വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടുപോകുന്നത്‌ ഇത്ര പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

എന്റെ സഹോദരനോടും സഹോദരിയോടും പൊരുത്തപ്പെട്ടുപോകുന്നത്‌ ഇത്ര പ്രയാസമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

അധ്യായം 6

എന്റെ സഹോ​ദ​ര​നോ​ടും സഹോ​ദ​രി​യോ​ടും പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നത്‌ ഇത്ര പ്രയാ​സ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ ശത്രുത—അത്‌ കയീ​നോ​ള​വും ഹാബേ​ലി​നോ​ള​വും തന്നെ പഴക്കമു​ള​ള​താണ്‌. നിങ്ങൾക്ക്‌ നിങ്ങളു​ടെ സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ വിരോ​ധ​മു​ണ്ടെന്നല്ല. ഒരു ചെറു​പ്പ​ക്കാ​രൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “എന്റെ ഹൃദയ​ത്തി​ന്റെ ആഴത്തിൽ, ഇപ്പോൾ എനിക്ക്‌ ആ വികാരം അനുഭ​വ​വേ​ദ്യ​മാ​കാത്ത ഒരു സ്ഥാനത്ത്‌, എന്റെ സഹോ​ദ​രനെ ഞാൻ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ ഞാൻ ഊഹി​ക്കു​ന്നു. എനിക്ക്‌ ഒരു തരത്തി​ലു​ളള സ്‌നേ​ഹ​മുണ്ട്‌.”

സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കി​ട​യി​ലെ ബന്ധങ്ങളിൽ മിക്ക​പ്പോ​ഴും ശത്രുത ഒളിഞ്ഞു കിടക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഒരു കുടുംബ ചികി​ത്സാ​വി​ദ​ഗ്‌ദ്ധ​യായ ക്ലാവു​ഡിയ ഷ്വെയി​റ​റ്‌സർ ഇപ്രകാ​രം പറഞ്ഞതാ​യി എഴുത്തു​കാ​രി ഹാരി​യെ​ററ്‌ വെബ്‌സ്‌ററർ ഉദ്ധരി​ക്കു​ന്നു: “ഓരോ കുടും​ബ​ത്തി​നും ഭൗതി​ക​വും വൈകാ​രി​ക​വു​മായ ഒരു നിശ്ചിത വിഭവ​ശേ​ഷി​യാ​ണു​ള​ളത്‌.” വെബ്‌സ്‌ററർ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ തമ്മിൽ ഏററു​മു​ട്ടു​മ്പോൾ അവർ ഈ വിഭവ​ശേ​ഷി​ക്കു​വേണ്ടി മാതാ​പി​താ​ക്ക​ളു​ടെ സ്‌നേഹം മുതൽ പണവും വസ്‌ത്ര​ങ്ങ​ളും വരെയു​ളള എല്ലാറ​റി​നും​വേ​ണ്ടി​യാണ്‌ മത്സരി​ക്കു​ന്നത്‌.” ഉദാഹ​ര​ണ​ത്തിന്‌ കമീലും അവളുടെ അഞ്ചു സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രും​കൂ​ടെ മൂന്നു മുറി​ക​ളി​ലാ​യി കഴിയു​ന്നു. “ചില​പ്പോൾ ഞാൻ ഒററയ്‌ക്കാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു,” കമീൽ പറയുന്നു: “അവരെ പുറത്താ​ക്കി കതകട​യ്‌ക്കാൻ ഞാൻ ആഗ്രഹി​ക്കും, എന്നാൽ അവർ എല്ലായ്‌പ്പോ​ഴും അവി​ടെ​ത്തന്നെ ഉണ്ട്‌.”

