വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ വീട്‌ വിട്ടു പോകണമോ?

ഞാൻ വീട്‌ വിട്ടു പോകണമോ?

അധ്യായം 7

ഞാൻ വീട്‌ വിട്ടു പോക​ണ​മോ?

“മമ്മി, ഡാഡി:

“ശരി, അവസാനം ഞാൻ പോവു​ക​യാണ്‌. ഞാൻ നേരത്തെ പറഞ്ഞതു​പോ​ലെ നിങ്ങ​ളോ​ടു​ളള വിരോ​ധം​കൊ​ണ്ടോ നിങ്ങ​ളോട്‌ പകരം വീട്ടാ​നോ അല്ല ഞാൻ ഇങ്ങനെ ചെയ്യു​ന്നത്‌. നിങ്ങൾ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ഒതുങ്ങി​കൂ​ടി കഴിഞ്ഞാൽ എനിക്ക്‌ സന്തുഷ്ട​യാ​യി​രി​ക്കാൻ കഴിയു​ക​യില്ല. ഇങ്ങനെ ചെയ്‌താ​ലും ഞാൻ സന്തുഷ്ട​യാ​യി​രി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം. എന്നാൽ അതൊന്നു പരീക്ഷി​ച്ചു​നോ​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.”

ഒരു പതി​നേഴു വയസ്സു​കാ​രി പെൺകു​ട്ടി​യു​ടെ മാതാ​പി​താ​ക്കൾക്കു​ളള വിടവാ​ങ്ങൽ കത്ത്‌ അങ്ങനെ​യാണ്‌ ആരംഭി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, ജർമ്മൻ ഫെഡറൽ റിപ്പബ്‌ളി​ക്കിൽ 15-നും 24-നും മദ്ധ്യേ പ്രായ​മു​ളള പെൺകു​ട്ടി​ക​ളിൽ മൂന്നി​ലൊ​ന്നും ആൺകു​ട്ടി​ക​ളിൽ നാലി​ലൊ​ന്നും വീട്ടിൽനിന്ന്‌ അകന്നു ജീവി​ക്കു​ന്നു. ഒരുപക്ഷേ നിങ്ങളും വീട്‌ വിട്ട്‌ പോകു​ന്ന​തി​നെ​പ്പ​ററി ചിന്തി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം.

വിവാഹം കഴിക്കാ​നു​ളള ആഗ്രഹം ഒരു വ്യക്തി തന്റെ “അപ്പനെ​യും അമ്മയെ​യും വിട്ട്‌ പോകാൻ” ഇടയാ​ക്കു​മെന്ന്‌ ദൈവം മുൻകൂ​ട്ടി​ക്കണ്ടു. (ഉല്‌പത്തി 2:23, 24) വീട്‌ വിട്ടു​പോ​കു​ന്ന​തിന്‌ ഒരുവന്റെ ദൈവ​സേ​വനം വികസി​പ്പി​ക്കു​ന്ന​തു​പോ​ലെ മററ്‌ ന്യായ​മായ കാരണ​ങ്ങ​ളു​മുണ്ട്‌. (മർക്കോസ്‌ 10:29, 30) എന്നിരു​ന്നാ​ലും അനേകം യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ അസഹനീ​യ​മായ ഒരു സാഹച​ര്യ​ണെന്ന്‌ അവർ കരുതു​ന്ന​തിൽ നിന്ന്‌ പുറത്തു കടക്കാ​നു​ളള ഒരു മാർഗ്ഗം മാത്ര​മാണ്‌. ഒരു ചെറു​പ്പ​ക്കാ​രൻ പറയുന്നു: “നിങ്ങൾ കൂടുതൽ സ്വത​ന്ത്ര​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു എന്നു മാത്ര​മേ​യു​ളളു. മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം വീട്ടിൽ കഴിയു​ന്നത്‌ മേലാൽ സംതൃ​പ്‌തി​ദാ​യ​കമല്ല. നിങ്ങൾ എല്ലായ്‌പ്പോ​ഴും തർക്കങ്ങ​ളിൽ ഏർപ്പെ​ടു​ന്നു, നിങ്ങളു​ടെ ആവശ്യങ്ങൾ അവർക്ക്‌ മനസ്സി​ലാ​വു​ക​യു​മില്ല. കൂടാതെ നിങ്ങളു​ടെ എല്ലാ നീക്കങ്ങ​ളും സംബന്ധിച്ച്‌ മാതാ​പി​താ​ക്ക​ളോട്‌ ഉത്തരം പറയേ​ണ്ട​തു​ള​ള​തി​നാൽ വളരെ​യ​ധി​കം നിയ​ന്ത്രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു.”

സ്വാത​ന്ത്ര്യം പ്രാപി​ക്കാൻ സജ്ജരോ?

എന്നാൽ നിങ്ങൾ സ്വാത​ന്ത്ര്യം ആഗ്രഹി​ക്കു​ന്നു എന്ന വസ്‌തുത നിങ്ങൾ അതിന്‌ സജ്ജരാണ്‌ എന്ന്‌ അർത്ഥമാ​ക്കു​ന്നു​വോ? സ്വന്ത നിലയിൽ ജീവി​ക്കുക എന്നത്‌ നിങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ അത്ര എളുപ്പ​മാ​യി​രി​ക്കു​ക​യില്ല എന്നതാണ്‌ ഒരു സംഗതി. ജോലി​കൾ മിക്ക​പ്പോ​ഴും വിരള​മാണ്‌. വാടകകൾ ആകാശ​ത്തോ​ളം കുതി​ച്ചു​യർന്നി​രി​ക്കു​ന്നു. സാമ്പത്തിക പ്രതി​സ​ന്ധി​യിൽ കുരു​ങ്ങുന്ന യുവജ​നങ്ങൾ മിക്ക​പ്പോ​ഴും എന്തു ചെയ്യാൻ നിർബ​ന്ധി​ത​രാ​യി​ത്തീ​രു​ന്നു? ‘പുളളിംഗ്‌ അപ്പ്‌ റൂട്ട്‌സ്‌’ എന്ന [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാർ ഇപ്രകാ​രം പറയുന്നു: “അവർ വീട്ടി​ലേക്ക്‌ മടങ്ങി​വ​രി​ക​യും തങ്ങളെ പരിപാ​ലി​ക്കു​ന്ന​തി​ന്റെ ഭാരം മാതാ​പി​താ​ക്കൾ വീണ്ടും ഏറെറ​ടു​ക്കാൻ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യുന്നു.”

