വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്‌ യഥാർത്ഥ സ്‌നേഹമാണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?

അത്‌ യഥാർത്ഥ സ്‌നേഹമാണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?

അധ്യായം 31

അത്‌ യഥാർത്ഥ സ്‌നേ​ഹ​മാ​ണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?

തിളക്ക​മാർന്ന കണ്ണുക​ളു​ളള ശൃംഗാ​ര​ക്കാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രേമ​മെ​ന്നത്‌ ആയുസ്സിൽ ഒരിക്കൽമാ​ത്രം നിങ്ങളെ പിടി​കൂ​ടുന്ന പരമാ​ന​ന്ദ​ത്തി​ന്റെ ഒരനു​ഭ​വ​മാണ്‌. പ്രേമ​മെ​ന്നത്‌ ഹൃദയ​ത്തി​ന്റെ ഒരു സംഗതി​യാ​ണെന്ന്‌, മനസ്സി​ലാ​ക്കാൻ കഴിയാത്ത, അനുഭ​വി​ച്ച​റി​യു​ക​മാ​ത്രം ചെയ്യാ​വുന്ന, ഒന്നാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. പ്രേമം എല്ലാറ​റി​നെ​യും കീഴട​ക്കു​ക​യും എന്നേക്കും നിലനിൽക്കു​ക​യും ചെയ്യുന്നു . . .

അതൊ​ക്കെ​യാണ്‌ പ്രേമ ബദ്ധരുടെ പതിവ്‌ പല്ലവികൾ. പ്രേമ​ത്തി​ലാ​കു​ന്നത്‌ അതുല്യ​മാം​വണ്ണം സുന്ദര​മായ ഒരു അനുഭൂ​തി​യാ​യി​രി​ക്കാൻ കഴിയും എന്നതിന്‌ സംശയ​മില്ല. എന്നാൽ യഥാർത്ഥ പ്രേമം എന്താണ്‌?

പ്രഥമ ദർശന​ത്തിൽ പ്രേമ​മോ?

ഡേവിഡ്‌ ആദ്യമാ​യി ഒരു പാർട്ടി​യിൽ വച്ച്‌ ജാനെ​റ​റി​നെ കണ്ടുമു​ട്ടി. അവളുടെ രൂപലാ​വ​ണ്യം നിമി​ത്ത​വും അവൾ ചിരി​ച്ച​പ്പോൾ അവളുടെ കണ്ണിന്റെ മുമ്പി​ലേക്ക്‌ അവളുടെ മുടി ഉതിർന്നു​വീ​ണതു മൂലവും അയാൾ അവളിൽ ആകൃഷ്ട​നാ​യി. അയാളു​ടെ തവിട്ടു​നി​റ​മു​ളള കണ്ണുക​ളും രസകര​മായ സംഭാ​ഷ​ണ​വും നിമിത്തം ജാനെ​റ​റും വശീക​രി​ക്ക​പ്പെ​ട്ടു​പോ​യി. അത്‌ പ്രഥമ ദർശന​ത്തിൽ തന്നെയു​ളള പരസ്‌പര പ്രേമം പോലെ തോന്നി​ച്ചു!

അടുത്ത മൂന്നാ​ഴ്‌ച​ക്കാ​ല​ത്തേക്ക്‌ ഡേവി​ഡും ജാനെ​റ​റും കൂട്ടു പിരി​യാ​തെ നടന്നു. പിന്നീട്‌ ഒരു രാത്രി ജാനെ​റ​റിന്‌ ഒരു മുൻ ബോയ്‌ഫ്ര​ണ്ടിൽ നിന്ന്‌ ഭീഷണി​പ്പെ​ടു​ത്തുന്ന ഒരു ഫോൺ സന്ദേശം ലഭിച്ചു. ആശ്വാ​സ​ത്തി​നാ​യി അവൾ ഡേവി​ഡി​നെ വിളിച്ചു. ഡേവി​ഡാ​കട്ടെ ഭയപ്പെട്ട്‌, ഭ്രമിച്ച്‌, തണുപ്പൻ മട്ടിൽ പ്രതി​ക​രി​ച്ചു. എന്നെന്നും നിലനിൽക്കു​മെന്ന്‌ അവർ കരുതിയ പ്രേമം അന്നു രാത്രി മരിച്ചു.

പ്രഥമ ദർശന​ത്തി​ലെ പ്രേമം എക്കാല​വും നിലനിൽക്കു​മെന്ന്‌ നിങ്ങളെ വിശ്വ​സി​പ്പി​ക്കാൻ സിനി​മ​ക​ളും പുസ്‌ത​ക​ങ്ങ​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും എല്ലാം ശ്രമി​ക്കു​ന്നു. രണ്ടു വ്യക്തികൾ സാധാ​ര​ണ​യാ​യി ആദ്യം അന്യോ​ന്യം ശ്രദ്ധി​ക്കാൻ ഇടയാ​ക്കു​ന്നത്‌ ശാരീ​രിക ആകർഷ​ണ​മാ​ണെ​ന്നത്‌ സമ്മതി​ക്കു​ന്നു. ഒരു ചെറു​പ്പ​ക്കാ​രൻ പറഞ്ഞ​പ്ര​കാ​രം: “ഒരു വ്യക്തി​യു​ടെ വ്യക്തി​ത്വം ‘കാണുക’ പ്രയാ​സ​മാണ്‌.” എന്നാൽ ഒരു ബന്ധത്തിന്‌ ഏതാനും മണിക്കൂ​റു​ക​ളോ ദിവസ​ങ്ങ​ളോ മാത്രം പഴക്കമു​ള​ള​പ്പോൾ ഒരുവൻ “പ്രേമി​ക്കു​ന്നത്‌” എന്തി​നെ​യാണ്‌? അതു ആ വ്യക്തി പതിപ്പി​ക്കുന്ന പ്രതി​ച്ഛാ​യയെ അല്ലേ? വാസ്‌ത​വ​ത്തിൽ ആ വ്യക്തി​യു​ടെ ചിന്തക​ളെ​യും പ്രതീ​ക്ഷ​ക​ളെ​യും ഭയപ്പാ​ടു​ക​ളെ​യും പദ്ധതി​ക​ളെ​യും ശീലങ്ങ​ളെ​യും കഴിവു​ക​ളെ​യും പ്രാപ്‌തി​ക​ളെ​യും കുറിച്ച്‌ നിങ്ങൾക്ക്‌ ഏറെ​യൊ​ന്നും അറിഞ്ഞു​കൂ​ടാ. നിങ്ങൾ കണ്ടിരി​ക്കു​ന്നത്‌ പുറം​തോട്‌ മാത്ര​മാണ്‌. “ഹൃദയ​ത്തി​ന്റെ ഗൂഢ മനുഷ്യ​നെയല്ല.” (1 പത്രോസ്‌ 3:4) അത്തരം പ്രേമം എത്ര നിലനിൽക്കു​ന്ന​താ​യി​രി​ക്കും?

പ്രത്യ​ക്ഷ​തകൾ വഞ്ചനാ​ത്മ​ക​മാണ്‌

കൂടാതെ പുറ​മേ​യു​ളള പ്രത്യ​ക്ഷ​തകൾ വഞ്ചനാ​ത്മ​ക​മാ​യി​രു​ന്നേ​ക്കാം. ബൈബിൾ പറയുന്നു: “ലാവണ്യം വ്യാജ​മാ​യി​രി​ക്കാം. സൗന്ദര്യം വ്യർത്ഥ​മാ​യി​രി​ക്കാം.” ഒരു സമ്മാന​ത്തി​ന്റെ പുറ​മേ​യു​ളള തിളക്ക​മാർന്ന ആവരണം അകത്ത്‌ എന്താണ്‌ ഉളളത്‌ എന്നതി​നെ​പ്പ​ററി യാതൊ​ന്നും നിങ്ങ​ളോട്‌ പറയു​ന്നില്ല. വാസ്‌ത​വ​ത്തിൽ, ഏററം ഭംഗി​യായ ഒരു ആവരണം ഒന്നിനും കൊള​ളാത്ത ഒരു സമ്മാനത്തെ പൊതി​ഞ്ഞേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 31:30.