പ്രത്യേക പദവി​ക​ളും കുടും​ബ​പ​ര​മായ ഉത്തരവാ​ദി​ത്വ​ങ്ങ​ളും പങ്കുവ​യ്‌ക്കുന്ന കാര്യ​ത്തി​ലും ഏററു​മു​ട്ടൽ ഉണ്ടാ​യേ​ക്കാം. വീട്ടു​ജോ​ലി​യിൽ സിംഹ​ഭാ​ഗ​വും തങ്ങൾ ചെയ്യാൻ പ്രതീ​ക്ഷി​ക്കു​ന്ന​തിൽ മൂത്ത കുട്ടി​കൾക്ക്‌ എതിർപ്പ്‌ തോന്നി​യേ​ക്കാം. മുതിർന്ന കുട്ടികൾ അധികാ​രം നടത്താൻ ശ്രമി​ക്കു​ക​യോ അവർക്ക്‌ അഭികാ​മ്യ​മായ ചില പദവികൾ നൽക​പ്പെ​ടു​ക​യോ ചെയ്യു​മ്പോൾ ഇളയ കുട്ടികൾ എതിർപ്പ്‌ പ്രകട​മാ​ക്കി​യേ​ക്കാം. ‘എന്റെ ജ്യേഷ്‌ഠത്തി ഡ്രൈ​വിംഗ്‌ പഠിക്കു​ന്നു, എനിക്ക്‌ അതിന്‌ സാധി​ക്കു​ന്നില്ല,’ ഇംഗ്ലണ്ടിൽ നിന്നുളള ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി​യു​ടെ പരാതി അതാണ്‌. ‘അവളോട്‌ നീരസം തോന്നി​യിട്ട്‌ ഞാൻ അവൾക്ക്‌ ബുദ്ധി​മുട്ട്‌ സൃഷ്ടി​ക്കാൻ ശ്രമി​ക്കു​ന്നു.’

ചില​പ്പോൾ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കി​ട​യി​ലെ പൊരു​ത്ത​ക്കേട്‌ വ്യത്യസ്‌ത വ്യക്തി​ത്വ​ങ്ങൾ തമ്മിൽ ഏററു​മു​ട്ടു​ന്ന​തി​ന്റെ ഫലമാണ്‌. തന്റെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രെ​പ്പ​ററി 17 വയസ്സുളള ഡയാനെ പറയുന്നു: “എല്ലാ ദിവസ​വും ഏതാണ്ട്‌ മുഴുവൻ സമയവും നിങ്ങൾ അന്യോ​ന്യം കണ്ടു​കൊ​ണ്ടി​രു​ന്നാൽ . . . ഒരേ വ്യക്തി എല്ലാ ദിവസ​വും നിങ്ങളെ ശല്യ​പ്പെ​ടു​ത്തുന്ന അതേ കാര്യം ചെയ്യു​ന്നതു നിങ്ങൾ കണ്ടാൽ, അതു നിങ്ങളെ വെറി പിടി​പ്പി​ക്കും.” യുവ​പ്രാ​യ​ക്കാ​ര​നായ ആൻഡ്രേ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “നിങ്ങൾ സ്വന്തം ഭവനത്തി​ലാ​യി​രി​ക്കു​മ്പോൾ . . . നിങ്ങൾ യഥാർത്ഥ​ത്തിൽ ആയിരി​ക്കുന്ന വിധത്തിൽ നിങ്ങൾ പെരു​മാ​റു​ന്നു.” ദുഃഖ​ക​ര​മെന്നു പറയട്ടെ, ‘നിങ്ങൾ യഥാർത്ഥ​ത്തിൽ ആയിരി​ക്കുന്ന വിധത്തിൽ പെരു​മാ​റുക’ എന്നു പറഞ്ഞാൽ മിക്ക​പ്പോ​ഴും മര്യാ​ദ​യും ദയയും നയവും വിട്ടു​ക​ള​യുക എന്നാണ്‌ അതിന്റെ അർത്ഥം.

മാതാ​പി​താ​ക്കൾ പക്ഷാ​ഭേദം കാട്ടു​ന്ന​താണ്‌ (‘മമ്മിക്ക്‌ നിന്നോ​ടാണ്‌ ഏററം ഇഷ്ടം!’) സഹോ​ദ​രീ​സ​ഹോ​ദ​രൻമാർക്കി​ട​യി​ലെ ശണ്‌ഠ​യു​ടെ മറെറാ​രു കാരണം. ലീ സാൾക്ക്‌ എന്ന മനഃശാ​സ്‌ത്ര പ്രൊ​ഫസർ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ഒരു പിതാ​വി​നോ മാതാ​വി​നോ അവരുടെ എല്ലാ കുട്ടി​ക​ളെ​യും കൃത്യ​മാ​യി ഒരു​പോ​ലെ സ്‌നേ​ഹി​ക്കാൻ യാതൊ​രു മാർഗ്ഗ​വു​മില്ല, കാരണം അവർ വ്യത്യസ്‌ത വ്യക്തി​ക​ളാണ്‌, തീർച്ച​യാ​യും നമ്മിൽ [മാതാ​പി​താ​ക്ക​ളിൽ] വ്യത്യസ്‌ത പ്രതി​ക​രണം ഉളവാ​ക്കു​ക​യും ചെയ്യുന്നു.” ബൈബിൾ കാലങ്ങ​ളിൽ ഇതു സത്യമാ​യി​രു​ന്നു. ഗോ​ത്ര​പി​താ​വായ യാക്കോബ്‌ (ഇസ്രാ​യേൽ) “തന്റെ മററു പുത്രൻമാ​രെ​ക്കാൾ അധിക​മാ​യി യോ​സേ​ഫി​നെ സ്‌നേ​ഹി​ച്ചു.” (ഉല്‌പത്തി 37:3) യാക്കോ​ബി​ന്റെ സഹോ​ദ​രൻമാർ അവനോട്‌ കഠിന​മാ​യി അസൂയ​പ്പെ​ടാ​നി​ട​യാ​യി.