നിങ്ങളു​ടെ മാനസ്സി​ക​വും വൈകാ​രി​ക​വും ആത്മീയ​വു​മായ പക്വത സംബന്ധി​ച്ചെന്ത്‌? വളർച്ച​യെ​ത്തിയ ഒരാളാ​യി നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ഭാവന​യിൽ കണ്ടേക്കാം, എന്നാൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ഇപ്പോ​ഴും നിങ്ങളിൽ “ഒരു ശിശു​വി​ന്റെ ലക്ഷണങ്ങൾ” കണ്ടേക്കാം. (1 കൊരി​ന്ത്യർ 13:11) എത്ര​ത്തോ​ളം സ്വാത​ന്ത്ര്യം നിങ്ങൾക്ക്‌ കൈകാ​ര്യം ചെയ്യാൻ കഴിയും എന്ന്‌ തീരു​മാ​നി​ക്കാൻ വാസ്‌ത​വ​ത്തിൽ ഏററവും പററിയ സ്ഥാനത്താ​യി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളല്ലേ? അവരുടെ തീരു​മാ​ന​ത്തിന്‌ വിരു​ദ്ധ​മാ​യി ഒരു സ്വത​ന്ത്ര​ഗതി തെര​ഞ്ഞെ​ടു​ക്കു​ന്നത്‌ അപകടം ക്ഷണിച്ചു​വ​രു​ത്തി​യേ​ക്കാം!—സദൃശ​വാ​ക്യ​ങ്ങൾ 1:8.

‘എനിക്ക്‌ എന്റെ വീട്ടി​ലു​ള​ള​വ​രു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കഴിയു​ന്നില്ല!’

നിങ്ങളു​ടെ സംഗതി​യിൽ ഇതു വാസ്‌ത​വ​മാ​ണോ? അങ്ങനെ​യാ​ണെ​ങ്കി​ലും അതു നിങ്ങളു​ടെ ബാഗുകൾ പായ്‌ക്കു ചെയ്യാൻ തുടങ്ങു​ന്ന​തി​നു​ളള കാരണമല്ല. ഇപ്പോ​ഴും ചെറു​പ്പ​മാ​യി​രി​ക്കു​ന്ന​തി​നാൽ നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ ആവശ്യ​മുണ്ട്‌, സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഇനിയും അനേക വർഷങ്ങൾ നിങ്ങൾ അവരുടെ ഉൾക്കാ​ഴ്‌ച​യിൽനി​ന്നും ജ്ഞാനത്തിൽനി​ന്നും പ്രയോ​ജനം അനുഭ​വി​ക്കു​ക​യും ചെയ്യും. (സദൃശ​വാ​ക്യ​ങ്ങൾ 23:22) അവരോ​ടു​ളള ഇടപെ​ട​ലിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായ​തി​ന്റെ പേരിൽ നിങ്ങൾ അവരെ നിങ്ങളു​ടെ ജീവി​ത​ത്തിൽ നിന്ന്‌ ഛേദിച്ചു കളയണ​മോ?

ഒരു മുഴു​സമയ ശുശ്രൂ​ഷ​കന്റെ ജോലി ഏറെറ​ടു​ക്കാൻ വേണ്ടി വീടു വിട്ടു​പോയ കാർസ്‌റെറൻ എന്ന ജർമ്മൻ യുവാവ്‌ പറയുന്നു: “നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടു പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ കഴിയാ​ത്ത​തു​കൊ​ണ്ടു​മാ​ത്രം ഒരിക്ക​ലും വീട്‌ വിട്ടു​പോ​ക​രുത്‌. നിങ്ങൾക്ക്‌ അവരോട്‌ ഒത്തു​പോ​കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ മററു​ള​ള​വ​രു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ടാൻ കഴിയും? വീട്‌ വിട്ടു​പോ​കു​ന്നത്‌ നിങ്ങളു​ടെ പ്രശ്‌നം പരിഹ​രി​ക്കു​ക​യില്ല; നേരെ​മ​റിച്ച്‌ നിങ്ങൾ സ്വന്തം കാലിൽ നിൽക്കാ​നു​ളള പക്വത​യി​ലെ​ത്തി​യി​ട്ടില്ല എന്നു മാത്രമേ അതു തെളി​യി​ക്കു​ന്നു​ളളു. മാത്ര​വു​മല്ല അതു നിങ്ങൾ മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ കൂടുതൽ അകന്നു​പോ​കാ​നി​ട​യാ​ക്കും.”

ധാർമ്മി​ക​ത​യും ആന്തരങ്ങ​ളും

ചെറു​പ്പ​ത്തി​ലെ വീടു വിട്ട്‌ പോകു​ന്ന​തി​ലുൾപ്പെ​ട്ടി​രി​ക്കുന്ന ധാർമ്മിക അപകട​ങ്ങളെ അവഗണി​ക്കാൻ ചെറു​പ്പ​ക്കാർ ചായ്‌വ്‌ കാണി​ക്കു​ന്നു. ലൂക്കോസ്‌ 15:11-32-ൽ സ്വത​ന്ത്ര​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ക​യും വീട്‌ വിട്ടു​പോ​കു​ക​യും ചെയ്‌ത ഒരു ചെറു​പ്പ​ക്കാ​ര​നെ​പ്പ​ററി യേശു പറയുന്നു. മേലാൽ തന്റെ മാതാ​പി​താ​ക്ക​ളു​ടെ നല്ല സ്വാധീ​ന​ത്തിൻ കീഴിൽ അല്ലാഞ്ഞ​തി​നാൽ അവൻ ലൈം​ഗിക അധാർമ്മി​ക​ത​യ്‌ക്ക്‌ അടി​പ്പെട്ട്‌ ഒരു “കുത്തഴിഞ്ഞ ജീവിതം” നയിക്കാൻ തുടങ്ങി. വേഗത്തിൽതന്നെ അവന്റെ പണമെ​ല്ലാം തീർന്നു. ഒരു തൊഴിൽ കണ്ടെത്തുക പ്രയാ​സ​മാ​യി​രു​ന്ന​തി​നാൽ യഹൂദൻമാർ അവജ്ഞ​യോ​ടെ വീക്ഷി​ച്ചി​രുന്ന തൊഴിൽ—പന്നികളെ മേയി​ക്കുന്ന തൊഴിൽ—അവൻ ഏറെറ​ടു​ക്കേ​ണ്ട​താ​യി പോലും വന്നു. എന്നിരു​ന്നാ​ലും ആ ധൂർത്ത​നായ, അല്ലെങ്കിൽ മുടി​യ​നായ പുത്രൻ സുബോ​ധ​ത്തി​ലേക്ക്‌ മടങ്ങി​വന്നു. ദുരഭി​മാ​നം വെടിഞ്ഞ്‌ അവൻ വീട്ടി​ലേക്ക്‌ മടങ്ങി​ച്ചെന്ന്‌ തന്റെ പിതാ​വി​നോട്‌ മാപ്പ്‌ ചോദി​ച്ചു.

