വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക്‌ ഒരു എത്തിനോട്ടം

നിങ്ങൾ എങ്ങനെ കാണപ്പെടുന്നു എന്നതിലേക്ക്‌ ഒരു എത്തിനോട്ടം

ഭാഗം 3

നിങ്ങൾ എങ്ങനെ കാണ​പ്പെ​ടു​ന്നു എന്നതി​ലേക്ക്‌ ഒരു എത്തി​നോ​ട്ടം

സൗന്ദര്യം തൊലി​പ്പു​റമേ മാത്ര​മു​ള​ള​താ​ണെന്ന്‌ ആളുകൾ പറയുന്നു. എങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ കണ്ടാൽ കൊള​ളാ​വുന്ന യുവജ​ന​ങ്ങൾക്ക്‌ എല്ലാ നേട്ടങ്ങ​ളും കൈയ്യ​ട​ക്കാൻ കഴിയു​ന്ന​താ​യി തോന്നു​ന്നത്‌? തങ്ങളുടെ സമപ്രാ​യ​ക്കാ​രെ​പ്പോ​ലെ​യു​ളള വസ്‌ത്ര​ധാ​ര​ണ​വും ചമയവും ഉണ്ടായി​രി​ക്കാ​നു​ളള എല്ലാ സമ്മർദ്ദ​ത്തെ​യും ഒരു യുവാ​വി​നോ യുവതി​ക്കോ എങ്ങനെ നേരി​ടാൻ കഴിയും?

ഓരോ ദിവസ​വും രാവിലെ നിങ്ങൾ കണ്ണാടി​യിൽ കാണുന്ന മുഖത്തെ സംബന്ധിച്ച്‌ പുതി​യ​തും യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ളളതു​മായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാ​നാണ്‌ തുടർന്നു​വ​രുന്ന പേജുകൾ സംവി​ധാ​നം ചെയ്‌തി​ട്ടു​ള​ളത്‌.