സദൃശ​വാ​ക്യ​ങ്ങൾ പറയുന്നു: “സൗന്ദര്യ​മു​ണ്ടെ​ങ്കി​ലും വിവേകം വിട്ടക​ലുന്ന സ്‌ത്രീ പന്നിയു​ടെ മൂക്കിലെ സ്വർണ്ണ​വ​ളയം പോ​ലെ​യാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 11:22) ബൈബിൾ കാലങ്ങ​ളിൽ മൂക്കിലെ വളയങ്ങൾ ഒരു സാധാരണ ആഭരണ​മാ​യി​രു​ന്നു. അവ സാധാ​ര​ണ​യാ​യി കട്ടിസ്വർണ്ണം കൊണ്ടു നിർമ്മി​ക്ക​പ്പെ​ട്ട​വ​യും വളരെ ആകർഷ​ക​വു​മാ​യി​രു​ന്നു. സ്വാഭാ​വി​ക​മാ​യും ഒരു സ്‌ത്രീ​യിൽ നിങ്ങൾ ആദ്യം ശ്രദ്ധി​ക്കുന്ന ആഭരണം അത്തര​മൊ​രു വളയമാ​യി​രി​ക്കും.

ഉചിത​മാ​യി, ആ സദൃശ​വാ​ക്യം പുറമേ സുന്ദരി​യാ​യി​കാ​ണ​പ്പെ​ടു​ന്ന​വ​ളും എന്നാൽ “വിവേക”മില്ലാ​ത്ത​വ​ളു​മായ ഒരു സ്‌ത്രീ​യെ ഒരു “പന്നിയു​ടെ മൂക്കിലെ വളയ​ത്തോട്‌” താരത​മ്യ​പ്പെ​ടു​ത്തു​ന്നു. വിവേ​ക​മി​ല്ലാ​ത്ത​വൾക്ക്‌ സൗന്ദര്യം യോജി​ക്കു​ന്നില്ല; അത്‌ അവൾക്ക്‌ പ്രയോ​ജ​ന​മി​ല്ലാത്ത ഒരു അലങ്കാര വസ്‌തു​വാണ്‌. ഒടുവിൽ, ഒരു സുന്ദര​മായ മൂക്കുത്തി ഒരു പന്നിയെ സൗന്ദര്യ​മു​ള​ള​താ​ക്കു​ന്ന​തിൽ അധിക​മൊ​ന്നും അതു അവളെ ആകർഷ​ക​യാ​ക്കു​ക​യില്ല! അപ്പോൾ ആരു​ടെ​യെ​ങ്കി​ലും ബാഹ്യ​സൗ​ന്ദ​ര്യം കണ്ടു​കൊണ്ട്‌ മാത്രം ‘പ്രേമത്തി’ലാകു​ന്ന​തും അകമേ ആ വ്യക്തി എങ്ങനെ​യു​ള​ള​യാ​ളാണ്‌ എന്നത്‌ അവഗണി​ക്കു​ന്ന​തും എന്തൊരു അബദ്ധമാണ്‌.

“എല്ലാറ​റി​ലും കപടം നിറഞ്ഞത്‌”

എന്നിരു​ന്നാ​ലും പ്രേമം സംബന്ധിച്ച കാര്യ​ങ്ങ​ളിൽ തെററു​പ​റ​റാത്ത തീരു​മാ​നം ചെയ്യാൻ കഴിയു​ന്നത്‌ മമനു​ഷ്യ​ന്റെ ഹൃദയ​ത്തി​നാണ്‌ എന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. ‘നിങ്ങളു​ടെ ഹൃദയ​ത്തിന്‌ ശ്രദ്ധ കൊടു​ക്കുക മാത്രം ചെയ്യുക’ എന്ന്‌ അവർ വാദി​ക്കു​ന്നു. ‘അതു യഥാർത്ഥ പ്രേമ​മാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ അതു തിരി​ച്ച​റി​യാൻ കഴിയും!’ സങ്കടക​ര​മെന്ന്‌ പറയട്ടെ, വസ്‌തു​തകൾ ഈ ധാരണ​യ്‌ക്കു നേരെ എതിരാണ്‌. 1,079 യുവജ​നങ്ങൾ (പ്രായം 18-നും 24-നും മദ്ധ്യേ) അന്നുവരെ ശരാശരി ഏഴു​പ്രാ​വ​ശ്യം പ്രേമ​ബ​ദ്ധ​രാ​യ​താ​യി ഒരു സർവ്വേ​യിൽ വെളി​പ്പെ​ടു​ത്തി. കഴിഞ്ഞ​കാ​ലത്തെ തങ്ങളുടെ പ്രേമ​ബ​ന്ധങ്ങൾ വെറും ഭ്രമങ്ങൾ, പെട്ടെന്ന്‌ മാഞ്ഞു​മറഞ്ഞ വികാ​രങ്ങൾ മാത്ര​മാ​യി​രു​ന്നു​വെന്ന്‌ അവരിൽ മിക്കവ​രും സമ്മതിച്ചു. എന്നാൽ ഈ “യുവജ​ന​ങ്ങ​ളെ​ല്ലാം ഇപ്പോൾ അവർക്ക്‌ അനുഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​തി​നെ യഥാർത്ഥ​സ്‌നേഹം എന്ന്‌ വിവരി​ച്ചു”! എന്നാൽ അവരിൽ മിക്കവ​രും സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഭാവി​യിൽ ഒരു കാലത്ത്‌ ഇപ്പോ​ഴത്തെ ബന്ധത്തെ കഴിഞ്ഞ കാലത്ത്‌ ഉണ്ടായി​രു​ന്ന​വ​യെ​പ്പോ​ലെ വെറും ഭ്രമങ്ങ​ളാ​യി വീക്ഷി​ക്കും.

ഓരോ വർഷവും ആയിര​ക്ക​ണ​ക്കിന്‌ ഇണകൾ തങ്ങൾ ‘പ്രേമ​ത്തി​ലാണ്‌’ എന്ന മിഥ്യാ​ധാ​ര​ണ​യിൽ വിവാ​ഹി​ത​രാ​വു​ക​യും തങ്ങൾക്ക്‌ അബദ്ധം പററി എന്ന്‌ പെട്ടെന്ന്‌ തന്നെ തിരി​ച്ച​റി​യു​ക​യും ചെയ്യുന്നു, എന്നതാണ്‌ നിർഭാ​ഗ്യ​കരം. ഇത്തരം ഭ്രമങ്ങൾ “വിവേ​ക​മി​ല്ലാത്ത സ്‌ത്രീ​പു​രു​ഷൻമാ​രെ ആട്ടിൻ കുട്ടി​കളെ കശാപ്പു ശാലയി​ലേക്ക്‌ എന്നതു​പോ​ലെ ആകർഷി​ക്കു​ന്നു” എന്ന്‌ സെക്‌സ്‌, ലൗ, ഓർ ഇൻഫാ​ച്ചു​വേഷൻ എന്ന തന്റെ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ റേ ഷോർട്ട്‌ പറയുന്നു.

