വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും?

എനിക്ക്‌ എങ്ങനെ എന്റെ ഏകാന്തതാബോധം അകററാൻ കഴിയും?

അധ്യായം 14

എനിക്ക്‌ എങ്ങനെ എന്റെ ഏകാന്ത​താ​ബോ​ധം അകററാൻ കഴിയും?

ശനിയാഴ്‌ച രാത്രി. ഒരു ആൺകുട്ടി തന്റെ മുറി​യിൽ തനിയെ ഇരിക്കു​ന്നു.

“ഞാൻ വാരാ​ന്ത്യ​ങ്ങളെ വെറു​ക്കു​ന്നു!” എന്ന്‌ അവൻ വിളിച്ചു പറയുന്നു. എന്നാൽ അവനോട്‌ ഉത്തരം പറയാൻ മുറി​യിൽ ആരുമില്ല. അവൻ ഒരു മാസിക കൈയ്യി​ലെ​ടു​ക്കു​മ്പോൾ ഒരു പററം യുവജ​നങ്ങൾ ബീച്ചിൽ ഉല്ലസി​ക്കു​ന്ന​തി​ന്റെ ഒരു ചിത്രം കാണുന്നു. അവൻ മാസിക ഭിത്തിക്കു നേരെ വലി​ച്ചെ​റി​യു​ന്നു. അവന്റെ കണ്ണുകൾ നിറയു​ന്നു. അവൻ കീഴ്‌ചു​ണ്ടിൽ പല്ലുകൾ അമർത്തി, എന്നാൽ കണ്ണുനീർ ചിറ​പൊ​ട്ടി ഒഴുകി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ചെറു​ത്തു​നിൽക്കാൻ കഴിയാ​തെ തേങ്ങി​ക്കൊണ്ട്‌ അവൻ കിടക്ക​യി​ലേക്ക്‌ വീഴുന്നു. “എന്തു​കൊ​ണ്ടാണ്‌ എന്നെ എല്ലായ്‌പ്പോ​ഴും ഒഴിവാ​ക്കു​ന്നത്‌?”

ലോക​ത്തിൽ നിന്ന്‌ വിഛേ​ദി​ക്ക​പ്പെ​ട്ട​താ​യി, ഒററ​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​യി, ഒന്നിനും കൊള​ളാ​ത്ത​താ​യി, ഒരുതരം ശൂന്യത—നിങ്ങൾക്ക്‌ ചില​പ്പോൾ അനുഭ​വ​പ്പെ​ടാ​റു​ണ്ടോ? ഉണ്ടെങ്കിൽ, അതിൽ നിരാ​ശ​പ്പെ​ട​രുത്‌. കാരണം ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നത്‌ രസകര​മ​ല്ലെ​ങ്കി​ലും അതു മാരക​മായ ഒരു രോഗ​മൊ​ന്നു​മല്ല. ലളിത​മാ​യി പറഞ്ഞാൽ ഏകാന്ത​താ​ബോ​ധം മുന്നറി​യിപ്പ്‌ നൽകുന്ന ഒരു അടയാ​ള​മാണ്‌. വിശപ്പ്‌ നിങ്ങൾക്ക്‌ ഭക്ഷണം ആവശ്യ​മു​ണ്ടെന്ന്‌ മുന്നറി​യിപ്പ്‌ നൽകുന്നു. ഏകാന്തത നിങ്ങൾക്ക്‌ സൗഹൃദം, അടുപ്പം, അടുത്ത ബന്ധം ആവശ്യ​മു​ണ്ടെന്ന്‌ മുന്നറി​യിപ്പ്‌ നൽകുന്നു. നന്നായി പ്രവർത്തി​ക്കു​ന്ന​തിന്‌ നമുക്ക്‌ ഭക്ഷണം ആവശ്യ​മാണ്‌. അതു​പോ​ലെ സുഖം തോന്നു​ന്ന​തിന്‌ നമുക്ക്‌ സൗഹൃദം ആവശ്യ​മാണ്‌.

