വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ വസ്‌ത്രങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന്‌ വെളിപ്പെടുത്തുന്നുവോ?

എന്റെ വസ്‌ത്രങ്ങൾ ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന്‌ വെളിപ്പെടുത്തുന്നുവോ?

അധ്യായം 11

എന്റെ വസ്‌ത്രങ്ങൾ ഞാൻ യഥാർത്ഥ​ത്തിൽ ആരാ​ണെന്ന്‌ വെളി​പ്പെ​ടു​ത്തു​ന്നു​വോ?

“അതിന്‌ തീരെ ഇറക്കം കുറ​വൊ​ന്നു​മില്ല,” പെഗ്ഗി അവളുടെ മാതാ​പി​താ​ക്ക​ളോട്‌ വിളിച്ചു പറഞ്ഞു. “നിങ്ങൾക്ക്‌ പഴഞ്ചൻ രീതി​കളെ അറിയാ​വൂ!” അവൾ തന്റെ മുറി​യി​ലേക്ക്‌ ഓടി—അവൾ അണിയാൻ ആഗ്രഹിച്ച ഒരു പാവാ​ടയെ സംബന്ധി​ച്ചു​ളള വഴക്കിന്റെ മഹത്തായ അന്ത്യമാ​യി​രു​ന്നു അത്‌. മാതാ​പി​താ​ക്ക​ളിൽ ആരെങ്കി​ലു​മോ ഒരു ടീച്ചറോ ഒരു തൊഴി​ലു​ട​മ​യോ നിങ്ങൾ ഇഷ്ടപ്പെട്ട ഒരു വസ്‌ത്ര​ധാ​ര​ണ​രീ​തി​യെ വിമർശി​ച്ച​പ്പോൾ നിങ്ങളും ഒരുപക്ഷേ ഇതു​പോ​ലൊ​രു തർക്കത്തി​ന്റെ നടുവിൽ പെട്ടി​ട്ടുണ്ട്‌. നിങ്ങൾ അതിനെ അനൗ​ദ്യോ​ഗി​കം എന്നു വിളിച്ചു; അവർ അതിനെ അലക്ഷ്യ​മാ​യത്‌ എന്ന്‌ വിളിച്ചു. നിങ്ങൾ അതിനെ പരിഷ്‌കൃ​തം എന്നു വിളിച്ചു; അവർ അതിനെ വർണ്ണശ​ബ​ള​മെ​ന്നോ വശീക​ര​ണാ​ത്മ​ക​മെ​ന്നോ വിളിച്ചു.

അഭിരു​ചി​കൾ വ്യത്യ​സ്‌ത​മാ​ണെ​ന്നും നിങ്ങൾക്ക്‌ നിങ്ങളു​ടെ​തായ അഭി​പ്രാ​യ​മു​ണ്ടാ​യി​രി​ക്കാൻ അവകാശം ഉണ്ടെന്നും സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ നിങ്ങൾ എങ്ങനെ വസ്‌ത്ര​ധാ​രണം ചെയ്യുന്നു എന്ന സംഗതി​യിൽ ‘എന്തുമാ​കാം’ എന്നാണോ ഇതിന്റെ അർത്ഥം?

ശരിയായ സന്ദേശ​മാ​ണോ?

പാം എന്നു​പേ​രു​ളള പെൺകു​ട്ടി പറയുന്നു: “നിങ്ങൾ വാസ്‌ത​വ​ത്തിൽ ആരാ​ണെ​ന്നും നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ എന്തു വിചാ​രി​ക്കു​ന്നു എന്നും തീരു​മാ​നി​ക്കു​ന്നത്‌ നിങ്ങളു​ടെ വസ്‌ത്ര​ങ്ങ​ളാണ്‌.” അതെ, നിങ്ങളു​ടെ വസ്‌ത്ര​ധാ​രണം നിങ്ങ​ളെ​പ്പ​ററി മററു​ള​ള​വർക്ക്‌ ഒരു വിവരം അല്ലെങ്കിൽ സന്ദേശം അയയ്‌ക്കു​ന്നു. വസ്‌ത്ര​ധാ​ര​ണ​ത്തിന്‌ ഒരുവന്റെ മനസ്സാ​ക്ഷി​യെ​പ്പ​റ​റി​യും സ്ഥിരത​യെ​പ്പ​റ​റി​യും ഉയർന്ന നിലവാ​ര​ങ്ങ​ളെ​പ്പ​റ​റി​യും അടക്കം പറയാൻ കഴിയും. അല്ലെങ്കിൽ അതിന്‌ മത്‌സ​ര​വും അസംതൃ​പ്‌തി​യും വിളി​ച്ച​റി​യി​ക്കാൻ കഴിയും. അത്‌ ഒരു തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മാ​യി​ട്ടു​പോ​ലും ഉപകരി​ക്കും. ചിലർ തുറന്നി​ട്ടി​രി​ക്കു​ന്ന​തോ വേശ്യകൾ ധരിക്കുന്ന തരത്തി​ലു​ള​ള​തോ അല്ലെങ്കിൽ വളരെ വിലകൂ​ടിയ ഫാഷൻ വസ്‌ത്ര​ങ്ങ​ളോ ഒരുതരം വ്യാപാ​ര​മു​ദ്ര​യാ​യി ഉപയോ​ഗി​ക്കു​ന്നു. മററു​ചി​ലർ എതിർലിം​ഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വരെ ആകർഷി​ക്കു​ന്ന​തി​നോ തങ്ങൾക്ക്‌ ഉളളതി​ലേറെ പ്രായ​മു​ണ്ടെന്ന്‌ തോന്നി​ക്കു​ന്ന​തി​നോ ചിലതരം വസ്‌ത്രങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

