വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹത്തിന്‌ മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്‌?

വിവാഹത്തിന്‌ മുമ്പേയുളള ലൈംഗികത സംബന്ധിച്ചെന്ത്‌?

അധ്യായം 23

വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?

‘നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ അതിൽ കുഴപ്പ​മൊ​ന്നു​മി​ല്ലേ? അതോ വിവാ​ഹി​ത​രാ​കു​ന്ന​തു​വരെ നിങ്ങൾ കാത്തി​രി​ക്ക​ണ​മോ?’ ‘ഞാൻ ഇപ്പോ​ഴും ഒരു കന്യക​യാണ്‌. എനിക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?’ യുവജ​ന​ങ്ങൾക്കി​ട​യിൽ ഇത്തരം ചോദ്യ​ങ്ങൾ ധാരാ​ള​മുണ്ട്‌.

എന്നിരു​ന്നാ​ലും “കൗമാര പ്രായ​ത്തിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത ചെറു​പ്പ​ക്കാർ അപൂർവ്വ​മാണ്‌,” എന്ന്‌ അലൻ ഗുട്ട്‌മാ​ച്ചർ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ അതിന്റെ 1981-ലെ റിപ്പോർട്ടിൽ നിഗമനം ചെയ്‌തു. “പുരു​ഷൻമാർ പത്തിൽ എട്ടു പേരും സ്‌ത്രീ​കൾ പത്തിൽ ഏഴു​പേ​രും കൗമാര പ്രായ​ത്തിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടി​ട്ടു​ള​ള​താ​യി റിപ്പോർട്ടു ചെയ്യുന്നു.”

‘എന്തു​കൊണ്ട്‌ ആയികൂ​ടാ’? എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം. ഏതായാ​ലും സ്‌നേ​ഹി​ക്ക​പ്പെ​ടു​വാൻ ആഗ്രഹം തോന്നുക എന്നത്‌ തികച്ചും സ്വാഭാ​വി​കം മാത്ര​മാണ്‌. ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ ലൈം​ഗി​കാ​വേശം നിങ്ങളു​ടെ സമനില തെററി​ക്കാൻ തക്കവണ്ണം ശക്തമാ​യി​രി​ക്കാൻ കഴിയും. അതിനു​മേ​ലാ​യി നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രിൽ നിന്നുളള സമ്മർദ്ദ​വു​മുണ്ട്‌. വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത രസമാ​ണെ​ന്നും നിങ്ങൾ ആരെ​യെ​ങ്കി​ലും യഥാർത്ഥ​ത്തിൽ ഇഷ്ടപ്പെ​ടു​മ്പോൾ ആ വ്യക്തി​യു​മാ​യി അടുപ്പ​ത്തി​ലാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെ​ന്നും അവർ പറഞ്ഞേ​ക്കാം. ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ നിങ്ങളു​ടെ പുരു​ഷ​ത്വ​ത്തെ അല്ലെങ്കിൽ സ്‌ത്രീ​ത്വ​ത്തെ തെളി​യി​ക്കു​ന്നു എന്നു​പോ​ലും അവർ പറഞ്ഞേ​ക്കാം. വിചിത്ര സ്വഭാ​വ​ക്കാ​രാ​യി വീക്ഷി​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കാ​ത്ത​തു​കൊണ്ട്‌ നിങ്ങൾ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടാ​നു​ളള സമ്മർദ്ദ​ത്തിൻ കീഴിൽ ആയിരി​ക്കു​ന്ന​താ​യി നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം.

പൊതു​വേ​യു​ളള ഈ അഭി​പ്രാ​യ​ത്തിന്‌ വിപരീ​ത​മാ​യി, എല്ലാ യുവജ​ന​ങ്ങ​ളും തങ്ങളുടെ കന്യാ​ത്വം വിട്ടു​ക​ള​യാ​നു​ളള തിടു​ക്ക​ത്തി​ലല്ല. ഉദാഹ​ര​ണ​ത്തിന്‌ എസ്ഥേർ എന്നു പേരായ ഒരു അവിവാ​ഹിത യുവതി​യു​ടെ കാര്യം പരിഗ​ണി​ക്കുക. ഒരു വൈദ്യ പരി​ശോ​ധ​ന​യ്‌ക്ക്‌ വിധേ​യ​യാ​വു​ക​യിൽ അവളുടെ ഡോക്ടർ യാതൊ​രു വളച്ചു​കെ​ട്ടും കൂടാതെ അവളോട്‌ ചോദി​ച്ചു: “നിങ്ങൾ എന്തു ഗർഭനി​രോ​ധന മാർഗ്ഗ​മാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌?” “ഞാൻ യാതൊ​ന്നും ഉപയോ​ഗി​ക്കു​ന്നില്ല,” എന്ന്‌ എസ്ഥേർ പറഞ്ഞ​പ്പോൾ ഡോക്ടർ ആശ്ചര്യ​പൂർവ്വം ചോദി​ച്ചു: “എന്ത്‌! നിങ്ങൾ ഗർഭി​ണി​യാ​കാൻ ആഗ്രഹി​ക്കു​ന്നു​വോ? ഒന്നും ഉപയോ​ഗി​ക്കാ​തെ നിങ്ങൾ എങ്ങനെ​യാണ്‌ ഗർഭി​ണി​യാ​കാ​തി​രി​ക്കാൻ പ്രതീ​ക്തി​ക്കു​ന്നത്‌?” “കാരണം, ഞാൻ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടാ​റില്ല!” എന്ന്‌ എസ്ഥേർ പ്രതി​വ​ചി​ച്ചു.

അവളുടെ ഡോക്ടർ അതു വിശ്വ​സി​ക്കാ​നാ​വാ​തെ അവളെ തുറിച്ചു നോക്കി. “ഇതു അവിശ്വ​സ​നീ​യ​മാണ്‌,” അയാൾ പറഞ്ഞു. “പതിമൂ​ന്നു വയസ്സുളള കുട്ടികൾ ഇവിടെ വരാറുണ്ട്‌, അവർ കന്യക​മാ​രല്ല. നിങ്ങൾ ഒരു അസാധാ​രണ വ്യക്തി​യാണ്‌.”

എസ്ഥേറി​നെ ഒരു “അസാധാ​രണ” വ്യക്തി​യാ​ക്കി​യത്‌ എന്താണ്‌? അവൾ ബൈബിൾ നൽകുന്ന ശാസന അനുസ​രി​ച്ചു: “ശരീരം ദുർന്ന​ട​പ്പിന്‌ [വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​കത ഉൾപ്പെടെ] ഉളളതല്ല . . . ദുർന്ന​ടപ്പ്‌ വിട്ട്‌ ഓടു​വിൻ.” (1 കൊരി​ന്ത്യർ 6:13, 18) അതെ, വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത ദൈവ​ത്തി​നെ​തി​രെ​യു​ളള ഗൗരവ​മായ പാപമാ​യി അവൾ തിരി​ച്ച​റി​ഞ്ഞു! “ഇതാണ്‌ ദൈവ​ത്തി​ന്റെ ഇഷ്ടം,” 1 തെസ്സ​ലോ​നി​ക്യർ 4:3 പ്രസ്‌താ​വി​ക്കു​ന്നു, “നിങ്ങൾ പരസം​ഗ​ത്തിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്ക​ണ​മെ​ന്ന​തു​തന്നെ.” എന്നാൽ എന്തു​കൊ​ണ്ടാണ്‌ ബൈബിൾ വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​ക​തയെ വിലക്കു​ന്നത്‌?