അടുപ്പി​ലെ തീക്കനൽ നിങ്ങൾ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? കൂട്ടത്തിൽ നിന്ന്‌ ഒരു തീക്കട്ട എടുത്തു​മാ​റ​റു​മ്പോൾ ആ ഒന്നിന്റെ ജ്വലനം അവസാ​നി​ക്കു​ന്നു. എന്നാൽ അത്‌ തിരികെ ഇടു​മ്പോൾ വീണ്ടും ജ്വലി​ക്കു​ന്നു! ഒററയ്‌ക്കാ​യി കഴിഞ്ഞാൽ മനുഷ്യ​രായ നാമും ദീർഘ​സ​മ​യ​ത്തേ​യ്‌ക്ക്‌ “ജ്വലി​ക്കു​ക​യില്ല” അല്ലെങ്കിൽ നന്നായി പ്രവർത്തി​ക്കു​ക​യില്ല. സൗഹൃ​ദ​ത്തി​നു​ളള ആവശ്യം നമ്മുടെ ഘടനയിൽ തന്നെ ഉളളതാണ്‌.

ഒററയ്‌ക്ക്‌ എന്നാൽ ഏകാന്തത അനുഭ​വ​പ്പെ​ടാ​തെ

ഉപന്യാസ കർത്താ​വായ ഹെൻട്രി ഡേവിഡ്‌ തോറോ ഇപ്രകാ​രം എഴുതി: “ഏകാന്ത​ത​യോ​ളം നല്ല സുഹൃ​ത്തായ ഒരു സുഹൃ​ത്തി​നെ ഞാൻ ഇതേവരെ കണ്ടിട്ടില്ല.” നിങ്ങൾ അതി​നോട്‌ യോജി​ക്കു​ന്നു​വോ? “ഉവ്വ്‌,” എന്ന്‌ 20 വയസ്സു​കാ​രൻ ബിൽ പറയുന്നു. “ഞാൻ പ്രകൃ​തി​യെ ഇഷ്ടപ്പെ​ടു​ന്നു. ചില​പ്പോൾ ഞാൻ എന്റെ കൊച്ചു വളളത്തിൽ കയറി തടാക​ത്തി​ന്റെ നടുവി​ലേക്ക്‌ തുഴഞ്ഞു​പോ​കും. മണിക്കൂ​റു​ക​ളോ​ളം ഞാൻ ഒററയ്‌ക്ക്‌ അവിടെ ഇരിക്കും. ഞാൻ എന്റെ ജീവിതം കൊണ്ട്‌ എന്താണ്‌ ചെയ്യു​ന്നത്‌ എന്ന്‌ ധ്യാനി​ക്കു​ന്ന​തിന്‌ അത്‌ എനിക്ക്‌ അവസരം നൽകുന്നു. അതു വാസ്‌ത​വ​ത്തിൽ ഗംഭീ​ര​മാണ്‌.” ഇരുപ​ത്തി​യൊ​ന്നു വയസ്സു​കാ​ര​നായ സ്‌ററീ​വൻ അതി​നോട്‌ യോജി​ക്കു​ന്നു: “ഞാൻ ഒരു വലിയ ബഹുശാ​ലാ മന്ദിര​ത്തി​ലാണ്‌ പാർക്കു​ന്നത്‌. ചില​പ്പോൾ ഒററയ്‌ക്കാ​യി​രി​ക്കാൻ വേണ്ടി ഞാൻ കെട്ടി​ട​ത്തി​ന്റെ മുകളിൽ ടെറസ്സിൽ കയറി​പ്പോ​കും. ഞാൻ കുറേ സമയം ധ്യാനി​ക്കു​ക​യും പ്രാർത്ഥി​ക്കു​ക​യും ചെയ്യുന്നു. അതു നവോൻമേ​ഷ​ദാ​യ​ക​മാണ്‌.”

