എപ്പ​ഫ്രോ​ദി​ത്തോസ്‌ വിചാ​രി​ക്കു​ക​യും “വിഷാ​ദ​മ​ഗ്നാ​യി​ത്തീ​രു​ക​യും” ചെയ്‌തത്‌ എന്തു​കൊ​ണ്ടെന്ന്‌ നിങ്ങൾക്ക്‌ ഊഹി​ക്കാൻ കഴിയും. പ്രത്യ​ക്ഷ​ത്തിൽ രോഗി​യാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ ചെയ്‌ത നല്ല കാര്യ​ങ്ങ​ളൊ​ന്നും അയാൾ കണക്കി​ലെ​ടു​ത്തില്ല.—ഫിലി​പ്യർ 2:25-30.

നഷ്ടബോ​ധം

ററൂ യംഗ്‌ ററു ഡൈ—യൂത്ത്‌ ആൻഡ്‌ സൂയി​സൈഡ്‌ എന്ന തന്റെ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ ഫ്രാൻസീൻ ക്ലാഗ്‌സ്‌ബ്രേൺ ഇപ്രകാ​രം എഴുതി: “വൈകാ​രി​ക​മാ​യി ഉണ്ടാകുന്ന മ്ലാനതകൾ മിക്കതി​ന്റെ​യും അടിയിൽ കിടക്കു​ന്നത്‌ ആഴമായ ഒരു നഷ്ടബോ​ധ​മാണ്‌, ആഴമായി സ്‌നേ​ഹി​ക്ക​പ്പെ​ട്ടി​രുന്ന ഒരാളി​ന്റെ​യോ വസ്‌തു​വി​ന്റെ​യോ നഷ്ടം.” അപ്രകാ​രം മരണത്തി​ലൂ​ടെ​യോ വിവാ​ഹ​മോ​ച​ന​ത്തി​ലൂ​ടെ​യോ മാതാ​പി​താ​ക്ക​ളിൽ ഒരാളെ നഷ്ടമാ​കു​ന്നത്‌, ഒരു ജോലി​യു​ടെ​യൊ ജീവി​ത​വൃ​ത്തി​യു​ടെ​യോ നഷ്ടം, അല്ലെങ്കിൽ ഒരുവന്റെ ശാരീ​രി​കാ​രോ​ഗ്യ​ത്തി​ന്റെ നഷ്ടം പോലും വിഷാ​ദ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം.

ചെറു​പ്രാ​യ​ത്തി​ലു​ളള ഒരാളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏററം വിനാ​ശ​ക​ര​മായ നഷ്ടം സ്‌നേ​ഹ​ത്തി​ന്റെ നഷ്ടമാണ്‌, തന്നെ ആർക്കും വേണ്ട എന്നോ തനിക്കു​വേണ്ടി കരുതാൻ ആരുമില്ല എന്നോ ഉളള തോന്നൽ. “എന്റെ അമ്മ ഞങ്ങളെ ഉപേക്ഷി​ച്ചു പോയ​പ്പോൾ വഞ്ചിക്ക​പ്പെ​ട്ട​താ​യും ഒററ​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​യും ഉളള തോന്നൽ എനിക്കു​ണ്ടാ​യി,” എന്ന്‌ മേരി എന്നു പേരായ ഒരു യുവതി വെളി​പ്പെ​ടു​ത്തി. “എന്റെ ലോകം പെട്ടെന്ന്‌ കീഴ്‌മേൽ മറിഞ്ഞ​താ​യി എനിക്കു​തോ​ന്നി.”

അപ്പോൾ വിവാ​ഹ​മോ​ചനം, മുഴു​ക്കു​ടി, അഗമ്യ​ഗ​മനം, ഭാര്യാ​പ്ര​ഹരം, ശിശു​ദ്രോ​ഹം, അല്ലെങ്കിൽ സ്വന്തം പ്രശ്‌ന​ങ്ങ​ളിൽ മുങ്ങി​പ്പോയ മാതാ​പി​താ​ക്ക​ളാൽ ഉപേക്ഷി​ക്ക​പ്പെ​ടു​ന്നത്‌, എന്നിവ പോലു​ളള കുടും​ബ​പ്ര​ശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോൾ യുവജ​നങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന അമ്പരപ്പും വേദന​യും ഒന്നു വിഭാ​വനം ചെയ്യുക. ബൈബി​ളി​ലെ ഈ സദൃശ​വാ​ക്യം എത്ര സത്യമാണ്‌: “അനർത്ഥ​കാ​ലത്ത്‌ നിങ്ങൾ നിരു​ത്സാ​ഹി​ത​നാ​യി​ത്തീർന്നി​രി​ക്കു​ന്നു​വോ? നിങ്ങൾക്ക്‌ ശക്തി [വിഷാ​ദത്തെ ചെറു​ക്കു​ന്ന​തി​നു​ളള പ്രാപ്‌തി ഉൾപ്പെടെ] ഒട്ടും ഉണ്ടായി​രി​ക്കു​ക​യില്ല!” (സദൃശ​വാ​ക്യ​ങ്ങൾ 24:10) യുവ​പ്രാ​യ​ത്തി​ലു​ളള ഒരാൾ തന്റെ കുടും​ബ​ത്തി​ലെ പ്രശ്‌ന​ങ്ങൾക്ക്‌ തന്നെത്തന്നെ അനാവ​ശ്യ​മാ​യി കുററ​പ്പെ​ടു​ത്തി​യേ​ക്കാം.

രോഗ​ല​ക്ഷ​ണങ്ങൾ തിരി​ച്ച​റി​യൽ

വിഷാദം തന്നെ പല ഡിഗ്രി​യി​ലു​ള​ള​തുണ്ട്‌. യുവ​പ്രാ​യ​ത്തി​ലു​ളള ഒരാൾക്ക്‌ വൈകാ​രി​ക​മാ​യി തളർത്തുന്ന എന്തെങ്കി​ലും സംഭവ​ത്താൽ താല്‌ക്കാ​ല​ത്തേക്ക്‌ ധൈര്യ​ക്ഷയം ഉണ്ടാ​യേ​ക്കാം. എന്നാൽ അത്തരം മ്ലാനതകൾ താരത​മ്യേന ചുരു​ങ്ങിയ സമയത്തി​നു​ള​ളിൽ മാഞ്ഞു​പോ​കു​ന്നു.