ഈ ഉപമ ദൈവ​ത്തി​ന്റെ കരുണയെ വിശേ​ഷ​വൽക്ക​രി​ക്കാ​നാണ്‌ പറയ​പ്പെ​ട്ട​തെ​ങ്കി​ലും അതിൽ ഈ പ്രാ​യോ​ഗിക പാഠവും അടങ്ങി​യി​രി​ക്കു​ന്നു: ഒരു തെററായ ആന്തര​ത്തോ​ടെ വീടു​വി​ട്ടു​പോ​കു​ന്നത്‌ നിങ്ങളെ ധാർമ്മി​ക​മാ​യും ആത്മീയ​മാ​യും ക്ഷതമേൽപ്പി​ക്കാ​നി​ട​യുണ്ട്‌! സങ്കടക​ര​മെന്നു പറയട്ടെ, ഒരു സ്വത​ന്ത്ര​ഗതി തെര​ഞ്ഞെ​ടുത്ത ചില ക്രിസ്‌തീയ ചെറു​പ്പ​ക്കാർ ആത്മീയ​മാ​യി നശിക്കാൻ ഇടയാ​യി​ട്ടുണ്ട്‌. സാമ്പത്തി​ക​മാ​യി പിടിച്ചു നിൽക്കാൻ കഴിയാ​തെ വന്നപ്പോൾ ബൈബിൾ തത്വങ്ങൾക്ക്‌ വിപരീ​ത​മായ ജീവി​ത​രീ​തി​യു​ള​ള​വ​രു​മാ​യി ചിലർ ചെലവ്‌ പങ്കിട്ട്‌ ഒന്നിച്ച്‌ ജീവി​ക്കാൻ ഇടയാ​യി​ട്ടുണ്ട്‌.—1 കൊരി​ന്ത്യർ 15:33.

ഹോസ്‌ററ്‌ എന്നു പേരുളള ഒരു ജർമ്മൻ യുവാവ്‌ വീടു വിട്ടി​റ​ങ്ങിയ സമപ്രാ​യ​ക്കാ​ര​നായ ഒരു യുവാ​വി​നെ ഓർമ്മി​ക്കു​ന്നു: “വിവാ​ഹി​ത​രാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അയാൾ അയാളു​ടെ ഗേൾഫ്ര​ണ്ടി​നോ​ടു​കൂ​ടെ പാർപ്പാ​രം​ഭി​ച്ചു. ലഹരി പാനീ​യങ്ങൾ നിയ​ന്ത്ര​ണ​മി​ല്ലാ​തെ ഉപയോ​ഗിച്ച പാർട്ടി​കൾ അവർ സംഘടി​പ്പി​ച്ചു, അതു അയാൾ മിക്ക​പ്പോ​ഴും കുടിച്ചു മത്തനാ​കു​ന്ന​തി​നി​ട​യാ​ക്കി. അയാൾ വീട്ടിൽ തുടർന്നു പാർക്കു​ക​യാ​യി​രു​ന്നെ​ങ്കിൽ അയാളു​ടെ മാതാ​പി​താ​ക്കൾ ഒരിക്ക​ലും ഇതു അനുവ​ദി​ക്കു​ക​യി​ല്ലാ​യി​രു​ന്നു.” ഹോസ്‌ററ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “വീട്‌ വിട്ടി​റ​ങ്ങി​യാൽ നിങ്ങൾക്ക്‌ കൂടുതൽ സ്വാത​ന്ത്ര്യ​മുണ്ട്‌ എന്നതു സത്യമാണ്‌. എന്നാൽ അതു മിക്ക​പ്പോ​ഴും ചീത്തകാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തിന്‌ ഒരു അവസരം ആക്കുന്നു എന്നതല്ലേ യഥാർത്ഥ സത്യം?”

അതു​കൊണ്ട്‌ നിങ്ങൾ കൂടുതൽ സ്വാത​ന്ത്ര്യം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: വാസ്‌ത​വ​ത്തിൽ എന്തിനു​വേ​ണ്ടി​യാണ്‌ ഞാൻ കൂടുതൽ സ്വാത​ന്ത്ര്യം ആഗ്രഹി​ക്കു​ന്നത്‌? അതു എനിക്ക്‌ കൂടുതൽ ഭൗതിക വസ്‌തു​ക്കൾ ഉണ്ടായി​രി​ക്കു​ന്ന​തി​നോ അല്ലെങ്കിൽ ഞാൻ വീട്ടിൽ ജീവി​ച്ചാൽ എന്റെ മാതാ​പി​താ​ക്കൾ തടയു​മാ​യി​രുന്ന വിധങ്ങ​ളിൽ കാര്യങ്ങൾ ചെയ്യു​ന്ന​തി​നു​ളള സ്വാത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി​യോ ആണോ? യിരെ​മ്യാവ്‌ 17:9-ൽ ബൈബിൾ പറയു​ന്നത്‌ ഓർമ്മി​ക്കുക: “ഹൃദയം എല്ലാറ​റി​നേ​ക്കാ​ളും കപടം നിറഞ്ഞ​തും വിഷമ​മേ​റി​യ​തു​മാണ്‌. അതിനെ ആർക്കറി​യാം?”

