വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത്‌ ഒരു സാധാരണ സംഗതിയാണോ?

ഞാൻ ദുഃഖിക്കുന്നതുപോലെ ദുഃഖിക്കുന്നത്‌ ഒരു സാധാരണ സംഗതിയാണോ?

അധ്യായം 16

ഞാൻ ദുഃഖി​ക്കു​ന്ന​തു​പോ​ലെ ദുഃഖി​ക്കു​ന്നത്‌ ഒരു സാധാരണ സംഗതി​യാ​ണോ?

അവന്റെ പിതാവ്‌ മരിച്ച ദിവസം മിററ്‌ച്ചൽ ഓർമ്മി​ക്കു​ന്നു: “ഞാൻ വാസ്‌ത​വ​ത്തിൽ ഞെട്ടി​പ്പോ​യി . . . ‘അതു സത്യമാ​യി​രി​ക്കാൻ സാദ്ധ്യമല്ല’ എന്ന്‌ ഞാൻ എന്നോ​ടു​തന്നെ പറഞ്ഞു​കൊ​ണ്ടി​രു​ന്നു.”

ഒരുപക്ഷേ നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും—മാതാ​പി​താ​ക്ക​ളിൽ ഒരാളോ, ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ അല്ലെങ്കിൽ ഒരു സുഹൃ​ത്തോ—മരിച്ചി​രി​ക്കു​ന്നു. സങ്കടം മാത്രം തോന്നു​ന്ന​തി​നു പകരം നിങ്ങൾക്ക്‌ കോപ​വും അമ്പരപ്പും ഭയവും തോന്നു​ന്നു. നിങ്ങൾ എത്ര ശ്രമി​ച്ചാ​ലും നിങ്ങൾക്ക്‌ കണ്ണീർ അടക്കാൻ കഴിയു​ന്നില്ല. അല്ലെങ്കിൽ നിങ്ങളു​ടെ വേദന നിങ്ങൾ ഉളളിൽതന്നെ അമർത്തി വയ്‌ക്കു​ന്നു.

വാസ്‌ത​വ​ത്തിൽ നമ്മൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ വൈകാ​രി​ക​മാ​യി പ്രതി​ക​രി​ക്കുക എന്നത്‌ സ്വാഭാ​വി​കം മാത്ര​മാണ്‌. ഒരു അടുത്ത സുഹൃ​ത്തി​ന്റെ മരണ​ത്തെ​പ്പ​ററി അറിഞ്ഞ​പ്പോൾ യേശു​ക്രി​സ്‌തു​പോ​ലും “കണ്ണീർ പൊഴി​ക്കു​ക​യും” ഉളളിൽ “ഞരങ്ങു​ക​യും” ചെയ്‌തു. (യോഹ​ന്നാൻ 11:33-36; 2 ശമുവേൽ 13:28-39 താരത​മ്യം ചെയ്യുക.) നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ മററു​ള​ള​വർക്കും അനുഭ​വ​പ്പെ​ട്ടി​ട്ടുണ്ട്‌ എന്ന്‌ തിരി​ച്ച​റി​യു​ന്നത്‌ നിങ്ങളു​ടെ നഷ്ടത്തെ കുറച്ചു​കൂ​ടി മെച്ചമാ​യി നേരി​ടാൻ നിങ്ങളെ സഹായി​ച്ചേ​ക്കാം.

