വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എങ്ങനെ വിവാഹത്തിന്‌ മുമ്പേയുളള ലൈംഗികത വേണ്ട എന്ന്‌ വയ്‌ക്കാൻ കഴിയും?

എനിക്ക്‌ എങ്ങനെ വിവാഹത്തിന്‌ മുമ്പേയുളള ലൈംഗികത വേണ്ട എന്ന്‌ വയ്‌ക്കാൻ കഴിയും?

അധ്യായം 24

എനിക്ക്‌ എങ്ങനെ വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​കത വേണ്ട എന്ന്‌ വയ്‌ക്കാൻ കഴിയും?

ററീൻ മാസിക രാജ്യ​വ്യാ​പ​ക​മാ​യി നടത്തിയ ഒരു സർവ്വേ ചെറു​പ്പ​ക്കാ​രായ അതിന്റെ വായന​ക്കാ​രിൽ വളരെ​യ​ധി​കം പേർ പിൻവ​രുന്ന ചോദ്യം സംബന്ധിച്ച്‌ വിവരങ്ങൾ ലഭിക്കാൻ ആഗ്രഹി​ക്കു​ന്നു എന്ന്‌ തെളി​യി​ച്ചു: “ലൈം​ഗിക സമ്മർദ്ദ​ത്തി​നെ​തി​രെ എങ്ങനെ ചെറു​ത്തു​നിൽക്കാൻ കഴിയും.”

സങ്കീർത്ത​നം 119:9-ൽ സങ്കീർത്ത​ന​ക്കാ​രൻ സമാന​മായ ഒരു ചോദ്യം ഉന്നയിച്ചു: “ഒരു യൗവന​ക്കാ​രൻ [അല്ലെങ്കിൽ യൗവന​ക്കാ​രി] തന്റെ നടപ്പിനെ നിർമ്മ​ല​മാ​ക്കു​ന്ന​തെ​ങ്ങനെ?” അതിനു​ളള ഉത്തരം: “നിന്റെ [ദൈവ​ത്തി​ന്റെ] വചന​പ്ര​കാ​രം ജാഗ്രത പുലർത്തു​ന്ന​തി​നാൽ തന്നെ.” എന്നാൽ ശിരോ​ജ്ഞാ​ന​ത്തേ​ക്കാൾ അധികം ആവശ്യ​മാണ്‌. “അധാർമ്മിക ലൈം​ഗി​ക​ത​യെ​പ്പ​ററി ബൈബിൾ എന്തു പറയുന്നു എന്നത്‌ നിങ്ങളു​ടെ മനസ്സി​ലുണ്ട്‌,” ഒരു യുവതി ഏററു​പ​റഞ്ഞു. “എന്നാൽ നിങ്ങളു​ടെ ഹൃദയം ഈ ന്യായ​ങ്ങളെ നിങ്ങളു​ടെ മനസ്സിന്റെ പിമ്പി​ലേക്ക്‌ തളളി​വി​ട്ടു​കൊ​ണ്ടി​രി​ക്കും.” ഉചിത​മാ​യി സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ തുടർന്നു: “ഞാൻ നിന​ക്കെ​തി​രെ പാപം ചെയ്യാ​തി​രി​ക്കാൻ എന്റെ ഹൃദയ​ത്തിൽ നിന്റെ വചനത്തെ നിക്ഷേപം പോലെ സൂക്ഷി​ച്ചി​രി​ക്കു​ന്നു.”—സങ്കീർത്തനം 119:11.

