വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റി. വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക്‌ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?

റി. വി. വീക്ഷിക്കുന്നതിലെ എന്റെ ശീലത്തെ എനിക്ക്‌ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?

അധ്യായം 36

റി. വി. വീക്ഷി​ക്കു​ന്ന​തി​ലെ എന്റെ ശീലത്തെ എനിക്ക്‌ എങ്ങനെ നിയ​ന്ത്രി​ക്കാൻ കഴിയും?

ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രു​മായ അനേകർക്ക്‌ ററി. വി. വീക്ഷി​ക്കു​ന്നത്‌ ഒരു ഗുരു​ത​ര​മായ ആസക്തി​യാ​യി മാറി​യി​രി​ക്കു​ന്നു. പതി​നെട്ടു വയസ്സാ​കു​മ്പോ​ഴേക്ക്‌ ഒരു അമേരി​ക്കൻ യുവാവ്‌ 15,000 മണിക്കൂർ ററി. വി. വീക്ഷി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാണ്‌ ഒരു സർവ്വേ സൂചി​പ്പി​ക്കു​ന്നത്‌! സ്ഥിരം ററി. വി. കണ്ടു​കൊ​ണ്ടി​രു​ന്നവർ ആ ശീലം ഉപേക്ഷി​ക്കാൻ ശ്രമി​ക്കു​മ്പോ​ഴാണ്‌ ഇത്‌ യഥാർത്ഥ​ത്തിൽ ഒരു ആസക്തി​യാണ്‌ എന്ന്‌ പ്രകട​മാ​കു​ന്നത്‌.

“ടെലി​വി​ഷൻ നിയ​ന്ത്രി​ക്കാ​നാ​വാത്ത ആകർഷണം പ്രയോ​ഗി​ക്കു​ന്ന​താ​യി ഞാൻ കണ്ടെത്തു​ന്നു. സെററ്‌ ഓൺ ചെയ്‌തു കഴിഞ്ഞാൽ എനിക്ക്‌ അതിനെ അവഗണി​ക്കാൻ കഴിയു​ന്നില്ല. അത്‌ ഓഫ്‌ ചെയ്യാ​നും എനിക്ക്‌ കഴിയില്ല. . . . ഓഫ്‌ ചെയ്യാൻ ഞാൻ കൈ നീട്ടു​മ്പോൾ എന്റെ കൈക​ളു​ടെ ബലം ക്ഷയിക്കു​ന്നു. അതു​കൊണ്ട്‌ മണിക്കൂ​റു​കൾ തന്നെ ഞാൻ അവിടെ ഇരിക്കു​ന്നു.” പക്വത​യി​ല്ലാത്ത ഒരു യുവാ​വാ​ണോ ഇതു പറയു​ന്നത്‌? അല്ല, ഇത്‌ ഒരു കോ​ളേ​ജി​ലെ ഇംഗ്ലീഷ്‌ അദ്ധ്യാ​പ​ക​നാണ്‌! എന്നാൽ യുവജ​ന​ങ്ങൾക്ക്‌ ററി. വിയുടെ അടിമ​ക​ളാ​യി​രി​ക്കാൻ കഴിയും. ഒരു “ററി. വിയില്ലാ വാര”ത്തിന്‌ സമ്മതിച്ച ചിലരു​ടെ പ്രതി​ക​ര​ണങ്ങൾ കുറി​ക്കൊ​ള​ളുക:

“എനിക്ക്‌ ഒരു വിഷാ​ദാ​വസ്ഥ അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു . . . എനിക്ക്‌ ഭ്രാന്തു​പി​ടി​ക്കു​ക​യാണ്‌.”—പന്ത്രണ്ടു വയസ്സു​കാ​രി സൂസൻ.

“എനിക്ക്‌ ഈ ശീലം ഉപേക്ഷി​ക്കാൻ കഴിയു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല. ഞാൻ ററി. വിയെ അത്രയ​ധി​കം സ്‌നേ​ഹി​ക്കു​ന്നു.”—പതിമൂ​ന്നു വയസ്സു​കാ​രി ലിൻഡ.

“എനിക്ക്‌ വല്ലാത്ത സമ്മർദ്ദം അനുഭ​വ​പ്പെട്ടു. എനിക്ക്‌ പ്രേരണ ഉണ്ടായി​ക്കൊ​ണ്ടി​രു​ന്നു. രാത്രി എട്ടിനും പത്തിനും ഇടയ്‌ക്കാ​യി​രു​ന്നു ഏററം അധികം പ്രയാസം അനുഭ​വ​പ്പെ​ട്ടത്‌.”—പതി​നൊ​ന്നു വയസ്സുളള ലൂയിസ്‌.

