വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായോഗികമായ ഉത്തരങ്ങൾ

പ്രായോഗികമായ ഉത്തരങ്ങൾ

മുഖവുര

പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങൾ

‘എന്റെ മാതാ​പി​താ​ക്കൾ എന്തു​കൊണ്ട്‌ എന്നെ മനസ്സി​ലാ​ക്കു​ന്നില്ല?’ ‘ഞാൻ മയക്കു​മ​രു​ന്നു​ക​ളും മദ്യവും ഒന്നു പരീക്ഷി​ച്ചു നോക്ക​ണ​മോ?’ ‘വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?’ ‘അത്‌ യഥാർത്ഥ സ്‌നേ​ഹ​മാ​ണോ എന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം?’ ‘ഭാവി എനിക്ക്‌ എന്തു കൈവ​രു​ത്തും?’

അത്തരം ചോദ്യ​ങ്ങൾ ചോദി​ക്കുന്ന ആദ്യ​ത്തെ​യോ അവസാ​ന​ത്തെ​യോ യുവാ​വോ യുവതി​യോ അല്ല നിങ്ങൾ. എന്നിരു​ന്നാ​ലും, യുവജ​നങ്ങൾ അത്തരം അടിസ്ഥാന ചോദ്യ​ങ്ങൾ ചോദി​ക്കു​മ്പോൾ അവർക്ക്‌ മിക്ക​പ്പോ​ഴും പരസ്‌പ​ര​വി​രു​ദ്ധ​ങ്ങ​ളായ ഒരു പററം ഉത്തരങ്ങ​ളാണ്‌ ലഭിക്കുക. ഉദാഹ​ര​ണ​ത്തിന്‌, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം. മാതാ​പി​താ​ക്കൾ അവ ഉപയോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർ അതിന്റെ ഉപയോ​ഗത്തെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യേ​ക്കാം. മാസി​ക​ക​ളും റെറലി​വി​ഷൻ പരിപാ​ടി​ക​ളും അതിനെ പുകഴ്‌ത്തു​ന്നു. സമപ്രാ​യ​ക്കാർ അതൊന്നു പരീക്ഷി​ച്ചു നോക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ അനേകം യുവജ​നങ്ങൾ എന്തു ചെയ്യണ​മെ​ന്ന​റി​യാ​തെ യഥാർത്ഥ​ത്തിൽ കുഴഞ്ഞ അവസ്ഥയി​ലാ​യി​രി​ക്കു​ന്നത്‌ അതിശ​യമല്ല.

ഇന്നത്തെ യുവജ​ന​ങ്ങ​ളു​ടെ ചോദ്യ​ങ്ങൾക്ക്‌ സത്യസ​ന്ധ​വും പ്രാ​യോ​ഗി​ക​വു​മായ ഉത്തരങ്ങൾ കൊടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ 1982 ജനുവ​രി​യിൽ [ഇംഗ്ലീഷ്‌ ലക്കം] ഉണരുക! മാസിക a “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .” എന്ന ശീർഷ​ക​ത്തോ​ടെ ഒരു പംക്തി ആരംഭി​ച്ചു. ഈ പരമ്പര പെട്ടെ​ന്നു​തന്നെ വായന​ക്കാ​രിൽ നിന്ന്‌ അനുകൂ​ല​മായ ഒരു പ്രതി​ക​രണം പിടി​ച്ചു​പ​ററി. “യുവജ​ന​ങ്ങ​ളു​ടെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച്‌ നിങ്ങൾക്കു​ളള നിരന്ത​ര​മായ താല്‌പ​ര്യ​ത്തി​ന്റെ തെളി​വാണ്‌ ഈ പരമ്പര,” എന്ന്‌ വിലമ​തി​പ്പു​ളള ഒരു വായന​ക്കാ​രൻ എഴുതി. “ഈ പരമ്പര ഒരിക്ക​ലും അവസാ​നി​ക്കു​ക​യില്ല എന്ന്‌ ഞാൻ പ്രത്യാ​ശി​ക്കു​ന്നു, അതിനാ​യി ഞാൻ പ്രാർത്ഥി​ക്കു​ന്നു,” എന്ന്‌ മറെറാ​രാൾ എഴുതി.