ഹൃദയത്തെ കാത്തു സൂക്ഷി​ക്കു​ക

നിങ്ങളു​ടെ ഹൃദയ​ത്തിൽ ദൈവ​ത്തി​ന്റെ വചനങ്ങൾ നിക്ഷേപം പോലെ സൂക്ഷി​ക്കു​ന്ന​തിന്‌ നിങ്ങൾ ആദ്യം തിരു​വെ​ഴു​ത്തു​ക​ളും ബൈബിൾ അധിഷ്‌ഠിത സാഹി​ത്യ​ങ്ങ​ളും വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. ഇതിന്‌ ദൈവ​നി​യ​മ​ത്തി​ന്റെ മൂല്യ​ത്തെ​പ്പ​ററി നിങ്ങളെ ബോദ്ധ്യ​പ്പെ​ടു​ത്തു​ന്ന​തിന്‌ സഹായി​ക്കാൻ കഴിയും. നേരെ​മ​റിച്ച്‌, ലൈം​ഗി​ക​മാ​യി ഉത്തേജി​പ്പി​ക്കുന്ന കാര്യങ്ങൾ വായി​ക്കു​ക​യോ കേൾക്കു​ക​യോ വീക്ഷി​ക്കു​ക​യോ ചെയ്യു​ന്നത്‌ നിങ്ങളു​ടെ “ലൈം​ഗിക തൃഷ്‌ണ”യെ ഉണർത്തു​ന്നു. (കൊ​ലോ​സ്യർ 3:5) അതു​കൊണ്ട്‌ അത്തരം വിവരങ്ങൾ കർശന​മാ​യി ഒഴിവാ​ക്കുക! മറിച്ച്‌ നിർമ്മ​ല​വും ശുദ്ധവു​മായ കാര്യ​ങ്ങ​ളെ​പ്പ​ററി ധ്യാനി​ക്കുക.

കൂടു​ത​ലാ​യി, ഒരു വ്യക്തി ഒരു നിർമ്മ​ല​ജീ​വി​തം നയിക്കു​ന്നു​വോ എന്നതിൻമേൽ ഒരുവന്റെ അടുത്ത സുഹൃ​ത്തു​ക്കൾക്ക്‌ ഒരു വലിയ സ്വാധീ​ന​മുണ്ട്‌ എന്ന്‌ ഗവേഷ​ണങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പറഞ്ഞു: “നിന്നെ [ദൈവത്തെ] ഭയപ്പെ​ടു​ക​യും നിന്റെ കല്‌പ​ന​കളെ അനുസ​രി​ക്കു​ക​യും ചെയ്യുന്ന എല്ലാവർക്കും ഞാൻ ഒരു പങ്കാളി​യാണ്‌.”—സങ്കീർത്തനം 119:63.

നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ ‘ദൈവ​ത്തി​ന്റെ കല്‌പ​നകൾ അനുസ​രി​ക്കാൻ’ യഥാർത്ഥ​ത്തിൽ കഠിന​ശ്രമം ചെയ്യു​ന്ന​വ​രാ​ണോ? സുഹൃ​ത്തു​ക്ക​ളു​ടെ തെര​ഞ്ഞെ​ടുപ്പ്‌ സംബന്ധിച്ച്‌ ജോന്നാ എന്നു പേരായ യുവതി ഈ നിരീ​ക്ഷണം നടത്തുന്നു: “നിങ്ങൾ യഹോ​വയെ സ്‌നേഹിക്കുന്നവരോടൊപ്പമായിരിക്കുന്നുവെങ്കിൽ നിങ്ങൾ ധാർമ്മി​ക​ത​യെ​പ്പ​ററി സംസാ​രി​ക്കു​മ്പോൾ നിങ്ങളു​ടെ​യും അവരു​ടെ​യും വികാ​രങ്ങൾ ഒരേ വിധത്തി​ലു​ള​ള​താ​ണെന്ന്‌ നിങ്ങൾ കണ്ടെത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ അധാർമ്മി​കത വെറു​ക്ക​ത്ത​ക്ക​താ​ണെന്ന്‌ അവർ പറയു​ന്ന​താ​യി നിങ്ങൾ കേൾക്കു​മ്പോൾ നിങ്ങൾക്കും അങ്ങനെ​തന്നെ തോന്നു​ന്നു. നേരെ​മ​റിച്ച്‌, നിങ്ങൾ അതേപ്പ​ററി ശ്രദ്ധയി​ല്ലാത്ത ഒരാ​ളോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നെ​ങ്കിൽ പെട്ടെ​ന്നു​തന്നെ നിങ്ങളും അയാ​ളെ​പ്പോ​ലെ ആയിത്തീ​രും.”—സദൃശ​വാ​ക്യ​ങ്ങൾ 13:20.