അതു​കൊണ്ട്‌ അനേകം യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം വസ്‌ത്ര​ധാ​രണ രീതി അവർക്ക്‌ വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്നു കാണുക എളുപ്പ​മാണ്‌. എന്നിരു​ന്നാ​ലും ഡ്രെസ്സ്‌ ഫോർ സക്‌സെസ്സ്‌ എന്ന [ഇംഗ്ലീഷ്‌] ഗ്രന്ഥത്തി​ന്റെ എഴുത്തു​കാ​രൻ ജോൺ ററി. മോ​ളോയ്‌ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “നാം വസ്‌ത്രം ധരിക്കുന്ന വിധത്തിന്‌ നമ്മൾ കണ്ടുമു​ട്ടുന്ന ആളുക​ളു​ടെ​മേൽ ശ്രദ്ധേ​യ​മായ ഒരു സ്വാധീ​ന​മുണ്ട്‌, അവർ നമ്മോട്‌ എങ്ങനെ ഇടപെ​ടു​ന്നു എന്നതിനെ അത്‌ ബാധി​ക്കു​ക​യും ചെയ്യുന്നു.”

നിങ്ങൾ എപ്രകാ​രം വസ്‌ത്രം ധരിക്കു​ന്നു എന്നതിൽ മാതാ​പി​താ​ക്കൾക്ക്‌ വളരെ​യ​ധി​കം ഉൽക്കണ്‌ഠ​യു​ള​ള​തിൽ അതിശ​യി​ക്കാ​നില്ല! അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു വ്യക്തി​പ​ര​മായ അഭിരു​ചി​യു​ടെ മാത്രം ഒരു പ്രശ്‌നമല്ല. നിങ്ങൾ ഉചിത​മായ ഒരു സന്ദേശം, സമനി​ല​യും ഉത്തരവാ​ദി​ത്വ​വു​മു​ളള ഒരു വ്യക്തി​യാ​യി നിങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരു സന്ദേശം അയയ്‌ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. എന്നാൽ നിങ്ങൾ വസ്‌ത്ര​ധാ​രണം ചെയ്യുന്ന വിധത്താൽ അതു സാധി​ക്കു​ന്നു​ണ്ടോ? നിങ്ങളു​ടെ വസ്‌ത്രം തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ നയിക്കു​ന്ന​തെ​ന്താണ്‌?

“എന്റെ സുഹൃ​ത്തു​ക്കൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ഞാൻ ചെയ്യുന്നു”

അനേകം യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ള​വും അവരുടെ വസ്‌ത്ര​ധാ​ര​ണ​രീ​തി അവരുടെ സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും അവരുടെ വ്യക്തി​ത്വ​ത്തി​ന്റെ​യും ഒരു പ്രഖ്യാ​പ​ന​മാണ്‌. എന്നാൽ ഒരു യുവാവ്‌ അല്ലെങ്കിൽ യുവതി എന്ന നിലയിൽ, നിങ്ങളു​ടെ വ്യക്തി​ത്വം ഇപ്പോ​ഴും വ്യക്തമായ ഒരു രൂപമി​ല്ലാത്ത, ഇപ്പോ​ഴും വികസി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന, മാററ​ങ്ങൾക്ക്‌ വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരവസ്ഥ​യി​ലാണ്‌. അതു​കൊണ്ട്‌ നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ ഒരു പ്രഖ്യാ​പനം നടത്താൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും ആ പ്രഖ്യാ​പനം എന്തായി​രി​ക്ക​ണ​മെ​ന്നും അത്‌ എങ്ങനെ നടത്തണ​മെ​ന്നും നിങ്ങൾക്ക്‌ അത്ര നിശ്ചയ​മി​ല്ലാ​യി​രി​ക്കാം. ചില യുവജ​നങ്ങൾ തങ്ങളെ​ത്തന്നെ വളരെ വിചി​ത്ര​മായ, ക്ഷോഭ​ജ​ന​ക​മായ വസ്‌ത്ര​ങ്ങ​ളാൽ അലങ്കരി​ക്കു​ന്നു. തങ്ങളുടെ ‘വ്യക്തി​ത്വം’ സ്ഥാപി​ക്കു​ന്ന​തി​നു പകരം അവർ തങ്ങളുടെ പക്വത​യി​ല്ലാ​യ്‌മ​യി​ലേക്ക്‌ ശ്രദ്ധ ആകർഷി​ക്കുക മാത്ര​മാണ്‌ ചെയ്യു​ന്നത്‌—അവരുടെ മാതാ​പി​താ​ക്കളെ വിഷമ​ത്തി​ലാ​ക്കുന്ന കാര്യം പറയേ​ണ്ട​തു​മി​ല്ല​ല്ലോ.