ഞാൻ വീടു​വി​ട്ടി​റ​ങ്ങു​ന്നി​ല്ലെ​ങ്കിൽ എനിക്ക്‌ എങ്ങനെ വളരാൻ കഴിയും?

അഡൊ​ലെ​സ്സെൻസ്‌ (കൗമാ​ര​പ്രാ​യം) എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം ഇപ്രകാ​രം പറയുന്നു: “സ്വന്തം ഭവനം വിട്ടു​പോ​കു​ന്നത്‌ [പക്വത​യി​ലേ​ക്കു​ളള] ഒരു വിജയ​ക​ര​മായ മാററ​ത്തിന്‌ ഉറപ്പു നൽകു​ന്നില്ല. വീട്ടിൽ തുടരു​ന്നത്‌ വളരു​ന്ന​തി​ലെ പരാജ​യ​ത്തെ​യും സൂചി​പ്പി​ക്കു​ന്നില്ല.” വാസ്‌ത​വ​ത്തിൽ വളരുക എന്നത്‌ സ്വന്തമാ​യി പണവും ജോലി​യും താമസ​സൗ​ക​ര്യ​വും ഉണ്ടായി​രി​ക്കു​ന്ന​തി​നേ​ക്കാൾ അധികം അർത്ഥമാ​ക്കു​ന്നു. പ്രശ്‌ന​ങ്ങളെ നേരെ അഭിമു​ഖീ​ക​രി​ച്ചു​കൊ​ണ്ടാണ്‌ ജീവിതം എന്താണ്‌ എന്നു പഠിക്കു​ന്നത്‌ എന്നതാണ്‌ ഒരു വസ്‌തുത. നാം ഇഷ്ടപ്പെ​ടാത്ത സാഹച​ര്യ​ങ്ങ​ളിൽ നിന്ന്‌ ഒളി​ച്ചോ​ടു​ന്ന​തി​നാൽ യാതൊ​രു നേട്ടവും ഉണ്ടാകു​ന്നില്ല. “യൗവന​ത്തിൽ നുകം വഹിക്കു​ന്നത്‌ ഒരു ശേഷി​മാ​നായ മനുഷ്യന്‌ നല്ലത്‌,” എന്ന്‌ വിലാ​പങ്ങൾ 3:27 പറയുന്നു.

ഉദാഹ​ര​ണ​മാ​യി, ഇടപെ​ടാൻ പ്രയാ​സ​മു​ളള, അല്ലെങ്കിൽ വളരെ കർക്കശ​രായ മാതാ​പി​താ​ക്ക​ളു​ടെ കാര്യം തന്നെ എടുക്കുക. ഇപ്പോൾ 47 വയസ്സുളള മാക്കിന്‌ സ്‌കൂൾ സമയത്തി​നു​ശേഷം വളരെ​യ​ധി​കം ജോലി​ഭാ​രം അദ്ദേഹ​ത്തി​ന്റെ മേൽ വച്ച ഒരു പിതാ​വാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. വേനൽ അവധി​ക്കാ​ലത്ത്‌ മററു ചെറു​പ്പ​ക്കാർ കളിച്ചു നടന്ന​പ്പോൾ മാക്ക്‌ ജോലി ചെയ്യണ​മാ​യി​രു​ന്നു. “കളിക്കു​ക​യും ജീവിതം ആസ്വദി​ക്കു​ക​യും ചെയ്യു​ന്ന​തിൽ നിന്ന്‌ ഞങ്ങളെ തടഞ്ഞതി​നാൽ ജീവി​ച്ചി​രി​ക്കു​ന്ന​തി​ലേ​ക്കും ഏററം ഹീനനായ മനുഷ്യൻ അദ്ദേഹ​മാ​ണെന്ന്‌ ഞാൻ കരുതി​യി​രു​ന്നു,” എന്ന്‌ മാക്ക്‌ പറയുന്നു. “‘ഇവിടെ നിന്ന്‌ പുറത്തു​ക​ടന്ന്‌ എനിക്ക്‌ സ്വത​ന്ത്ര​മാ​യി ജീവി​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ,’ എന്ന്‌ ഞാൻ മിക്ക​പ്പോ​ഴും ചിന്തിച്ചു!” എന്നാൽ ആ കാര്യം സംബന്ധിച്ച്‌ ഇപ്പോൾ മാക്കിന്‌ ഒരു വ്യത്യസ്‌ത വീക്ഷണ​മാ​ണു​ള​ളത്‌: “ഡാഡി എനിക്കു​വേണ്ടി ചെയ്‌തത്‌ വിലതീ​രാത്ത ഒരു കാര്യ​മാ​യി​രു​ന്നു. കഠിന​വേല ചെയ്യേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും കഷ്ടം സഹി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും അദ്ദേഹം എന്നെ പഠിപ്പി​ച്ചു. അതിനു​ശേഷം അതിലും ഗൗരവ​ത​ര​മായ പല പ്രശ്‌ന​ങ്ങ​ളും ഞാൻ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിട്ടുണ്ട്‌, എന്നാൽ അവയെ നേരി​ടേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ എനിക്ക​റി​യാം.”

