വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യസന്ധത—അത്‌ വാസ്‌തവത്തിൽ ഏററം നല്ല നയമാണോ?

സത്യസന്ധത—അത്‌ വാസ്‌തവത്തിൽ ഏററം നല്ല നയമാണോ?

അധ്യായം 27

സത്യസന്ധത—അത്‌ വാസ്‌ത​വ​ത്തിൽ ഏററം നല്ല നയമാ​ണോ?

നുണ പറയാൻ നിങ്ങൾ എന്നെങ്കി​ലും പ്രലോ​ഭി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ? എല്ലാം കട്ടിലി​ന​ടി​യി​ലേക്ക്‌ തളളി​യി​ട്ടിട്ട്‌ ഡോണാൾഡ്‌ തന്റെ മുറി വൃത്തി​യാ​ക്കി​യെന്ന്‌ അമ്മയോട്‌ പറഞ്ഞു. റിച്ചാർഡും തന്റെ മാതാ​പി​താ​ക്കളെ കബളി​പ്പി​ക്കാൻ അതു​പോ​ലെ തന്നെ നിഷ്‌ഫ​ല​മായ ഒരു ശ്രമം നടത്തി. താൻ പരീക്ഷ​യിൽ തോറ​റത്‌ പഠിക്കാ​ഞ്ഞി​ട്ട​ല്ലെ​ന്നും ‘ടീച്ചറിന്‌ തന്നോട്‌ വിരോ​ധ​മാ​യ​തു​കൊ​ണ്ടാ​ണെ​ന്നും’ അവൻ അവരോട്‌ പറഞ്ഞു.

മാതാ​പി​താ​ക്ക​ളും മററ്‌ മുതിർന്ന​വ​രും സാധാ​ര​ണ​യാ​യി അത്തരം സുതാ​ര്യ​മായ വേലത്ത​രങ്ങൾ മനസ്സി​ലാ​ക്കു​ന്നു. എന്നിരു​ന്നാ​ലും അത്‌ പ്രയോ​ജ​ന​ക​ര​മെന്നു തോന്നു​മ്പോൾ ഭോഷ്‌ക്ക്‌ പറയാ​നോ, സത്യം വളച്ചൊ​ടി​ക്കാ​നോ, നേരിട്ട്‌ വഞ്ചന പ്രയോ​ഗി​ക്കാ​നോ ശ്രമി​ക്കു​ക​യെ​ങ്കി​ലും ചെയ്യു​ന്ന​തിൽ നിന്ന്‌ അനേകം യുവജ​ന​ങ്ങളെ തടയു​ന്നില്ല. മാതാ​പി​താ​ക്കൾ എല്ലായ്‌പ്പോ​ഴും പ്രതി​സ​ന്ധി​ക​ളിൽ ശാന്തമാ​യി പ്രതി​ക​രി​ക്കാ​റില്ല എന്നതാണ്‌ ഒരു സംഗതി. നിങ്ങൾ വീട്ടി​ലെ​ത്തേ​ണ്ടി​യി​രു​ന്ന​തി​നേ​ക്കാൾ രണ്ടു മണിക്കൂർ വൈകി വീട്ടിൽ വരു​മ്പോൾ നിങ്ങളു​ടെ അശ്രദ്ധ കൊണ്ട്‌ സമയം കടന്നു​പോ​യ​ത​റി​ഞ്ഞില്ല എന്ന ഭ്രമി​പ്പി​ക്കുന്ന സത്യം പറയു​ന്ന​തി​നേ​ക്കാൾ റോഡിൽ വലിയ ഒരു അപകട​മു​ണ്ടാ​യി എന്ന്‌ പറയു​ന്ന​താണ്‌ കൂടുതൽ എളുപ്പം എന്ന്‌ നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം.