നിഷേധം

ആദ്യം നിങ്ങൾക്ക്‌ ഒരു മരവി​പ്പാ​യി​രി​ക്കും അനുഭ​വ​പ്പെ​ടുക. ഒരുപക്ഷേ ഇതൊരു ദുസ്വ​പ്‌നം മാത്ര​മാ​ണെ​ന്നും ആരെങ്കി​ലും വന്ന്‌ നിങ്ങളെ ഉണർത്തു​മെ​ന്നും കാര്യ​ങ്ങ​ളെ​ല്ലാം വീണ്ടും മുമ്പാ​യി​രു​ന്ന​തു​പോ​ലെ ആയിരി​ക്കു​മെ​ന്നും നിങ്ങളു​ടെ ഉളളിന്റെ ഉളളിൽ നിങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ സിൻഡി​യു​ടെ മാതാവ്‌ ക്യാൻസർമൂ​ലം മരിച്ചു. സിൻഡി വിശദീ​ക​രി​ക്കു​ന്നു: “അമ്മ പോയി എന്ന വസ്‌തുത വാസ്‌ത​വ​ത്തിൽ ഞാൻ അംഗീ​ക​രി​ച്ചി​ട്ടില്ല. ഞാൻ മുമ്പ്‌ അമ്മയു​മാ​യി ചർച്ച ചെയ്‌തി​ട്ടു​ളള എന്തെങ്കി​ലും സംഭവി​ക്കു​മ്പോൾ ‘ഞാൻ മമ്മി​യോട്‌ അതു പറയേ​ണ്ടി​യി​രി​ക്കു​ന്നു’ എന്ന്‌ ഞാൻ ഇപ്പോ​ഴും പറയാ​റുണ്ട്‌.”

ദുഃഖാർത്ഥ​രാ​യ ആളുകൾ മരണം സംഭവി​ച്ചു എന്നത്‌ നിഷേ​ധി​ക്കാൻ ചായ്‌വ്‌ കാണി​ക്കു​ന്നു. മരിച്ചു പോയ ആളിനെ ഒരു നിമിഷ നേര​ത്തേക്ക്‌ തെരു​വി​ലോ കടന്നു പോകുന്ന ഒരു ബസ്സിലോ റെയിൽവേ സ്‌റേ​റ​ഷ​നി​ലോ കണ്ടതായി പോലും അവർക്ക്‌ തോന്നു​ന്നു. പെട്ടെന്ന്‌ തോന്നുന്ന ഒരു രൂപ സാദൃ​ശ്യം പോലും അതെല്ലാം ഒരു പിശകാ​യി​രു​ന്നു​വെ​ന്നും ആൾ മരിച്ചി​ട്ടി​ല്ലെ​ന്നു​മു​ളള പ്രതീക്ഷ ഉണർത്തി​യേ​ക്കാം. മരിക്കാ​നല്ല, ജീവി​ച്ചി​രി​ക്കാ​നാണ്‌ ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ച​തെ​ന്നോർക്കുക. (ഉല്‌പത്തി 1:28; 2:9) അതു​കൊണ്ട്‌ മരണത്തെ അംഗീ​ക​രി​ക്കാൻ നമുക്ക്‌ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നത്‌ സ്വാഭാ​വി​കം മാത്ര​മാണ്‌.

“അവൾക്ക്‌ എങ്ങനെ എന്നോട്‌ അത്‌ ചെയ്യാൻ കഴിഞ്ഞു?”

മരിച്ചു​പോയ ആളി​നോട്‌ നിങ്ങൾക്ക്‌ അല്‌പം ദേഷ്യം തോന്നുന്ന നിമി​ഷ​ങ്ങ​ളു​ണ്ടാ​യാൽ അതിൽ ആശ്ചര്യം തോ​ന്നേ​ണ്ട​തില്ല. സിൻഡി ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “അമ്മ മരിച്ച​പ്പോൾ ‘അമ്മ മരിക്കാൻ പോവു​ക​യാ​ണെന്ന്‌ യഥാർത്ഥ​ത്തിൽ ഞങ്ങളെ അറിയി​ച്ചില്ല. മിണ്ടാതെ കടന്നു​ക​ള​ഞ്ഞ​ല്ലോ’ എന്ന്‌ ഞാൻ വിചാ​രിച്ച സമയങ്ങ​ളു​ണ്ടാ​യി​രു​ന്നു. അമ്മ എന്നെ ഉപേക്ഷി​ച്ചു പോയ​താ​യി എനിക്ക്‌ തോന്നി.”

ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ മരണവും അതു​പോ​ലെ​യു​ളള വികാ​രങ്ങൾ ഉണർത്തി​യേ​ക്കാം. “മരിച്ചു​പോയ ആളി​നോട്‌ ദേഷ്യം തോന്നു​ന്ന​തിൽ യാതൊ​രു അർത്ഥവു​മില്ല,” കാരൻ വിശദീ​ക​രി​ക്കു​ന്നു, “എന്നാൽ എന്റെ സഹോ​ദരി മരിച്ച​പ്പോൾ എനിക്കത്‌ ഒഴിവാ​ക്കാൻ കഴിഞ്ഞില്ല. ‘എന്നെ ഒററയ്‌ക്ക്‌ വിട്ടിട്ട്‌ അവൾക്കെ​ങ്ങനെ മരിക്കാൻ കഴിഞ്ഞു? അവൾക്ക്‌ എങ്ങനെ എന്നോട്‌ അതു ചെയ്യാൻ കഴിഞ്ഞു?’ എന്നിങ്ങ​നെ​യു​ളള ചിന്തകൾ എന്റെ മനസ്സി​ലൂ​ടെ കടന്നു പോകു​മാ​യി​രു​ന്നു.” മരണം കൈവ​രു​ത്തിയ വേദന​യ്‌ക്ക്‌ മരിച്ചു​പോയ സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടൊ തങ്ങൾ കോപി​ച്ചി​രി​ക്കു​ന്ന​താ​യി ചിലർ കണ്ടെത്തു​ന്നു. ചിലർക്ക്‌ തങ്ങൾ പരിത്യ​ജി​ക്ക​പ്പെ​ട്ട​താ​യി തോന്നു​ന്നു, അല്ലെങ്കിൽ മരിക്കു​ന്ന​തിന്‌ മുമ്പ്‌ ആ സഹോ​ദ​ര​നോ സഹോ​ദ​രി​ക്കോ വേണ്ടി ചെലവ​ഴി​ക്ക​പ്പെട്ട സമയവും ശ്രദ്ധയും സംബന്ധിച്ച്‌ ഒരുപക്ഷേ ആ വ്യക്തി​യോട്‌ പിണക്കം തോന്നു​ക​പോ​ലും ചെയ്യുന്നു. മറെറാ​രു കുട്ടി​യേ​കൂ​ടി നഷ്ടപ്പെ​ടു​ന്ന​തി​ന്റെ ഭയം നിമിത്തം പെട്ടെന്ന്‌ അവർക്ക്‌ വളരെ​യ​ധി​കം സംരക്ഷണം നൽകാൻ ശ്രമി​ക്കുന്ന ദുഃഖാർത്ഥ​രായ മാതാ​പി​താ​ക്ക​ളും ചില​പ്പോൾ മരിച്ചു​പോ​യ​വ​രോട്‌ വിരോ​ധം ഉണർത്തി വിടുന്നു.

“അങ്ങനെ ആയിരു​ന്നെ​ങ്കിൽ . . . ”

കുററ​ബോ​ധ​വും മിക്ക​പ്പോ​ഴും ഉണ്ടാകുന്ന ഒരു പ്രതി​ക​ര​ണ​മാണ്‌. ചോദ്യ​ങ്ങ​ളും സംശയ​ങ്ങ​ളും മനസ്സി​ലേക്ക്‌ ഒഴുകി​യെ​ത്തു​ന്നു. ‘ഞങ്ങൾക്ക്‌ ചെയ്യാൻ കഴിയു​ന്ന​താ​യി മറെറ​ന്തെ​ങ്കി​ലും ഉണ്ടായി​രു​ന്നോ? ഞങ്ങൾ മറെറാ​രു ഡോക്ടറെ കാണി​ക്ക​ണ​മാ​യി​രു​ന്നോ?’ കൂടാതെ ഒഴിവാ​ക്കാൻ കഴിയു​മാ​യി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള പരി​ദേ​വ​ന​ങ്ങ​ളു​മുണ്ട്‌. ‘ഞങ്ങൾ അത്രയ​ധി​കം വഴക്കടി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ,’ ‘ഞാൻ അല്‌പം കൂടി ദയ കാണി​ച്ചി​രു​ന്നെ​ങ്കിൽ,’ ‘പകരം ഞാൻ തന്നെ കടയിൽ പോയി​രു​ന്നെ​ങ്കിൽ.’

