വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗന്ദര്യം എത്ര പ്രധാനമാണ്‌?

സൗന്ദര്യം എത്ര പ്രധാനമാണ്‌?

അധ്യായം 10

സൗന്ദര്യം എത്ര പ്രധാ​ന​മാണ്‌?

നിങ്ങളു​ടെ മുഖഛായ നിങ്ങൾക്കി​ഷ്ട​മല്ലേ? കൊള​ളാം, നമ്മിൽ ആരും തന്നെ നമ്മുടെ മുഖഛായ സംബന്ധിച്ച്‌ പൂർണ്ണ​മാ​യും തൃപ്‌തരല്ല. ഒരു ജലാശ​യ​ത്തിൽ കണ്ട തന്റെ പ്രതി​ബിം​ബ​ത്തിൽ അനുര​ക്ത​നായ നർസ്സി​സൂ​സ്സിൽ നിന്നും വ്യത്യ​സ്‌ത​മാ​യി നമ്മിൽ പലരും നമ്മുടെ പ്രതി​ബിം​ബം കാണു​മ്പോൾ വിഷാ​ദ​മ​ഗ്ന​രാ​യി​ത്തീ​രു​ന്നു.

‘എനിക്ക്‌ എന്റെ ശരീരം അത്ര ഇഷ്ടമല്ല,’ പതിനാ​റു വയസ്സു​കാ​രി മരിയ ആവലാ​തി​പ്പെ​ടു​ന്നു. ‘എനിക്ക്‌ വേണ്ടത്ര സൗന്ദര്യ​മില്ല എന്നു ഞാൻ കരുതു​ന്നു.’ പതിമൂ​ന്നു വയസ്സുളള ബോബി​നും അതു​പോ​ലൊ​രു പരാതി​യുണ്ട്‌: ‘എനിക്ക്‌ എന്റെ തലമുടി ഇഷ്ടമല്ല, അതു പുറകിൽ ഇങ്ങനെ എഴുന്നു നിൽക്കും.’ അതിലും മോശ​മാ​യി, കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ പ്രത്യക്ഷത വളരെ വേഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌, ഒരു മനശ്ശാ​സ്‌ത്രജ്ഞൻ പറഞ്ഞ​പ്ര​കാ​രം യുവജ​ന​ങ്ങൾക്ക്‌ മിക്ക​പ്പോ​ഴും “തങ്ങളുടെ സ്വന്തം ശരീരം അപരി​ചി​ത​മാ​യി തോന്നു​ന്നു.” അതു​കൊണ്ട്‌ പലരും തങ്ങളുടെ മുഖം, മുടി, ആകൃതി ശരീര​ഘടന എന്നിവ സംബന്ധിച്ച്‌ ഉൽക്കണ്‌ഠ​പ്പെ​ടു​ന്നു.

തീർച്ച​യാ​യും ദൈവം പോലും സൗന്ദര്യ​ത്തെ വിലമ​തി​ക്കു​ന്നു. സഭാ​പ്ര​സം​ഗി 3:11 പറയുന്നു: “[ദൈവം] സകലതും അതിന്റെ സമയത്ത്‌ സുന്ദര​മാ​യി നിർമ്മി​ച്ചി​രി​ക്കു​ന്നു.” നിങ്ങളു​ടെ ആകാര​ത്തിന്‌ വാസ്‌ത​വ​ത്തിൽ മററു​ള​ളവർ നിങ്ങളെ വീക്ഷി​ക്കു​ക​യും നിങ്ങ​ളോട്‌ ഇടപെ​ടു​ക​യും ചെയ്യുന്ന വിധത്തെ ആഴമായി ബാധി​ക്കാൻ കഴിയും. ഡോ. ജെയിംസ്‌ പി. കോമർ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ശരീര​ത്തി​ന്റെ രൂപം വ്യക്തി​യു​ടെ രൂപത്തി​ന്റെ ഒരു ഭാഗമാണ്‌. അതിന്‌ ഒരു വ്യക്തി​യു​ടെ ആത്മ​ധൈ​ര്യ​ത്തെ​യും അയാൾ ജീവി​ത​ത്തിൽ എന്തു ചെയ്യുന്നു എന്തു ചെയ്യു​ന്നില്ല എന്നതി​നെ​യും ബാധി​ക്കാൻ കഴിയും.” അതു​കൊണ്ട്‌ നിങ്ങളു​ടെ ആകാരം സംബന്ധിച്ച്‌ ആരോ​ഗ്യാ​വ​ഹ​മായ ഒരു താല്‌പ​ര്യം ഉണ്ടായി​രി​ക്കു​ന്നത്‌ അർത്ഥവ​ത്താണ്‌. എന്നിരു​ന്നാ​ലും മററു​ള​ള​വ​രിൽ നിന്ന്‌ അകന്നു മാറാ​നും നിങ്ങ​ളെ​പ്പ​ററി മോശ​മാ​യി ചിന്തി​ക്കാ​നും തക്കവണ്ണം ശക്തമാണ്‌ ആ താല്‌പ​ര്യ​മെ​ങ്കിൽ അതു അപ്പോൾ ആരോ​ഗ്യ​ക​രമല്ല.

നിങ്ങൾക്ക്‌ ആകർഷ​ക​ത്വം ഇല്ലെന്ന്‌ ആരു പറയുന്നു?

രസാവ​ഹ​മാ​യി, വ്യക്തി​പ​ര​മായ ആകാരം സംബന്ധിച്ച ദുഃഖം ഏതെങ്കി​ലും ശാരീ​രിക വൈക​ല്യം നിമിത്തം ഉണ്ടാകു​ന്നതല്ല. ഒരു മെലിഞ്ഞ പെൺകു​ട്ടി ക്ലാസ്സി​ലി​രു​ന്നു തനിക്ക്‌ അല്‌പം​കൂ​ടി വണ്ണം ഉണ്ടായി​രു​ന്നെ​ങ്കിൽ എന്ന്‌ ആഗ്രഹി​ക്കു​ന്നു. അതേസ​മയം മറുവ​ശത്ത്‌ ഒരു മെഴുത്ത പെൺകു​ട്ടി തന്റെ “തടി”യെപ്പററി ആവലാ​തി​പ്പെ​ടു​ന്നു. അത്തരം അസംതൃ​പ്‌തി എവിടെ നിന്നാണ്‌ വരുന്നത്‌? നല്ല ആരോ​ഗ്യ​മു​ളള യുവജ​നങ്ങൾ തങ്ങൾ അനാകർഷ​ക​രാ​ണെന്ന്‌ വിചാ​രി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്താണ്‌?