അനന്തര ഫലങ്ങൾ

ബൈബിൾ കാലങ്ങ​ളി​ലും ചിലർ വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെട്ടു. ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ ധാർമ്മി​ക​നി​ഷ്‌ഠ​യി​ല്ലാത്ത ഒരു സ്‌ത്രീ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടാൻ ഒരു ചെറു​പ്പ​ക്കാ​രനെ ക്ഷണി​ച്ചേ​ക്കാം: “വരൂ, നേരം വെളു​ക്കു​വോ​ളം നമുക്ക്‌ പ്രേമ​ത്തിൽ രമിക്കാം; നമുക്ക്‌ കാമവി​ലാ​സങ്ങൾ ആസ്വദി​ക്കാം.” (സദൃശ​വാ​ക്യ​ങ്ങൾ 7:18) എന്നിരു​ന്നാ​ലും ഇന്ന്‌ ആസ്വദി​ക്കുന്ന ഉല്ലാസം നാളെ വേദന​യ്‌ക്കി​ട​യാ​ക്കി​യേ​ക്കാ​മെന്ന്‌ ബൈബിൾ മുന്നറി​യിപ്പ്‌ നൽകി. “പരസ്‌ത്രീ​യു​ടെ അധരങ്ങ​ളിൽ നിന്ന്‌ തേൻ ഇററി​ററു വീഴുന്നു; അവളുടെ അണ്ണാക്ക്‌ എണ്ണയേ​ക്കാൾ മൃദു​വാ​കു​ന്നു” എന്ന്‌ ശലോ​മോൻ നിരീ​ക്ഷി​ച്ചു. “എന്നാൽ,” അദ്ദേഹം തുടർന്നു പറയുന്നു, “അവളിൽ നിന്നുളള അനന്തര​ഫലം കാഞ്ഞി​രം​പോ​ലെ കൈപ്പാണ്‌, അത്‌ ഇരുവാ​യ്‌ത്ത​ല​യു​ളള വാൾപോ​ലെ മൂർച്ച​യു​ള​ള​താണ്‌.”—സദൃശ​വാ​ക്യ​ങ്ങൾ 5:3, 4.

സാദ്ധ്യ​മാ​യ ഒരു അനന്തര​ഫലം ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളാൽ ബാധി​ക്ക​പ്പെ​ടുക എന്നതാണ്‌. ഒരു ലൈം​ഗിക അനുഭവം നിങ്ങൾക്ക്‌ തിരു​ത്താ​നാ​വാത്ത തകരാറ്‌ ഒരുപക്ഷേ വന്ധ്യത അല്ലെങ്കിൽ ഒരു ഗൗരവ​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നം വരുത്തി​വ​ച്ചി​രി​ക്കു​ന്നു എന്നു വർഷങ്ങൾക്കു​ശേഷം നിങ്ങൾ മനസ്സി​ലാ​ക്കു​മ്പോ​ഴത്തെ നിങ്ങളു​ടെ ഹൃദയ​വേദന ഒന്നു വിഭാ​വനം ചെയ്യുക! സദൃശ​വാ​ക്യ​ങ്ങൾ 5:11 ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “നിങ്ങളു​ടെ മാംസ​വും ദേഹവും ക്ഷയിച്ചിട്ട്‌ ഭാവി​യിൽ നിങ്ങൾ നെടു​വീർപ്പി​ടണം.” വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത ജാര സന്തതി​ക​ളി​ലേ​ക്കും (184-5 പേജുകൾ കാണുക) ഗർഭച്ഛി​ദ്ര​ത്തി​ലേ​ക്കും സമയത്തി​നു മുമ്പേ​യു​ളള വിവാ​ഹ​ത്തി​ലേ​ക്കും—ഓരോ​ന്നി​നും അതിന്റെ വേദനാ​ജ​ന​ക​മായ അനന്തര​ഫ​ലങ്ങൾ സഹിതം—നയിക്കു​ന്നു. അതെ, വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടുന്ന വ്യക്തി ‘അയാളു​ടെ അല്ലെങ്കിൽ അവളുടെ സ്വന്തം ശരീര​ത്തി​നെ​തി​രെ പാപം ചെയ്യുന്നു.’—1 കൊരി​ന്ത്യർ 6:18.

അത്തരം അപകട​ങ്ങളെ തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌, യെയിൽ ജേർണൽ ഓഫ്‌ ബയോ​ളജി ആൻഡ്‌ മെഡി​സിൻ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഡോക്ടർ റിച്ചാർഡ്‌ ലീ ഇപ്രകാ​രം എഴുതി: “ഗർഭധാ​രണ സംബന്ധ​വും ഗുഹ്യ​രോഗ സംബന്ധ​വു​മായ തകരാ​റു​കൾ ഒഴിവാ​ക്കു​ന്ന​തി​നു​ളള ഏററം ആശ്രയ​യോ​ഗ്യ​വും കൃത്യ​വും ചെലവു കുറഞ്ഞ​തും ദോഷ​മി​ല്ലാ​ത്ത​തു​മായ മാർഗ്ഗം—പുരാ​ത​ന​വും മാന്യ​വും ഏററം ആരോ​ഗ്യാ​വഹം പോലു​മായ കന്യാ​ത്വം അവഗണി​ച്ചു​കൊണ്ട്‌—ഗർഭധാ​രണം തടയു​ന്ന​തി​നും ഗുഹ്യ​രോ​ഗങ്ങൾ ഭേദ​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ളള പുതിയ കണ്ടുപി​ടു​ത്ത​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ യുവജ​ന​ങ്ങ​ളോട്‌ വീമ്പി​ള​ക്കു​ന്നു.”

കുററ​ബോ​ധ​വും മോഹ​ഭം​ഗ​വും

കൂടാതെ വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത വളരെ നിരാ​ശാ​ജ​ന​ക​മാ​ണെന്ന്‌ അനേകം യുവജ​നങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. ഫലമോ? കുററ​ബോ​ധ​വും ക്ഷതപ്പെട്ട ആത്മാഭി​മാ​ന​വും. ഇരുപ​ത്തി​മൂ​ന്നു വയസ്സു​കാ​രൻ ഡെന്നിസ്‌ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “അതെന്നെ വല്ലാതെ നിരാ​ശ​പ്പെ​ടു​ത്തി—പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലു​ളള സുഖമോ സ്‌നേ​ഹ​ത്തി​ന്റെ ഊഷ്‌മ​ള​ത​യോ ഒന്നും തോന്നി​യില്ല. മറിച്ച്‌ ആ പ്രവൃത്തി എത്ര തെററാ​യി​രു​ന്നു എന്നുളള തിരി​ച്ച​റിവ്‌ ഒരു ആഘാത​മാ​യി​രു​ന്നു. എന്റെ ആത്‌മ​നി​യ​ന്ത്ര​ണ​മി​ല്ലാ​യ്‌മ​യെ​പ്പ​ററി എനിക്ക്‌ വല്ലാത്ത ലജ്ജ തോന്നി.” ഒരു യുവതി ഇങ്ങനെ ഏററു​പ​റഞ്ഞു: “ഒരു മനം പിരട്ട​ലോ​ടെ ഞാൻ പെട്ടെന്ന്‌ യാഥാർത്ഥ്യ​ങ്ങ​ളി​ലേക്ക്‌ തിരിച്ചു വന്നു. . . . പാർട്ടി അവസാ​നി​ച്ചി​രു​ന്നു. എനിക്ക്‌ അസ്വസ്ഥ​ത​യും ഞാൻ വിലയി​ല്ലാ​ത്ത​വ​ളും വൃത്തി​കെ​ട്ട​വ​ളു​മാ​ണെന്ന തോന്ന​ലു​മു​ണ്ടാ​യി. ‘കാര്യങ്ങൾ അത്ര​ത്തോ​ളം പോകു​ന്ന​തിന്‌ മുമ്പ്‌ നീ എന്തു​കൊ​ണ്ടാണ്‌ അത്‌ തടയാ​ഞ്ഞത്‌?’ എന്ന്‌ അയാൾ ചോദി​ച്ച​പ്പോൾ അതു എനിക്ക്‌ ഒട്ടും ആശ്വാസം നൽകി​യില്ല.”

