വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത്‌ എന്തുകൊണ്ട്‌?

ഡാഡിയും മമ്മിയും തല്ലിപ്പിരിഞ്ഞത്‌ എന്തുകൊണ്ട്‌?

അധ്യായം 4

ഡാഡി​യും മമ്മിയും തല്ലിപ്പി​രി​ഞ്ഞത്‌ എന്തു​കൊണ്ട്‌?

“എന്റെ ഡാഡി ഞങ്ങളെ ഉപേക്ഷി​ച്ചു​പോ​യത്‌ ഞാൻ ഓർമ്മി​ക്കു​ന്നു. എന്താണ്‌ സംഭവി​ക്കു​ന്നത്‌ എന്ന്‌ ഞങ്ങൾക്ക്‌ വാസ്‌ത​വ​ത്തിൽ അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. മമ്മി ജോലിക്ക്‌ പോ​കേ​ണ്ടി​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ എപ്പോ​ഴും തനിച്ചാ​യി​രു​ന്നു. ചില​പ്പോൾ ഞങ്ങൾ വെറുതെ ജന്നലി​ന​ടു​ത്തു​പോ​യി ഇരുന്നു മമ്മിയും ഞങ്ങളെ ഉപേക്ഷി​ച്ചു പോയ​താ​ണോ എന്ന്‌ വിചാ​ര​പ്പെ​ടു​മാ​യി​രു​ന്നു. . . . ”—വിവാ​ഹ​മോ​ചനം നേടിയ കുടും​ബ​ത്തിൽ നിന്നുളള ഒരു പെൺകു​ട്ടി.

ഒരുവന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ചനം ഒരു ലോകാ​വ​സാ​നം പോലെ ആയിരി​ക്കാൻ കഴിയും, എക്കാല​വും നിലനിൽക്കാൻ തക്ക ദുരിതം ഉളവാ​ക്കുന്ന ഒരു കൊടും​വി​പത്ത്‌. അതു മിക്ക​പ്പോ​ഴും ലജ്ജ, കോപം, ഉൽക്കണ്‌ഠ, ഉപേക്ഷി​ക്ക​പ്പെ​ട്ടേ​ക്കു​മോ എന്ന ഭയം, കുററ​ബോ​ധം, മ്ലാനത, ആഴമായ നഷ്ടബോ​ധം തുടങ്ങിയ വികാ​ര​ങ്ങൾക്ക്‌—പകരം​വീ​ട്ടാ​നു​ളള ഒരു ആഗ്രഹ​ത്തി​നു​പോ​ലും—തിരി​കൊ​ളു​ത്തു​ന്നു.

നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ഈ അടുത്ത കാലത്ത്‌ വേർപി​രി​ഞ്ഞി​രി​ക്കു​ന്നു​വെ​ങ്കിൽ അത്തരം വികാ​രങ്ങൾ നിങ്ങൾക്കും അനുഭ​വ​പ്പെ​ടു​ന്നു​ണ്ടാ​യി​രി​ക്കാം. ഏതായാ​ലും, ഒരു പിതാ​വും മാതാ​വും കൂടെ നിങ്ങളെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നാണ്‌ നമ്മുടെ സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചത്‌. (എഫേസ്യർ 6:1-3) എന്നാൽ നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ഒരു പിതാ​വി​ന്റെ അല്ലെങ്കിൽ മാതാ​വി​ന്റെ അനുദിന സാന്നി​ദ്ധ്യം നിങ്ങൾക്കു നഷ്ടമാ​യി​രി​ക്കു​ന്നു. “ഞാൻ വാസ്‌ത​വ​ത്തിൽ എന്റെ പിതാ​വി​നെ ബഹുമാ​നി​ച്ചി​രു​ന്നു, അദ്ദേഹ​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌തു,” ഏഴുവ​യ​സ്സു​ള​ള​പ്പോൾ അപ്പനും അമ്മയും വേർപി​രിഞ്ഞ പോൾ ആവലാതി പറയുന്നു. “എന്നാൽ ഞങ്ങളുടെ മേലുളള അവകാശം ലഭിച്ചത്‌ മമ്മിക്കാ​യി​രു​ന്നു.”

മാതാ​പി​താ​ക്കൾ വേർപി​രി​യു​ന്ന​തി​ന്റെ കാരണം

മിക്ക​പ്പോ​ഴും മാതാ​പി​താ​ക്കൾ അവരുടെ പ്രശ്‌നങ്ങൾ നന്നായി മറച്ചു​വ​ച്ചി​ട്ടുണ്ട്‌. ഒരു കൊച്ചു​കു​ട്ടി​യാ​യി​രി​ക്കെ മാതാ​പി​താ​ക്കൾ വേർപി​രിഞ്ഞ ലിൻ പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ വഴക്കടി​ക്കു​ന്നത്‌ കണ്ടതായി ഞാൻ ഓർമ്മി​ക്കു​ന്നില്ല. അവർ പൊരു​ത്ത​പ്പെട്ടു കഴിഞ്ഞി​രു​ന്നു എന്നാണ്‌ ഞാൻ കരുതി​യത്‌.” മാതാ​പി​താ​ക്കൾ വഴക്കു​ണ്ടാ​ക്കു​ന്നി​ട​ത്തു​പോ​ലും അവർ യഥാർത്ഥ​ത്തിൽ വേർപി​രി​യു​മ്പോൾ അതൊരു ഞെട്ടലു​ള​വാ​ക്കു​ന്നു!

മിക്കവ​രു​ടെ കാര്യ​ത്തി​ലും വേർപി​രി​യൽ സംഭവി​ക്കു​ന്നത്‌ ആരെങ്കി​ലും ഒരാൾ ലൈം​ഗിക കാര്യ​ങ്ങ​ളിൽ അവിശ്വ​സ്‌തത കാണി​ക്കു​മ്പോ​ഴാണ്‌. നിരപ​രാ​ധി​യായ ഇണയെ വിവാ​ഹ​മോ​ചനം നേടാൻ ദൈവം അനുവ​ദി​ക്കു​ന്നു. (മത്തായി 19:9) മററു ചിലരു​ടെ സംഗതി​യിൽ “കോപ​വും അട്ടഹാ​സ​വും അസഭ്യ​സം​സാ​ര​വും” അവരിൽ ഒരാൾക്ക്‌ തന്റെയും കുട്ടി​ക​ളു​ടെ​യും ശാരീ​രിക സുരക്ഷി​ത​ത്വം സംബന്ധിച്ച്‌ ഭയം തോന്നാൻ ഇടയാ​ക്ക​ത്ത​ക്ക​വണ്ണം അക്രമാ​സ​ക്ത​മാ​യി​ത്തീർന്നി​ട്ടുണ്ട്‌.—എഫേസ്യർ 4:31.

