വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ വിജയകരമായി ഒരു കോർട്ടിംഗ്‌ നടത്താൻ കഴിയും?

എനിക്ക്‌ എങ്ങനെ വിജയകരമായി ഒരു കോർട്ടിംഗ്‌ നടത്താൻ കഴിയും?

അധ്യായം 32

എനിക്ക്‌ എങ്ങനെ വിജയ​ക​ര​മാ​യി ഒരു കോർട്ടിംഗ്‌ നടത്താൻ കഴിയും?

“വിവാ​ഹ​ത്തി​ലെ മിക്ക പരാജ​യ​ങ്ങ​ളും കോർട്ടിം​ഗി​ലെ പരാജ​യ​ങ്ങ​ളാണ്‌. ഈ സംഗതി എത്ര ആവർത്തി​ച്ചു പറഞ്ഞാ​ലും മതിയാ​വു​ക​യില്ല.” കുടും​ബ​ജീ​വി​തം സംബന്ധിച്ച ഒരു ഗവേഷ​ക​നായ പോൾ എച്ച്‌. ലാൻഡിസ്‌ പറഞ്ഞത്‌ അപ്രകാ​ര​മാണ്‌. ഈ പ്രസ്‌താ​വ​ന​യു​ടെ കൃത്യത സംബന്ധിച്ച്‌ ലൂയി​സിക്ക്‌ യാതൊ​രു സംശയ​വു​മില്ല. അവൾ വിശദീ​ക​രി​ക്കു​ന്നു: “ആൻഡി ഏതുതരം വ്യക്തി​യാ​ണെന്ന്‌ കാണാൻ എന്നെത്തന്നെ അനുവ​ദി​ക്കു​ന്ന​തി​നു മുമ്പേ അയാളു​മാ​യി പ്രേമ​ബ​ന്ധ​ത്തി​ലാ​യ​താ​യി​രു​ന്നു എന്റെ ഏററം വലിയ പിശക്‌. ഞങ്ങളുടെ കോർട്ടിംഗ്‌ മിക്ക​പ്പോ​ഴും ഞങ്ങൾ മാത്രം ഉളള സ്ഥലങ്ങളി​ലേക്ക്‌ പരിമി​ത​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു. അത്തരം ‘തികച്ചും അനുകൂ​ല​മായ’ സാഹച​ര്യ​ങ്ങൾക്ക്‌ പുറമേ അയാൾ എങ്ങനെ പ്രതി​ക​രി​ച്ചു എന്ന്‌ കാണാൻ എനിക്ക്‌ അവസരം ലഭിച്ചില്ല.” അവരുടെ വിവാഹം മോച​ന​ത്തിൽ കലാശി​ച്ചു. അത്തരം ദുരന്തങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നു​ളള താക്കോൽ എന്താണ്‌? വിജയ​പ്ര​ദ​മായ ഒരു കോർട്ടിംഗ്‌!

ഡെയി​റ​റിം​ഗിന്‌ മുൻപ്‌

“വിവേ​ക​മു​ളള പുരുഷൻ [അല്ലെങ്കിൽ സ്‌ത്രീ] താൻ എങ്ങോട്ട്‌ പോകു​ന്നു എന്ന്‌ നന്നായി ഗൗനി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 14:15, ദി ആംപ്ലി​ഫൈഡ്‌ ബൈബിൾ) നിങ്ങൾക്ക്‌ കാര്യ​മായ പരിച​യ​മി​ല്ലാത്ത ഒരാളു​മാ​യി പ്രേമ​ത്തി​ലാ​കു​ന്നത്‌, അയാൾ എത്ര യോഗ്യ​നാ​യി കാണ​പ്പെ​ട്ടാ​ലും, അപകടം ക്ഷണിച്ചു വരുത്തു​ന്നു. അതു വികാ​ര​ങ്ങ​ളും ജീവിത ലാക്കു​ക​ളും നിങ്ങളു​ടേ​തിൽ നിന്ന്‌ മൈലു​കൾ അകലെ​യാ​യു​ളള ഒരു വ്യക്തിയെ വിവാഹം ചെയ്യു​ന്ന​തി​ലേക്ക്‌ നയി​ച്ചേ​ക്കാം! അതു​കൊണ്ട്‌ അയാളെ ആദ്യം ഒരു കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ, ഒരുപക്ഷേ നിങ്ങൾ എന്തെങ്കി​ലും വിനോ​ദം ആസ്വദി​ക്കു​മ്പോൾ നിരീ​ക്ഷി​ക്കു​ന്നത്‌ വിവേ​ക​മാണ്‌.

“ഞാൻ വളരെ അടുപ്പ​ത്തി​ലാ​യാൽ എന്റെ വികാ​രങ്ങൾ എന്റെ വിവേ​ച​നയെ മറയ്‌ക്കു​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു,” കഴിഞ്ഞ പത്തുവർഷ​മാ​യി സന്തുഷ്ട വിവാ​ഹ​ജീ​വി​തം നയിക്കുന്ന ഡാവേ വിശദീ​ക​രി​ച്ചു. “അതു​കൊണ്ട്‌ എനിക്ക്‌ താല്‌പ​ര്യ​മു​ണ്ടെന്ന്‌ അറിയി​ക്കാ​തെ ഞാൻ റോസി​നെ ഒരകല​ത്തിൽ നിന്ന്‌ വീക്ഷിച്ചു. അവൾ മററു​ള​ള​വ​രോട്‌ എങ്ങനെ ഇടപെട്ടു എന്ന്‌, അവൾ പ്രേമ​ചാ​പ​ല്യം കാട്ടു​ന്ന​വ​ളാ​ണോ​യെന്ന്‌ എനിക്ക്‌ കാണാൻ കഴിയു​മാ​യി​രു​ന്നു. സന്ദർഭ​വ​ശാൽ നടത്തിയ സംഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ അവളുടെ സാഹച​ര്യ​ങ്ങ​ളും അവളുടെ ജീവിത ലക്ഷ്യങ്ങ​ളും ഞാൻ മനസ്സി​ലാ​ക്കി.” ആ വ്യക്തിയെ അടുത്ത​റി​യാ​വുന്ന ആരോ​ടെ​ങ്കി​ലും സംസാ​രി​ച്ചു​കൊണ്ട്‌ അയാൾക്ക്‌ അല്ലെങ്കിൽ അവൾക്ക്‌ ഏതുത​ര​ത്തി​ലു​ളള ഒരു കീർത്തി​യാണ്‌ ഉളളത്‌ എന്ന്‌ കണ്ടുപി​ടി​ക്കു​ന്ന​തും സഹായ​ക​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 31:31 താരത​മ്യം ചെയ്യുക.