അതു​കൊണ്ട്‌ “ററി. വിയില്ലാ വാരത്തിൽ” ഉൾപ്പെ​ട്ടി​രു​ന്നവർ ററി. വി. സെററി​ന​ടു​ത്തേക്ക്‌ ഭ്രാന്ത​മാ​യി പാഞ്ഞു​കൊണ്ട്‌ വാരാ​ച​ര​ണ​ത്തി​ന്റെ അന്ത്യം ആഘോ​ഷി​ച്ചത്‌ അതിശ​യമല്ല. എന്നാൽ ഇതു ചിരിച്ചു തളളാ​നു​ളള ഒരു സംഗതി ആയിരി​ക്കു​ന്ന​തി​നു പകരം ററി. വി. ആസക്തി അതോ​ടൊ​പ്പം ഒരു പററം പ്രശ്‌ന​ങ്ങ​ളും കൈവ​രു​ത്തു​ന്നു. അവയിൽ ഏതാനും ചിലത്‌ പരിഗ​ണി​ക്കുക:

താണു​പോ​കു​ന്ന ഗ്രെയി​ഡു​കൾ: അമിത​മായ ററി. വി. വീക്ഷിക്കൽ “സ്‌കൂ​ളി​ലെ നേട്ടങ്ങ​ളു​ടെ വിശേ​ഷി​ച്ചും വായന​യു​ടെ കാര്യ​ത്തിൽ തരം താഴലി​ലേക്ക്‌” നയിക്കു​ന്നു എന്ന്‌ യു. എസ്സിലെ ദി നാഷണൽ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെൻറൽ ഹെൽത്ത്‌ റിപ്പോർട്ടു ചെയ്‌തു. ലിററ​റസി ഹോക്‌സ്‌ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം കൂടു​ത​ലാ​യി ഇങ്ങനെ കുററ​പ്പെ​ടു​ത്തു​ന്നു: “പഠനം എളുപ്പ​വും ആയാസ​ര​ഹി​ത​വും ഉല്ലാസ​ക​ര​വും ആയിരി​ക്കാൻ കഴിയും എന്ന ഒരു പ്രതീക്ഷ സൃഷ്‌ടി​ക്കുക എന്നതാണ്‌ കുട്ടി​ക​ളു​ടെ മേലുളള ടെലി​വി​ഷന്റെ ഫലം.” അങ്ങനെ ററി. വിയിൽ ആസക്തനായ ഒരു വ്യക്തി പഠനം വളരെ പ്രയാ​സ​ക​ര​മാണ്‌ എന്ന്‌ കണ്ടെത്തി​യേ​ക്കാം.

മോശ​മാ​യ വായനാ​ശീ​ലങ്ങൾ: നിങ്ങൾ ഏററം ഒടുവി​ലാ​യി ഒരു പുസ്‌തകം കൈയ്യി​ലെ​ടുത്ത്‌ അതു മുഴു​വ​നാ​യി വായി​ച്ചു​തീർത്തത്‌ എത്ര കാലം മുമ്പാ​യി​രു​ന്നു? പുസ്‌തക വിതര​ണ​ക്കാ​രു​ടെ പശ്ചിമ​ജർമ്മൻ അസോ​സ്സി​യേ​ഷന്റെ ഒരു വക്താവ്‌ ഇപ്രകാ​രം ആവലാ​തി​പ്പെട്ടു: “നമ്മൾ ജോലി കഴിഞ്ഞ്‌ വീട്ടി​ലെത്തി ടെലി​വി​ഷന്റെ മുമ്പി​ലി​രുന്ന്‌ ഉറങ്ങുന്ന ഒരു ജനതയാ​യി മാറി​യി​രി​ക്കു​ന്നു. നമ്മുടെ വായന കുറഞ്ഞു​കു​റഞ്ഞു വരുക​യാണ്‌.” സമാന​മാ​യി ആസ്‌​ത്രേ​ലി​യാ​യിൽ നിന്നുളള ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പറഞ്ഞു: “വായന​യ്‌ക്കാ​യി ചെലവ​ഴി​ക്ക​പ്പെ​ടുന്ന ഓരോ മണിക്കൂ​റി​നും ഒരു സാധാരണ ആസ്‌​ത്രേ​ലി​യൻ കുട്ടി ഏഴുമ​ണി​ക്കൂ​റെ​ങ്കി​ലും ടെലി​വി​ഷൻ വീക്ഷി​ച്ചി​ട്ടു​ണ്ടാ​കും.”

കുടും​ബ​ജീ​വി​ത​ത്തി​ലെ കുറവ്‌: ഒരു ക്രിസ്‌തീയ വനിത ഇപ്രകാ​രം എഴുതി: “അധിക​മായ ററി. വി. വീക്ഷണം നിമിത്തം എനിക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​ക​യും ഞാൻ ഒററപ്പെട്ട നിലയി​ലാ​വു​ക​യും ചെയ്‌തു. [എന്റെ] കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും എനിക്ക്‌ അപരി​ചി​ത​രാ​യി​ത്തീർന്ന​തു​പോ​ലെ തോന്നി.” ററി. വി. കാരണം നിങ്ങളു​ടെ കുടും​ബ​ത്തോ​ടൊ​പ്പം കുറഞ്ഞ സമയമാ​ണോ നിങ്ങൾ ചെലവ​ഴി​ക്കു​ന്നത്‌?

അലസത: ററി. വി. വീക്ഷി​ക്കു​ന്ന​തിന്‌ കാര്യ​മായ ശ്രമം ചെയ്യേ​ണ്ട​തി​ല്ലാ​ത്ത​തി​നാൽ “അതു [ഒരു യുവാ​വി​നെ] യാതൊ​രു ശ്രമവും കൂടാതെ [തന്റെ] ആവശ്യ​മെ​ല്ലാം സാധിച്ചു കിട്ടും എന്ന പ്രതീ​ക്ഷ​യി​ലേ​ക്കും ജീവി​ത​ത്തോ​ടു​ത​ന്നെ​യു​ളള ഒരു നിഷ്‌ക്രി​യ​മായ സമീപ​ന​ത്തി​ലേ​ക്കും നയി​ച്ചേക്കു”മെന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു.