ചിലർ വിവാ​ഹ​മോ​ചനം നേടു​ന്നത്‌ വെറും നിസ്സാ​ര​കാ​ര​ണ​ങ്ങ​ളു​ടെ പേരി​ലാണ്‌ എന്ന്‌ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അവരുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു പകരം തങ്ങൾ ‘അസന്തു​ഷ്ട​രാ​ണെ​ന്നോ’ അല്ലെങ്കിൽ ‘ഇപ്പോൾ ഞങ്ങൾ തമ്മിൽ സ്‌നേഹം ഇല്ല’ എന്നോ പറഞ്ഞു​കൊണ്ട്‌ സ്വാർത്ഥ​പ​ര​മാ​യി വിവാ​ഹ​മോ​ചനം നേടുന്നു. “വിവാ​ഹ​മോ​ച​നത്തെ വെറു​ത്തി​രി​ക്കുന്ന” ദൈവ​ത്തിന്‌ ഇത്‌ അനിഷ്ട​ക​ര​മാണ്‌. (മലാഖി 2:16) തങ്ങളുടെ ഇണകൾ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്ന​തി​ന്റെ പേരിൽ ചിലർ വിവാ​ഹ​ബന്ധം ഉപേക്ഷി​ക്കും എന്ന്‌ യേശു​വും സൂചി​പ്പി​ച്ചു.—മത്തായി 10:34-36.

സംഗതി എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിശബ്ദത പാലി​ക്കാൻ തിരു​മാ​നി​ച്ചു എന്നതോ വിവാ​ഹ​മോ​ചനം സംബന്ധിച്ച നിങ്ങളു​ടെ ചോദ്യ​ങ്ങൾക്ക്‌ അവർ അവ്യക്ത​മായ മറുപ​ടി​കൾ മാത്രമേ തന്നുളളു എന്നതോ അവർ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നില്ല എന്ന്‌ അർത്ഥമാ​ക്കു​ന്നില്ല. a അവർ സഹി​ക്കേണ്ടി വന്ന ദ്രോ​ഹ​ത്തിൽ ആമഗ്നരാ​യി​രി​ക്കു​മ്പോൾ വിവാ​ഹ​മോ​ച​ന​ത്തെ​പ്പ​ററി നിങ്ങ​ളോട്‌ സംസാ​രി​ക്കുക പ്രയാ​സ​മാ​ണെന്ന്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ കണ്ടെത്തി​യേ​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 24:10) തങ്ങളുടെ തന്നെ പരാജ​യ​ങ്ങ​ളെ​പ്പ​ററി സമ്മതി​ക്കേ​ണ്ടി​വ​രു​ന്നത്‌ പ്രയാ​സ​വും, ലജ്ജാക​ര​വു​മാ​യി അവർക്കു അനുഭ​വ​പ്പെ​ടു​ക​യും ചെയ്‌തേ​ക്കാം.

നിങ്ങൾക്ക്‌ ചെയ്യാൻ കഴിയു​ന്നത്‌

നിങ്ങളു​ടെ ഉൽക്കണ്‌ഠകൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി ശാന്തമാ​യി ചർച്ച ചെയ്യാൻ കഴിയുന്ന ഉചിത​മായ സമയം കണ്ടുപി​ടി​ക്കാൻ ശ്രമി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 25:11) വിവാ​ഹ​മോ​ചനം നിമിത്തം നിങ്ങൾ എത്ര​ത്തോ​ളം ദുഃഖി​ത​രും സംഭ്രാ​ന്ത​രു​മാ​ണെന്ന്‌ അവരെ അറിയി​ക്കുക. ഒരുപക്ഷേ അവർ നിങ്ങൾക്ക്‌ തൃപ്‌തി​ക​ര​മായ ഒരു വിശദീ​ക​രണം നല്‌കും. ഇല്ലെങ്കി​ലും നിരാ​ശി​ത​രാ​ക​രുത്‌. തന്റെ ശിഷ്യൻമാർക്ക്‌ വഹിക്കാൻ കഴിയാഞ്ഞ വിവരങ്ങൾ യേശു​വും അവരിൽ നിന്ന്‌ മറച്ചു​വ​ച്ചി​ല്ലേ? (യോഹ​ന്നാൻ 16:12) മാത്ര​വു​മല്ല നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ ചില കാര്യങ്ങൾ സ്വകാ​ര്യ​മാ​യി വയ്‌ക്കാ​നു​ളള അവകാ​ശ​മി​ല്ലേ?

അവസാ​ന​മാ​യി, വിവാ​ഹ​മോ​ചനം, അതിന്റെ കാരണം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, അവർ തമ്മിലു​ളള—നിങ്ങളു​മാ​യി​ട്ടല്ല—ഒരു പ്രശ്‌ന​മാ​ണെ​ന്നത്‌ മനസ്സി​ലാ​ക്കുക! വിവാ​ഹ​മോ​ചനം നടത്തിയ 60 കുടും​ബ​ങ്ങളെ സംബന്ധിച്ച അവരുടെ പഠനത്തിൽ വാല്ലെർസ്‌റ​റീ​നും കെല്ലി​യും കണ്ടെത്തി​യത്‌ ദമ്പതികൾ വിവാ​ഹ​മോ​ച​ന​ത്തിന്‌ കുററ​പ്പെ​ടു​ത്തി​യത്‌ അന്യോ​ന്യ​വും, അവരുടെ തൊഴി​ലു​ട​മ​ക​ളെ​യും, സ്വന്തം കുടും​ബാം​ഗ​ങ്ങ​ളെ​യും, സുഹൃ​ത്തു​ക്ക​ളെ​യും ആണെന്നാണ്‌. എന്നാൽ ആ ഗവേഷകർ പറയുന്നു: “രസാവ​ഹ​മാ​യി അവരിൽ ആരും അവരുടെ കുട്ടി​കളെ കുററ​പ്പെ​ടു​ത്തി​യില്ല.” നിങ്ങ​ളോ​ടു​ളള നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ വികാ​ര​ങ്ങൾക്ക്‌ മാററ​മൊ​ന്നും വന്നിട്ടില്ല.