എന്നിരു​ന്നാ​ലും നിർമ്മ​ല​ത​പാ​ലി​ക്കു​ന്ന​തി​നെ​തി​രെ ഏററം വലിയ വെല്ലു​വി​ളി ഉണർത്തു​ന്നത്‌ ഡെയി​റ​റിം​ഗും കോർട്ടിം​ഗു​മാണ്‌. റോബർട്ട്‌ സോ​റെൻസ​നാ​ലു​ളള ഒരു രാജ്യ​വ്യാ​പക പഠനം​തന്നെ പരിഗ​ണി​ക്കുക. സർവ്വേ​യിൽ ഉൾപ്പെട്ട യുവാ​ക്കൻമാ​രിൽ 56 ശതമാ​ന​വും യുവതി​ക​ളിൽ 82 ശതമാ​ന​വും ആദ്യമാ​യി ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ടത്‌ പതിവാ​യി ഡെയി​റ​റിം​ഗു നടത്തി​ക്കൊ​ണ്ടി​രു​ന്ന​വ​രു​മാ​യി​ട്ടോ അല്ലെങ്കിൽ അവർ അടുത്ത്‌ അറിയു​ക​യും വളരെ ഇഷ്ടപ്പെ​ടു​ക​യും ചെയ്‌ത​വ​രു​മാ​യി​ട്ടെ​ങ്കി​ലു​മോ ആണെന്ന്‌ അദ്ദേഹം കണ്ടെത്തി. അപ്പോൾ പിന്നെ, നിങ്ങൾ വിവാഹം ഒരു ലക്ഷ്യമാ​ക്കാൻ പ്രായ​മാ​യ​വ​രും ഡെയിററിംഗിലേർപ്പെടുന്നവരുമാണെങ്കിലെന്ത്‌? നിങ്ങൾക്ക്‌ ഒരു വ്യക്തി​യു​മാ​യി എങ്ങനെ കൂടുതൽ അടുത്തു പരിച​യ​പ്പെ​ടാ​നും അപ്പോ​ഴും നിർമ്മലത പാലി​ക്കാ​നും കഴിയും?

കോർട്ടിം​ഗി​നി​ട​യി​ലെ അപകടങ്ങൾ ഒഴിവാ​ക്കൽ

ബൈബിൾ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “ഹൃദയം എല്ലാറ​റി​നേ​ക്കാ​ളും കപടവും വിഷമ​വും ഉളളത്‌; അതിനെ മനസ്സി​ലാ​ക്കു​ന്നവൻ ആർ?” (യിരെ​മ്യാവ്‌ 17:9 ബൈയി​ങ്‌ടൻ) ഒരുവന്‌ വിപരീത ലിംഗ​വർഗ്ഗ​ത്തിൽ പെട്ട ഒരാ​ളോട്‌ തികച്ചും സ്വാഭാ​വി​ക​മായ ഒരു ആകർഷണം തോന്നി​യേ​ക്കാം. എന്നാൽ നിങ്ങൾ എത്രയ​ധി​ക​മാ​യി അടുത്ത്‌ ഇടപഴ​കു​ന്നു​വോ അത്രകണ്ട്‌ ആകർഷ​ണ​വും വർദ്ധി​ക്കു​ന്നു. ഈ സ്വാഭാ​വി​ക​മായ ആഗ്രഹം നിങ്ങളെ വഴി തെററി​ച്ചേ​ക്കാം. “ദുഷ്ട ന്യായ​വാ​ദ​ങ്ങ​ളും . . . ദുർവൃ​ത്തി​ക​ളും ഹൃദയ​ത്തിൽ നിന്നു വരുന്നു,” എന്ന്‌ യേശു പറഞ്ഞു.—മത്തായി 15:19.

മിക്ക​പ്പോ​ഴും രണ്ടു യുവ​പ്രാ​യ​ക്കാർ ലൈം​ഗിക ബന്ധത്തി​ലേർപ്പെ​ടാൻ ആസൂ​ത്രണം ചെയ്യു​ന്നില്ല. a അവർ പരസ്‌പരം രഹസ്യ​ശ​രീ​ര​ഭാ​ഗങ്ങൾ താലോ​ലി​ക്കു​ന്ന​തിൽ അല്ലെങ്കിൽ ഇക്കിളി​പ്പെ​ടു​ത്തു​ന്ന​തിൽ ഏർപ്പെ​ട്ട​തു​കൊ​ണ്ടാണ്‌ മിക്ക​പ്പോ​ഴും അതു സംഭവി​ച്ചി​ട്ടു​ള​ളത്‌. അവിവാ​ഹി​ത​യായ ഒരു മാതാവ്‌ ഇപ്രകാ​രം ഏററു​പ​റഞ്ഞു: “എന്നെ സംബന്ധി​ച്ചും എനിക്ക്‌ അറിയാ​വുന്ന പല ചെറു​പ്പ​ക്കാ​രി​കളെ സംബന്ധി​ച്ചും ഓരോ തവണയും അത്‌ ഒന്നി​നൊന്ന്‌ കൂടി​ക്കൂ​ടി വന്നു, അവസാനം നിങ്ങൾ ഒരു കന്യക​യ​ല്ലാ​താ​യി​ത്തീർന്നു. നിങ്ങൾ ഒരു അല്‌പം താലോ​ലി​ക്ക​ലിൽ ഏർപ്പെ​ടാൻ തുടങ്ങു​ന്നു, എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ തിരി​ച്ച​റി​യും മുമ്പേ നിങ്ങൾ അതു തടയാൻ കഴിയാത്ത അവസ്ഥയി​ലാ​യി​ത്തീ​രു​ന്നു.”