അനാ​രോ​ഗ്യ​ക​ര​മായ സ്വാധീ​ന​ങ്ങൾക്ക്‌ വിധേ​യ​മാ​ക്കൽ: ചില കേബിൾ ടെലി​വി​ഷൻ ശൃംഖ​ലകൾ വീടി​നു​ള​ളി​ലേക്ക്‌ അശ്ലീല രംഗങ്ങൾ കടത്തി​ക്കൊ​ണ്ടു​വ​രു​ന്നു. ഒരു സാധാരണ പരിപാ​ടി​യിൽ മിക്ക​പ്പോ​ഴും കാർ ഇടിച്ചു തകരു​ന്ന​തി​ന്റെ​യും സ്‌ഫോ​ട​ന​ങ്ങ​ളു​ടെ​യും കത്തിക്കു​ത്തി​ന്റെ​യും വെടി​വെ​യ്‌പ്പി​ന്റെ​യും കരാട്ടെ പ്രയോ​ഗ​ങ്ങ​ളു​ടെ​യും ഒരു പരമ്പര​തന്നെ വിളമ്പി​ത്ത​രു​ന്നു. ഒരു കണക്കനു​സ​രിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലെ ഒരു കുട്ടി 14 വയസ്സാ​കു​മ്പോ​ഴേ​ക്കും 18,000 പേരു​ടെ​യെ​ങ്കി​ലും വധം ടെലി​വി​ഷ​നിൽ ദർശി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും, മുഷ്ടി​യു​ദ്ധ​ങ്ങ​ളു​ടെ​യും നശീകരണ പ്രവർത്ത​ന​ങ്ങ​ളു​ടെ​യും കാര്യം പറയു​കയേ വേണ്ട.

ടെലി​വി​ഷ​നി​ലെ അക്രമ പ്രവർത്ത​നങ്ങൾ കണ്ടുവ​ളർന്ന കുട്ടികൾ “ഗൗരവ​ത​ര​മായ അക്രമ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ കൂടുതൽ സാദ്ധ്യ​ത​യാ​ണു​ള​ളത്‌” എന്ന്‌ ബ്രിട്ടീഷ്‌ ഗവേഷ​ക​നായ വില്ല്യം ബെൽസൺ കണ്ടെത്തി. “ശാപവാ​ക്കു​കൾ ഉപയോ​ഗി​ക്കു​ന്ന​തി​നും ചീത്ത പറയു​ന്ന​തി​നും കളിക​ളി​ലും കായിക മത്സരങ്ങ​ളി​ലും മററു കുട്ടി​ക​ളു​ടെ നേരെ ഭീഷണി പ്രയോ​ഗി​ച്ചു​കൊണ്ട്‌ അക്രമാ​സ​ക്ത​മാ​യി പെരു​മാ​റു​ന്ന​തി​നും ഭിത്തി​ക​ളിൽ മുദ്രാ​വാ​ക്യ​ങ്ങൾ എഴുതു​ന്ന​തി​നും ജന്നൽ ചില്ലുകൾ തകർക്കു​ന്ന​തി​നും” ററി. വിയിലെ അക്രമ​പ്ര​വർത്ത​നങ്ങൾ പ്രേരി​പ്പി​ച്ചേ​ക്കാം എന്ന്‌ അദ്ദേഹം അവകാ​ശ​വാ​ദം ചെയ്യുന്നു. അത്തരം സ്വാധീ​നങ്ങൾ നിങ്ങളെ ബാധി​ക്കു​ക​യില്ല എന്ന്‌ നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​മെ​ങ്കി​ലും ററി. വിയിലെ അക്രമം വീക്ഷി​ക്കു​ന്നത്‌ അക്രമ​ത്തോ​ടു​ളള “കുട്ടി​ക​ളു​ടെ ബോധ​മ​ന​സ്സി​ലെ മനോ​ഭാ​വ​ത്തിന്‌ മാററം” വരുത്തു​ന്നില്ല എന്ന്‌ ബെൽസന്റെ പഠനം കണ്ടെത്തി. അത്തരം അക്രമ​പ്ര​വർത്ത​നങ്ങൾ ക്രമമാ​യി ഉൾക്കൊ​ള​ളു​ന്നത്‌ ഉപബോധ മനസ്സിന്റെ വിലക്കു​കളെ സാവകാ​ശം ഇല്ലാതാ​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌.

എന്നാൽ അതിലും ഗൗരവ​മായ പരിഗണന അർഹി​ക്കു​ന്നത്‌ ററി. വിയിലെ അക്രമ​പ്ര​വർത്ത​നങ്ങൾ കാണു​ന്ന​തി​ലു​ളള ആസക്തി ‘അക്രമ പ്രവർത്ത​ന​ങ്ങളെ ഇഷ്ടപ്പെ​ടു​ന്ന​വരെ വെറു​ക്കുന്ന’ ദൈവ​വു​മാ​യു​ളള നമ്മുടെ ബന്ധത്തെ എങ്ങനെ ബാധി​ച്ചേ​ക്കും എന്നതാണ്‌.—സങ്കീർത്തനം 11:5.