അതെ, ഉചിത​മാ​യി ഉപയോ​ഗി​ക്കു​ന്നു​വെ​ങ്കിൽ ഏകാന്ത​ത​യു​ടെ നിമി​ഷങ്ങൾ നമുക്ക്‌ ആഴമായ സംതൃ​പ്‌തി നൽകുന്നു. യേശു​വും അത്തരം നിമി​ഷങ്ങൾ ആസ്വദി​ച്ചു: “അതികാ​ലത്ത്‌, ഇരുട്ടാ​യി​രി​ക്കു​മ്പോൾതന്നെ, [യേശു] എഴു​ന്നേ​ററ്‌ പുറ​പ്പെട്ട്‌ ഒരു നിർജ്ജ​ന​സ്ഥ​ലത്തു ചെന്ന്‌ പ്രാർത്ഥി​ച്ചു.” (മർക്കോസ്‌ 1:35) ‘മനുഷ്യൻ വല്ലപ്പോ​ഴു​മൊ​ക്കെ ഒററയ്‌ക്കാ​യി​രി​ക്കു​ന്നത്‌ അവന്‌ നന്നല്ല’ എന്ന്‌ യഹോവ പറഞ്ഞില്ല എന്ന്‌ ഓർമ്മി​ക്കുക. മറിച്ച്‌, മനുഷ്യൻ “ഏകനായി തുടരു​ന്നത്‌ നന്നല്ല,” എന്നാണ്‌ പറഞ്ഞത്‌. (ഉല്‌പത്തി 2:18-23) അപ്പോൾ ദീർഘ​സ​മ​യ​ത്തേക്ക്‌ ഒററയ്‌ക്കാ​യി​രി​ക്കു​ന്ന​താണ്‌ ഏകാന്ത​ത​യി​ലേക്ക്‌ നയി​ച്ചേ​ക്കാ​വു​ന്നത്‌. ബൈബിൾ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “തന്നെത്തന്നെ ഒററ​പ്പെ​ടു​ത്തുന്ന ഒരുവൻ സ്വന്തം സ്വാർത്ഥ​മോ​ഹങ്ങൾ അന്വേ​ഷി​ക്കും; അവൻ സകലവിധ പ്രാ​യോ​ഗിക ജ്ഞാന​ത്തോ​ടും കയർക്കും.”—സദൃശ​വാ​ക്യ​ങ്ങൾ 18:1.

താല്‌ക്കാ​ലി​ക​മായ ഏകാന്തത

ചില​പ്പോൾ ഒരു പുതിയ സ്ഥലത്തേക്ക്‌ താമസം മാററു​മ്പോൾ അടുത്ത സുഹൃ​ത്തു​ക്കളെ വിട്ടു​പി​രി​യേ​ണ്ട​താ​യി വരുന്ന​തു​പോ​ലെ നമ്മുടെ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മായ സാഹച​ര്യ​ങ്ങ​ളാൽ ഏകാന്തത നമ്മു​ടെ​മേൽ അടി​ച്ചേൽപ്പി​ക്ക​പ്പെ​ടു​ന്നു. സ്‌ററീ​വൻ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “വീട്ടി​ലാ​യി​രു​ന്ന​പ്പോൾ ജയിം​സും ഞാനും സഹോ​ദ​രൻമാ​രേ​ക്കാൾ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഞാൻ സ്ഥലം വിട്ട​പ്പോൾ അവനു​മാ​യു​ളള സൗഹൃദം നഷ്ടമാ​കാൻപോ​ക​യാ​ണെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു.” വേർപാ​ടി​ന്റെ നിമിഷം വീണ്ടും മനസ്സിൽ കണ്ടി​ട്ടെ​ന്ന​വണ്ണം സ്‌ററീ​വൻ ഒരു നിമിഷം നിർത്തി. “വിമാ​ന​ത്തിൽ കയറുന്ന സമയത്ത്‌ എനിക്ക്‌ ഒന്നും പറയാൻ കഴിഞ്ഞില്ല. ഞങ്ങൾ പരസ്‌പരം ആലിം​ഗനം ചെയ്‌തു, ഞാൻ പോയി. വിലപ്പെട്ട എന്തോ നഷ്ടമാ​യ​തു​പോ​ലെ എനിക്ക്‌ തോന്നി.”