ഒരു മനോ​രോഗ പ്രൊ​ഫ​സ്സ​റായ റിച്ചാർഡ്‌ എം. സാൾസ്‌ പറയുന്നു: “കൗമാ​ര​പ്രാ​യം ശരീര​ത്തിൽ സുപ്ര​ധാ​ന​മായ പുനഃ​ഘടന നടക്കുന്ന മാററ​ങ്ങ​ളു​ടെ​തായ ഒരു കാലഘ​ട്ട​മാണ്‌ . . . നവവും മാററ​ങ്ങൾക്ക്‌ വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മായ ഒരു ശരീര​ത്തി​ന്റെ വൈകൃ​തത്തെ നേരി​ടാൻ മിക്ക കൗമാ​ര​പ്രാ​യ​ക്കാ​രും തങ്ങളുടെ സമപ്രാ​യ​ക്കാ​രിൽ നിന്ന്‌ ലഭിക്കുന്ന സുരക്ഷി​ത​ത്വ​ത്തെ ആശ്രയി​ക്കു​ന്നു.” എന്നാൽ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രു​ടെ സൂക്ഷ്‌മ​പ​രി​ശോ​ധ​ന​യിൻ കീഴിൽ നിങ്ങൾക്ക്‌ എന്ത്‌ ഉയരമുണ്ട്‌, നിങ്ങൾ എത്ര കുറി​യ​വ​നാണ്‌, എത്ര തടിച്ച​വ​നാണ്‌ അല്ലെങ്കിൽ മെലി​ഞ്ഞ​വ​നാണ്‌—നിങ്ങളു​ടെ മൂക്കി​ന്റെ​യും ചെവി​യു​ടെ​യും ആകൃതി​യെ​പ്പ​ററി പറയാ​തി​രി​ക്കു​ക​യാണ്‌ ഭേദം—എന്നിവ​യൊ​ക്കെ വലിയ ഉൽക്കണ്‌ഠ​യു​ടെ ഉറവാ​യി​ത്തീ​രാൻ കഴിയും. മററു​ള​ള​വർക്ക്‌ നിങ്ങ​ളെ​ക്കാൾ കൂടുതൽ ശ്രദ്ധ കിട്ടു​ക​യോ അല്ലെങ്കിൽ നിങ്ങളു​ടെ അഴകി​ല്ലാ​യ്‌മ​യെ​പ്പ​ററി ആരെങ്കി​ലും ആക്ഷേപി​ക്കു​ക​യോ ചെയ്യു​മ്പോൾ നിങ്ങൾ വളരെ മോശ​ക്കാ​രാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം.

കൂടാതെ ടെലി​വി​ഷ​ന്റെ​യും പുസ്‌ത​ക​ങ്ങ​ളു​ടെ​യും സിനി​മ​യു​ടെ​യും വ്യാപ​ക​മായ സ്വാധീ​ന​വു​മുണ്ട്‌. സുഗന്ധ​ദ്ര​വ്യ​ങ്ങൾ മുതൽ ഈർച്ച​വാ​ളു​കൾ വരെ വിൽക്കുന്ന സൗന്ദര്യ​മു​ളള സ്‌ത്രീ​പു​രു​ഷൻമാർ ടെലി​വി​ഷൻ സ്‌ക്രീ​നിൽനി​ന്നും മാസി​ക​ക​ളു​ടെ പേജു​ക​ളിൽ നിന്നും നമ്മെ തുറി​ച്ചു​നോ​ക്കു​ന്നു. നിങ്ങൾ ഒരു സർവ്വാംഗ സുന്ദരി​യോ ദൃഢ​പേ​ശി​യു​ളള “മല്ലനോ” അല്ലെങ്കിൽ നിങ്ങൾ എവി​ടെ​യെ​ങ്കി​ലും പൊത്തിൽ കയറി ഒളിച്ചു​കൊ​ണ്ടാൽ മതി, ഏതായാ​ലും ജനപ്രീ​തി നേടു​ന്ന​തോ സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തോ മറന്നു കളഞ്ഞേ​ക്കുക എന്നാണ്‌ ഇന്നത്തെ വാർത്താ​മാ​ദ്ധ്യ​മങ്ങൾ നിങ്ങളെ വിശ്വ​സി​പ്പി​ക്കാൻ ശ്രമി​ക്കു​ന്നത്‌.

‘അവരുടെ മൂശയി​ലേക്ക്‌ ഞെക്കി കയററാൻ’ അനുവ​ദി​ക്ക​രുത്‌!

നിങ്ങൾ വിലക്ഷ​ണ​നോ വിലക്ഷ​ണ​യോ ആണെന്ന്‌ തീരു​മാ​നി​ക്കു​ന്ന​തി​നു​മു​മ്പാ​യി നിങ്ങളു​ടെ ശാരീ​രി​ക​മായ കുറവു​കൾ എത്ര​ത്തോ​ളം യഥാർത്ഥ​മാണ്‌ അല്ലെങ്കിൽ ഭാവനാ​സൃ​ഷ്ടി​യാണ്‌ എന്ന്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക. നിങ്ങളെ ഉൽക്കണ്‌ഠ​പ്പെ​ടു​ത്തുന്ന (അല്ലെങ്കിൽ മററു​ള​ള​വ​രാൽ പരിഹ​സി​ക്ക​പ്പെ​ടുന്ന) നിങ്ങളു​ടെ മുഖത്തി​ന്റെ പ്രത്യേ​കത വാസ്‌ത​വ​ത്തിൽ അത്ര അനാകർഷ​ക​മാ​ണോ? അതോ അങ്ങനെ ചിന്തി​ക്കാൻ മററു​ള​ള​വ​രു​ടെ സമ്മർദ്ദ​മാ​ണോ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌? ബൈബിൾ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങൾക്ക്‌ ചുററു​മു​ളള ലോകം അതിന്റെ സ്വന്തം മൂശയി​ലേക്ക്‌ നിങ്ങളെ ഞെക്കി​ക്ക​യ​റ​റാൻ അനുവ​ദി​ക്ക​രുത്‌.”—റോമർ 12:2, ഫിലി​പ്പ്‌സ്‌.