എനിക്ക്‌ എന്റെ ടെലി​വി​ഷൻ കാണൽ എങ്ങനെ നിയ​ന്ത്രി​ക്കാൻ കഴിയും?

ററി. വി. അതിൽതന്നെ ഒരു തിൻമ​യാ​യി വീക്ഷി​ക്ക​പ്പെ​ടണം എന്ന്‌ ഇത്‌ അവശ്യം അർത്ഥമാ​ക്കു​ന്നില്ല. “യു. എസ്‌. ടെലി​വി​ഷ​നി​ലെ അനേകം പരിപാ​ടി​ക​ളും വളരെ പ്രയോ​ജ​ന​മു​ള​ള​വ​യാണ്‌ . . . മിക്ക​പ്പോ​ഴും പ്രകൃ​തി​യി​ലെ ദൃശ്യങ്ങൾ പ്രദർശി​പ്പി​ക്കുന്ന ഛായാ​ഗ്രഹണ രംഗത്തെ അത്ഭുത​ക​ര​മായ നേട്ടങ്ങ​ളാണ്‌ സന്ധ്യാ​സ​മ​യത്തെ പരിപാ​ടി​യി​ലു​ള​ളത്‌—വവ്വാലു​ക​ളു​ടെ​യും ബീവറു​ക​ളു​ടെ​യും കാട്ടു​പോ​ത്തി​ന്റെ​യും ബ്ലോ മത്സ്യങ്ങ​ളു​ടെ​യും മററും പ്രവർത്ത​നങ്ങൾ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നു. പൊതു ടെലി​വി​ഷൻ പരിപാ​ടി​യിൽ അത്യാ​കർഷ​ക​മായ ബാലെ​യും ഓപ്പര​യും രംഗസം​ഗീത പരിപാ​ടി​ക​ളു​മുണ്ട്‌. സുപ്ര​ധാ​ന​മായ സംഭവങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കു​ന്ന​തി​നും ററി. വി. വളരെ നല്ലതു തന്നെ . . . ചില​പ്പോ​ഴൊ​ക്കെ ററി. വിയിൽ വിജ്ഞാ​ന​പ്ര​ദ​മായ നാടക​ങ്ങ​ളും അവതരി​പ്പി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ ഗ്രന്ഥകാ​ര​നായ വാൻസ്‌ പായ്‌ക്കാർഡ്‌ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു.

എന്നിരു​ന്നാ​ലും നല്ല ഒരു സംഗതി പോലും അധിക​മാ​യാൽ ഉപദ്ര​വ​ക​ര​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 25:27 താരത​മ്യ​പ്പെ​ടു​ത്തുക.) ഉപദ്ര​വ​ക​ര​മായ പരിപാ​ടി​കൾ ഓഫ്‌ ചെയ്യാ​നു​ളള ആത്മനി​യ​ന്ത്രണം നിങ്ങൾക്കില്ല എന്ന്‌ നിങ്ങൾ കണ്ടെത്തു​ന്നു​വെ​ങ്കിൽ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കുകൾ ഓർമ്മി​ക്കു​ന്നത്‌ നന്നായി​രി​ക്കും: “യാതൊ​ന്നും എന്നെ അതിന്റെ അടിമ​യാ​ക്കാൻ ഞാൻ സമ്മതി​ക്കു​ക​യില്ല.” (1 കൊരി​ന്ത്യർ 6:12, ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ) അപ്പോൾ പിന്നെ നിങ്ങൾക്ക്‌ എങ്ങനെ​യാണ്‌ ററി. വിയുടെ അടിമ​ത്വ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​നാ​കാ​നും അതു കാണു​ന്നത്‌ നിയ​ന്ത്രി​ക്കാ​നും കഴിയു​ന്നത്‌?

എഴുത്തു​കാ​രി​യായ ലിൻഡ നീൽസൺ പ്രസ്‌താ​വി​ക്കു​ന്നു: “ലാക്കുകൾ വയ്‌ക്കാൻ പഠിക്കു​ന്ന​തി​ലൂ​ടെ​യാണ്‌ ആത്മനി​യ​ന്ത്രണം പാലി​ക്കു​ന്ന​തിന്‌ തുടക്കം കുറി​ക്കു​ന്നത്‌.” ആദ്യമാ​യി നിങ്ങളു​ടെ ഇപ്പോ​ഴത്തെ ശീലങ്ങൾ അപഗ്ര​ഥി​ക്കുക. ഒരാഴ്‌ച​ത്തേക്ക്‌ ഏതുതരം പരിപാ​ടി​കൾ നിങ്ങൾ നിരീ​ക്ഷി​ക്കു​ന്നു എന്നും ഓരോ ദിവസ​വും ററി. വി. സെററി​ന്റെ മുമ്പിൽ എന്തു സമയം ചെലവ​ഴി​ക്കു​ന്നു എന്നും ഉളളതി​ന്റെ ഒരു രേഖ സൂക്ഷി​ക്കുക. നിങ്ങൾ വീട്ടിൽ എത്തിയാ​ലു​ടൻ അതു ഓൺ ചെയ്യാ​റു​ണ്ടോ? എപ്പോ​ഴാണ്‌ അത്‌ ഓഫ്‌ ചെയ്യു​ന്നത്‌? ഓരോ വാരത്തി​ലും ഏതെല്ലാം പരിപാ​ടി​ക​ളാണ്‌ നിങ്ങൾ “കാണണ​മെന്ന്‌ നിർബ്ബന്ധം പിടി​ക്കു​ന്നത്‌?” നിങ്ങൾ ആ രേഖ പരി​ശോ​ധി​ക്കു​മ്പോൾ ഞെട്ടി​പ്പോ​യേ​ക്കാം.