പുതിയ സാഹച​ര്യ​ങ്ങ​ളോട്‌ സ്‌ററീ​വൻ എങ്ങനെ​യാണ്‌ ഇണങ്ങി​ച്ചേർന്നത്‌? “അതു ബുദ്ധി​മു​ട്ടാ​യി​രു​ന്നു,” അയാൾ പറയുന്നു. “വീട്ടി​ലാ​യി​രു​ന്ന​പ്പോൾ എന്റെ സുഹൃ​ത്തു​ക്കൾ എന്നെ ഇഷ്ടപ്പെ​ട്ടി​രു​ന്നു, എന്നാൽ ഇവി​ടെ​യാ​കട്ടെ എന്നോ​ടൊ​പ്പം ജോലി​ചെ​യ്യുന്ന ചിലർ എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള​ളില്ല എന്ന തോന്നൽ എന്നിലു​ള​വാ​ക്കി. ക്ലോക്കിൽ നോക്കി ഒരു നാലു​മ​ണി​ക്കൂർ പിന്നോ​ക്കം കണക്കാക്കി (രണ്ടു സ്ഥലങ്ങളും തമ്മിൽ അത്രയും സമയ വ്യത്യാ​സ​മാണ്‌ ഉണ്ടായി​രു​ന്നത്‌) ഒന്നിച്ചാ​യി​രു​ന്നെ​ങ്കിൽ ഞാനും ജയിം​സും കൂടെ എന്തു​ചെ​യ്യു​മാ​യി​രു​ന്നു എന്ന്‌ ചിന്തി​ക്കു​ന്നത്‌ ഞാൻ ഓർമ്മി​ക്കു​ന്നു. എനിക്ക്‌ ഏകാന്തത അനുഭ​വ​പ്പെട്ടു.”

കാര്യങ്ങൾ നേരെ പോകാ​ത്ത​പ്പോൾ നാം പലപ്പോ​ഴും കഴിഞ്ഞ കാലങ്ങ​ളിൽ നാം ആസ്വദിച്ച നല്ല അവസര​ങ്ങ​ളെ​പ്പ​ററി ചിന്തി​ക്കു​ന്നു. എന്നിരു​ന്നാ​ലും ബൈബിൾ പറയുന്നു: “‘പണ്ടത്തെ​ക്കാ​ലം ഇന്നത്തേ​ക്കാൾ നല്ലതാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്ന്‌ നീ ചോദി​ക്ക​രുത്‌.” (സഭാ​പ്ര​സം​ഗി 7:10) എന്തു​കൊ​ണ്ടാണ്‌ ഈ ഉപദേശം?

സാഹച​ര്യ​ങ്ങൾ മെച്ച​പ്പെ​ടാൻ കഴിയും എന്നതാണ്‌ ഒരു വസ്‌തുത. അതു​കൊ​ണ്ടാണ്‌ ഗവേഷകർ മിക്ക​പ്പോ​ഴും “താല്‌ക്കാ​ലി​ക​മായ ഏകാന്തത”യെപ്പററി സംസാ​രി​ക്കു​ന്നത്‌. അപ്രകാ​രം സ്‌ററീ​വന്‌ തന്റെ ഏകാന്ത​തയെ കീഴട​ക്കാൻ കഴിഞ്ഞു. എങ്ങനെ? “പരിഗ​ണ​ന​യു​ളള ഒരാ​ളോട്‌ എന്റെ വിചാ​ര​ങ്ങ​ളെ​പ്പ​ററി സംസാ​രി​ച്ചത്‌ സഹായി​ച്ചു. കഴിഞ്ഞ കാലങ്ങ​ളിൽ നിങ്ങൾക്ക്‌ വീണ്ടും ജീവി​ക്കാൻ കഴിയില്ല. മററ്‌ ആളുകളെ പരിച​യ​പ്പെ​ടു​ന്ന​തി​നും അവരിൽ താല്‌പ​ര്യ​മെ​ടു​ക്കു​ന്ന​തി​നും ഞാൻ എന്നെത്തന്നെ നിർബ​ന്ധി​ച്ചു. അതു ഫലപ്ര​ദ​മാ​യി​രു​ന്നു; ഞാൻ പുതിയ സുഹൃ​ത്തു​ക്കളെ കണ്ടെത്തി.” ജയിം​സി​നെ സംബന്ധി​ച്ചെന്ത്‌? ‘എനിക്ക്‌ തെററു​പ​ററി. അകന്നു​മാ​റി​യത്‌ ഞങ്ങളുടെ സൗഹൃദം അവസാ​നി​പ്പി​ച്ചില്ല. കഴിഞ്ഞ ദിവസം ഞാൻ അയാളെ ഫോണിൽ വിളിച്ചു. ഞങ്ങൾ ഒരു മണിക്കൂ​റും പതിനഞ്ചു മിനി​റ​റും സംസാ​രി​ച്ചി​രു​ന്നു.’