തീ കെടുത്തൽ

“വിറക്‌ ഇല്ലാഞ്ഞാൽ തീ കെട്ടു​പോ​കു​ന്നു,” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 26:20 പറയുന്നു. കാട്ടുതീ പടരാതെ സൂക്ഷി​ക്കു​ന്ന​തിന്‌ മിക്ക​പ്പോ​ഴും കുറെ മരങ്ങൾ വെട്ടി നീക്കം ചെയ്‌തു​കൊണ്ട്‌ ഫയർ ബ്രേക്കു​കൾ ഉണ്ടാക്കു​ന്നു. ഒരു കാട്ടുതീ ഉണ്ടായാൽ സാധാ​ര​ണ​യാ​യി അവി​ടെ​വരെ വന്നു കഴിയു​മ്പോൾ തീ തനിയെ കെട്ടു​പോ​കു​ന്നു. അതു​പോ​ലെ അഭി​പ്രായ ഭിന്നതകൾ ഉണ്ടാകാ​തെ സൂക്ഷി​ക്കു​ന്ന​തി​നും ഉണ്ടായാൽ അതു നിയ​ന്ത്രി​ച്ചു നിർത്തു​ന്ന​തി​നു​മു​ളള മാർഗ്ഗ​ങ്ങ​ളുണ്ട്‌. ആശയവി​നി​യമം നടത്തി​ക്കൊണ്ട്‌, ഒരു തർക്കം കത്തിക്കാ​ളുന്ന ഘട്ടം വരെ പോകാൻ അനുവ​ദി​ക്കാ​തെ ഒത്തു തീർപ്പി​ലെ​ത്തുക എന്നതാണ്‌ ഒരു മാർഗ്ഗം.

ഉദാഹ​ര​ണ​ത്തിന്‌, സ്വകാ​ര്യ​ത​യി​ല്ലായ്‌മ ഒരു പ്രശ്‌ന​മാ​ണോ? അങ്ങനെ​യെ​ങ്കിൽ അതു സംബന്ധിച്ച്‌ വഴക്കു കൂടാത്ത ഒരവസ​ര​ത്തിൽ ഒരുമി​ച്ചി​രുന്ന്‌ ഒരു യഥാർത്ഥ സമയപ്പ​ട്ടിക തയ്യാറാ​ക്കാ​മോ എന്ന്‌ നോക്കുക. (‘ഇന്നിന്ന ദിവസങ്ങളിൽ⁄സമയങ്ങളിൽ ഞാൻ മുറി ഉപയോ​ഗി​ക്കാം, ഇന്നിന്ന സമയങ്ങ​ളിൽ നീ ഉപയോ​ഗി​ച്ചു​കൊ​ള​ളുക.’) അതിനു​ശേഷം ആ കരാർ സംബന്ധിച്ച്‌, “ഉവ്വ്‌ എന്ന നിങ്ങളു​ടെ വാക്ക്‌ ഉവ്വ്‌ എന്നും ഇല്ല എന്നത്‌ ഇല്ല” എന്നും അർത്ഥമാ​ക്കട്ടെ. (മത്തായി 5:37) ഒരു മാററം ആവശ്യ​മായ എന്തെങ്കി​ലും സാഹച​ര്യം ഉണ്ടാകു​ന്നു​വെ​ങ്കിൽ അതു മറേറ​യാ​ളി​ന്റെ​മേൽ മുന്നറി​യി​പ്പു​കൂ​ടാ​തെ അടി​ച്ചേൽപ്പി​ക്കു​ന്ന​തി​നു പകരം നേരത്തെ അയാ​ളോട്‌ വിവരം പറയുക.