മറെറാ​രു യുവ വായന​ക്കാ​രൻ ഇപ്രകാ​രം പറഞ്ഞു: ‘എനിക്ക്‌ 14 വയസ്സുണ്ട്‌. വളർന്നു വരുന്നത്‌ ഇത്ര പ്രയാ​സ​ക​ര​മാ​യി​രി​ക്കു​മെന്ന്‌ ഞാൻ ഒരിക്ക​ലും അറിഞ്ഞി​രു​ന്നില്ല. ഇന്ന്‌ കൊച്ചു​കു​ട്ടി​ക​ളു​ടെ​മേൽ വളരെ​യ​ധി​കം സമ്മർദ്ദ​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ ലേഖനങ്ങൾ സംബന്ധിച്ച്‌ എനിക്ക്‌ വളരെ​യ​ധി​കം നന്ദിയു​ള​ളത്‌. അവ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ ഞാൻ എല്ലാ രാത്രി​യി​ലും ദൈവ​ത്തിന്‌ നന്ദി പറയു​ന്നുണ്ട്‌.’ എന്നാൽ ഈ ലേഖനങ്ങൾ ഒരിക്ക​ലും ബാലി​ശ​ങ്ങ​ളാ​യി​രു​ന്നില്ല. ഞങ്ങളുടെ യുവ വായന​ക്കാ​രെ പരിഗ​ണിച്ച്‌ അവ “വളരെ ലളിത​മാ​ക്കാൻ” ശ്രമം നടത്തി​യ​തു​മില്ല. അപ്രകാ​രം മുതിർന്ന​വർക്കി​ട​യി​ലും “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പംക്തി വിലമ​തി​പ്പു​ള​ള​വരെ കണ്ടെത്തി. ഒരു പിതാവ്‌ ഇപ്രകാ​രം എഴുതി: “എനിക്ക്‌ 40 വയസ്സുണ്ട്‌. ഈ ലേഖനങ്ങൾ വാസ്‌ത​വ​ത്തിൽ മാതാ​പി​താ​ക്കൾക്കു​വേണ്ടി ദൈവം തന്നവയാണ്‌.” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിലെ യുവജ​ന​ങ്ങളെ മനസ്സി​ലാ​ക്കു​ന്ന​തി​നും അവരു​മാ​യി ഇടപെ​ടു​ന്ന​തി​നും ഈ ലേഖനങ്ങൾ വിശേ​ഷാൽ സഹായ​ക​മാ​ണെന്ന്‌ ക്രിസ്‌തീയ മൂപ്പൻമാർ കണ്ടെത്തി.

“യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പംക്തി ഇത്ര ഉത്സാഹ​പൂർവ്വ​ക​മായ പ്രതി​ക​ര​ണ​ത്തി​നി​ട​യാ​ക്കി​യത്‌ എന്തു​കൊ​ണ്ടാണ്‌? നല്‌ക​പ്പെ​ടുന്ന ഉത്തരങ്ങൾ യഥാർത്ഥ​ത്തിൽ പ്രയോ​ജ​ന​ക​ര​ങ്ങ​ളാണ്‌! ഓരോ ലേഖന​വും വിപു​ല​മായ ഗവേഷ​ണ​ത്തി​ന്റെ ഫലമാണ്‌. കൂടാതെ യുവജ​ന​ങ്ങ​ളു​ടെ വിചാ​ര​വും വികാ​ര​വും യഥാർത്ഥ​ത്തിൽ എപ്രകാ​ര​മാ​യി​രി​ക്കു​ന്നു എന്ന്‌ തിട്ട​പ്പെ​ടു​ത്തു​ന്ന​തിന്‌ ഉണരുക!യുടെ റിപ്പോർട്ടർമാർ ലോക​ത്തി​ലെ​ല്ലാ​യി​ടത്തു നിന്നു​മു​ളള നൂറു​ക​ണ​ക്കിന്‌ യുവജ​ന​ങ്ങ​ളോട്‌ സംസാ​രി​ച്ചി​ട്ടുണ്ട്‌! ഈ ലേഖനങ്ങൾ യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ള​ള​തും പ്രാ​യോ​ഗി​ക​വു​മാ​ക്കു​ന്ന​തിന്‌ അവരുടെ തുറന്ന അഭി​പ്രായ പ്രകട​നങ്ങൾ വളരെ സഹായ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌.