എന്നിരു​ന്നാ​ലും ആ വിഷാദം നീണ്ടു നിൽക്കു​ക​യും യൗവന​ക്കാ​രന്‌ പൊതു​വേ നിഷേ​ധാ​ത്മക മനോ​ഭാ​വ​വും തന്നെ ഒന്നിനും കൊള​ളില്ല എന്ന വിചാ​ര​വും ഉൽക്കണ്‌ഠ​യും കോപ​വും അനുഭ​വ​പ്പെ​ടു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അതിന്‌ ഡോക്ടർമാർ താണതരം സ്ഥായി​യായ വിഷാദം എന്നു വിളി​ക്കുന്ന അവസ്ഥയി​ലേക്ക്‌ വികാസം പ്രാപി​ക്കാൻ കഴിയും. (തുടക്ക​ത്തിൽ പരാമർശിച്ച) മാർക്കി​ന്റെ​യും മെലാ​നി​യു​ടെ​യും അനുഭ​വങ്ങൾ പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം രോഗ​ല​ക്ഷ​ണങ്ങൾ വളരെ വ്യത്യ​സ്‌ത​ങ്ങ​ളാ​യി​രി​ക്കാൻ കഴിയും. ഒരു യുവാ​വിന്‌ അനുഭ​വ​പ്പെ​ടു​ന്നത്‌ ഉൽക്കണ്‌ഠ​യാ​യി​രി​ക്കാം. മറെറാ​രാൾക്ക്‌ എല്ലായ്‌പ്പോ​ഴും തളർച്ച​യോ വിശപ്പി​ല്ലാ​യ്‌മ​യോ ഉറക്കമി​ല്ലാ​യ്‌മ​യോ തൂക്കക്കു​റവ്‌ അനുഭ​വ​പ്പെ​ടു​ന്ന​തോ തുട​രെ​യു​ണ്ടാ​കുന്ന അപകട​ങ്ങ​ളോ ആയിരി​ക്കാം രോഗ​ല​ക്ഷ​ണങ്ങൾ.

തുടരെ പാർട്ടി​ക​ളിൽ സംബന്ധി​ക്കുക, യഥേഷ്ടം ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെ​ടുക, നശീകരണ വാസന പ്രകട​മാ​ക്കുക, അമിത​മാ​യി മദ്യപി​ക്കുക തുടങ്ങിയ കാര്യ​ങ്ങ​ളി​ലൂ​ടെ ഉല്ലാസം തേടി നടന്നു​കൊണ്ട്‌ ചില ചെറു​പ്പ​ക്കാർ തങ്ങളുടെ മ്ലാനത മറയ്‌ക്കാൻ ശ്രമി​ക്കു​ന്നു. “ഞാൻ കൂടെ​ക്കൂ​ടെ വീട്ടിൽ നിന്ന്‌ പുറ​ത്തേക്കു പോകു​ന്നത്‌ എന്തിനാ​ണെന്ന്‌ എനിക്ക്‌ വാസ്‌ത​വ​ത്തിൽ അറിഞ്ഞു​കൂ​ടാ” എന്ന്‌ ഒരു 14 വയസ്സു​കാ​രൻ സമ്മതിച്ചു പറഞ്ഞു. “ഞാൻ ഒററയ്‌ക്കാ​യി​രി​ക്കു​മ്പോൾ എനിക്ക്‌ വല്ലാത്ത വിഷാദം അനുഭ​വ​പ്പെ​ടു​ന്നു എന്ന്‌ എനിക്ക​റി​യാം.” അത്‌ ബൈബിൾ വിവരി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌. “ചിരി​ക്കു​മ്പോൾപോ​ലും ഹൃദയം ദുഃഖി​ച്ചി​രി​ക്കാം.”—സദൃശ​വാ​ക്യ​ങ്ങൾ 14:13.

വെറും മ്ലാനത മാത്ര​മാ​യി​രി​ക്കാ​ത്ത​പ്പോൾ

താണതരം സ്ഥായി​യായ വിഷാദം കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അതു കൂടുതൽ ഗൗരവ​ത​ര​മായ രോഗ​ത്തി​ലേക്ക്‌, ഗുരു​ത​ര​മായ വിഷാ​ദ​ത്തി​ലേക്ക്‌, നയി​ച്ചേ​ക്കാം. (പേജ്‌ 107 കാണുക.) “എന്റെ ഉളളിൽ ഞാൻ ‘മരിച്ച’ അവസ്ഥയി​ലാ​ണെന്ന്‌ എനിക്ക്‌ എപ്പോ​ഴും തോന്നി,” ഗുരു​ത​ര​മായ വിഷാ​ദ​ത്തിന്‌ ഇരയായ മേരി വിശദീ​ക​രി​ച്ചു. “ഞാൻ തികച്ചും നിർവി​കാ​ര​യാ​യി ജീവിതം തളളി​നീ​ക്കു​ക​യാ​യി​രു​ന്നു. എനിക്ക്‌ എല്ലായ്‌പ്പോ​ഴും ഭയം അനുഭ​വ​പ്പെ​ട്ടി​രു​ന്നു.” ഗുരു​ത​ര​മായ വിഷാ​ദ​മാ​ണെ​ങ്കിൽ മ്ലാനത കഠിന​മാ​യി​രി​ക്കു​ക​യും മാസങ്ങ​ളോ​ളം തുടരു​ക​യും ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌ ഈ തരത്തി​ലു​ളള മ്ലാനത​യാണ്‌ കൗമാ​ര​പ്രാ​യ​ക്കാർക്കി​ട​യി​ലെ ആത്മഹത്യ​യു​ടെ ഏററം പൊതു​വായ ഘടകം. അത്തരം ആത്മഹത്യ​കൾ ഇപ്പോൾ പല രാജ്യ​ങ്ങ​ളി​ലെ​യും “ഒളിഞ്ഞു കിടക്കുന്ന” സാം​ക്ര​മിക രോഗ​മാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.

ഗുരു​ത​ര​മാ​യ വിഷാ​ദ​ത്തോട്‌ ബന്ധപ്പെട്ട്‌ വിടാതെ തുടരുന്ന ഒരു വികാ​ര​മാണ്‌ കഠിന​മായ നിരാശാ ബോധം—ഏററം മാരക​മാ​യ​തും. ഗുരു​ത​ര​മായ വിഷാ​ദ​ത്തിന്‌ അടിമ​യാ​യി​രുന്ന ഒരു 14 വയസ്സു​കാ​രി വിവി​യ​നെ​പ്പ​ററി പ്രൊ​ഫസ്സർ ജോൺ ഈ. മായ്‌ക്ക്‌ എഴുതു​ന്നു. പ്രത്യ​ക്ഷ​ത്തിൽ അവൾക്കു​വേണ്ടി കരുതുന്ന മാതാ​പി​താ​ക്ക​ളു​ളള ഒരു യുവതി​യാ​യി​രു​ന്നു അവൾ. എന്നാൽ നിരാ​ശ​യു​ടെ പടുകു​ഴി​യിൽ പതിച്ച അവൾ തൂങ്ങി മരിച്ചു! “അവളുടെ മ്ലാനത എന്നെങ്കി​ലും അവളെ വിട്ടു​മാ​റു​മെന്ന്‌, അവളുടെ വേദന​യിൽ നിന്ന്‌ വിമു​ക്ത​യാ​കാ​നു​ളള പ്രതീക്ഷ അവൾക്കു​ണ്ടെന്ന്‌, കാണാ​നു​ളള വിവി​യന്റെ അപ്രാ​പ്‌തി ആത്മഹത്യ ചെയ്യാ​നു​ളള അവളുടെ തീരു​മാ​ന​ത്തി​ലെ ഒരു മുഖ്യ​ഘ​ട​ക​മാ​യി​രു​ന്നു” എന്ന്‌ പ്രൊ​ഫസ്സർ മായ്‌ക്ക്‌ എഴുതി.