എന്തെങ്കി​ലും സാധന​ങ്ങ​ളു​ടെ ഉടമസ്ഥാ​വ​കാ​ശം സംബന്ധി​ച്ചാ​ണോ നിങ്ങൾ പോരാ​ടു​ന്നത്‌? “എന്റെ അർദ്ധ സഹോ​ദരി എന്നോട്‌ അനുവാ​ദം ചോദി​ക്കാ​തെ എന്റെ സാധനങ്ങൾ എടുത്ത്‌ ഉപയോ​ഗി​ക്കും,” എന്ന്‌ ഒരു കൗമാര പ്രായ​ക്കാ​രൻ പരാതി​പ്പെട്ടു. “എന്റെ മേക്കപ്പ്‌ സാധനങ്ങൾ എടുത്തു​പ​യോ​ഗി​ച്ചിട്ട്‌ ഞാൻ വാങ്ങി വച്ചിരു​ന്നത്‌ നല്ല ഇനം അല്ലായി​രു​ന്നു എന്ന്‌ പറയാ​നു​ളള തന്റേട​വും കൂടി അവൾ കാണിച്ചു!” ഇത്തരം പ്രശ്‌ന​ങ്ങൾക്ക്‌ അന്തിമ​മാ​യി പരിഹാ​ര​മു​ണ്ടാ​ക്കാൻ നിങ്ങൾക്ക്‌ മാതാ​പി​താ​ക്ക​ളു​ടെ സഹായം തേടാം. എന്നാൽ അതിലും മെച്ചമാ​യി പ്രശാ​ന്ത​മായ ഒരു സമയത്ത്‌ നിന്റെ സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ സമീപി​ക്കുക. വ്യക്തി​പ​ര​മായ “അവകാ​ശ​ങ്ങൾക്കു”വേണ്ടി വഴക്കടി​ക്കു​ന്ന​തി​നു പകരം “പങ്കുവ​യ്‌ക്കാൻ തയ്യാറാ​വുക.” (1 തിമൊ​ഥെ​യോസ്‌ 6:18) മററു​ള​ള​വ​രു​ടെ സാധനങ്ങൾ ഉപയോ​ഗി​ക്കു​ന്നതു സംബന്ധി​ച്ചു ചില നിയമങ്ങൾ വയ്‌ക്കുന്ന കാര്യ​ത്തിൽ യോജി​പ്പി​ലെ​ത്തുക. അവയി​ലൊന്ന്‌ എന്തെങ്കി​ലും എടുക്കു​ന്ന​തി​നു മുൻപ്‌ എല്ലായ്‌പ്പോ​ഴും അനുവാ​ദം ചോദി​ക്കണം എന്നതാ​യി​രി​ക്കാൻ കഴിയും. ആവശ്യ​മെ​ങ്കിൽ ചില വിട്ടു​വീ​ഴ്‌ച​കൾക്ക്‌ തയ്യാറാ​യി​രി​ക്കുക. അതുവഴി ഒരു തീ ആളിപ്പ​ട​രു​ന്ന​തി​നു മുമ്പേ അതു ‘കെടു​ത്തുന്ന’ കാര്യ​ത്തിൽ നിങ്ങൾക്ക്‌ ശ്രദ്ധി​ക്കാൻ കഴിയും!

എന്നാൽ ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ പെരു​മാ​ററം എല്ലായ്‌പ്പോ​ഴും നിങ്ങളെ ശല്യ​പ്പെ​ടു​ത്തു​ന്നു​വെ​ങ്കി​ലെന്ത്‌? ആ വ്യക്തി​യിൽ ഒരു മാററം വരുത്താൻ നിങ്ങൾക്ക്‌ യഥാർത്ഥ​ത്തിൽ ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. അതു​കൊണ്ട്‌ ‘സ്‌നേ​ഹ​ത്തിൽ അന്യോ​ന്യം സഹിക്കാൻ’ പഠിക്കുക. (എഫേസ്യർ 4:2) ഒരു സഹോ​ദ​ര​ന്റെ​യോ സഹോ​ദ​രി​യു​ടെ​യോ കുററ​ങ്ങ​ളും കുറവു​ക​ളും ഉളളതി​ലേറെ വലുതാ​യി കാണു​ന്ന​തി​നു പകരം “പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറയ്‌ക്കുന്ന” ക്രിസ്‌തീയ സ്‌നേഹം പ്രാവർത്തി​ക​മാ​ക്കുക. (1 പത്രോസ്‌ 4:8) നിങ്ങളു​ടെ പെരു​മാ​ററം പരുക്ക​നോ നിർദ്ദ​യ​മോ ആയിരി​ക്കാ​തെ “കോപ​വും ക്രോ​ധ​വും ഈർഷ്യ​യും ചീത്ത സംസാ​ര​വും” വിട്ടു​ക​ള​യുക. “നിങ്ങളു​ടെ സംസാരം എപ്പോ​ഴും കൃപ​യോ​ടു​കൂ​ടി​യ​താ​യി​രി​ക്കട്ടെ.”—കൊ​ലോ​സ്യർ 3:8; 4:6.