ആദ്യ ഡെയി​റ​റു​കൾ

ഒരാൾ നിങ്ങൾക്ക്‌ യോജിച്ച ഒരു വിവാഹ ഇണയാ​യി​രി​ക്കും എന്ന തീരു​മാ​ന​ത്തി​ലെ​ത്തി​യ​ശേഷം നിങ്ങൾക്ക്‌ ആ വ്യക്തിയെ സമീപി​ക്കു​ക​യും കൂടുതൽ അടുത്തു പരിച​യ​പ്പെ​ടാ​നു​ളള ആഗ്രഹം പ്രകടി​പ്പി​ക്കു​ക​യും ചെയ്യാൻ കഴിയും. a അനുകൂ​ല​മായ ഒരു പ്രതി​ക​ര​ണ​മാ​ണു​ള​ള​തെ​ങ്കിൽ, നിങ്ങളു​ടെ ആദ്യ ഡെയി​ററ്‌ വിപു​ല​മായ എന്തെങ്കി​ലും ഏർപ്പാ​ടാ​യി​രി​ക്കേ​ണ്ട​തില്ല. ഒരുമിച്ച്‌ ഒരു വേള ഭക്ഷണം കഴിക്കു​ന്ന​തോ ഒരുമിച്ച്‌ ഒരു കൂട്ട​ത്തോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തോ കൂടുതൽ മെച്ചമാ​യി പരിച​യ​പ്പെ​ടു​ന്ന​തി​നും അതുവഴി ഈ കാര്യം മുമ്പോട്ട്‌ കൊണ്ടു​പോ​ക​ണ​മോ എന്ന്‌ തീരു​മാ​നി​ക്കു​ന്ന​തി​നും നിങ്ങളെ പ്രാപ്‌ത​രാ​ക്കും. കാര്യങ്ങൾ അനൗപ​ചാ​രി​ക​മാ​യി കൈകാ​ര്യം ചെയ്യു​ന്നത്‌ ഇരുവർക്കും ആദ്യം തോന്നി​യേ​ക്കാ​വുന്ന അസ്വസ്ഥത കുറക്കു​ന്ന​തിന്‌ സഹായി​ക്കും. ആദ്യഘ​ട്ട​ത്തിൽ നിങ്ങളെ കടപ്പാ​ടിൻ കീഴി​ലാ​ക്കു​ന്ന​തരം സംസാരം ഒഴിവാ​ക്കു​ന്ന​തി​നാൽ, ഒരാൾക്ക്‌ താല്‌പ​ര്യം നശിക്കുന്ന സാഹച​ര്യ​ത്തിൽ ഉണ്ടാകാ​വുന്ന ഉപേക്ഷി​ക്ക​പ്പെട്ടു എന്ന വിചാ​ര​മോ—സംഭ്ര​മ​മോ—ലഘൂക​രി​ക്കാൻ നിങ്ങൾക്ക്‌ കഴിയും.

ആസൂ​ത്ര​ണം ചെയ്‌തി​രി​ക്കുന്ന ഡെയി​ററ്‌ ഏതുത​ര​ത്തി​ലു​ള​ള​താ​ണെ​ങ്കി​ലും വൃത്തി​യാ​യും ഉചിത​മാ​യും വസ്‌ത്ര​ധാ​രണം ചെയ്‌ത്‌ സമയത്ത്‌ എത്തി​ച്ചേ​രുക. നല്ല സംഭാഷണ ചാതു​ര്യം പ്രകട​മാ​ക്കുക. ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കുക. (യാക്കോബ്‌ 1:19) ഇത്തരം കാര്യ​ങ്ങ​ളിൽ കൃത്യ​മായ നിയമ​ങ്ങ​ളി​ല്ലെ​ങ്കി​ലും മര്യാദ സംബന്ധിച്ച പ്രാ​ദേ​ശിക നിയമങ്ങൾ അനുസ​രി​ക്കാൻ ഒരു യുവാവ്‌ ആഗ്രഹി​ക്കും. അവയിൽ ഒരു യുവതി​ക്കു​വേണ്ടി വാതിൽ തുറന്നു കൊടു​ക്കു​ന്ന​തോ ഒരു ഇരിപ്പി​ട​ത്തിൽ ഇരിക്കാൻ അവളെ സഹായി​ക്കു​ന്ന​തോ ഒക്കെ ഉൾപ്പെ​ടു​മാ​യി​രി​ക്കും. ഒരു രാജകു​മാ​രി​യോ​ടെ​ന്ന​പോ​ലെ തന്നോട്‌ ഇടപെ​ടാൻ ഒരു യുവതി പ്രതീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ലും തന്നെ ഡെയി​റ​റിന്‌ ക്ഷണിച്ചി​രി​ക്കുന്ന ചെറു​പ്പ​ക്കാ​രന്റെ ഇത്തരം ശ്രമങ്ങ​ളോട്‌ അവൾ ശാലീ​ന​മായ ഒരു വിധത്തിൽ സഹകരണം കാട്ടണം. പരസ്‌പരം, ആദര​വോ​ടെ ഇടപെ​ട്ടു​കൊണ്ട്‌ അവർക്ക്‌ ഭാവി​യി​ലേക്ക്‌ ഒരു മാതൃക വയ്‌ക്കാൻ കഴിയും. ‘ഒരു ബലഹീന പാത്ര​ത്തി​നെ​ന്ന​പോ​ലെ തന്റെ ഭാര്യ​യ്‌ക്ക്‌ ബഹുമാ​നം കൊടു​ക്കാൻ’ ഒരു ഭർത്താ​വി​നോട്‌ കല്‌പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഭാര്യ “തന്റെ ഭർത്താ​വി​നോട്‌ ആഴമായ ബഹുമാ​നം” പ്രകട​മാ​ക്കേ​ണ്ട​തു​മുണ്ട്‌.—1 പത്രോസ്‌ 3:7; എഫേസ്യർ 5:33.

കരം ഗ്രസി​ക്കു​ന്ന​തും ചുംബി​ക്കു​ന്ന​തും അല്ലെങ്കിൽ ആലിം​ഗനം ചെയ്യു​ന്ന​തും ഉചിത​മാ​ണോ, ആണെങ്കിൽ എപ്പോൾ? സ്വന്തം തൃഷ്‌ണ ശമിപ്പി​ക്കാൻ വേണ്ടി​യാ​യി​രി​ക്കാ​തെ യഥാർത്ഥ വാത്സല്യ​ത്തി​ന്റെ പ്രകട​ന​മാ​യി​രി​ക്കു​മ്പോൾ അത്തരം സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ശുദ്ധവും ഉചിത​വു​മാ​യി​രി​ക്കാൻ കഴിയും. ശൂലേമ്യ കന്യക​യും അവൾ സ്‌നേ​ഹി​ച്ചി​രുന്ന, താമസി​യാ​തെ വിവാഹം കഴിക്കാ​നി​രുന്ന, ഇടയ​ച്ചെ​റു​ക്ക​നും തമ്മിൽ ഉചിത​മായ സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ ഉണ്ടായി​രു​ന്നു​വെന്ന്‌ ശലോ​മോ​ന്റെ ഗീതം എന്ന ബൈബിൾ പുസ്‌തകം സൂചി​പ്പി​ക്കു​ന്നു. (ശലോ​മോ​ന്റെ ഗീതം 1:2; 2:6; 8:5) നിർമ്മ​ല​രാ​യി​രുന്ന ആ ഇണക​ളെ​പ്പോ​ലെ അത്തരം സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ അശുദ്ധി​യി​ലേ​യ്‌ക്കോ ലൈം​ഗിക അധാർമ്മി​ക​ത​യി​ലേ​യ്‌ക്കോ നയിക്കാ​തി​രി​ക്കാൻ ദമ്പതികൾ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌. b (ഗലാത്യർ 5:19, 21) യുക്തി​യാ​നു​സ​രണം ഒരു ബന്ധം പരസ്‌പര വേർപി​രി​യ​ലി​നു​ളള സാദ്ധ്യ​ത​യി​ല്ലാ​ത്ത​താ​യ​ശേഷം, താമസി​യാ​തെ വിവാഹം നടക്കു​മെ​ന്നു​ള​ള​പ്പോൾ മാത്ര​മാണ്‌ അത്തരം സ്‌നേ​ഹ​പ്ര​ക​ട​നങ്ങൾ നടത്തേ​ണ്ടത്‌. ആത്മനി​യ​ന്ത്രണം പാലി​ക്കു​ന്ന​തി​നാൽ വിജയ​പ്ര​ദ​മായ കോർട്ടിം​ഗി​ന്റെ പ്രാഥ​മിക ലക്ഷ്യത്തിൽ നിന്ന്‌ ശ്രദ്ധ പതറി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ നമുക്ക്‌ കഴിയും, അതായത്‌ . . .