“സ്വന്തം ഹൃദയ​ത്തിൽ ആശ്രയി​ക്കു​ന്നവൻ മൂഢനാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 28:26) മിക്ക​പ്പോ​ഴും നമ്മുടെ ഹൃദയം എടുക്കുന്ന തീരു​മാ​നങ്ങൾ തെററാ​യി നയിക്ക​പ്പെ​ട്ട​തോ നടത്ത​പ്പെ​ട്ട​തോ ആയിരി​ക്കും. വാസ്‌ത​വ​ത്തിൽ “ഹൃദയം എല്ലാറ​റി​ലും കപടം നിറഞ്ഞ​താണ്‌,” എന്ന്‌ ബൈബിൾ പറയുന്നു. (യിരെ​മ്യാവ്‌ 17:9, ദി ലിവിംഗ്‌ ബൈബിൾ) എന്നാൽ മേൽപ്പറഞ്ഞ സദൃശ​വാ​ക്യം ഇപ്രകാ​രം തുടരു​ന്നു: “എന്നാൽ ജ്ഞാനത്തിൽ നടക്കു​ന്ന​വ​നാണ്‌ രക്ഷപ്രാ​പി​ക്കു​ന്നത്‌.” നിങ്ങൾക്കും ഭ്രമവും ബൈബിൾ വിവരി​ക്കുന്ന—ഒരിക്ക​ലും നിലച്ചു പോകാത്ത—സ്‌നേ​ഹ​വും തമ്മിലു​ളള വ്യത്യാ​സം മനസ്സി​ലാ​ക്കു​ന്ന​തി​നാൽ മററു യുവജ​നങ്ങൾ അനുഭ​വി​ച്ചി​ട്ടു​ളള അപകട​ങ്ങ​ളിൽനി​ന്നും മോഹ​ഭം​ഗ​ങ്ങ​ളിൽനി​ന്നും രക്ഷപെ​ടാൻ കഴിയും.

സ്‌നേ​ഹ​വും ഭ്രമവും

“ഭ്രമം അന്ധമാണ്‌, ആ നിലയിൽ ആയിരി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. അതു യാഥാർത്ഥ്യ​ങ്ങൾക്കു​നേരെ നോക്കാൻ ആഗ്രഹി​ക്കു​ന്നില്ല” എന്ന്‌ 24 വയസ്സുളള കാൽവിൻ സമ്മതി​ക്കു​ന്നു. ഒരു 16 വയസ്സു​കാ​രി കെനിയ കൂട്ടി​ച്ചേർക്കു​ന്നു: “നിങ്ങൾ ഒരാളിൽ ഭ്രമി​ച്ചു​പോ​യാൽ പിന്നെ അവർ ചെയ്യു​ന്ന​തെ​ല്ലാം പരിപൂർണ്ണ​മാ​ണെന്ന്‌ നിങ്ങൾ ചിന്തി​ക്കു​ന്നു?”

ഭ്രമം വ്യാജ​മായ സ്‌നേ​ഹ​മാണ്‌. അത്‌ അയഥാർത്ഥ​വും സ്വാർത്ഥ​പ​ര​വു​മാണ്‌. ഭ്രമത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നവർ ഇങ്ങനെ സംസാ​രി​ക്കാൻ ചായ്‌വ്‌ കാണി​ക്കു​ന്നു: ‘ഞാൻ അയാ​ളോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ ഞാൻ വളരെ പ്രധാ​ന​പ്പെട്ട ഒരു വ്യക്തി​യാ​ണെന്ന്‌ എനിക്ക്‌ തോന്നു​ന്നു. എനിക്ക്‌ ഉറങ്ങാൻ കഴിയു​ന്നില്ല. ഇത്‌ എത്ര അത്ഭുത​ക​ര​മാ​ണെന്ന്‌ എനിക്ക്‌ ചിന്തി​ക്കാൻ കൂടി കഴിയു​ന്നില്ല.‘ അല്ലെങ്കിൽ ‘അവളുടെ സാന്നി​ദ്ധ്യം തന്നെ എനിക്ക്‌ സുഖം പകരുന്നു.’ “ഞാൻ” അല്ലെങ്കിൽ “എനിക്ക്‌” എന്ന പദം എത്ര പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു എന്ന്‌ നോക്കുക? സ്വാർത്ഥ​തയെ അടിസ്ഥാ​ന​മാ​ക്കി​യു​ളള ഒരു ബന്ധം തീർച്ച​യാ​യും തകരും! എന്നിരു​ന്നാ​ലും യഥാർത്ഥ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചു​ളള ബൈബി​ളി​ന്റെ വിവരണം കുറി​ക്കൊ​ള​ളുക: “സ്‌നേഹം ദീർഘ​ക്ഷ​മ​യും ദയയും ഉളളതാണ്‌. സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല, അതു നിഗളി​ക്കു​ന്നില്ല, ചീർക്കു​ന്നില്ല, അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല, സ്വന്തം താൽപ്പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല, ദേഷ്യ​പ്പെ​ടു​ന്നില്ല. അത്‌ ദ്രോഹം കണക്കി​ടു​ന്നില്ല.”—1 കൊരി​ന്ത്യർ 13:4, 5.

ബൈബിൾ തത്വങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ളള സ്‌നേഹം “സ്വാർത്ഥം അന്വേ​ഷി​ക്കാത്ത”താകയാൽ അവനവനെ കേന്ദ്രീ​ക​രി​ച്ചു​ള​ള​തോ സ്വാർത്ഥ​പ​ര​മോ അല്ല. രണ്ടു​പേർക്ക്‌ ശക്തമായ പ്രേമ വികാ​ര​ങ്ങ​ളോ പരസ്‌പ​രാ​കർഷ​ണ​മോ ഉണ്ടായി​രി​ക്കാ​മെ​ന്നത്‌ സത്യം​തന്നെ. എന്നാൽ ഈ വികാ​രങ്ങൾ ന്യായ​ബോ​ധ​ത്താ​ലും മറേറ​യാ​ളി​നോ​ടു​ളള ആഴമായ ആദരവി​നാ​ലും സന്തുലി​ത​മാ​ക്ക​പ്പെ​ടു​ന്നു. നിങ്ങൾക്ക്‌ യഥാർത്ഥ​ത്തിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ സ്വന്തം ക്ഷേമത്തി​ലും സന്തോ​ഷ​ത്തി​ലു​മെ​ന്ന​തു​പോ​ലെ നിങ്ങൾക്ക്‌ മറേറ വ്യക്തി​യു​ടേ​തി​ലും താല്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കും. ശക്തമായ വികാ​രങ്ങൾ ന്യായ​ബോ​ധത്തെ നശിപ്പി​ക്കാൻ നിങ്ങൾ അനുവ​ദി​ക്കു​ക​യില്ല.

യഥാർത്ഥ സ്‌നേ​ഹ​ത്തി​ന്റെ ഒരു ദൃഷ്ടാന്തം

യാക്കോ​ബി​നെ​യും റാഹേ​ലി​നെ​യും സംബന്ധിച്ച ബൈബിൾ വിവരണം ഇത്‌ വ്യക്തമാ​യി ചിത്രീ​ക​രി​ക്കു​ന്നു. റാഹേൽ തന്റെ പിതാ​വി​ന്റെ ആടുകൾക്ക്‌ വെളളം കൊടു​ക്കാൻ വേണ്ടി അവയെ ഒരു കിണറ​റി​ന​രി​കെ കൊണ്ടു വന്നപ്പോ​ഴാണ്‌ ഇവർ തമ്മിൽ കണ്ടുമു​ട്ടി​യത്‌. യാക്കോബ്‌ ഉടൻ അവളിൽ ആകൃഷ്ട​നാ​യത്‌ “അവളുടെ രൂപ ലാവണ്യ​വും മുഖസൗ​ന്ദ​ര്യ​വും” കൊണ്ട്‌ മാത്ര​മാ​യി​രു​ന്നില്ല മറിച്ച്‌ അവൾ യഹോ​വ​യു​ടെ ഒരു ആരാധ​ക​യാ​യി​രു​ന്ന​തു​കൊ​ണ്ടും കൂടെ​യാ​യി​രു​ന്നു.—ഉല്‌പത്തി 29:1-12, 17.