ഡോ. ജെ. സെഗലി​ന്റെ അഭി​പ്രാ​യ​പ്ര​കാ​രം അത്തരം പ്രതി​ക​ര​ണങ്ങൾ അപൂർവ്വമല്ല. 2,436 കോ​ളേജ്‌ വിദ്യാർത്ഥി​ക​ളു​ടെ ലൈം​ഗിക പ്രവർത്ത​ന​ങ്ങ​ളെ​പ്പ​ററി പഠനം നടത്തി​യ​ശേഷം അദ്ദേഹം ഇപ്രകാ​രം നിഗമനം ചെയ്‌തു: “ഏതാണ്ട്‌ ഒന്നിന്‌ രണ്ട്‌ എന്ന അനുപാ​ത​ത്തിൽ അസംതൃ​പ്‌തി​ക​ര​വും നിരാ​ശാ​ജ​ന​ക​വു​മായ ആദ്യ [ലൈം​ഗി​കബന്ധ] അനുഭ​വങ്ങൾ സംതൃ​പ്‌തി​ക​ര​വും ഉത്തേജ​ക​വു​മായ അനുഭ​വ​ങ്ങ​ളെ​ക്കാൾ എണ്ണത്തിൽ കൂടു​ത​ലാ​യി​രു​ന്നു. പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും തങ്ങൾ വല്ലാതെ നിരാ​ശി​ത​രാ​യി​രു​ന്നു എന്ന്‌ അനുസ്‌മ​രി​ച്ചു.” ലൈം​ഗിക ബന്ധങ്ങളിൽ ചില​പ്പോൾ വിവാ​ഹി​തർക്കും പ്രശ്‌നങ്ങൾ ഉണ്ടാകാം എന്നത്‌ ശരിതന്നെ. എന്നാൽ യഥാർത്ഥ സ്‌നേ​ഹ​വും അർപ്പണ​വും ഉളള വിവാ​ഹ​ബ​ന്ധ​ത്തിൽ അത്തരം പ്രശ്‌നങ്ങൾ സാധാ​ര​ണ​യാ​യി പരിഹ​രി​ക്കാൻ കഴിയു​ന്നു.

കുത്തഴിഞ്ഞ ജീവി​ത​ത്തിന്‌ ഒടുക്കേണ്ട വില

ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തിൽ ചില യുവജ​ന​ങ്ങൾക്ക്‌ യാതൊ​രു കുററ​ബോ​ധ​വും തോന്നാ​റില്ല, അതു​കൊണ്ട്‌ അനേകം പങ്കാളി​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ട്ടു​കൊണ്ട്‌ ലൈം​ഗിക തൃപ്‌തി​ക്കു​വേണ്ടി അവർ എന്തു തന്നെയും ചെയ്യുന്നു. ഗവേഷ​ക​നായ റോബർട്ട്‌ സോ​റെൻസെൻ കൗമാ​ര​പ്രാ​യ​ക്കാർക്കി​ട​യി​ലെ ലൈം​ഗി​ക​ത​യെ​പ്പ​റ​റി​യു​ളള തന്റെ പഠനത്തിൽ കുത്തഴിഞ്ഞ അവരുടെ ജീവി​ത​ത്തിന്‌ യുവജ​നങ്ങൾ ഒരു വില ഒടു​ക്കേ​ണ്ടി​വ​രു​ന്നു എന്ന്‌ നിരീ​ക്ഷി​ച്ചു. സോ​റെൻസെൻ ഇപ്രകാ​രം എഴുതു​ന്നു: “ഞങ്ങൾ നടത്തിയ വ്യക്തി​പ​ര​മായ അഭിമു​ഖ​സം​ഭാ​ഷ​ണ​ങ്ങ​ളിൽ ഒരു ഉദ്ദേശ്യ​മോ ആത്മസം​തൃ​പ്‌തി​യോ ഇല്ലാതെ വെറുതെ ജീവി​ക്കു​ന്ന​താ​യി തങ്ങൾ വിശ്വ​സി​ക്കു​ന്നു​വെന്ന്‌ അനേകം [കുത്തഴിഞ്ഞ ജീവി​ത​ക്കാ​രായ യുവജ​നങ്ങൾ] വെളി​പ്പെ​ടു​ത്തി . . . ” “ഇപ്പോൾ ഞാൻ ജീവി​ക്കുന്ന വിധം നോക്കി​യാൽ എന്റെ പ്രാപ്‌തി​ക​ളിൽ അധിക​വും പാഴാ​യി​പ്പോ​വു​ക​യാണ്‌,” എന്ന പ്രസ്‌താ​വ​ന​യോട്‌ അവരിൽ 46 ശതമാനം പേരും യോജി​ച്ചു. കൂടാതെ ഈ കുത്തഴിഞ്ഞ ജീവി​ത​ക്കാർക്ക്‌ വളരെ താഴ്‌ന്ന “ആത്മവി​ശ്വാ​സ​വും ആത്മാഭി​മാ​ന​വും” ഉളളതാ​യി സോ​റെൻസെൻ കണ്ടെത്തി.

അത്‌ സദൃശ​വാ​ക്യ​ങ്ങൾ 5:9 പറയു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌: “ദുർമ്മാർഗ്ഗ​ത്തിൽ ഉൾപ്പെ​ടു​ന്നവർ [അവരുടെ] മാന്യത മററു​ള​ള​വർക്ക്‌ വിട്ടു​കൊ​ടു​ക്കു​ന്നു.”

പിറേ​റന്ന്‌ രാവിലെ

രണ്ടുപേർ നിയമ​വി​രുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു കഴിഞ്ഞാൽ അവർ മിക്ക​പ്പോ​ഴും പരസ്‌പരം വ്യത്യ​സ്‌ത​മായ ഒരു വിധത്തിൽ വീക്ഷി​ക്കാൻ തുടങ്ങു​ന്നു. ആ പെൺകു​ട്ടി​യോ​ടു​ളള തന്റെ വികാ​ര​വാ​യ്‌പ്‌ മുമ്പ​ത്തെ​പോ​ലെ അത്രശ​ക്തമല്ല എന്ന്‌ ഒരു ആൺകുട്ടി കണ്ടെത്തി​യേ​ക്കാം; അവന്റെ ദൃഷ്ടി​യിൽ അവൾ അത്രതന്നെ ആകർഷ​കയല്ല എന്നു​പോ​ലും വന്നേക്കാം. മറിച്ച്‌ ഒരു പെൺകു​ട്ടിക്ക്‌ തന്നെ​ക്കൊണ്ട്‌ മറെറ​യാൾ മുത​ലെ​ടു​ത്തു എന്ന വിചാ​ര​മാ​യി​രി​ക്കും ഉണ്ടാവുക. അമ്‌നോൻ എന്ന യുവാവ്‌ കന്യക​യായ താമാ​റിൽ എത്ര പ്രേമ​വി​വ​ശ​നാ​യി​രു​ന്നു എന്ന ബൈബിൾ വിവരണം അനുസ്‌മ​രി​ക്കുക. എന്നിരു​ന്നാ​ലും അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ട്ട​ശേഷം “അമ്‌നോൻ അവളെ വളരെ വലിയ വെറു​പ്പോ​ടെ വെറു​ക്കാൻ തുടങ്ങി.”—2 ശമുവേൽ 13:15.

മരിയ എന്നു പേരായ ഒരു പെൺകു​ട്ടി​ക്കും അതു​പോ​ലു​ളള ഒരു അനുഭ​വ​മു​ണ്ടാ​യി. ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ട​ശേഷം അവൾ ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “(എന്റെ ബലഹീനത നിമിത്തം) ഞാൻ എന്നെത്തന്നെ വെറുത്തു, ഞാൻ എന്റെ ബോയ്‌ഫ്ര​ണ്ടി​നെ​യും വെറുത്തു. ഞങ്ങളെ കൂടുതൽ അടുപ്പ​ത്തി​ലാ​ക്കു​മെന്ന്‌ ഞങ്ങൾ വിചാ​രിച്ച ലൈം​ഗി​ക​ബന്ധം ഞങ്ങളുടെ സൗഹൃദം അവസാ​നി​പ്പി​ച്ചു. മേലാൽ അയാളെ കാണാൻ ഞാൻ ആഗ്രഹി​ച്ചില്ല.” അതെ, വിവാ​ഹ​ത്തിന്‌ മുമ്പേ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ക​വഴി മടങ്ങി വരാൻ കഴിയാ​ത്ത​വണ്ണം അവർ ഒരു അതിർ കുറുകെ കടക്കുന്നു!