“ഹൃദയ​ത്തി​ന്റെ നിഗൂഢ മനുഷ്യ​നെ” അറിയൽ

ജേർണൽ ഓഫ്‌ മാര്യേജ്‌ ആൻഡ്‌ ദി ഫാമിലി എന്ന മാസി​ക​യു​ടെ 1980 മെയ്‌ ലക്കത്തിൽ ഒരു ഗവേഷക സംഘം ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ആളുകൾ പരസ്‌പരം താരത​മ്യേന കൂടു​ത​ലാ​യി ഉളളറിഞ്ഞ്‌ വിവാ​ഹ​ത്തി​ലേർപ്പെ​ടു​മ്പോൾ വിവാ​ഹങ്ങൾ നിലനിൽക്കാ​നും ഐശ്വ​ര്യ​ത്തിൽ തുടരാ​നും കൂടുതൽ സാദ്ധ്യ​ത​യു​ള​ള​താ​യി തോന്നു​ന്നു.” അതെ, നിങ്ങളു​ടെ പങ്കാളി​യു​ടെ “ഹൃദയ​ത്തി​ന്റെ നിഗൂഢ മനുഷ്യ​നെ” അറിയു​ന്നത്‌ അത്യാ​വ​ശ്യ​മാണ്‌.—1 പത്രോസ്‌ 3:4.

എന്നാൽ മറെറാ​രാ​ളു​ടെ ഹൃദയ​ത്തി​ലെ ഉദ്ദേശ്യ​ങ്ങൾ ‘കോരി​യെ​ടു​ക്കു​ന്ന​തിന്‌’ ശ്രമവും വിവേ​ച​ന​യും ആവശ്യ​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 20:5) അതു​കൊണ്ട്‌ നിങ്ങളു​ടെ പങ്കാളി​യു​ടെ ഉളളിലെ വ്യക്തി​ത്വ​ത്തെ കാണാൻ സഹായി​ക്കുന്ന തരത്തി​ലു​ളള പ്രവർത്ത​നങ്ങൾ ആസൂ​ത്രണം ചെയ്യുക. ഒരു തുടക്ക​മെ​ന്ന​നി​ല​യിൽ ഒരുമിച്ച്‌ ഒരു കലാപ​രി​പാ​ടി​യ്‌ക്കോ സിനി​മ​യ്‌ക്കോ പോകു​ന്നത്‌ മതിയാ​യി​രി​ക്കു​മെ​ങ്കി​ലും സംഭാ​ഷ​ണ​ത്തിന്‌ ഇട നൽകുന്ന പ്രവർത്ത​ന​ങ്ങ​ളി​ലേർപ്പെ​ടു​ന്നത്‌ (റോളർ സ്‌കെ​യി​റ​റിം​ഗി​ലോ പന്തുക​ളി​യി​ലോ ഏർപ്പെ​ടു​ന്നത്‌, മൃഗശാല, കാഴ്‌ച ബംഗ്ലാവ്‌, ചിത്ര​ക​ലാ​പ്ര​ദർശനം എന്നിവ സന്ദർശി​ക്കു​ന്നത്‌ മുതലാ​യവ) കൂടുതൽ അടുത്തു പരിച​യ​പ്പെ​ടാൻ നിങ്ങളെ സഹായി​ക്കും.

നിങ്ങളു​ടെ പങ്കാളി​യു​ടെ വികാ​ര​ങ്ങളെ സംബന്ധിച്ച്‌ ഒരു വീക്ഷണം ലഭിക്കു​ന്ന​തിന്‌ അഭി​പ്രാ​യ​പ്ര​ക​ട​ന​ത്തിന്‌ അവസരം നൽകുന്ന തരത്തി​ലു​ളള ചോദ്യ​ങ്ങൾ ചോദി​ക്കുക, ‘ഒഴിവു​ളള സമയം നിങ്ങൾ എങ്ങനെ​യാണ്‌ വിനി​യോ​ഗി​ക്കു​ന്നത്‌?’ ‘നിങ്ങൾക്ക്‌ പണം ഒരു പ്രശ്‌ന​മ​ല്ലാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യാൻ ആഗ്രഹി​ക്കു​മാ​യി​രു​ന്നു?’ ‘നമ്മുടെ ദൈവാ​രാ​ധ​ന​യു​ടെ ഏതു വശമാണ്‌ നിങ്ങൾ ഏററം ഇഷ്ടപ്പെ​ടു​ന്നത്‌? എന്തു​കൊണ്ട്‌?’ എന്നിങ്ങ​നെ​യു​ളളവ. നിങ്ങളു​ടെ പങ്കാളി എന്ത്‌ മൂല്യ​വ​ത്താ​യി കണക്കാ​ക്കു​ന്നു എന്ന്‌ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന ആഴത്തി​ലു​ളള പ്രതി​ക​ര​ണങ്ങൾ നടത്താൻ അവ ഇടയാ​ക്കു​ന്നു.

