വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലൈംഗികതയും ധാർമ്മികതയും

ലൈംഗികതയും ധാർമ്മികതയും

ഭാഗം 6

ലൈം​ഗി​ക​ത​യും ധാർമ്മി​ക​ത​യും

യുവജ​ന​ങ്ങ​ളിൽ അനേകർ ആദ്യം പുസ്‌ത​ക​ത്തി​ന്റെ ഈ ഭാഗ​ത്തേക്ക്‌ തിരി​യും എന്നതിന്‌ സംശയ​മില്ല. എന്തു​കൊണ്ട്‌? കാരണം ലൈം​ഗി​ക​ത​യും ധാർമ്മി​ക​ത​യും പോലെ ഇത്രയ​ധി​കം ചോദ്യ​ങ്ങ​ളും വിപരീ​താ​ഭി​പ്രാ​യ​ങ്ങ​ളും—സംഭ്ര​മ​വും—ജനിപ്പി​ക്കുന്ന മറെറാ​രു വിഷയ​വു​മില്ല. എന്നിരു​ന്നാ​ലും ധാർമ്മി​ക​ത​യിൽ ലൈം​ഗിക നടത്ത മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ഭോഷ്‌ക്‌ പറയു​ക​യും വഞ്ചിക്കു​ക​യും ചെയ്യുന്ന ഒരു യുവാ​വിന്‌ ധാർമ്മി​കത ഉണ്ടെന്ന്‌ പറയാൻ കഴിയു​മോ? അല്ലെങ്കിൽ സത്യസ​ന്ധ​ത​യി​ല്ലായ്‌മ ശരിയാ​യി​രി​ക്കുന്ന ഏതെങ്കി​ലും സാഹച​ര്യ​ങ്ങ​ളു​ണ്ടോ? സന്തോ​ഷ​ക​ര​മെന്നു പറയട്ടെ ധാർമ്മി​ക​ത​യു​ടെ സംഗതി​യിൽ ബൈബിൾ നമുക്ക്‌ വ്യക്തവും പ്രാ​യോ​ഗി​ക​വു​മായ ചില മാർഗ്ഗ നിർദ്ദേ​ശങ്ങൾ നൽകുന്നു.