മററു ചില യുവജ​നങ്ങൾ കേവലം തങ്ങളുടെ സമപ്രാ​യ​ക്കാ​രെ​പ്പോ​ലെ വസ്‌ത്ര​ധാ​രണം ചെയ്യാൻ ഇഷ്ടപ്പെ​ടു​ന്നു; അത്‌ ഒരു കൂട്ട​ത്തോ​ടൊ​പ്പം അവരെ തിരി​ച്ച​റി​യി​ക്കു​ക​യും ഒരുതരം സുരക്ഷി​ത​ത്വം നൽകു​ക​യും ചെയ്യു​ന്ന​താ​യി തോന്നു​ന്നു. തീർച്ച​യാ​യും ആളുക​ളു​മാ​യി ഒത്തു ചേർന്നു പോകാൻ ആഗ്രഹി​ക്കു​ന്നത്‌ അതിൽതന്നെ അവശ്യം തെററാ​യി​രി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 9:22 താരത​മ്യം ചെയ്യുക.) എന്നാൽ ഒരു ക്രിസ്‌ത്യാ​നി അവിശ്വാ​സി​ക​ളായ ചെറു​പ്പ​ക്കാ​രോ​ടു​കൂ​ടെ അറിയ​പ്പെ​ടാൻ യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കു​മോ? എന്തു വില​കൊ​ടു​ത്തും സമപ്രാ​യ​ക്കാ​രു​ടെ അംഗീ​കാ​രം അന്വേ​ഷി​ക്കു​ന്നത്‌ ജ്ഞാനമാ​യി​രി​ക്കു​മോ? ഒരു കൊച്ചു പെൺകു​ട്ടി ഇപ്രകാ​രം ഏററു​പ​റഞ്ഞു: “ആരും എന്നെപ്പ​ററി ഒന്നും പറയാ​തി​രി​ക്കാൻ വേണ്ടി എന്റെ സുഹൃ​ത്തു​ക്കൾ ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ഞാൻ ചെയ്യുന്നു.” എന്നാൽ മറെറാ​രാ​ളു​ടെ താളത്തി​നൊ​ത്തെ​ല്ലാം തുളളുന്ന, മറെറാ​രു​വന്റെ ചാപല്യ​ങ്ങൾക്കെ​ല്ലാം കൂട്ടു​നിൽക്കുന്ന ഒരാളെ നിങ്ങൾ എന്തു വിളി​ക്കും? ബൈബിൾ ഉത്തരം പറയുന്നു: “ആരെ​യെ​ങ്കി​ലും അനുസ​രി​ക്കാൻ വേണ്ടി . . . നിങ്ങൾ നിങ്ങ​ളെ​ത്തന്നെ അയാൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ അയാളെ അനുസ​രി​ക്കു​ന്ന​തി​നാൽ നിങ്ങൾ അയാളു​ടെ അടിമ​ക​ളാ​ണെന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ?”—റോമർ 6:16.

യുവജ​ന​ങ്ങൾക്കി​ട​യിൽ “പൊരു​ത്ത​പ്പെട്ടു പോകു​ന്ന​തിന്‌ നൽകുന്ന ഊന്നൽ വളരെ ശക്തമാ​യി​ത്തീ​രാൻ കഴിയും. തൽഫല​മാ​യി ഒരു കൂട്ടത്തി​ലെ അംഗങ്ങൾ എങ്ങനെ വസ്‌ത്ര​ധാ​രണം നടത്തണം, എങ്ങനെ സംസാ​രി​ക്കണം, എന്തു ചെയ്യണം, എന്തു ചിന്തി​ക്കണം, എന്തു വിശ്വ​സി​ക്കണം എന്നിവ സംബന്ധി​ച്ചു പോലും ഉപദേ​ശ​ത്തി​നാ​യി സമപ്രാ​യ​ക്കാ​രെ ആശ്രയി​ച്ചു​കൊണ്ട്‌ കൂട്ടം വച്ചിരി​ക്കുന്ന ചട്ടങ്ങളു​ടെ അടിമ​ക​ളാ​യി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു.”—അഡൊ​ലെ​സ്സൻസ്‌: ട്രാൻസി​ഷൻ ഫ്രം ചൈൽഡ്‌ഹുഡ്‌ ററു മച്ച്യൂ​രി​ററി [ഇംഗ്ലീഷ്‌].

എന്നാൽ അത്തരം ഉപദേശം നൽകാൻ അവർ എത്ര​ത്തോ​ളം യോഗ്യ​രാണ്‌? (മത്തായി 15:14 താരത​മ്യം ചെയ്യുക.) നിങ്ങ​ളെ​പ്പോ​ലെ​തന്നെ വളർച്ച​പ്രാ​പി​ക്കു​ന്ന​തി​ന്റെ വൈകാ​രിക വേദനകൾ അനുഭ​വി​ക്കു​ന്ന​വ​രല്ലേ അവരും? അപ്പോൾ എതിർപ്പൊ​ന്നും കൂടാതെ അവർ നിങ്ങൾക്ക്‌ നിലവാ​രങ്ങൾ നിശ്ചയി​ച്ചു തരാൻ അനുവ​ദി​ക്കു​ന്നത്‌—അത്തരം നിലവാ​രങ്ങൾ സാമാന്യ ബുദ്ധിക്ക്‌ അല്ലെങ്കിൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ മൂല്യ​ങ്ങൾക്കും ആഗ്രഹ​ങ്ങൾക്കും എതിരാ​യി​രി​ക്കു​മ്പോൾ പോലും അങ്ങനെ ചെയ്യു​ന്നത്‌—ജ്ഞാനമാ​യി​രി​ക്കു​മോ?

