വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭവന മണ്ഡലം: കുടുംബാംഗങ്ങളോടുളള ഇടപെടൽ

ഭവന മണ്ഡലം: കുടുംബാംഗങ്ങളോടുളള ഇടപെടൽ

ഭാഗം 1

ഭവന മണ്ഡലം: കുടും​ബാം​ഗ​ങ്ങ​ളോ​ടു​ളള ഇടപെടൽ

“സ്വന്തം ഭവനം മധുര ഭവനം.” ഈ പഴയ ചൊല്ല്‌ ഇന്ന്‌ നിരാ​ശാ​ജ​ന​ക​മാം​വണ്ണം പഴഞ്ചനാ​യി​ത്തീർന്ന​തെന്ന്‌ തോന്നുന്ന ഒരു വികാ​രത്തെ പ്രകടി​പ്പി​ക്കു​ന്നു. നിർദ്ദ​യ​മായ കുടുംബ കലഹങ്ങൾ പല കുടും​ബ​ങ്ങ​ളെ​യും യുദ്ധരം​ഗ​ങ്ങ​ളാ​യി മാററു​ന്നു. നികത്താ​നാ​വാത്ത ആശയവി​നി​മയ വിടവ്‌ മിക്ക​പ്പോ​ഴും ഒത്തുതീർപ്പി​നു​ളള ഏതു ശ്രമ​ത്തെ​യും പരാജ​യ​പ്പെ​ടു​ത്തു​ന്നു.

നിങ്ങളു​ടെ ഭവനം കലഹം വളർത്തുന്ന ഒരു സ്ഥലമാ​യി​രി​ക്കു​ന്ന​തി​നു പകരം സമാധാ​ന​ത്തി​ന്റെ ഒരു സങ്കേത​മാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അതിന്‌ മററ്‌ കുടും​ബാം​ഗ​ങ്ങ​ളും തങ്ങളുടെ പങ്ക്‌ വഹിക്ക​ണ​മെ​ന്നത്‌ സത്യം​തന്നെ. എന്നാൽ ഏതാനും ചില ബൈബിൾ തത്വങ്ങൾ പാലി​ക്കു​ന്ന​തിൽ വൈദ​ഗ്‌ദ്ധ്യം നേടു​ന്ന​തി​നാൽ നിങ്ങളു​ടെ ഭവനത്തി​ലെ സമാധാ​ന​ത്തിന്‌ സംഭാവന ചെയ്യു​ന്ന​താ​യി നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന വളരെ​യ​ധി​കം കാര്യ​ങ്ങ​ളുണ്ട്‌.