നിങ്ങളും ലൈം​ഗിക അധാർമ്മി​ക​ത​യിൽ വീഴു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തിന്‌ നിങ്ങളു​ടെ ഹൃദയം നിങ്ങളെ നയിക്കാൻ അനുവ​ദി​ക്കാ​തെ നിങ്ങൾ നിങ്ങളു​ടെ ഹൃദയത്തെ നയിക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 23:19) നിങ്ങൾക്ക്‌ ഇതു എങ്ങനെ ചെയ്യാൻ കഴിയും?

പരിധി​കൾ വയ്‌ക്കുക: ഒരു പെൺകു​ട്ടി യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കാ​ത്ത​പ്പോൾപോ​ലും താൻ അവളെ ചുംബി​ക്കാ​നും തലോ​ടാ​നും തന്റെ ഗേൾഫ്രണ്ട്‌ പ്രതീ​ക്ഷി​ക്കു​ന്നു എന്ന്‌ ഒരു ചെറു​പ്പ​ക്കാ​രൻ വിചാ​രി​ച്ചേ​ക്കാം. “തോന്ന്യാ​സം കാട്ടു​ന്ന​തി​നാൽ ശണ്‌ഠയേ ഉണ്ടാകു​ന്നു​ളളു; കൂടി​യാ​ലോ​ചി​ക്കു​ന്ന​വ​രു​ടെ പക്കലോ ജ്ഞാനമുണ്ട്‌.” (സദൃശ​വാ​ക്യ​ങ്ങൾ 13:10) അതു​കൊണ്ട്‌ നിങ്ങൾ ഡെയി​റ​റിം​ഗി​ലേർപ്പെ​ടു​ക​യാ​ണെ​ങ്കിൽ അതു സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു​വെന്ന്‌ “കൂടി​യാ​ലോ​ച​ന​യി​ലൂ​ടെ” മറേറ​യാ​ളെ അറിയി​ക്കുക. ജ്ഞാനപൂർവ്വം പ്രേമ പ്രകട​ന​ങ്ങൾക്ക്‌ പരിധി​വ​യ്‌ക്കുക. അതേസ​മയം മറേറ വ്യക്തിയെ കുഴയ്‌ക്കുന്ന സൂചനകൾ നൽകരുത്‌. ഇറുകി​യ​തും തുറന്നു​കാ​ട്ടു​ന്ന​തും ലൈം​ഗി​ക​ത​യ്‌ക്ക്‌ ഊന്നൽ നൽകു​ന്ന​തു​മായ വസ്‌ത്രങ്ങൾ ധരിക്കു​ന്നത്‌ നിങ്ങൾ നിങ്ങളു​ടെ കൂട്ടാ​ളിക്ക്‌ തെററായ സന്ദേശം നൽകി​യേ​ക്കാം.

