വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

എന്റെ പിതാവിന്റെയോ മാതാവിന്റെയോ പുനർവിവാഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 5

എന്റെ പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ പുനർവി​വാ​ഹത്തെ എനിക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?

“ഡാഡി റീത്തയെ വിവാഹം കഴിച്ച ദിവസ​മാ​യി​രു​ന്നു എന്റെ ജീവി​ത​ത്തി​ലെ ഏററം മോശ​മായ ദിവസം,” എന്ന്‌ ഷെയിൻ അനുസ്‌മ​രി​ച്ചു. “എനിക്കു ഭ്രാന്തു​പി​ടി​ച്ചു. എന്റെ മമ്മി​യോട്‌ വഞ്ചന കാണി​ച്ച​തിന്‌ ഡാഡി​യോട്‌ ഭ്രാന്ത​മായ ദേഷ്യം തോന്നി. ഞങ്ങളെ ഒററക്ക്‌ വിട്ടിട്ട്‌ ലോ കോ​ളേ​ജിൽ പഠിക്കാൻ പോയ മമ്മി​യോ​ടും എനിക്ക്‌ ഭ്രാന്ത​മായ ദേഷ്യം തോന്നി, ഞങ്ങളുടെ വീട്ടിൽ വന്നു താമസി​ക്കാൻ പോകുന്ന റീത്തയു​ടെ രണ്ടു കുട്ടി​ക​ളോ​ടും . . . എന്നാൽ എല്ലാറ​റി​ലു​മു​പരി റീത്ത​യോട്‌ ഞാൻ ഒരു ഭ്രാന്തി​യെ​പ്പോ​ലെ പെരു​മാ​റി . . . ഞാൻ അവരെ ദ്വേഷി​ച്ചു. എന്നാൽ അങ്ങനെ ദ്വേഷി​ക്കു​ന്നത്‌ ശരിയ​ല്ലെന്നു അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എന്നോടു തന്നെയും ഭ്രാന്ത​മായ ദേഷ്യം തോന്നി.”—ലിൻഡാ ക്രേയ്‌വൻ എഴുതിയ സ്‌റെ​റപ്‌ ഫാമി​ലീസ്‌—ന്യൂ പാറേ​റൺസ്‌ ഇൻ ഹാർമണി.

മാതാ​പി​താ​ക്ക​ളിൽ ഒരാളു​ടെ പുനർവി​വാ​ഹം നിങ്ങളു​ടെ മാതാ​പി​താ​ക്കൾ വീണ്ടും എന്നെങ്കി​ലും യോജി​പ്പിൽ വന്നേക്കും എന്നുളള പ്രതീക്ഷ നശിപ്പി​ക്കു​ന്നു. അതിന്‌ നിങ്ങളിൽ അരക്ഷി​ത​ബോ​ധ​വും വഞ്ചിക്ക​പ്പെ​ട്ട​തായ തോന്ന​ലും അസൂയ​യും ഉളവാ​ക്കാൻ കഴിയും.

പ്രിയ​പ്പെട്ട ഒരു പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ മരണം കഴിഞ്ഞ്‌ തൊട്ടു പിന്നാലെ ജീവി​ച്ചി​രി​ക്കുന്ന ഇണയുടെ പുനർവി​വാ​ഹം നടക്കു​ന്നു​വെ​ങ്കിൽ അതു വിശേ​ഷാൽ വേദനാ​ജ​ന​ക​മാ​യി​രി​ക്കും. “എന്റെ അമ്മയുടെ മരണം എന്നെ രോഷാ​കു​ല​യാ​ക്കി,” എന്ന്‌ 16 വയസ്സു​കാ​രി മിസ്സി സമ്മതി​ക്കു​ന്നു. “എന്റെ അപ്പന്റെ പ്രേമ​ഭാ​ജനം എന്റെ അമ്മയുടെ സ്ഥാനം തട്ടി​യെ​ടു​ക്കു​ക​യാ​ണെന്ന്‌ ഞാൻ കരുതി, അതു​കൊണ്ട്‌ അവരോട്‌ ഞാൻ വളരെ ഹീനമാ​യി പെരു​മാ​റി.” സ്വന്തം പിതാ​വി​നോ​ടോ മാതാ​വി​നോ​ടോ ഉളള വിശ്വ​സ്‌തത നിമിത്തം രണ്ടാന​പ്പ​നോ​ടോ രണ്ടാന​മ്മ​യോ​ടോ സ്‌നേഹം തോന്നി​ത്തു​ട​ങ്ങി​യാൽ നിങ്ങൾക്ക്‌ ഒരു കുററ​ബോ​ധം പോലും അനുഭ​വ​പ്പെ​ട്ടേ​ക്കാം.

അനേകം ചെറു​പ്പ​ക്കാർ തങ്ങളുടെ വൈകാ​രി​ക​മായ വേദന നശീകരണ പ്രവർത്ത​ന​ങ്ങ​ളി​ലൂ​ടെ പ്രകട​മാ​ക്കു​ന്നതു അതിശ​യമല്ല. ചിലർ തങ്ങളുടെ പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ പുതിയ വിവാഹം തകർക്കാൻ പദ്ധതി ആവിഷ്‌ക്ക​രി​ക്കു​ന്നു. എന്നാൽ നിങ്ങളു​ടെ യഥാർത്ഥ മാതാ​പി​താ​ക്ക​ളിൽ ഒരാളും രണ്ടാമതു വന്നിരി​ക്കുന്ന ആളുമാ​യി ദൈവ​മു​മ്പാ​കെ കരാറി​ലേർപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ഓർക്കുക. “അതു​കൊണ്ട്‌ ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ [അല്ലെങ്കിൽ കുട്ടി] വേർപി​രി​ക്കാ​തി​രി​ക്കട്ടെ.” (മത്തായി 19:6) നിങ്ങൾക്ക്‌ ആ ബന്ധത്തെ തകർക്കാൻ കഴിഞ്ഞാൽ തന്നെ അതു നിങ്ങളു​ടെ സ്വന്തം മാതാ​പി​താ​ക്കളെ കൂട്ടി​യോ​ജി​പ്പി​ക്കു​ക​യില്ല.