വിട്ടു​മാ​റാത്ത ഏകാന്തത

എന്നിരു​ന്നാ​ലും ചില​പ്പോൾ ഏകാന്ത​ത​യു​ടെ കരണ്ടു തിന്നുന്ന വേദന തുടരു​ന്നു, അതി​നൊ​രു പോം​വഴി ഇല്ലാത്ത​തു​പോ​ലെ​യും തോന്നു​ന്നു. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി​യായ റോണി പറയുന്നു: “ഞാൻ ഈ ഡിസ്‌ട്രി​ക്ടിൽ പഠിക്കാൻ തുടങ്ങി​യിട്ട്‌ എട്ടു വർഷങ്ങ​ളാ​യി, എന്നാൽ ഈ കാലത്തി​നോ​ടി​ട​യ്‌ക്ക്‌ എനിക്ക്‌ ഒരു സുഹൃ​ത്തി​നെ​പ്പോ​ലും നേടാൻ കഴിഞ്ഞി​ട്ടില്ല . . . എന്റെ വികാരം എന്താ​ണെന്ന്‌ ആർക്കും അറിഞ്ഞു​കൂ​ടാ, ആരും അതറി​യാൻ ഒട്ട്‌ ആഗ്രഹി​ക്കു​ന്നു​മില്ല. ഇനിയും അതു സഹിക്കാൻ വയ്യ എന്ന്‌ എനിക്ക്‌ ചില​പ്പോൾ തോന്നു​ന്നു!”

റോണി​യെ​പ്പോ​ലെ അനേകം യുവജ​ന​ങ്ങൾക്ക്‌ മിക്ക​പ്പോ​ഴും വിട്ടു​മാ​റാത്ത ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നു. ഇതു താല്‌ക്കാ​ലി​ക​മാ​യി അനുഭ​വ​പ്പെ​ടുന്ന ഏകാന്ത​ത​യെ​ക്കാൾ ഗുരു​ത​ര​മാണ്‌. ഗവേഷകർ പറയു​ന്നത്‌ ഇതു രണ്ടും “സാധാരണ ജലദോ​ഷ​വും ന്യൂ​മോ​ണി​യാ​യും പോലെ വ്യത്യ​സ്‌ത​മാണ്‌” എന്നാണ്‌. എന്നാൽ ന്യൂ​മോ​ണിയ സുഖ​പ്പെ​ടു​ത്താൻ കഴിയു​ന്ന​തു​പോ​ലെ വിട്ടു​മാ​റാത്ത ഏകാന്ത​ത​യെ​യും ചെറുത്തു തോൽപ്പി​ക്കാൻ കഴിയും. അതിന്റെ കാരണം കണ്ടുപി​ടി​ക്കുക എന്നതാണ്‌ ആദ്യപടി. (സദൃശ​വാ​ക്യ​ങ്ങൾ 1:5) ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ 16 വയസ്സു​കാ​രി റോണ്ട വിട്ടു​മാ​റാത്ത ഏകാന്ത​ത​യു​ടെ ഏററം സാധാ​ര​ണ​യാ​യി കണ്ടുവ​രുന്ന കാരണം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു: “എനിക്ക്‌ വല്ലാത്ത ഏകാന്തത അനുഭ​വ​പ്പെ​ടു​ന്ന​തി​ന്റെ കാരണം എനിക്കു തോന്നു​ന്നത്‌—കൊള​ളാം നിങ്ങ​ളെ​പ്പ​ററി നിങ്ങൾക്കു​തന്നെ ഒട്ടും മതിപ്പു തോന്നു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ സുഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രി​ക്കു​ക​യില്ല. ഞാൻ എന്നെത്തന്നെ അധികം ഇഷ്ടപ്പെ​ടു​ന്നില്ല എന്ന്‌ ഞാൻ ഊഹി​ക്കു​ന്നു.”—ലോൺലി ഇൻ അമേരിക്ക.