മിററ്‌ച്ചെൽ പറയുന്നു: “എന്റെ പിതാ​വി​നോട്‌ ഞാൻ കുറച്ചു​കൂ​ടി ക്ഷമയും ഗ്രാഹ്യ​വും പ്രകട​മാ​ക്കി​യി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ആശിക്കു​ന്നു. അല്ലെങ്കിൽ അദ്ദേഹം വീട്ടി​ലെ​ത്തു​മ്പോ​ഴേ​ക്കും ബുദ്ധി​മുട്ട്‌ കുറയ്‌ക്കാൻ ഞാൻ വീട്ടു​ജോ​ലി​കൾ കുറച്ചു​കൂ​ടി ചെയ്‌തി​രു​ന്നെ​ങ്കി​ലെന്ന്‌.” എലൈസ ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “പെട്ടെന്ന്‌ രോഗം ബാധിച്ച്‌ അമ്മ മരിച്ച​പ്പോൾ ഞങ്ങൾക്ക്‌ പരസ്‌പരം അപഗ്ര​ഥി​ക്കാ​നാ​വാത്ത ഈ വികാ​ര​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. എനിക്കി​പ്പോൾ വലിയ കുററ​ബോ​ധം തോന്നു​ന്നു. ഞാൻ അമ്മയോട്‌ പറയേ​ണ്ടി​യി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പറയരു​താഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞാൻ തെററാ​യി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഞാൻ ഇപ്പോൾ ഓർമ്മി​ക്കു​ന്നു.”

സംഭവിച്ച സംഗതിക്ക്‌ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ കുററ​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തേ​ക്കാം. സിൻഡി ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾ തമ്മിലു​ണ്ടായ എല്ലാ തർക്കങ്ങ​ളെ​ക്കു​റി​ച്ചും ഞാൻമൂ​ലം അമ്മയ്‌ക്കു അനുഭ​വ​പ്പെട്ട സമ്മർദ്ദ​ങ്ങ​ളെ​ക്കു​റി​ച്ചും എനിക്ക്‌ കുററ​ബോ​ധം തോന്നി. ഞാൻമൂ​ലം ഉണ്ടായ സമ്മർദ്ദം അമ്മയുടെ രോഗം മൂർച്ഛി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കാം എന്ന്‌ ഞാൻ വിചാ​രി​ച്ചു.”

“ഞാൻ എന്റെ സുഹൃ​ത്തു​ക്ക​ളോട്‌ എന്തു പറയും?”

ഒരു വിധവ അവരുടെ പുത്രനെ സംബന്ധിച്ച്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ജോണിക്ക്‌ അവന്റെ പിതാവ്‌ മരിച്ചു​പോ​യി എന്ന്‌ മററു കുട്ടി​ക​ളോട്‌ പറയാൻ ഇഷ്ടമി​ല്ലാ​യി​രു​ന്നു. അത്‌ അവനെ ബുദ്ധി​മു​ട്ടി​ക്കു​മാ​യി​രു​ന്നു, ആ ബുദ്ധി​മു​ട്ടു മൂലം​തന്നെ അവൻ കോപി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.”

ഡെത്ത്‌ ആൻഡ്‌ ഗ്രീഫ്‌ ഇൻ ദി ഫാമിലി (കുടും​ബ​ത്തി​ലെ മരണവും ദുഃഖ​വും) എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം വിശദീ​ക​രി​ക്കു​ന്നു: “‘ഞാൻ എന്റെ സുഹൃ​ത്തു​ക്ക​ളോട്‌ എന്തു പറയും?’ എന്നത്‌ [അതിജീ​വ​ക​രായ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കി​ട​യി​ലെ] ഒരു സുപ്ര​ധാ​ന​മായ പ്രശ്‌ന​മാണ്‌. മിക്ക​പ്പോ​ഴും തങ്ങൾ അനുഭ​വി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ സുഹൃ​ത്തു​ക്കൾക്ക്‌ മനസ്സി​ലാ​വു​ക​യില്ല എന്ന്‌ ഈ സഹോ​ദ​രങ്ങൾ വിചാ​രി​ക്കു​ന്നു. അവരുടെ നഷ്ടത്തിന്റെ ആക്കത്തെ​പ്പ​ററി മററു​ള​ള​വരെ അറിയി​ക്കാൻ ശ്രമി​ക്കു​മ്പോൾ ഒന്നും മനസ്സി​ലാ​കാത്ത നോട്ട​വും ഭാവവു​മാ​യി​രി​ക്കും അവർ നേരി​ടേ​ണ്ടി​വ​രിക. . . . തൽഫല​മാ​യി, സന്തപ്‌ത​രായ ഈ കുട്ടി​കൾക്ക്‌ തങ്ങൾ പുറന്ത​ള​ള​പ്പെ​ട്ട​താ​യും ഒററ​പ്പെ​ടു​ത്ത​പ്പെ​ട്ട​താ​യും ചില​പ്പോൾ തങ്ങൾക്ക്‌ എന്തോ അസാധാ​ര​ണത്തം ഉളളതാ​യി​പ്പോ​ലും തോന്നി​യേ​ക്കാം.”