സമയത്തി​ന്റെ സൗഖ്യ​മാ​ക്കൽ ഫലം

“സൗഖ്യ​മാ​ക്കാ​നൊ​രു സമയ”മുണ്ട്‌. (സഭാ​പ്ര​സം​ഗി 3:3) ഒടിഞ്ഞ ഒരു അസ്ഥി​പോ​ലെ​യു​ളള അക്ഷരീ​യ​മായ ശാരീ​രിക ക്ഷതം പൂർണ്ണ​മാ​യി സൗഖ്യ​മാ​കാൻ ആഴ്‌ച​ക​ളോ മാസങ്ങ​ളോ ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, വൈകാ​രിക ക്ഷതങ്ങളും സൗഖ്യ​മാ​കാൻ സമയ​മെ​ടു​ക്കും.

ഒരു വിവാ​ഹ​മോ​ചനം കഴിഞ്ഞ്‌ ഒന്നുരണ്ടു വർഷത്തി​നു​ള​ളിൽ “വ്യാപ​ക​മായ ഭയവും ദു:ഖവും ഞെട്ടലു​ള​വാ​ക്കിയ അവിശ്വ​സ​നീ​യ​ത​യും . . . മങ്ങുക​യോ പൂർണ്ണ​മാ​യി അപ്രത്യ​ക്ഷ​മാ​വു​ക​യോ ചെയ്യുന്നു” എന്നാണ്‌ വിവാ​ഹ​മോ​ചനം സംബന്ധിച്ച ഗവേഷ​ക​രായ വാല്ലെർസ്‌റ​റീ​നും കെല്ലി​യും കണ്ടെത്തി​യത്‌. ഒരു വിവാ​ഹ​മോ​ച​നത്തെ തുടർന്നു​ളള ഏററം മോശ​മായ അവസ്ഥ മൂന്നു വർഷം​കൊണ്ട്‌ അവസാ​നി​ക്കു​ന്നു എന്നാണ്‌ ചില വിദഗ്‌ദ്ധർ കരുതു​ന്നത്‌. ഇത്‌ ഒരു നീണ്ട കാലയ​ള​വാ​യി തോന്നി​യേ​ക്കാം, എന്നാൽ നിങ്ങളു​ടെ ജീവിതം സുസ്ഥി​ര​മാ​കു​ന്ന​തി​നു മുമ്പ്‌ ഇനിയും വളരെ​യ​ധി​കം കാര്യങ്ങൾ സംഭവി​ക്കേ​ണ്ട​താ​യി​ട്ടുണ്ട്‌.

വിവാ​ഹ​മോ​ച​ന​ത്താൽ താറു​മാ​റായ ഭവന ദിനചര്യ പുനഃ​ക്ര​മീ​ക​രി​ക്കുക എന്നതാണ്‌ ഒരു സംഗതി, നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ വൈകാ​രി​ക​മാ​യി സ്വന്തം കാലിൽ ഉറച്ചു നിൽക്കാ​റാ​കു​ന്ന​തി​നും സമയം ആവശ്യ​മാണ്‌. ഒരുപക്ഷേ അപ്പോൾ മാത്ര​മാ​യി​രി​ക്കും നിങ്ങൾക്ക്‌ ആവശ്യ​മായ പിന്തുണ നൽകാൻ അവർക്ക്‌ കഴിയുക. നിങ്ങളു​ടെ ജീവിതം വീണ്ടും ക്രമീ​കൃ​ത​മായ ഒരു രീതി വീണ്ടെ​ടു​ക്കു​മ്പോൾ നിങ്ങൾക്ക്‌ ഒരു സാധാരണ നില കൈവ​രി​ക്കാൻ കഴിയും.

എന്നിരു​ന്നാ​ലും, ശലോ​മോൻ ഈ മുന്നറി​യിപ്പ്‌ നൽകി: “‘പണ്ടത്തെ​ക്കാ​ലം ഇപ്പോ​ഴ​ത്തേ​തി​ലും നല്ലതാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്ന്‌ നീ ചോദി​ക്ക​രുത്‌, അതേപ്പ​ററി നീ ചോദി​ക്കു​ന്നത്‌ ജ്ഞാനം നിമി​ത്തമല്ല.” (സഭാ​പ്ര​സം​ഗി 7:10) കഴിഞ്ഞ​കാ​ലത്തെ സംബന്ധിച്ച ചിന്ത ഇപ്പോ​ഴത്തെ അവസ്ഥ സംബന്ധിച്ച്‌ നിങ്ങളെ അന്ധരാ​ക്കി​യേ​ക്കാം. വിവാ​ഹ​മോ​ച​ന​ത്തിന്‌ മുമ്പ്‌ നിങ്ങളു​ടെ കുടും​ബ​ത്തി​ലെ അവസ്ഥ എന്തായി​രു​ന്നു? “വളരെ​യ​ധി​കം വഴക്കും ഒച്ചപ്പാ​ടും ചീത്തവി​ളി​യും” ഉണ്ടായി​രു​ന്നു എന്ന്‌ ആന്നെററ്‌ സമ്മതി​ക്കു​ന്നു. ഇപ്പോൾ നിങ്ങൾക്ക്‌ കുടും​ബ​ത്തിൽ സമാധാ​നം ഉണ്ടായി​രി​ക്കു​മ​ല്ലോ?