ഒരു രണ്ടാന​പ്പ​നോ​ടോ രണ്ടാന​മ്മ​യോ​ടോ നിരന്തരം ശണ്‌ഠ​കൂ​ടു​ന്ന​തി​ലും യാതൊ​രു അർത്ഥവു​മില്ല. സദൃശ​വാ​ക്യ​ങ്ങൾ 11:29 ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “സ്വന്തം ഭവനത്തെ വലയ്‌ക്കു​ന്ന​വന്‌ അവകാ​ശ​മാ​യി കിട്ടു​ന്നത്‌ വായു​വ​ത്രേ,” അതായത്‌ അവന്‌ ഒന്നും ലഭിക്കു​ക​യില്ല. (ന്യൂ ഇൻറർനാ​ഷണൽ വേർഷൻ) പതിനഞ്ചു വയസ്സു​കാ​രി ജെറിക്ക്‌ അവളുടെ ചിററ​മ്മ​യോട്‌ ഉണ്ടായി​രുന്ന നീരസം ഒരു രൂക്ഷമായ ഏററു​മു​ട്ട​ലിൽ ചെന്നവ​സാ​നി​ച്ചു. ഫലമോ? ജെറി​യു​ടെ ചിററമ്മ അവളുടെ പിതാ​വി​നോട്‌ ജെറി​യെ​യോ തന്നെയോ ആരെ​യെ​ങ്കി​ലും ഒരാളെ തെര​ഞ്ഞെ​ടു​ത്തു​കൊ​ള​ളാൻ പറഞ്ഞു. ജെറി അവസാനം അതി​നോ​ടകം പുനർവി​വാ​ഹം ചെയ്‌തി​രുന്ന സ്വന്തം മാതാ​വി​നോ​ടു​കൂ​ടെ പോയി പാർക്കേ​ണ്ടി​വന്നു.

പ്രശ്‌ന​ങ്ങളെ നേരി​ടാൻ സ്‌നേഹം നിങ്ങളെ സഹായി​ക്കു​ന്നു

ഒരുവന്റെ മാതാ​പി​താ​ക്ക​ളു​ടെ പുനർവി​വാ​ഹ​ത്തി​ന്റെ പ്രശ്‌നത്തെ വിജയ​ക​ര​മാ​യി നേരി​ടു​ന്ന​തി​ന്റെ രഹസ്യ​മെ​ന്താണ്‌? 1 കൊരി​ന്ത്യർ 13:4-8-ൽ വിവരി​ച്ചി​രി​ക്കു​ന്ന​തരം തത്വാ​ധി​ഷ്‌ഠിത സ്‌നേഹം ഉണ്ടായി​രി​ക്കു​ന്നതു തന്നെ:

സ്‌നേഹം “സ്വന്തം താല്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കു​ന്നില്ല.” അതിന്റെ അർത്ഥം ‘സ്വന്തം ഗുണം അന്വേ​ഷി​ക്കാ​തെ മററു​ള​ള​വന്റെ ഗുണം അന്വേ​ഷി​ക്കുക എന്നാണ്‌.’ (1 കൊരി​ന്ത്യർ 10:24) നിങ്ങളു​ടെ പിതാ​വോ മാതാ​വോ വീണ്ടും ഒരു വിവാ​ഹ​യി​ണ​യു​ടെ സഖിത്വം തങ്ങൾക്ക്‌ ആവശ്യ​മാ​ണെന്ന്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ അതിൽ നീരസം തോ​ന്നേ​ണ്ട​തു​ണ്ടോ?

“സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല.” മിക്ക​പ്പോ​ഴും തങ്ങളുടെ സ്വന്തം പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ സ്‌നേഹം മറെറാ​രാ​ളു​മാ​യി പങ്കുവ​യ്‌ക്കാൻ ചെറു​പ്പ​ക്കാർ ആഗ്രഹി​ക്കു​ന്നില്ല. സ്‌നേ​ഹ​ത്തിന്‌ വികസി​ക്കാൻ കഴിയും എന്നുള​ള​തു​കൊണ്ട്‌ നിങ്ങളു​ടെ പിതാ​വി​നോ മാതാ​വി​നോ നിങ്ങൾക്കു തരാൻ സ്‌നേഹം ഇല്ലാതെ പോകും എന്ന്‌ നിങ്ങൾ ഭയപ്പെ​ടേ​ണ്ട​തില്ല. (2 കൊരി​ന്ത്യർ 6:11-13 താരത​മ്യ​പ്പെ​ടു​ത്തുക.) നിങ്ങളു​ടെ സ്വാഭാ​വിക പിതാ​വി​നോ മാതാ​വി​നോ നിങ്ങ​ളോ​ടു​ളള സ്‌നേ​ഹ​ത്തിന്‌ ഒട്ടും കുറവ്‌ വരുത്താ​തെ തന്നെ ഒരു വിവാ​ഹിത ഇണയെ അതിൽ ഉൾപ്പെ​ടു​ത്താൻ തക്കവണ്ണം സ്‌നേഹം വിശാ​ല​മാ​ക്കാൻ കഴിയും! ഒരു രണ്ടാന​പ്പ​നെ​യോ രണ്ടാന​മ്മ​യെ​യോ ഉൾക്കൊ​ള​ളാൻ തക്കവണ്ണം നിങ്ങൾ നിങ്ങളു​ടെ ഹൃദയത്തെ തുറക്കു​മോ? അങ്ങനെ ചെയ്യു​ന്നത്‌ നിങ്ങൾ വേർപി​രിഞ്ഞ പിതാ​വി​നോ​ടോ മാതാ​വി​നോ​ടോ അവിശ്വ​സ്‌ത​രാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്ന്‌ അർത്ഥമാ​ക്കു​ന്നില്ല.