‘അതു ന്യായമല്ല!’

“എന്റെ സഹോ​ദ​രിക്ക്‌ അവൾ ആവശ്യ​പ്പെ​ടു​ന്ന​തെ​ല്ലാം കിട്ടുന്നു. എന്റെ കാര്യം വരു​മ്പോൾ, എന്നെ പാടേ ത്യജിച്ച്‌ പുറന്ത​ള​ളു​ന്നു” എന്ന്‌ ഒരു ചെറു​പ്പ​ക്കാ​രൻ പരാതി പറയുന്നു. ഇത്തരം പരാതി​കൾ നിങ്ങൾ കേട്ടി​ട്ടു​ണ്ടോ? “എല്ലാം” എന്നും “പാടെ” എന്നുമു​ളള പദപ്ര​യോ​ഗങ്ങൾ ശ്രദ്ധി​ച്ചോ? സാഹച​ര്യം യഥാർത്ഥ​ത്തിൽ അത്രയും മോശ​മാ​ണോ? സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അല്ല. അങ്ങനെ​യാ​ണെ​ങ്കിൽ തന്നെ രണ്ടു വ്യത്യസ്‌ത വ്യക്തി​ക​ളോട്‌ കൃത്യ​മാ​യും ഒരേ വിധത്തിൽ ഇടപെ​ടാൻ പ്രതീ​ക്ഷി​ക്കു​ന്നത്‌ പ്രാ​യോ​ഗി​ക​മാ​ണോ? തീർച്ച​യാ​യും അല്ല! നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളു​ടെ വ്യക്തി​പ​ര​മായ ആവശ്യ​ങ്ങ​ളും സ്വഭാ​വ​രീ​തി​ക​ളും കണക്കി​ലെ​ടുത്ത്‌ പ്രതി​ക​രി​ക്കു​ന്നതേ ഉളളാ​യി​രി​ക്കും.

എന്നാൽ മാതാ​പി​താ​ക്കൾ ഏതെങ്കി​ലും ഒരു കുട്ടി​യോട്‌ പ്രത്യേക താല്‌പ​ര്യം കാണി​ക്കു​ന്നത്‌ അന്യാ​യ​മല്ലേ? ആയിരി​ക്ക​ണ​മെ​ന്നില്ല. യാക്കോബ്‌ തന്റെ മകനായ യോ​സേ​ഫി​നോട്‌ പ്രത്യേക സ്‌നേഹം കാണി​ച്ചത്‌ ഓർമ്മി​ക്കുക. അതിന്റെ കാരണ​മോ? അവൻ മരിച്ചു​പോയ തന്റെ പ്രിയ​പ്പെട്ട ഭാര്യ റാഹേ​ലി​ന്റെ മകനാ​യി​രു​ന്നു എന്നതു തന്നെ. യാക്കോ​ബിന്‌ യോ​സേ​ഫി​നോട്‌ വിശേ​ഷാൽ അടുപ്പം തോന്നി എന്നത്‌ തികച്ചും മനസ്സി​ലാ​ക്കാ​വു​ന്ന​ത​ല്ലേ​യു​ളളു? എന്നാൽ യോ​സേ​ഫി​നോ​ടു​ളള യാക്കോ​ബി​ന്റെ സ്‌നേഹം മററു പുത്രൻമാ​രെ അവൻ പുറം​ത​ള​ളാൻ ഇടയാ​ക്കി​യില്ല. അവൻ അവരുടെ ക്ഷേമം സംബന്ധിച്ച്‌ യഥാർത്ഥ താൽപ​ര്യം പ്രകട​മാ​ക്കി. (ഉല്‌പത്തി 37:13, 14) അതു​കൊണ്ട്‌ യോ​സേ​ഫി​നോ​ടു​ളള അവരുടെ അസൂയ​യ്‌ക്കു യാതൊ​രു അടിസ്ഥാ​ന​വു​മി​ല്ലാ​യി​രു​ന്നു!