ഇന്ന്‌ “സ്വീകാ​ര്യം”—നാളെ “അസ്വീ​കാ​ര്യം”

മററ്‌ യുവജ​നങ്ങൾ ഫാഷന്റെ കാററ്‌ ഊതു​ന്ന​ത​നു​സ​രിച്ച്‌ നീങ്ങുന്നു. എന്നാൽ ആ കാററു​കൾ എത്ര പെട്ടെ​ന്നാണ്‌ മാറു​ന്നത്‌! “ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌,” എന്ന ബൈബി​ളി​ലെ വാക്കുകൾ അത്‌ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (1 കൊരി​ന്ത്യർ 7:31) ഇന്ന്‌ “ഫാഷനാ”യിരി​ക്കു​ന്നത്‌ നാളെ അമ്പരപ്പി​ക്കുന്ന വേഗത​യിൽ പഴഞ്ചനാ​യി​ത്തീ​രു​ന്നു. (അതുമൂ​ലം ഉണ്ടാകുന്ന ചെലവ്‌ പറയു​ക​യും വേണ്ട) വസ്‌ത്ര​ത്തി​ന്റെ വിളുമ്പ്‌ പൊങ്ങു​ക​യും താഴു​ക​യും ചെയ്യുന്നു, പാൻറ്‌സി​ന്റെ അടിഭാ​ഗം വികസി​ക്കു​ക​യും ചുരു​ങ്ങു​ക​യും ചെയ്യുന്നു. വസ്‌ത്രങ്ങൾ രൂപക​ല്‌പന ചെയ്യു​ന്ന​വ​രും നിർമ്മി​ക്കു​ന്ന​വ​രും അവർക്ക്‌ ഇഷ്ടാനു​സ​രണം കൈകാ​ര്യം ചെയ്യാൻ കഴിയുന്ന പൊതു ജനങ്ങളിൽനിന്ന്‌ വലിയ ലാഭം ഉണ്ടാക്കു​ന്ന​തി​നാൽ ഇതിൽ നിന്നുളള പ്രയോ​ജനം അവർക്കു മാത്ര​മാണ്‌.

ദൃഷ്ടാ​ന്ത​മാ​യി, ഏതാനും വർഷം മുമ്പ്‌ ജീൻസ്‌ ഫാഷനാ​യി തീർന്നത്‌ പരിഗ​ണി​ക്കുക. ജീൻസ്‌ വളരെ പെട്ടെ​ന്നാണ്‌ ഏററം മുന്തിയ ഫാഷനാ​യി​ത്തീർന്നത്‌. കാൽവിൻ ക്ലിൻ, ഗ്ലോറിയ വാൻഡർബിൽററ്‌ എന്നിങ്ങ​നെ​യു​ളള പേരുകൾ വഹിക്കുന്ന പരസ്യ പലകക​ളാ​യി നടക്കാൻവേണ്ടി ആളുകൾ വളരെ ഉയർന്ന വില​കൊ​ടു​ത്തു. “സേർജി​യോ വാലൻറി,” ജീൻസ്‌ നിർമ്മി​ക്കുന്ന കമ്പനി​യു​ടെ പ്രസി​ഡൻറായ ഏലി കപ്ലാൻ ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “ആളുകൾക്ക്‌ ഒരു പേരാണ്‌ വേണ്ടത്‌.” ജീൻസി​ന്റെ പോക്ക​റ​റിൻമേൽ ഇത്ര ശ്രദ്ധേ​യ​മായ രീതി​യിൽ പേരു തുന്നി​പ്പി​ടി​പ്പി​ച്ചി​രി​ക്കുന്ന ഈ മിസ്‌ററർ വാലൻറി ആരാണ്‌? “അങ്ങനെ ഒരാളില്ല” എന്ന്‌ ന്യൂസ്‌ വീക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു. വിശദീ​ക​ര​ണ​മാ​യി കപ്‌ളാൻ തന്നെ ചോദി​ച്ചു: “ഏലി കപ്‌ളാൻ ജീൻസ്‌ ആരു വാങ്ങാ​നാണ്‌?”

‘ഫാഷനിൽ വസ്‌ത്രം ധരിക്കു​ന്നത്‌ തെററാ​ണോ?’ എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. അവശ്യം തെററാ​യി​രി​ക്ക​ണ​മെ​ന്നില്ല. ബൈബിൾ കാലങ്ങ​ളിൽ ദൈവ​ത്തി​ന്റെ ദാസൻമാർ പ്രാ​ദേ​ശി​ക​മായ അഭിരു​ചി​ക്ക​നു​സ​രിച്ച്‌ വസ്‌ത്രം ധരിച്ചി​രു​ന്നു. താമാർ ഒരു വരയൻ അങ്കി ധരിച്ചി​രു​ന്നു. “എന്തു​കൊ​ണ്ടെ​ന്നാൽ അക്കാലത്ത്‌ രാജാ​വി​ന്റെ കന്യക​മാ​രായ പുത്രി​മാർ വസ്‌ത്രം ധരിച്ചി​രു​ന്നത്‌ അങ്ങനെ​യാ​യി​രു​ന്നു” എന്ന്‌ ബൈബിൾ നമ്മോട്‌ പറയുന്നു.—2 ശമൂവേൽ 13:18.