സ്‌നേഹം “അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല.” എതിർ ലിംഗ​വർഗ്ഗ​ത്തിൽപ്പെട്ട പുതിയ സഹോ​ദ​രൻമാ​രോ​ടോ സഹോ​ദ​രി​മാ​രോ​ടോ കൂടെ വസിക്കു​ന്നത്‌ ധാർമ്മിക സമ്മർദ്ദ​ങ്ങൾക്കി​ട​യാ​ക്കി​യേ​ക്കാം. രണ്ടാം വിവാഹം നടന്നി​ട്ടു​ളള കുടും​ബ​ങ്ങ​ളിൽ 25 ശതമാ​ന​ത്തി​ലും നിയമ​വി​രുദ്ധ ലൈം​ഗിക വേഴ്‌ചകൾ നടക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

തന്റെ അമ്മയുടെ പുനർവി​വാ​ഹം നിമിത്തം പുതു​താ​യി നാലു യുവ സഹോ​ദ​രി​മാ​രെ കിട്ടിയ ഡേവിഡ്‌ പറയുന്നു: “ലൈം​ഗിക വികാ​രങ്ങൾ സംബന്ധിച്ച്‌ മാനസി​ക​മായ ഒരു ഉപരോ​ധം സൃഷ്ടി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.” നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​വും പെരു​മാ​റ​റ​വും ലൈം​ഗി​ക​മാ​യി ഉത്തേജി​പ്പി​ക്കു​ക​യില്ല എന്ന്‌ ഉറപ്പ്‌ വരുത്തി​ക്കൊണ്ട്‌ അതിരു​കടന്ന അടുപ്പം ഒഴിവാ​ക്കു​ന്ന​തിൽ ശ്രദ്ധയു​ള​ള​വ​രാ​യി​രി​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കും.—കൊ​ലോ​സ്യർ 3:5.

സ്‌നേഹം “എല്ലാം സഹിക്കു​ന്നു” . . . അത്‌ എന്തും സഹിക്കാ​നു​ളള ശക്തി നമുക്ക്‌ തരുന്നു.” (ചാൾസ്‌ ബി. വില്യ​മി​ന്റെ ഭാഷാ​ന്തരം) ചില​പ്പോൾ വേദനാ​ജ​ന​ക​മായ നിങ്ങളു​ടെ വികാ​ര​ങ്ങളെ നീക്കാൻ യാതൊ​ന്നി​നും കഴിയാ​ത്ത​തു​പോ​ലെ തോന്നും! മർലാ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “എനിക്കു വീട്ടിൽ യാതൊ​രു സ്ഥാനവും ഇല്ല എന്ന്‌ എനിക്കു തോന്നി. ഞാൻ ജനിക്കാ​തി​രു​ന്നെ​ങ്കിൽ എന്ന്‌ ഞാൻ ആഗ്രഹി​ച്ച​താ​യി ഞാൻ എന്റെ മമ്മി​യോട്‌ പറയു​ക​പോ​ലും ചെയ്‌തു.” മർലാ മത്സരി​ക്കു​ക​യും വീടു​വി​ട്ടു​പോ​വു​ക​യും പോലും ചെയ്‌തു! എന്നിരു​ന്നാ​ലും ഇപ്പോൾ അവൾ പറയുന്നു: “സഹിച്ചു നിൽക്കു​ന്ന​താണ്‌ ഏററം നല്ലത്‌.” നിങ്ങളും അതു​പോ​ലെ സഹിച്ചു നിൽക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ തുടക്ക​ത്തിൽ തോന്നിയ വിദ്വേ​ഷ​വും അന്ധാളി​പ്പും വേദന​യും ശമിക്കും.

‘നിങ്ങൾ എന്റെ യഥാർത്ഥ അമ്മ⁄അപ്പൻ അല്ല!’

ഒരു പുതിയ പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ ശിക്ഷണ​ത്തിൻ കീഴിൽ വരുന്നത്‌ എളുപ്പമല്ല. ഒരു രണ്ടാന​പ്പ​നോ രണ്ടാന​മ്മ​യോ എന്തെങ്കി​ലും ചെയ്യാൻ ആവശ്യ​പ്പെ​ടു​മ്പോൾ ‘നിങ്ങൾ എന്റെ യഥാർത്ഥ അമ്മ⁄അപ്പൻ അല്ല!’ എന്ന്‌ വിളിച്ചു പറയാ​നു​ളള പ്രലോ​ഭനം നിങ്ങൾക്കു​ണ്ടാ​യേ​ക്കാം. എന്നാൽ 1 കൊരി​ന്ത്യർ 14:20-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന തത്വം അനുസ്‌മ​രി​ക്കുക: “നിങ്ങളു​ടെ ചിന്തയിൽ വളർന്നു​വ​രു​വിൻ.”—വിശുദ്ധ ബൈബിൾ ആധുനിക ഭാഷയിൽ, വില്ല്യം ബെക്കി​നാ​ലു​ള​ളത്‌.

നിങ്ങളെ ശിക്ഷണ​ത്തിൽ വളർത്താ​നു​ളള നിങ്ങളു​ടെ വളർത്ത​ച്ഛ​ന്റെ​യോ വളർത്ത​മ്മ​യു​ടെ​യോ അധികാ​രം അംഗീ​ക​രി​ക്കു​ന്നത്‌ നിങ്ങൾ ‘ചിന്തയിൽ വളർന്നി​രി​ക്കു​ന്നു’ എന്നു കാണി​ക്കാ​നു​ളള ഒരു മാർഗ്ഗ​മാണ്‌. അവർ നിങ്ങളു​ടെ സ്വന്തം മാതാ​പി​താ​ക്ക​ളു​ടെ ചുമത​ല​ക​ളാണ്‌ നിറ​വേ​റ​റു​ന്നത്‌; അവർ ബഹുമാ​നം അർഹി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:8; എഫേസ്യർ 6:1-4) ബൈബിൾ കാലങ്ങ​ളിൽ എസ്ഥേറി​ന്റെ മാതാ​പി​താ​ക്കൾ മരിച്ച​പ്പോൾ അവൾ ഒരു വളർത്തു​പി​താ​വി​നാൽ അല്ലെങ്കിൽ ഒരു “സംരക്ത​ക​നാൽ” വളർത്ത​പ്പെട്ടു. മൊർദ്ദെ​ഖാ​യി അവളുടെ സ്വാഭാ​വിക പിതാ​വ​ല്ലാ​യി​രു​ന്നി​ട്ടും​കൂ​ടെ അദ്ദേഹം ‘അവളു​ടെ​മേൽ കല്‌പ​നകൾ വച്ചു,’ പ്രായ​പൂർത്തി​യായ ശേഷവും അവൾ അവ അനുസ​രി​ച്ചു! (എസ്ഥേർ 2:7, 15, 17, 20) വാസ്‌ത​വ​ത്തിൽ ഒരു വളർത്തു പിതാ​വോ മാതാ​വോ നൽകുന്ന ശിക്ഷണം സാധാ​ര​ണ​യാ​യി അവർക്ക്‌ നിങ്ങ​ളോ​ടു​ളള സ്‌നേ​ഹ​ത്തി​ന്റെ​യും താല്‌പ​ര്യ​ത്തി​ന്റെ​യും പ്രകട​ന​മാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 13:24.