കുടും​ബ​ജീ​വി​തം സംബന്ധിച്ച വളരെ ആദരണീ​യ​നായ ഒരു ഗവേഷകൻ പോൾ. എച്ച്‌. ലാൻഡിസ്‌ ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “[വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​ക​ത​യു​ടെ] താല്‌ക്കാ​ലിക ഫലം അവർ തമ്മിലു​ളള ബന്ധം ശക്തമാ​ക്കുക എന്നതാ​യി​രി​ക്കാം, എന്നാൽ അതിന്റെ ദീർഘ​കാല ഫലങ്ങൾ തികച്ചും വ്യത്യ​സ്‌ത​മാ​യി​രി​ക്കാം.” വാസ്‌ത​വ​ത്തിൽ, ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ നിന്ന്‌ ഒഴിഞ്ഞു നിൽക്കു​ന്ന​വ​രെ​ക്കാൾ അതിൽ ഏർപ്പെ​ടു​ന്ന​വ​രാണ്‌ പിണങ്ങി​പ്പി​രി​യാൻ കൂടുതൽ സാദ്ധ്യ​ത​യു​ള​ളത്‌! അതിന്റെ കാരണ​മോ? നിയമ​വി​രുദ്ധ ലൈം​ഗി​കത സംശയ​വും വിശ്വാ​സ​മി​ല്ലാ​യ്‌മ​യും വളർത്തു​ന്നു. ഒരു യുവാവ്‌ ഇങ്ങനെ സമ്മതിച്ചു: “ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ട​ശേഷം ചില ചെറു​പ്പ​ക്കാർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം ‘അവൾ എന്നോ​ടൊ​പ്പം അതിൽ ഏർപ്പെ​ട്ടെ​ങ്കിൽ മററു​ള​ള​വ​രു​മാ​യും അങ്ങനെ ചെയ്‌തി​ട്ടു​ണ്ടാ​യി​രി​ക്കാം.’ വാസ്‌ത​വ​ത്തിൽ എനിക്ക്‌ അങ്ങനെ​യാണ്‌ തോന്നി​യത്‌. . . . എനിക്ക്‌ അങ്ങേയ​ററം ശങ്കയും സംശയ​വും അവിശ്വാ​സ​വും തോന്നി.”

എന്നാൽ “ശങ്കയി​ല്ലാത്ത . . . അയോ​ഗ്യ​മാ​യി പെരു​മാ​റാത്ത, സ്വന്തം താല്‌പ​ര്യ​ങ്ങൾ അന്വേ​ഷി​ക്കാത്ത,” യഥാർത്ഥ സ്‌നേ​ഹ​ത്തിൽനിന്ന്‌ ഇത്‌ എത്രയോ അകന്നി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 13:4, 5) നിലനിൽക്കുന്ന ബന്ധങ്ങൾ കെട്ടു​പ​ണി​ചെ​യ്യുന്ന സ്‌നേഹം അന്ധമായ ലൈം​ഗി​കാ​വേ​ശത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള​ളതല്ല.

നിർമ്മ​ല​ത​യു​ടെ പ്രയോ​ജ​നങ്ങൾ—സമാധാ​ന​വും ആത്മാഭി​മാ​ന​വും

എന്നിരു​ന്നാ​ലും നിർമ്മലത പാലി​ക്കു​ന്നത്‌ യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം മോശ​മായ പരിണ​ത​ഫ​ലങ്ങൾ ഒഴിവാ​ക്കാൻ സഹായി​ക്കു​ന്ന​തി​ലും അധികം ചെയ്യുന്നു. തന്റെ പ്രിയ​നോട്‌ കലശലായ പ്രേമം ഉണ്ടായി​ട്ടും നിർമ്മ​ല​യാ​യി തുടർന്ന ഒരു ചെറു​പ്പ​ക്കാ​രി​യെ​പ്പ​ററി ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ അഭിമാ​ന​പൂർവ്വം അവൾക്കി​ങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ ഒരു മതിലും എന്റെ സ്‌തനങ്ങൾ ഗോപു​രങ്ങൾ പോ​ലെ​യു​മാ​കു​ന്നു.” അധാർമ്മിക സമ്മർദ്ദ​മു​ണ്ടാ​കു​മ്പോൾ എളുപ്പം ‘തുറന്നു പോകുന്ന’ ഒരു ‘വാതിലാ’യിരു​ന്നില്ല അവൾ. ധാർമ്മി​ക​മാ​യി, പിടിച്ചു കയറാൻ കഴിയാത്ത ഗോപു​രങ്ങൾ സഹിതം കീഴട​ക്കാ​നാ​വാത്ത ഒരു കോട്ട​യു​ടെ മതിൽപോ​ലെ അവൾ നിന്നു! “നിഷ്‌ക്കളങ്ക” എന്ന്‌ വിളി​ക്ക​പ്പെ​ടാ​നു​ളള അർഹത അവൾക്കു​ണ്ടാ​യി​രു​ന്നു. അവളുടെ ഭാവി ഭർത്താ​വി​നെ സംബന്ധിച്ച്‌ “ഞാൻ അവന്റെ ദൃഷ്ടി​യിൽ സമാധാ​നം കണ്ടെത്തു​ന്ന​വ​ളെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്നു” എന്ന്‌ അവൾക്ക്‌ പറയാൻ കഴിഞ്ഞു. അവളുടെ സ്വന്തം മനസ്സിന്റെ സമാധാ​നം അവർക്കി​രു​വർക്കു​മി​ട​യി​ലെ സംതൃ​പ്‌തിക്ക്‌ സംഭാവന ചെയ്‌തു.—ശലോ​മോ​ന്റെ ഗീതം 6:9, 10; 8:9, 10.

നേരത്തെ പരാമർശി​ക്ക​പ്പെ​ട്ട​വ​ളും നിർമ്മലത പാലി​ച്ച​വ​ളു​മായ എസ്ഥേറിന്‌ ഇതേ ആന്തരിക സമാധാ​ന​വും ആത്‌മാ​ഭി​മാ​ന​വും ഉണ്ടായി​രു​ന്നു. അവൾ പറഞ്ഞു: “എനിക്ക്‌ എന്നെപ്പ​റ​റി​ത്തന്നെ മതിപ്പു​തോ​ന്നി. എന്റെ സഹപ്ര​വർത്തകർ എന്നെ പരിഹ​സി​ച്ച​പ്പോൾ പോലും എന്റെ കന്യാ​ത്വ​ത്തെ, വളരെ വിരള​മാ​യി​രി​ക്കു​ന്ന​തി​നാൽ അങ്ങേയ​ററം വില​പ്പെ​ട്ട​തായ ഒരു വജ്രമാ​യി​ട്ടാണ്‌ ഞാൻ വീക്ഷി​ച്ചത്‌.” കൂടാതെ എസ്ഥേറി​നെ​പ്പോ​ലെ​യു​ളള യുവജ​ന​ങ്ങൾക്ക്‌ കുററ​ബോ​ധ​മു​ളള ഒരു മനസ്സാ​ക്ഷി​യു​ടെ ശല്യം അനുഭ​വ​പ്പെ​ടു​ന്നില്ല. “യഹോ​വ​യാം ദൈവ​ത്തി​ന്റെ മുമ്പാകെ ഒരു നല്ല മനസ്സാക്ഷി ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി യാതൊ​ന്നു​മില്ല,” എന്ന്‌ 19 വയസ്സുളള ഒരു ക്രിസ്‌ത്യാ​നി​യായ സ്‌റെ​റ​ഫാൻ പറഞ്ഞു.