എന്നാൽ ദുഃഖി​ക്കുന്ന ഒരു സുഹൃ​ത്തി​നോട്‌ എന്തു പറയണ​മെന്ന്‌ അറിയാ​ത്ത​തി​നാൽ മാത്ര​മാണ്‌ മററു​ള​ളവർ ഒന്നും പറയാ​ത്തത്‌ എന്ന്‌ ഓർമ്മി​ക്കുക. നിങ്ങൾക്ക്‌ സംഭവി​ച്ചി​രി​ക്കുന്ന നഷ്ടം അവർക്കും അതു​പോ​ലെ പ്രിയ​പ്പെട്ട ഒരാളെ നഷ്ടമാ​കാ​മ​ല്ലോ എന്ന്‌ അവരെ ഓർമ്മി​പ്പി​ച്ചേ​ക്കാം. അതേപ്പ​ററി ഓർമ്മി​പ്പി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കാ​ത്ത​തു​കൊണ്ട്‌ അവർ നിങ്ങളിൽ നിന്ന്‌ അകന്നു​മാ​റി​യേ​ക്കാം.

നിങ്ങളു​ടെ ദുഃഖത്തെ നേരിടൽ

നിങ്ങളു​ടെ ദുഃഖം ഒരു സാധാരണ സംഗതി​യാണ്‌ എന്നറി​യു​ന്നത്‌ അതിനെ നേരി​ടാൻ ഒരു വലിയ സഹായ​മാണ്‌. എന്നാൽ ആ വസ്‌തുത നിഷേ​ധി​ക്കു​ന്നത്‌ നിങ്ങളു​ടെ ദുഃഖം നീട്ടി​ക്കൊ​ണ്ടു പോവു​ക​യേ​യു​ളളു. ചില​പ്പോൾ ഒരു കുടും​ബം, മരിച്ച​യാൾ പെട്ടെ​ന്നു​തന്നെ ഭക്ഷണത്തിന്‌ വരും എന്ന മട്ടിൽ മേശയ്‌ക്ക​രു​കിൽ ആ ആളിനു​വേണ്ടി ഒരു സ്ഥലം ഒഴിച്ചി​ടു​ന്നു. എന്നാൽ മറെറാ​രു കുടും​ബം തികച്ചും ഭിന്നമായ ഒരു രീതി​യി​ലാണ്‌ സാഹച​ര്യം കൈകാ​ര്യം ചെയ്‌തത്‌. ആ വീട്ടമ്മ പറയുന്നു: “ഞങ്ങൾ അടുക്ക​ള​യി​ലെ ഭക്ഷണ​മേ​ശ​യി​ങ്കൽ പഴയ ക്രമത്തിൽ ഇരുന്നില്ല. എന്റെ ഭർത്താവ്‌ ഡേവി​ഡി​ന്റെ കസേര​യി​ലേക്ക്‌ മാറി, ആ ശൂന്യത ഒഴിവാ​ക്കാൻ അതു സഹായി​ച്ചു.”

നിങ്ങൾ പറയേ​ണ്ട​തോ പറയരു​താ​ത്ത​തോ ആയ കാര്യ​ങ്ങ​ളോ ചെയ്യേ​ണ്ടി​യി​രു​ന്ന​തോ ചെയ്യരു​താ​ത്ത​തോ ആയ കാര്യ​ങ്ങ​ളോ ഉണ്ടായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും സാധാ​ര​ണ​യാ​യി നിങ്ങളു​ടെ പ്രിയ​പ്പെ​ട്ടവർ മരിക്കാ​നി​ട​യാ​ക്കിയ കാരണങ്ങൾ അവയല്ല എന്ന്‌ തിരി​ച്ച​റി​യു​ന്ന​തും സഹായ​ക​മാണ്‌. “നമ്മളെ​ല്ലാ​വ​രും പലപ്പോ​ഴും തെററി​പ്പോ​കു​ന്നു.”—യാക്കോബ്‌ 3:2.