എന്നിരു​ന്നാ​ലും ന്യായ​മായ പരാതി​കൾ ഉണ്ടാകാ​നി​ട​യുണ്ട്‌. അങ്ങനെ​യെ​ങ്കിൽ കൊ​ലോ​സ്യർ 3:13 ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ‘പക്വത​യു​ളള’വരാ​ണെന്ന്‌ തെളി​യി​ക്കുക: “അന്യോ​ന്യം സഹിക്കു​ന്ന​തിൽ തുടരു​ക​യും പരസ്‌പരം പരാതി​ക്കി​ട​മു​ണ്ടെ​ങ്കിൽ അന്യോ​ന്യം സൗജന്യ​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ.”

പങ്കുവ​യ്‌ക്കാൻ പഠിക്കുക, വിട്ടു​വീഴ്‌ച ചെയ്യാൻ പഠിക്കുക

പതിനഞ്ചു വയസ്സു​കാ​രി ജാമി തനിച്ച്‌ അമ്മയോ​ടൊത്ത്‌ താമസി​ച്ചി​രു​ന്ന​പ്പോൾ അവൾക്ക്‌ സ്വന്തം മുറി​യു​ണ്ടാ​യി​രു​ന്നു, വിലപി​ടി​പ്പു​ളള വസ്‌ത്രങ്ങൾ ധരിക്കു​ക​യും ചെയ്‌തി​രു​ന്നു. അവളുടെ അമ്മ പുനർവി​വാ​ഹം ചെയ്യു​ക​യും ജാമി നാലു​കു​ട്ടി​ക​ളു​ളള ഒരു കുടും​ബ​ത്തി​ലാ​വു​ക​യും ചെയ്‌ത​പ്പോൾ സംഗതി​കൾക്ക്‌ മാററം​വന്നു. “എനിക്കി​പ്പോൾ സ്വന്തമാ​യി ഒരു മുറി​പോ​ലു​മില്ല,” അവൾ ആവലാതി പറഞ്ഞു. “ഞാൻ എല്ലാം പങ്കുവ​യ്‌ക്കേ​ണ്ടി​വ​രു​ന്നു.”

നിങ്ങൾക്ക്‌ ചില​പ്പോൾ മൂത്തകു​ട്ടി​യെ​ന്നോ ഏക കുട്ടി​യെ​ന്നോ ഉളള സ്ഥാനവും ഉപേക്ഷി​ക്കേണ്ടി വന്നേക്കാം. നിങ്ങൾ ഒരു പുത്ര​നാ​ണെ​ങ്കിൽ ദീർഘ​കാ​ല​മാ​യി നിങ്ങൾ ഒരു കുടും​ബ​നാ​ഥന്റെ സ്ഥാനത്താ​യി​രു​ന്നി​രി​ക്കാം. എന്നാൽ ഇപ്പോൾ ആ സ്ഥാനം നിങ്ങളു​ടെ വളർത്തു പിതാവ്‌ ഏറെറ​ടു​ത്തി​രി​ക്കു​ന്നു. നിങ്ങൾ ഒരു പുത്രി​യാ​ണെ​ങ്കിൽ നിങ്ങളും നിങ്ങളു​ടെ അമ്മയും സഹോ​ദ​രി​മാ​രെ​പ്പോ​ലെ ഒരു മുറി​യി​ലാ​യി​രു​ന്നി​രി​ക്കാം കിടന്നു​റ​ങ്ങി​യി​രു​ന്നത്‌. എന്നാൽ ഇപ്പോൾ നിങ്ങളു​ടെ വളർത്തു​പി​താവ്‌ ആ സ്ഥാനം പിടി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു.

“നിങ്ങളു​ടെ ന്യായ​ബോ​ധം എല്ലാവർക്കും അറിവായ്‌ വരട്ടെ,” എന്ന്‌ ബൈബിൾ ശുപാർശ ചെയ്യുന്നു. (ഫിലി​പ്യർ 4:5) ന്യായ​ബോ​ധം എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മൂല പദത്തിന്റെ അർത്ഥം “വിട്ടു​വീഴ്‌ച ചെയ്യുന്ന” എന്നാണ്‌. തന്റെ എല്ലാ നിയമാ​നു​സൃത അവകാ​ശ​ങ്ങ​ളും തനിക്ക്‌ ലഭിക്ക​ണ​മെന്ന്‌ നിർബന്ധം പിടി​ക്കാത്ത ഒരാളി​ന്റെ മനോ​ഭാ​വ​ത്തെ​യാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. അതു​കൊണ്ട്‌ വഴക്കമു​ള​ള​വ​രാ​യി​രി​ക്കാൻ, വിട്ടു​വീഴ്‌ച ചെയ്യാൻ ശ്രമി​ക്കുക. നിങ്ങളു​ടെ പുതിയ സാഹച​ര്യ​ത്തിൽ നിന്ന്‌ പരമാ​വധി പ്രയോ​ജനം നേടാൻ ശ്രമി​ക്കുക, കഴിഞ്ഞ കാര്യ​ങ്ങ​ളെ​പ്പ​ററി ചിന്തി​ക്കു​ന്നത്‌ ഒഴിവാ​ക്കുക. (സഭാ​പ്ര​സം​ഗി 7:10) പുതിയ വിവാഹം മൂലം നിങ്ങൾക്ക്‌ ലഭിച്ചി​രി​ക്കുന്ന സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രെ അന്യരാ​യി കാണാതെ അവരു​മാ​യി പങ്കുവ​യ്‌ക്കാൻ തയ്യാറാ​വുക. (1 തിമൊ​ഥെ​യോസ്‌ 6:18) എത്ര വേഗം നിങ്ങൾ അവരെ യഥാർത്ഥ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രാ​യി കാണാൻ തുടങ്ങു​ന്നു​വോ അത്ര​വേഗം നിങ്ങൾക്കി​ട​യി​ലു​ളള സ്‌നേഹം വളർന്നു​വ​രും. പുതിയ കുടും​ബ​നാ​ഥനെ സംബന്ധി​ച്ചാ​ണെ​ങ്കിൽ അദ്ദേഹ​ത്തോട്‌ നീരസം കാണി​ക്ക​രുത്‌. സഹായി​ക്കു​ന്ന​തി​നും കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​തി​നും അദ്ദേഹം അവിടെ ഉണ്ടായി​രി​ക്കു​ന്ന​തിൽ സന്തോ​ഷി​ക്കുക.