റോണ്ട​യു​ടെ ഏകാന്തത അവളുടെ ഉളളിൽ നിന്നു​തന്നെ വരുന്നു. അവൾക്ക്‌ അവളെ​പ്പ​റ​റി​ത്ത​ന്നെ​യു​ളള മോശ​മായ അഭി​പ്രാ​യം ഒരു വേലി​ക്കെട്ട്‌ സൃഷ്ടി​ക്കു​ക​യും മററു​ള​ള​വ​രു​മാ​യി തുറന്ന്‌ ഇടപെട്ട്‌ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തിൽ നിന്ന്‌ അവളെ തടയു​ക​യും ചെയ്യുന്നു. ഒരു ഗവേഷകൻ പറയുന്നു: “‘എനിക്ക്‌ സൗന്ദര്യ​മില്ല,’ ‘മററു​ള​ള​വരെ രസിപ്പി​ക്കാൻ എനിക്ക്‌ അറിഞ്ഞു​കൂ​ടാ,’ ‘എന്നെ ഒന്നിനും കൊള​ളില്ല’ എന്നിവ​യാണ്‌ വിട്ടു​മാ​റാത്ത ഏകാന്തത അനുഭ​വ​പ്പെ​ടു​ന്ന​വർക്കി​ട​യി​ലെ സാധാരണ ചിന്തകൾ.” അതു​കൊണ്ട്‌ നിങ്ങളു​ടെ ഏകാന്ത​തയെ കീഴട​ക്കു​ന്ന​തി​നു​ളള താക്കോൽ ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കുക എന്നതാ​യി​രി​ക്കാം. (അദ്ധ്യായം 12 കാണുക.) ദയ, മനസ്സിന്റെ താഴ്‌മ, സൗമ്യത, എന്നീ സവി​ശേ​ഷ​ത​ക​ളോ​ടു​കൂ​ടിയ, ബൈബിൾ പറയുന്ന “പുതിയ വ്യക്തി​ത്വം” നിങ്ങൾ വളർത്തി​യെ​ടു​ക്കു​മ്പോൾ നിങ്ങളു​ടെ ആത്മാഭി​മാ​നം തീർച്ച​യാ​യും വളരും!—കൊ​ലോ​സ്യർ 3:9-12.

അതിലു​പ​രി​യാ​യി, നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ഇഷ്ടപ്പെ​ടാൻ പഠിക്കു​മ്പോൾ നിങ്ങളു​ടെ നല്ല ഗുണങ്ങ​ളാൽ മററു​ള​ളവർ നിങ്ങളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും. ഒരു പുഷ്‌പ​ത്തി​ന്റെ വർണ്ണ​പ്പൊ​ലിമ അതുമു​ഴു​വ​നാ​യി വിടർന്നു​ക​ഴി​യു​മ്പോൾ മാത്രം കാണാൻ കഴിയു​ന്ന​തു​പോ​ലെ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ തുറന്നു കാട്ടു​ന്നു​വെ​ങ്കി​ലേ മററു​ള​ള​വർക്ക്‌ നിങ്ങളു​ടെ നല്ല ഗുണങ്ങൾ വിലമ​തി​ക്കാൻ കഴിയു​ക​യു​ളളു.

മുൻകൈ എടുക്കൽ

യു. എസ്സ്‌. നാഷണൽ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെൻറൽ ഹെൽത്തി​ന്റെ അടുത്ത കാലത്തെ ഒരു പ്രസി​ദ്ധീ​ക​രണം പറയുന്നു: ‘ഏകാന്തത അനുഭ​വി​ക്കുന്ന ഒരാളി​നു​ളള ഏററം നല്ല ഉപദേശം മററു​ള​ള​വ​രു​മാ​യി ഇടപെ​ടുക’ എന്നതാണ്‌. ഇത്‌ “വിശാ​ല​മാ​ക്കാ​നും” “സഹാനു​ഭൂ​തി” അല്ലെങ്കിൽ മററു​ള​ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു​ളള താദാ​ത്മ്യം പ്രകട​മാ​ക്കാ​നു​മു​ളള ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ യോജി​പ്പി​ലാണ്‌. (2 കൊരി​ന്ത്യർ 6:11-13; 1 പത്രോസ്‌ 3:8) അതു ഫലപ്ര​ദ​മാണ്‌. മററു​ള​ള​വർക്കു​വേണ്ടി കരുതു​ന്നത്‌ നിങ്ങളു​ടെ ഏകാന്ത​ത​യിൽ നിന്ന്‌ നിങ്ങളു​ടെ മനസ്സ്‌ അകററുക മാത്രമല്ല അതു നിങ്ങളിൽ താല്‌പ​ര്യ​മെ​ടു​ക്കാൻ മററു​ള​ള​വരെ പ്രേരി​പ്പി​ക്കു​ക​യും കൂടെ ചെയ്യും.