നിങ്ങൾ ഏതുതരം പരിപാ​ടി​ക​ളാണ്‌ കണ്ടു​കൊ​ണ്ടി​രു​ന്നത്‌ എന്ന്‌ ഒരു സൂക്ഷ്‌മ നിരീ​ക്ഷണം നടത്തുക. “അണ്ണാക്കു​ഭ​ക്ഷണം രുചി​ക്കു​ന്ന​തു​പോ​ലെ ചെവി വാക്കു​കളെ പരി​ശോ​ധി​ക്കു​ന്നി​ല്ല​യോ?” എന്ന്‌ ബൈബിൾ ചോദി​ക്കു​ന്നു. (ഇയ്യോബ്‌ 12:11) അതു​കൊണ്ട്‌ ഏതു പരിപാ​ടി​യാണ്‌ കാണാൻ കൊള​ളാ​വു​ന്നതു എന്ന്‌ തിരി​ച്ച​റി​യു​ന്ന​തിന്‌ (നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ ബുദ്ധി​യു​പ​ദേ​ശ​ത്തോ​ടൊ​പ്പം) വിവേചന ഉപയോ​ഗി​ക്കുക. ചിലയാ​ളു​കൾ ഏതു പരിപാ​ടി​കൾ കാണണ​മെന്ന്‌ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ക​യും ആ പരിപാ​ടി​കൾക്കു​മാ​ത്രം ററി. വി. ഓൺ ചെയ്യു​ക​യും ചെയ്യുന്നു! മററു ചിലർ ക്ലാസ്സുളള ദിവസ​ങ്ങ​ളിൽ ററി. വി. വേണ്ട എന്ന ചട്ടം വെയ്‌ക്കു​ക​യോ അല്ലെങ്കിൽ ദിവസം ഒരു മണിക്കൂർ മാത്രം എന്നു പരിമി​തി വെയ്‌ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ കൂടുതൽ കർക്കശ​മായ നടപടി​കൾ സ്വീക​രി​ക്കു​ന്നു.

നിശബ്ദ​മാ​യി​രി​ക്കുന്ന ഒരു ററി. വി. സെററ്‌ നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം കഠിന​മായ ഒരു പ്രലോ​ഭ​ന​മാ​ണെ​ങ്കി​ലോ? ഒരു കുടും​ബം ഇങ്ങനെ​യാണ്‌ ആ പ്രശ്‌നം പരിഹ​രി​ച്ചത്‌: “സാധാ​ര​ണ​യാ​യി കണ്ണിൽ പെടാ​തി​രി​ക്കാൻ ഞങ്ങൾ ടെലി​വി​ഷൻ സെററ്‌ സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌ നിലയറ മുറി​യി​ലാണ്‌ . . . അതു​കൊണ്ട്‌ വീട്ടി​ലേക്ക്‌ വരു​മ്പോ​ഴേ ററി. വി. ഓൺ ചെയ്യാ​നു​ളള പ്രലോ​ഭനം ഉണ്ടാകു​ന്നില്ല. എന്തെങ്കി​ലും വീക്ഷി​ക്കു​ന്ന​തിന്‌ നിങ്ങൾ അങ്ങോട്ട്‌ ഇറങ്ങി ചെല്ലേണ്ട ആവശ്യ​മുണ്ട്‌.” നിങ്ങളു​ടെ സെററ്‌ ഒരു പെട്ടി​യ്‌ക്ക​കത്ത്‌ പൂട്ടി സൂക്ഷി​ക്കു​ക​യോ അല്ലെങ്കിൽ അതിന്റെ പ്ലഗ്ഗ്‌ ഊരി​യി​ട്ടേ​യ്‌ക്കു​ക​യൊ ചെയ്‌താ​ലും ഏതാണ്ട്‌ അതേ ഫലം തന്നെയുണ്ട്‌.

രസാവ​ഹ​മാ​യി, “ററി. വി ഇല്ലാ വാര”ത്തിൽ പങ്കെടുത്ത യുവജ​നങ്ങൾ ററി. വി. ‘ഇല്ലാഞ്ഞ​തി​ന്റെ പ്രയാ​സ​ത്തിൻ’ മദ്ധ്യേ ററി. വിക്ക്‌ പകരമാ​യി ക്രിയാ​ത്മ​ക​മായ ചില കാര്യങ്ങൾ കണ്ടെത്തി. ഒരു പെൺകു​ട്ടി ഇപ്രകാ​രം അനുസ്‌മ​രി​ച്ചു: “ഞാൻ എന്റെ മമ്മി​യോട്‌ സംസാ​രി​ച്ചു. എന്റെ ശ്രദ്ധ മമ്മിക്കും ററി. വി. സെററി​നു​മാ​യി പങ്കുവ​യ്‌ക്കാ​ഞ്ഞ​തി​നാൽ എന്റെ വീക്ഷണ​ത്തിൽ മമ്മി കൂടുതൽ രസമുളള ഒരു വ്യക്തി​യാ​യി​ത്തീർന്നു.” മറെറാ​രു പെൺകു​ട്ടി ആ സമയം പാചക കല പഠിക്കാൻ ഉപയോ​ഗി​ച്ചു. “ററി. വി. വീക്ഷി​ക്കു​ന്ന​തി​നു​പ​കരം പാർക്കിൽ പോകു​ന്ന​തോ” അല്ലെങ്കിൽ മീൻ പിടി​ക്കു​ന്ന​തോ വായി​ക്കു​ന്ന​തോ ബീച്ചിൽ പോകു​ന്ന​തോ രസകരം ആണെന്ന്‌ ജെയിസൺ എന്നു പേരായ ഒരു ആൺകുട്ടി കണ്ടെത്തി.