പ്രലോ​ഭി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കുക: പർവ്വത​പ്ര​ദേ​ശത്തെ ഏകാന്ത​മായ ഒരു സ്ഥലത്തേ​യ്‌ക്ക്‌ തന്നോ​ടൊ​പ്പം പോകാൻ ബോയ്‌ഫ്ര​ണ്ടി​നാൽ ക്ഷണിക്ക​പ്പെട്ട ഒരു യുവക​ന്യ​ക​യെ​പ്പ​ററി ബൈബിൾ സംസാ​രി​ക്കു​ന്നു. അവന്റെ ലക്ഷ്യ​മെ​ന്താ​യി​രു​ന്നു? അവർക്ക്‌ വസന്താ​രം​ഭ​ത്തി​ലെ പ്രകൃതി സൗന്ദര്യം ആസ്വദി​ക്കാൻ കഴിയുക. എന്നിരു​ന്നാ​ലും യാത്ര​യ്‌ക്കു​ളള അവരുടെ ആസൂ​ത്ര​ണ​ത്തെ​പ്പ​ററി പെൺകു​ട്ടി​യു​ടെ സഹോ​ദ​രൻമാർ മനസ്സി​ലാ​ക്കു​ക​യും അവരോട്‌ കോപി​ക്കു​ക​യും അതു തടയു​ക​യും ചെയ്‌തു. അവൾ അധാർമ്മിക ചായ്‌വു​ള​ള​വ​ളാണ്‌ എന്ന്‌ വിചാ​രി​ച്ച​തു​കൊ​ണ്ടാ​ണോ അവർ അങ്ങനെ ചെയ്‌തത്‌? ഒരിക്ക​ലു​മല്ല! എന്നാൽ അത്തരം സാഹച​ര്യ​ങ്ങ​ളി​ലെ പ്രലോ​ഭ​ന​ത്തി​ന്റെ ശക്തി​യേ​പ്പ​ററി അവർക്ക്‌ നന്നായി അറിയാ​മാ​യി​രു​ന്നു. (ശലോ​മോ​ന്റെ ഗീതം 1:6; 2:8-15) അതു​പോ​ലെ നിങ്ങളും, ഡെയി​റ​റിം​ഗിൽ ഏർപ്പെ​ടു​ന്ന​യാ​ളോ​ടൊ​പ്പം തനിച്ച്‌ ഒരു വീട്ടി​ലോ മുറി​യി​ലോ പാർക്കു ചെയ്‌തി​രി​ക്കുന്ന ഒരു വാഹന​ത്തി​ലോ ആയിരി​ക്കു​ന്ന​തു​പോ​ലെ പ്രലോ​ഭ​ന​ത്തി​ലേക്ക്‌ നയി​ച്ചേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങളെ ഒഴിവാ​ക്കണം.

നിങ്ങളു​ടെ പരിമി​തി​കൾ അറിയുക: ലൈം​ഗിക വശീക​ര​ണ​ങ്ങൾക്ക്‌ നിങ്ങൾ വശംവ​ദ​രാ​യി​ത്തീ​രാൻ കൂടുതൽ സാദ്ധ്യ​ത​യു​ളള സമയങ്ങൾ ഉണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, എന്തെങ്കി​ലും വ്യക്തി​പ​ര​മായ പരാജയം നിമി​ത്ത​മോ മാതാ​പി​താ​ക്ക​ളു​മാ​യി യോജി​പ്പി​ല​ല്ലാ​ത്ത​തു​കൊ​ണ്ടോ നിങ്ങൾ നിരു​ത്സാ​ഹി​ത​രാ​യി​രി​ക്കും. സംഗതി എന്തു തന്നെയാ​യി​രു​ന്നാ​ലും അത്തരം സന്ദർഭ​ങ്ങ​ളിൽ നിങ്ങൾ വിശേ​ഷാൽ ജാഗ്രത പാലി​ക്കണം. (സദൃശ​വാ​ക്യ​ങ്ങൾ 24:10) കൂടാതെ ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ഉപയോ​ഗം സംബന്ധി​ച്ചും സൂക്ഷി​ക്കുക. അവയുടെ സ്വാധീ​ന​ത്തിൻ കീഴിൽ നിങ്ങൾക്ക്‌ ആത്മനി​യ​ന്ത്രണം നഷ്ടമാ​യേ​ക്കാം. “വീഞ്ഞും മധുര​മു​ളള വീഞ്ഞു​മാണ്‌ നല്ല ആന്തരത്തെ എടുത്തു കളയു​ന്നത്‌.”—ഹോശേയ 4:11.