ചിന്തി​ക്കു​ക: ജനപ്രീ​തി​നേ​ടു​ന്ന​തി​നും വിജയി​ക്കു​ന്ന​തി​നും അല്ലെങ്കിൽ സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തി​നും ഒരു പ്രത്യേ​ക​തരം ആകാരം ആവശ്യ​മാണ്‌ എന്ന ആശയം പ്രചരി​പ്പി​ക്കു​ന്നത്‌ ആരാണ്‌? നിങ്ങൾ ഒരു പ്രത്യേ​ക​തരം ഭക്ഷണം കഴിക്കു​ക​യോ വില​യേ​റിയ സൗന്ദര്യ​സം​വർദ്ധക വസ്‌തു​ക്കൾ വാങ്ങു​ക​യോ വഴി ആദായം ഉണ്ടാക്കുന്ന നിർമ്മാ​താ​ക്ക​ളും പരസ്യ​ക്കാ​രു​മല്ലേ അങ്ങനെ ചെയ്യു​ന്നത്‌? അവർ നിങ്ങളു​ടെ ചിന്തയെ രൂപ​പ്പെ​ടു​ത്താൻ എന്തിന്‌ അനുവ​ദി​ക്കണം? നിങ്ങളു​ടെ സമപ്രാ​യ​ക്കാർ നിങ്ങളു​ടെ ആകാരം സംബന്ധിച്ച്‌ വിമർശി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങളെ സഹായി​ക്കാ​നോ അതോ നിങ്ങളെ താഴ്‌ത്തി​ക്കെ​ട്ടാ​നോ അവർ അങ്ങനെ ചെയ്യു​ന്നത്‌? ഒടുവിൽ പറഞ്ഞതാണ്‌ ശരി​യെ​ങ്കിൽ ആർക്കാണ്‌ അങ്ങനെ​യു​ളള “സുഹൃ​ത്തു​ക്കളെ”ക്കൊണ്ട്‌ ആവശ്യം?

കൂടാതെ “വിവേ​ക​ത്തി​നാ​യി ഹൃദയം ചായ്‌ക്കാൻ” ബൈബിൾ നിങ്ങളെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 2:2) നിങ്ങളു​ടെ ശാരീ​രിക പ്രാപ്‌തി​കളെ നിഷ്‌പ​ക്ഷ​മാ​യി വിലയി​രു​ത്താ​നും മാദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ളള പ്രചര​ണത്തെ അപ്പാടെ വിശ്വ​സി​ക്കാ​തി​രി​ക്കാ​നും വിവേകം നിങ്ങളെ സഹായി​ക്കും. പരസ്യ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന മോഡ​ലു​ക​ളെ​പ്പോ​ലെ​യു​ള​ളവർ വളരെ ചുരു​ക്ക​മാണ്‌. കൂടാതെ “സൗന്ദര്യം ഒരു നീർകു​മി​ള​യാണ്‌.” (സദൃശ​വാ​ക്യ​ങ്ങൾ 31:30, ബൈയി​ങ്‌ടൻ) സൗന്ദര്യം വിററ്‌ പണം സമ്പാദി​ക്കു​ന്നവർ അല്‌പ​സ​മ​യ​ത്തേക്ക്‌ മാത്രമേ അവരുടെ ഔന്നത്യ​ത്തിൽ നിൽക്കു​ന്നു​ളളു. താമസി​യാ​തെ കൂടുതൽ സൗന്ദര്യ​മു​ളള ഒരു പുതിയ മുഖത്തി​നു​വേണ്ടി അവർ ഉപേക്ഷി​ക്ക​പ്പെ​ടു​ന്നു. കൂടാതെ അവരുടെ ആകാര സൗഷ്‌ഠ​വ​ത്തി​ന്റെ കാര്യ​ത്തിൽ സൗന്ദര്യ​സം​വർദ്ധക വസ്‌തു​ക്ക​ളും ലൈറ​റിം​ഗും ക്യാമ​റാ​ക്കാ​രന്റെ സാമർത്ഥ്യ​വും അത്ഭുതങ്ങൾ സൃഷ്‌ടി​ക്കു​ന്നു. (ജനപ്രീ​തി നേടി​യി​ട്ടു​ളള താരങ്ങളെ അവരുടെ മേക്കപ്പ്‌ ഇല്ലാതെ കാണു​മ്പോൾ ചിലർ ഞെട്ടി​പ്പോ​കു​ന്നു!)

അതു​കൊണ്ട്‌ ടെലി​വി​ഷ​നി​ലെ​യോ മാസി​ക​യി​ലെ​യോ ഒരു മോഡ​ലി​നെ​പ്പോ​ലു​ളള സൗന്ദര്യം നിങ്ങൾക്കി​ല്ലാ​ത്ത​തിൽ നിങ്ങൾക്ക്‌ വിഷാദം തോന്നാൻ യാതൊ​രു കാരണ​വു​മില്ല. സൗന്ദര്യ​മു​ള​ള​വ​രാ​യി​രി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എത്ര പൊക്കം കൂടി​യി​രി​ക്കണം അല്ലെങ്കിൽ കുറഞ്ഞി​രി​ക്കണം അല്ലെങ്കിൽ എന്തു വണ്ണം വേണം എന്ന്‌ അന്തിമ വിധി പറയു​ന്നത്‌ നിങ്ങളു​ടെ കൂട്ടു​കാ​ര​ല്ല​താ​നും. നിങ്ങളു​ടെ ആകാരം സംബന്ധിച്ച്‌ നിങ്ങൾക്ക്‌ അസ്വസ്ഥ​ത​യൊ​ന്നും തോന്നു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ സമപ്രാ​യ​ക്കാർ പറയു​ന്നത്‌ ശ്രദ്ധി​ക്കേ​ണ്ട​തില്ല. വിചി​ത്ര​മെന്നു പറയട്ടെ നിങ്ങളു​ടെ ആകാര​ത്തിൽ നിങ്ങൾ ഏററം വെറു​ക്കുന്ന കാര്യ​മാ​യി​രി​ക്കും മറെറാ​രാൾക്ക്‌ നിങ്ങ​ളോട്‌ അസൂയ തോന്നാൻ ഇടയാ​ക്കു​ന്നത്‌.