അപ്രകാ​രം മററു​ള​ളവർ തന്നെ അഭിവാ​ദനം ചെയ്യാൻ വേണ്ടി പിന്നോ​ക്കം ചാരി​യി​രി​ക്കു​ന്ന​തിൽ കൂടു​ത​ലാ​യി എന്തെങ്കി​ലും ചെയ്യണ​മെന്ന്‌ 19 വയസ്സു​കാ​രി നട്ടാലി തീരു​മാ​നി​ച്ചു. അവൾ പറയുന്നു: ‘ഞാനും സൗഹൃദം കാട്ടേ​ണ്ട​തുണ്ട്‌ അല്ലെങ്കിൽ ഞാനൊ​രു അഹംഭാ​വി​യാ​ണെന്ന്‌ ആളുകൾ വിചാ​രി​ക്കും.’ അതിനാൽ ഒരു പുഞ്ചി​രി​കൊണ്ട്‌ ആരംഭി​ക്കുക. മറേറ​യാൾ തിരി​ച്ചും പുഞ്ചി​രി​ച്ചേ​ക്കാം.

അടുത്ത​താ​യി, ഒരു സംഭാ​ഷ​ണ​ത്തിന്‌ തുടക്ക​മി​ടുക. പതിനഞ്ചു വയസ്സു​കാ​രി ലിലിയൻ സമ്മതി​ക്കു​ന്നു: “അപരി​ചി​തരെ ആദ്യമാ​യി സമീപി​ക്കാൻ എനിക്ക്‌ ഭയമാ​യി​രു​ന്നു. അവർ എന്നെ സ്വീക​രി​ക്കു​ക​യില്ല എന്ന്‌ ഞാൻ ഭയപ്പെട്ടു.” ലിലിയൻ എങ്ങനെ​യാണ്‌ സംഭാ​ഷണം ആരംഭി​ക്കു​ന്നത്‌? അവൾ പറയുന്നു: “‘നിങ്ങളു​ടെ വീട്‌ എവി​ടെ​യാണ്‌?’ ‘നിങ്ങൾക്ക്‌ അയാളെ പരിച​യ​മു​ണ്ടോ?’ എന്നതു പോ​ലെ​യു​ളള ലളിത​മായ ചോദ്യ​ങ്ങൾ ഞാൻ ചോദി​ക്കു​ന്നു. ഞങ്ങൾ രണ്ടു​പേ​രും ഒരു പ്രത്യേക വ്യക്തിയെ അറിയു​മാ​യി​രി​ക്കും. താമസി​യാ​തെ ഞങ്ങൾ സംഭാ​ഷ​ണ​ത്തിൽ മുഴു​കു​ന്നു.” അതു​പോ​ലെ ദയാ​പ്ര​വൃ​ത്തി​ക​ളും ഔദാ​ര്യ​ത്തി​ന്റെ മനോ​ഭാ​വ​വും വിലപ്പെട്ട സൗഹൃ​ദ​ബ​ന്ധങ്ങൾ കെട്ടി​പ്പ​ടു​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 11:25.