അരുത്‌ എന്നു പറയു​ക​യും അത്‌ അർത്ഥമാ​ക്കു​ക​യും ചെയ്യുക: വികാ​രങ്ങൾ ഉണരു​ക​യും തങ്ങൾ അപകട​ക​ര​മാം​വണ്ണം അടുപ്പ​ത്തി​ലാ​യി​രി​ക്കു​ന്ന​താ​യി കണ്ടെത്തു​ക​യും ചെയ്യു​മ്പോൾ ഇണകൾക്ക്‌ എന്തു ചെയ്യാൻ കഴിയും? ആ മാനസ്സി​കാ​വ​സ്ഥ​യ്‌ക്ക്‌ മാററം​വ​രു​ത്താൻ തക്കവണ്ണം അവരി​ലൊ​രാൾ എന്തെങ്കി​ലും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. ഡെബ്രാ, താൻ ഡെയി​റ​റിം​ഗി​ലേർപ്പെട്ട ചെറു​പ്പ​ക്കാ​ര​നോ​ടൊ​പ്പം ഒററയ്‌ക്കാ​യി​രു​ന്നു. “സംസാ​രി​ക്കാ​നാ​യി” വിജന​മായ ഒരു സ്ഥലത്ത്‌ അയാൾ കാർ നിറുത്തി. വികാ​രങ്ങൾ ഉണർന്നു തുടങ്ങി​യ​പ്പോൾ ഡെബ്രാ പറഞ്ഞു: “ഇതു കെട്ടി​പ്പി​ടു​ത്ത​മല്ലേ? അതു പാടി​ല്ലാ​ത്ത​തല്ലേ?” അവർ സമനില വീണ്ടെ​ടു​ത്തു. ഉടനെ തന്നെ അയാൾ അവളെ വീട്ടിൽ എത്തിച്ചു. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അരുത്‌ എന്നു പറയു​ന്ന​താ​യി​രി​ക്കും നിങ്ങൾ ചെയ്യേ​ണ്ടി​വ​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററം പ്രയാ​സ​ക​ര​മായ സംഗതി. എന്നാൽ ലൈം​ഗി​ക​ബ​ന്ധ​ത്തിന്‌ വഴങ്ങിയ ഒരു 20 വയസ്സു​കാ​രി പറഞ്ഞതു​പോ​ലെ: “നിങ്ങൾ അവിടെ നിന്ന്‌ മാറി​പ്പോ​കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ ഖേദി​ക്കേ​ണ്ടി​വ​രും!”

പ്രായ​മു​ളള ഒരാൾ കൂടെ ഉണ്ടായി​രി​ക്കട്ടെ: ഒരു പഴഞ്ചൻ സമ്പ്രദാ​യ​മാ​യി ചിലർ വീക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡെയി​റ​റിം​ഗിൽ പ്രായ​മു​ളള ഒരാൾ നിങ്ങ​ളോ​ടൊ​പ്പം ഉണ്ടായി​രി​ക്കുക എന്നത്‌ ഒരു നല്ല ആശയമാണ്‌. “അതു ഞങ്ങളെ ആശ്രയി​ക്കാൻ കൊള​ളു​ക​യില്ല എന്ന്‌ തോന്നാ​നി​ട​യാ​ക്കു​ന്നു” എന്ന്‌ ചില ഇണകൾ പരാതി​പ്പെ​ടു​ന്നു. ഒരുപക്ഷേ അതു ശരിയാ​യി​രി​ക്കാം. എന്നാൽ തന്നിൽ തന്നെ ആശ്രയി​ക്കു​ന്നത്‌ ജ്ഞാനമാ​ണോ? സദൃശ​വാ​ക്യ​ങ്ങൾ 28:26 വെട്ടി​ത്തു​റന്നു പറയുന്നു: “സ്വന്ത ഹൃദയ​ത്തിൽ ആശ്രയി​ക്കു​ന്നവൻ മൂഢൻ; ജ്ഞാനത്തിൽ നടക്കു​ന്ന​വ​നാ​യി​രി​ക്കും രക്ഷപ്രാ​പി​ക്കുക.” ഡെയി​റ​റിം​ഗിന്‌ മറെറാ​രാ​ളെ​യും​കൂ​ടെ കൂട്ടി​ക്കൊണ്ട്‌ പോകു​ന്ന​തു​വഴി ജ്ഞാന​ത്തോ​ടെ നടക്കുക. “ഒരു കൂട്ട്‌ കൊണ്ടു​വ​രു​ന്ന​വനെ ഞാൻ യഥാർത്ഥ​ത്തിൽ ആദരി​ക്കു​ന്നു. എന്നെ​പ്പോ​ലെ തന്നെ അയാളും നിർമ്മ​ല​ത​പാ​ലി​ക്കു​ന്ന​തിൽ തല്‌പ​ര​നാ​ണെന്ന്‌ എനിക്ക​റി​യാം,” ഡെബ്ര വെളി​പ്പെ​ടു​ത്തി. “അതിൽ ബുദ്ധി​മുട്ട്‌ ഒന്നുമില്ല, കാരണം സ്വകാ​ര്യ​മാ​യി എന്തെങ്കി​ലും പറയണ​മെ​ന്നു​ണ്ടെ​ങ്കിൽ മററാ​രും കേൾക്കാത്ത ഒരകല​ത്തി​ലേക്ക്‌ മാറി​നിന്ന്‌ ഞങ്ങൾ സംസാ​രി​ക്കു​ന്നു. അതു നൽകുന്ന സംരക്ഷണം അതു വരുത്തുന്ന അസൗക​ര്യ​ത്തെ​ക്കാൾ വിലയു​ള​ള​താണ്‌.”