‘എന്നാൽ ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെ​ടാ​തെ എങ്ങനെ​യാണ്‌ രണ്ടു​പേർക്ക്‌ പരസ്‌പരം അടുത്ത്‌ അറിയാൻ കഴിയുക?’ എന്ന്‌ ചില യുവജ​നങ്ങൾ ആശ്ചര്യ​പ്പെ​ട്ടേ​ക്കാം.

നിലനിൽക്കുന്ന അടുപ്പം കെട്ടു​പ​ണി​ചെ​യ്യൽ

ലൈം​ഗി​കത കൊണ്ടു​മാ​ത്രം നിലനിൽക്കുന്ന ഒരു ബന്ധം ഉളവാ​ക്കു​ന്നില്ല; ചുംബനം പോലു​ളള പ്രേമ പ്രകട​ന​ങ്ങൾക്കും അതിന്‌ കഴിയു​ക​യില്ല. ആൻ എന്നു പേരായ ഒരു യുവതി ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “ചില​പ്പോൾ നിങ്ങൾ സമയത്തി​നു മുമ്പേ വളരെ അടുപ്പ​ത്തി​ലാ​യി​പ്പോ​യേ​ക്കാം എന്ന്‌ ഞാൻ അനുഭവം കൊണ്ട്‌ പഠിച്ചു.” രണ്ടുപേർ പരസ്‌പരം അമിത​മാ​യി പ്രേമ​പ്ര​ക​ട​നങ്ങൾ നടത്തു​ന്ന​തിൽ സമയം ചെലവ​ഴി​ക്കു​മ്പോൾ അർത്ഥവ​ത്തായ ആശയവി​നി​യമം അവിടെ അവസാ​നി​ക്കു​ന്നു. അങ്ങനെ അവർ വിവാ​ഹ​ത്തി​നു​ശേഷം വീണ്ടും തലപൊ​ക്കാൻ ഇടയുളള അഭി​പ്രായ വ്യത്യാ​സങ്ങൾ മൂടി വയ്‌ക്കു​ന്നു. പിന്നീട്‌ ആൻ മറെറാ​രു പുരു​ഷ​നു​മാ​യി ഡെയി​റ​റിം​ഗി​ലേർപ്പെ​ടാൻ തുടങ്ങി​യ​പ്പോൾ—അയാ​ളെ​യാണ്‌ അവൾ പിന്നീട്‌ വിവാഹം കഴിച്ചത്‌—ശാരീ​രി​ക​മാ​യി വളരെ അടുപ്പ​ത്തി​ലാ​കാ​തി​രി​ക്കാൻ അവൾ ശ്രദ്ധാ​ലു​വാ​യി​രു​ന്നു. ആൻ വിശദീ​ക​രി​ക്കു​ന്നു: “ഞങ്ങളുടെ പ്രശ്‌ന​ങ്ങൾക്ക്‌ പരിഹാ​രം കണ്ടുപി​ടി​ച്ചു​കൊ​ണ്ടും ഞങ്ങളുടെ ജീവി​ത​ല​ക്ഷ്യ​ങ്ങൾ ചർച്ച​ചെ​യ്‌തു​കൊ​ണ്ടും ഞങ്ങൾ സമയം ചെലവ​ഴി​ച്ചു. ഞാൻ ഏതുതരം വ്യക്തി​യെ​യാണ്‌ വിവാഹം ചെയ്യാൻ പോകു​ന്നത്‌ എന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. വിവാ​ഹ​ത്തി​നു​ശേഷം ഉല്ലാസ​ക​ര​ങ്ങ​ളായ ആശ്ചര്യ​ങ്ങളേ ഉണ്ടായി​രു​ന്നു​ളളു.”

ആനിനും അവളുടെ ബോയ്‌ഫ്ര​ണ്ടി​നും അത്തരം ആത്മനി​യ​ന്ത്രണം പാലി​ക്കുക പ്രയാ​സ​മാ​യി​രു​ന്നോ? “അതെ,” അങ്ങനെ​യാ​യി​രു​ന്നു! എന്ന്‌ ആൻ സമ്മതിച്ചു. “ഞാൻ സ്വഭാ​വ​ത്താ​ലെ പ്രിയം കാട്ടുന്ന ഒരാളാണ്‌. എന്നാൽ ഞങ്ങൾ അതിന്റെ അപകട​ത്തെ​പ്പ​ററി സംസാ​രി​ക്കു​ക​യും അന്യോ​ന്യം സഹായി​ക്കു​ക​യും ചെയ്‌തു. ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും ആസന്നമായ ഞങ്ങളുടെ വിവാഹം നശിപ്പി​ക്കാ​തി​രി​ക്കാ​നും ഞങ്ങൾ ഇരുവ​രും വളരെ​യ​ധി​കം ആഗ്രഹി​ച്ചു.”

എന്നാൽ പുതിയ ഒരു ഭർത്താ​വി​നും ഭാര്യ​ക്കും നേരത്തെ തന്നെ ലൈം​ഗി​കാ​നു​ഭവം ഉണ്ടായി​രി​ക്കു​ന്നത്‌ സഹായ​ക​മല്ലേ? അല്ല, നേരെ മറിച്ച്‌ അതു പലപ്പോ​ഴും അവർക്കി​ട​യി​ലെ അടുപ്പ​ത്തിന്‌ തടസ്സം സൃഷ്ടി​ക്കും! വിവാ​ഹ​ത്തിന്‌ മുമ്പത്തെ ലൈം​ഗിക ബന്ധങ്ങളിൽ സ്വന്തം സംതൃ​പ്‌തിക്ക്‌, ലൈം​ഗി​ക​ത​യി​ലെ ശാരീ​രി​ക​മായ വശത്തി​നാണ്‌ ഊന്നൽ. അനിയ​ന്ത്രി​ത​മായ കാമത്താൽ പരസ്‌പ​ര​ബ​ഹു​മാ​നം നഷ്ടമാ​കു​ന്നു. അത്തരം സ്വാർത്ഥ​പ​ര​മായ ശീലങ്ങൾ ഇട്ടുക​ഴി​ഞ്ഞാൽ മാററം വരുത്തുക പ്രയാ​സ​മാണ്‌, അതു കാല​ക്ര​മ​ത്തിൽ ആ വിവാ​ഹ​ബ​ന്ധത്തെ തകർക്കു​ക​യും ചെയ്‌തേ​ക്കാം.

വിവാ​ഹ​ജീ​വി​ത​ത്തി​ലാ​കട്ടെ ആരോ​ഗ്യാ​വ​ഹ​മായ ഒരു അടുത്ത ബന്ധം സംയമനം, ആത്മനി​യ​ന്ത്രണം, ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. സ്വീക​രി​ക്കു​ന്ന​തി​നേ​ക്കാൾ ഒരുവൻ ‘ലൈം​ഗി​ക​മാ​യി കടപ്പെ​ട്ടി​രി​ക്കു​ന്നത്‌’ കൊടു​ക്കു​ന്ന​തി​ലാ​യി​രി​ക്കണം ശ്രദ്ധ. (1 കൊരി​ന്ത്യർ 7:3, 4) നിർമ്മലത പാലി​ക്കു​ന്നത്‌ അത്തരം ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്നു. അത്‌ സ്വന്തം ആഗ്രഹ​ങ്ങൾക്ക്‌ മുൻപിൽ മറെറ​യാ​ളി​ന്റെ ക്ഷേമത്തി​ലു​ളള താല്‌പ​ര്യം വയ്‌ക്കാൻ നിങ്ങളെ പഠിപ്പി​ക്കു​ന്നു. വൈവാ​ഹിക സംതൃ​പ്‌തി ശാരീ​രി​ക​മായ ഘടകങ്ങളെ മാത്രം ആശ്രയി​ച്ചി​രി​ക്കു​ന്നില്ല എന്നും കൂടി ഓർമ്മി​ക്കുക. സാമൂ​ഹ്യ​ശാ​സ്‌ത്ര​ജ്ഞ​നായ സെയ്‌മോർ ഫിഷർ പറയു​ന്നത്‌ ഒരു സ്‌ത്രീ​യു​ടെ ലൈം​ഗിക പ്രതി​ക​രണം അവളുടെ “സ്‌നേഹം, അടുപ്പം, ആശ്രയ​ബോ​ധം,” “ഭാര്യ​യു​മാ​യി ഒത്തു പോകാ​നു​ളള ഭർത്താ​വി​ന്റെ പ്രാപ്‌തി . . . അവൾക്ക്‌ അയാളിൽ എത്ര​ത്തോ​ളം ആത്മവി​ശ്വാ​സം ഉണ്ട്‌” എന്നിവയെ ആശ്രയി​ച്ചി​രി​ക്കു​ന്നു എന്നാണ്‌.