ബന്ധം കൂടുതൽ ആഴത്തി​ലു​ള​ള​താ​യി​ത്തീ​രു​ക​യും നിങ്ങൾ ഇരുവ​രും വിവാ​ഹ​ത്തെ​പ്പ​ററി കൂടുതൽ ഗൗരവ​മാ​യി ചിന്തി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്യു​മ്പോൾ പ്രധാ​ന​പ്പെട്ട പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മായ ചർച്ച ആവശ്യ​മാണ്‌. നിങ്ങളു​ടെ മൂല്യങ്ങൾ; നിങ്ങൾ എവിടെ എങ്ങനെ ജീവി​ക്കും; ഇരുവ​രും വീടിന്‌ വെളി​യിൽ ജോലിക്ക്‌ പോകു​മോ എന്നത്‌ ഉൾപ്പെ​ടെ​യു​ളള സാമ്പത്തിക കാര്യങ്ങൾ; കുട്ടികൾ; ജനനനി​യ​ന്ത്രണം; വിവാ​ഹ​ത്തിൽ ഓരോ​രു​ത്ത​രു​ടെ​യും സ്ഥാനം സംബന്ധി​ച്ചു​ളള ധാരണകൾ; ഉടനേ​യു​ള​ള​തും ദീർഘ​കാ​ല​ത്തേ​ക്കു​ള​ള​തു​മായ നിങ്ങളു​ടെ ലക്ഷ്യങ്ങൾ; നിങ്ങൾ അവ എങ്ങനെ നേടും എന്നിവ​യൊ​ക്കെ ചർച്ചാ​വി​ഷ​യ​മാ​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ അനേകം യുവസാ​ക്ഷി​കൾ സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തി​നു​ശേഷം മുഴു​സമയ സുവി​ശേ​ഷ​ക​രാ​വു​ക​യും വിവാ​ഹ​ശേ​ഷ​വും അതേ സേവന​ത്തിൽ തുടരാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. നിങ്ങളു​ടെ ആത്മീയ ലക്ഷ്യങ്ങൾ പൊരു​ത്ത​പ്പെ​ടു​ന്നു​വെന്ന്‌ നിങ്ങൾ രണ്ടു​പേ​രും ഉറപ്പു​വ​രു​ത്തേ​ണ്ടത്‌ ഇപ്പോ​ഴാണ്‌. നിങ്ങളു​ടെ വിവാ​ഹത്തെ ബാധി​ച്ചേ​ക്കാ​വു​ന്ന​താ​യി നിങ്ങളു​ടെ കഴിഞ്ഞ​കാ​ല​ജീ​വി​ത​ത്തിൽ എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽ അതു വെളി​പ്പെ​ടു​ത്തേ​ണ്ട​തും ഇപ്പോ​ഴാണ്‌. അതിൽ ചില പ്രധാ​ന​പ്പെട്ട കടബാ​ദ്ധ്യ​ത​ക​ളോ കടപ്പാ​ടു​ക​ളോ ഉണ്ടായി​രു​ന്നേ​ക്കാം. ഏതെങ്കി​ലും ഗൗരവ​ത​ര​മായ രോഗ​മോ അവയുടെ അനന്തര​ഫ​ല​ങ്ങ​ളോ പോലു​ളള ആരോഗ്യ പ്രശ്‌ന​ങ്ങ​ളും തുറന്നു ചർച്ച ചെയ്യ​പ്പെ​ടണം.

അത്തരം ചർച്ചക​ളിൽ “ഞാൻ നേരെ എന്റെ ഹൃദയ​ത്തിൽ നിന്നും ആത്മാർത്ഥ​മാ​യും സംസാ​രി​ക്കു​ന്നു” എന്നു പറഞ്ഞ എലീഹു​വി​നെ അനുക​രി​ക്കുക. (ഇയ്യോബ്‌ 33:3, വില്ല്യം ബെക്കി​നാ​ലു​ളള ദി ഹോളി ബൈബിൾ ഇൻ ദി ലാം​ഗ്വേജ്‌ ഓഫ്‌ ററുഡേ) കോർട്ടിംഗ്‌ തന്നെ ഒരു സന്തുഷ്ട വിവാ​ഹ​ജീ​വി​ത​ത്തിന്‌ എങ്ങനെ സജ്ജയാക്കി എന്ന്‌ വിശദീ​ക​രി​ക്കു​ക​യിൽ എസ്ഥേർ പറഞ്ഞു: “എനിക്ക്‌ മറിച്ച്‌ അഭി​പ്രാ​യ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഞാൻ ജെയ്യി​യോട്‌ യോജി​ക്കു​ന്നു എന്നു പറയാ​നോ അങ്ങനെ ‘വഞ്ചകമാ​യി ഭാവി​ക്കാ​നോ’ ഞാൻ ശ്രമി​ച്ചില്ല. ഞാൻ ഇപ്പോ​ഴും അങ്ങനെ ചെയ്യാ​റില്ല. ഞാൻ എല്ലായ്‌പ്പോ​ഴും സത്യസ​ന്ധ​യാ​യി​രി​ക്കാൻ ശ്രമി​ക്കു​ന്നു.”

നിങ്ങളു​ടെ പങ്കാളി​യെ ബുദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാൻ വേണ്ടി ബുദ്ധി​മു​ട്ടു​ള​വാ​ക്കാ​വുന്ന ചില പ്രശ്‌നങ്ങൾ പരാമർശി​ക്കാ​തെ വിട്ടു​ക​ള​യ​രുത്‌. ജോണു​മാ​യു​ളള കോർട്ടിം​ഗിൽ ബേത്‌ ഈ പിശക്‌ കാണിച്ചു. പണം പാഴാ​ക്കാ​തെ ഭാവി​ക്കു​വേണ്ടി സൂക്ഷിച്ചു വയ്‌ക്കു​ന്ന​തിൽ താൻ വിശ്വ​സി​ക്കു​ന്നു എന്ന്‌ ബേത്‌ പറഞ്ഞു. താൻ അതി​നോട്‌ യോജി​ക്കു​ന്നു എന്ന്‌ ജോൺ പറഞ്ഞു. സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച്‌ തങ്ങൾ യോജി​പ്പി​ലാണ്‌ എന്ന ധാരണ​യിൽ ബേത്‌ കൂടു​ത​ലായ ചോദ്യ​ങ്ങ​ളൊ​ന്നും ചോദി​ച്ചില്ല. എന്നാൽ ഭാവി​ക്കു​വേണ്ടി കരുതുക എന്നു പറഞ്ഞ​പ്പോൾ ഒരു പുതിയ സ്‌പോർട്ട്‌സ്‌ കാർ വാങ്ങാൻവേണ്ടി പണം സൂക്ഷി​ക്കുക എന്നതാ​യി​രു​ന്നു ജോണി​ന്റെ ആശയം എന്ന്‌ പിന്നീട്‌ തെളിഞ്ഞു! വിവാ​ഹ​ത്തി​നു​ശേഷം, പണം എങ്ങനെ ചെലവ​ഴി​ക്കണം എന്ന കാര്യ​ത്തി​ലെ അവരുടെ യോജി​പ്പി​ല്ലായ്‌മ വേദനാ​ജ​ന​ക​മാം​വണ്ണം വ്യക്തമാ​യി.

അത്തരം തെററി​ദ്ധാ​ര​ണകൾ ഒഴിവാ​ക്കാൻ കഴിയും. നേരത്തെ പരാമർശിച്ച ലൂയിസി തന്റെ കോർട്ടിം​ഗി​ലേക്കു പിന്തി​രി​ഞ്ഞു നോക്കി ഇപ്രകാ​രം പറയുന്നു: “‘ഞാൻ ഗർഭി​ണി​യാ​വു​ക​യും ഒരു കുട്ടി വേണ്ട എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ക​യും ആണെങ്കിൽ നിങ്ങൾ എന്തു ചെയ്യും?’ ‘നമുക്ക്‌ കടം ഉണ്ടായി​രി​ക്കു​ക​യും നമ്മുടെ കുട്ടിയെ പരിച​രി​ക്കാൻ വേണ്ടി ഞാൻ വീട്ടി​ലി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യു​മാ​ണെ​ങ്കിൽ നിങ്ങൾ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യും?’ എന്നിങ്ങ​നെ​യു​ളള ഒട്ടേറെ ചോദ്യ​ങ്ങൾ കൂടെ ഞാൻ ചോദി​ക്കു​ക​യും അയാളു​ടെ പ്രതി​ക​ര​ണങ്ങൾ ശ്രദ്ധാ​പൂർവ്വം കുറി​ക്കൊ​ള​ളു​ക​യും ചെയ്യേ​ണ്ട​താ​യി​രു​ന്നു.” വിവാ​ഹ​ത്തിന്‌ മുമ്പേ​തന്നെ ഏററം നന്നായി കണ്ടറി​യേണ്ട ഹൃദയ​ത്തി​ന്റെ ഗുണങ്ങളെ പുറത്തു​കൊ​ണ്ടു വരുവാൻ അത്തരം ചർച്ചകൾക്ക്‌ കഴിയും.