‘എനിക്ക്‌ അവരെ വീണ്ടും ഒന്നിപ്പി​ക്കാൻ കഴിയും’

തങ്ങളുടെ മാതാ​പി​താ​ക്കളെ വീണ്ടും ഒരുമി​പ്പി​ക്കാം എന്ന സ്വപ്‌നം ചില ചെറു​പ്പ​ക്കാർ വച്ചുപു​ലർത്തു​ന്നു, ഒരുപക്ഷേ മാതാ​പി​താ​ക്കൾ പുനർവി​വാ​ഹം ചെയ്‌ത​ശേഷം പോലും അവർ അത്തരം ദിവാ​സ്വ​പ്‌നങ്ങൾ ഉപേക്ഷി​ച്ചു​ക​ള​യാൻ തയ്യാറല്ല!

എന്നിരു​ന്നാ​ലും, വിവാ​ഹ​മോ​ചനം നടന്നു എന്ന വസ്‌തുത നിഷേ​ധി​ക്കു​ന്ന​തി​നാൽ യാതൊ​രു മാററ​വും വരുത്താൻ കഴിയില്ല. എത്രമാ​ത്രം കണ്ണീ​രൊ​ഴു​ക്കി​യാ​ലും യാചി​ച്ചാ​ലും പദ്ധതികൾ ആവിഷ്‌ക്ക​രി​ച്ചാ​ലും അവരെ വീണ്ടും തിരികെ വരുത്താൻ കഴിയാ​തെ​യു​മി​രു​ന്നേ​ക്കാം. അതു​കൊണ്ട്‌ സാദ്ധ്യ​ത​യി​ല്ലാത്ത കാര്യ​ങ്ങ​ളെ​പ്പ​ററി ചിന്തിച്ച്‌ നിങ്ങ​ളെ​ത്തന്നെ ദണ്ഡിപ്പി​ക്കു​ന്ന​തെ​ന്തിന്‌? (സദൃശ​വാ​ക്യ​ങ്ങൾ 13:12) “ഉപേക്ഷി​ച്ചു കളയാൻ ഒരു സമയമുണ്ട്‌” എന്ന്‌ ശലോ​മോൻ പറഞ്ഞു. (സഭാ​പ്ര​സം​ഗി 3:6) അതു​കൊണ്ട്‌ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ വാസ്‌ത​വി​ക​ത​യും സ്ഥിരത​യും അംഗീ​ക​രി​ക്കുക. നിങ്ങൾ ആ സാഹച​ര്യ​ത്തെ വിജയ​ക​ര​മാ​യി നേരി​ടു​ന്ന​തി​ലേ​ക്കു​ളള ഒരു വലിയ ചുവടു വയ്‌പാ​ണത്‌.

നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി യോജി​പ്പി​ലാ​കൽ

നിങ്ങളു​ടെ ജീവിതം തകർത്ത​തിന്‌ ഉചിത​മാ​യി​ത്തന്നെ നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ ദേഷ്യ​ത്തി​ലാ​യി​രി​ക്കും. ഒരു യുവാവ്‌ വളരെ വേദന​യോ​ടെ പറഞ്ഞു: “എന്റെ മാതാ​പി​താ​ക്കൾ സ്വാർത്ഥ​രാ​യി​രു​ന്നു. അവർ വാസ്‌ത​വ​ത്തിൽ ഞങ്ങളെ​പ്പ​റ​റി​യോ അവർ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങളെ എങ്ങനെ ബാധി​ക്കു​മെ​ന്നോ ചിന്തി​ച്ചില്ല. അവർ അവരുടെ പ്ലാനു​ക​ളു​മാ​യി മുമ്പോ​ട്ടു പോയി.” ഇതു വാസ്‌ത​വ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ കോപ​ത്തി​ന്റെ​യും കയ്‌പ്പി​ന്റെ​യും ഒരു ഭാരവും പേറി, നിങ്ങൾക്കു​തന്നെ ദ്രോഹം ചെയ്യാതെ നിങ്ങൾക്ക്‌ നിങ്ങളു​ടെ ജീവിതം മുമ്പോ​ട്ടു കൊണ്ടു​പോ​കാൻ കഴിയു​മോ?

ബൈബിൾ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “എല്ലാ കൈപ്പും കോപ​വും ക്രോ​ധ​വും . . . നിങ്ങളെ വിട്ടു​പോ​കട്ടെ . . . നിങ്ങൾ തമ്മിൽ ദയയും മനസ്സലി​വും ഉളളവ​രാ​യി അന്യോ​ന്യം സൗജന്യ​മാ​യി ക്ഷമിപ്പിൻ.” (എഫേസ്യർ 4:31, 32) ഇത്ര കഠിന​മാ​യി നിങ്ങളെ ദ്രോ​ഹി​ച്ചി​ട്ടു​ളള ഒരാ​ളോട്‌ നിങ്ങൾക്കെ​ങ്ങനെ ക്ഷമിക്കാൻ കഴിയും? നിങ്ങളു​ടെ മാതാ​പി​താ​ക്കളെ വസ്‌തു​നി​ഷ്‌ഠ​മായ ഒരു വിധത്തിൽ—തെററു​പ​റ​റുന്ന അപൂർണ്ണ മനുഷ്യ​രാ​യി—വീക്ഷി​ക്കാൻ ശ്രമി​ക്കുക. അതെ, മാതാ​പി​താ​ക്ക​ളും, ‘പാപം ചെയ്യു​ക​യും ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.’ (റോമർ 3:23) ഇതു തിരി​ച്ച​റി​യു​ന്നത്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി യോജി​പ്പി​ലാ​കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കും.

നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു പറയുക

“എന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ചനം സംബന്ധിച്ച്‌ എനിക്കു​ണ്ടാ​യി​രുന്ന വികാരം എന്തെന്ന്‌ ഞാൻ യഥാർത്ഥ​ത്തിൽ അവരോട്‌ ഒരിക്ക​ലും പറഞ്ഞി​ട്ടില്ല,” ഞങ്ങൾ അഭിമു​ഖ​സം​ഭാ​ഷണം നടത്തി​യ​പ്പോൾ ഒരു ചെറു​പ്പ​ക്കാ​രൻ പറഞ്ഞു. ആദ്യം നിർവി​കാ​ര​നാ​യി കാണ​പ്പെ​ട്ടെ​ങ്കി​ലും പിന്നീട്‌ തന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ച​ന​ത്തെ​പ്പ​ററി സംസാ​രി​ച്ച​പ്പോൾ ആ ചെറു​പ്പ​ക്കാ​രൻ വികാ​ര​ത​ര​ളി​ത​നാ​യി​ത്തീർന്നു—കരയു​ക​പോ​ലും ചെയ്‌തു. വളരെ​ക്കാ​ല​മാ​യി അടക്കി​വ​ച്ചി​രുന്ന വികാ​രങ്ങൾ പുറത്തു​വന്നു. അതിൽ ആശ്ചര്യം തോന്നിയ അവൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “അതെപ്പ​ററി തുറന്നു സംസാ​രി​ച്ചത്‌ എന്നെ യഥാർത്ഥ​ത്തിൽ സഹായി​ച്ചു.”