റാഹേ​ലി​ന്റെ കുടും​ബ​ത്തോ​ടൊ​പ്പം ഒരു മാസം മുഴുവൻ താമസി​ച്ച​ശേഷം താൻ റാഹേ​ലു​മാ​യി സ്‌നേ​ഹ​ത്തി​ലാ​ണെ​ന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു എന്നുമു​ളള വസ്‌തുത യാക്കോബ്‌ വെളി​പ്പെ​ടു​ത്തി. അതു വെറു​മൊ​രു ഭ്രമമാ​യി​രു​ന്നോ? തീർച്ച​യാ​യും അല്ല! ആ ഒരു മാസം​കൊണ്ട്‌ അയാൾ അവളെ അവളുടെ സ്വാഭാ​വിക പശ്ചാത്ത​ല​ത്തിൽ നിരീ​ക്ഷി​ച്ചി​രു​ന്നു—അവൾ അവളുടെ മാതാ​പി​താ​ക്ക​ളോ​ടും മററു​ള​ള​വ​രോ​ടും എങ്ങനെ പെരു​മാ​റി, ഒരു ഇടയ​പ്പെണ്ണ്‌ എന്ന നിലയിൽ അവൾ അവളുടെ ജോലി​കൾ എങ്ങനെ ചെയ്‌തു, യഹോ​വ​യു​ടെ ആരാധ​നയെ അവൾ എത്ര ഗൗരവ​മാ​യി എടുത്തു എന്നിവ​യെ​ല്ലാം. നിസ്സം​ശ​യ​മാ​യി അയാൾ അവളുടെ “ഏററം നല്ല” വശങ്ങളും “ഏററം മോശ​മായ” വശങ്ങളും കണ്ടു. അതു​കൊണ്ട്‌ അവളോ​ടു​ളള അയാളു​ടെ സ്‌നേഹം കടിഞ്ഞാ​ണി​ല്ലാത്ത വികാ​ര​മാ​യി​രു​ന്നില്ല, മറിച്ച്‌ ന്യായ​ബോ​ധ​ത്തിൻമേ​ലും ആഴമായ ആദരവിൻമേ​ലും അടിസ്ഥാ​ന​മാ​ക്കി​യു​ളള നിസ്വാർത്ഥ സ്‌നേ​ഹ​മാ​യി​രു​ന്നു.

സംഗതി അപ്രകാ​ര​മാ​യി​രു​ന്ന​തി​നാൽ അവളെ ഭാര്യ​യാ​യി ലഭിക്കു​ന്ന​തി​നു​വേണ്ടി അവളുടെ പിതാ​വി​നെ ഏഴു​കൊ​ല്ലം സേവി​ക്കാൻ ഒരുക്ക​മാണ്‌ എന്ന്‌ യാക്കോ​ബിന്‌ പറയാൻ കഴിഞ്ഞു. തീർച്ച​യാ​യും യാതൊ​രു ഭ്രമവും അത്രയും കാലം ദീർഘി​ക്കു​മാ​യി​രു​ന്നില്ല! മറേറ​യാ​ളി​നോ​ടു​ളള യഥാർത്ഥ സ്‌നേ​ഹ​ത്തി​നും നിസ്വാർത്ഥ താല്‌പ​ര്യ​ത്തി​നും മാത്രമേ ആ വർഷങ്ങൾ “ഏതാനും ദിവസങ്ങൾ” പോലെ തോന്നി​ക്കാൻ കഴിയു​മാ​യി​രു​ന്നു​ളളു. ആ യഥാർത്ഥ സ്‌നേഹം മൂലം അവർക്ക്‌ ആ കാല​ത്തെ​ല്ലാം നിർമ്മലത പാലി​ക്കാൻ കഴിഞ്ഞു.—ഉല്‌പത്തി 29:20, 21.

അതിന്‌ സമയ​മെ​ടു​ക്കും!

സമയം കടന്നു പോകു​ന്ന​തി​നാൽ യഥാർത്ഥ സ്‌നേ​ഹ​ത്തിന്‌ കോട്ട​മൊ​ന്നും തട്ടുന്നില്ല. വാസ്‌ത​വ​ത്തിൽ ആരോ​ടെ​ങ്കി​ലു​മു​ളള നമ്മുടെ വികാ​രങ്ങൾ എങ്ങനെ​യു​ള​ള​താണ്‌ എന്ന്‌ പരി​ശോ​ധി​ക്കു​ന്ന​തി​നു​ളള ഏററം നല്ല മാർഗ്ഗം കുറച്ചു സമയം കടന്നു​പോ​കാൻ അനുവ​ദി​ക്കു​ന്ന​താണ്‌. കൂടാതെ സാന്ദ്ര എന്നു പേരായ ഒരു യുവതി ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “‘ഇതാണ്‌ ഞാൻ. ഇപ്പോൾ നിങ്ങൾക്ക്‌ എന്നെപ്പ​ററി എല്ലാം അറിയാം’ എന്നു പറഞ്ഞു​കൊണ്ട്‌ ആരും തങ്ങളുടെ വ്യക്തി​ത്വം നിങ്ങൾക്ക്‌ തുറന്നു കാട്ടി​ത്ത​രു​ന്നില്ല.” ഇല്ല, നിങ്ങളു​ടെ താല്‌പ​ര്യം ഉണർത്തി​യി​ട്ടു​ളള ഒരാളെ അറിയു​ന്ന​തിന്‌ സമയം എടുക്കും.

ബൈബി​ളി​ന്റെ വെളി​ച്ച​ത്തിൽ നിങ്ങളു​ടെ പ്രേമത്തെ പരി​ശോ​ധി​ക്കു​ന്ന​തി​നും സമയം നിങ്ങളെ അനുവ​ദി​ക്കു​ന്നു. സ്‌നേഹം “അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല, സ്വന്തം താല്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല” എന്നും കൂടെ ഓർമ്മി​ക്കുക. നിങ്ങളു​ടെ സുഹൃ​ത്തിന്‌ നിങ്ങളു​ടെ പദ്ധതി​ക​ളു​ടെ വിജയ​ത്തിൽ താല്‌പ​ര്യ​മു​ണ്ടോ?—അതോ അയാളു​ടെ​യോ അവളു​ടെ​യോ പദ്ധതികൾ വിജയി​പ്പി​ക്കു​ന്ന​തി​ലേ താല്‌പ​ര്യം ഉളേളാ? അയാളോ അവളോ നിങ്ങളു​ടെ വീക്ഷണ​ത്തോട്‌, നിങ്ങളു​ടെ വികാ​ര​ങ്ങ​ളോട്‌ ആദരവ്‌ കാട്ടു​ന്നു​വോ? സ്വന്തം സംതൃ​പ്‌തി​ക്കു​വേണ്ടി അയാളോ അവളോ വാസ്‌ത​വ​ത്തിൽ ‘അയോ​ഗ്യ​മായ’ കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ നിർബ​ന്ധി​ച്ചി​ട്ടു​ണ്ടോ? ഈ വ്യക്തി മററു​ള​ള​വ​രു​ടെ മുമ്പിൽ നിങ്ങളെ കെട്ടു​പണി ചെയ്യു​ന്നോ അതോ ഇടിച്ചു​ക​ള​യു​ന്നോ? ഇത്തരം ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌ കൂടുതൽ വസ്‌തു​നി​ഷ്‌ഠ​മായ രീതി​യിൽ നിങ്ങളു​ടെ വികാ​ര​ങ്ങളെ വിലയി​രു​ത്താൻ നിങ്ങളെ സഹായി​ക്കും.