അയാളെ അല്ലെങ്കിൽ അവളെ പ്രവർത്ത​ന​ത്തിൽ നിരീ​ക്ഷി​ക്കുക!

“നേരിട്ട്‌ ഇടപെ​ടു​മ്പോൾ ഒരു വ്യക്തി നിങ്ങ​ളോട്‌ നന്നായി ഇടപെ​ട്ടേ​ക്കാം,” എസ്ഥേർ വിശദീ​ക​രി​ച്ചു. “എന്നാൽ മററു​ള​ളവർ ചുററു​മു​ള​ള​പ്പോൾ അവർ അപ്രതീ​ക്ഷി​ത​മായ ചില സാഹച​ര്യ​ങ്ങ​ളിൽ ചെന്നു​പെ​ടു​ന്നു. നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളിൽ ആരെങ്കി​ലും നിങ്ങളു​ടെ പങ്കാളി​യോട്‌ അയാൾ ഇഷ്ടപ്പെ​ടാത്ത എന്തെങ്കി​ലും പറഞ്ഞേ​ക്കാം. സമ്മർദ്ദ​ത്തിൻ കീഴിൽ അയാൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നു കാണാൻ നിങ്ങൾക്ക്‌ ഇപ്പോൾ ഒരു അവസരം കിട്ടുന്നു. അയാൾ ആ വ്യക്തി​യോട്‌ പോകാൻ പറയു​ക​യോ പരിഹ​സി​ക്കു​ക​യോ ചെയ്യു​മോ?” അവൾ ഇപ്രകാ​രം നിഗമനം ചെയ്യുന്നു: “ഞങ്ങളുടെ കോർട്ടിം​ഗി​നി​ട​യിൽ ഞങ്ങളുടെ സുഹൃ​ത്തു​ക്ക​ളോ​ടും ഞങ്ങളുടെ കുടും​ബ​ങ്ങ​ളോ​ടും കൂടെ​യാ​യി​രു​ന്നത്‌ വളരെ​യ​ധി​കം സഹായി​ച്ചു.”

വിനോ​ദ​ത്തിൽ ഏർപ്പെ​ടു​ന്ന​തു​കൂ​ടാ​തെ ഒരുമിച്ച്‌ ജോലി ചെയ്യു​ന്ന​തിൽ സമയം ചെലവ​ഴി​ക്കുക. ദൈവ​വ​ച​ന​ത്തി​ന്റെ പഠനവും ക്രിസ്‌തീയ ശുശ്രൂ​ഷ​യും ഉൾപ്പെ​ടെ​യു​ളള ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കു​ചേ​രുക. ഭക്ഷണസാ​ധ​നങ്ങൾ വാങ്ങുക, പാചകം ചെയ്യുക, പാത്രം കഴുകുക, വീടു വൃത്തി​യാ​ക്കുക എന്നിവ പോലെ വിവാ​ഹ​ശേഷം ഒരു ജീവി​ത​രീ​തി​യാ​യി മാറുന്ന അനുദി​ന​പ്ര​വർത്ത​ന​ങ്ങ​ളിൽ ഒരുമിച്ച്‌ ഏർപ്പെ​ടുക. യഥാർത്ഥ ജീവിത ചുററു​പാ​ടു​ക​ളിൽ ഒരുമിച്ച്‌ ആയിരി​ക്കു​ന്ന​തി​നാൽ—നിങ്ങളു​ടെ പങ്കാളി അപ്പോൾ അയാളു​ടെ അല്ലെങ്കിൽ അവളുടെ മോശ​മായ അവസ്ഥയി​ലാ​യി​രി​ക്കാം—നിങ്ങൾക്ക്‌ മററു​ള​ളവർ എടുത്ത​ണി​ഞ്ഞി​രി​ക്കുന്ന മുഖം​മൂ​ടിക്ക്‌ അപ്പുറം കാണാൻ കഴിയും.

താൻ സ്‌നേ​ഹിച്ച പെൺകു​ട്ടി മോഹ​ഭം​ഗ​മു​ണ്ടാ​യ​പ്പോ​ഴും ചുട്ടു പൊള​ളുന്ന വെയി​ലത്ത്‌ കഠിന​മാ​യി അദ്ധ്വാ​നിച്ച്‌ വിയർത്തും ക്ഷീണി​ച്ചു​മി​രു​ന്ന​പ്പോ​ഴും എങ്ങനെ പെരു​മാ​റി എന്ന്‌ ശലോ​മോ​ന്റെ ഗീതത്തി​ലെ ഇടയ​ച്ചെ​റു​ക്കൻ കണ്ടു. (ശലോ​മോ​ന്റെ ഗീതം 1:5, 6; 2:15) സമ്പന്നനായ ശലോ​മോൻ രാജാ​വി​ന്റെ വശീകരണ ശ്രമങ്ങൾക്കെ​തി​രെ അവൾ എങ്ങനെ ചെറുത്തു നിന്നു എന്നു കണ്ടശേഷം അവൻ ഇപ്രകാ​രം പറഞ്ഞു: “എന്റെ കൂട്ടു​കാ​രി, നീ സർവ്വാംഗ സുന്ദരി​യാ​യി​രി​ക്കു​ന്നു, നിന്നിൽ യാതൊ​രു കുറവു​മില്ല.” (ശലോ​മോ​ന്റെ ഗീതം 4:7) അവൾ പൂർണ്ണ​യാ​യി​രു​ന്നു എന്ന്‌ അവൻ തീർച്ച​യാ​യും അർത്ഥമാ​ക്കി​യില്ല, മറിച്ച്‌ അവൾക്ക്‌ അടിസ്ഥാ​ന​പ​ര​മാ​യി ധാർമ്മി​ക​മായ കുറവു​ക​ളോ കുററ​ങ്ങ​ളോ ഒന്നും ഇല്ലായി​രു​ന്നു എന്നാണ്‌ അവൻ അർത്ഥമാ​ക്കി​യത്‌. അവളുടെ ഭാഗത്തെ ഏതു ബലഹീ​ന​ത​യെ​ക്കാ​ളും മുൻതൂ​ക്ക​മു​ണ്ടാ​യി​രുന്ന അവളുടെ ധാർമ്മിക ബലം അവളുടെ ശാരീ​രിക സൗന്ദര്യ​ത്തിന്‌ മാററു കൂട്ടി.—ഇയ്യോബ്‌ 31:7 താരത​മ്യം ചെയ്യുക.