നിങ്ങ​ളെ​ത്ത​ന്നെ ഒററ​പ്പെ​ടു​ത്തു​ന്ന​തി​നു പകരം ആരോ​ടെ​ങ്കി​ലും തുറന്നു പറയു​ന്നത്‌ സഹായ​ക​മാ​ണെന്ന്‌ നിങ്ങളും കണ്ടെത്തി​യേ​ക്കാം. നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു​വെ​ന്നും നിങ്ങളു​ടെ ഭയപ്പാ​ടു​ക​ളും ഉൽക്കണ്‌ഠ​ക​ളും എന്താ​ണെ​ന്നും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ തുറന്നു പറയുക. (സദൃശ​വാ​ക്യ​ങ്ങൾ 23:26 താരത​മ്യം ചെയ്യുക.) പക്വത​യു​ളള ക്രിസ്‌ത്യാ​നി​കൾക്കും സഹായി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ വിവാ​ഹ​മോ​ച​ന​ത്താൽ പിച്ചി​ചീ​ന്ത​പ്പെട്ട തന്റെ കുടും​ബ​ത്തിൽ നിന്ന്‌ കീത്തിന്‌ യാതൊ​രു പിന്തു​ണ​യും ലഭിച്ചില്ല. എന്നാൽ മറെറാ​രി​ടത്ത്‌ അവന്‌ പിന്തുണ കണ്ടെത്താൻ കഴിഞ്ഞു. “ക്രിസ്‌തീയ സഭ എന്റെ കുടും​ബ​മാ​യി​ത്തീർന്നു” എന്ന്‌ കീത്ത്‌ പറയുന്നു.

എല്ലാറ​റി​ലു​മു​പരി, “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” നിങ്ങളു​ടെ സ്വർഗ്ഗീയ പിതാ​വി​ന്റെ അടുത്ത്‌ നിങ്ങൾക്ക്‌ ഒരു ശ്രദ്ധി​ക്കുന്ന കാത്‌ കണ്ടെത്താൻ കഴിയും. (സങ്കീർത്തനം 65:2) തന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ച​നത്തെ വിജയ​ക​ര​മാ​യി തരണം ചെയ്യാൻ തന്നെ സഹായി​ച്ച​തെ​ന്തെന്ന്‌ പോൾ എന്നു പേരുളള ഒരു ചെറു​പ്പ​ക്കാ​രൻ അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ സദാസ​മ​യ​വും പ്രാർത്ഥി​ച്ചു, യഹോവ ഒരു യഥാർത്ഥ വ്യക്തി​യാ​ണെന്ന്‌ എനിക്ക്‌ എപ്പോ​ഴും ബോദ്ധ്യ​വു​മു​ണ്ടാ​യി​രു​ന്നു.”

നിങ്ങളു​ടെ ജീവി​തത്തെ മുമ്പോട്ട്‌ നയിക്കൽ

ഒരു വിവാ​ഹ​മോ​ച​ന​ത്തി​നു​ശേഷം കാര്യങ്ങൾ ഒരിക്ക​ലും മുമ്പ​ത്തെ​പ്പോ​ലെ ആയിരി​ക്കു​ക​യില്ല. എന്നാൽ അതിന്‌ നിങ്ങളു​ടെ ജീവിതം ഫലകര​വും സന്തുഷ്ട​വും ആയിരി​ക്കില്ല എന്ന്‌ അർത്ഥമില്ല. ബൈബിൾ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങൾ ചെയ്യേ​ണ്ടുന്ന കാര്യ​ങ്ങ​ളിൽ അലസരാ​യി​രി​ക്ക​രുത്‌.” (റോമർ 12:11) അതെ, സങ്കടം കൊണ്ടോ ദ്രോഹം മൂലമോ കോപ​ത്താ​ലോ നിശ്ചേ​ഷ്ട​രാ​യി​ത്തീ​രാൻ നിങ്ങ​ളെ​ത്തന്നെ അനുവ​ദി​ക്കു​ന്ന​തി​നു പകരം ജീവിതം മുമ്പോട്ട്‌ കൊണ്ടു​പോ​വുക! നിങ്ങളു​ടെ പഠനകാ​ര്യ​ങ്ങ​ളിൽ മുഴു​കുക. നിങ്ങൾ ചെയ്യാൻ താല്‌പ​ര്യ​പ്പെ​ടുന്ന എന്തെങ്കി​ലും വിനോ​ദ​ത്തൊ​ഴിൽ ചെയ്യുക. “കർത്താ​വി​ന്റെ വേലയിൽ ധാരാളം ചെയ്യാ​നു​ണ്ടാ​യി​രി​ക്കുക.”—1 കൊരി​ന്ത്യർ 15:58.

അതിന്‌ ശ്രമവും നിശ്ചയ​ദാർഢ്യ​വും കുറച്ച്‌ സമയം കടന്നു​പോ​കേ​ണ്ട​തും ആവശ്യ​മാണ്‌. എന്നാൽ കാല​ക്ര​മ​ത്തിൽ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​ത​കർച്ച നിങ്ങളു​ടെ ജീവി​ത​ത്തി​ലെ പ്രമുഖ സംഗതി ആയിരി​ക്കു​ക​യില്ല.