ഒരു വിഡ്‌ഢി​യു​ടെ പറുദീസ

എന്നാൽ വെറുതെ വീട്ടിൽ കഴിഞ്ഞു​കൂ​ടു​ന്ന​തും നിങ്ങൾ പക്വത​യി​ലേക്ക്‌ വളരും എന്നതിന്‌ ഉറപ്പല്ല. ഒരു യുവാവ്‌ പറയുന്നു: “കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വീട്ടിൽ കഴിഞ്ഞു​കൂ​ടി​യത്‌ ഒരു വിഡ്‌ഢി​യു​ടെ പറുദീ​സ​യിൽ ജീവി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു. അവർ എനിക്കു​വേണ്ടി എല്ലാം ചെയ്‌തു.” സ്വന്തനി​ല​യിൽ കാര്യങ്ങൾ ചെയ്യാൻ പഠിക്കു​ന്ന​താണ്‌ വളർച്ച പ്രാപി​ക്കു​ന്ന​തി​ന്റെ ഒരു ഭാഗം. ചപ്പുച​വ​റു​കൾ നീക്കം ചെയ്യു​ന്ന​തും വസ്‌ത്രം അലക്കു​ന്ന​തും നിങ്ങൾക്കി​ഷ്ട​പ്പെട്ട സംഗീതം ശ്രവി​ക്കു​ന്ന​തു​പോ​ലെ രസകരമല്ല എന്ന്‌ സമ്മതി​ക്കു​ന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഒരിക്ക​ലും പഠിക്കു​ന്നി​ല്ലെ​ങ്കിൽ അതിന്റെ ഫലം എന്തായി​രി​ക്കും? നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളി​ലോ മററു​ള​ള​വ​രി​ലോ പൂർണ്ണ​മാ​യി ആശ്രയി​ക്കുന്ന തികച്ചും നിസ്സഹാ​യ​നായ ഒരു മുതിർന്ന വ്യക്തി​യാ​യി​ത്തീ​രാൻ കഴിയും.

നിങ്ങൾ (ഒരു യുവാവ്‌ അല്ലെങ്കിൽ യുവതി ആണെങ്കി​ലും) ഭക്ഷണം പാകം ചെയ്യാ​നും വീട്‌ ശുചി​യാ​ക്കാ​നും വസ്‌ത്രം തേയ്‌ക്കാ​നും വീട്ടി​ലും മററു യന്ത്രോ​പ​ക​ര​ണ​ങ്ങ​ളി​ലും കേടു​പോ​ക്കൽ നടത്താ​നും പഠിച്ചു​കൊണ്ട്‌ കാല​ക്ര​മേണ സ്വത​ന്ത്ര​രാ​കാൻ വേണ്ടി നിങ്ങൾ തയ്യാ​റെ​ടു​ക്കു​ന്നു​ണ്ടോ?

സാമ്പത്തിക സ്വാത​ന്ത്ര്യം

സമ്പന്ന രാജ്യ​ങ്ങ​ളി​ലെ ചെറു​പ്പ​ക്കാർ പണത്തെ, എളുപ്പം സമ്പാദി​ക്കാ​വു​ന്ന​തും അതിലും എളുപ്പം ചെലവി​ടാ​വു​ന്ന​തു​മായ ഒന്നായി വീക്ഷി​ക്കു​ന്നു. അവർക്കൊ​രു അംശകാല ജോലി​യു​ണ്ടെ​ങ്കിൽ അവരുടെ പണം സ്‌ററീ​രി​യോ സെററു​കൾക്കും പുതിയ ഫാഷന​നു​സ​രി​ച്ചു​ളള വസ്‌ത്ര​ങ്ങൾക്കും വേണ്ടി ചെലവി​ടാൻ അവർ മിക്ക​പ്പോ​ഴും ചായ്‌വു​ള​ള​വ​രാണ്‌. എന്നിരു​ന്നാ​ലും അവർ സ്വന്ത നിലയിൽ ജീവി​ക്കാൻ ആരംഭി​ക്കു​മ്പോൾ എത്ര വലിയ ഒരു ഞെട്ടലാണ്‌ അവർക്ക്‌ അനുഭ​വ​പ്പെ​ടുക! (നേരത്തെ പരാമർശിച്ച) ഹോസ്‌ററ്‌ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “[ഞാൻ സ്വന്തം ജീവിതം ആരംഭിച്ച്‌] ഒരു മാസം കഴിഞ്ഞ​പ്പോൾ എന്റെ പേഴ്‌സും കലവറ​യും കാലി​യാ​യി.”

സ്വന്തം ഭവനത്തി​ലാ​യി​രി​ക്കു​മ്പോൾ തന്നെ പണം കൈകാ​ര്യം ചെയ്യേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ എന്തു​കൊണ്ട്‌ പഠിച്ചു​കൂ​ടാ? ഇതു ചെയ്യു​ന്ന​തിൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ അനേക വർഷത്തെ അനുഭ​വ​പ​രി​ച​യ​മുണ്ട്‌, പല കെണി​ക​ളും ഒഴിവാ​ക്കു​ന്ന​തിന്‌ അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നും കഴിയും. പുളളിംഗ്‌ അപ്പ്‌ റൂട്ട്‌സ്‌ [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം താഴെ​പ്പ​റ​യു​ന്ന​തു​പോ​ലെ​യു​ളള ചോദ്യ​ങ്ങൾ അവരോട്‌ ചോദി​ക്കാൻ നിർദ്ദേ​ശി​ക്കു​ന്നു: ‘ഓരോ മാസവും ഇലക്‌ട്രി​സി​റ​റി​ക്കും ഇന്ധനത്തി​നും വെളള​ത്തി​നും ടെല​ഫോ​ണി​നും മററും എന്തു ചെലവാ​കും? ഏതെല്ലാം തരത്തി​ലു​ളള നികു​തി​ക​ളാണ്‌ നമ്മൾ അടയ്‌ക്കു​ന്നത്‌? നമ്മൾ എന്തു വാടക കൊടു​ക്കു​ന്നുണ്ട്‌?’ ജോലി ചെയ്യുന്ന ചെറു​പ്പ​ക്കാർക്ക്‌ അവരുടെ മാതാ​പി​താ​ക്കൾക്കു​ള​ള​തി​നേ​ക്കാൾ പണം സ്വന്തം ആവശ്യ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കാ​നുണ്ട്‌ എന്നറി​യു​ന്നത്‌ നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം! അതു​കൊണ്ട്‌ നിങ്ങൾക്കൊ​രു ജോലി​യു​ണ്ടെ​ങ്കിൽ വീട്ടു​ചെ​ല​വി​നു​വേണ്ടി ന്യായ​മായ ഒരു തുക കൊടു​ക്കാൻ തയ്യാറാ​വുക.