ഗുരു​ത​ര​മാ​യ വിഷാ​ദ​ത്താൽ ബാധി​ക്ക​പ്പെ​ടു​ന്നവർ തങ്ങൾക്ക്‌ ഒരിക്ക​ലും സൗഖ്യം വരിക​യില്ല, ഒരു ഭാവി​യില്ല എന്ന്‌ വിചാ​രി​ക്കു​ന്നു. വിദഗ്‌ദ്ധ​രു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ അത്തരം നിരാ​ശാ​ബോ​ധം മിക്ക​പ്പോ​ഴും ആത്മഹത്യ​യി​ലേക്ക്‌ നയിക്കു​ന്നു.

എന്നാൽ അതിനു​ളള പരിഹാ​രം ആത്മഹത്യ​യല്ല. ജീവിതം തുടർച്ച​യായ ഒരു പേടി സ്വപ്‌ന​മാ​യി മാറി​യി​രുന്ന മേരി ഇപ്രകാ​രം സമ്മതിച്ചു: “ആത്മഹത്യ​യെ​പ്പ​റ​റി​യു​ളള ചിന്തകൾ തീർച്ച​യാ​യും എന്റെ മനസ്സിൽ വന്നു. എന്നാൽ ഞാൻ എന്നെത്തന്നെ കൊല​പ്പെ​ടു​ത്താ​ത്തി​ട​ത്തോ​ളം കാലം എല്ലായ്‌പ്പോ​ഴും പ്രത്യാ​ശി​ക്കാൻ വകയുണ്ട്‌ എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു.” എല്ലാം അവസാ​നി​പ്പി​ക്കു​ന്ന​തി​നാൽ വാസ്‌ത​വ​ത്തിൽ ഒന്നും പരിഹ​രി​ക്ക​പ്പെ​ടു​ന്നില്ല. ദുഃഖ​ക​ര​മെന്നു പറയട്ടെ, നിരാ​ശയെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ പല യുവജ​ന​ങ്ങൾക്കും മറെറാ​രു മാർഗ്ഗ​മോ അനുകൂ​ല​മായ അനന്തര​ഫ​ല​ങ്ങ​ളോ വിഭാ​വനം ചെയ്യാൻ കഴിയു​ന്നില്ല. ഹെറോ​യിൻ കുത്തി​വ​ച്ചു​കൊണ്ട്‌ മേരി തന്റെ പ്രശ്‌നം മറച്ചു വയ്‌ക്കാൻ ശ്രമിച്ചു. “ആ മയക്കു​മ​രു​ന്നി​ന്റെ കെട്ട്‌ വിടു​ന്ന​തു​വരെ എനിക്ക്‌ ധാരാളം ആത്മ​ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നു,” എന്ന്‌ മേരി പറഞ്ഞു.

ലഘുവായ ദുരി​ത​ങ്ങളെ നേരിടൽ

വിഷാദ വിചാ​ര​ങ്ങളെ നേരി​ടാ​നു​ളള ബുദ്ധി​പൂർവ്വ​ക​മായ മാർഗ്ഗ​ങ്ങ​ളുണ്ട്‌. “ചിലർക്ക്‌ വിഷാദം അനുഭ​വ​പ്പെ​ടു​ന്നത്‌ അവർക്ക്‌ വിശക്കു​മ്പോ​ഴാണ്‌,” എന്ന്‌ വിഷാദം സംബന്ധിച്ച ന്യൂ​യോർക്കി​ലെ ഒരു വിദഗ്‌ദ്ധ​നായ ഡോ. നാഥാൻ എസ്സ്‌. ക്ലൈൻ നിരീ​ക്ഷി​ച്ചു. “ഒരു വ്യക്തി പ്രഭാത ഭക്ഷണം കഴിക്കാ​തി​രു​ന്നേ​ക്കാം, എന്തെങ്കി​ലും കാരണ​ത്താൽ ഉച്ചഭക്ഷ​ണ​വും കഴിക്കാ​തി​രി​ക്കു​ന്നു. എന്നിട്ട്‌ മൂന്നു മണിയാ​കു​മ്പോ​ഴേ​ക്കും തനിക്ക്‌ എന്തോ കുഴപ്പം പററി​യി​രി​ക്കു​ന്നു എന്ന്‌ വിചാ​രി​ച്ചു തുടങ്ങു​ന്നു.”

നിങ്ങൾ എന്തു കഴിക്കു​ന്നു എന്നതും ഒരു വ്യത്യാ​സം ഉളവാ​ക്കി​യേ​ക്കാം. നിരാ​ശാ​ബോ​ധ​ത്തി​ന്റെ ശല്യം അനുഭ​വ​പ്പെ​ട്ടി​രുന്ന ഡെബി എന്ന യുവതി ഇപ്രകാ​രം സമ്മതിച്ചു: “കയ്യിൽ കിട്ടു​ന്നത്‌ എന്തും ഭക്ഷിക്കുന്ന രീതി എന്റെ മാനസി​കാ​വ​സ്ഥക്ക്‌ ഇത്രമാ​ത്രം ദോഷ​ക​ര​മാ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. ഞാൻ അങ്ങനെ​യു​ളളവ വളരെ​യ​ധി​കം കഴിച്ചി​രു​ന്നു. എന്നാൽ മധുര​പ​ല​ഹാ​രങ്ങൾ കുറഞ്ഞ​തോ​തിൽ മാത്രം കഴിക്കു​മ്പോൾ എനിക്ക്‌ കൂടുതൽ സുഖം അനുഭ​വ​പ്പെ​ടു​ന്നു.” സഹായ​ക​മായ മററ്‌ പടികൾ: ഏതെങ്കി​ലും തരത്തി​ലു​ളള വ്യായാ​മങ്ങൾ നിങ്ങളു​ടെ ഉത്സാഹം വർദ്ധി​പ്പി​ച്ചേ​ക്കാം. ചിലരു​ടെ സംഗതി​യിൽ ഒരു വൈദ്യ​പ​രി​ശോ​ധന ഉചിത​മാ​യി​രി​ക്കാം, കാരണം വിഷാദം ചില​പ്പോൾ ഏതെങ്കി​ലും ശാരീ​രി​ക​മായ രോഗ​ത്തി​ന്റെ ലക്ഷണമാ​യി​രി​ക്കാ​വു​ന്ന​താണ്‌.