[അടിക്കു​റി​പ്പു​കൾ]

a “തങ്ങൾ പഠന വിധേ​യ​രാ​ക്കിയ [വിവാ​ഹ​മോ​ചനം നേടിയ മാതാ​പി​താ​ക്ക​ളു​ടെ] ഏററം ഇളയകു​ട്ടി​ക​ളിൽ അഞ്ചിൽ നാലു​ഭാ​ഗ​ത്തി​നും മതിയായ ഒരു വിശദീ​ക​ര​ണ​മോ തങ്ങൾക്ക്‌ തുടർന്ന്‌ പരിപാ​ലനം ലഭിക്കും എന്നതു സംബന്ധിച്ച്‌ എന്തെങ്കി​ലും ഉറപ്പോ ലഭിച്ചില്ല” എന്ന്‌ ഗവേഷ​ക​രായ വാല്ലെർസ്‌റ​റീ​നും കെല്ലി​യും കണ്ടെത്തി. “ഫലത്തിൽ ഒരു ദിവസം രാവിലെ അവർ ഉണർന്ന​പ്പോൾ മാതാ​പി​താ​ക്ക​ളിൽ ഒരാൾ സ്ഥലം വിട്ടി​രു​ന്നു.”

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ മാതാ​പി​താ​ക്കൾ തമ്മിൽ പിരി​യു​ന്ന​തി​ന്റെ ചില കാരണങ്ങൾ ഏവയാണ്‌?

◻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ അതെപ്പ​ററി സംസാ​രി​ക്കു​ന്നത്‌ പ്രയാ​സ​മാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവർ സംസാ​രി​ക്കാൻ അത്തരം വിമുഖത കാണി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

◻ കഴിഞ്ഞ കാര്യ​ങ്ങ​ളെ​പ്പ​ററി ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തോ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ വീണ്ടും ഒന്നിപ്പി​ക്കാ​മെ​ന്നു​ളള ദിവാ​സ്വ​പ്‌നം വച്ചു പുലർത്തു​ന്ന​തോ പ്രയോ​ജ​ന​ര​ഹി​ത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ വിവാ​ഹ​മോ​ച​ന​ത്തി​ന്റെ പ്രശ്‌നത്തെ വിജയ​ക​ര​മാ​യി തരണം ചെയ്യാൻ നിങ്ങൾക്കു ചെയ്യാ​വുന്ന ക്രിയാ​ത്മ​ക​മായ ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ നിങ്ങൾക്ക്‌ തോന്നി​യേ​ക്കാ​വുന്ന കോപത്തെ നിങ്ങൾക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?

[36, 37 പേജു​ക​ളി​ലെ ചതുരം]

‘ആ വിവാ​ഹ​മോ​ചനം എന്റെ ജീവി​തത്തെ നശിപ്പി​ക്കു​മോ?’

തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ച​നത്തെ തുടർന്ന്‌ ചില ചെറു​പ്പ​ക്കാർ ഫലത്തിൽ അവരുടെ ജീവിതം നശിപ്പി​ക്കു​ന്നു. ചിലർ സ്‌കൂൾ പഠനം ഉപേക്ഷി​ക്കു​ന്ന​തു​പോ​ലെ​യു​ളള ചില ചിന്താ​ശൂ​ന്യ​മായ തീരു​മാ​നങ്ങൾ എടുക്കു​ന്നു. വിവാ​ഹ​മോ​ചനം നേടി​യ​തിന്‌ തങ്ങളുടെ മാതാ​പി​താ​ക്കളെ ശിക്ഷി​ക്കാ​നെ​ന്ന​വണ്ണം അവർ തങ്ങളുടെ മോഹ​ഭം​ഗ​വും കോപ​വും ദുഷ്‌പെ​രു​മാ​റ​റ​ത്തി​ലൂ​ടെ പ്രകട​മാ​ക്കു​ന്നു. ഡെന്നി ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “എന്റെ മാതാ​പി​താ​ക്ക​ളു​ടെ വിവാ​ഹ​മോ​ച​ന​ത്തി​നു​ശേഷം എനിക്ക്‌ അസന്തു​ഷ്ടി​യും മ്ലാനത​യും അനുഭ​വ​പ്പെട്ടു. സ്‌കൂ​ളിൽ എനിക്ക്‌ പ്രശ്‌നങ്ങൾ അനുഭ​വ​പ്പെട്ടു തുടങ്ങി, ഞാൻ ഒരു വർഷം തോൽക്കു​ക​യും ചെയ്‌തു. അതിനു​ശേഷം . . . ഞാൻ ക്ലാസ്സിലെ വിഡ്‌ഢി​വേ​ഷ​ക്കാ​ര​നാ​യി മാറി, ഞാൻ വളരെ​യ​ധി​കം വഴക്കു​ക​ളിൽ ഉൾപ്പെട്ടു.”

ഞെട്ടി​പ്പി​ക്കുന്ന പെരു​മാ​ററം ഒരുവന്റെ മാതാ​പി​താ​ക്ക​ളു​ടെ ശ്രദ്ധ ആകർഷി​ച്ചേ​ക്കാം. എന്നാൽ ഇപ്പോൾതന്നെ വളരെ​യ​ധി​കം സമ്മർദ്ദങ്ങൾ ഉളള ഒരു സാഹച​ര്യ​ത്തോട്‌ സമ്മർദ്ദങ്ങൾ കൂട്ടുന്നു എന്നതല്ലാ​തെ യഥാർത്ഥ​ത്തിൽ എന്തു നേട്ടമാണ്‌ അതു​കൊണ്ട്‌ ഉണ്ടാവുക? വാസ്‌ത​വ​ത്തിൽ തെററു ചെയ്യു​ന്ന​തി​നാൽ ശിക്ഷി​ക്ക​പ്പെ​ടു​ന്നത്‌ അതു ചെയ്‌ത​യാ​ളാണ്‌. (ഗലാത്യർ 6:7) നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും കഷ്ടപ്പെ​ടു​ന്നുണ്ട്‌ എന്ന്‌ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അവർ നിങ്ങളെ അവഗണി​ക്കു​ന്ന​താ​യി തോന്നു​ന്നു​വെ​ങ്കിൽ അത്‌ ദുരു​ദ്ദേ​ശ്യ​ത്തോ​ടെയല്ല. ഡെന്നി​യു​ടെ അമ്മ ഇപ്രകാ​രം ഏററു​പ​റഞ്ഞു: “ഞാൻ തീർച്ച​യാ​യും എന്റെ കുട്ടി​കളെ അവഗണി​ച്ചു. വിവാ​ഹ​മോ​ച​ന​ത്തി​നു​ശേഷം ഞാൻ തന്നെ വല്ലാത്ത കുഴഞ്ഞ അവസ്ഥയി​ലാ​യി​രു​ന്നു. എനിക്ക്‌ അവരെ സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.”