സ്‌കൂ​ളും സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​ന്റെ മറെറാ​രു വെല്ലു​വി​ളി നിങ്ങളു​ടെ മുമ്പിൽ അവതരി​പ്പി​ച്ചേ​ക്കാം. ഗൃഹപാ​ഠം വളരെ ഭാരി​ച്ച​താണ്‌ എന്ന്‌ വിദ്യാർത്ഥി​കൾക്ക്‌ മിക്ക​പ്പോ​ഴും തോന്നു​ന്നു. മിക്ക​പ്പോ​ഴും കഴുത്ത​റപ്പൻ മത്സരവു​മുണ്ട്‌. എന്തിന്‌, ഐക്യ​നാ​ടു​ക​ളിൽ പകുതി​യി​ലേറെ കുട്ടികൾ വഞ്ചന കാണി​ക്കു​ന്നു അല്ലെങ്കിൽ കാണി​ച്ചി​ട്ടുണ്ട്‌ എന്ന്‌ പഠനങ്ങൾ തെളി​യി​ക്കു​ന്നു. ഒരു നുണ ആകർഷ​ക​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും, വഞ്ചന, രക്ഷപെ​ടാ​നു​ളള എളുപ്പ​മാർഗ്ഗ​മാ​യി​രു​ന്നേ​ക്കാ​മെങ്കി​ലും, സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ മൂല്യ​വ​ത്താ​ണോ?

ഭോഷ്‌ക്ക്‌ പറച്ചിൽ—ലാഭക​ര​മ​ല്ലാ​തി​രി​ക്കു​ന്ന​തി​ന്റെ കാരണം

ശിക്ഷ ഒഴിവാ​ക്കാൻ വേണ്ടി ഭോഷ്‌ക്‌ പറയു​ന്നത്‌ അപ്പോൾ ഒരു നേട്ടമാ​യി തോന്നി​യേ​ക്കാം. എന്നാൽ ബൈബിൾ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “ഭോഷ്‌കു​കൾ പറഞ്ഞു വിടു​ന്നവൻ രക്ഷപെ​ടു​ക​യില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 19:5) ഭോഷ്‌ക്‌ കണ്ടുപി​ടി​ക്ക​പ്പെ​ടാ​നും ശിക്ഷ ലഭിക്കാ​നു​മു​ളള സാദ്ധ്യത ഏതായാ​ലും വളരെ​യാണ്‌. അപ്പോൾ ആദ്യത്തെ തെററു നിമിത്തം മാത്രമല്ല നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ ഭോഷ്‌ക്‌ പറഞ്ഞതു നിമി​ത്ത​വും അവർ കുപി​ത​രാ​കും!

സ്‌കൂ​ളിൽ വഞ്ചന കാണി​ക്കു​ന്ന​തി​നെ സംബന്ധി​ച്ചെന്ത്‌? സ്‌കൂ​ളി​ലെ നിയമ​പ​ര​മായ പരിപാ​ടി​ക​ളു​ടെ ഒരു ഡയറക്ടർ പറയുന്നു: “പഠന സംബന്ധ​മായ കാര്യ​ങ്ങ​ളിൽ വഞ്ചനകാ​ണി​ക്കുന്ന ഏതൊരു വിദ്യാർത്ഥി​യും ഭാവി വിദ്യാ​ഭ്യാ​സ​ത്തി​നും തൊഴി​ലി​നും വേണ്ടി​യു​ളള തന്റെ അവസര​ങ്ങളെ ഗൗരവ​മാം വണ്ണം അപകട​ത്തി​ലാ​ക്കും.”