അതു​പോ​ലെ ചില പൊതു താല്‌പ​ര്യ​ങ്ങൾ നിമി​ത്ത​മോ സമാന​മായ വ്യക്തി​ത്വം നിമി​ത്ത​മോ മററ്‌ എന്തെങ്കി​ലും ഘടകങ്ങ​ളാ​ലോ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളു​ടെ സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ കൂടുതൽ അടുപ്പം കാട്ടി​യേ​ക്കാം. അവർക്ക്‌ നിങ്ങ​ളോട്‌ സ്‌നേ​ഹ​മില്ല എന്ന്‌ അതിന്‌ അർത്ഥമില്ല. നിങ്ങൾക്ക്‌ അതു സംബന്ധിച്ച്‌ നീരസ​മോ അസൂയ​യോ തോന്നു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ അപൂർണ്ണ ഹൃദയം നിങ്ങളെ അടി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു എന്ന്‌ തിരി​ച്ച​റി​യുക. അത്തരം വികാ​ര​ങ്ങളെ കീഴ്‌പ്പെ​ടു​ത്താൻ ശ്രമി​ക്കുക. നിങ്ങളു​ടെ ആവശ്യങ്ങൾ നടക്കു​ന്നു​ണ്ടെ​ങ്കിൽ ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യ്‌ക്കോ കൂടുതൽ ശ്രദ്ധ ലഭിക്കു​ന്ന​തിൽ നിങ്ങൾ എന്തിന്‌ അസ്വസ്ഥ​രാ​കണം?

സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും—ഒരനു​ഗ്ര​ഹം

ചില​പ്പോൾ ഇതു വിശ്വ​സി​ക്കുക പ്രയാ​സ​മാ​യി​ത്തോ​ന്നി​യേ​ക്കാം—വിശേ​ഷി​ച്ചും അവർ നിങ്ങളെ ശല്യം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോൾ. എന്നാൽ ഡയാനെ എന്ന യുവതി നമ്മെ ഇപ്രകാ​രം ഓർമ്മി​പ്പി​ക്കു​ന്നു: “സഹോ​ദ​രൻമാ​രും സഹോ​ദ​രി​മാ​രും ഉണ്ടായി​രി​ക്കു​ന്നത്‌ രസമാണ്‌.” അവൾക്ക്‌ ഏഴു പേരുണ്ട്‌. “നിങ്ങൾക്ക്‌ സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടാ​നും നിങ്ങളു​ടെ താല്‌പ​ര്യ​ങ്ങ​ളിൽ പങ്കു​ചേ​രാ​നും ആരെ​യെ​ങ്കി​ലും ലഭിക്കു​ന്നു.”

ആനി മേരി​യും അവളുടെ സഹോ​ദരൻ ആൻ​ഡ്രേ​യും ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “നിങ്ങൾക്ക്‌ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എവി​ടെ​യെ​ങ്കി​ലു​മൊ​ക്കെ പോകാ​മെ​ങ്കി​ലും എപ്പോ​ഴും നിങ്ങ​ളോ​ടു​കൂ​ടെ ഉളളത്‌ നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രാണ്‌. നിങ്ങൾക്ക്‌ കളിക​ളി​ലോ മത്സരങ്ങ​ളി​ലോ ഏർപ്പെ​ടാ​നും അല്ലെങ്കിൽ പാർക്കിൽ പോകാ​നും അവർ എപ്പോ​ഴും നിങ്ങ​ളോ​ടൊ​പ്പ​മുണ്ട്‌.” ഡോണ കാണു​ന്നതു മറെറാ​രു നേട്ടമാണ്‌: “നിങ്ങൾക്ക്‌ വീട്ടു​ജോ​ലി​യിൽ നിങ്ങളെ സഹായി​ക്കാൻ ആരെങ്കി​ലു​മുണ്ട്‌.” മററു ചിലർ അവരുടെ സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ “കാര്യങ്ങൾ കേൾക്കു​ക​യും വിശിഷ്ട ഉപദേശം നൽകു​ക​യും” ചെയ്യു​ന്ന​വ​രാ​യി​ട്ടും “ഗ്രാഹ്യ​മു​ളള” ആളുക​ളാ​യി​ട്ടും വിവരി​ച്ചി​ട്ടുണ്ട്‌.

പിൽക്കാ​ല​ജീ​വി​ത​ത്തിൽ, ഇന്നു സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യു​ളള ബന്ധത്തിൽ നിങ്ങൾക്കു​ളള പ്രശ്‌ന​ങ്ങ​ളിൽ ചിലത്‌ മററു​ള​ള​വ​രു​മാ​യു​ളള ബന്ധത്തി​ലും നിങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. അസൂയ, അവകാ​ശ​ത്തർക്കങ്ങൾ, പക്ഷാ​ഭേ​ദ​പ​ര​മായ ഇടപെടൽ, സ്വകാ​ര്യ​ത​യി​ല്ലായ്‌മ, സ്വാർത്ഥത, വ്യക്തിത്വ വ്യത്യാ​സങ്ങൾ—ഇത്തരം പ്രശ്‌നങ്ങൾ ജീവി​ത​ത്തി​ന്റെ ഒരു ഭാഗമാണ്‌. നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ പഠിക്കു​ന്നത്‌ മാനു​ഷ​ബ​ന്ധ​ങ്ങ​ളു​ടെ മണ്ഡലത്തിൽ ഒരു നല്ല പരിശീ​ല​ന​മാണ്‌.