അത്തരം വിലയി​രു​ത്തൽ നടത്തു​ന്ന​തിന്‌ സമയം ആവശ്യ​മാണ്‌. അതു​കൊണ്ട്‌ തിടു​ക്ക​ത്തി​ലു​ളള കോർട്ടിംഗ്‌ ഒഴിവാ​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 21:5) സാധാ​ര​ണ​യാ​യി ഒരു പുരു​ഷ​നും സ്‌ത്രീ​യും പരസ്‌പര സ്‌നേഹം സമ്പാദി​ക്കാൻ വേണ്ടി എന്തും ചെയ്യും. എന്നാൽ വേണ്ടത്ര സമയം അനുവ​ദി​ക്കു​ന്നു​വെ​ങ്കിൽ അസുഖ​ക​ര​മായ ശീലങ്ങ​ളും ചായ്‌വു​ക​ളും വെളി​പ്പെട്ടു വരിക തന്നെ ചെയ്യും. കോർട്ടിം​ഗിന്‌ സമയ​മെ​ടു​ക്കുക മാത്രമല്ല ആ സമയം നന്നായി വിനി​യോ​ഗി​ക്കു​ക​യും ചെയ്യുന്ന ഇണകൾക്ക്‌ വിവാ​ഹ​ശേഷം പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നത്‌ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. വിവാ​ഹ​ജീ​വി​ത​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന അഭി​പ്രായ ഭിന്നതകൾ പരിഹ​രി​ക്കാൻ കഴിയു​മെ​ന്നു​ളള ആത്മവി​ശ്വാ​സ​ത്തോ​ടെ, കാര്യങ്ങൾ നന്നായി മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ അവർക്ക്‌ വിവാഹ ജീവി​ത​ത്തി​ലേക്ക്‌ പ്രവേ​ശി​ക്കാൻ കഴിയും. വിജയ​പ്ര​ദ​മായ കോർട്ടിംഗ്‌ അവരെ വിജയ​പ്ര​ദ​വും സന്തുഷ്ട​വു​മായ ഒരു വിവാ​ഹ​ജീ​വി​ത​ത്തിന്‌ സജ്ജരാ​ക്കി​യി​രി​ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a ഡെയിററിംഗ്‌ ഒരു സമ്പ്രദാ​യ​മാ​യി​രി​ക്കുന്ന, അതു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉചിത​മായ നടത്തയാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന രാജ്യ​ങ്ങ​ളി​ലാണ്‌ ഇത്‌ ബാധക​മാ​യി​രി​ക്കു​ന്നത്‌. സാധാ​ര​ണ​യാ​യി പുരു​ഷ​നാണ്‌ മുൻകൈ എടുക്കു​ന്നത്‌. എന്നാൽ പുരുഷൻ ലജ്ജാശീ​ല​മു​ള​ള​വ​നോ മടിച്ചു മാറി​നിൽക്കുന്ന പ്രകൃ​ത​ക്കാ​ര​നോ ആണെങ്കിൽ ഒരു യുവതി അടക്കമു​ളള ഒരു രീതി​യിൽ തന്റെ വികാ​രങ്ങൾ പ്രകട​മാ​ക്കു​ന്ന​തിൽ തടസ്സമാ​യി നിൽക്കുന്ന തിരു​വെ​ഴു​ത്തു തത്വങ്ങ​ളൊ​ന്നു​മില്ല.—ശലോ​മോ​ന്റെ ഗീതം 8:6 താരത​മ്യം ചെയ്യുക.

b “എനിക്ക്‌ എങ്ങനെ വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​കത വേണ്ട എന്നു വയ്‌ക്കാൻ കഴിയും?” എന്ന 24-ാം അദ്ധ്യായം കാണുക.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ കോർട്ടിം​ഗി​ന്റെ ഒരു പ്രാഥ​മിക ഉദ്ദേശ്യ​മെ​ന്താണ്‌, വൈവാ​ഹിക സന്തുഷ്ടിക്ക്‌ അതു എത്ര പ്രധാ​ന​മാണ്‌?

◻ മറെറാ​രാ​ളു​ടെ ‘ഉളളിലെ വ്യക്തി​ത്വം’ മനസ്സി​ലാ​ക്കാൻ നിങ്ങളെ എന്ത്‌ സഹായി​ക്കും?

◻ ഏതു തരത്തി​ലു​ളള സംഭാ​ഷണം വിജയ​പ്ര​ദ​മായ ഒരു കോർട്ടിം​ഗിന്‌ സംഭാവന ചെയ്യുന്നു?

◻ വിവിധ സാഹച​ര്യ​ങ്ങ​ളിൽ ഒരുമിച്ച്‌ സമയം ചെലവ​ഴി​ക്കു​ന്നത്‌ സഹായ​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ഒരു ബന്ധം പിശകു​ള​ള​താണ്‌ എന്നതിന്റെ ചില സൂചനകൾ എന്തൊ​ക്കെ​യാണ്‌?

◻ എപ്പോ​ഴാണ്‌ ഒരു കോർട്ടിംഗ്‌ അവസാ​നി​പ്പി​ക്കേ​ണ്ടത്‌?

[255-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ആളുകൾ പരസ്‌പരം താരത​മ്യേന കൂടു​ത​ലാ​യി ഉളളറിഞ്ഞ്‌ വിവാ​ഹ​ത്തി​ലേർപ്പെ​ടു​മ്പോൾ വിവാ​ഹങ്ങൾ നിലനിൽക്കാ​നും ഐശ്വ​ര്യ​ത്തിൽ തുടരാ​നും കൂടുതൽ സാദ്ധ്യ​ത​യു​ള​ള​താ​യി തോന്നു​ന്നു.”—ജേർണൽ ഓഫ്‌ മാര്യേജ്‌ ആൻഡ്‌ ദി ഫാമിലി

[256, 257 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ഞങ്ങൾ ബന്ധം ഉപേക്ഷി​ക്ക​ണ​മോ?

ഒരു പ്രേമ​ബന്ധം തീരു​മാ​നം ചെയ്യേ​ണ്ട​തായ നാൽക്ക​വ​ല​യി​ലെ​ത്തു​മ്പോൾ സംശയങ്ങൾ ഉയർന്നു​വ​രു​ന്നത്‌ അസാധാ​ര​ണമല്ല. നിങ്ങളു​മാ​യി ഡെയി​റ​റിം​ഗി​ലേർപ്പെ​ടുന്ന ആളിന്റെ തന്നെ ഗൗരവ​ത​ര​മായ ഏതെങ്കി​ലും കുറവു​കൾ നിമി​ത്ത​മോ അല്ലെങ്കിൽ ആ ബന്ധത്തിൽ തന്നെ ഉളള കുറവു നിമി​ത്ത​മോ ആണ്‌ ഈ സംശയ​ങ്ങ​ളെ​ങ്കി​ലെന്ത്‌?