ഏററം ആകർഷ​ക​മാ​യി പ്രത്യ​ക്ഷ​പ്പെ​ടുക!

ചില​പ്പോൾ യുവജ​ന​ങ്ങൾക്ക്‌ അവരുടെ ആകാരം സംബന്ധിച്ച്‌ ന്യായ​മായ ചില പ്രശ്‌നങ്ങൾ ഉണ്ടായി​രി​ക്കാം: ഇരുണ്ട​നി​റം, വല്ലാത്ത​തടി, വികൃ​ത​മായ മൂക്ക്‌, നീണ്ട ചെവി, തീരെ ഉയരക്കു​റവ്‌. തീർച്ച​യാ​യും വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ഒരാ​ളെ​ന്ന​നി​ല​യിൽ നിങ്ങളു​ടെ ആകാര​ത്തിന്‌ മാററം വന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മുഖക്കു​രു, തൂക്കത്തിൽ വരുന്ന മാററം, വളരെ വേഗത്തി​ലു​ളള (അല്ലെങ്കിൽ വേദനാ​ജ​ന​ക​മാം വണ്ണം സാവധാ​ന​ത്തി​ലു​ളള) വളർച്ച എന്നിവ​യാണ്‌ കൗമാ​ര​പ്രാ​യ​ത്തി​ലെ ശാപങ്ങൾ. അത്തരം പല പ്രശ്‌ന​ങ്ങ​ളെ​യും കാലം പരിഹ​രി​ക്കും.

മററ്‌ ചിലത്‌ അങ്ങനെയല്ല. അനേകം യുവജ​നങ്ങൾ ഒട്ടും​തന്നെ സുന്ദര​മ​ല്ലാത്ത മുഖ​ത്തോ​ടു​കൂ​ടെ ജീവി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എഴുത്തു​കാ​ര​നായ ജോൺ കില്ലിം​ഗർ ഇപ്രകാ​രം പറഞ്ഞു: “മിക്കവരെ സംബന്ധി​ച്ചും സൗന്ദര്യ​മി​ല്ലായ്‌മ ജീവി​ത​ത്തി​ലെ ഏററം വേദനാ​ജ​ന​ക​മായ വസ്‌തു​ത​ക​ളി​ലൊ​ന്നാണ്‌, അവർ നന്നേ ചെറു​പ്പ​ത്തി​ലെ തിരി​ച്ച​റി​യു​ന്ന​തും അവരുടെ ആയുഷ്‌ക്കാ​ലത്ത്‌ ഒരിക്ക​ലും​തന്നെ മറക്കാൻ കഴിയാ​ത്ത​തു​മായ ഒരു വസ്‌തുത.” എന്നാൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ ചമയം പരമാ​വധി മെച്ച​പ്പെ​ടു​ത്താൻ കഴിയും!

ശാരീ​രി​ക വൈക​ല്യ​ങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ ചെല​വേ​റി​യ​തും ഒരുപക്ഷേ അപകടം പിടി​ച്ച​തു​മായ ഒരു മാർഗ്ഗ​മാണ്‌ ശസ്‌ത്ര​ക്രിയ. a എന്നാൽ ലളിത​മായ ശാരീ​രിക ശുചി​ത്വം ചെലവു കുറഞ്ഞ​താണ്‌, നിങ്ങളു​ടെ ആകർഷ​ക​ത്വ​ത്തിന്‌ മാററു​കൂ​ട്ടാൻ അതിന്‌ വളരെ​യ​ധി​കം ചെയ്യാൻ കഴിയും. നിങ്ങളു​ടെ മുടിക്ക്‌ ഒരു സിനി​മാ​താ​ര​ത്തി​ന്റെ​തി​നോ​ടൊ​പ്പം തിളക്ക​മി​ല്ലാ​യി​രി​ക്കാം, എന്നാൽ അതു ശുചി​യാ​യി സൂക്ഷി​ക്കാൻ കഴിയും; അതു​പോ​ലെ​തന്നെ നിങ്ങളു​ടെ മുഖവും കൈക​ളും നഖങ്ങളും. വെളു​ത്ത​തും വൃത്തി​യു​ള​ള​തു​മായ പല്ലുക​ളും ഇളം ചുവപ്പു നിറമു​ളള മോണ​ക​ളും ഏതൊരു പുഞ്ചി​രി​യെ​യും കൂടുതൽ ആകർഷ​ക​മാ​ക്കി​ത്തീർക്കു​ന്നു. നിങ്ങൾക്ക്‌ ഭാരക്കൂ​ടു​ത​ലി​ന്റെ ഒരു പ്രശ്‌ന​മു​ണ്ടോ? നിയ​ന്ത്രി​ത​മായ പഥ്യാ​ഹാ​ര​ത്തി​നും വ്യായാ​മ​ത്തി​നും (ഒരുപക്ഷേ ഒരു ഡോക്ട​റു​ടെ മേൽനോ​ട്ട​ത്തിൽ) നിങ്ങളു​ടെ ഭാരം നിയ​ന്ത്ര​ണ​ത്തിൽ കൊണ്ടു​വ​രു​ന്ന​തിൽ വളരെ​യ​ധി​കം ചെയ്യാൻ കഴിയും.

മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​ര​ത്തോ​ടെ നിങ്ങൾക്ക്‌ നിങ്ങളു​ടെ നല്ലവശ​ങ്ങളെ എടുത്തു​കാ​ട്ടു​ന്ന​തും കുറവു​കളെ മറയ്‌ക്കു​ന്ന​തു​മായ വസ്‌ത്ര​ധാ​ര​ണ​വും കേശാ​ല​ങ്കാര രീതി​ക​ളും പരീക്ഷി​ച്ചു നോക്കാൻ കഴി​ഞ്ഞേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌ ഷാറോൺ ഫെൽറ​റൺന്റെ അഭി​പ്രാ​യ​പ്ര​കാ​രം, “മുടി നീട്ടു​ന്ന​തി​നാൽ അല്ലെങ്കിൽ മുകളിൽ പൊക്കി കെട്ടു​ന്ന​തി​നാൽ,” ഒരു പെൺകു​ട്ടിക്ക്‌ തന്റെ വലിയ മൂക്കിന്റെ വലിപ്പം കുറച്ചു കാണി​ക്കാൻ കഴിയും. അതു​പോ​ലെ, “ഒടിവു​ള​ള​തോ ചുരു​ണ്ട​തോ ആയ മുടി കൂർത്ത്‌ മൂർത്ത വശങ്ങളെ മയപ്പെ​ടു​ത്തു​ന്നു,” സൗന്ദര്യ​വർദ്ധക വസ്‌തു​ക്കൾ വിവേ​ച​നാ​പൂർവ്വം ഉപയോ​ഗി​ക്കു​ന്ന​തും ഒരു പെൺകു​ട്ടി​യു​ടെ മുഖത്തി​ന്റെ ചില കുറവു​കൾ പരിഹ​രി​ക്കാൻ സഹായി​ക്കും. പുരു​ഷ​നാ​യാ​ലും സ്‌ത്രീ​യാ​യാ​ലും നിങ്ങൾ തെര​ഞ്ഞെ​ടു​ക്കുന്ന വസ്‌ത്ര​ത്താൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ പ്രകൃതി വളരെ​യ​ധി​കം മെച്ച​പ്പെ​ടു​ത്താൻ കഴിയും. നിങ്ങളു​ടെ ത്വക്കിന്റെ നിറത്തിന്‌ മാററ്‌ വർദ്ധി​പ്പി​ക്കുന്ന നിറങ്ങ​ളും നിങ്ങളു​ടെ സൗഷ്‌ഠ​വത്തെ മെച്ച​പ്പെ​ടു​ത്തുന്ന സ്‌റെ​റ​ലു​ക​ളും തെര​ഞ്ഞെ​ടു​ക്കുക. വസ്‌ത്ര​ത്തി​ലെ വരകൾക്ക്‌ ശ്രദ്ധ കൊടു​ക്കുക: നെടു​കെ​യു​ളള വരകൾക്ക്‌ നിങ്ങളു​ടെ വണ്ണം കുറച്ചു കാണി​ക്കു​ന്ന​തും കുറു​കെ​യു​ളള വരകൾക്ക്‌ അതിന്‌ വിപരീ​ത​മാ​യ​തു​മായ ഫലങ്ങളാണ്‌ ഉളളത്‌!

അതെ, പ്രകൃ​ത്യാ നിങ്ങൾക്ക്‌ അധികം സൗന്ദര്യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും അല്‌പം ശ്രമവും ഭാവന​യും ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ ഹൃദ്യ​മായ ഒരു പ്രത്യക്ഷത കാഴ്‌ച​വ​യ്‌ക്കാൻ കഴിയും.

സമനി​ല​യു​ടെ ആവശ്യം

നിങ്ങളു​ടെ ആകാര​ത്തിന്‌ ശ്രദ്ധ കൊടു​ക്കു​ന്നത്‌ പ്രധാ​ന​മാ​ണെ​ങ്കി​ലും അതു നിങ്ങളു​ടെ ജീവി​ത​ത്തി​ലെ മുഖ്യ സംഗതി ആകാതി​രി​ക്കാൻ സൂക്തി​ക്കേ​ണ്ട​തുണ്ട്‌. ആളുക​ളു​ടെ ശരീര​സൗ​ന്ദ​ര്യം സംബന്ധിച്ച്‌ ബൈബിൾ എത്ര കുറച്ചേ സംസാ​രി​ക്കു​ന്നു​ളളു എന്ന്‌ നിങ്ങൾ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? അബ്രഹാ​മി​ന്റെ​യും മറിയ​യു​ടെ​യും യേശു​വി​ന്റെ​പോ​ലും ബാഹ്യാ​കാ​രത്തെ സംബന്ധിച്ച്‌ നമ്മോട്‌ ഒന്നും പറയാ​ത്ത​തെ​ന്തു​കൊ​ണ്ടാണ്‌? പ്രകട​മാ​യും ദൈവം അതിനെ പ്രധാ​ന​മാ​യി കണക്കാ​ക്കി​യില്ല.

രസാവ​ഹ​മാ​യി, ദൈവം ഒരിക്കൽ നല്ല ഉയരമു​ണ്ടാ​യി​രുന്ന എലീയാ​ബി​നെ രാജസ്ഥാ​ന​ത്തിന്‌ കൊള​ളാ​ത്ത​വ​നാ​യി തളളി​ക്ക​ളഞ്ഞു! യഹോ​വ​യാം ദൈവം പ്രവാ​ച​ക​നായ ശമൂ​വേ​ലി​നോട്‌ ഇപ്രകാ​രം വിശദീ​ക​രി​ച്ചു: “അവന്റെ മുഖമോ പൊക്ക​മോ നോക്ക​രുത്‌ . . . കാരണം മനുഷ്യൻ നോക്കു​ന്ന​തു​പോ​ലെയല്ല ദൈവം നോക്കു​ന്നത്‌, മനുഷ്യൻ കണ്ണിനു കാണു​ന്നത്‌ നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” (1 ശമൂവേൽ 16:6, 7) നാം യഥാർത്ഥ​ത്തിൽ ഏററം അധികം കണക്കി​ലെ​ടു​ക്കേണ്ട ദൈവ​ത്തിന്‌ നമ്മുടെ സൗന്ദര്യ​മല്ല പ്രധാനം എന്നറി​യു​ന്നത്‌ എത്രയോ ആശ്വാ​സ​ക​ര​മാണ്‌! “ഹൃദയം എങ്ങനെ​യു​ള​ള​താ​ണെന്ന്‌ അവൻ കാണുന്നു.”

നാം ചിന്തി​ക്കേണ്ട മറെറാ​രു ആശയം: നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളിൽ മിക്കവർക്കും ശരാശരി സൗന്ദര്യ​മല്ലേ ഉളളു? നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളിൽ ആരെങ്കി​ലും ഒരു ഫാഷൻ മാസി​ക​യു​ടെ കവർ ചിത്ര​ത്തിന്‌ പററി​യ​വ​രാ​ണോ? സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അല്ല. വാസ്‌ത​വ​ത്തിൽ അവരുടെ നല്ല ഗുണങ്ങ​ളെ​പ്പ​ററി അറിയാ​വു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ഒരിക്ക​ലും തന്നെ അവരുടെ സൗന്ദര്യ​ത്തെ​പ്പ​ററി ചിന്തി​ക്കാ​റേ​യില്ല! ഒരു വ്യക്തി​യെ​ന്ന​നി​ല​യിൽ നിങ്ങൾക്കും യഥാർത്ഥ​മോ സാങ്കല്‌പി​ക​മോ ആയ ഏതു ശാരീ​രിക വൈക​ല്യ​ങ്ങ​ളേ​ക്കാ​ളും ഈടുററ നല്ല ഗുണങ്ങൾ ഉണ്ട്‌.