എന്നാൽ ഒരു വ്യക്തി സ്‌​റൈ​റ​ലി​ന്റെ അടിമ​യാ​യി​ത്തീ​രേ​ണ്ട​തു​ണ്ടോ? ഒരു കൊച്ചു​പെൺകു​ട്ടി ഇപ്രകാ​രം പരാതി​പ്പെട്ടു: “നിങ്ങൾ കടയിൽ എല്ലാവർക്കും ഉളള ഇനം ഒരു ജോഡി നല്ല പാൻറ്‌സ്‌ കണ്ടിട്ട്‌ പറയുന്നു ‘മമ്മി, എനിക്കതു വാങ്ങി തരൂ,’ മമ്മി പറയുന്നു, ‘ഇല്ല, അതു​പോ​ലെ ഒരെണ്ണം ഞാൻ ഉണ്ടാക്കി​ത്ത​രാം.’ എന്നാൽ ഞാൻ പറയുന്നു ‘മമ്മിക്കു മനസ്സി​ലാ​കു​ന്നില്ല, എനിക്ക്‌ പാൻറ്‌സാണ്‌ വേണ്ടത്‌.’” എന്നാൽ വാസ്‌ത​വ​ത്തിൽ നിങ്ങൾ ഫാഷൻ സൃഷ്‌ടി​ക്കു​ന്ന​വ​രു​ടെ കൈയി​ലെ പാവയാ​യി​ത്തീ​രുക വഴി നിങ്ങളു​ടെ വ്യക്തി​ത്വം നഷ്ടപ്പെ​ടു​ത്തു​ക​യും യഥാർത്ഥ​ത്തി​ലു​ളള നിങ്ങളെ മറെയ്‌ക്കു​ക​യും അല്ലേ ചെയ്യു​ന്നത്‌? പ്രലോ​ഭി​പ്പി​ക്കുന്ന പരസ്യ​ങ്ങ​ളാ​ലും മുദ്രാ​വാ​ക്യ​ങ്ങ​ളാ​ലും സംവി​ധാ​യക നാമങ്ങ​ളാ​ലും, നിങ്ങൾ എന്തിന്‌ നിയ​ന്ത്രി​ക്ക​പ്പെ​ടണം?

റോമർ 12:2-ൽ ബൈബിൾ നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “ഈ വ്യവസ്ഥി​തിക്ക്‌ അനുരൂ​പ​രാ​കു​ന്നത്‌ വിട്ടു​ക​ള​ഞ്ഞിട്ട്‌ നല്ലതും സ്വീകാ​ര്യ​വും പൂർണ്ണ​വു​മായ ദൈ​വേഷ്ടം നിങ്ങൾക്ക്‌ ഉറപ്പു​വ​രു​ത്തേ​ണ്ട​തിന്‌ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടു​വിൻ.” നിങ്ങളു​ടെ വസ്‌ത്രം തെര​ഞ്ഞെ​ടു​ക്കു​ന്നതു സംബന്ധിച്ച്‌ ‘ദൈവ​ത്തി​ന്റെ സ്വീകാ​ര്യ​മായ ഇഷ്ടം’ എന്താണ്‌?

‘ലജ്ജാശീ​ല​ത്തോ​ടു​കൂ​ടി​യ​തും നന്നായി ക്രമീ​ക​രി​ക്ക​പ്പെ​ട്ട​തും’

1 തിമൊ​ഥെ​യോസ്‌ 2:9 “ലജ്ജാശീ​ല​ത്തോ​ടും ന്യായ​ബോ​ധ​ത്തോ​ടും​കൂ​ടെ നന്നായി ക്രമീ​ക​രി​ക്ക​പ്പെട്ട വസ്‌ത്ര​ത്താൽ തങ്ങളെ​ത്തന്നെ അലങ്കരി​ക്കാൻ” ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. “നന്നായി ക്രമീ​ക​രി​ക്ക​പ്പെട്ട വസ്‌ത്രം” സ്വാഭാ​വി​ക​മാ​യും ഭംഗി​യും വൃത്തി​യും ഉളളതാ​യി​രി​ക്കും. “ലജ്ജാശീ​ലം” സാഹച​ര്യ​ങ്ങളെ കണക്കി​ലെ​ടു​ക്കു​ന്നു. ഒരു നല്ല സൂട്ട്‌ ജോലി സ്ഥലത്ത്‌ ഉചിത​മാ​യി​രി​ക്കാം. എന്നാൽ നീന്താൻ പോകു​മ്പോൾ അതു അസ്ഥാന​ത്താ​യി​രി​ക്കാം! നേരെ​മ​റിച്ച്‌, നീന്തൽ വസ്‌ത്ര​ങ്ങ​ളു​മാ​യി ഓഫീ​സ്സിൽ ചെല്ലു​ന്നത്‌ തികച്ചും അപഹാ​സ്യ​മാ​യി​രി​ക്കും.

അതു​കൊണ്ട്‌ ക്രിസ്‌തീയ മീററിം​ഗു​കൾക്ക്‌ ഹാജരാ​കു​മ്പോ​ഴും മററു​ള​ള​വ​രോട്‌ പ്രസം​ഗി​ക്കുന്ന വേലയിൽ ഏർപ്പെ​ടു​മ്പോ​ഴും വസ്‌ത്രം ധരിക്കു​ന്നത്‌ അലക്ഷ്യ​മാ​യി​ട്ടാ​യി​രി​ക്കാ​തെ ദൈവ​ത്തി​ന്റെ യുവശു​ശ്രൂ​ഷ​ക​രെ​ന്ന​നി​ല​യിൽ തങ്ങളെ തിരി​ച്ച​റി​യി​ക്കുന്ന വിധത്തി​ലാ​യി​രി​ക്കാൻ യഹോ​വ​യു​ടെ യുവസാ​ക്ഷി​കൾക്ക്‌ ശ്രദ്ധയു​ണ്ടാ​യി​രി​ക്കണം. 2 കൊരി​ന്ത്യർ 6:3, 4-ലെ പൗലോ​സി​ന്റെ വാക്കുകൾ ഓർമ്മി​ക്കുക: “ഞങ്ങളുടെ ശുശ്രൂഷ സംബന്ധിച്ച്‌ ആരും കുററം​ക​ണ്ടു​പി​ടി​ക്കാ​തി​രി​ക്കേണ്ട​തിന്‌ ഞങ്ങൾ യാതൊ​രു ഇടർച്ച​യ്‌ക്കും കാരണം നൽകാതെ എല്ലാവി​ധ​ത്തി​ലും ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി ഞങ്ങളെ​ത്തന്നെ ശുപാർശ ചെയ്യുന്നു.”