എന്നിരു​ന്നാ​ലും, “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .” എന്ന പംക്തി​യു​ടെ യഥാർത്ഥ വിജയ രഹസ്യം അതിലൂ​ടെ നല്‌ക​പ്പെട്ട ഉത്തരങ്ങൾ ഏതെങ്കി​ലും സിദ്ധാ​ന്ത​ത്തി​ലോ വ്യക്തി​പ​ര​മായ അഭി​പ്രാ​യ​ത്തി​ലോ അടിസ്ഥാ​ന​മാ​ക്കാ​തെ ദൈവ​വ​ച​ന​മായ ബൈബി​ളിൽ കാണ​പ്പെ​ടുന്ന നിത്യ സത്യങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള​ള​വ​യാ​യി​രു​ന്നു എന്നതാണ്‌. ‘ബൈബി​ളോ?’ എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. അതെ, അതിന്‌ യുവജ​ന​ങ്ങ​ളോട്‌ വളരെ​യ​ധി​കം പറയാ​നുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ അദ്ധ്യായം 1-7; എഫേസ്യർ 6:1-3 എന്നിവ കാണുക.) അത്‌ “യുവജ​ന​ങ്ങ​ളു​ടെ ആഗ്രഹ​ങ്ങളെ” സംബന്ധിച്ച്‌ കൃത്യ​മാ​യി അറിയാ​വുന്ന നമ്മുടെ സ്രഷ്ടാ​വി​നാൽ നിശ്വ​സ്‌ത​മാ​ക്ക​പ്പെ​ട്ട​താണ്‌. (2 തിമൊ​ഥെ​യോസ്‌ 2:20-22; 3:16) ബൈബിൾ കാലങ്ങൾക്കു​ശേഷം മാനുഷ സമുദാ​യ​ത്തിന്‌ വളരെ മാററങ്ങൾ വന്നിട്ടു​ണ്ടെ​ങ്കി​ലും യുവജ​ന​ങ്ങ​ളു​ടെ ആഗ്രഹ​ങ്ങൾക്ക്‌ കാര്യ​മായ മാററ​മൊ​ന്നും വന്നിട്ടില്ല. അതു​കൊണ്ട്‌ ബൈബിൾ എല്ലാ കാല​ത്തേ​ക്കു​മു​ള​ള​താണ്‌. എന്നാൽ യുവജ​ന​ങ്ങ​ളോട്‌ ഞങ്ങൾ പ്രസം​ഗി​ക്കു​ക​യാണ്‌ എന്ന തോന്നൽ ഉളവാ​ക്കാ​തെ അവരു​മാ​യി ന്യായ​വാ​ദം ചെയ്യുന്ന ഒരു വിധത്തിൽ ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം അവതരി​പ്പി​ക്കാൻ ഞങ്ങൾ ശ്രമി​ച്ചി​ട്ടുണ്ട്‌. ഇതിലെ വിവരങ്ങൾ പ്രാഥ​മി​ക​മാ​യി യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ യുവജ​ന​ങ്ങളെ മനസ്സിൽ കണ്ടു​കൊ​ണ്ടാണ്‌ എഴുത​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ങ്കി​ലും ബൈബിൾ ഉൾക്കൊ​ള​ളുന്ന പ്രാ​യോ​ഗിക ജ്ഞാന​ത്തോട്‌ ആദരവു​ളള ഏതൊ​രാൾക്കും ഇത്‌ വായി​ക്കാ​നും ആസ്വദി​ക്കാ​നും കഴിയും.