പക്ഷപാ​ത​പ​ര​മായ പെരു​മാ​റ​റത്തെ നേരിടൽ

തന്റെ രണ്ടാനപ്പൻ സ്‌നേഹം കാണി​ക്കു​ന്നുണ്ട്‌ എന്ന്‌ സമ്മതി​ച്ച​ശേഷം ഒരു പെൺകു​ട്ടി ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “എന്നാൽ അതിൽ ഒരു വ്യത്യാ​സ​മുണ്ട്‌. അതേ പ്രായ​ത്തി​ലു​ളള സ്വന്തം കുട്ടി​ക​ളിൽ നിന്ന്‌ എന്നതി​നേ​ക്കാൾ അദ്ദേഹം . . . ഞങ്ങളിൽ നിന്ന്‌ കൂടുതൽ പ്രതീ​ക്ഷി​ക്കു​ന്നു, ഞങ്ങളെ കൂടുതൽ ശിക്ഷി​ക്കു​ന്നു, ഞങ്ങളോട്‌ അത്രയും ഗ്രാഹ്യം കാട്ടു​ന്ന​തു​മില്ല. ഇതു ഞങ്ങളെ വ്രണ​പ്പെ​ടു​ത്തു​ന്നു.”

ഒരു രണ്ടാന​പ്പന്‌ സ്വന്തം കുട്ടി​യോട്‌ ഉണ്ടായി​രി​ക്കുന്ന വികാ​രമല്ല മറെറാ​രാ​ളു​ടെ കുട്ടി​യോട്‌ ഉണ്ടായി​രി​ക്കുക എന്നത്‌ തിരി​ച്ച​റി​യുക. അതു സ്വന്തം കുട്ടി​യോ​ടു​ളള രക്തബന്ധം നിമിത്തം മാത്രമല്ല മറിച്ച്‌ അവർ ജീവി​ത​ത്തിൽ പങ്കുവ​ച്ചി​ട്ടു​ളള അനുഭ​വങ്ങൾ നിമി​ത്ത​വും കൂടെ​യാണ്‌. രക്തബന്ധ​മു​ളള ഒരു പിതാ​വോ മാതാ​വോ പോലും ഒരു കുട്ടിയെ മറെറാ​രു കുട്ടി​യേ​ക്കാൾ കൂടു​ത​ലാ​യി സ്‌നേ​ഹി​ച്ചേ​ക്കാം. (ഉല്‌പത്തി 37:3) എന്നിരു​ന്നാ​ലും തുല്യ​മെ​ന്നും നിഷ്‌പ​ക്ഷ​മെ​ന്നും പറയു​ന്നതു തമ്മിൽ സുപ്ര​ധാ​ന​മായ ഒരു വ്യത്യാ​സ​മുണ്ട്‌, ഓരോ​രു​ത്തർക്കും വ്യത്യ​സ്‌ത​മായ വ്യക്തി​ത്വ​ങ്ങ​ളും ഭിന്നമായ ആവശ്യ​ങ്ങ​ളു​മുണ്ട്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ രണ്ടാന​പ്പ​നോ രണ്ടാന​മ്മ​യോ തുല്യ രീതി​യിൽ നിങ്ങ​ളോട്‌ ഇടപെ​ടു​ന്നു​ണ്ടോ എന്ന്‌ കൂടു​ത​ലാ​യി വിചാ​ര​പ്പെ​ടു​ന്ന​തിന്‌ പകരം അവർ നിങ്ങളു​ടെ ആവശ്യങ്ങൾ സാധിച്ചു തരാൻ ശ്രമി​ക്കു​ന്നു​ണ്ടോ എന്ന്‌ കാണുക. നിങ്ങളു​ടെ ആവശ്യങ്ങൾ സാധിച്ചു കിട്ടു​ന്നില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വെ​ങ്കിൽ അവരോട്‌ അതേപ്പ​ററി ചർച്ച ചെയ്യേണ്ട ആവശ്യ​മുണ്ട്‌.

പുനർവി​വാ​ഹം മൂലം നിങ്ങൾക്ക്‌ സഹോദരീസഹോദരൻമാരായിത്തീർന്നിരിക്കുന്നവർ വഴക്കി​നും കാരണ​മാ​യേ​ക്കാം. അവർക്കും പുതിയ സാഹച​ര്യ​വു​മാ​യി ഇണങ്ങി​പ്പോ​കു​ന്നത്‌ പ്രയാ​സ​ക​ര​മാ​യി​രു​ന്നേ​ക്കാം എന്നത്‌ മറക്കരുത്‌. നിങ്ങൾ അവരുടെ കുടും​ബ​ത്തിൽ ഒരു അധിക​പ്പ​റ​റാണ്‌ എന്ന്‌ അവർക്ക്‌ തോന്നു​ന്നു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ ദയാപൂർവ്വം ഇടപെ​ടാൻ പരമാ​വധി ശ്രമി​ക്കുക. അവർ നിങ്ങ​ളോട്‌ നിന്ദാ​പൂർവ്വം പെരു​മാ​റു​ന്നു​വെ​ങ്കിൽ ‘തിൻമയെ നൻമ കൊണ്ട്‌ കീഴട​ക്കാൻ’ ശ്രമി​ക്കുക. (റോമർ 12:21) മാത്ര​വു​മല്ല ഒരേ അപ്പനമ്മ​മാ​രു​ടെ മക്കൾ തമ്മിൽ ചില​പ്പോൾ ഏററു​മു​ട്ടു​ന്ന​തും അത്ര അസാധാ​ര​ണമല്ല.—അദ്ധ്യായം 6 കാണുക.