“നിങ്ങൾക്ക്‌ കാണാൻ കഴിയുന്ന ആളുക​ളു​മാ​യി പൊരു​ത്ത​പ്പെട്ടു പോകാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ കാണാൻ കഴിയാത്ത യഹോ​വ​യു​മാ​യി നിങ്ങൾ എങ്ങനെ​യാണ്‌ പൊരു​ത്ത​പ്പെ​ടുക,” എന്ന്‌ പതി​നേ​ഴു​വ​യ​സ്സു​കാ​ര​നായ ആൻഡ്രേ ചോദി​ക്കു​മ്പോൾ അവൻ 1 യോഹ​ന്നാൻ 4:20-ലെ ബൈബി​ളി​ന്റെ വാക്കുകൾ പ്രതി​ധ്വ​നി​പ്പി​ക്കു​ന്നു. നിങ്ങളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി നിങ്ങൾക്ക്‌ ഇടയ്‌ക്കി​ടെ അഭി​പ്രാ​യ​ഭി​ന്ന​തകൾ ഉണ്ടാകും. എന്നാൽ നിങ്ങൾക്ക്‌ പങ്കുവ​യ്‌ക്കു​ന്ന​തി​നും ആശയവി​നി​യമം നടത്തു​ന്ന​തി​നും വിട്ടു​വീഴ്‌ച ചെയ്യു​ന്ന​തി​നും പഠിക്കാൻ കഴിയും. അത്തരം ശ്രമങ്ങ​ളു​ടെ ഫലമോ? എന്തായി​രു​ന്നാ​ലും ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ഉണ്ടായി​രി​ക്കു​ന്നത്‌ അത്ര മോശ​മായ സംഗതി​യല്ല എന്ന്‌ നിങ്ങൾ നന്നായി തീരു​മാ​നി​ക്കും.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ തമ്മിൽ മിക്ക​പ്പോ​ഴും ഏററു​മു​ട്ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ സ്വകാ​ര്യത സംബന്ധി​ച്ചും ഉടമസ്ഥാ​വ​കാ​ശം സംബന്ധി​ച്ചു​മു​ളള വഴക്കുകൾ നിങ്ങൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

◻ മാതാ​പി​താ​ക്കൾ ചില​പ്പോൾ ഒരു കുട്ടി​യോട്‌ പ്രത്യേക താല്‌പ​ര്യം കാണി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതു തീർച്ച​യാ​യും അന്യാ​യ​മാ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വോ?

◻ ഒററ പുത്ര​നോ പുത്രി​യോ ആയിരി​ക്കു​ന്ന​തി​നാൽ എന്തെങ്കി​ലും അസൗക​ര്യ​മു​ണ്ടോ?

◻ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ ചില നേട്ടങ്ങൾ എന്തൊ​ക്കെ​യാണ്‌?

[52-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“തങ്ങളുടെ എല്ലാ കുട്ടി​ക​ളെ​യും ഒരു​പോ​ലെ സ്‌നേ​ഹി​ക്കാൻ മാതാ​പി​താ​ക്കൾക്ക്‌ മാർഗ്ഗ​മില്ല, കാരണം അവർ വ്യത്യസ്‌ത വ്യക്തി​ക​ളാണ്‌.”—സൈ​ക്കോ​ളജി പ്രൊ​ഫസർ, ലീ സാൾക്ക്‌

[54-ാം പേജിലെ ചതുരം]

‘ഞാൻ ഒരു ഒററ കുട്ടി​യാണ്‌’