രസാവ​ഹ​മാ​യി, 177 വിവാ​ഹിത സ്‌ത്രീ​ക​ളിൽ നടത്തിയ ഒരു പഠനത്തിൽ വിവാ​ഹ​ത്തിന്‌ മുമ്പേ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്ന​വ​രിൽ നാലിൽ മൂന്നു ഭാഗത്തി​നും വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ആദ്യത്തെ രണ്ടാഴ്‌ച​ക​ളിൽ ലൈം​ഗി​ക​മായ ബുദ്ധി​മു​ട്ടു​കൾ അനുഭ​വ​പ്പെ​ട്ട​താ​യി അവർ റിപ്പോർട്ടു ചെയ്‌തു. കൂടാതെ ദീർഘ​കാല ലൈം​ഗിക ബുദ്ധി​മു​ട്ടു​കൾ അനുഭ​വ​പ്പെ​ട്ട​തായ എല്ലാവ​രും “വിവാ​ഹ​ത്തി​നു​മു​മ്പേ​യു​ളള ലൈം​ഗി​ക​ത​യു​ടെ ചരി​ത്ര​മു​ള​ള​വ​രാ​യി​രു​ന്നു.” മാത്ര​വു​മല്ല വിവാ​ഹ​ത്തി​നു മുമ്പേ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ടി​ട്ടു​ള​ളവർ വിവാ​ഹ​ശേഷം വ്യഭി​ചാ​രം ചെയ്യാൻ ഇരട്ടി സാദ്ധ്യ​ത​യാ​ണു​ള​ള​തെ​ന്നും ഗവേഷണം തെളി​യി​ച്ചി​രി​ക്കു​ന്നു! “പരസംഗം . . . നല്ല ആന്തരത്തെ എടുത്തു കളയുന്നു” എന്നുളള ബൈബി​ളി​ലെ വാക്കുകൾ എത്ര സത്യമാണ്‌.—ഹോശേയ 4:11.

അതു​കൊണ്ട്‌ ‘നിങ്ങൾ വിതയ്‌ക്കു​ന്ന​തു​തന്നെ നിങ്ങൾ കൊയ്യും.’ (ഗലാത്യർ 6:7, 8) കാമം വിതച്ചാൽ സംശയ​ത്തി​ന്റെ​യും അരക്ഷി​ത​ബോ​ധ​ത്തി​ന്റെ​യും ഒരു വലിയ വിളവു​തന്നെ കൊയ്യും. എന്നാൽ നിങ്ങൾ ആത്മനി​യ​ന്ത്രണം വിതയ്‌ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ വിശ്വ​സ്‌ത​ത​യു​ടെ​യും സുരക്ഷി​ത​ത്വ​ത്തി​ന്റെ​യും ഒരു വിളവ്‌ കൊയ്യും. നേരത്തെ പറഞ്ഞ എസ്ഥേർ ഇപ്പോൾ പലവർഷ​ങ്ങ​ളാ​യി ഒരു സന്തുഷ്ട വിവാ​ഹ​ജീ​വി​തം നയിച്ചി​രി​ക്കു​ന്നു. അവളുടെ ഭർത്താവ്‌ പറയുന്നു: “വീട്ടിൽ എന്റെ ഭാര്യ​യു​ടെ അടു​ത്തേ​യ്‌ക്ക്‌ വരു​മ്പോൾ അവൾ എന്റേതും ഞാൻ അവളു​ടേ​തും മാത്ര​മാ​ണെന്ന്‌ അറിയു​ന്നത്‌ അവർണ്ണ​നീ​യ​മായ ഒരു സന്തോ​ഷ​മാണ്‌. ഈ ആത്മവി​ശ്വാ​സ​ത്തിന്‌ പകരമാ​യി​രി​ക്കാ​വുന്ന മററ്‌ യാതൊ​ന്നു​മില്ല.”

വിവാഹം വരെ കാത്തി​രി​ക്കു​ന്നവർ തങ്ങൾ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ക​യാണ്‌ എന്നറി​യു​ന്ന​തി​നാൽ മനസ്സമാ​ധാ​നം ആസ്വദി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഈ കാലത്ത്‌ നിർമ്മലത പാലി​ക്കു​ന്നത്‌ ഒട്ടും​തന്നെ എളുപ്പമല്ല. അങ്ങനെ ചെയ്യാൻ എന്തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും?

ചർച്ചയ്‌ക്കുളള ചോദ്യ​ങ്ങൾ

◻ നിങ്ങൾക്ക​റി​യാ​വുന്ന യുവജ​ന​ങ്ങൾക്കി​ട​യിൽ വിവാ​ഹ​ത്തി​നു മുമ്പേ​യു​ളള ലൈം​ഗി​കത എത്ര വ്യാപ​ക​മാണ്‌? ഇത്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളോ സമ്മർദ്ദ​ങ്ങ​ളോ സൃഷ്ടി​ക്കു​ന്നു​ണ്ടോ?

◻ വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​ക​ത​യു​ടെ നിഷേ​ധാ​ത്മ​ക​മായ ചില അനന്തര​ഫ​ലങ്ങൾ ഏവ? അത്തരത്തിൽ കഷ്ടം അനുഭ​വി​ക്കേണ്ടി വന്നിട്ടു​ളള ഏതെങ്കി​ലും ചെറു​പ്പ​ക്കാ​രെ നിങ്ങൾക്ക​റി​യാ​മോ?

◻ കൗമാ​ര​പ്രാ​യ​ത്തി​ലെ ഗർഭധാ​ര​ണ​ത്തി​നു​ളള പരിഹാ​രം ഗർഭനി​രോ​ധ​ന​മാ​ണോ?

◻ നിയമ​വി​രുദ്ധ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ട്ട​ശേഷം ചിലർക്ക്‌ കുററ​ബോ​ധ​വും നിരാ​ശ​യും തോന്നു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ അവിവാ​ഹി​ത​രായ രണ്ടു​പേരെ കൂടുതൽ അടുപ്പ​ത്തിൽ കൊണ്ടു​വ​രാൻ ലൈം​ഗി​ക​ബ​ന്ധങ്ങൾ സഹായി​ക്കു​മെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​ണ്ടോ? നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ ഉത്തരം പറയു​ന്നത്‌?

◻ ഡെയി​റ​റിംഗ്‌ നടത്തു​മ്പോൾ രണ്ടു​പേർക്ക്‌ പരസ്‌പരം എങ്ങനെ അടുത്ത​റി​യാൻ കഴിയും?

◻ വിവാഹം വരെ കന്യാ​ത്വം കാത്തു സൂക്ഷി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌?

[182-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“കൗമാ​ര​പ്രാ​യ​ത്തിൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത ചെറു​പ്പ​ക്കാർ അസാധാ​രണ വ്യക്തി​ക​ളാണ്‌.”—ദി അലൻ ഗുട്ട്‌മാ​ച്ചർ ഇൻസ്‌റ​റി​റ​റ്യൂട്ട്‌

[187-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“അതെന്നെ വല്ലാതെ നിരാ​ശ​പ്പെ​ടു​ത്തി—പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലു​ളള സുഖമോ സ്‌നേ​ഹ​ത്തി​ന്റെ ഊഷ്‌മ​ള​ത​യോ ഒന്നും തോന്നി​യില്ല”

[190-ാം പേജിലെ ആകർഷ​ക​വാ​ക്യം]

വിവാഹത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നാൽ ഇണകൾ മടങ്ങി​വ​രാൻ വയ്യാത്ത വിധം ഒരു അതിർ കുറുകെ കടക്കുന്നു!