ക്ഷമ പ്രതി​ഫ​ല​ദാ​യ​ക​മാണ്‌!

“ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തേ​ക്കാൾ അതിന്റെ അവസാനം നല്ലത്‌. ഗർവ്വമാ​ന​സ്സ​നേ​ക്കാൾ ക്ഷമാമാ​നസ്സൻ ശ്രേഷ്‌ഠൻ.” (സഭാ​പ്ര​സം​ഗി 7:8) ഒരു പുനർവി​വാ​ഹ​ത്താ​ലു​ള​വായ കുടും​ബ​ത്തി​ലെ അംഗങ്ങൾക്കി​ട​യിൽ യഥാർത്ഥ സ്വസ്ഥത അനുഭ​വ​പ്പെ​ടാൻ തക്കവണ്ണം പരസ്‌പര വിശ്വാ​സം വളർന്നു​വ​രു​ന്ന​തിന്‌ സാധാ​ര​ണ​യാ​യി പല വർഷങ്ങൾതന്നെ ആവശ്യ​മാണ്‌. അപ്പോൾ മാത്ര​മാ​യി​രി​ക്കും വ്യത്യ​സ്‌ത​ങ്ങ​ളായ പെരു​മാ​റ​റ​രീ​തി​ക​ളും മൂല്യ​ങ്ങ​ളും ഒരു പ്രാ​യോ​ഗി​ക​മായ ദിനച​ര്യ​യിൽ ഇഴുകി​ച്ചേർന്ന്‌ ഒന്നാകു​ന്നത്‌. അതു​കൊണ്ട്‌ ക്ഷമ കാട്ടുക! “ഉടനടി സ്‌നേഹം” അനുഭ​വ​പ്പെ​ടാ​നോ “ഉടനടി ഒരു കുടും​ബം” രൂപം പ്രാപി​ച്ചു​കാ​ണാ​നോ പ്രതീ​ക്ഷി​ക്ക​രുത്‌.

തോമ​സി​ന്റെ അമ്മ വിവാ​ഹി​ത​യാ​യ​പ്പോൾ, ഏററം മിതമായ ഭാഷയിൽ പറഞ്ഞാ​ലും, അവൻ അസ്വസ്ഥ​നാ​യി​ത്തീർന്നു. അവന്റെ അമ്മയ്‌ക്കു നാലു മക്കളും അവർ വിവാഹം ചെയ്‌ത പുരു​ഷന്‌ മൂന്നു മക്കളും ഉണ്ടായി​രു​ന്നു. “ഞങ്ങൾക്കി​ട​യിൽ വഴക്കു​ക​ളും തർക്കങ്ങ​ളും ഭിന്നത​യും ഭയങ്കര​മായ വൈകാ​രിക സമ്മർദ്ദ​ങ്ങ​ളും ഉണ്ടായി​രു​ന്നു,” എന്ന്‌ തോമസ്‌ എഴുതി. എന്നാൽ അന്തിമ​മാ​യി വിജയം കൈവ​രു​ത്തി​യത്‌ എന്തായി​രു​ന്നു? “ബൈബിൾ തത്വങ്ങൾ ബാധക​മാ​ക്കി​യ​തി​നാൽ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിഞ്ഞു; എല്ലായ്‌പ്പോ​ഴും ഉടനടി​യല്ല, എന്നാൽ കാല​ക്ര​മ​ത്തിൽ ദൈവാ​ത്മാ​വി​ന്റെ ഫലങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കി​യ​തി​നാൽ ക്രമേണ സാഹച​ര്യ​ങ്ങൾ നേരെ​യാ​ക്കാൻ കഴിഞ്ഞു.”—ഗലാത്യർ 5:22, 23.

ഞങ്ങൾ അഭിമു​ഖ​സം​ഭാ​ഷണം നടത്തിയ താഴെ​പ്പ​റ​യുന്ന ചെറു​പ്പ​ക്കാ​രു​ടെ അനുഭ​വങ്ങൾ ബൈബിൾ തത്വങ്ങ​ളോ​ടു​ളള പററി​നിൽപ്‌ ഇത്തരം കുടും​ബ​ങ്ങ​ളി​ലെ പ്രശ്‌നങ്ങൾ വിജയ​ക​ര​മാ​യി പരിഹ​രി​ക്കു​ന്നു എന്ന്‌ കാണി​ച്ചു​ത​രു​ന്നു:

പുനർവി​വാഹ കുടും​ബ​ങ്ങ​ളി​ലെ വിജയി​ക​ളായ ചെറു​പ്പ​ക്കാർ

അഭിമുഖ സംഭാ​ഷകൻ: ഒരു രണ്ടാന​പ്പന്റെ ശിക്ഷണ​ത്തോട്‌ നീരസം തോന്നു​ന്നത്‌ നിങ്ങൾ എങ്ങനെ​യാണ്‌ ഒഴിവാ​ക്കി​യത്‌?

ലിഞ്ച്‌: ശിക്ഷണ​ത്തി​ന്റെ കാര്യ​ത്തിൽ എന്റെ അമ്മയും രണ്ടാന​പ്പ​നും ഒററ​ക്കെ​ട്ടാ​യി​രു​ന്നു. എന്തെങ്കി​ലും സംഭവി​ച്ച​പ്പോൾ ശിക്ഷണം നൽകാൻ അവർ രണ്ടു​പേ​രും​കൂ​ടെ തീരു​മാ​നി​ച്ചു, അതു​കൊണ്ട്‌ എനിക്ക്‌ അടി കിട്ടി​യ​പ്പോൾ അതു രണ്ടു പേരിൽനി​ന്നും കൂടെ ഉളളതാ​ണെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു.