മാനസിക പോരാ​ട്ട​ത്തിൽ വിജയി​ക്കൽ

മിക്ക​പ്പോ​ഴും വിഷാ​ദ​ത്തി​നി​ട​യാ​ക്കു​ന്നത്‌ അല്ലെങ്കിൽ അതിനെ വർദ്ധി​പ്പി​ക്കു​ന്നത്‌ അവനവ​നെ​പ്പ​റ​റി​ത്തന്നെ നിഷേ​ധാ​ത്മ​ക​മായ വിചാ​ര​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ലാണ്‌. “വളരെ​യ​ധി​കം പേർ നിങ്ങളെ പരിഹ​സി​ക്കു​മ്പോൾ നിങ്ങളെ ഒന്നിനും കൊള​ളില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നാ​നി​ട​യാ​കു​ന്നു” എന്ന്‌ 18 വയസ്സു​കാ​രി എവലിൻ ആവലാതി പറയുന്നു.

ഇതു പരിഗ​ണി​ക്കുക: ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളു​ടെ മൂല്യം നിർണ്ണ​യി​ക്കേ​ണ്ടത്‌ മററു​ള​ള​വ​രാ​ണോ? അത്തരം ആക്ഷേപം ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ മേലും കുന്നി​ക്ക​പ്പെട്ടു. അദ്ദേഹം ബലഹീ​ന​നാ​ണെ​ന്നും അദ്ദേഹ​ത്തിന്‌ പ്രസം​ഗ​ചാ​തു​ര്യ​മി​ല്ലെ​ന്നും ചിലർ പറഞ്ഞു. അത്‌ താൻ ഒന്നിനും കൊള​ളാ​ത്ത​വ​നാണ്‌ എന്ന്‌ പൗലോസ്‌ വിചാ​രി​ക്കാ​നി​ട​യാ​ക്കി​യോ? അശേഷ​മില്ല! ദൈവ​ത്തി​ന്റെ നിലവാ​ര​ത്തോട്‌ ഒത്തു പോകു​ന്ന​താണ്‌ പ്രധാന സംഗതി എന്ന്‌ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. മററു​ള​ളവർ എന്തു പറഞ്ഞി​രു​ന്നു എന്നത്‌ പരിഗ​ണി​ക്കാ​തെ, ദൈവ​സ​ഹാ​യ​ത്താൽ തനിക്ക്‌ നേടാൻ കഴിഞ്ഞ​തിൽ അവന്‌ പ്രശം​സി​ക്കാൻ കഴിയു​മാ​യി​രു​ന്നു. നിങ്ങളും നിങ്ങൾക്ക്‌ ദൈവ​വു​മാ​യി ഒരു നല്ല നിലയുണ്ട്‌ എന്ന വസ്‌തുത നിങ്ങ​ളെ​ത്തന്നെ ഓർമ്മി​പ്പി​ക്കു​ന്നു​വെ​ങ്കിൽ മിക്ക​പ്പോ​ഴും വിഷാ​ദ​ഭാ​വം മാറും.—2 കൊരി​ന്ത്യർ 10:7, 10, 17, 18.

നിങ്ങളു​ടെ ഏതെങ്കി​ലും ബലഹീനത സംബന്ധി​ച്ചോ നിങ്ങൾ ചെയ്‌തു​പോയ ഏതെങ്കി​ലും പാപം സംബന്ധി​ച്ചോ നിങ്ങൾക്ക്‌ വിഷാദം അനുഭ​വ​പ്പെ​ടു​ന്നെ​ങ്കി​ലെന്ത്‌? “നിങ്ങളു​ടെ പാപങ്ങൾ കടും​ചു​വ​പ്പാണ്‌ എന്ന്‌ തെളി​ഞ്ഞാ​ലും അവ ഹിമം പോലെ വെളു​പ്പി​ക്ക​പ്പെ​ടും,” എന്ന്‌ ദൈവം യിസ്രാ​യേ​ലി​നോട്‌ പറഞ്ഞു. (യെശയ്യാവ്‌ 1:18) നമ്മുടെ സ്വർഗ്ഗീയ പിതാ​വി​ന്റെ കരുണ​യും ക്ഷമയും ഒരിക്ക​ലും അവഗണി​ക്ക​രുത്‌. (സങ്കീർത്തനം 103:8-14) എന്നാൽ നിങ്ങളു​ടെ പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങൾ കഠിന​ശ്രമം ചെയ്യു​ന്നു​ണ്ടോ? നിങ്ങളു​ടെ മനസ്സിൽ കുററ​ബോ​ധം തോന്നാ​തി​രി​ക്ക​ണ​മെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ പങ്ക്‌ ചെയ്യണം. സദൃശ​വാ​ക്യ​ങ്ങൾ പറയു​ന്ന​തു​പോ​ലെ: “[തന്റെ ലംഘന​ങ്ങളെ] ഏററു​പ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വന്‌ കരുണ ലഭിക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 28:13.

മ്ലാനത​യ്‌ക്കെ​തി​രെ പോരാ​ടാ​നു​ളള മറെറാ​രു മാർഗ്ഗം നിങ്ങൾതന്നെ നിങ്ങൾക്ക്‌ നേടാൻ കഴിയുന്ന ലാക്കുകൾ വയ്‌ക്കുക എന്നതാണ്‌. ജീവി​ത​ത്തിൽ വിജയി​ക്കു​ന്ന​തിന്‌ നിങ്ങൾ ക്ലാസ്സിൽ ഒന്നാമ​നാ​യി​രി​ക്ക​ണ​മെ​ന്നില്ല. (സഭാ​പ്ര​സം​ഗി 7:16-18) നൈരാ​ശ്യ​ങ്ങൾ ജീവി​ത​ത്തി​ന്റെ ഒരു ഭാഗമാണ്‌ എന്ന വസ്‌തുത അംഗീ​ക​രി​ക്കുക. അത്തരം സന്ദർഭ​ങ്ങ​ളിൽ ‘എനിക്ക്‌ എന്തു സംഭവി​ക്കു​ന്നു എന്നതിൽ ആർക്കും യാതൊ​രു ശ്രദ്ധയു​മില്ല, അവർ ഒരിക്ക​ലും ശ്രദ്ധി​ക്കാ​നും പോകു​ന്നില്ല’ എന്ന്‌ വിചാ​രി​ക്കു​ന്ന​തി​നു പകരം നിങ്ങ​ളോ​ടു​തന്നെ പറയുക, ‘ഞാൻ അതിൽ വിജയി​ക്കും.’ നന്നായി ഒന്നു കരയു​ന്ന​തു​കൊ​ണ്ടും കുഴപ്പ​മൊ​ന്നു​മില്ല.