[184, 185 പേജു​ക​ളി​ലെ ചതുരം/ചിത്രം]

‘എനിക്ക്‌ അതു സംഭവി​ക്കു​ക​യില്ല!’—കൗമാര ഗർഭധാ​ര​ണ​ത്തി​ന്റെ പ്രശ്‌നം

“കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളിൽ പത്തിൽ ഒന്നിൽ കൂടുതൽ ഓരോ വർഷവും ഗർഭി​ണി​ക​ളാ​കു​ന്നു, ആ അനുപാ​തം ഉയർന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെയ്യുന്നു. ഈ രീതിക്ക്‌ മാററം​വ​രു​ന്നി​ല്ലെ​ങ്കിൽ 10 യുവതി​ക​ളിൽ 4 പേർ വീതം അവരുടെ കൗമാ​ര​പ്രാ​യ​ത്തിൽ ഒരിക്ക​ലെ​ങ്കി​ലും ഗർഭി​ണി​ക​ളാ​കും,” കൗമാ​ര​പ്രാ​യ​ഗർഭ​ധാ​രണം: വിട്ടു​മാ​റാത്ത പ്രശ്‌നം എന്ന [ഇംഗ്ലീഷ്‌] ഗ്രന്ഥം റിപ്പോർട്ടു ചെയ്യുന്നു. ഏതുതരം പെൺകു​ട്ടി​ക​ളാണ്‌ ഗർഭി​ണി​ക​ളാ​കു​ന്നത്‌? അഡൊ​ലെ​സ്സൻസ്‌ എന്ന പ്രസി​ദ്ധീ​ക​രണം പറഞ്ഞു: “ഗർഭി​ണി​ക​ളാ​കുന്ന സ്‌കൂൾ പ്രായ​ക്കാ​രായ പെൺകു​ട്ടി​കൾ എല്ലാ സാമൂ​ഹ്യ​സാ​മ്പ​ത്തിക പശ്ചാത്ത​ല​ങ്ങ​ളിൽ നിന്നും ഉളളവ​രാണ്‌ . . . എല്ലാ വർഗ്ഗത്തി​ലും എല്ലാ വിശ്വാ​സ​ത്തി​ലും പെട്ടവർ, നാട്ടിൻപു​റ​മെ​ന്നോ നഗര​മെ​ന്നോ ഉളള വ്യത്യാ​സം കൂടാതെ നാടിന്റെ എല്ലാ ഭാഗത്തു നിന്നു​മു​ള​ളവർ.”

പെൺകു​ട്ടി​കൾ ആരും തന്നെ വാസ്‌ത​വ​ത്തിൽ ഗർഭി​ണി​ക​ളാ​കാൻ ആഗ്രഹി​ക്കു​ന്നില്ല. “‘അതെനിക്ക്‌ സംഭവി​ക്കു​മെന്ന്‌ ഞാൻ ഒരിക്ക​ലും കരുതി​യില്ല’ എന്ന്‌ അഭിമു​ഖ​സം​ഭാ​ഷ​ണ​ത്തിൽ മിക്കവ​രും ആവർത്തി​ച്ചു പറഞ്ഞതാ​യി” കൗമാ​ര​പ്രാ​യ​ക്കാ​രായ 400 ഗർഭി​ണി​കളെ സംബന്ധി​ച്ചു​ളള തന്റെ സുപ്ര​ധാ​ന​മായ പഠനത്തിൽ ഫ്രാങ്ക്‌ ഫൂസ്‌റ​റൻബർഗ്ഗ്‌, ജൂണിയർ നിരീ​ക്ഷി​ച്ചു.

തങ്ങളുടെ ചില സുഹൃ​ത്തു​ക്കൾ ഗർഭി​ണി​ക​ളാ​കാ​തെ ലൈം​ഗിക ബന്ധങ്ങൾ ആസ്വദി​ച്ച​താ​യി നിരീ​ക്ഷി​ച്ച​തി​നാൽ തങ്ങൾക്കും അത്‌ ആകാം എന്ന്‌ ചില പെൺകു​ട്ടി​കൾ കണക്കു​കൂ​ട്ടി. “‘ഉടൻ’ ഗർഭി​ണി​യാ​കാൻ സാദ്ധ്യ​ത​യു​ണ്ടെന്ന്‌ തങ്ങൾ ഒരിക്ക​ലും പ്രതീ​ക്ഷി​ച്ചി​രു​ന്നി​ല്ലെന്ന്‌ അവരിൽ പലരും പറഞ്ഞ”തായും ഫൂസ്‌റ​റൻബർഗ്ഗ്‌ പ്രസ്‌താ​വി​ക്കു​ന്നു. “‘വല്ലപ്പോ​ഴും ഒരിക്കൽ’ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടാൽ തങ്ങൾ ഗർഭി​ണി​ക​ളാ​കു​ക​യില്ല എന്ന്‌ മററു ചിലർ വിചാ​രി​ച്ചു. ഗർഭം ധരിക്കാ​തെ അവർ എത്രകാ​ലം മുമ്പോ​ട്ടു പോയോ അത്ര കണ്ട്‌ അവർക്ക്‌ കൂടുതൽ ധൈര്യം തോന്നാ​നി​ട​യു​ണ്ടാ​യി​രു​ന്നു.”

എപ്പോൾ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ട്ടാ​ലും ഗർഭധാ​ര​ണ​ത്തി​നു​ളള സാദ്ധ്യ​ത​യുണ്ട്‌ എന്നതാണ്‌ സത്യം. (544 പെൺകു​ട്ടി​ക​ളിൽ ‘ഏതാണ്ട്‌ അഞ്ചി​ലൊന്ന്‌ ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടാൻ തുടങ്ങി ആറുമാ​സ​ത്തി​നു​ള​ളിൽ ഗർഭി​ണി​ക​ളാ​യി.’) വിവാ​ഹി​ത​യാ​കാ​തെ അമ്മയാ​യി​ത്തീർന്ന റോബി​നെ​പ്പോ​ലെ അനേകർ മന:പൂർവ്വം ഗർഭനി​രോ​ധന മാർഗ്ഗങ്ങൾ വേണ്ട എന്ന്‌ തീരു​മാ​നി​ക്കു​ന്നു. അനേകം യുവജ​ന​ങ്ങ​ളെ​പ്പോ​ലെ റോബി​നും ഗർഭനി​രോ​ധന ഗുളി​കകൾ തന്റെ ആരോ​ഗ്യ​ത്തി​നു ദോഷ​ക​ര​മാണ്‌ എന്ന്‌ ഭയപ്പെട്ടു. അവൾ കൂടു​ത​ലാ​യി ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഗർഭ നിരോ​ധന മാർഗ്ഗങ്ങൾ സ്വീക​രി​ക്കു​ന്ന​തിൽ ഞാൻ ഒരു തെററ്‌ ചെയ്യു​ക​യാണ്‌ എന്ന്‌ ഞാൻ എന്നോടു തന്നെ സമ്മതി​ക്കേ​ണ്ടി​യി​രു​ന്നു. അത്‌ എനിക്ക്‌ കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഞാൻ ചെയ്‌തു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ എന്റെ മനസ്സിൽ നിന്ന്‌ അകററി നിറു​ത്തു​ക​യും ഒന്നും സംഭവി​ക്കു​ക​യില്ല എന്ന്‌ ഞാൻ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്‌തു.”