ഇതാണ്‌ നിങ്ങളു​ടെ സാഹച​ര്യ​മെ​ങ്കിൽ നിങ്ങൾക്ക്‌ അതു​കൊണ്ട്‌ ബുദ്ധി​മുട്ട്‌ ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ നിർബ​ന്ധ​മില്ല. മററു ചെറു​പ്പ​ക്കാർക്ക്‌ അവരുടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രു​മാ​യി ഒത്തു​പോ​കു​ന്ന​തി​ന്റെ പ്രയാ​സ​മു​ള​ള​പ്പോൾ നിങ്ങൾക്ക്‌ (തീർച്ച​യാ​യും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ അംഗീ​കാ​ര​ത്തോ​ടെ) നിങ്ങളു​ടെ അടുത്ത സുഹൃ​ത്തു​ക്കളെ ഇഷ്ടാനു​സ​രണം തെര​ഞ്ഞെ​ടു​ക്കാം. നിങ്ങൾക്ക്‌ പഠിക്കു​ന്ന​തി​നും ധ്യാനി​ക്കു​ന്ന​തി​നും അല്ലെങ്കിൽ ചില വൈദ​ഗ്‌ദ്ധ്യ​ങ്ങ​ളോ പ്രാപ്‌തി​ക​ളോ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നും കൂടുതൽ സമയം ലഭിക്കു​ക​പോ​ലും ചെയ്‌തേ​ക്കാം.—ഏകാന്ത​തയെ സംബന്ധി​ച്ചു​ളള 14-ാം അദ്ധ്യായം കാണുക.

ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ യുവാ​വായ തോമസ്‌ മറെറാ​രു നേട്ടത്തി​ലേക്ക്‌ വിരൽ ചൂണ്ടുന്നു: “ഒററക്കു​ട്ടി എന്ന നിലയിൽ എനിക്ക്‌ എന്റെ മാതാ​പി​താ​ക്ക​ളു​ടെ മുഴുവൻ ശ്രദ്ധയും ലഭിച്ചി​രു​ന്നു.” മാതാ​പി​താ​ക്ക​ളിൽ നിന്നുളള അതിരു​ക​വിഞ്ഞ ശ്രദ്ധയ്‌ക്ക്‌ ഒരു യുവാ​വി​നെ സ്വാർത്ഥ​ത​ല്‌പ​ര​നാ​ക്കാൻ കഴിയു​മെ​ന്നത്‌ ഒരു വസ്‌തു​ത​യാണ്‌. എന്നാൽ അതു നൽകു​ന്ന​തിൽ മാതാ​പി​താ​ക്കൾ സമനില കാട്ടു​ന്നു​വെ​ങ്കിൽ മാതാ​പി​താ​ക്ക​ളിൽ നിന്നുളള ശ്രദ്ധ കൂടുതൽ വേഗത്തിൽ പക്വത പ്രാപി​ക്കാൻ നിങ്ങളെ സഹായി​ക്കു​ക​യും നിങ്ങൾ മുതിർന്ന​വ​രു​മാ​യി കൂടുതൽ സ്വത​ന്ത്ര​മാ​യി ഇടപെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്യും.

എന്നിരു​ന്നാ​ലും വസ്‌തു​വ​കകൾ പങ്കുവ​യ്‌ക്കാൻ നിങ്ങൾക്ക്‌ സഹോ​ദ​രൻമാ​രോ സഹോ​ദ​രി​മാ​രോ ഇല്ലാത്ത​തു​കൊണ്ട്‌ നിങ്ങൾ സ്വാർത്ഥ​മ​തി​ക​ളാ​യി തീരാ​നു​ളള അപകട​മുണ്ട്‌. “കൊടു​ത്തു ശീലി​ക്കുക,” എന്ന്‌ യേശു ബുദ്ധി​യു​പ​ദേ​ശി​ച്ചു. (ലൂക്കോസ്‌ 6:38) സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളു​മാ​യി പങ്കുവ​യ്‌ക്കു​ന്നത്‌ പരീക്ഷി​ച്ചു നോക്കുക. സാദ്ധ്യ​മായ സഹായം വച്ചു നീട്ടി​ക്കൊണ്ട്‌ മററു​ള​ള​വ​രു​ടെ ആവശ്യങ്ങൾ തിരി​ച്ച​റി​യാൻ പഠിക്കുക. അത്തരം ഔദാ​ര്യ​ത്തോട്‌ ആളുകൾ പ്രതി​ക​രി​ക്കും. നിങ്ങൾ ഒരു ഒററക്കു​ട്ടി​യാ​ണെ​ങ്കി​ലും നിങ്ങൾ ഒരിക്ക​ലും ഏകാന്തനല്ല എന്ന്‌ നിങ്ങൾ കണ്ടെത്തു​ക​യും ചെയ്‌തേ​ക്കാം.

[53-ാം പേജിലെ ചിത്രം]

ഒരു സഹോ​ദരി ഇല്ലാത്ത​തിൽ എനിക്ക്‌ ചില​പ്പോൾ ഖേദം തോന്നാ​റുണ്ട്‌; എന്നാൽ എനിക്ക്‌ ചില നേട്ടങ്ങ​ളു​മുണ്ട്‌