നിങ്ങളു​ടെ വികാ​രങ്ങൾ പങ്കുവ​യ്‌ക്കൽ

ഡോ. ഏൾ ഗ്രോൾമാൻ നിർദ്ദേ​ശി​ക്കു​ന്നു: “മാനസിക സംഘർഷ​ത്തി​നി​ട​യാ​ക്കുന്ന നിങ്ങളു​ടെ വികാ​ര​ങ്ങളെ തിരി​ച്ച​റി​ഞ്ഞാൽ മാത്രം പോരാ നിങ്ങൾ അവയെ തുറന്ന ഒരു രീതി​യിൽ നേരി​ടു​ക​യും വേണം. . . . ഇത്‌ നിങ്ങളു​ടെ വികാ​രങ്ങൾ പങ്കുവ​യ്‌ക്കാ​നു​ളള ഒരു സമയമാണ്‌.” അതു നിങ്ങ​ളെ​ത്തന്നെ ഒററ​പ്പെ​ടു​ത്താ​നു​ളള ഒരു സമയമല്ല.—സദൃശ​വാ​ക്യ​ങ്ങൾ 18:1.

നിങ്ങളു​ടെ സങ്കടത്തെ നിഷേ​ധി​ക്കുക വഴി “നിങ്ങൾ കഠോര വേദന നീട്ടി​ക്കൊ​ണ്ടു​പോ​ക​യും വിലാ​പ​പ്ര​ക്രിയ വച്ചു താമസി​പ്പി​ക്കു​ക​യു​മേ ചെയ്യു​ന്നു​ളളു,” എന്ന്‌ ഡോ. ഗ്രോൾമാൻ പറയുന്നു. അദ്ദേഹം നിർദ്ദേ​ശി​ക്കു​ന്നു: “ഒരു നല്ല ശ്രോ​താ​വി​നെ, നിങ്ങളു​ടെ വിവിധ വികാ​രങ്ങൾ നിങ്ങൾ അനുഭ​വി​ക്കുന്ന തീവ്ര ദുഃഖ​ത്തി​ന്റെ സ്വാഭാ​വിക പ്രതി​ക​ര​ണങ്ങൾ മാത്ര​മാ​ണെന്ന്‌ തിരി​ച്ച​റി​യുന്ന ഒരു സുഹൃ​ത്തി​നെ, കണ്ടുപി​ടി​ക്കുക.” പിതാ​വോ മാതാ​വോ സഹോ​ദ​ര​നോ സഹോ​ദ​രി​യോ ഒരു സുഹൃ​ത്തോ ക്രിസ്‌തീയ സഭയിലെ ഒരു മൂപ്പനോ മിക്ക​പ്പോ​ഴും ഒരു യഥാർത്ഥ പിന്തു​ണ​യാ​ണെന്ന്‌ തെളി​യു​ന്നു.

നിങ്ങൾക്ക്‌ കരയണ​മെന്ന്‌ തോന്നു​ന്നു​വെ​ങ്കി​ലെന്ത്‌? ഡോ. ഗ്രോൾമാൻ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ചിലർക്ക്‌, സ്‌ത്രീ​കൾക്കും കുട്ടി​കൾക്കു​മെ​ന്ന​തു​പോ​ലെ പുരു​ഷൻമാർക്കും വൈകാ​രിക പിരി​മു​റു​ക്ക​ത്തി​നു​ളള ഏററം നല്ല ചികിത്സ കണ്ണുനീ​രാണ്‌. മാനസിക ക്ലേശം ശമിപ്പി​ക്കു​ന്ന​തി​നും വേദന​യിൽ നിന്ന്‌ മോചി​പ്പി​ക്കു​ന്ന​തി​നു​മു​ളള സ്വാഭാ​വിക വഴിയാണ്‌ കരച്ചിൽ.”