“കർത്താ​വി​ന്റെ വേലയിൽ ധാരാളം ചെയ്യാ​നു​ണ്ടാ​യി​രി​ക്കു”ന്നതാണ്‌ ററി. വി. വീക്ഷണം നിയ​ന്ത്രി​ക്കു​ന്ന​തി​നു​ളള മറെറാ​രു താക്കോൽ എന്ന്‌ വയൻറി​ന്റെ അനുഭവം (“ഞാൻ ഒരു ററി. വി. ആസക്തനാ​യി​രു​ന്നു” എന്ന ശീർഷ​ക​ത്തോ​ടു​കൂ​ടിയ അനുബന്ധം കാണുക.) ചിത്രീ​ക​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:58) ദൈവ​ത്തോട്‌ അടുത്തു ചെല്ലു​ന്ന​തും ഇപ്പോൾ ലഭ്യമാ​യി​രി​ക്കുന്ന അനേകം നല്ല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ ബൈബിൾ പഠിക്കു​ന്ന​തും ദൈവ​ത്തി​ന്റെ വേലയിൽ തെര​ക്കോ​ടെ ഏർപ്പെ​ടു​ന്ന​തും ററി. വിയി​ലു​ളള ആസക്തി ഇല്ലാതാ​ക്കാൻ നിങ്ങളെ സഹായി​ക്കും എന്ന്‌ നിങ്ങളും കണ്ടെത്തും. (യാക്കോബ്‌ 4:8) ററി. വി. വീക്ഷണം പരിമി​ത​പ്പെ​ടു​ത്തു​ന്ന​തി​നാൽ നിങ്ങളു​ടെ ചില ഇഷ്ടപ്പെട്ട പരിപാ​ടി​കൾ വിട്ടു​ക​ള​യേ​ണ്ടി​വ​രും എന്നതു വാസ്‌ത​വ​മാണ്‌. എന്നാൽ ഒരു അടിമ​യെ​പ്പോ​ലെ എല്ലാ പരിപാ​ടി​ക​ളും ശ്രദ്ധി​ച്ചു​കൊണ്ട്‌ നിങ്ങൾ എന്തിന്‌ ററി. വി. പൂർണ്ണ​മാ​യി ഉപയോ​ഗി​ക്കണം? (1 കൊരി​ന്ത്യർ 7:29, 31 കാണുക.) “ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച്‌ അതിനെ ഒരു അടിമ​യെ​പ്പോ​ലെ നടത്തുന്നു” എന്ന്‌ ഒരിക്കൽ പറഞ്ഞ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പൊ​ലെ നിങ്ങ​ളെ​ത്തന്നെ ‘നിയ​ന്ത്രി​ക്കു​ന്ന​താണ്‌’ നല്ലത്‌. (1 കൊരി​ന്ത്യർ 9:27) ഒരു ററി. വി. സെററി​ന്റെ അടിമ​യാ​യി​രി​ക്കു​ന്ന​തി​നേ​ക്കാൾ നല്ലത്‌ അതല്ലേ?

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ചില യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ററി. വി. കാണു​ന്നത്‌ ഒരു ആസക്തി​യാ​ണെന്ന്‌ പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ അതിരു കടന്ന ററി. വി. കാണലി​ന്റെ സാദ്ധ്യ​മായ ചില ദോഷ​ഫ​ലങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ ററി. വി. വീക്ഷണം നിയി​ന്ത്രി​ക്കാ​നു​ളള ചില മാർഗ്ഗ​ങ്ങ​ളേവ?

◻ ററി. വി. കാണു​ന്ന​തിന്‌ പകരം നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

[295-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എനിക്കു ഒരു വിഷാ​ദാ​വസ്ഥ അനുഭ​വ​പ്പെ​ട്ടി​രി​ക്കു​ന്നു . . . എനിക്ക്‌ ഭ്രാന്ത്‌ പിടി​ക്കു​ക​യാണ്‌.”—“ററി. വി. ഇല്ലാ വാര” പരിപാ​ടി​യിൽ പങ്കെടുത്ത 12 വയസ്സു​കാ​രി സൂസൻ

[292, 293 പേജു​ക​ളി​ലെ ചതുരം]

‘ഞാൻ ഒരു ററി. വി. ആസക്തനാ​യി​രു​ന്നു’—ഒരു അഭിമുഖ സംഭാ​ഷ​ണം

സംഭാഷണം നടത്തിയ ആൾ: നിങ്ങൾ ററി. വിയിൽ കുരു​ങ്ങി​യ​പ്പോൾ എത്ര വയസ്സ്‌ പ്രായ​മു​ണ്ടാ​യി​രു​ന്നു?