ചിലർ രക്ഷപെ​ട്ടു​പോ​കു​ന്ന​താ​യി തോന്നി​യേ​ക്കാ​മെ​ന്നത്‌ സത്യം​തന്നെ. വഞ്ചനയി​ലൂ​ടെ നിങ്ങൾക്ക്‌ പരീക്ഷ പാസ്സാ​കാൻ കഴി​ഞ്ഞേ​ക്കാം. എന്നാൽ അതിന്റെ ദീർഘ​കാ​ല​ഫ​ലങ്ങൾ എന്തൊ​ക്കെ​യാണ്‌? നീന്തൽ പരിശീ​ല​ന​ത്തിൽ വഞ്ചന കാണി​ക്കു​ന്നത്‌ വിഡ്‌ഢി​ത്ത​മാ​യി​രി​ക്കും എന്ന്‌ നിങ്ങൾ സമ്മതി​ക്കും എന്നതിന്‌ യാതൊ​രു സംശയ​വു​മില്ല. എല്ലാവ​രും വെളള​ത്തി​ലി​റങ്ങി നീന്തി രസിക്കു​മ്പോൾ കരയി​ലി​രി​ക്കാൻ ആരാണ്‌ ആഗ്രഹി​ക്കുക! എങ്ങനെ​യെ​ങ്കി​ലും നിങ്ങൾ ഒരു കുളത്തിൽ വീഴു​ന്നു​വെ​ങ്കി​ലോ, വഞ്ചന കാണി​ക്കുന്ന നിങ്ങളു​ടെ ശീലം നിങ്ങൾ മുങ്ങി മരിക്കാൻ ഇടയാ​ക്കി​യേ​ക്കാം!

കണക്കി​ലോ വായന​യു​ടെ സംഗതി​യി​ലോ വഞ്ചന കാണി​ക്കു​ന്നതു സംബന്ധി​ച്ചെന്ത്‌? അതിന്റെ ഫലങ്ങൾ ആദ്യ​മൊ​ക്കെ അത്രതന്നെ നാടകീ​യ​മ​ല്ലാ​തി​രു​ന്നേ​ക്കാം എന്നതു സത്യം​തന്നെ. എന്നിരു​ന്നാ​ലും നിങ്ങൾ വിദ്യാ​ഭ്യാ​സ സംബന്ധ​മായ ചില അടിസ്ഥാന പ്രാപ്‌തി​കൾ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ങ്കിൽ തൊഴിൽ രംഗത്ത്‌ നിങ്ങൾ “മുങ്ങു​ന്ന​താ​യി” നിങ്ങൾ കണ്ടെത്തും! വഞ്ചനയി​ലൂ​ടെ നേടി​യെ​ടുത്ത ഒരു ഡിപ്ലോ​മ​യ്‌ക്ക്‌ നിങ്ങളു​ടെ ജീവനെ രക്ഷിക്കാൻ കഴിയു​ക​യില്ല. ബൈബിൾ ഇപ്രകാ​രം പറയുന്നു: “കളള നാവു​കൊണ്ട്‌ ധനം സമ്പാദി​ക്കു​ന്നത്‌ പാറി​പ്പോ​കുന്ന ഉച്‌ഛ്വാ​സ വായു​വാ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 21:6) ഭോഷ്‌ക്‌ കൈവ​രു​ത്തുന്ന ഏതു നേട്ടവും നീരാ​വി​പോ​ലെ ക്ഷണിക​മാണ്‌. വഞ്ചനകാ​ട്ടി​കൊണ്ട്‌ സ്‌കൂൾ ക്ലാസ്സു​ക​ളിൽ പാസ്സാ​കു​ന്ന​തി​നേ​ക്കാൾ കുത്തി​യി​രുന്ന്‌ പഠിക്കു​ന്നത്‌ എത്രയോ നന്നായി​രി​ക്കും! “ഉത്സാഹി​യു​ടെ പദ്ധതികൾ നേട്ടം കൈവ​രു​ത്തു​ന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 21:5 പറയുന്നു.