ലിൻഡ: ആദ്യ​മൊ​ക്കെ അതു വളരെ പ്രയാ​സ​മാ​യി​രു​ന്നു, കാരണം “എന്നോ​ടി​തു പറയാൻ നിങ്ങൾക്ക്‌ എന്തവകാ​ശ​മാ​ണു​ള​ളത്‌?” എന്ന്‌ ഞാൻ പറയു​മാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ ‘നിന്റെ അമ്മയെ​യും അപ്പനെ​യും ബഹുമാ​നിക്ക’ എന്ന്‌ ബൈബിൾ പറയു​ന്നു​ണ്ട​ല്ലോ എന്ന്‌ ഞാൻ ഓർത്തു. അദ്ദേഹം എന്റെ സ്വാഭാ​വിക പിതാ​വ​ല്ലാ​യി​രു​ന്നെ​ങ്കി​ലും ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അപ്പോ​ഴും അദ്ദേഹം എന്റെ പിതാ​വാ​യി​രു​ന്നു.

റോബിൻ: അമ്മ സ്‌നേ​ഹിച്ച ആളി​നോട്‌ ഞാൻ വിരോ​ധം കാണി​ക്കു​ന്നത്‌ അമ്മയെ ആഴമായി മുറി​പ്പെ​ടു​ത്തു​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു.

അഭിമു​ഖ​സം​ഭാ​ഷകൻ: നല്ല ആശയവി​നി​മ​യ​ത്തിന്‌ സഹായി​ച്ചത്‌ എന്താണ്‌?

ലിഞ്ച്‌: നിങ്ങളു​ടെ രണ്ടാനപ്പൻ ചെയ്യുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾ താല്‌പ​ര്യ​മെ​ടു​ക്കണം. ഞാൻ അദ്ദേഹത്തെ അദ്ദേഹ​ത്തി​ന്റെ ലൗകിക ജോലി​യിൽ സഹായി​ച്ചു. ജോലി​ക്കി​ട​യിൽ ഞങ്ങൾ ധാരാളം സംസാ​രി​ക്കു​മാ​യി​രു​ന്നു. അദ്ദേഹം എന്തു വിചാ​രി​ക്കു​ന്നു എന്നു കാണാൻ അതു എന്നെ സഹായി​ച്ചു. മററു സമയങ്ങ​ളിൽ ഞാൻ അദ്ദേഹ​ത്തോ​ടൊ​പ്പം ഇരിക്കു​ക​യും വെറുതെ ‘ഒന്നുമി​ല്ലാത്ത’ കാര്യ​ങ്ങ​ളെ​പ്പ​റ​റി​യാ​ണെ​ങ്കി​ലും സംസാ​രി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

വാലെറി: ഞാനും എന്റെ രണ്ടാന​മ്മ​യും വളരെ​യ​ധി​കം സമയം ഒരുമിച്ച്‌ ചെലവ​ഴി​ക്കു​മാ​യി​രു​ന്നു. ഞാൻ യഥാർത്ഥ​ത്തിൽ അവരെ മനസ്സി​ലാ​ക്കി. ഞങ്ങൾ ഏററം അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി​ത്തീർന്നു.

റോബിൻ: അമ്മയുടെ പുനർവി​വാ​ഹ​ത്തി​ന്റെ ഒരു വർഷം മുമ്പു മാത്ര​മാണ്‌ എന്റെ പിതാവ്‌ മരിച്ചത്‌. എന്റെ രണ്ടാനപ്പൻ എന്റെ അപ്പന്റെ സ്ഥാനം ഏറെറ​ടു​ക്കാൻ ഞാൻ ആഗ്രഹി​ക്കാ​ഞ്ഞ​തു​കൊണ്ട്‌ അദ്ദേഹ​വു​മാ​യി അടുപ്പ​ത്തി​ലാ​കാൻ ഞാൻ വിസമ്മ​തി​ച്ചു. എന്റെ പിതാ​വി​ന്റെ മരണത്തെ തരണം ചെയ്യാ​നും രണ്ടാന​പ്പ​നു​മാ​യി അടുപ്പ​ത്തി​ലാ​കാ​നും എന്നെ സഹായി​ക്കണേ എന്ന്‌ ഞാൻ ദൈവ​ത്തോട്‌ പ്രാർത്ഥി​ച്ചു. ഞാൻ വീണ്ടും, വീണ്ടും, വീണ്ടും പ്രാർത്ഥി​ച്ചു. യഹോവ വാസ്‌ത​വ​ത്തിൽ എന്റെ പ്രാർത്ഥ​ന​കൾക്ക്‌ ഉത്തരം തന്നു.

അഭിമു​ഖ​സം​ഭാ​ഷകൻ:ടുതൽ അടുപ്പ​ത്തി​ലാ​കാൻ നിങ്ങൾ എന്തു ചെയ്‌തു?

വാലെറി: ചില​പ്പോൾ എന്നോ​ടൊ​പ്പം—ഞങ്ങൾ രണ്ടു​പേ​രും മാത്ര​മാ​യി—ഒരു സിനി​മ​യ്‌ക്ക്‌ പോകാൻ ഞാൻ എന്റെ രണ്ടാന​മ്മയെ ക്ഷണിക്കു​മാ​യി​രു​ന്നു. അല്ലെങ്കിൽ പുറത്തു​പോ​യി​ട്ടു വരു​മ്പോൾ ഞാൻ അവരെ​പ്പ​ററി ചിന്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്നു കാണി​ക്കാൻ കുറേ പൂക്കളോ പൂവ്‌ വയ്‌ക്കാ​നൊ​രു പാത്ര​മോ അവർക്കു​വേണ്ടി വാങ്ങി​ക്കൊ​ണ്ടു​വ​രു​മാ​യി​രു​ന്നു. അവർ അതു വളരെ​യ​ധി​കം വിലമ​തി​ച്ചു.