ലജ്ജാശീ​ലം മററു​ള​ള​വ​രു​ടെ വികാ​ര​ങ്ങ​ളും കണക്കി​ലെ​ടു​ക്കു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞ​പ്ര​കാ​രം ഒരു ക്രിസ്‌ത്യാ​നി​യു​ടെ പ്രവർത്ത​നങ്ങൾ സ്വന്തം മനസ്സാ​ക്ഷി​യെ മാത്രമല്ല “മറേറ​യാ​ളി​ന്റെ മനസ്സാ​ക്ഷി​യെ​യും” കൂടെ കണക്കി​ലെ​ടു​ക്കണം. (1 കൊരി​ന്ത്യർ 10:29) നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ മനസ്സാ​ക്ഷിക്ക്‌ വിശേ​ഷാൽ ശ്രദ്ധ കൊടു​ക്കേ​ണ്ട​തല്ലേ?

ഉചിത​മാ​യി വസ്‌ത്ര​ധാ​രണം ചെയ്യു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

എസ്‌ഥേർ രാജ്ഞി അവളുടെ ഭർത്താ​വായ രാജാ​വി​ന്റെ മുമ്പാകെ പ്രത്യ​ക്ഷ​പ്പെ​ടേണ്ടി വന്ന ഒരു സമയ​ത്തെ​പ്പ​ററി ബൈബിൾ പറയുന്നു. എന്നാൽ ക്ഷണിക്ക​പ്പെ​ടാ​തെ അങ്ങനെ കടന്നു ചെല്ലു​ന്നത്‌ മരണശിക്ഷ അർഹി​ക്കുന്ന ഒരു കുററ​മാ​യി വീക്ഷി​ക്ക​പ്പെ​ടാ​മാ​യി​രു​ന്നു! എസ്‌ഥേർ ദൈവ​ത്തി​ന്റെ സഹായ​ത്തി​നു​വേണ്ടി തീക്ഷ്‌ണ​ത​യോ​ടെ പ്രാർത്ഥി​ച്ചു എന്നതിന്‌ സംശയ​മില്ല. എന്നാൽ ആ അവസര​ത്തിന്‌ യോജിച്ച വിധത്തിൽ “രാജകീ​യ​മാ​യി വസ്‌ത്രം ധരിച്ചു​കൊണ്ട്‌” അവൾ തന്റെ പ്രത്യ​ക്ഷ​ത​യ്‌ക്ക്‌ ശ്രദ്ധ കൊടു​ത്തു! എസ്ഥേർ “അങ്കണത്തിൽ നിൽക്കു​ന്നതു കണ്ടപ്പോൾതന്നെ അവൾ അയാളു​ടെ ദൃഷ്ടി​യിൽ പ്രീതി നേടി.”—എസ്ഥേർ 5:1, 2.

നിങ്ങൾ ആകർഷ​ക​മാ​യും ലജ്ജാശീ​ല​ത്തോ​ടെ​യും വസ്‌ത്രം ധരിക്കു​ന്നത്‌ ജോലി​ക്കു​വേ​ണ്ടി​യു​ളള ഒരു ഇൻറർവ്യൂ​വിൽ ഒരു നല്ല ധാരണ നൽകാൻ നിങ്ങളെ സഹായി​ക്കും. ഒരു തൊഴി​ല​വസര വികസന സെൻറ​റി​ന്റെ ഡയറക്ട​റായ വിക്കി എൽ. ബോം ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “ജോലി​ക്കു​വേ​ണ്ടി​യു​ളള ഒരു ഇൻറർവ്യൂ​വിന്‌ പോകു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌ ചില സ്‌ത്രീ​കൾക്ക​റി​ഞ്ഞു​കൂ​ടാ. അതു ഡെയിററിംഗിലേർപ്പെടുന്നതുപോലെയാണെന്ന്‌ വിചാ​രിച്ച്‌ അവർ എല്ലാ വശ്യത​യോ​ടും​കൂ​ടെ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു.” ഫലമോ? “അതു നിങ്ങൾ തൊഴിൽപ​ര​മായ കാര്യ​ക്ഷ​മ​ത​യിൽ കുറവു​ള​ള​വ​രാ​യി കാണ​പ്പെ​ടാൻ ഇടയാ​ക്കു​ന്നു.” “ഇറുകി​യ​തോ ദുഃസൂ​ചന നൽകുന്ന തരത്തി​ലു​ള​ള​തോ ആയ വസ്‌ത്രം” ധരിക്കു​ന്ന​തി​നെ​തി​രെ അവർ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു.

തൊഴിൽതേ​ടു​മ്പോൾ യുവാ​ക്കൻമാ​രും നന്നായി ക്രമീ​ക​രിച്ച വസ്‌ത്രം ധരിക്കാൻ ശ്രമി​ക്കണം. ജോൺ ററി. മൊ​ളോയ്‌ നിരീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ബിസ്സി​ന​സ്സു​കാർ എല്ലായ്‌പ്പോ​ഴും “മുടി നന്നായി ചീകി​യും ഷൂസ്‌ പോളിഷ്‌ ചെയ്‌തും കൊണ്ടു​ന​ട​ക്കു​ന്നു. അവർ മററു പുരു​ഷൻമാ​രിൽ നിന്നും അതുതന്നെ പ്രതീ​ക്ഷി​ക്കു​ന്നു.”