അനേകം വായന​ക്കാ​രിൽ നിന്നുളള അപേക്ഷ പരിഗ​ണിച്ച്‌ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .” എന്ന കുറേ ലേഖനങ്ങൾ കൂട്ടി​ച്ചേർത്ത്‌ ഒരു പുസ്‌തകം തയ്യാറാ​ക്കി​യി​രി​ക്കു​ന്നു. ഉണരുക!യിൽ [ഇംഗ്ലീഷ്‌] 1982 മുതൽ 1989 വരെയു​ളള കാലഘ​ട്ട​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ട ഏതാണ്ട്‌ 200 ലേഖന​ങ്ങ​ളിൽ 100-ൽപരം ലേഖന​ങ്ങ​ളിൽ നിന്നുളള വിവര​ങ്ങ​ളാണ്‌ ചുരു​ക്ക​ത്തിൽ ഇതിലെ 39 അദ്ധ്യാ​യ​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പുതു​താ​യി കുറേ വിവര​ങ്ങ​ളും കൂടെ ചേർത്തി​ട്ടുണ്ട്‌. കൂടാതെ വിവിധ രാജ്യ​ങ്ങ​ളിൽ നിന്നും വർഗ്ഗങ്ങ​ളിൽ നിന്നു​മു​ളള യുവജ​ന​ങ്ങ​ളു​ടെ ചിത്ര​ങ്ങ​ളും ഇതിൽ ചിത്രീ​ക​ര​ണ​ത്തി​നു​വേണ്ടി ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.

ഉളളട​ക്ക​ത്തി​ന്റെ പട്ടിക നോക്കി​യിട്ട്‌ നിങ്ങൾക്ക്‌ ഏററം താല്‌പ​ര്യ​മു​ളള ചോദ്യ​ങ്ങൾ തന്നെ ആദ്യം വായി​ക്കുക. എന്നിരു​ന്നാ​ലും, പിന്നീട്‌ പുസ്‌തകം മുഴുവൻ വായി​ക്കാ​നും നിങ്ങളു​ടെ സ്വന്തം ബൈബി​ളിൽ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കാ​നും സമയം കണ്ടെത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ചില കുടും​ബ​ങ്ങ​ളിൽ മാതാ​പി​താ​ക്ക​ളും മക്കളും തമ്മിൽ ആശയവി​നി​മ​യ​മില്ല, ഉളേള​ട​ത്തും അതു വികല​മാണ്‌. അതു​കൊണ്ട്‌ ഓരോ അദ്ധ്യാ​യ​ത്തി​ന്റെ​യും ഒടുവിൽ ചർച്ചക്കു​ളള ചോദ്യ​ങ്ങ​ളും കൂടെ ചേർത്തി​രി​ക്കു​ന്നു. ഈ ചോദ്യ​ങ്ങൾ ഓരോ ഖണ്ഡിക​യും അപഗ്ര​ഥി​ക്കാ​നു​ദ്ദേ​ശി​ച്ചു​ള​ള​വയല്ല. അവ മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടു ചോദ്യ​ങ്ങൾ ചോദിച്ച്‌ ബുദ്ധി​മു​ട്ടി​ക്കാ​നു​ദ്ദേ​ശി​ച്ചു​ളളവ​യു​മല്ല. മാതാ​പി​താ​ക്ക​ളും യുവജ​ന​ങ്ങ​ളും തമ്മിലു​ളള ചർച്ചക്ക്‌ ഉത്തേജനം നല്‌കാ​നാണ്‌ അവ സംവി​ധാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. അവയിൽ പല ചോദ്യ​ങ്ങ​ളും നിങ്ങളു​ടെ സ്വന്തം അഭി​പ്രാ​യം പ്രകടി​പ്പി​ക്കു​ന്ന​തി​നും ചർച്ച ചെയ്യ​പ്പെ​ടുന്ന വിവരങ്ങൾ നിങ്ങളു​ടെ സ്വന്തം സാഹച​ര്യ​ത്തിന്‌ ബാധക​മാ​ക്കു​ന്ന​തി​നും ഇടയാ​ക്കു​ന്നു.