നേട്ടത്തി​ന്റെ മൂല്യം

നിരു​ത്സാ​ഹ​ത്തി​ന്റെ ആവർത്തി​ച്ചു​ളള ആക്രമ​ണ​ങ്ങളെ വിജയ​ക​ര​മാ​യി തരണം ചെയ്‌ത ഡാഫ്‌നേ പറയുന്നു: “നിരാ​ശാ​ബോ​ധം താനേ നമ്മെ വിട്ടു​മാ​റു​ക​യില്ല. നിങ്ങൾ ചിന്തയിൽ മാററം വരുത്തു​ക​യോ കായി​ക​മാ​യി എന്തെങ്കി​ലും പ്രവൃ​ത്തി​യിൽ ഉൾപ്പെ​ടു​ക​യോ വേണം. എന്തെങ്കി​ലും ചെയ്‌തു തുടങ്ങു​ക​തന്നെ വേണം.” ഒരു വിഷാ​ദ​ചി​ന്തയെ തരണം ചെയ്യാൻ കഠിനാ​ദ്ധ്വാ​നം ചെയ്‌ത ലിൻഡ പറഞ്ഞത്‌ പരിഗ​ണി​ക്കുക: “ഞാൻ ഒരു തയ്യൽ യജ്ഞത്തി​ലാണ്‌. ഞാൻ കുറേ വസ്‌ത്രങ്ങൾ തുന്നാൻ ശ്രമി​ക്കു​ന്നു, ക്രമേണ ഞാൻ എന്നെ അലട്ടുന്ന പ്രശ്‌നം മറക്കുന്നു. അതു വാസ്‌ത​വ​ത്തിൽ എന്നെ സഹായി​ക്കു​ന്നു.” നിങ്ങൾക്ക്‌ ചെയ്യാൻ പ്രാപ്‌തി​യു​ളള കാര്യങ്ങൾ ചെയ്യു​ന്നത്‌ നിങ്ങളു​ടെ ആത്മാഭി​മാ​നം വർദ്ധി​പ്പി​ക്കു​ന്നു. വിഷാ​ദ​ത്തി​ന്റെ സന്ദർഭ​ങ്ങ​ളി​ലാ​കട്ടെ അതു തീരെ ഇല്ല.

ഉല്ലാസ​ക​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തും പ്രയോ​ജ​ന​ക​ര​മാണ്‌. നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി ആവശ്യ​മു​ളള എന്തെങ്കി​ലും വാങ്ങാൻ വേണ്ടി കടയിൽ പോകു​ന്നത്‌, കളിക​ളിൽ ഏർപ്പെ​ടു​ന്നത്‌, നിങ്ങൾക്ക്‌ ഇഷ്ടമുളള ഒരു വിഭവം പാകം ചെയ്യു​ന്നത്‌, ഒരു പുസ്‌ത​ക​ശേ​ഖരം പരി​ശോ​ധി​ക്കു​ന്നത്‌, ഒരു നേരത്തെ ആഹാരം വെളി​യിൽ പോയി കഴിക്കു​ന്നത്‌, വായന, എവേക്ക്‌! മാസി​ക​യി​ലും മററും കാണ​പ്പെ​ടു​ന്ന​തു​പോ​ലു​ളള പദപ്ര​ശ്‌ന​ങ്ങ​ളു​ടെ ഉത്തരങ്ങൾ കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കു​ന്നത്‌ എന്നിവ പോലു​ളള കാര്യങ്ങൾ പരീക്ഷി​ച്ചു നോക്കുക.

ചെറിയ വിനോ​ദ​യാ​ത്രകൾ ആസൂ​ത്രണം ചെയ്യു​ന്ന​തി​നാൽ അല്ലെങ്കിൽ തനിക്കു​വേ​ണ്ടി​ത്തന്നെ ചില ചെറിയ ലാക്കുകൾ വയ്‌ക്കു​ന്ന​തി​നാൽ മ്ലാനതയെ നേരി​ടാൻ കഴിയു​മെന്ന്‌ ഡെബി കണ്ടെത്തി. എന്നിരു​ന്നാ​ലും മററു​ള​ള​വരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി കാര്യങ്ങൾ ചെയ്യു​ന്നത്‌ ഏററം വലിയ സഹായ​ങ്ങ​ളി​ലൊ​ന്നാ​ണെന്ന്‌ തെളിഞ്ഞു. “വളരെ വിഷാ​ദ​മ​ഗ്ന​യാ​യി​രുന്ന ഈ ചെറു​പ്പ​ക്കാ​രി​യെ ഞാൻ കണ്ടുമു​ട്ടി ഞാൻ അവളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു,” ഡെബി വെളി​പ്പെ​ടു​ത്തി. “അവളുടെ മ്ലാനതയെ എങ്ങനെ കീഴട​ക്കാം എന്ന്‌ അവളോട്‌ പറയാൻ വാരം​തോ​റു​മു​ളള ഈ ചർച്ചകൾ എനിക്ക്‌ അവസരം നൽകി. ബൈബിൾ അവൾക്ക്‌ യഥാർത്ഥ പ്രത്യാശ നൽകി. അത്‌ അതേസ​മയം എന്നെയും സഹായി​ച്ചു.” അത്‌ യേശു പറഞ്ഞതു​പോ​ലെ തന്നെയാണ്‌: “സ്വീക​രി​ക്കു​ന്ന​തി​ലു​ള​ള​തി​നേ​ക്കാൾ അധികം സന്തോഷം കൊടു​ക്കു​ന്ന​തി​ലുണ്ട്‌.”—പ്രവൃ​ത്തി​കൾ 20:35.

അതേപ്പ​ററി ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക

“മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ഉൽക്കണ്‌ഠ​യാണ്‌ അതിനെ ഇടിച്ചു​ക​ള​യു​ന്നത്‌, എന്നാൽ നല്ല വാക്കാണ്‌ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 12:25) ഗ്രാഹ്യ​മു​ളള ഒരു വ്യക്തി​യിൽനി​ന്നു​ളള ഒരു “നല്ല വാക്കിന്‌” വലിയ വ്യത്യാ​സം ഉളവാ​ക്കാൻ കഴിയും. നിങ്ങളു​ടെ ഹൃദയ​ത്തി​ലു​ള​ള​തെ​ന്താ​ണെന്ന്‌ ഒരു മനുഷ്യ​നും കണ്ടുപി​ടി​ക്കാൻ കഴിയു​ക​യില്ല, അതു​കൊണ്ട്‌ നിങ്ങൾക്ക്‌ വിശ്വ​സി​ക്കാ​വു​ന്ന​തും നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്ന​തു​മായ ആരു​ടെ​യെ​ങ്കി​ലും മുമ്പിൽ നിങ്ങളു​ടെ ഹൃദയം പകരുക. “ഒരു സുഹൃത്ത്‌ എല്ലാക്കാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു, അനർത്ഥ​കാ​ലത്ത്‌ അവൻ ഒരു സഹോ​ദ​ര​നാ​യി​ത്തീ​രു​ന്നു,” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 17:17 പറയുന്നു. (ദി ബൈബിൾ ഇൻ ബെയി​സിക്‌ ഇംഗ്ലീഷ്‌) “ആരോ​ടും പറയാ​ത്ത​പ്പോൾ അത്‌ ഒരു വലിയ ഭാരം തനിയെ ചുമക്കു​ന്ന​തു​പോ​ലെ​യാണ്‌,” എന്ന്‌ 22 വയസ്സുളള ഇവാൻ പറഞ്ഞു. “എന്നാൽ സഹായി​ക്കാൻ കഴിവു​ളള ആരെങ്കി​ലു​മാ​യി പങ്കുവ​യ്‌ക്കു​മ്പോൾ ഭാരം വളരെ കുറയു​ന്നു.”