പെട്ടെ​ന്നു​ളള പ്രേമം അപകടം ക്ഷണിച്ചു വരുത്തു​ന്നു. “ഞാൻ വേഗത്തി​ലും ആഴത്തി​ലും പ്രേമ​ബ​ദ്ധ​യാ​യി,” ഇരുപതു വയസ്സു​കാ​രി ജിൽ വിശദീ​ക​രി​ച്ചു. പ്രേമ​ത്തി​ന്റെ രണ്ടു മാസത്തെ ഒരു ചുഴലി​ക്കാ​റ​റി​നു​ശേഷം അവൾ വിവാ​ഹി​ത​യാ​യി. എന്നാൽ നേരത്തെ മറച്ചു വച്ചിരുന്ന പിശകു​കൾ സാവകാ​ശം പുറത്തു​വ​രാൻ തുടങ്ങി. ജിൽ തന്റെ അരക്ഷി​ത​ബോ​ധ​വും സ്വാർത്ഥ താല്‌പ​ര്യ​വും കുറെ​യൊ​ക്കെ പ്രകട​മാ​ക്കാൻ തുടങ്ങി. അവളുടെ ഭർത്താവ്‌ റിക്കിന്റെ വശ്യത​യെ​ല്ലാം നഷ്ടപ്പെട്ട്‌ അയാൾ സ്വാർത്ഥ​മ​തി​യാ​യി​ത്തീർന്നു. വിവാ​ഹി​ത​രാ​യി ഏതാണ്ട്‌ രണ്ടു വർഷം കഴിഞ്ഞ​ശേഷം തന്റെ ഭർത്താവ്‌ “വില​കെ​ട്ട​വ​നും” “മടിയ​നും” ഭർത്താ​വെ​ന്ന​നി​ല​യിൽ ഒരു “പരാജ​യവു”മാണെന്ന്‌ ജിൽ വിളി​ച്ചു​കൂ​വി. അവളുടെ മുഖത്ത്‌ മുഷ്ടി ചുരുട്ടി ഇടിച്ചു​കൊണ്ട്‌ റിക്ക്‌ പ്രതി​ക​രി​ച്ചു. കണ്ണുനീ​രോ​ടെ അവരുടെ വീട്ടിൽനി​ന്നും അവരുടെ വിവാ​ഹ​ത്തിൽ നിന്നും ജിൽ ഇറങ്ങി​യോ​ടി.

ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്നത്‌ തീർച്ച​യാ​യും ആ വിവാ​ഹ​ബന്ധം തകരാതെ സൂക്ഷി​ക്കാൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. (എഫേസ്യർ 5:22-33) എന്നാൽ വിവാ​ഹ​ത്തി​നു മുമ്പേ അവർ കൂടുതൽ മെച്ചമാ​യി പരിച​യ​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ കാര്യങ്ങൾ എത്ര വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മാ​യി​രു​ന്നു! എങ്കിൽ അവരുടെ സ്‌നേഹം ഒരു “ഭാവനാ​ചി​ത്ര”ത്തോട്‌ ആയിരി​ക്കാ​തെ ബലഹീന വശങ്ങളും ബലവത്തായ വശങ്ങളു​മു​ളള ഒരു വ്യക്തി​യോട്‌ ആയിരി​ക്കു​മാ​യി​രു​ന്നു. അവരുടെ പ്രതീ​ക്ഷകൾ കൂടുതൽ യാഥാർത്ഥ്യബോധത്തോടെയുളളതായിരിക്കുമായിരുന്നു.

യഥാർത്ഥ സ്‌നേഹം ഒററരാ​ത്രി​കൊണ്ട്‌ ഉളവാ​കു​ന്നില്ല. നിങ്ങൾക്ക്‌ ഒരു നല്ല വിവാഹ ഇണയാ​യി​രി​ക്കാ​വുന്ന ആൾ വളരെ ആകർഷ​ക​ത്വ​മു​ള​ള​വ​രെന്ന്‌ നിങ്ങൾ കരുതു​ന്ന​ത​ര​ത്തി​ലു​ളള ആളായി​രി​ക്ക​ണ​മെ​ന്നു​മില്ല. ഉദാഹ​ര​ണ​ത്തിന്‌ ആദ്യ​മൊ​ന്നും അത്ര ആകർഷണം തോന്നി​യില്ല എന്ന്‌ ബാർബര സമ്മതി​ക്കുന്ന ഒരു ചെറു​പ്പ​ക്കാ​രനെ അവൾ കണ്ടുമു​ട്ടി. “എന്നാൽ ഞാൻ അയാളെ കൂടുതൽ അടുത്തു പരിച​യ​പ്പെ​ട്ട​പ്പോൾ കാര്യ​ങ്ങൾക്ക്‌ മാററം വന്നു,” എന്ന്‌ ബാർബര അനുസ്‌മ​രി​ക്കു​ന്നു. സ്‌ററീ​ഫന്‌ മററു​ള​ള​വ​രോ​ടു​ളള താല്‌പ​ര്യ​വും സ്വന്തം താല്‌പ​ര്യ​ങ്ങൾക്ക്‌ മുൻപിൽ അയാൾ മററു​ള​ള​വ​രു​ടെ താല്‌പ​ര്യ​ങ്ങൾ വച്ചതും ഞാൻ കണ്ടു. ഒരു നല്ല ഭർത്താ​വിന്‌ ആവശ്യ​മു​ണ്ടെന്ന്‌ എനിക്ക​റി​യാ​വുന്ന ഗുണങ്ങ​ളാ​യി​രു​ന്നു അവ. ഞാൻ അയാളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ക​യും അയാളെ സ്‌നേ​ഹി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു.” ഉറപ്പുളള ഒരു വിവാ​ഹ​മാ​യി​രു​ന്നു അതിന്റെ ഫലം.

അതു​കൊണ്ട്‌ യഥാർത്ഥ സ്‌നേ​ഹത്തെ നിങ്ങൾക്ക്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും? നിങ്ങളു​ടെ ഹൃദയം സംസാ​രി​ച്ചേ​ക്കാം, എന്നാൽ നിങ്ങളു​ടെ ബൈബിൾ പരിശീ​ലി​ത​മായ മനസ്സിനെ ആശ്രയി​ക്കുക. വ്യക്തി​യു​ടെ ബാഹ്യ “ചിത്രത്തെ”ക്കാൾ കൂടുതൽ മനസ്സി​ലാ​ക്കുക. ആ ബന്ധം വളർന്നു പൂവണി​യാൻ സമയം അനുവ​ദി​ക്കുക. ഭ്രമം അല്‌പ സമയത്തി​നു​ള​ളിൽ ഒരു ജ്വരമാ​യി മാറു​മെ​ന്നും പിന്നീട്‌ അതു ശമിക്കു​മെ​ന്നും ഓർമ്മി​ക്കുക. യഥാർത്ഥ സ്‌നേഹം കാലം കടന്നു​പോ​കു​മ്പോൾ കൂടുതൽ ശക്തമാ​യി​ത്തീ​രു​ക​യും “ഐക്യ​ത്തി​ന്റെ ഒരു സമ്പൂർണ്ണ ബന്ധമായി”ത്തീരു​ക​യും ചെയ്യുന്നു.—കൊ​ലോ​സ്യർ 3:14.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഒരാളു​ടെ സൗന്ദര്യം കണ്ടുമാ​ത്രം ആ വ്യക്തി​യിൽ അനുര​ക്ത​രാ​കു​ന്ന​തിൽ എന്തപക​ട​മുണ്ട്‌?

◻ യഥാർത്ഥ സ്‌നേഹം തിരി​ച്ച​റി​യു​ന്ന​തിൽ നിങ്ങളു​ടെ ഹൃദയത്തെ ആശ്രയി​ക്കാ​മോ?