ഉദാഹ​ര​ണ​ത്തിന്‌ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നവർ തമ്മിൽപോ​ലും ചില​പ്പോൾ അഭി​പ്രായ വ്യത്യാ​സങ്ങൾ ഉണ്ടാകാം എന്നത്‌ വാസ്‌ത​വ​മാണ്‌. (ഉല്‌പത്തി 30:2; പ്രവൃ​ത്തി​കൾ 15:39 എന്നിവ താരത​മ്യം ചെയ്യുക.) എന്നാൽ ഏതാണ്ട്‌ എല്ലാ കാര്യ​ത്തി​ലും നിങ്ങൾക്ക്‌ അഭി​പ്രാ​യ​വ്യ​ത്യ​സ​ങ്ങ​ളാണ്‌ ഉളള​തെ​ങ്കിൽ, എല്ലാ ചർച്ചയും ബഹളം വയ്‌ക്കു​ന്ന​തിൽ കലാശി​ക്കു​ന്നു​വെ​ങ്കിൽ, അല്ലെങ്കിൽ നിങ്ങളു​ടെ ബന്ധം ഇണക്കങ്ങ​ളു​ടെ​യും പിണക്ക​ങ്ങ​ളു​ടെ​യും ഒരു നീണ്ട പരമ്പര​യാ​ണെ​ങ്കിൽ, സൂക്ഷി​ക്കുക! നിരന്ത​ര​മായ കലഹം “വൈകാ​രി​ക​മാ​യി വിവാ​ഹ​ത്തിന്‌ സജ്ജരല്ല” എന്നും ഒരുപക്ഷേ “ദമ്പതികൾ തമ്മിൽ ഒരിക്ക​ലും പൊരു​ത്ത​പ്പെട്ടു പോകാൻ കഴിയില്ല” എന്നും ഉളളതി​ന്റെ ശക്തമായ സൂചന​യാണ്‌ എന്ന്‌ 400 ഡോക്ടർമാർക്കി​ട​യിൽ നടത്തിയ ഒരു അഭി​പ്രായ വോ​ട്ടെ​ടുപ്പ്‌ വെളി​പ്പെ​ടു​ത്തി.

ഉൽക്കണ്‌ഠ​യ്‌ക്കി​ട​യാ​ക്കുന്ന മറെറാ​രു കാരണം നിങ്ങളു​ടെ ഭാവി ഇണയിൽ നിങ്ങൾക്ക്‌ അസ്വസ്ഥ​ത​യു​ണ്ടാ​ക്കത്തക്ക എന്തെങ്കി​ലും വ്യക്തിത്വ തകരാറ്‌ കാണു​ന്ന​താ​യി​രി​ക്കാം. കഠിന​മായ കോപാ​വേ​ശ​മോ അല്ലെങ്കിൽ സ്വാർത്ഥ​ത​യു​ടെ​യോ അപക്വ​ത​യു​ടെ​യോ അപ്രതീ​ക്ഷി​ത​മായ ഭാവമാ​റ​റ​ങ്ങ​ളു​ടെ​യോ പിടി​വാ​ശി​യു​ടെ​യോ സൂചന​ക​ളോ അത്തര​മൊ​രു വ്യക്തി​യോ​ടൊ​പ്പം ജീവി​ത​ശി​ഷ്ടം മുഴുവൻ ചെലവ​ഴി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വോ എന്ന്‌ നിങ്ങൾ ചിന്തി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം. എന്നിരു​ന്നാ​ലും അനേകർ അത്തരം പിശകു​കൾ അവഗണി​ക്കു​ക​യോ നീതീ​ക​രി​ക്കാൻ ശ്രമി​ക്കു​ക​യോ എന്തു വില കൊടു​ത്തും ആ ബന്ധം നിലനിർത്താൻ ശ്രമി​ക്കു​ന്ന​താ​യി കാണ​പ്പെ​ടുക പോലു​മോ ചെയ്‌തേ​ക്കാം. അതെന്തു​കൊ​ണ്ടാണ്‌?

സത്യ​ക്രി​സ്‌ത്യാ​നി​കൾക്കി​ട​യിൽ കോർട്ടിംഗ്‌ ഗൗരവ​മാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാൽ—അങ്ങനെ ആയിരി​ക്കേ​ണ്ട​തു​മാണ്‌—തങ്ങൾ ഡെയി​റ​റിം​ഗി​ലേർപ്പെ​ടു​ന്ന​വരെ വിവാഹം കഴിക്കാൻ നിർബ​ന്ധ​ത്തിൻ കീഴി​ലാ​യി​രി​ക്കു​ന്ന​താ​യി ചിലർക്ക്‌ തോന്നു​ന്നു. ആ വ്യക്തിയെ അഭിമു​ഖീ​ക​രി​ക്കേണ്ടി വരുന്ന​തി​നേ​യും ഒരുപക്ഷേ വേദനി​പ്പി​ക്കു​ന്ന​തി​നെ​യും അവർ ഭയപ്പെ​ട്ടേ​ക്കാം. വിവാഹം കഴിക്കാൻ കൊള​ളാ​വു​ന്ന​താ​യി മറെറാ​രാ​ളെ കണ്ടെത്താൻ കഴിയു​ക​യില്ല എന്ന്‌ മററു ചിലർ ഭയപ്പെ​ട്ടേ​ക്കാം. എന്നാൽ ഇവയൊ​ന്നും പ്രശ്‌ന​ബാ​ധി​ത​മായ ഒരു കോർട്ടിംഗ്‌ തുടർന്നു​കൊ​ണ്ടു പോകു​ന്ന​തിന്‌ മതിയായ കാരണ​ങ്ങളല്ല.

കോർട്ടിം​ഗി​ന്റെ ഉദ്ദേശ്യം വിവാ​ഹ​ത്തി​നു​ളള സാദ്ധ്യത ആരായുക എന്നതാണ്‌. ഒരു ക്രിസ്‌ത്യാ​നി സദു​ദ്ദേ​ശ്യ​ത്തോ​ടെ ഒരു കോർട്ടിംഗ്‌ ആരംഭി​ക്കു​ക​യും എന്നാൽ അതു നന്നല്ല എന്ന്‌ തെളി​യു​ക​യും ചെയ്‌താൽ അതു തുടർന്നു​കൊ​ണ്ടു പോകാൻ അയാൾക്ക്‌ കടപ്പാ​ടൊ​ന്നു​മില്ല. കൂടാതെ ‘മററാ​രെ​യും കണ്ടെത്താൻ കഴിയാ​തെ പോ​യേ​ക്കും’ എന്നുളള ധാരണ​യിൽ മോശ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു ബന്ധം നീട്ടി​ക്കൊ​ണ്ടു പോകു​ന്നത്‌ തെററും സ്വാർത്ഥ​ത​യു​മാ​യി​രി​ക്കി​ല്ലേ? (ഫിലി​പ്യർ 2:4 താരത​മ്യം ചെയ്യുക.) അതു​കൊണ്ട്‌ ഒരു ജോടി എന്ന നിലയിൽ നിങ്ങൾ നിങ്ങളു​ടെ പ്രശ്‌ന​ങ്ങളെ വെറുതെ അവഗണി​ച്ചു​ക​ള​യാ​തെ അവയെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. നിങ്ങളു​മാ​യി ഡെയി​റ​റിം​ഗി​ലേർപ്പെ​ടുന്ന ആളെ സൂക്ഷ്‌മ​മാ​യി ഒന്നു നിരീ​ക്ഷി​ച്ചു​കൊ​ണ്ടു​തന്നെ തുടക്ക​മി​ടുക.