നിങ്ങൾ പറഞ്ഞേ​ക്കാം, ‘ഞാൻ അതു പരീക്ഷി​ച്ചു നോക്കി​യി​ട്ടു​ള​ള​താണ്‌, എനിക്ക്‌ ആകെ കൂടി ലഭിക്കു​ന്നത്‌ ജീവി​ത​ത്തി​ന്റെ ശോഭ​ന​മായ വശം കാണാ​നു​ളള ഒരു സുദീർഘ​മായ ഉപദേ​ശ​പ്ര​സം​ഗ​മാണ്‌.’ ഗ്രാഹ്യ​ത്തോ​ടെ ശ്രദ്ധി​ക്കുക മാത്രമല്ല വസ്‌തു​നി​ഷ്‌ഠ​മാ​യി ഉപദേ​ശി​ക്കാ​നും കൂടെ കഴിയുന്ന ഒരാളെ നിങ്ങൾക്ക്‌ എവി​ടെ​യാണ്‌ കണ്ടെത്താൻ കഴിയുക?—സദൃശ​വാ​ക്യ​ങ്ങൾ 27:5, 6.

സഹായം കണ്ടെത്തൽ

നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ ‘നിങ്ങളു​ടെ ഹൃദയം കൊടു​ത്തു​കൊണ്ട്‌’ ആരംഭി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 23:26) മററാ​രെ​ക്കാ​ളും നന്നായി നിങ്ങളെ അറിയു​ന്നത്‌ അവരാണ്‌, നിങ്ങൾ അനുവ​ദി​ക്കു​മെ​ങ്കിൽ മിക്ക​പ്പോ​ഴും അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നും കഴിയും. നിങ്ങളു​ടെ പ്രശ്‌നം ഗുരു​ത​ര​മാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ വിദഗ്‌ദ്ധ​സ​ഹാ​യം ലഭിക്കാ​നു​ളള ഏർപ്പാ​ടും അവർ ചെയ്യും. a

ക്രിസ്‌തീ​യ സഭയിലെ അംഗങ്ങൾ സഹായ​ത്തി​ന്റെ മറെറാ​രു ഉറവാണ്‌. “വർഷങ്ങ​ളോ​ളം ഞാൻ നല്ല നാട്യം കാണി​ച്ചി​രു​ന്ന​തു​കൊണ്ട്‌ വാസ്‌ത​വ​ത്തിൽ ഞാൻ എത്ര​ത്തോ​ളം വിഷാ​ദ​മ​ഗ്ന​യാ​യി​രു​ന്നു​വെന്ന്‌ ആരും അറിഞ്ഞി​രു​ന്നില്ല” എന്ന്‌ മേരി വെളി​പ്പെ​ടു​ത്തി. “എന്നാൽ പിന്നീട്‌ സഭയിലെ പ്രായ​മു​ളള ഒരു സ്‌ത്രീ​യോട്‌ ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞു. അവർ വളരെ ഗ്രാഹ്യ​മു​ള​ള​വ​രാ​യി​രു​ന്നു! എനിക്കു​ണ്ടാ​യി​രു​ന്ന​തു​പോ​ലു​ളള ചില അനുഭ​വങ്ങൾ മുമ്പ്‌ അവർക്കും ഉണ്ടായി​രു​ന്നു. മററാ​ളു​കൾക്ക്‌ ഇതു​പോ​ലു​ളള പ്രശ്‌നങ്ങൾ ഉണ്ടായിട്ട്‌ അവർ കുഴപ്പം കൂടാതെ അതിൽ നിന്ന്‌ കരകയറി എന്ന്‌ തിരി​ച്ച​റി​യാൻ അവർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.”

ഇല്ല, മേരി​യു​ടെ മ്ലാനത പെട്ടെന്ന്‌ അവളെ വിട്ടു​മാ​റി​യില്ല. എന്നാൽ സാവകാ​ശം ദൈവ​വു​മാ​യു​ളള അവളുടെ ബന്ധം കൂടുതൽ ആഴമു​ള​ള​താ​ക്കി​യ​പ്പോൾ അവൾ അവളുടെ വികാ​ര​ങ്ങളെ നേരി​ടാൻ തുടങ്ങി. യഹോ​വ​യു​ടെ സത്യാ​രാ​ധ​കർക്കി​ട​യിൽ നിങ്ങളു​ടെ ക്ഷേമത്തിൽ യഥാർത്ഥ താല്‌പ​ര്യ​മു​ളള സുഹൃ​ത്തു​ക്ക​ളെ​യും “കുടും​ബ​ത്തെ​യും” നിങ്ങൾക്കും കണ്ടെത്താൻ കഴിയും.—മർക്കോസ്‌ 10:29, 30; യോഹ​ന്നാൻ 13:34, 35.

സാധാ​ര​ണ​യിൽ കവിഞ്ഞ​ശ​ക്തി

എന്നിരു​ന്നാ​ലും മ്ലാനത അകററു​ന്ന​തി​നു​ളള ഏററം​ശ​ക്ത​മായ സഹായം ദൈവ​ത്തിൽനി​ന്നു​ളള “സാധാ​ര​ണ​യിൽ കവിഞ്ഞ​ശക്തി” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിളിച്ച സഹായ​മാണ്‌. (2 കൊരി​ന്ത്യർ 4:7) നിങ്ങൾ അവനിൽ ആശ്രയി​ക്കു​ന്നു​വെ​ങ്കിൽ മ്ലാനത​യ്‌ക്കെ​തി​രെ പോരാ​ടു​ന്ന​തിന്‌ അവന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും. (സങ്കീർത്തനം 55:22) അവന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ, നിങ്ങൾക്ക്‌ സാധാരണ ലഭിക്കു​ന്ന​തിൽ കൂടുതൽ ശക്തി അവൻ നൽകുന്നു.

ദൈവ​വു​മാ​യു​ളള ഈ സുഹൃ​ദ്‌ബന്ധം വാസ്‌ത​വ​ത്തിൽ നമുക്ക്‌ ഉറപ്പു നൽകുന്നു. ജോർജിയ എന്ന യുവതി പറയുന്നു: “എനിക്ക്‌ സങ്കടം തോന്നു​മ്പോൾ ഞാൻ വളരെ​യ​ധി​കം പ്രാർത്ഥി​ക്കും. എന്റെ പ്രശ്‌നം എത്ര ആഴമേ​റി​യ​താ​യാ​ലും യഹോവ ഒരു വഴി കാണി​ച്ചു​ത​രും എന്ന്‌ എനിക്ക​റി​യാം.” ഇപ്രകാ​രം കൂട്ടി​ച്ചേർത്തു​കൊണ്ട്‌ ഡാഫ്‌നേ അതി​നോട്‌ യോജി​ക്കു​ന്നു: “നിങ്ങൾക്ക്‌ സർവ്വതും യഹോ​വ​യോട്‌ പറയാൻ കഴിയും. നിങ്ങൾ നിങ്ങളു​ടെ ഹൃദയം അവന്റെ മുമ്പാകെ പകരുക. മറെറാ​രു മനുഷ്യ​നും അങ്ങനെ ചെയ്യാൻ കഴിയു​ക​യി​ല്ലെ​ങ്കി​ലും അവൻ നിങ്ങളെ മനസ്സി​ലാ​ക്കു​ന്നു​വെ​ന്നും നിങ്ങൾക്കു​വേണ്ടി കരുതു​ന്നു​വെ​ന്നും നിങ്ങൾക്ക​റി​യാം.”