◻ പ്രേമ​വും ഭ്രമവും തമ്മിലു​ളള ചില വ്യത്യാ​സങ്ങൾ ഏവ?

◻ ഡെയി​റ​റിം​ഗി​ലേർപ്പെ​ടുന്ന ഇണകൾ മിക്ക​പ്പോ​ഴും കൂട്ടു​പി​രി​യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്‌ എല്ലായ്‌പ്പോ​ഴും തെററാ​ണോ?

◻ ഒരു പ്രേമ​ബന്ധം അവസാ​നി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ ഉപേക്ഷി​ക്ക​പ്പെട്ടു എന്ന വിചാ​രത്തെ നിങ്ങൾക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?

◻ പരസ്‌പരം പരിച​യ​പ്പെ​ടാൻ സമയ​മെ​ടു​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[242-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നിങ്ങൾ പ്രേമി​ക്കു​ന്നത്‌ ഒരു വ്യക്തി​യെ​യോ ഒരു “പ്രതി​ബിം​ബ”ത്തെയോ?

[247-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഒരാ​ളോട്‌ തോന്നുന്ന ഭ്രമം അന്ധമാണ്‌, അങ്ങനെ​യാ​യി​രി​ക്കാൻ ഇഷ്ടപ്പെ​ടു​ക​യും ചെയ്യുന്നു. യാഥാർത്ഥ്യ​ങ്ങൾ കാണാൻ അത്‌ ആഗ്രഹി​ക്കു​ന്നില്ല.”—ഒരു 24 വയസ്സു​കാ​രൻ

[250-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എനിക്ക്‌ ഇനിയും ഒരു ‘ഹെയ്‌, സുഖമാ​ണോ?’ എന്നു ചോദി​ക്കുന്ന വ്യക്തി​യാ​യി​രി​ക്കാ​നേ കഴിയു​ക​യു​ളളു. എന്നോട്‌ ആരും അടുപ്പ​ത്തി​ലാ​കാൻ ഞാൻ അനുവ​ദി​ക്കു​ന്നില്ല”

[248, 249 പേജു​ക​ളി​ലെ ചതുരം/ചിത്രം]

എനിക്ക്‌ ഒരു തകർന്ന ഹൃദയത്തെ എങ്ങനെ അതിജീ​വി​ക്കാൻ കഴിയും?

നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്ന ആൾ ഇതാണ്‌ എന്ന്‌ നിങ്ങൾ അറിയു​ന്നു. നിങ്ങൾ പരസ്‌പര സഹവാസം ആസ്വദി​ക്കു​ന്നു, നിങ്ങൾക്ക്‌ പൊതു​വി​ലു​ളള താല്‌പ​ര്യ​ങ്ങ​ളുണ്ട്‌, അന്യോ​ന്യം ഒരു ആകർഷ​ണ​വും അനുഭ​വ​പ്പെ​ടു​ന്നു. എന്നാൽ പെട്ടെന്ന്‌ കോപ​ത്തിൽ പൊട്ടി​ത്തെ​റി​ച്ചു​കൊ​ണ്ടോ അല്ലെങ്കിൽ കണ്ണീരിൽ അലിഞ്ഞ്‌ ഇല്ലാതാ​യി​ക്കൊ​ണ്ടോ ആ ബന്ധം അവസാ​നി​ക്കു​ന്നു.

ദി കെമി​സ്‌ട്രി ഓഫ്‌ ലൗ എന്ന തന്റെ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ ഡോ. മൈക്കിൾ ലീബോ​വി​റ​റ്‌സ്‌ പ്രേമ​ത്തി​ലാ​കു​ന്ന​തി​നെ ഒരു വീര്യ​വ​ത്തായ മയക്കു​മ​രു​ന്നി​ന്റെ പ്രവർത്ത​ന​ത്തോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. മയക്കു​മ​രു​ന്നി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ പ്രേമ​ത്തി​നും അതു അവസാ​നി​ക്കു​ന്നു​വെ​ങ്കിൽ കഠിന​മായ ‘പിൻവ​ലി​യൽ അസ്വാ​സ്ഥ്യം’ അനുഭ​വ​പ്പെ​ടു​ന്നു. അതു വെറു​മൊ​രു ഭ്രമമോ ‘യഥാർത്ഥ​ത്തി​ലു​ളള പ്രേമ​മോ’ ആയിരു​ന്നാ​ലും അതിൽ കാര്യ​മായ വ്യത്യാ​സ​മൊ​ന്നു​മില്ല. രണ്ടിനും തലചു​റ​റ​ലു​ള​വാ​ക്കുന്ന ഔന്നത്യ​ങ്ങ​ളും—ആ ബന്ധം അവസാ​നി​ക്കു​ന്നു​വെ​ങ്കിൽ കഠോര വേദന​ക​ളു​ടെ പടുകു​ഴി​ക​ളും—സൃഷ്ടി​ക്കാൻ കഴിയും.

ഒരു തകർച്ചയെ തുടർന്നു​ണ്ടാ​കുന്ന, പുറന്ത​ള​ള​പ്പെ​ട്ട​തി​ന്റെ​യും മുറി​പ്പെ​ടു​ത്ത​പ്പെ​ട്ട​തി​ന്റെ​യും കഠിന​മാ​യി ദ്രോ​ഹി​ക്ക​പ്പെ​ട്ട​തി​ന്റെ​യും വികാ​രങ്ങൾ ഭാവിയെ സംബന്ധി​ച്ചു​ളള നിങ്ങളു​ടെ വീക്ഷണ​ത്തെ​പ്പോ​ലും ബാധി​ച്ചേ​ക്കാം. ഉപേക്ഷി​ക്ക​പ്പെട്ട ഒരു യുവതി തന്നെപ്പ​റ​റി​ത്തന്നെ ‘ദ്രോ​ഹി​ക്ക​പ്പെ​ട്ടവൾ’ എന്നാണ്‌ പറയു​ന്നത്‌. “ഇനിയും (വിപരീത ലിംഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വ​രോട്‌) ‘ഹെയ്‌, സുഖമാ​ണോ?’ എന്നു ചോദി​ക്കുന്ന ഒരു വ്യക്തി​യാ​യി​രി​ക്കാ​നേ കഴിയൂ” എന്ന്‌ അവൾ പറയുന്നു. “എന്നോട്‌ അടുപ്പ​ത്തി​ലാ​കാൻ ഞാൻ ആരെയും അനുവ​ദി​ക്കില്ല.” ഒരു ബന്ധം എത്ര ആഴത്തി​ലു​ള​ള​താ​ണോ അത്രകണ്ട്‌ അതു തകരു​മ്പോ​ഴത്തെ മുറി​വും ആഴത്തി​ലു​ള​ള​താ​യി​രി​ക്കും.

അതെ, വാസ്‌ത​വ​ത്തിൽ നിങ്ങൾക്കി​ഷ്‌ട​മു​ള​ള​വരെ പ്രേമി​ക്കാ​നു​ളള സ്വാത​ന്ത്ര്യ​ത്തിന്‌ നിങ്ങൾ ഒരു വലിയ വില ഒടു​ക്കേണ്ടി വരുന്നു: തളള​പ്പെ​ടാ​നു​ളള ഒരു സാദ്ധ്യത. യഥാർത്ഥ സ്‌നേഹം വളർന്നു​വ​രു​മെ​ന്ന​തിന്‌ യാതൊ​രു ഉറപ്പു​മില്ല. അതു​കൊണ്ട്‌ സത്യസ​ന്ധ​മായ ഉദ്ദേശ്യ​ങ്ങ​ളോ​ടെ ആരെങ്കി​ലും നിങ്ങളെ പ്രേമി​ക്കാൻ ആരംഭി​ക്കു​ക​യും എന്നാൽ പിന്നീട്‌ നിങ്ങളെ വിവാഹം കഴിക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കു​ക​യില്ല എന്ന്‌ തീരു​മാ​നി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ അയാൾ അവശ്യം നിങ്ങ​ളോട്‌ അന്യാ​യ​മാ​യി പെരു​മാ​റി​യി​ട്ടില്ല.