ദൈവ​വു​മാ​യു​ളള സൗഹൃദം

എല്ലാറ​റി​ലു​മു​പരി, ദൈവ​വു​മാ​യി ഒരു അടുത്ത സൗഹൃദം വികസി​പ്പി​ക്കു​ന്നത്‌, വികാ​ര​ങ്ങ​ളു​ളള ഒരു യഥാർത്ഥ വ്യക്തി​യാ​യി അവനെ അറിയു​ന്നത്‌, അവനെ അപ്രീ​തി​പ്പെ​ടു​ത്തുന്ന പെരു​മാ​ററം ഒഴിവാ​ക്കാൻ നിങ്ങളെ സഹായി​ക്കും. ഏതെങ്കി​ലും പ്രത്യേക പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ നിങ്ങളു​ടെ ഹൃദയം അവന്റെ മുമ്പാകെ പകരു​ന്നത്‌ നിങ്ങളെ അവനി​ലേക്ക്‌ അടുപ്പി​ക്കു​ന്നു. നിർമ്മലത പാലി​ക്കാൻ ആഗ്രഹി​ച്ചി​ട്ടു​ളള പലരും വികാരം മുററി നിൽക്കുന്ന സന്ദർഭ​ങ്ങ​ളിൽ ആവശ്യ​മായ ബലം നൽകണ​മേ​യെന്ന്‌ ദൈവ​ത്തോട്‌ പ്രാർത്ഥി​ച്ചി​ട്ടു​പോ​ലു​മുണ്ട്‌.

അങ്ങനെ​യു​ള​ള​വർക്ക്‌ “സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി” നൽകി​ക്കൊണ്ട്‌ യഹോവ ഔദാ​ര്യ​പൂർവ്വം പ്രതി​ക​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:7) തീർച്ച​യാ​യും നിങ്ങൾ നിങ്ങളു​ടെ ഭാഗം ചെയ്യേ​ണ്ട​തുണ്ട്‌. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ സഹായ​ത്തോ​ടെ ലൈം​ഗിക അധാർമ്മി​ക​ത​യ്‌ക്കെ​തി​രെ ചെറുത്തു നിൽക്കുക സാദ്ധ്യ​മാണ്‌ എന്ന്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കുക.

[അടിക്കു​റി​പ്പു​കൾ]

a ഒരു പഠനം അനുസ​രിച്ച്‌ 60 ശതമാനം സ്‌ത്രീ​ക​ളും പറഞ്ഞത്‌ ആ പ്രവൃത്തി ആസൂ​ത്രണം ചെയ്‌ത​താ​യി​രു​ന്നില്ല, ആകസ്‌മി​ക​മാ​യി സംഭവി​ച്ചു​പോ​യ​താണ്‌ എന്നാണ്‌.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ലൈം​ഗി​കത സംബന്ധിച്ച യഹോ​വ​യു​ടെ നിയമ​ങ്ങളെ ഒരു നിക്ഷേപം പോലെ സൂക്ഷി​ക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴി​യേ​ണ്ട​തിന്‌ നിങ്ങൾക്ക്‌ ചെയ്യാ​വുന്ന ചില കാര്യങ്ങൾ ഏവ?