അതു​കൊണ്ട്‌ നിങ്ങൾക്ക്‌ മ്ലാനത അനുഭ​വ​പ്പെ​ടു​ന്നു​വെ​ങ്കിൽ ദൈവ​ത്തോ​ടു പ്രാർത്ഥി​ക്ക​യും ജ്ഞാനവും ഗ്രാഹ്യ​വു​മു​ളള, നിങ്ങൾക്ക്‌ നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു പറയാൻ കൊള​ളാ​വുന്ന, ഒരാളെ കണ്ടുപി​ടി​ക്കു​ക​യും ചെയ്യുക. ക്രിസ്‌തീയ സഭകളിൽ വിദഗ്‌ദ്ധ ഉപദേ​ഷ്ടാ​ക്കൻമാ​രായ “പ്രായ​മേ​റിയ പുരു​ഷൻമാ​രെ” നിങ്ങൾ കണ്ടെത്തും. (യാക്കോബ്‌ 5:14, 15) ദൈവ​വു​മാ​യു​ളള നിങ്ങളു​ടെ സഖിത്വം നിലനിർത്തു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ അവർ തയ്യാറാണ്‌. കാരണം, ദൈവം നിങ്ങളെ മനസ്സി​ലാ​ക്കു​ക​യും നിങ്ങളു​ടെ ഉൽക്കണ്‌ഠകൾ അവന്റെ​മേൽ ഇട്ടു​കൊ​ള​ളാൻ നിങ്ങളെ ക്ഷണിക്കു​ക​യും ചെയ്യുന്നു; എന്തു​കൊ​ണ്ട​ന്നാൽ “അവൻ നിങ്ങൾക്കു​വേണ്ടി കരുതു​ന്നു.” (1 പത്രോസ്‌ 5:6, 7) വാസ്‌ത​വ​ത്തിൽ ബൈബിൾ ഇപ്രകാ​രം വാഗ്‌ദാ​നം ചെയ്യുന്നു: “സകല ചിന്ത​യേ​യും കവിയുന്ന ദൈവിക സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും മാനസിക പ്രാപ്‌തി​ക​ളെ​യും ക്രിസ്‌തു​യേശു മുഖേന കാത്തു​ര​ക്ഷി​ക്കും.”—ഫിലി​പ്യർ 4:7.

[അടിക്കു​റി​പ്പു​കൾ]

a ഗുരുതരമായ മ്ലാനത​യ്‌ക്ക്‌ അടിമ​ക​ളാ​യി​രി​ക്കു​ന്ന​വർക്ക്‌ ആത്മഹത്യ ചെയ്യാ​നു​ളള ചായ്‌വു​ള​ള​തി​നാൽ വിദഗ്‌ദ്ധ​സ​ഹാ​യം ലഭി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ മിക്ക വൈദ്യ​ശാ​സ്‌ത്ര വിദഗ്‌ദ്ധ​രും ഉപദേ​ശി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒരു ഡോക്ടർക്ക്‌ മാത്രം നൽകാൻ കഴിയുന്ന തരത്തി​ലു​ളള വൈദ്യ​സ​ഹാ​യ​ത്തി​ന്റെ ആവശ്യ​മു​ണ്ടാ​യി​രു​ന്നേ​ക്കാം.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഒരു യുവാവ്‌ വിഷാ​ദ​മ​ഗ്ന​നാ​യി​ത്തീ​രാൻ ഇടയാ​ക്കുന്ന ചില സംഗതി​കൾ എന്തൊ​ക്കെ​യാണ്‌? നിങ്ങൾക്ക്‌ എന്നെങ്കി​ലും അങ്ങനെ അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ?

◻ താണതരം സ്ഥായി​യായ മ്ലാനത​യു​ടെ ലക്ഷണങ്ങൾ നിങ്ങൾക്ക്‌ തിരി​ച്ച​റി​യാൻ കഴിയു​ന്നു​ണ്ടോ?

◻ ഗുരു​ത​ര​മായ മ്ലാനത തിരി​ച്ച​റി​യാൻ നിങ്ങൾക്ക്‌ കഴിയു​മോ? ഇത്‌ വളരെ ഗൗരവ​ത​ര​മായ രോഗ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ മ്ലാനതയെ നേരി​ടാ​നു​ളള ചില മാർഗ്ഗങ്ങൾ പറയുക. ഈ നിർദ്ദേ​ശ​ങ്ങ​ളിൽ ഏതെങ്കി​ലും ഫലപ്ര​ദ​മാ​യി നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ?

◻ ഗൗരവ​ത​ര​മായ വിഷാദം അനുഭ​വ​പ്പെ​ടു​മ്പോൾ കാര്യങ്ങൾ തുറന്ന്‌ ചർച്ച​ചെ​യ്യു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[106-ാം പേജിലെ ആകർഷ​ക​വാ​ക്യം]

കൗമാരപ്രായക്കാർക്കിടയിലെ ആത്‌മ​ഹ​ത്യ​യു​ടെ ഏററം പൊതു​വായ ഘടകം ഗുരു​ത​ര​മായ മ്ലാനത​യാണ്‌

[112-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ദൈവവുമായുളള വ്യക്തി​പ​ര​മായ സഖിത്വ​ത്തിന്‌ ഗുരു​ത​ര​മായ മ്ലാനതയെ നേരി​ടു​ന്ന​തിൽ നിങ്ങളെ സഹായി​ക്കാൻ കഴിയും

[107-ാം പേജിലെ ചതുരം]

അതു ഗുരു​ത​ര​മായ മ്ലാനത​യാ​യി​രി​ക്കു​മോ?