എറിക്ക്‌: നിങ്ങൾ രണ്ടു​പേർക്കും ആസ്വദി​ക്കാ​വുന്ന എന്തെങ്കി​ലും നിങ്ങൾ കണ്ടുപി​ടി​ക്കേ​ണ്ട​തുണ്ട്‌. എന്റെ രണ്ടാന​പ്പ​നു​മാ​യി എനിക്ക്‌ പൊതു​വി​ലു​ണ്ടാ​യി​രു​ന്നത്‌ അദ്ദേഹം എന്റെ അമ്മയെ വിവാഹം കഴിച്ചു എന്നതും ഞങ്ങൾ ഒരു വീട്ടിൽ താമസി​ച്ചി​രു​ന്നു എന്നതും മാത്ര​മാ​യി​രു​ന്നു. ബൈബി​ളിൽ അദ്ദേഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഒരു താല്‌പ​ര്യം ഞാനും എടുക്കാൻ തുടങ്ങി​യ​താ​യി​രു​ന്നു എനിക്കു ലഭിച്ച ഏററം വലിയ സഹായം. ഞാൻ യഹോ​വ​യാം ദൈവ​ത്തോട്‌ കൂടുതൽ അടുപ്പ​ത്തി​ലായ മുറയ്‌ക്കു ഞാൻ എന്റെ രണ്ടാന​പ്പ​നു​മാ​യി കൂടുതൽ അടുപ്പ​ത്തി​ലാ​യി. അപ്പോൾ ഞങ്ങൾക്ക്‌ വാസ്‌ത​വ​മാ​യും ചില കാര്യങ്ങൾ പൊതു​വി​ലു​ണ്ടാ​യി​രു​ന്നു!

അഭിമു​ഖ​സം​ഭാ​ഷകൻ: നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി എതു പ്രയോ​ജ​നങ്ങൾ ലഭിച്ചി​രി​ക്കു​ന്നു?

റോബിൻ: എന്റെ അമ്മയോ​ടൊ​പ്പം തനിച്ചാ​യി​രു​ന്ന​പ്പോൾ ഞാൻ ഒരു മത്സരി​യും തോന്ന്യാ​സ​ക്കാ​ര​നു​മാ​യി​രു​ന്നു. എന്റെ ഇഷ്‌ടാ​നു​സ​രണം കാര്യങ്ങൾ നടക്കാൻ ഞാൻ ആഗ്രഹി​ച്ചു. എന്നാൽ ഇപ്പോൾ മററു​ള​ള​വരെ പരിഗ​ണി​ക്കു​ന്ന​തി​നും കൂടുതൽ നിസ്വാർത്ഥ​നാ​യി​രി​ക്കു​ന്ന​തി​നും ഞാൻ പഠിച്ചി​രി​ക്കു​ന്നു.

ലിഞ്ച്‌: ഒരു പുരു​ഷ​നെ​പ്പോ​ലെ ചിന്തി​ക്കാൻ എന്റെ രണ്ടാനപ്പൻ എന്നെ സഹായി​ച്ചു. ചില പ്രാപ്‌തി​കൾ സമ്പാദി​ക്കു​ന്ന​തി​നും എന്റെ കൈകൾ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന്‌ കാണി​ക്കു​ന്ന​തി​നും അദ്ദേഹം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. പ്രയാസ സമയങ്ങ​ളിൽ എനിക്ക്‌ സഹായ​മാ​വ​ശ്യ​മാ​യി​രു​ന്ന​പ്പോൾ അദ്ദേഹം അവിടെ ഉണ്ടായി​രു​ന്നു. അതെ, ആർക്കെ​ങ്കി​ലും ലഭിക്കാ​വു​ന്ന​തി​ലേ​ക്കും ഏററം നല്ല പിതാ​വാ​യി​രു​ന്നു അദ്ദേഹം.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ തങ്ങളുടെ മാതാ​പി​താ​ക്കൾ ആരെങ്കി​ലും പുനർവി​വാ​ഹം ചെയ്യു​മ്പോൾ അനേകം യുവജ​ന​ങ്ങൾക്കും എന്തു തോന്നു​ന്നു? എന്തു​കൊണ്ട്‌?

◻ ക്രിസ്‌തീയ സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ ഇതിനെ തരണം ചെയ്യാൻ ഒരു യുവാ​വി​നെ​യോ യുവതി​യെ​യോ സഹായി​ക്കു​ന്ന​തെ​ങ്ങനെ?

◻ ഒരു രണ്ടാന​പ്പന്റെ അല്ലെങ്കിൽ രണ്ടാന​മ്മ​യു​ടെ ശിക്ഷണ​ത്തിന്‌ നിങ്ങൾ കീഴ്‌പ്പെ​ടേ​ണ്ട​തു​ണ്ടോ?

◻ വിട്ടു​വീഴ്‌ച ചെയ്യു​ന്ന​തും പങ്കുവ​യ്‌ക്കു​ന്ന​തും എങ്ങനെ എന്ന്‌ അറിയു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ അർദ്ധ സഹോ​ദ​രൻമാ​രോ​ടും സഹോ​ദ​രി​മാ​രോ​ടു​മു​ളള താരത​മ്യ​ത്തിൽ തുല്യ​രീ​തി​യി​ലു​ളള ഇടപെടൽ നിങ്ങൾ പ്രതീ​ക്ഷി​ക്ക​ണ​മോ? നീതി​ര​ഹി​ത​മായ രീതി​യിൽ നിങ്ങ​ളോട്‌ പെരു​മാ​റു​ന്നു എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വെ​ങ്കി​ലെന്ത്‌?

◻ ഒരു രണ്ടാന​പ്പ​നോ​ടോ രണ്ടാന​മ്മ​യോ​ടൊ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഇടപെ​ടു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയു​ന്ന​താ​യി നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തെല്ലാ​മാണ്‌?

[45-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എന്റെ അപ്പന്റെ പ്രേമ​ഭാ​ജനം എന്റെ അമ്മയുടെ സ്ഥാനം തട്ടി​യെ​ടു​ക്കു​ക​യാ​ണെന്ന്‌ ഞാൻ കരുതി. അതു​കൊണ്ട്‌ അവരോട്‌ ഞാൻ വളരെ ഹീനമാ​യി പെരു​മാ​റി”

[43-ാം പേജിലെ ചിത്രം]

ഒരു പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ പുനർവി​വാ​ഹം മിക്ക​പ്പോ​ഴും കോപം, അരക്ഷി​ത​ബോ​ധം, അസൂയ എന്നീ വികാ​ര​ങ്ങൾക്ക്‌ തിരി​കൊ​ളു​ത്തു​ന്നു

[46-ാം പേജിലെ ചിത്രം]

ഒരു രണ്ടാന​പ്പ​നിൽ നിന്നോ രണ്ടാന​മ്മ​യിൽ നിന്നോ ഉളള ശിക്ഷണം മിക്ക​പ്പോ​ഴും നീരസം ഉളവാ​ക്കു​ന്നു