അവിവാ​ഹിത മാതാ​ക്കൾക്കി​ട​യിൽ അത്തരം ന്യായ​വാ​ദങ്ങൾ സാധാ​ര​ണ​മാണ്‌. ഫുസ്‌റ​റൻബർഗ്ഗി​ന്റെ പഠനത്തിൽ “ഒരു സ്‌ത്രീ വിവാഹം വരെ ലൈം​ഗി​ക​ബ​ന്ധങ്ങൾ കൂടാതെ തുടരു​ന്നത്‌ വളരെ പ്രധാ​ന​മാണ്‌ എന്ന്‌ ഏതാണ്ട്‌ പകുതി കൗമാ​ര​പ്രാ​യ​ക്കാ​രും സമ്മതിച്ചു . . . അവരുടെ വാക്കു​ക​ളും പ്രവൃ​ത്തി​യും തമ്മിൽ പ്രകട​മായ ഒരു പൊരു​ത്ത​ക്കേട്‌ ഉണ്ടായി​രു​ന്നു എന്നത്‌ നിഷേ​ധി​ക്കാ​നാ​വില്ല . . . അവർ ഒരു കൂട്ടം നിലവാ​രങ്ങൾ ആർജ്ജി​ക്കു​ക​യും മറെറാ​രു കൂട്ടം നിലവാ​ര​ങ്ങൾക്കൊത്ത്‌ ജീവി​ക്കാൻ പഠിക്കു​ക​യും ചെയ്‌തി​രു​ന്നു.” ഈ വൈകാ​രിക സംഘട്ടനം “തങ്ങളുടെ ലൈം​ഗിക പ്രവർത്ത​ന​ങ്ങ​ളു​ടെ അനന്തര​ഫ​ല​ങ്ങളെ യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ നേരി​ടു​ന്നത്‌ ഈ സ്‌ത്രീ​കൾക്ക്‌ കൂടുതൽ പ്രയാ​സ​മാ​ക്കി​ത്തീർത്തു.”

ഗർഭനി​രോ​ധന മാർഗ്ഗങ്ങൾ സ്വീക​രി​ക്കു​ന്ന​തു​പോ​ലും ഒരു പെൺകു​ട്ടി അവിവാ​ഹിത മാതൃ​ത്വ​ത്തിൽ നിന്ന്‌ രക്ഷപെ​ടും എന്നതിന്‌ ഉറപ്പല്ല. കുട്ടി​ക​ളു​ളള കുട്ടികൾ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം ഇപ്രകാ​രം അനുസ്‌മ​രി​പ്പി​ക്കു​ന്നു: “എല്ലാ മാർഗ്ഗ​ത്തി​നും ഒരു പരാജയ നിരക്കുണ്ട്‌. അവിവാ​ഹി​ത​രായ കുട്ടികൾ സ്ഥിരമായ ഗർഭനി​രോ​ധന മാർഗ്ഗങ്ങൾ ഉപയോ​ഗി​ച്ചാ​ലും . . . ഓരോ വർഷവും [ഐക്യ​നാ​ടു​ക​ളിൽ] 5,00,000 പേർ ഗർഭി​ണി​ക​ളാ​കും.” തുടർന്ന്‌ പാററ്‌ എന്നു പേരായ ഒരു 16 വയസ്സു​കാ​രി മാതാവ്‌ ഇപ്രകാ​രം വിലപി​ക്കു​ന്ന​താ​യി ഉദ്ധരി​ച്ചി​രി​ക്കു​ന്നു: “ഞാൻ [ഗർഭനി​രോ​ധന ഗുളി​കകൾ] വിശ്വ​സ്‌ത​ത​യോ​ടെ കഴിച്ചി​രു​ന്നു. സത്യമാ​യി ഞാൻ ഒററ ദിവസം​പോ​ലും അതു കഴിക്കാ​തി​രു​ന്നില്ല.”

“വഞ്ചിക്ക​പ്പെ​ട​രുത്‌,” ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു. “ദൈവം പരിഹ​സി​ക്ക​പ്പെ​ടാ​വു​ന്ന​വനല്ല. കാരണം ഒരുവൻ വിതയ്‌ക്കു​ന്നത്‌ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും അത്‌ അയാൾ കൊയ്യും.” (ഗലാത്യർ 6:7) ദുർവൃ​ത്തി​യിൽ നിന്ന്‌ അസുഖ​ക​ര​മായ വിള കൊയ്യാ​നു​ളള പല മാർഗ്ഗ​ങ്ങ​ളിൽ ഒന്നാണ്‌ ഗർഭധാ​രണം. അവിവാ​ഹിത മാതാ​ക്കൾക്കും അധാർമ്മി​ക​ത​യിൽ കുരു​ങ്ങി​പ്പോയ മറെറ​ല്ലാ​വ​രെ​യും​പോ​ല​തന്നെ “എന്റെ അകൃത്യ​ത്തിൽ നിന്ന്‌ എന്നെ കഴുകി എന്റെ പാപത്തിൽ നിന്ന്‌ എന്നെ ശുദ്ധനാ​ക്ക​ണമേ” എന്നു പ്രാർത്ഥിച്ച ദാവീ​ദു​രാ​ജാ​വി​നെ​പ്പോ​ലെ അനുതാ​പ​ത്തോ​ടെ ദൈവ​ത്തി​ന്റെ അടു​ത്തേ​യ്‌ക്കു തിരി​ഞ്ഞു​വ​രാൻ കഴിയും എന്നുള​ളത്‌ സന്തോ​ഷ​ക​ര​മാണ്‌. (സങ്കീർത്തനം 51:2) തങ്ങളുടെ കുട്ടി​കളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവൽക്ക​ര​ണ​ത്തി​ലും” വളർത്തി​ക്കൊ​ണ്ടു​വ​രാ​നു​ളള അത്തരം അനുതാ​പ​മു​ള​ള​വ​രു​ടെ ശ്രമങ്ങളെ ദൈവം അനു​ഗ്ര​ഹി​ക്കും.—എഫേസ്യർ 6:4.

എന്നിരു​ന്നാ​ലും വിവാ​ഹ​ത്തിന്‌ മുമ്പേ​യു​ളള ലൈം​ഗി​കത ഒഴിവാ​ക്കു​ന്ന​താണ്‌ അതിലും മെച്ചം! അതിൽ ഏർപ്പെ​ട്ടിട്ട്‌ രക്ഷപെ​ടാ​മെന്ന്‌ പറയു​ന്ന​വ​രു​ടെ വാക്കു​ക​ളാൽ വഞ്ചിത​രാ​ക​രുത്‌.

[183-ാം പേജിലെ ചിത്രം]

അധാർമ്മിക ലൈം​ഗിക പ്രവൃ​ത്തി​കളെ തുടർന്ന്‌ ഒരു യുവാ​വിന്‌ അല്ലെങ്കിൽ യുവതിക്ക്‌ മിക്ക​പ്പോ​ഴും മററു​ള​ളവർ തന്നെ​ക്കൊണ്ട്‌ മുത​ലെ​ടു​ത്ത​താ​യി അല്ലെങ്കിൽ താൻ നിന്ദി​ക്ക​പ്പെ​ട്ട​താ​യി പോലും തോന്നു​ന്നു

[186-ാം പേജിലെ ചിത്രം]

വിവാഹത്തിനു മുമ്പേ​യു​ളള ലൈം​ഗി​ക​ത​യിൽ നിന്നാണ്‌ പലപ്പോ​ഴും ആളുകൾ ലൈം​ഗി​ക​മാ​യി പരക്കുന്ന രോഗ​ങ്ങൾക്ക്‌ ഇരയാ​യി​ത്തീ​രു​ന്നത്‌

[188-ാം പേജിലെ ചിത്രം]

അതിരുകടന്ന പ്രേമ​പ്ര​ക​ട​നങ്ങൾ ധാർമ്മി​കാ​പ​ക​ട​ങ്ങ​ളി​ലേക്ക്‌ ഇണകളെ തളളി​വി​ടു​ക​യും അർത്ഥവ​ത്തായ ആശയവി​നി​മ​യ​ത്തിന്‌ തടസ്സം സൃഷ്ടി​ക്കു​ക​യും ചെയ്യുന്നു

[189-ാം പേജിലെ ചിത്രം]

വൈവാഹിക സന്തുഷ്ടി ശാരീ​രി​ക​ബ​ന്ധ​ത്തെ​ക്കാൾ കൂടു​ത​ലായ കാര്യ​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