നിങ്ങളെ ഒരിക്ക​ലും കൈ​വെ​ടി​യു​ക​യി​ല്ലാത്ത ഒരു സുഹൃത്ത്‌ നിങ്ങൾക്കു​ണ്ടാ​യി​രി​ക്കാൻ കഴിയും എന്നും​കൂ​ടെ ഓർമ്മി​ക്കുക. യേശു​ക്രി​സ്‌തു തന്റെ ശിഷ്യൻമാ​രോട്‌ പറഞ്ഞു: “പിതാവ്‌ എന്നോ​ടു​കൂ​ടെ ഉളളതു​കൊണ്ട്‌ ഞാൻ ഒററയ്‌ക്കല്ല.” (യോഹ​ന്നാൻ 16:32) യഹോവ നിങ്ങളു​ടെ​യും ഏററം അടുത്ത സുഹൃ​ത്താ​യി​ത്തീ​രാൻ കഴിയും. ബൈബിൾ വായി​ക്കു​ന്ന​തി​നാ​ലും അവന്റെ സൃഷ്ടി​ക്രി​യ​കളെ നിരീ​ക്ഷി​ക്കു​ന്ന​തി​നാ​ലും അവന്റെ വ്യക്തി​ത്വം മനസ്സി​ലാ​ക്കുക. പ്രാർത്ഥ​ന​യി​ലൂ​ടെ അവനു​മാ​യു​ളള നിങ്ങളു​ടെ സുഹൃ​ദ്‌ബന്ധം ശക്തി​പ്പെ​ടു​ത്തുക. അന്തിമ​മാ​യി, യഹോ​വ​യാം ദൈവ​വു​മാ​യു​ളള ഒരു സുഹൃ​ദ്‌ബ​ന്ധ​മാണ്‌ ഏകാന്ത​ത​യ്‌ക്കു​ളള ഏററം നല്ല ചികിത്സ.

എന്നിട്ടും നിങ്ങൾക്ക്‌ ഇടയ്‌ക്കി​ടെ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നു​വെ​ങ്കിൽ അതു സാരമാ​ക്കേ​ണ്ട​തില്ല. അതു തികച്ചും സ്വാഭാ​വി​ക​മാണ്‌. എന്നിരു​ന്നാ​ലും മററു​ള​ള​വ​രു​മാ​യി സുഹൃ​ദ്‌ബന്ധം സ്ഥാപി​ക്കു​ന്ന​തിൽ നിന്നും മററു​ള​ള​വ​രോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തിൽനി​ന്നും കടുത്ത ലജ്ജാ​ബോ​ധം നിങ്ങളെ തടയു​ന്നു​വെ​ങ്കി​ലെന്ത്‌?

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഒററയ്‌ക്കാ​യി​രി​ക്കു​ന്നത്‌ അവശ്യം ഒരു മോശ​മായ സംഗതി​യാ​ണോ? ഏകാന്ത​ത​യ്‌ക്ക്‌ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടോ?

◻ ഏകാന്തത മിക്ക​പ്പോ​ഴും താൽക്കാ​ലി​ക​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? നിങ്ങളു​ടെ സംഗതി​യിൽ ഇത്‌ സത്യമാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തി​യി​ട്ടു​ണ്ടോ?

◻ വിട്ടു​മാ​റാത്ത ഏകാന്തത എന്താണ്‌, അതി​നെ​തി​രെ നിങ്ങൾക്ക്‌ എങ്ങനെ പോരാ​ടാൻ കഴിയും?

◻ മററു​ള​ള​വ​രു​മാ​യി സുഹൃ​ദ്‌ബന്ധം സ്ഥാപി​ക്കുന്ന സംഗതി​യിൽ ‘മുൻകൈ എടുക്കാ​നു​ളള’ ചില മാർഗ്ഗ​ങ്ങ​ളേവ? നിങ്ങളു​ടെ കാര്യ​ത്തിൽ എന്തു ഫലപ്ര​ദ​മാ​യി​രു​ന്നി​ട്ടുണ്ട്‌?

[119-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘ഏകാന്ത​ത​യ​നു​ഭ​വി​ക്കുന്ന ഒരാളി​നു​ളള ഏററം നല്ല ഉപദേശം മററു​ള​ള​വ​രു​മാ​യി ഇടപെ​ടുക എന്നതാണ്‌,’ എന്ന്‌ യു. എസ്സ്‌. നാഷണൽ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെൻറൽ ഹെൽത്ത്‌ പറയുന്നു

[116, 117 പേജു​ക​ളി​ലെ ചിത്രങ്ങൾ]

വളരെ വിദൂ​ര​ത്തിൽനി​ന്നു​പോ​ലും സുഹൃ​ത്തു​ക്കൾക്ക്‌ പരസ്‌പരം ബന്ധപ്പെ​ടാൻ കഴിയും

[118-ാം പേജിലെ ചിത്രം]

ഏകാന്തതയുടെ സമയങ്ങൾ ആസ്വാ​ദ്യ​ക​ര​ങ്ങ​ളാ​യി​രി​ക്കാൻ കഴിയും