എബ്രായർ 12:13-ൽ ബൈബിൾ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “മുടന്തു​ള​ളത്‌ ഉളുക്കി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തിന്‌ നിങ്ങളു​ടെ പാദങ്ങൾക്ക്‌ പാത നേരെ​യാ​ക്കു​ന്ന​തിൽ തുടരുക.” മാതാ​പി​താ​ക്ക​ളിൽ നിന്നുളള ശിക്ഷണം ഇല്ലാത്ത​പ്പോൾ പോലും ദുഷ്‌പെ​രു​മാ​റ​റ​ത്തിന്‌ യാതൊ​രു ന്യായീ​ക​ര​ണ​വു​മില്ല. (യാക്കോബ്‌ 4:17) നിങ്ങളു​ടെ പ്രവൃത്തി സംബന്ധിച്ച ഉത്തരവാ​ദി​ത്വം സ്വയം ഏറെറ​ടു​ക്കു​ക​യും ആത്മനി​യ​ന്ത്രണം പാലി​ക്കു​ക​യും ചെയ്യുക.—1 കൊരി​ന്ത്യർ 9:27.

വീടു​വിട്ട്‌ ഇറങ്ങി​പ്പോ​കു​ന്ന​തു​പോ​ലു​ളള ചിന്താ​ശൂ​ന്യ​മായ തീരു​മാ​നങ്ങൾ എടുക്കു​ന്ന​തും ഒഴിവാ​ക്കുക. “സൂക്ഷ്‌മ​ബു​ദ്ധി തന്റെ കാലടി​കൾ സൂക്ഷി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 14:15) ഈ ഘട്ടത്തിൽ നിങ്ങളെ ശ്രദ്ധി​ക്കാൻ കഴിയാ​ത്ത​വണ്ണം നിങ്ങളു​ടെ മാതാ​പി​താ​ക്കൾ കുഴഞ്ഞ അവസ്ഥയി​ലാ​ണെ​ങ്കിൽ നിങ്ങളു​ടെ തീരു​മാ​നങ്ങൾ സംബന്ധിച്ച്‌ പ്രായ​മു​ളള ഒരു സുഹൃ​ത്തി​നോട്‌ എന്തു​കൊണ്ട്‌ സംസാ​രി​ച്ചു​കൂ​ടാ?

അപ്പോ​ഴും നിങ്ങൾക്ക്‌ ഭാവിയെ സംബന്ധിച്ച്‌ പല ഉൽക്കണ്‌ഠ​ക​ളും ഉണ്ടായി​രി​ക്കാം. നിങ്ങളു​ടെ മാതാ​പി​താ​ക്കൾ അവരുടെ വിവാ​ഹ​ജീ​വി​ത​ത്തിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ വിജയ​ക​ര​മായ ഒരു വിവാ​ഹ​ജീ​വി​തം ആസ്വദി​ക്കു​ന്ന​തി​നു​ളള ഭാവി പ്രതീ​ക്ഷ​യെ​പ്പ​ററി നിങ്ങൾ ഉൽക്കണ്‌ഠ​പ്പെ​ടു​ന്നത്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ളളു. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ വൈവാ​ഹിക അസന്തുഷ്ടി—ത്വക്കി​ലു​ണ്ടാ​കുന്ന പുളളി​ക്കു​ത്തു​കൾ പോലെ, മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ പാരമ്പ​ര്യ​മാ​യി ലഭിക്കു​ന്നതല്ല. നിങ്ങൾ തികച്ചും വ്യത്യ​സ്‌ത​നായ ഒരു വ്യക്തി​യാണ്‌, നിങ്ങളു​ടെ ഏതെങ്കി​ലും ഭാവി​വി​വാ​ഹം എങ്ങനെ​യു​ള​ള​താ​യി​രി​ക്കും എന്നത്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ പരാജ​യത്തെ ആശ്രയി​ച്ചല്ല, മറിച്ച്‌ നിങ്ങളും നിങ്ങളു​ടെ ഇണയും ഏതള​വോ​ളം ദൈവ​ത്തി​ന്റെ വചനം ബാധക​മാ​ക്കും എന്നതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

നിങ്ങൾ ആവശ്യ​പ്പെ​ടാ​തെ​തന്നെ നിങ്ങൾക്ക്‌ ലഭിച്ചു​കൊ​ണ്ടി​രുന്ന ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം, പണം എന്നിവ സംബന്ധി​ച്ചും നിങ്ങൾ ഉൽക്കണ്‌ഠ​പ്പെ​ടു​ന്ന​താ​യി നിങ്ങൾ കണ്ടെത്തി​യേ​ക്കാം. എന്നിരു​ന്നാ​ലും സാധാ​ര​ണ​യാ​യി ഒരു വിവാ​ഹ​മോ​ച​ന​ത്തി​നു​ശേഷം മക്കളെ പരിപാ​ലി​ക്കാ​നു​ളള മാർഗ്ഗം മാതാ​പി​താ​ക്കൾതന്നെ കണ്ടെത്തു​ന്നു, അതിനു​വേണ്ടി മമ്മി ഒരു ലൗകിക ജോലി ഏറെറടുക്കേണ്ടതാവശ്യമായിരുന്നെങ്കിൽപോലും അങ്ങനെ ചെയ്യുന്നു. എന്നിരു​ന്നാ​ലും സർ​വൈ​വിംഗ്‌ ദി ബ്രേക്കപ്പ്‌ (തകർച്ചയെ അതിജീ​വി​ക്കൽ) എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “കുടും​ബ​ത്തി​ലെ എല്ലാ അംഗങ്ങ​ളു​ടെ​യും ജീവി​ത​നി​ല​വാ​ര​ത്തിന്‌ നിർബ​ന്ധ​മാ​യും ഒരു അധോ​ഗ​തിക്ക്‌ ഇടയാ​ക്കി​ക്കൊണ്ട്‌, ഒരിക്കൽ ഒരു കുടും​ബത്തെ പോറ​റി​യി​രുന്ന വക കൊണ്ട്‌ ഇപ്പോൾ രണ്ടു കുടും​ബ​ങ്ങളെ പോ​റേ​റ​ണ്ടി​യി​രി​ക്കു​ന്നു.”