ഒരു പ്രേമ തകർച്ച അങ്ങേയ​റ​റത്തെ നയത്തോ​ടും ദയയോ​ടും​കൂ​ടെ കൈകാ​ര്യം ചെയ്യ​പ്പെ​ട്ടാ​ലും അപ്പോ​ഴും ദ്രോ​ഹി​ക്ക​പ്പെ​ട്ടെ​ന്നും ഉപേക്ഷി​ക്ക​പ്പെ​ട്ടെ​ന്നും ഉളള വികാരം നിങ്ങൾക്ക്‌ ഉണ്ടാവു​ക​തന്നെ ചെയ്യും. എന്നാൽ ഇത്‌ നിങ്ങളു​ടെ ആത്മാഭി​മാ​നം നഷ്‌ട​മാ​കു​ന്ന​തിന്‌ ഒരു കാരണമല്ല. ആ ഒരു വ്യക്തി​യു​ടെ ദൃഷ്ടി​യിൽ നിങ്ങൾ അത്ര ‘പററിയ’ ആളല്ല എന്ന വസ്‌തുത മറെറാ​രാ​ളു​ടെ ദൃഷ്ടി​യിൽ നിങ്ങൾ ‘പററിയ’ ആളായി​രി​ക്കു​ക​യില്ല എന്ന്‌ അർത്ഥമാ​ക്കു​ന്നില്ല!

പഴയ ആ പ്രേമത്തെ വികാരം കൊള​ളാ​തെ വീക്ഷി​ക്കാൻ ശ്രമി​ക്കുക. ആ പ്രേമ​ത​കർച്ച അതിൽ ഉൾപ്പെ​ട്ടി​രുന്ന വ്യക്തിയെ സംബന്ധിച്ച്‌ അസ്വസ്ഥ​ജ​ന​ക​മായ വസ്‌തു​തകൾ വെളി​ച്ചത്തു കൊണ്ടു​വ​ന്നി​ട്ടു​ണ്ടാ​യി​രി​ക്കാം—വൈകാ​രിക പക്വത​യി​ല്ലായ്‌മ, തീരു​മാ​നം ചെയ്യു​ന്ന​തി​ലെ കഴിവു​കേട്‌, കടും​പി​ടു​ത്തം, അസഹി​ഷ്‌ണുത, നിങ്ങളു​ടെ വികാ​ര​ങ്ങ​ളോ​ടു​ളള പരിഗ​ണ​ന​യി​ല്ലായ്‌മ എന്നിവ​തന്നെ. അവ ഒരു വിവാഹ ഇണയിൽ അഭികാ​മ്യ​മായ ഗുണങ്ങളേ അല്ല.

ആ തകർച്ച തികച്ചും ഏകപക്ഷീ​യ​മാ​യി​രി​ക്കു​ക​യും ആ വിവാഹം വിജയി​ക്കു​മാ​യി​രു​ന്നു എന്ന്‌ നിങ്ങൾക്ക്‌ ബോദ്ധ്യ​മു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലെന്ത്‌? നിങ്ങൾ അതു സംബന്ധിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ മറേറ​യാ​ളെ അറിയി​ക്കാൻ തീർച്ച​യാ​യും നിങ്ങൾക്ക്‌ അവകാ​ശ​മുണ്ട്‌. ഒരുപക്ഷേ ചില തെററി​ദ്ധാ​ര​ണകൾ കടന്നു​കൂ​ടി​യി​ട്ടു​ണ്ടാ​യി​രി​ക്കാം. ബഹളം കൂട്ടു​ക​യോ വിവര​ക്കേട്‌ സംസാ​രി​ക്കു​ക​യോ ചെയ്യു​ന്ന​തു​കൊണ്ട്‌ ഒന്നും നേടാ​നാ​വില്ല. അയാളോ അവളോ ബന്ധം അവസാ​നി​പ്പി​ക്കാൻ നിർബന്ധം പിടി​ക്കു​ന്നു​വെ​ങ്കിൽ പ്രത്യ​ക്ഷ​ത്തിൽ നിങ്ങ​ളോട്‌ സ്‌നേ​ഹ​മി​ല്ലാത്ത ഒരാളു​ടെ സ്‌നേ​ഹ​ത്തി​നു​വേണ്ടി കണ്ണീ​രോ​ടെ യാചി​ച്ചു​കൊണ്ട്‌ നിങ്ങ​ളെ​ത്തന്നെ തരംതാ​ഴ്‌ത്തേണ്ട ആവശ്യം നിങ്ങൾക്കില്ല. “അന്വേ​ഷി​ക്കാൻ ഒരു കാലവും ഉപേക്ഷി​ച്ചു കളയാൻ ഒരു കാലവു​മു​ണ്ടെന്ന്‌” ശലോ​മോൻ പറഞ്ഞു.—സഭാ​പ്ര​സം​ഗി 3:6.

ആദ്യം​തന്നെ നിങ്ങ​ളോട്‌ ആത്മാർത്ഥ​മായ യാതൊ​രു താല്‌പ​ര്യ​വു​മി​ല്ലാ​തി​രുന്ന ഒരാളാൽ നിങ്ങൾ ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എന്ന്‌ സംശയി​ക്കാൻ നിങ്ങൾക്ക്‌ ശക്തമായ കാരണ​ങ്ങ​ളു​ണ്ടെ​ങ്കി​ലെന്ത്‌? വൈരാ​ഗ്യ​പൂർവ്വം തിരി​ച്ചടി നടത്താൻ നിങ്ങൾ ശ്രമി​ക്കേ​ണ്ട​തില്ല. അത്തരം വക്രമായ പെരു​മാ​ററം ദൈവം ശ്രദ്ധി​ക്കാ​തെ വിടു​ന്നില്ല എന്ന്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കുക. അവന്റെ വചനം പറയുന്നു: “ക്രൂര​നാ​യവൻ സ്വന്തം ജഡത്തെ ഉപദ്ര​വി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 11:17; സദൃശ​വാ​ക്യ​ങ്ങൾ 6:12-15 താരത​മ്യം ചെയ്യുക.

കൂടെ​ക്കൂ​ടെ നിങ്ങൾക്ക്‌ ഏകാന്ത​ത​യിൽനി​ന്നും മുൻ​പ്രേ​മ​ത്തെ​പ്പ​റ​റി​യു​ളള ചിന്തക​ളിൽനി​ന്നും പിന്നെ​യും ശല്യം അനുഭ​വ​പ്പെ​ട്ടേ​ക്കാം. അങ്ങനെ​യെ​ങ്കിൽ നന്നായിട്ട്‌ ഒന്നു കരയു​ന്ന​തിൽ കുഴപ്പ​മൊ​ന്നു​മില്ല. കായി​കാ​ദ്ധ്വാ​നം ആവശ്യ​മു​ളള എന്തെങ്കി​ലും പ്രവർത്ത​ന​ങ്ങ​ളി​ലോ അല്ലെങ്കിൽ ക്രിസ്‌തീയ ശുശ്രൂ​ഷ​യി​ലോ തെര​ക്കോ​ടെ ഏർപ്പെ​ടു​ന്ന​തും സഹായ​ക​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 18:1) ഉൻമേ​ഷ​പ്ര​ദ​വും കെട്ടു​പണി ചെയ്യു​ന്ന​തു​മായ കാര്യ​ങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക. (ഫിലി​പ്യർ 4:8) ഒരു അടുത്ത സുഹൃ​ത്തി​നോട്‌ കാര്യങ്ങൾ തുറന്നു പറയുക. (സദൃശ​വാ​ക്യ​ങ്ങൾ 18:24) നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കാൻ തക്ക പ്രായം നിങ്ങൾക്കു​ണ്ടെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങൾക്ക്‌ വലിയ ആശ്വാസം പകർന്നേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 23:22) എല്ലാറ​റി​ലു​മു​പരി യഹോ​വ​യിൽ വിശ്വാ​സം അർപ്പി​ക്കുക.

നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​ന്റെ ചില വശങ്ങൾ മെച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആവശ്യകത നിങ്ങൾക്കി​പ്പോൾ കാണാൻ കഴി​ഞ്ഞേ​ക്കും. ഒരു വിവാ​ഹ​ഇ​ണ​യിൽ നിങ്ങൾ എന്താ​ഗ്ര​ഹി​ക്കു​ന്നു എന്നതു സംബന്ധിച്ച നിങ്ങളു​ടെ വീക്ഷണം ഇപ്പോൾ മുമ്പെ​ന്ന​ത്തേ​ക്കാൾ വ്യക്തമാ​യി​രി​ക്കാം. ഒരിക്കൽ സ്‌നേ​ഹി​ക്കു​ക​യും ആ വ്യക്തിയെ നഷ്ടമാ​വു​ക​യും ചെയ്‌ത സ്ഥിതിക്ക്‌ കൊള​ളാ​വുന്ന ഒരാൾ വീണ്ടും അടുത്തു വരുന്നു​വെ​ങ്കിൽ പ്രേമാ​ഭ്യർത്ഥന കുറച്ചു​കൂ​ടെ വിവേ​ക​ത്തോ​ടെ നടത്താൻ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം—അതിനു​ളള സാദ്ധ്യത നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നേ​ക്കാൾ കൂടു​ത​ലു​മാ​യി​രി​ക്കാം.

[245-ാം പേജിലെ ചാർട്ട്‌]

അത്‌ സ്‌നേ​ഹ​മോ ഭ്രമമോ?

സ്‌നേഹം ഭ്രമം

1. മറേറ​യാ​ളി​ന്റെ 1. സ്വാർത്ഥ​വും താല്‌പര്യങ്ങൾക്കുവേണ്ടി നിയ​ന്ത്രണം നിസ്വാർത്ഥമായി പ്രയോ​ഗി​ക്കു​ന്ന​തു​മാണ്‌. കരുതുന്നു ‘അത്‌ എനിക്കു​വേണ്ടി എന്തു ചെയ്യും?’ എന്ന്‌ ഒരുവൻ ചിന്തി​ക്കു​ന്നു

2. പ്രേമം 2. പ്രേമം വേഗത്തിൽ, മിക്കപ്പോഴും മണിക്കൂ​റു​കൾക്കകം മാസങ്ങളോ വർഷങ്ങ​ളോ അല്ലെങ്കിൽ ദിവസ​ങ്ങൾക്കകം എടുത്ത്‌ സാവകാ​ശം ആരംഭി​ക്കു​ന്നു മാത്രം തുടക്ക​മി​ടു​ന്നു

3. മറേറ​യാ​ളി​ന്റെ 3. മറേറ​യാ​ളി​ന്റെ ശാരീ​രിക മുഴു വ്യക്തി​ത്വ​ത്താ​ലും സൗന്ദര്യ​ത്തിൽ നിങ്ങൾ ആത്മീയ യോഗ്യ​ത​ക​ളാ​ലും തല്‌പ​ര​രാണ്‌ അല്ലെങ്കിൽ അതു നിങ്ങൾ ആകർഷി​ക്ക​പ്പെ​ടു​ന്നു നിങ്ങളിൽ ആഴമായ ധാരണ ഉളവാ​ക്കു​ന്നു. (‘അയാൾക്ക്‌ സ്വപ്‌നങ്ങൾ നിറഞ്ഞ കണ്ണുക​ളാ​ണു​ള​ളത്‌’ ‘അവളുടെ ആകാരം ഗംഭീര മായി​രി​ക്കു​ന്നു’)

4. അതു നിങ്ങളെ 4. ഒരു നശിപ്പി​ക്കുന്ന, കൂടുതൽ മെച്ചപ്പെട്ട താറു​മാ​റാ​ക്കുന്ന ഫലം ഒരു വ്യക്തി​യാ​ക്കു​ന്നു എന്നതാണ്‌ അതിന്‌ നിങ്ങളുടെമേലുളള ഫലം

5. അയാളു​ടെ അല്ലെങ്കിൽ 5. യാഥാർത്ഥ്യ ബോധ​മി​ല്ലാ​ത്ത​താണ്‌. അവളുടെ കുറവു​കൾ മറേറ​യാ​ളിൽ പൂർണ്ണത തിരിച്ചറിഞ്ഞുകൊണ്ടും കാണുന്നു. പിന്നെയും ആ വ്യക്തി​ത്വ​ത്തി​ലെ ഗൗരവ​ത​ര​മായ വ്യക്തിയെ കുറവു​ക​ളെ​ക്കു​റി​ച്ചു​ളള സ്‌നേഹിച്ചുകൊണ്ടും ശല്യ​പ്പെ​ടു​ത്തുന്ന നിങ്ങൾ സംശയങ്ങൾ നിങ്ങൾ യാഥാർത്ഥ്യബോധത്തോടെ അവഗണി​ച്ചു ആ വ്യക്തിയെ കളയുന്നു വീക്തിക്കുന്നു

6. നിങ്ങൾക്ക്‌ 6. തർക്കങ്ങൾ സാധാ​ര​ണ​യാണ്‌. അഭിപ്രായ യാതൊ​ന്നി​ലും യോജി​ക്കാൻ വ്യത്യാസങ്ങളുണ്ട്‌, കഴിയു​ന്നില്ല. പല എന്നാൽ ചർച്ചയി​ലൂ​ടെ കാര്യ​ങ്ങ​ളും ഒരു അവ പരിഹ​രി​ക്കാ​മെന്ന്‌ ചുംബ​ന​ത്താൽ നിങ്ങൾ കണ്ടെത്തു​ന്നു “തീരു​മാ​ന​ത്തി​ലെ​ത്തി​ക്കു​ന്നു”

7. മറേറ​യാൾക്ക്‌ 7. വിശേ​ഷി​ച്ചും ലൈം​ഗി​കാ​വേ​ശ​ങ്ങളെ കൊടുക്കാനും തൃപ്‌തി​പ്പെ​ടു​ത്തുന്ന സംഗതി​യിൽ അയാളുമായി സ്വന്തമാ​ക്കു​ന്ന​തിന്‌ അല്ലെങ്കിൽ പങ്കുവയ്‌ക്കാനും സ്വീക​രി​ക്കു​ന്ന​തി​നാണ്‌ ഊന്നൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നു കൊടു​ക്കു​ന്നത്‌

[244-ാം പേജിലെ ചിത്രം]

സൗന്ദര്യമുളള, എന്നാൽ വിവേ​ക​മി​ല്ലാത്ത ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ‘പന്നിയു​ടെ മൂക്കിലെ സ്വർണ്ണ വളയം പോല​യാണ്‌’

[246-ാം പേജിലെ ചിത്രം]

മററുളളവരുടെ മുമ്പിൽ നിങ്ങളെ നിരന്തരം നിസ്സാ​രീ​ക​രി​ക്കുന്ന ഒരാൾക്ക്‌ നിങ്ങ​ളോട്‌ യഥാർത്ഥ സ്‌നേ​ഹ​മി​ല്ലാ​യി​രി​ക്കാം