വിട്ടു​പോ​കു​ന്ന​തി​നു മുമ്പ്‌ പഠിക്കുക

വേണ്ട, വളർച്ച പ്രാപി​ക്കു​ന്ന​തിന്‌ നിങ്ങൾ വീട്‌ വിട്ടു​പോ​കേ​ണ്ട​യാ​വ​ശ്യം ഇല്ല. എന്നാൽ വീട്ടി​ലാ​യി​രി​ക്കു​മ്പോൾ നല്ല വിവേ​ച​ന​യും സമചി​ത്ത​ത​യും വികസി​പ്പി​ച്ചെ​ടു​ക്കാൻ കഠിന​ശ്രമം ചെയ്യുക. മററു​ള​ള​വ​രു​മാ​യി ഒത്തു​പോ​കാ​നും പഠിക്കുക. ഒരു വിമർശ​ന​ത്തെ​യോ പരാജ​യ​ത്തെ​യോ മോഹ​ഭം​ഗ​ത്തെ​യോ നിങ്ങൾക്ക്‌ നേരി​ടാൻ കഴിയു​മെന്ന്‌ തെളി​യി​ക്കുക. ‘ദയയും നൻമയും സൗമ്യ​ത​യും ആത്മനി​യ​ന്ത്ര​ണ​വും’ വളർത്തി​യെ​ടു​ക്കുക. (ഗലാത്യർ 5:22, 23) ഇവയാണ്‌ വളർച്ച പ്രാപിച്ച ഒരു ക്രിസ്‌തീയ പുരു​ഷ​ന്റെ​യോ സ്‌ത്രീ​യു​ടെ​യോ യഥാർത്ഥ അടയാ​ളങ്ങൾ.

ഉടനടി അല്ലെങ്കിൽ പിന്നീട്‌ വിവാഹം പോ​ലെ​യു​ളള ഏതെങ്കി​ലും സാഹച​ര്യം നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ ഭവനമാ​കുന്ന കൂട്ടിൽനിന്ന്‌ നിങ്ങളെ പുറന്ത​ള​ളി​യേ​ക്കാം. എന്നാൽ അതിന്‌ മുമ്പേ വീട്‌വി​ട്ടു​പോ​കാൻ എന്തിന്‌ തിടുക്കം കൂട്ടണം? നിങ്ങളു​ടെ വീട്ടി​ലു​ള​ള​വ​രോട്‌ അതേപ്പ​ററി സംസാ​രി​ക്കുക. നിങ്ങൾ അവിടെ തുടർന്ന്‌ താമസി​ക്കു​ന്നത്‌ അവർക്ക്‌ സന്തോ​ഷ​മാ​യി​രി​ക്കും, വിശേ​ഷിച്ച്‌ കുടും​ബ​ക്ഷേ​മ​ത്തിന്‌ ഒരു യഥാർത്ഥ സംഭാവന ചെയ്യാൻ നിങ്ങൾ തയ്യാറാ​ണെ​ങ്കിൽ. അവരുടെ സഹായ​ത്തോ​ടെ നിങ്ങൾക്ക്‌ വീട്ടിൽ ആയിരി​ക്കെ​ത്തന്നെ വളരു​ന്ന​തി​ലും പഠിക്കു​ന്ന​തി​ലും പക്വത പ്രാപി​ക്കു​ന്ന​തി​ലും തുടരാൻ കഴിയും.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ അനേകം യുവജ​നങ്ങൾ വീടു​വി​ട്ടു പോകാൻ തൽപര​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

◻ മിക്ക യുവജ​ന​ങ്ങ​ളും അത്തരം ഒരു നീക്കത്തിന്‌ സജ്ജരല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

◻ സമയത്തി​നു മുമ്പേ വീടു​വി​ട്ടു​പോ​കു​ന്ന​തി​ലെ ചില അപകടങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ വീടു​വി​ട്ടു​പോ​കു​ന്നവർ അഭിമു​ഖീ​ക​രി​ക്കുന്ന ചില പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ വീട്ടിൽ ആയിരി​ക്കു​മ്പോൾതന്നെ നിങ്ങൾക്ക്‌ പക്വത പ്രാപി​ക്കുക സാദ്ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

[57-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ കഴിയാ​ത്ത​തു​കൊ​ണ്ടു​മാ​ത്രം ഒരിക്ക​ലും വീടു​വി​ട്ടു​പോ​ക​രുത്‌ . . . നിങ്ങൾക്ക്‌ എന്നെങ്കി​ലും മററു​ള​ള​വ​രു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെ​ടാൻ കഴിയും?”

[60, 61 പേജു​ക​ളി​ലെ ചതുരം]

വീട്‌ വിട്ട്‌ പോകു​ന്ന​താ​ണോ പരിഹാ​രം?

ഓരോ വർഷവും ഒരു ദശലക്ഷ​ത്തി​ല​ധി​കം കൗമാ​ര​പ്രാ​യ​ക്കാർ വീട്‌ വിട്ടു​പോ​കു​ന്നു. ചിലർ ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ ഉപദ്രവം പോലു​ളള അസഹനീ​യ​മായ സാഹച​ര്യ​ങ്ങ​ളിൽ നിന്നാണ്‌ ഓടി​പ്പോ​കു​ന്നത്‌. എന്നാൽ മിക്ക​പ്പോ​ഴും, കുട്ടികൾ എപ്പോൾ വീട്ടിൽ എത്തണം എന്നതു സംബന്ധി​ച്ചോ അവർക്ക്‌ സ്‌കൂ​ളിൽ ലഭിച്ച മാർക്ക്‌ സംബന്ധി​ച്ചോ വീട്ടിലെ ജോലി, സുഹൃ​ത്തു​ക്ക​ളു​ടെ തെര​ഞ്ഞെ​ടുപ്പ്‌ എന്നിവ സംബന്ധി​ച്ചോ മാതാ​പി​താ​ക്ക​ളു​മാ​യി ഉണ്ടാകുന്ന തർക്കമാണ്‌ കുട്ടികൾ പെട്ടെന്ന്‌ വീട്‌ വിട്ടി​റ​ങ്ങാൻ ഇടയാ​ക്കു​ന്നത്‌.