വയൻറ്‌: ഏതാണ്ട്‌ 10 വയസ്സ്‌. ഞാൻ സ്‌കൂ​ളിൽ നിന്ന്‌ വന്നാലു​ടനെ ററി. വി. ഓൺ ചെയ്യു​മാ​യി​രു​ന്നു. ആദ്യം ഞാൻ കാർട്ടൂൺ ചിത്ര​ങ്ങ​ളും കൊച്ചു​കു​ട്ടി​കൾക്കു​വേ​ണ്ടി​യു​ളള പരിപാ​ടി​ക​ളും ശ്രദ്ധി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌ ന്യൂസ്സി​ന്റെ സമയമാ​യി​രു​ന്നു, . . . ഞാൻ അടുക്ക​ള​യിൽ പോയി എന്തെങ്കി​ലും എടുത്തു ഭക്ഷിക്കും. പിന്നീട്‌ ഞാൻ മടങ്ങി​ച്ചെന്ന്‌ ഉറങ്ങാൻ പോകു​ന്ന​തു​വരെ ററി. വി. കണ്ടു​കൊ​ണ്ടി​രി​ക്കും.

സംഭാഷണം നടത്തിയ ആൾ: അപ്പോൾ സുഹൃ​ത്തു​ക്ക​ളോ​ടു കൂടെ ചെലവ​ഴി​ക്കാൻ നിങ്ങൾക്ക്‌ എപ്പോ​ഴാ​യി​രു​ന്നു സമയം?

വയൻറ്‌: ററി. വിയാ​യി​രു​ന്നു എന്റെ സുഹൃത്ത്‌.

സംഭാഷണം നടത്തിയ ആൾ: അപ്പോൾ താങ്കൾക്ക്‌ ഒരിക്ക​ലും കളികൾക്കും സ്‌പോർട്ട്‌സി​നും സമയമി​ല്ലാ​യി​രു​ന്നു, അല്ലേ?

വയൻറ്‌: [ചിരി​ച്ചു​കൊണ്ട്‌] എനിക്ക്‌ കായിക രംഗത്ത്‌ യാതൊ​രു കഴിവു​മില്ല. എല്ലായ്‌പ്പോ​ഴും ററി. വി. കണ്ടിരു​ന്ന​തി​നാൽ എനിക്കത്‌ വികസി​പ്പി​ക്കാൻ കഴിഞ്ഞില്ല. ബാസ്‌ക്ക​ററ്‌ ബോളിൽ ഞാൻ വളരെ മോശം കളിക്കാ​ര​നാണ്‌. കായിക പരിശീ​ലന ക്ലാസ്സിൽ ഞാൻ ഏററം താഴേ​ക്കി​ട​യി​ലാ​യി​രു​ന്നു. എന്നാലും എന്റെ കായിക പ്രാപ്‌തി​കൾ അല്‌പം കൂടി വികസി​പ്പി​ച്ചി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ആശിക്കു​ന്നു—അതേപ്പ​ററി വീമ്പു പറഞ്ഞു നടക്കാനല്ല, അല്‌പം​കൂ​ടെ അതൊക്കെ ഒന്ന്‌ ആസ്വദി​ക്കാൻ.

സംഭാഷണം നടത്തിയ ആൾ: താങ്കളു​ടെ ഗ്രെയി​ഡു​കൾ എങ്ങനെ​യു​ണ്ടാ​യി​രു​ന്നു?

വയൻറ്‌: ഗ്രാമർ സ്‌കൂ​ളിൽ ഞാൻ ഒരു തരത്തിൽ രക്ഷപ്പെ​ട്ടു​പോ​ന്നു. രാത്രി വൈകി​യി​രുന്ന്‌ അവസാ​ന​നി​മി​ഷം ഞാൻ ഗൃഹപാ​ഠ​മൊ​ക്കെ ചെയ്‌തു തീർക്കു​മാ​യി​രു​ന്നു. എന്നാൽ ഞാൻ മോശ​മായ പഠന രീതികൾ വികസി​പ്പി​ച്ചെ​ടു​ത്തി​രു​ന്ന​തി​നാൽ ഹൈസ്‌കൂ​ളിൽ കൂടുതൽ പ്രയാസം അനുഭ​വ​പ്പെട്ടു.

സംഭാഷണം നടത്തിയ ആൾ: അത്ര​യേറെ ററി. വി. പരിപാ​ടി​കൾ കണ്ടത്‌ താങ്കളെ ബാധി​ച്ചി​ട്ടു​ണ്ടോ?

വയൻറ്‌: ഉവ്വ്‌. ചില​പ്പോൾ മററ്‌ ആളുക​ളോ​ടു​കൂ​ടെ​യാ​യി​രി​ക്കു​മ്പോൾ സംഭാ​ഷ​ണ​ത്തിൽ പങ്കു​ചേ​രു​ന്ന​തി​നു​പ​കരം ഒരു ററി. വി. പരിപാ​ടി ശ്രദ്ധി​ക്കു​ന്ന​തു​പോ​ലെ ഞാൻ വെറുതെ അവരെ നോക്കി​യി​രി​ക്കും. ആളുക​ളോട്‌ കുറച്ചു​കൂ​ടി നന്നായി ബന്ധപ്പെ​ടാൻ കഴിഞ്ഞി​രു​ന്നെ​ങ്കി​ലെന്ന്‌ ഞാൻ ആശിക്കു​ന്നു.