◻ വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​ക​ത​യെ​പ്പ​റ​റി​യു​ളള നിങ്ങളു​ടെ വീക്ഷണത്തെ നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്ക്‌ സ്വാധീ​നി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

◻ ഡെയി​റ​റിം​ഗി​ലേർപ്പെ​ടു​മ്പോൾ ജാഗ്രത ആവശ്യ​മാ​ണെന്ന്‌ നിങ്ങൾ കരുതു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ലൈം​ഗിക അധാർമ്മി​ക​ത​യിൽ വീണു​പോ​കു​ന്ന​തിൽ നിന്ന്‌ തങ്ങളെ​ത്തന്നെ സംരക്ഷി​ക്കു​ന്ന​തിന്‌ കോർട്ടിംഗ്‌ നടത്തുന്ന ഇണകൾക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഏവ?

[193-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നിങ്ങൾ ഒരു അല്‌പം താലോ​ലി​ക്ക​ലിൽ ഏർപ്പെ​ടാൻ തുടങ്ങു​ന്നു. . .”

[194-ാം പേജിലെ ആകർഷ​ക​വാ​ക്യം]

കോർട്ടിംഗിലേർപ്പെടുമ്പോൾ മററു​ള​ള​വ​രിൽ നിന്ന്‌ അകന്നു​മാ​റാ​തി​രി​ക്കു​ന്ന​തി​നാൽ അധാർമ്മി​കത ഒഴിവാ​ക്കു​ക

[195-ാം പേജിലെ ചതുരം/ചിത്രം]

ഡെയിററിംഗിൽ നിർമ്മ​ല​ത​പാ​ലി​ക്കൽ

ആലിം​ഗ​ന​ത്തി​ലേ​ക്കും തലോ​ട​ലി​ലേ​ക്കും നയിക്കുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ക

ഒരു കൂട്ട​ത്തോ​ടൊ​പ്പം ഡെയി​റ​റിം​ഗി​ലേർപ്പെ​ടു​ക​യോ കൂട്ടിന്‌ ആളുണ്ടാ​യി​രി​ക്കു​ക​യോ ചെയ്യുക

സംഭാ​ഷണം കെട്ടു​പ​ണി​ചെ​യ്യുന്ന തലത്തി​ലാ​യി​രി​ക്കട്ടെ

തുടക്ക​ത്തിൽ തന്നെ പ്രേമ​പ്ര​ക​ട​ന​ത്തി​ന്റെ പരിധി​കളെ സംബന്ധിച്ച നിങ്ങളു​ടെ മനോ​ഭാ​വം പങ്കാളി​യെ അറിയി​ക്കു​ക

അടക്കമു​ളള വസ്‌ത്രം ധരിക്കു​ക​യും പ്രകോ​പി​പ്പി​ക്കുന്ന പെരു​മാ​ററം ഒഴിവാ​ക്കു​ക​യും ചെയ്യുക

നിങ്ങളു​ടെ നിർമ്മലത അപകട​ത്തി​ലാ​ണെന്ന്‌ തോന്നു​ന്നു​വെ​ങ്കിൽ ഉടൻ നിങ്ങളെ വീട്ടിൽ തിരി​ച്ചെ​ത്തി​ക്കാൻ ആവശ്യ​പ്പെ​ടു​ക

ദീർഘ​മായ “യാത്ര​പ​റ​ച്ചിൽ” ഒഴിവാ​ക്കു​ക

നേരത്തെ വീട്ടി​ലെ​ത്തു​ക

[ചിത്രങ്ങൾ]

കോർട്ടിംഗിലേർപ്പെടുന്ന ഇണകൾക്ക്‌ തങ്ങൾ മററു​ള​ള​വ​രിൽ നിന്നു അകന്നു​മാ​റാൻ ആവശ്യ​മി​ല്ലാത്ത കാര്യങ്ങൾ ചെയ്യാൻ കഴിയും

[196-ാം പേജിലെ ചിത്രം]

ഒരു സാഹച​ര്യം വളരെ “ചൂടു​പി​ടി​പ്പി​ക്കു​ന്നതാ”ണെങ്കിൽ അരുത്‌, എന്ന്‌ പറയാ​നു​ളള വിവേകം ഉണ്ടായി​രി​ക്കുക!—പറയു​ന്നത്‌ അർത്ഥമാ​ക്കു​ക​യും ചെയ്യുക!