ഒരുപക്ഷേ കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ വീക്ഷണ​വും ചിന്തയും നിങ്ങളു​ടേ​തി​നോട്‌ യോജി​പ്പി​ലല്ല. നിങ്ങളെ, “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവൽക്ക​ര​ണ​ത്തി​ലും,” വളർത്തി​ക്കൊ​ണ്ടു വരുവാൻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ദൈവ​മു​മ്പാ​കെ കടപ്പെ​ട്ടി​രി​ക്കു​ന്നു എന്ന വസ്‌തുത നിങ്ങൾ പരിഗ​ണി​ച്ചി​ട്ടു​ണ്ടോ? (എഫേസ്യർ 6:4) അതു​കൊണ്ട്‌ നിങ്ങൾ അവരോ​ടു​കൂ​ടെ മതപര​മായ മീററിം​ഗു​കൾക്കും മററു പ്രവർത്ത​ന​ങ്ങൾക്കും പോക​ണ​മെന്ന്‌ അവർ നിർബ്ബന്ധം പിടി​ച്ചേ​ക്കാം, അല്ലെങ്കിൽ മററു ചെറു​പ്പ​ക്കാ​രു​മാ​യു​ളള നിങ്ങളു​ടെ സഹവാ​സത്തെ നിയ​ന്ത്രി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. (1 കൊരി​ന്ത്യർ 15:33) അത്‌ മത്സരി​ക്കു​ന്ന​തി​നും വീട്‌ വിട്ട്‌ ഇറങ്ങി​പ്പോ​കു​ന്ന​തി​നും കാരണ​മാ​ണോ? നിങ്ങൾക്കും ദൈവ​മു​മ്പാ​കെ ഒരു കടപ്പാ​ടുണ്ട്‌: “നിന്റെ അപ്പനെ​യും നിന്റെ അമ്മയെ​യും ബഹുമാ​നി​ക്കുക.”—എഫേസ്യർ 6:1-3.

കൂടാതെ വീട്‌ വിട്ട്‌ പോകു​ന്ന​തി​നാൽ യാതൊ​രു പ്രശ്‌ന​വും പരിഹ​രി​ക്ക​പ്പെ​ടു​ന്നില്ല. “വീട്‌ വിട്ടു​പോ​കു​ന്നത്‌ നിങ്ങൾക്ക്‌ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​ക​യേ​യു​ളളു,” എന്ന്‌ 14-ാം വയസ്സിൽ വീട്ടിൽ നിന്ന്‌ ഇറങ്ങി​പ്പോയ അമി ഇപ്പോൾ ചിന്തി​ക്കു​ന്നു. എന്റെ സുഹൃത്ത്‌ വീട്‌ വിട്ടു​പോ​കാൻ ആഗ്രഹി​ക്കു​ന്നു എന്ന തന്റെ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ മാർഗ്ഗ​രെ​ററ്‌ ഒ. ഹൈഡ്‌ ഇപ്രകാ​രം പറയുന്നു: “വീട്‌ വിട്ട്‌ ഇറങ്ങി​പ്പോ​കു​ന്ന​വ​രിൽ ചുരുക്കം ചിലർക്ക്‌ ജോലി ലഭിക്കു​ക​യും അവർ സ്വന്തമായ ഒരു ജീവിതം കെട്ടി​പ്പ​ടു​ക്കു​ക​യും ചെയ്യുന്നു. എന്നാൽ അവരിൽ മിക്കവർക്കും അവർ വീട്‌ വിട്ടി​റ​ങ്ങു​ന്ന​തിന്‌ മുമ്പു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാൾ കഷ്ടതര​മായ അവസ്ഥയാണ്‌ ഉളളത്‌.” ററീൻ മാസിക ഇപ്രകാ​രം കുറി​ക്കൊ​ള​ളു​ക​യും ചെയ്യുന്നു: “കൗമാ​ര​പ്രാ​യ​ക്കാർ തെരു​വു​ക​ളിൽ സ്വാത​ന്ത്ര്യം കണ്ടെത്തു​ന്നില്ല. മറിച്ച്‌ തങ്ങളെ​പ്പോ​ലെ വീട്‌ വിട്ടി​റ​ങ്ങി​യ​വ​രോ വീട്ടിൽ നിന്ന്‌ ഇറക്കി​വി​ട​പ്പെ​ട്ട​വ​രോ ആയവർ ബലാൽസം​ഗ​ക്കാ​രിൽനി​ന്നോ അക്രമ​കാ​രി​ക​ളിൽ നിന്നോ യാതൊ​രു സംരക്ഷ​ണ​വു​മി​ല്ലാ​തെ ഉപേക്ഷി​ക്ക​പ്പെട്ട കെട്ടി​ട​ങ്ങ​ളിൽ കഴിഞ്ഞു​കൂ​ടു​ന്ന​താ​യി അവർ കണ്ടെത്തു​ന്നു. കൂടാതെ ചെറു​പ്പ​ക്കാ​രെ​ക്കൊണ്ട്‌ മുത​ലെ​ടു​ക്കു​ന്നത്‌ തങ്ങളുടെ വൃത്തി​കെട്ട ബിസ്സി​ന​സ്സാ​ക്കി​യി​രി​ക്കുന്ന വളരെ​യ​ധി​കം ആളുക​ളെ​യും അവർ കണ്ടുമു​ട്ടു​ന്നു. വീട്ടിൽ നിന്ന്‌ ഇറങ്ങി​പ്പോ​ന്നി​രി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രാ​കട്ടെ എളുപ്പ​ത്തിൽ കുരു​ങ്ങുന്ന ഇരകളു​മാണ്‌.”

വീട്‌ വിട്ടി​റ​ങ്ങിയ അമി​യോട്‌ ഒരു 22 വയസ്സു​കാ​രൻ “സൗഹൃദം കാട്ടി.” എന്നാൽ അയാ​ളോ​ടൊ​പ്പം കഴിഞ്ഞു​കൂ​ടി​യ​തിന്‌ പ്രതി​ഫ​ല​മാ​യി, “അയാളു​മാ​യും അയാളു​ടെ ഒൻപതു സുഹൃ​ത്തു​ക്ക​ളു​മാ​യും അവൾ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടേണ്ടി വന്നു.” കൂടാതെ അവൾ “കുടിച്ചു മത്തയാ​വു​ക​യും വളരെ​യ​ധി​കം മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു.” സാൻഡി എന്ന്‌ പേരായ മറെറാ​രു പെൺകു​ട്ടി അവളെ വളർത്തി​ക്കൊ​ണ്ടു വന്ന മുത്തച്ഛ​നിൽ നിന്നുളള ശല്യം സഹിക്ക​വ​യ്യാ​തെ വീടു​വി​ട്ടു​പോ​യി. പാർക്കി​ലെ ബഞ്ചുക​ളി​ലോ അതു​പോ​ലെ​യു​ളള മററു സ്ഥലങ്ങളി​ലോ രാത്രി​ക​ഴി​ക്കുന്ന ഒരു തെരുവു വേശ്യ​യാ​യി അവൾ മാറി. വീടു വിട്ടി​റ​ങ്ങി​പ്പോ​കുന്ന പലരു​ടെ​യും അനുഭവം ഇതൊ​ക്കെ​ത്ത​ന്നെ​യാണ്‌.