സംഭാഷണം നടത്തിയ ആൾ: എന്നാൽ ഈ സംഭാ​ഷ​ണ​ത്തിൽ താങ്കൾ നന്നായി ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. പ്രത്യ​ക്ഷ​ത്തിൽ താങ്കൾ ആ ആസക്തി​യിൽനിന്ന്‌ മോചി​ത​നാ​യി​രി​ക്കു​ന്നു.

വയൻറ്‌: ഹൈസ്‌കൂ​ളിൽ പ്രവേ​ശി​ച്ചു കഴിഞ്ഞ​പ്പോൾ ഞാൻ ററി. വിയിൽനിന്ന്‌ അകലാൻ തുടങ്ങി. . . . ഞാൻ യുവസാ​ക്ഷി​ക​ളു​ടെ സഹവാസം അന്വേ​ഷി​ക്കു​ക​യും ആത്മീയ​മാ​യി അഭിവൃ​ദ്ധി​പ്പെ​ടാൻ ആരംഭി​ക്കു​ക​യും ചെയ്‌തു.

സംഭാഷണം നടത്തിയ ആൾ: എന്നാൽ അതിന്‌ നിങ്ങളു​ടെ ററി. വി. കാണലു​മാ​യി എന്തു ബന്ധമാണ്‌ ഉണ്ടായി​രു​ന്നത്‌?

വയൻറ്‌: ആത്മീയ കാര്യ​ങ്ങ​ളോ​ടു​ളള എന്റെ വിലമ​തിപ്പ്‌ വർദ്ധി​ച്ച​പ്പോൾ ഞാൻ കാണാ​റു​ണ്ടാ​യി​രുന്ന പല പരിപാ​ടി​ക​ളും യഥാർത്ഥ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ പററി​യതല്ല എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. കൂടാതെ ബൈബിൾ കൂടു​ത​ലാ​യി പഠി​ക്കേ​ണ്ട​തി​ന്റെ​യും ക്രിസ്‌തീയ മീററിം​ഗു​കൾക്ക്‌ തയ്യാറാ​കേ​ണ്ട​തി​ന്റെ​യും ആവശ്യം എനിക്ക്‌ അനുഭ​വ​പ്പെട്ടു. അതിന്റെ അർത്ഥം ററി. വി. കാണൽ ഭൂരി​ഭാ​ഗ​വും വെട്ടി​ച്ചു​രു​ക്കുക എന്നായി​രു​ന്നു. എന്നാൽ അതു എളുപ്പ​മാ​യി​രു​ന്നില്ല. ശനിയാഴ്‌ച്ച രാവി​ലെ​യു​ളള കാർട്ടൂൺ ചിത്രങ്ങൾ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു. എന്നാൽ ശനിയാഴ്‌ച്ച രാവിലെ തന്നോ​ടൊ​പ്പം വീടു​തോ​റു​മു​ളള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ സഭയിലെ ഒരു സഹോ​ദരൻ എന്നെ ക്ഷണിച്ചു. അതു ശനിയാഴ്‌ച്ച രാവി​ലത്തെ എന്റെ ററി. വി. ശീലം മാററി. അതു​കൊണ്ട്‌ കാല​ക്ര​മ​ത്തിൽ എന്റെ ററി. വി. കാണൽ പരിമി​ത​പ്പെ​ടു​ത്താൻ ഞാൻ യഥാർത്ഥ​ത്തിൽ പഠിച്ചു.

സംഭാഷണം നടത്തിയ ആൾ: ഇന്ന്‌ എങ്ങനെ​യുണ്ട്‌?

വയൻറ്‌: കൊള​ളാം, ററി. വി. ഓൺ ചെയ്‌തി​രി​ക്കു​ക​യാ​ണെ​ങ്കിൽ എനിക്ക്‌ യാതൊ​ന്നും ചെയ്യാൻ കഴിയില്ല എന്നൊരു പ്രശ്‌നം എനിക്ക്‌ ഇപ്പോ​ഴു​മുണ്ട്‌. അതു​കൊണ്ട്‌ ഞാൻ മിക്ക​പ്പോ​ഴും അത്‌ ഓഫ്‌ ചെയ്‌ത്‌ ഇട്ടേയ്‌ക്കും. വാസ്‌ത​വ​ത്തിൽ ഏതാനും മാസം മുമ്പ്‌ എന്റെ ററി. വി. കേടായി. അതു നന്നാക്കി​ക്കാൻ ഞാൻ ഇതുവരെ കൂട്ടാ​ക്കി​യി​ട്ടില്ല.

[291-ാം പേജിലെ ചിത്രം]

ററി. വി. കാണു​ന്നത്‌ ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഗൗരവ​മായ ഒരു ആസക്തി യാണ്‌

[294-ാം പേജിലെ ചിത്രം]

ടെലിവിഷൻ അത്ര സൗകര്യ​പ്ര​ദ​മ​ല്ലാത്ത ഒരു സ്ഥലത്തു വയ്‌ക്കു​മ്പോൾ അത്‌ ഓൺ ചെയ്യാ​നു​ളള പ്രലോ​ഭനം കുറഞ്ഞി​രി​ക്കും