ഒരു കുടും​ബ​മെ​ന്ന​നി​ല​യിൽ കൂട്ടായി ശ്രമി​ക്കു​ക

കുടും​ബ​ത്തിൽ ഒരാളു​ടെ നഷ്ടം സംഭവി​ക്കു​മ്പോൾ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്കും ഒരു വലിയ സഹായ​മാ​യി​രി​ക്കാൻ കഴിയും—നിങ്ങൾക്ക്‌ അവരെ​യും സഹായി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ ഇംഗ്ലണ്ടിൽ നിന്നുളള ജെയി​നും സാറാ​യ്‌ക്കും അവരുടെ 23 വയസ്സുളള സഹോ​ദരൻ ഡാറലി​നെ നഷ്ടപ്പെട്ടു. അവർ അവരുടെ ദുഃഖത്തെ എങ്ങനെ​യാണ്‌ അതിജീ​വി​ച്ചത്‌? ജെയിൻ ഉത്തരം പറയുന്നു: “ഞങ്ങൾ നാലു​പേർ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഞാൻ ചെന്ന്‌ ഡാഡി​യോ​ടു​കൂ​ടെ എല്ലാകാ​ര്യ​ങ്ങ​ളും ചെയ്‌തു, സാറാ മമ്മി​യോ​ടു​കൂ​ടെ​യും എല്ലാ കാര്യ​ങ്ങ​ളും ചെയ്‌തു. അങ്ങനെ ഞങ്ങൾ ഒരിക്ക​ലും ഒററയ്‌ക്കാ​യി​രു​ന്നില്ല.” ജെയിൻ കൂടു​ത​ലാ​യി ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “ഡാഡി കരയു​ന്നത്‌ ഞാൻ ഒരിക്ക​ലും കണ്ടിട്ടി​ല്ലാ​യി​രു​ന്നു. അദ്ദേഹം രണ്ടു തവണ കരഞ്ഞു. ഒരു വിധത്തിൽ അതു നന്നായി, പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ അദ്ദേഹത്തെ ആശ്വസി​പ്പി​ക്കാൻ ഞാൻ അവിടെ ഉണ്ടായി​രു​ന്ന​തിൽ എനിക്ക്‌ സന്തോ​ഷ​മുണ്ട്‌.”

നിലനിർത്തുന്ന ഒരു പ്രത്യാശ

ഇംഗ്ലണ്ടിൽ നിന്നുളള ഡേവിഡ്‌ എന്ന യുവാ​വി​നു ഹോഡ്‌ജ്‌കിൻസ്‌ ഡിസീസ്‌ എന്ന രോഗം​മൂ​ലം 13 വയസ്സുളള അവന്റെ സഹോ​ദരി ജാനറ​റി​നെ നഷ്ടമായി. അയാൾ പറയുന്നു: “എനിക്കു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്‌ത സംഗതി​ക​ളിൽ ഒന്ന്‌ ശവസം​സ്‌ക്കാര പ്രസം​ഗ​ത്തിൽ ഉദ്ധരി​ക്ക​പ്പെട്ട ഒരു തിരു​വെ​ഴു​ത്തു​വാ​ക്യ​മാ​യി​രു​ന്നു. അത്‌ ഇപ്രകാ​രം പറയുന്നു: ‘എന്തു​കൊ​ണ്ടെ​ന്നാൽ നിവസി​ത​ഭൂ​മി​യെ നീതി​യിൽ ന്യായം വിധി​ക്കാൻ ദൈവം ഒരു ദിവസം നിശ്ചയി​ച്ചി​രി​ക്കു​ന്നു, യേശു​ക്രി​സ്‌തു​വി​നെ മരിച്ച​വ​രു​ടെ​യി​ട​യിൽ നിന്ന്‌ ഉയിർപ്പി​ച്ച​തി​നാൽ അവൻ, എല്ലാ മനുഷ്യർക്കും ഒരു ഉറപ്പ്‌ നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.’ പുനരു​ത്ഥാ​നം സംബന്ധിച്ച്‌ ‘ഉറപ്പ്‌’ എന്ന പദം പ്രസം​ഗകൻ ഊന്നി​പ്പ​റഞ്ഞു. ശവസം​സ്‌ക്കാ​ര​ശേഷം അത്‌ എനിക്ക്‌ ശക്തിയു​ടെ ഒരു വലിയ ഉറവാ​യി​രു​ന്നു.”—പ്രവൃ​ത്തി​കൾ 17:31; മർക്കോസ്‌ 5:35-42, 12:26, 27; യോഹ​ന്നാൻ 5:28, 29; 1 കൊരി​ന്ത്യർ 15:3-8 എന്നിവ​കൂ​ടി കാണുക.