നിർല​ജ്ജ​മാ​യ വസ്‌ത്ര​ധാ​ര​ണ​ത്തിന്‌ മററാ​ളു​ക​ളു​മാ​യു​ളള നിങ്ങളു​ടെ ബന്ധത്തെ വഷളാ​ക്കാൻ കഴിയും. “ഇറക്കി വെട്ടിയ ബ്‌ളൗ​സ്സും ഇറക്കം കുറഞ്ഞ പാവാ​ട​യും ഇറുകിയ ജീൻസും അല്ലെങ്കിൽ ബ്രാ ധരിക്കാ​ത്ത​തും” ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാ​നു​ളള ഒരു ക്ഷണമായി പുരു​ഷൻമാർ വ്യാഖ്യാ​നി​ക്കു​ന്നു എന്ന്‌ യുവ പ്രായ​ക്കാർക്കി​ട​യിൽ നടത്തിയ ഒരു സർവ്വേ തെളി​യി​ച്ച​താ​യി സൈ​ക്കോ​ളജി ററുഡേ എന്ന മാസിക പറയുന്നു. “ചെറു​പ്പ​ക്കാ​രി​ക​ളായ സ്‌ത്രീ​കൾ വസ്‌ത്ര​ധാ​രണം ചെയ്യുന്ന രീതി​കാ​ണു​മ്പോൾ അവരെ​പ്പ​ററി ശുദ്ധമായ ചിന്തകൾ മാത്രം ഉണ്ടായി​രി​ക്കു​ന്നത്‌ പ്രയാ​സ​മാ​ണെന്ന്‌ ഞാൻ വ്യക്തി​പ​ര​മാ​യി കണ്ടെത്തു​ന്നു,” എന്ന്‌ ഒരു ചെറു​പ്പ​ക്കാ​രൻ സമ്മതിച്ചു. ലജ്ജാശീ​ല​ത്തോ​ടു​കൂ​ടിയ വസ്‌ത്ര​ധാ​രണം നിങ്ങളു​ടെ ഉളളിലെ നല്ല ഗുണങ്ങൾ വിലമ​തി​ക്കാൻ ആളുകളെ അനുവ​ദി​ക്കു​ന്നു. ഒരു പ്രത്യേക വസ്‌ത്ര​ത്തി​ന്റെ ഔചി​ത്യം സംബന്ധിച്ച്‌ നിങ്ങൾക്ക്‌ നിശ്ചയ​മി​ല്ലെ​ങ്കിൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ ഉപദേശം തേടുക.

“ഉളളിലെ മനുഷ്യ​നെ” വസ്‌ത്രം അണിയി​ക്കൽ

തങ്ങളുടെ അലങ്കാരം “ദൈവ​ദൃ​ഷ്ടി​യിൽ വില​യേ​റിയ—അതെ, മററു​ള​ള​വ​രു​ടെ ദൃഷ്ടി​യി​ലും—അഴിഞ്ഞു​പോ​കാത്ത വസ്‌ത്ര​മായ ശാന്തവും സൗമ്യ​വു​മായ ആത്മാവ്‌ ധരിച്ച ഹൃദയ​ത്തി​ന്റെ ഗൂഢ മനുഷ്യൻ” ആയിരി​ക്കേ​ണ്ട​തിന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 പത്രോസ്‌ 3:4) ഫാഷൻ വസ്‌ത്രങ്ങൾ നിങ്ങളു​ടെ കൂട്ടു​കാ​രിൽ ചിലരു​ടെ കണ്ണഞ്ചി​പ്പി​ച്ചേ​ക്കാം. എന്നാൽ വസ്‌ത്രങ്ങൾ ആരു​ടെ​യെ​ങ്കി​ലും ഹൃദയം കവരു​ക​യോ യഥാർത്ഥ സുഹൃ​ത്തു​ക്കളെ നേടി​ത്ത​രു​ക​യോ ചെയ്യു​ന്നില്ല. ഇതു സാധി​ക്കു​ന്നത്‌ നിങ്ങളു​ടെ “ഉളളിലെ മനുഷ്യ​നെ” അണിയി​ക്കു​ന്ന​തി​നാ​ലാണ്‌—നിങ്ങളു​ടെ വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നാൽ തന്നെ. (2 കൊരി​ന്ത്യർ 4:16, ദി യെരൂ​ശ​ലേം ബൈബിൾ) ഉളളിൽ സൗന്ദര്യ​മു​ളള ഒരു വ്യക്തി അയാളു​ടെ വസ്‌ത്രം ഏററം പുതിയ ഫാഷന​നു​സ​രി​ച്ചു​ള​ള​ത​ല്ലെ​ങ്കി​ലും, അതിൽ നിർമ്മാ​താ​ക്ക​ളു​ടെ​തായ അർത്ഥമി​ല്ലാത്ത “പേരു കൊത്തി”യിട്ടി​ല്ലെ​ങ്കി​ലും എല്ലായ്‌പ്പോ​ഴും മററു​ള​ള​വ​രു​ടെ മുമ്പിൽ ആകർഷ​ണീ​യ​രാ​യി​രി​ക്കും.