അതു​കൊണ്ട്‌, പുതിയ വസ്‌ത്രങ്ങൾ പോലെ, ഒരിക്കൽ നിങ്ങൾക്ക്‌ ലഭിച്ചി​രുന്ന ചില വസ്‌തു​ക്കൾ കൂടാതെ കഴിഞ്ഞു​കൂ​ടാൻ നിങ്ങൾ ശീലി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. എന്നാൽ ബൈബിൾ നമ്മെ ഇപ്രകാ​രം അനുസ്‌മ​രി​പ്പി​ക്കു​ന്നു: “നാം ഈ ലോക​ത്തി​ലേക്ക്‌ യാതൊ​ന്നും കൊണ്ടു​വ​ന്നി​ട്ടില്ല, ഇവിടെ നിന്ന്‌ യാതൊ​ന്നും കൊണ്ടു​പോ​കാ​നും കഴിയു​ക​യില്ല. അതു​കൊണ്ട്‌ ഉൺമാ​നും ഉടുപ്പാ​നും ഉണ്ടെങ്കിൽ നമുക്ക്‌ അതിൽ സംതൃ​പ്‌ത​രാ​യി​രി​ക്കാം.” (1 തിമൊ​ഥെ​യോസ്‌ 6:7, 8) ഒരുപക്ഷേ ഒരു പുതിയ കുടുംബ ബജററ്‌ തയ്യാറാ​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ സഹായി​ക്കാൻ പോലും കഴി​ഞ്ഞേ​ക്കും. യഹോവ “പിതാ​വി​ല്ലാത്ത ബാലൻമാർക്ക്‌ ഒരു പിതാ​വാ​ണെ​ന്നും” കൂടെ ഓർമ്മി​ക്കുക. (സങ്കീർത്തനം 68:5) നിങ്ങളു​ടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ അവൻ ആഴമായ താൽപ​ര്യ​മു​ള​ള​വ​നാണ്‌ എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും.

“യൗവന​ത്തിൽ നുകം വഹിക്കു​ന്നത്‌ ഒരു ശേഷി​മാ​നായ മനുഷ്യന്‌ നല്ലത്‌,” എന്ന്‌ യിരെ​മ്യാവ്‌ നിരീ​ക്ഷി​ച്ചു. (വിലാ​പങ്ങൾ 3:27) മാതാ​പി​താ​ക്കൾ തമ്മിൽ പിരി​യു​ന്നത്‌ കാണു​ന്ന​തിൽ ഒട്ടും തന്നെ “നൻമ”യില്ല എന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ ഈ മോശ​മായ അനുഭ​വം​പോ​ലും നിങ്ങൾക്ക്‌ പ്രയോ​ജനം ലഭിക്കത്തക്ക വിധത്തിൽ തിരിച്ചു വിടാൻ കഴിയും.

ഗവേഷ​ക​യായ ജൂഡിത്ത്‌ വാലർസ്‌റ​റീൻ ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “[വിവാ​ഹ​മോ​ചനം നേടിയ മാതാ​പി​താ​ക്ക​ളു​ടെ കുട്ടി​കൾക്കി​ട​യി​ലെ] വൈകാ​രി​ക​വും ബൗദ്ധി​ക​വു​മായ വളർച്ച, കുടുംബ പ്രശ്‌ന​ങ്ങ​ളാൽ ത്വരി​പ്പി​ക്ക​പ്പെട്ട വളർച്ച, വിസ്‌മ​യാ​വ​ഹ​വും ചില​പ്പോൾ ഹൃദയ​സ്‌പർശ​ക​വു​മാ​യി​രു​ന്നു. യുവജ​നങ്ങൾ . . . തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ അനുഭ​വങ്ങൾ ഗൗരവ​പൂർവ്വം പരിഗ​ണി​ക്കു​ക​യും തങ്ങളുടെ ഭാവി സംബന്ധിച്ച്‌ സുചി​ന്തി​ത​മായ തീരു​മാ​ന​ങ്ങ​ളി​ലെ​ത്തി​ച്ചേ​രു​ക​യും ചെയ്‌തു. തങ്ങളുടെ മാതാ​പി​താ​ക്കൾക്കു പററിയ പിശകു​കൾ ഒഴിവാ​ക്കാ​നു​ളള മാർഗ്ഗങ്ങൾ കണ്ടുപി​ടി​ക്കു​ന്നതു സംബന്ധിച്ച്‌ അവർ തൽപര​രാ​യി​രു​ന്നു.”

നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ വേർപി​രി​യൽ നിങ്ങളു​ടെ ജീവി​ത​ത്തിൻമേൽ അതിന്റെ അടയാളം അവശേ​ഷി​പ്പി​ക്കും എന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല. എന്നാൽ ആ അടയാളം സാവകാ​ശം മായുന്ന ഒരു പാടാ​ണോ പഴുത്ത വ്രണമാ​ണോ എന്നത്‌ വലിയ ഒരളവു​വരെ നിങ്ങളെ ആശ്രയി​ച്ചി​രി​ക്കു​ന്നു.

[35-ാം പേജിലെ ചിത്രം]

നിങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ വിവാഹം തകരു​ന്നത്‌ കാണുക എന്നത്‌ നിങ്ങൾക്ക്‌ വിഭാ​വനം ചെയ്യാൻ കഴിയു​ന്ന​തി​ലേ​ക്കും ഏററം വേദനാ​ജ​ന​ക​മായ ഒരു അനുഭ​വ​മാ​യി​രി​ക്കാൻ കഴിയും

[38-ാം പേജിലെ ചിത്രം]

ജീവിതം മുമ്പെ​ങ്ങ​നെ​യാ​യി​രു​ന്നു എന്നതി​നെ​പ്പ​ററി ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ കൂടുതൽ മ്ലാനതക്ക്‌ ഇടയാ​ക്കി​യേ​ക്കാം