പുനരു​ത്ഥാ​നം സംബന്ധിച്ച ബൈബി​ളി​ന്റെ പ്രത്യാശ സങ്കടത്തെ നീക്കം ചെയ്യു​ന്നില്ല. നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വരെ നിങ്ങൾ ഒരിക്ക​ലും മറക്കു​ക​യില്ല. എന്നിരു​ന്നാ​ലും ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ അനേകർ യഥാർത്ഥ ആശ്വാസം കണ്ടെത്തി​യി​രി​ക്കു​ന്നു, തൽഫല​മാ​യി പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും നഷ്ടമാ​യ​തി​ന്റെ വേദന​യിൽനിന്ന്‌ അവർ സാവകാ​ശം വിടുതൽ പ്രാപി​ച്ചി​രി​ക്കു​ന്നു.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ നിങ്ങൾക്ക്‌ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചു​പോ​യ​തിൽ ദുഃഖി​ക്കു​ന്നത്‌ ഒരു സ്വാഭാ​വിക സംഗതി​യാ​ണെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടോ?

◻ സന്തപ്‌ത​നായ ഒരു വ്യക്തിക്ക്‌ എന്തു വികാ​രങ്ങൾ ഉണ്ടാ​യേ​ക്കാം, എന്തു​കൊണ്ട്‌?

◻ ദുഃഖാർത്ത​രായ യുവാ​ക്കൾക്ക്‌ തങ്ങളുടെ വികാ​ര​ങ്ങളെ നേരി​ടാൻ തുടങ്ങു​ന്ന​തി​നു​ളള ചില മാർഗ്ഗങ്ങൾ ഏവയാണ്‌?

◻ പ്രിയ​പ്പെട്ട ഒരാളെ നഷ്ടപ്പെട്ട ഒരു സുഹൃ​ത്തി​നെ നിങ്ങൾക്ക്‌ എങ്ങനെ ആശ്വസി​പ്പി​ക്കാം?

[128-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അമ്മ പോയി എന്ന വസ്‌തുത വാസ്‌ത​വ​ത്തിൽ ഞാൻ അംഗീ​ക​രി​ച്ചി​ട്ടില്ല. . . . ‘ഞാൻ മമ്മി​യോട്‌ അത്‌ പറയേ​ണ്ടി​യി​രി​ക്കു​ന്നു’ എന്ന്‌ ഞാൻ ഇപ്പോ​ഴും പറയാ​റുണ്ട്‌”

[131-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അമ്മ മരിച്ച​പ്പോൾ, ‘അമ്മ മരിക്കാൻ പോവു​ക​യാ​ണെന്ന്‌ യഥാർത്ഥ​ത്തിൽ ഞങ്ങളെ അറിയി​ച്ചില്ല. മിണ്ടാതെ കടന്നു​ക​ള​ഞ്ഞ​ല്ലോ’ . . . , ഞാൻ വിചാ​രി​ച്ചു. അമ്മ എന്നെ ഉപേക്ഷി​ച്ചു​പോ​യ​താ​യി എനിക്കു​തോ​ന്നി”

[129-ാം പേജിലെ ചിത്രം]

“ഇത്‌ വാസ്‌ത​വ​ത്തിൽ എനിക്ക്‌ സംഭവി​ക്കു​ന്നില്ല!”

[130-ാം പേജിലെ ചിത്രം]

നാം സ്‌നേ​ഹി​ക്കുന്ന ആരെ​യെ​ങ്കി​ലും മരണത്തിൽ നമുക്ക്‌ നഷ്‌ട​മാ​കു​മ്പോൾ സഹാനു​ഭൂ​തി​യു​ളള ആരു​ടെ​യെ​ങ്കി​ലും പിന്തുണ നമുക്കാ​വ​ശ്യ​മാണ്‌