യുവജ​ന​ങ്ങൾ സ്‌റേ​റാ​റു​ക​ളി​ലേക്ക്‌ പാഞ്ഞു ചെല്ലാ​നി​ട​യാ​ക്കുന്ന അടുത്ത ഫാഷൻ എന്താ​ണെന്ന്‌ ആർക്കാണ്‌ അറിയാ​വു​ന്നത്‌? എന്നിരു​ന്നാ​ലും നിങ്ങൾക്ക്‌ സ്വന്തനി​ല​യിൽ ചിന്തി​ക്കാൻ കഴിയും. വസ്‌ത്ര​ധാ​ര​ണ​ത്തി​ന്റെ സംഗതി​യിൽ ഉയർന്ന നിലവാ​ര​ങ്ങ​ളോട്‌ പററി​നിൽക്കുക. അത്യന്താ​ധു​നിക ഫാഷനു​ക​ളും ലൈം​ഗി​ക​ത​യ്‌ക്കു ഊന്നൽ നൽകുന്ന വസ്‌ത്ര​ങ്ങ​ളും ഒഴിവാ​ക്കുക. ഫാഷൻ ബാൻഡ്‌ വണ്ടിയിൽ ചാടി​ക്ക​യ​റുന്ന ആദ്യത്തെ ആളോ—അവശ്യം അവസാ​നത്തെ ആളോ—ആയിരി​ക്കാ​തെ യാഥാ​സ്ഥി​തി​ക​രു​ടെ കൂടെ ആയിരി​ക്കുക. ഈടു നിൽക്കു​ന്ന​തും പെട്ടെന്ന്‌ ഫാഷൻ അല്ലാതാ​യി​ത്തീ​രാ​ത്ത​തു​മായ ഗുണ​മേൻമ​യു​ളള വസ്‌ത്രം തെര​ഞ്ഞെ​ടു​ക്കുക. മാദ്ധ്യ​മ​ങ്ങ​ളോ നിങ്ങളു​ടെ കൂട്ടു​കാ​രോ സങ്കൽപ്പി​ക്കുന്ന ഒരു രൂപം പ്രതി​ഫ​ലി​പ്പി​ക്കാ​തെ, നിങ്ങളു​ടെ വസ്‌ത്രങ്ങൾ നിങ്ങളു​ടെ യഥാർത്ഥ വ്യക്തി​ത്വം സംബന്ധിച്ച്‌ ശരിയായ സന്ദേശം പുറ​പ്പെ​ടു​വി​ക്കു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്തുക!

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ വസ്‌ത്രം എങ്ങനെ​യാണ്‌ ഒരു സന്ദേശം പുറ​പ്പെ​ടു​വി​ക്കു​ന്നത്‌?

◻ ചില യുവജ​നങ്ങൾ വളരെ വിചി​ത്ര​മായ വേഷങ്ങൾ തെര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ വസ്‌ത്രം തെര​ഞ്ഞെ​ടു​ക്കുന്ന സംഗതി​യിൽ നിങ്ങൾ എത്ര​ത്തോ​ളം നിങ്ങളു​ടെ കൂട്ടു​കാ​രാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു?

◻ എല്ലായ്‌പ്പോ​ഴും പുതിയ ഫാഷന​നു​സ​രിച്ച്‌ വസ്‌ത്ര​ധാ​രണം നടത്തു​ന്ന​തു​കൊ​ണ്ടു​ളള ചില കോട്ടങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ ഒരു സ്‌​റൈറൽ ‘ലജ്ജാശീ​ല​ത്തോ​ടു​കൂ​ടി​യ​തും നന്നായി ക്രമീ​ക​രി​ച്ചതു’മാണോ എന്ന്‌ തീരു​മാ​നി​ക്കു​ന്നത്‌ എന്താണ്‌?

[94-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നിങ്ങൾ വാസ്‌ത​വ​ത്തിൽ ആരാ​ണെ​ന്നും നിങ്ങ​ളേ​പ്പ​റ​റി​ത്തന്നെ എന്തു വിചാ​രി​ക്കു​ന്നു എന്നും തീരു​മാ​നി​ക്കു​ന്നതു നിങ്ങളു​ടെ വസ്‌ത്ര​മാണ്‌”

[91-ാം പേജിലെ ചിത്രം]

എന്തു ധരിക്കണം എന്നതു സംബന്ധിച്ച്‌ മാതാ​പി​താ​ക്ക​ളും മക്കളും തമ്മിൽ മിക്ക​പ്പോ​ഴും അഭി​പ്രായ ഭിന്നത ഉണ്ടാകു​ന്നു. മാതാ​പി​താ​ക്കൾ പഴഞ്ചൻ രീതി​ക്കാ​രാ​യി​രി​ക്കുക മാത്ര​മാ​ണോ?

[92-ാം പേജിലെ ചിത്രം]

അനേകം യുവജ​നങ്ങൾ വിചി​ത്ര​മായ വേഷങ്ങൾ ധരിച്ചു​കൊണ്ട്‌ തങ്ങളുടെ വ്യക്തി​ത്വം സ്ഥാപി​ക്കാൻ ശ്രമി​ക്കു​ന്നു

[93-ാം പേജിലെ ചിത്രങ്ങൾ]

സാഹചര്യങ്ങൾക്ക്‌ ഇണങ്ങുന്ന വസ്‌ത്രം ധരിക്കുക. വസ്‌ത്രം നിങ്ങളെ സംബന്ധിച്ച്‌ ഒരു സന്ദേശം പുറ​പ്പെ​ടു​വി​ക്കു​ന്നു