എന്നിരു​ന്നാ​ലും നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം സൗന്ദര്യം പ്രധാ​ന​മാണ്‌. അവരുടെ വസ്‌ത്ര​ധാ​ര​ണ​ത്തോ​ടും ചമയ​ത്തോ​ടും ഒത്തു​പോ​കാ​നു​ളള സമ്മർദ്ദം നിങ്ങളു​ടെ​മേൽ പ്രയോ​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്യും. എന്നാൽ ഈ സമ്മർദ്ദ​ത്തോട്‌ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം?

[അടിക്കു​റി​പ്പു​കൾ]

a ചെരിഞ്ഞ പല്ലുകളെ നേരെ​യാ​ക്കാ​നു​ളള കമ്പി കെട്ടു​ന്നതു പോലു​ളള ചില വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ചികിത്സാ രീതി​കൾക്ക്‌ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താ​നും സൗന്ദര്യം വർദ്ധി​പ്പി​ക്കാ​നും കഴിയും.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ തങ്ങളുടെ സൗന്ദര്യം സംബന്ധിച്ച്‌ യുവജ​ന​ങ്ങൾക്ക്‌ ഇത്ര​ത്തോ​ളം താല്‌പ​ര്യ​മു​ള​ള​തെ​ന്തു​കൊണ്ട്‌? നിങ്ങളു​ടെ സൗന്ദര്യം സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

◻ സൗന്ദര്യ​ത്തി​ന്റെ പ്രാധാ​ന്യം സംബന്ധിച്ച്‌ എന്തു വീക്ഷണ​മാണ്‌ മാധ്യ​മ​ങ്ങ​ളും നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രും പ്രചരി​പ്പി​ച്ചി​രി​ക്കു​ന്നത്‌? അത്തരം സ്വാധീ​ന​ത്തോട്‌ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കണം?

◻ മുഖക്കു​രു​വി​ന്റെ പ്രശ്‌നത്തെ നേരി​ടു​ന്ന​തി​നു​ളള ചിലമാർഗ്ഗ​ങ്ങ​ളെ​ന്തൊ​ക്കെ​യാണ്‌?

◻ നിങ്ങളു​ടെ രൂപഭം​ഗി മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾക്ക്‌ എന്തെല്ലാം ചെയ്യാൻ കഴിയും? എന്നാൽ ഈ സംഗതി​യിൽ സമനില ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

[82-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘എനിക്ക്‌ എന്റെ ശരീരം അത്ര ഇഷ്‌ടമല്ല . . . എനിക്ക്‌ വേണ്ടത്ര സൗന്ദര്യ​മി​ല്ലെന്ന്‌ ഞാൻ കരുതു​ന്നു’

[88-ാം പേജിലെ ആകർഷ​ക​വാ​ക്യം]

നിങ്ങളുടെ ശാരീ​രിക വൈക​ല്യ​ങ്ങ​ളെ​ക്കാൾ ഈടുളള നല്ല ഗുണങ്ങൾ നിങ്ങൾക്കുണ്ട്‌

[84, 85 പേജു​ക​ളി​ലെ ചതുരം/ചിത്രം]

‘എന്റെ മുഖക്കു​രു സംബന്ധിച്ച്‌ എനിക്ക്‌ എന്തെങ്കി​ലും ചെയ്യാൻ കഴിയി​ല്ലേ?’

ത്വക്കി​നു​ണ്ടാ​കുന്ന ക്രമ​ക്കേട്‌ മുഖക്കു​രു, കറുത്ത വടുക്കൾ, ചുവന്ന വീക്കം, പരുക്കൾ എന്നിവ​യാൽ ത്വക്ക്‌ വിരൂ​പ​മാ​കാൻ ഇടയാ​ക്കു​ന്നു. അനേകം യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏതാനും മാസം​കൊണ്ട്‌ മാറി​ക്കി​ട്ടുന്ന ഒരു പ്രശ്‌ന​മാ​യി​രി​ക്കാ​തെ അതു ഗൗരവ​ത​ര​മായ ഒരു ത്വ​ഗ്രോ​ഗ​മാ​യി​രി​ക്കാൻ കഴിയും. എല്ലാ പ്രായ​ത്തി​ലു​മു​ള​ള​വർക്ക്‌ ഇത്‌ ഉണ്ടാകാ​മെ​ങ്കി​ലും ഏററം കൂടുതൽ ഇതിൽനിന്ന്‌ കഷ്ടം അനുഭ​വി​ക്കു​ന്നത്‌ കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌. ചില വിദഗ്‌ദ്ധ​രു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ 80 ശതമാനം ആളുകൾക്കെ​ങ്കി​ലും കൂടി​യ​തോ കുറഞ്ഞ​തോ ആയ അളവിൽ ഈ പ്രശ്‌ന​മുണ്ട്‌.

തങ്ങളെ​പ്പ​റ​റി​ത്തന്നെ അവർ ഏററം ഇഷ്ടപ്പെ​ടാഞ്ഞ കാര്യ​മെ​ന്താണ്‌ എന്ന്‌ 2,000 കൗമാ​ര​പ്രാ​യ​ക്കാ​രോട്‌ അന്വേ​ഷി​ച്ച​പ്പോൾ ത്വക്ക്‌ സംബന്ധിച്ച പ്രശ്‌നങ്ങൾ മറെറ​ല്ലാ​റ​റി​നേ​ക്കാ​ളും അധിക​മാ​യി​രു​ന്നത്‌ അതിശ​യമല്ല. ഹൈസ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾതന്നെ മുഖത്ത്‌ വളരെ​യ​ധി​കം കുരു​ക്ക​ളു​ണ്ടാ​യി​രുന്ന സാൻഡ്ര ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “എന്റെ മുഖത്ത്‌ വളരെ​യ​ധി​കം മുഖക്കു​രു ഉണ്ടായി​രു​ന്ന​തി​നാൽ ഞാൻ മററു​ള​ള​വ​രിൽ നിന്ന്‌ എല്ലായ്‌പ്പോ​ഴും എന്റെ മുഖം മറച്ചു പിടി​ച്ചി​രു​ന്നു. എന്റെ മുഖം പുറത്തു​കാ​ട്ടാൻ പ്രയാ​സ​മാ​യി​രു​ന്ന​തി​നാൽ എനിക്ക്‌ വലിയ ലജ്ജയാ​യി​രു​ന്നു . . . എന്റെ മുഖം അത്ര വികൃ​ത​മാ​യി​രു​ന്നു.”കോ-എഡ്‌ മാസിക.