ഗുരു​ത​ര​മായ പ്രശ്‌ന​മി​ല്ലാ​തെ തന്നെ ഏതൊ​രാൾക്കും താഴെ​പ്പ​റ​യുന്ന രോഗ​ല​ക്ഷ​ണങ്ങൾ താല്‌ക്കാ​ല​ത്തേക്ക്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം. എന്നിരു​ന്നാ​ലും ഇവയിൽ പല ലക്ഷണങ്ങൾ തുടരു​ന്നു​വെ​ങ്കിൽ അല്ലെങ്കിൽ നിങ്ങളു​ടെ സാധാരണ ജീവി​ത​ത്തിന്‌ തടസ്സമാ​കാ​വുന്ന തരത്തിൽ ഇതിൽ ഏതെങ്കി​ലും ഒരു ലക്ഷണം ഗുരു​ത​ര​മാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ (1) ഒരു ഡോക്ടർ സമഗ്ര​പ​രി​ശോ​ധന നടത്താൻ ആവശ്യ​മായ ഏതെങ്കി​ലും ശാരീ​രിക രോഗ​മുണ്ട്‌. അല്ലെങ്കിൽ (2) നിങ്ങൾക്ക്‌ ഗുരു​ത​ര​മായ മാനസിക ക്രമ​ക്കേട്‌—ഗുരു​ത​ര​മായ മ്ലാനത—ഉണ്ട്‌.

നിങ്ങൾക്ക്‌ യാതൊ​ന്നി​ലും ഒരു രസം തോന്നു​ന്നില്ല. നിങ്ങൾ ഒരിക്കൽ ആസ്വദി​ച്ചി​രുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഇപ്പോൾ സന്തോഷം കണ്ടെത്താൻ കഴിയു​ന്നില്ല. ജീവിതം അയഥാർത്ഥ​മാ​യി തോന്നു​ന്നു. ഏതോ മൂടൽമ​ഞ്ഞി​ലെ​ന്ന​പോ​ലെ നിങ്ങൾ ജീവി​ത​ത്തി​ലെ ചലനങ്ങ​ളെ​ല്ലാം യാന്ത്രി​ക​മാ​യി നിർവ്വ​ഹി​ക്കു​ന്നു.

ഒന്നിനും കൊള​ളാത്ത അവസ്ഥ. നിങ്ങളു​ടെ ജീവി​ത​ത്തിൽ മററു​ള​ള​വർക്ക്‌ സംഭാവന നൽകാൻ തക്ക പ്രാധാ​ന്യ​മു​ളള ഒന്നും ഇല്ല എന്നും നിങ്ങളു​ടെ ജീവിതം ഒന്നിനും കൊള​ളാ​ത്ത​താ​ണെ​ന്നും നിങ്ങൾ വിചാ​രി​ക്കു​ന്നു. നിങ്ങൾക്ക്‌ വല്ലാത്ത കുററ​ബോ​ധ​വും തോന്നി​യേ​ക്കാം.

മാനസ്സി​കാ​വ​സ്ഥ​യിൽ പെട്ടെ​ന്നു​ളള മാററങ്ങൾ. നിങ്ങൾ ഒരിക്കൽ മററു​ള​ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ അതീവ താൽപ​ര്യം എടുത്തി​രുന്ന ആളായി​രു​ന്നെ​ങ്കിൽ, ഇപ്പോൾ നിങ്ങൾ തികച്ചും ഒററ​പ്പെ​ടാൻ ശ്രമി​ച്ചേ​ക്കാം. അല്ലെങ്കിൽ നേരെ തിരി​ച്ചും. നിങ്ങൾ മിക്ക​പ്പോ​ഴും കരഞ്ഞേ​ക്കാം.

തികഞ്ഞ പ്രത്യാ​ശ​യി​ല്ലായ്‌മ. കാര്യങ്ങൾ ആകെ മോശ​മാ​ണെ​ന്നും അവസ്ഥകൾ മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾക്ക്‌ യാതൊ​ന്നും ചെയ്യാൻ കഴിയി​ല്ലെ​ന്നും അവസ്ഥകൾ ഒരിക്ക​ലും മെച്ചമാ​വു​ക​യി​ല്ലെ​ന്നും നിങ്ങൾക്ക്‌ തോന്നു​ന്നു.

നിങ്ങൾ മരിച്ചു​പോ​യി​രു​ന്നെ​ങ്കിൽ എന്ന്‌ ആഗ്രഹി​ക്കു​ന്നു. നിങ്ങളു​ടെ പ്രയാസം വളരെ വലുതാ​യ​തു​കൊണ്ട്‌ നിങ്ങൾ മരിച്ചു​പോ​യി​രു​ന്നെ​ങ്കിൽ നന്നായി​രു​ന്നു എന്ന്‌ നിങ്ങൾക്ക്‌ കൂടെ​ക്കൂ​ടെ തോന്നു​ന്നു.

ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയു​ന്നില്ല. ഒരേ ചിന്തകൾ തന്നെ വീണ്ടും വീണ്ടും മനസ്സി​ലേക്ക്‌ വരുന്നു. അല്ലെങ്കിൽ നിങ്ങൾ വായി​ക്കു​മ്പോൾ കാര്യം ഗ്രഹി​ക്കാൻ കഴിയാ​തെ പോകു​ന്നു.

ഭക്ഷണത്തി​ന്റെ അല്ലെങ്കിൽ വിസർജ്ജ​ന​ത്തി​ന്റെ കാര്യ​ത്തിൽ മാററം. വിശപ്പി​ല്ലായ്‌മ അല്ലെങ്കിൽ അതിഭ​ക്ഷണം. ഇടയ്‌ക്കി​ടെ മലബന്ധം അല്ലെങ്കിൽ ഒഴിച്ചിൽ.

ഉറക്കത്തി​ന്റെ പതിവിൽ വ്യതി​യാ​നം. ഉറക്കമി​ല്ലായ്‌മ അല്ലെങ്കിൽ അമിത ഉറക്കം. നിങ്ങൾക്ക്‌ കൂടെ​ക്കൂ​ടെ പേടി​പ്പി​ക്കുന്ന സ്വപ്‌നം ഉണ്ടാ​യേ​ക്കാം.

വേദന​യും നൊമ്പ​ര​വും. തലവേദന, കോച്ചൽ, വയററി​ലും നെഞ്ചി​ലും വേദന. തക്ക കാരണ​മി​ല്ലാ​തെ നിങ്ങൾക്ക്‌ ക്ഷീണം തോന്നു​ന്നു.

[108-ാം പേജിലെ ചിത്രം]

തന്റെ മാതാ​പി​താ​ക്ക​ളു​ടെ പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ ജീവി​ക്കു​ന്ന​തി​ലെ പരാജയം ഒരു യുവാ​വിന്‌ മ്ലാനത അനുഭ​വ​പ്പെ​ടാൻ ഇടയാക്കി യേക്കാം

[109-ാം പേജിലെ ചിത്രം]

മ്ലാനതയെ നേരി​ടാ​നു​ളള ഏററം നല്ല മാർഗ്ഗ​ങ്ങ​ളി​ലൊന്ന്‌ മററു​ള​ള​വ​രോട്‌ സംസാ​രി​ക്കു​ന്ന​തും അവരുടെ മുമ്പാകെ നിങ്ങളു​ടെ ഹൃദയം പകരു​ന്ന​തു​മാണ്‌

[110-ാം പേജിലെ ചിത്രം]

മററുളളവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യു​ന്ന​താണ്‌ മ്ലാനതയെ കീഴട​ക്കാ​നു​ളള മറെറാ​രു മാർഗ്ഗം