ഉദാഹ​ര​ണ​ത്തിന്‌ ഈ സ്‌ത്രീ കീഴ്‌പ്പെടൽ മനോ​ഭാ​വ​മു​ള​ള​വ​ളും പ്രാപ്‌ത​യു​മായ ഒരു ഭാര്യ​യാ​യി​രി​ക്കും എന്നതിന്‌ തെളി​വു​ണ്ടോ? (സദൃശ​വാ​ക്യ​ങ്ങൾ 31:10-31) ഈ പുരുഷൻ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം പ്രകട​മാ​ക്കു​ക​യും കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്ന​തിൽ പ്രാപ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്യും എന്നതിന്‌ തെളി​വു​ണ്ടോ? (എഫേസ്യർ 5:28, 29; 1 തിമൊ​ഥെ​യോസ്‌ 5:8) ഒരു വ്യക്തി ഉത്സാഹി​യായ ഒരു ദൈവ​ദാ​സ​നാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടേ​ക്കാം, എന്നാൽ വിശ്വാ​സം സംബന്ധിച്ച അത്തരം അവകാ​ശ​വാ​ദ​ങ്ങളെ പിന്താ​ങ്ങാൻ പ്രവൃ​ത്തി​ക​ളു​ണ്ടോ?—യാക്കോബ്‌ 2:17, 18.

തീർച്ച​യാ​യും, ഒരു ബന്ധം വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തിൽ നിങ്ങൾ വളരെ​യ​ധി​കം സമയവും വികാ​ര​വും ചെലവി​ട്ടി​ട്ടു​ണ്ടെ​ങ്കിൽ അയാൾക്കോ അവൾക്കോ പൂർണ്ണ​ത​യില്ല എന്ന്‌ നിങ്ങൾ കണ്ടെത്തി​യ​തി​നാൽ മാത്രം വേഗത്തിൽ ആ ബന്ധം ഉപേക്ഷി​ച്ചു​ക​ള​യ​രുത്‌. (യാക്കോബ്‌ 3:2) ഒരുപക്ഷേ ആ വ്യക്തി​യു​ടെ കുറവു​കൾ നിങ്ങൾക്ക്‌ പൊറു​ക്കാ​വു​ന്നതേ ആയിരി​ക്കു​ന്നു​ളളു.

അങ്ങനെ​യ​ല്ലെ​ങ്കി​ലോ? കാര്യങ്ങൾ ചർച്ച ചെയ്യുക. നിങ്ങൾക്ക്‌ ലക്ഷ്യങ്ങ​ളി​ലും വീക്ഷണ​ങ്ങ​ളി​ലും അടിസ്ഥാ​ന​പ​ര​മായ വ്യത്യാ​സ​ങ്ങ​ളു​ണ്ടോ? അതോ അവ വെറും തെററി​ദ്ധാ​ര​ണ​ക​ളാ​യി​രു​ന്നോ? അതോ അത്‌ നിങ്ങൾ ഇരുവ​രും ‘നിങ്ങ​ളെ​ത്തന്നെ നിയ​ന്ത്രി​ക്കു​ക​യും’ കാര്യങ്ങൾ കുറച്ചു​കൂ​ടെ ശാന്തമാ​യി കൈകാ​ര്യം ചെയ്യാൻ പഠിക്കു​ക​യും ചെയ്യേ​ണ്ട​തി​ന്റെ ഒരു സംഗതി​യാ​ണോ? (സദൃശ​വാ​ക്യ​ങ്ങൾ 25:28) നിങ്ങൾക്ക്‌ ശല്യമാ​യി തോന്നുന്ന വ്യക്തിത്വ സവി​ശേ​ഷ​തകൾ നിങ്ങളെ ഉൽക്കണ്‌ഠ​പ്പെ​ടു​ത്തു​ന്നു​വെ​ങ്കിൽ അയാൾ അല്ലെങ്കിൽ അവൾ താഴ്‌മ​യോ​ടെ തെററു​കൾ അംഗീ​ക​രി​ക്കു​ക​യും മെച്ച​പ്പെ​ടാൻ ഒരു ആഗ്രഹം പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? നിങ്ങളു​ടെ ഭാഗത്തും അത്രതന്നെ വേദക​ത്വം കാട്ടാ​തെ​യും ഒരു ‘തൊട്ടാ​വാ​ടി’ ആകാ​തെ​യു​മി​രി​ക്കേണ്ട ആവശ്യ​മു​ണ്ടോ? (സഭാ​പ്ര​സം​ഗി 7:9) ‘സ്‌നേ​ഹ​ത്തിൽ അന്യോ​ന്യം പൊറു​ക്കു​ന്നത്‌’ ഒരു നല്ല വിവാ​ഹ​ത്തി​ന്റെ ജീവരക്തം തന്നെയാണ്‌.—എഫേസ്യർ 4:2.

നിങ്ങളു​ടെ ബന്ധം തകർക്കു​ന്ന​തി​നു​പ​കരം കാര്യങ്ങൾ ചർച്ച ചെയ്യു​ന്നത്‌ ആ ബന്ധത്തിന്റെ ഭാവി വളർച്ച​യ്‌ക്കു​ളള സാദ്ധ്യത വെളി​പ്പെ​ടു​ത്തി​യേ​ക്കാം! എന്നാൽ ആ ചർച്ച കൂടുതൽ അകൽച്ച​യ്‌ക്കു മാത്രമേ കാരണ​മാ​ക്കു​ന്നു​ള​ളു​വെ​ങ്കിൽ വരാനി​രി​ക്കുന്ന വിപത്തി​ന്റെ വ്യക്തമായ അടയാളം അവഗണി​ച്ചു കളയരുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 22:3) വിവാ​ഹ​ത്തി​നു​ശേഷം കാര്യങ്ങൾ മെച്ച​പ്പെ​ടാൻ സാദ്ധ്യ​ത​യില്ല. കോർട്ടിംഗ്‌ അവസാ​നി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും ഇരുവർക്കും നല്ലത്‌.

[253-ാം പേജിലെ ചിത്രം]

ഒരു കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ പരസ്‌പരം നിരീ​ക്ഷി​ക്കു​ന്നത്‌ പ്രേമ​ബ​ദ്ധ​രാ​കാ​തെ അന്യോ​ന്യം പരിച​യ​പ്പെ​ടാൻ നിങ്ങളെ അനുവദി ക്കുന്നു

[254-ാം പേജിലെ ചിത്രം]

മര്യാദയും നല്ല നടത്തയും സംബന്ധിച്ച പ്രാ​ദേ​ശി​ക​മായ നിയമങ്ങൾ അനുസ​രി​ക്കു​ന്നത്‌ വിവാ​ഹ​ജീ​വി​ത​ത്തിൽ തുടർന്നു​കൊ​ണ്ടു​പോ​കാ​വുന്ന പരസ്‌പര ആദരവി​ന്റെ ഒരു മാതൃക സ്ഥാപി​ക്കു​ന്നു

[259-ാം പേജിലെ ചിത്രം]

കോർട്ടിംഗ്‌ നേരാം​വണ്ണം പുരോ​ഗ​മി​ക്കു​ന്നില്ല എന്ന്‌ വ്യക്തമാ​കു​മ്പോൾ ഈ ബന്ധം എന്തു​കൊണ്ട്‌ അവസാ​നി​പ്പി​ക്കണം എന്ന്‌ വിശദീ​ക​രി​ച്ചു​കൊണ്ട്‌ അഭിമു​ഖ​മാ​യി സംസാ​രി​ക്കു​ന്ന​താണ്‌ ദയാപൂർവ്വ​ക​മായ സംഗതി