വീട്ടിൽ നിന്ന്‌ പുറ​പ്പെട്ടു പോകുന്ന പലർക്കും തൊഴിൽപ​ര​മായ പരിശീ​ല​ന​ങ്ങ​ളൊ​ന്നു​മില്ല. സാധാ​ര​ണ​യാ​യി അവരുടെ കൈവശം ഒരു തൊഴിൽ ലഭിക്കു​ന്ന​തിന്‌ ആവശ്യ​മായ, ജനന സർട്ടി​ഫി​ക്ക​ററ്‌, സാമൂഹ്യ സുരക്ഷി​തത്വ കാർഡ്‌, സ്ഥിരമായ മേൽവി​ലാ​സം എന്നിവ പോലു​ളള രേഖക​ളും കാണു​ക​യില്ല. “ഞാൻ മോഷ്ടി​ക്കേണ്ടി വന്നു, ഇരക്കേ​ണ്ട​താ​യും. എന്നാൽ മിക്കവാ​റും മോഷ​ണ​മാ​യി​രു​ന്നു, കാരണം അവിടെ ആരും നിങ്ങൾക്ക്‌ ഒന്നും വെറുതെ തരില്ല,” എന്ന്‌ ലൂയിസ്‌ പറയുന്നു. വീട്‌ വിട്ടു​പോ​കു​ന്ന​വ​രിൽ 60 ശതമാ​ന​മെ​ങ്കി​ലും പെൺകു​ട്ടി​ക​ളാണ്‌. അവരിൽ അനേക​രും വേശ്യാ​വൃ​ത്തി കൊണ്ട്‌ ജീവി​ക്കു​ന്നു. അശ്ലീല സാഹി​ത്യം പ്രചരി​പ്പി​ക്കു​ന്ന​വ​രും മയക്കു​മ​രു​ന്നു വിൽപ​ന​ക്കാ​രും പെൺവാ​ണി​ഭ​ക്കാ​രും ഇത്തരം കുട്ടി​ക​ളെ​ക്കൊണ്ട്‌ മുത​ലെ​ടു​ക്കാൻ ബസ്സ്‌ സ്‌റേ​റ​ഷ​നു​ക​ളിൽ ചുററി നടക്കുന്നു. ഭയവി​ഹ്വ​ല​രായ ചെറു​പ്പ​ക്കാർക്ക്‌ അവർ പാർപ്പി​ട​വും ഭക്ഷണവും നൽകി​യേ​ക്കാം. അവർക്ക്‌ വീട്ടിൽ ലഭിക്കാ​തി​രു​ന്നത്‌—തങ്ങൾ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു എന്നൊരു വിചാരം പോലും അവർ നൽകി​യേ​ക്കാം.

എന്നാൽ ക്രമേണ അത്തരം “ഉപകാ​രി​കൾ” തങ്ങളുടെ കൂലി ആവശ്യ​പ്പെ​ടു​ന്നു. അതു ഒരു വേശ്യ​യാ​യി അവർക്കു​വേണ്ടി പ്രവർത്തി​ക്കു​ന്ന​തോ ലൈം​ഗിക വൈകൃ​ത​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തോ അശ്ലീല ചിത്ര​ങ്ങൾക്കു​വേണ്ടി നിന്നു​കൊ​ടു​ക്കു​ന്ന​തോ ആയിരി​ക്കാം. വീട്‌ വിട്ടി​റ​ങ്ങുന്ന പലർക്കും ഗുരു​ത​ര​മായ പരി​ക്കേൽക്കു​ക​യോ അവർ കൊല്ല​പ്പെ​ടു​ക​യോ ചെയ്യു​ന്നത്‌ അതിശ​യമല്ല!

അതു​കൊണ്ട്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി സംസാ​രി​ക്കാൻ എല്ലാ ശ്രമവും ചെയ്യു​ന്നത്‌—അതിന്റെ അർത്ഥം ഒന്നി​ലേറെ ശ്രമങ്ങൾ എന്നാണ്‌—ബുദ്ധി​പൂർവ്വ​ക​മാണ്‌. നിങ്ങളു​ടെ വികാ​ര​മെ​ന്താ​ണെ​ന്നും എന്താണ്‌ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അവരെ അറിയി​ക്കുക. (2, 3 അദ്ധ്യാ​യങ്ങൾ കാണുക.) ശാരീ​രി​ക​മാ​യോ ലൈം​ഗി​ക​മാ​യോ ദ്രോ​ഹി​ക്ക​പ്പെ​ടു​മ്പോൾ പുറമേ നിന്നുളള സഹായം ആവശ്യ​മാ​യി വന്നേക്കാം.

സാഹച​ര്യം എന്തുത​ന്നെ​യാ​യാ​ലും സംസാ​രി​ക്കുക, ഒളി​ച്ചോ​ടു​കയല്ല വേണ്ടത്‌. വീട്ടിലെ ജീവിതം അത്ര അഭികാ​മ്യ​മ​ല്ലെ​ങ്കി​ലും പുറത്തു കടന്നു കഴിഞ്ഞാൽ കാര്യങ്ങൾ അതിലും മോശ​മാ​യി​രി​ക്കാൻ കഴിയും എന്ന്‌ ഓർമ്മി​ക്കുക.

[59-ാം പേജിലെ ചിത്രങ്ങൾ]

സ്വന്ത നിലയിൽ ജീവി​ക്കു​ന്ന​തിന്‌ ആവശ്യ​മായ വൈദ​ഗ്‌ദ്ധ്യ​ങ്ങൾ വീട്ടിൽ വച്ചു പഠിക്കാൻ കഴിയും