ഈ ശാപം നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ത്തിൽ, നിങ്ങൾ ഏററം സൗന്ദര്യ​മു​ള​ള​വ​രാ​യി കാണ​പ്പെ​ടാൻ ആഗ്രഹി​ക്കുന്ന സമയത്ത്‌, പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾ വളരുന്നു എന്നതാണ്‌ കാരണം. താരു​ണ്യാ​രം​ഭ​ത്തോ​ടെ നിങ്ങളു​ടെ ചർമ്മ​ഗ്ര​ന്ഥി​കൾ കൂടുതൽ പ്രവർത്ത​ന​നി​ര​ത​മാ​കു​ന്നു.

എന്താണ്‌ സംഭവി​ക്കു​ന്നത്‌? ദി വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പ്പീ​ഡിയ അതു ലളിത​മാ​യി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: ഓരോ ഗ്രന്‌ഥി​യും രോമ​കൂ​പ​ങ്ങ​ളി​ലേക്ക്‌—രോമ​ത്തി​ന്റെ ചുററു​മു​ളള ചെറിയ സഞ്ചിയി​ലേക്ക്‌—തുറന്നി​രി​ക്കു​ന്നു. സാധാ​ര​ണ​യാ​യി ഊറി വരുന്ന കൊഴുപ്പ്‌ ത്വക്കിലെ ചെറു സുഷി​ര​ങ്ങ​ളി​ലൂ​ടെ വാർന്നു പോകു​ന്നു. എന്നാൽ ചില​പ്പോൾ ഈ സുഷി​രങ്ങൾ അടഞ്ഞു​പോ​കു​ന്ന​തി​നാൽ ഈ കൊഴുപ്പ്‌ പുറത്തു​പോ​കു​ന്നില്ല. അങ്ങനെ കെട്ടി​ക്കി​ട​ക്കുന്ന കൊഴുപ്പ്‌ ഓക്‌സി​ജ​നു​മാ​യി ചേർന്ന്‌ ഒരു രാസസം​യു​ക്ത​മാ​കു​ന്നു, ഉണങ്ങു​മ്പോൾ കറപ്പു​നി​റം കാണ​പ്പെ​ടു​ന്നു. പഴുപ്പ്‌ ഉണ്ടാകു​മ്പോ​ഴാണ്‌ മുഖക്കു​രു പൊങ്ങു​ന്നത്‌. കെട്ടി​നിൽക്കുന്ന കൊഴു​പ്പിൽ സൂക്ഷ്‌മാ​ണു പ്രവർത്തി​ക്കു​മ്പോ​ഴാണ്‌ നീർക്കെട്ട്‌ ഉണ്ടാകു​ന്നത്‌. ഇത്തരം നീർക്കെ​ട്ടു​ക​ളാണ്‌ സ്ഥിരമായ വടുക്കൾ അവശേ​ഷി​പ്പി​ക്കു​ന്നത്‌. അണുബാ​ധ​യു​ണ്ടാ​കു​ന്നി​ല്ലെ​ങ്കിൽ മുഖക്കു​രു സാധാ​ര​ണ​യാ​യി വടുക്കൾ അവശേ​ഷി​പ്പി​ക്കു​ക​യില്ല. അണുബാ​ധ​യു​ണ്ടാ​കാൻ കാരണം മുഖക്കു​രു ഞെക്കി​യോ കുത്തി​യോ പൊട്ടി​ക്കു​ന്ന​താണ്‌.—അതു​കൊണ്ട്‌ അവ ഞെക്കു​ക​യോ കുത്തി​പ്പൊ​ട്ടി​ക്കു​ക​യോ ചെയ്യരുത്‌!

രസാവ​ഹ​മാ​യി, പിരി​മു​റു​ക്ക​ത്തി​നും വൈകാ​രി​ക​ക്ഷോ​ഭ​ത്തി​നും ത്വക്കിലെ ഗ്രന്ഥി​ക​ളു​ടെ പ്രവർത്ത​നത്തെ ഉദ്ദീപി​പ്പി​ക്കൻ കഴിയും. ഒരു സുപ്ര​ധാന സംഭവ​ത്തി​നോ അല്ലെങ്കിൽ ഒരു പരീക്ഷ​യ്‌ക്കോ മുമ്പായി മുഖത്ത്‌ വലിയ കുരുക്കൾ പ്രത്യ​ക്ഷ​പ്പെ​ട്ട​താ​യി ചിലർക്ക്‌ അനുഭ​വ​മുണ്ട്‌. അതു​കൊണ്ട്‌ യേശു​വി​ന്റെ വാക്കുകൾ വളരെ പ്രാ​യോ​ഗി​ക​മൂ​ല്യ​മു​ള​ള​വ​യാണ്‌: “നാളെ​യെ​പ്പ​ററി ഒരിക്ക​ലും വിചാ​ര​പ്പെ​ട​രുത്‌, കാരണം നാളത്തെ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉൽക്കണ്‌ഠ​ക​ളു​ണ്ട​ല്ലോ.”—മത്തായി 6:34.