അതു​കൊണ്ട്‌ അനേക കുടും​ബാം​ഗ​ങ്ങ​ളും ഈ പുസ്‌തകം തങ്ങളുടെ കുടുംബ അദ്ധ്യയ​ന​ത്തിന്‌ ഒരു അടിസ്ഥാ​ന​മാ​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം. കുടും​ബാം​ഗങ്ങൾ മാറി​മാ​റി ഖണ്ഡികകൾ വായി​ച്ചു​കൊ​ണ്ടും പരാമർശി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എടുത്തു പരി​ശോ​ധി​ച്ചു​കൊ​ണ്ടും അങ്ങനെ ചെയ്യാൻ കഴിയും. ചർച്ചക്കു​ളള ചോദ്യ​ങ്ങൾ ഇടയ്‌ക്കി​ടെ ഓരോ ഉപതല​ക്കെ​ട്ടിൻ കീഴി​ലു​മു​ളള വിവരങ്ങൾ വായി​ച്ച​ശേ​ഷ​മോ അല്ലെങ്കിൽ അദ്ധ്യായം മുഴുവൻ പൂർത്തി​യാ​ക്കിയ ശേഷമോ ചർച്ച​ചെ​യ്യാം. തങ്ങളുടെ വികാ​രങ്ങൾ തുറന്നും സത്യസ​ന്ധ​മാ​യും പ്രകടി​പ്പി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കഴിയും. യുവജ​നങ്ങൾ തങ്ങൾക്കി​ട​യിൽതന്നെ ഈ പുസ്‌തകം ചർച്ച ചെയ്യു​ന്നത്‌ ആസ്വദി​ച്ചേ​ക്കാം.

യുവജ​ന​ങ്ങൾക്കു​പോ​ലും ഇത്‌ “ഇടപെ​ടാൻ പ്രയാ​സ​മേ​റിയ” കാലമാണ്‌. (2 തിമൊ​ഥെ​യോസ്‌ 3:1) എന്നിരു​ന്നാ​ലും, ദൈവ​വ​ച​ന​ത്തി​ന്റെ പരിജ്ഞാ​ന​ത്താൽ ജീവി​ത​ത്തി​ലെ പ്രയാ​സ​മേ​റിയ ആ കാലഘ​ട്ടത്തെ നിങ്ങൾക്ക്‌ വിജയ​പൂർവ്വം തരണം ചെയ്യാൻ കഴിയും. (സങ്കീർത്തനം 119:9) അതു​കൊണ്ട്‌ നിങ്ങളെ കുഴപ്പി​ച്ചേ​ക്കാ​വുന്ന ചോദ്യ​ങ്ങൾക്ക്‌ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യു​ളള പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളു​ടെ ഈ ശേഖരം ലഭ്യമാ​ക്കു​ന്ന​തിൽ ഞങ്ങൾക്ക്‌ സന്തോ​ഷ​മുണ്ട്‌.

പ്രസാധകർ

[അടിക്കു​റി​പ്പു​കൾ]

a പ്രഹരിദുർഗ്ഗ്‌ പ്രകാശൻ സൊ​സൈ​ററി പ്രസാ​ധകർ അർദ്ധമാ​സി​ക​യാ​യി പ്രസി​ദ്ധീ​ക​രി​ക്കു​ന്നു.

[ഉള്ളടക്കം]

(പ്രസി​ദ്ധീ​ക​രണം നോക്കുക)