സങ്കടക​ര​മെന്ന്‌ പറയട്ടെ, ഇതിന്‌ അത്ഭുത​സി​ദ്ധി​യു​ളള ചികിത്സാ വിധികൾ ഒന്നുമില്ല. എന്നാൽ മുഖക്കു​രു​വി​നെ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ഒരു മരുന്നു​ക​ട​യിൽ നിന്ന്‌ ലഭിക്കുന്ന കുഴമ്പു​രൂ​പ​ത്തി​ലു​ളള ശ്ലേഷ്‌മ ലായി​നി​ക​ളും, ക്രീമു​ക​ളും, ലോഷ​നു​ക​ളും, ലേപന​ങ്ങ​ളും സോപ്പു​ക​ളും (ഒരു അണു നിരോധ മരുന്നായ) ബെൻസോ​യിൽ പെർഓ​ക്‌​സൈഡ്‌ ചേർന്ന കുഴമ്പു​ക​ളും മററും ഉണ്ട്‌. കൂടു​ത​ലായ ചികിത്സ ആവശ്യ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ കുടുംബ ഡോക്ട​റോട്‌ ആലോചന ചോദി​ക്കാ​വു​ന്ന​താണ്‌. സോപ്പോ ബെൻസോ​യിൻ പെർഓ​ക്‌​സൈഡ്‌ കലർന്ന ലായനി​യോ ഉപയോ​ഗിച്ച്‌ ത്വക്ക്‌ നന്നായി കഴുകു​ന്നത്‌ സഹായ​ക​മാ​ണെന്ന്‌ അനേകർ കണ്ടെത്തു​ന്നു. എന്നാൽ കൊഴു​പ്പു കലർന്ന സോപ്പു​ക​ളും എണ്ണചേർത്ത സൗന്ദര്യ​വർദ്ധക സാധന​ങ്ങ​ളും ഒഴിവാ​ക്കുക.

തങ്ങളുടെ ആകമാ​ന​മായ ആരോ​ഗ്യ​ത്തിന്‌ ശ്രദ്ധ കൊടു​ക്കു​ന്നത്‌—നല്ല വ്യായാ​മ​വും സാദ്ധ്യ​മാ​കു​ന്നി​ട​ത്തോ​ളം ശുദ്ധവാ​യു ധാരാളം ലഭിക്കുന്ന തുറന്ന സ്ഥലത്താ​യി​രി​ക്കു​ന്ന​തും ആവശ്യ​ത്തിന്‌ ഉറങ്ങു​ന്ന​തും—മുഖക്കു​രു ശമിപ്പി​ക്കാൻ സഹായ​ക​മാ​ണെന്ന്‌ ചില യുവജ​നങ്ങൾ കണ്ടിരി​ക്കു​ന്നു. കൊഴുപ്പ്‌ ചേരാത്ത ആഹാരം കഴിക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​പ്പ​ററി തർക്കമു​ണ്ടെ​ങ്കി​ലും കണ്ണിൽ കാണു​ന്ന​തെ​ല്ലാം തിന്നുന്ന ശീലം ഒഴിവാ​ക്കു​ന്ന​തും ഒരു സന്തുലിത ആഹാര​ക്രമം ഉണ്ടായി​രി​ക്കു​ന്ന​തും തീർച്ച​യാ​യും പ്രയോ​ജ​ന​ക​ര​മാണ്‌.

ഏതായാ​ലും, ക്ഷമ ഉണ്ടായി​രി​ക്കു​ന്നത്‌ അത്യാ​വ​ശ്യ​മാണ്‌. ഈ പ്രശ്‌നം കുറേ നാളു​കൾകൊണ്ട്‌ വളർന്നു​വ​ന്ന​താണ്‌, അതു​കൊണ്ട്‌ അതു ഒററ രാത്രി​കൊണ്ട്‌ അപ്രത്യ​ക്ഷ​മാ​വു​ക​യില്ല എന്ന്‌ ഓർമ്മി​ക്കുക. നേരത്തെ പരാമർശിച്ച സാൻഡ്ര പറയുന്നു: “എന്റെ ത്വക്ക്‌ പൂർണ്ണ​മാ​യി ശരിയാ​കു​ന്ന​തിന്‌ ഏതാണ്ട്‌ ഒരു വർഷ​മെ​ടു​ത്തെന്ന്‌ ഞാൻ ഊഹി​ക്കു​ന്നു. എന്നാൽ ഒരു ആറാഴ്‌ച​യ്‌ക്കു​ള​ളിൽ എനിക്ക്‌ മാററങ്ങൾ കാണാൻ കഴിഞ്ഞു.” കുറേ​ക്കാ​ല​ത്തേക്ക്‌ ചികിത്സ തുടരു​ന്ന​തി​നാൽ കുറേ ആശ്വാസം ലഭി​ച്ചേ​ക്കും.

അതേസ​മയം, ഏതാനും ചില വടുക്കൾ നിങ്ങളു​ടെ ആത്മവി​ശ്വാ​സം തകർക്കു​ന്ന​തി​നോ നിങ്ങൾ മററു​ള​ള​വ​രു​മാ​യി സംസാ​രി​ക്കു​ന്ന​തിൽ നിന്ന്‌ നിങ്ങളെ തടയു​ന്ന​തി​നോ അനുവ​ദി​ക്ക​രുത്‌. നിങ്ങൾക്ക്‌ നിങ്ങളു​ടെ ത്വക്കി​നെ​പ്പ​ററി ഒരുപക്ഷേ ലജ്ജ തോന്നു​മെ​ങ്കി​ലും മററു​ള​ളവർ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​ലും വളരെ കുറച്ചേ അതു ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രി​ക്കു​ക​യു​ളളു. അതു​കൊണ്ട്‌ ക്രിയാ​ത്മ​ക​വും സന്തുഷ്ട​വു​മായ ഒരു മനോ​ഭാ​വം ഉണ്ടായി​രി​ക്കാൻ ശ്രമി​ക്കുക. നിങ്ങളു​ടെ മുഖക്കു​രു സംബന്ധിച്ച്‌ ചെയ്യാൻ കഴിയു​ന്നത്‌ ഇപ്പോൾതന്നെ ചെയ്യുക!

[83-ാം പേജിലെ ചിത്രം]

നിങ്ങളിൽ നിങ്ങൾ ഇഷ്‌ട പ്പെടാത്ത കാര്യം മററു​ള​ള​വ​രിൽ അസൂയ ജനിപ്പി ച്ചേക്കാം

[86-ാം പേജിലെ ചിത്രങ്ങൾ]

മാസികകളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന മോഡ​ലു​കൾക്ക്‌ മേയ്‌ക്ക​പ്പു​കാ​രു​ടെ സേവനം ലഭിക്കു​ന്നുണ്ട്‌ എന്നത്‌ തിരി​ച്ച​റി​യു​ന്ന​തിൽ യുവജ​നങ്ങൾ മിക്ക​പ്പോ​ഴും പരാജ​യ​പ്പെ​ടു​ന്നു