ഭോഷ്‌ക്‌ പറച്ചി​ലും നിങ്ങളു​ടെ മനസ്സാ​ക്ഷി​യും

മിച്ചെൽ എന്നു പേരായ കൊച്ചു​പെൺകു​ട്ടി അവൾക്കി​ഷ്ട​പ്പെട്ട ഒരു കളിപ്പാ​ട്ടം പൊട്ടി​ച്ചു എന്നു അവളുടെ സഹോ​ദ​ര​നെ​തി​രെ കളവായി കുററ​മാ​രോ​പി​ച്ചു. എന്നാൽ പിന്നീട്‌ തന്റെ നുണ അവൾതന്നെ മാതാ​പി​താ​ക്ക​ളോട്‌ ഏററു പറയാൻ നിർബ്ബ​ന്ധി​ത​യാ​യി. “അപ്പോ​ഴെ​ല്ലാം തന്നെ എനിക്ക്‌ വല്ലാത്ത വിഷമം തോന്നി,” മിച്ചെൽ വിശദീ​ക​രി​ക്കു​ന്നു. “എന്റെ മാതാ​പി​താ​ക്കൾ എന്നെ വിശ്വ​സി​ച്ചി​രു​ന്നു. ഞാൻ അവരെ നിരാ​ശ​പ്പെ​ടു​ത്തി.” മമനു​ഷ്യ​ന്റെ ഉളളിൽ തന്നെ ദൈവം എങ്ങനെ​യാണ്‌ മനസ്സാ​ക്ഷി​യു​ടെ പ്രാപ്‌തി നിക്ഷേ​പി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ ഇത്‌ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. (റോമർ 2:14, 15) മിച്ചെ​ലി​ന്റെ മനസ്സാക്ഷി കുററ​ബോ​ധ​ത്താൽ അവളെ ശല്യം ചെയ്‌തു​കൊ​ണ്ടി​രു​ന്നു.

തീർച്ച​യാ​യും ഒരു വ്യക്തിക്ക്‌ തന്റെ മനസ്സാ​ക്ഷി​യെ അവഗണി​ക്കാൻ കഴിയും. എന്നാൽ അയാൾ ഭോഷ്‌ക്‌ പറച്ചിൽ തുടരും​തോ​റും അയാൾ—‘മനസ്സാ​ക്ഷി​യിൽ ചൂടു​വ​ച്ച​വ​നാ​യി,’—ആ തെററി​നോ​ടു​ളള വേദക​ത്വം നഷ്ടപ്പെ​ട്ട​വ​നാ​യി​ത്തീ​രു​ന്നു. (1 തിമൊ​ഥെ​യോസ്‌ 4:2) മരവിച്ച ഒരു മനസ്സാക്ഷി ഉണ്ടായി​രി​ക്കാൻ യഥാർത്ഥ​ത്തിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ?

ഭോഷ്‌ക്‌ സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം

“വ്യാജം പറയുന്ന നാവ്‌ യഹോവ വെറു​ത്തി​രുന്ന, ഇപ്പോ​ഴും വെറു​ക്കുന്ന” കാര്യ​ങ്ങ​ളി​ലൊ​ന്നാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 6:16, 17) ഏതായാ​ലും, “ഭോഷ്‌ക്കി​ന്റെ പിതാവ്‌” പിശാ​ചായ സാത്താൻ തന്നെയാണ്‌. (യോഹ​ന്നാൻ 8:44) ഭോഷ്‌കും ആളുകൾ “നിരു​പ​ദ്ര​വ​ക​ര​മായ ഭോഷ്‌ക്‌ എന്നു വിളി​ക്കു​ന്ന​തും തമ്മിൽ ബൈബിൾ യാതൊ​രു വ്യത്യാ​സ​വും കൽപ്പി​ക്കു​ന്നില്ല. “യാതൊ​രു ഭോഷ്‌ക്കും സത്യത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്നതല്ല.”—1 യോഹ​ന്നാൻ 2:21.

ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളു​ടെ​യും നയം സത്യസ​ന്ധ​ത​യാ​യി​രി​ക്കണം. 15-ാം സങ്കീർത്തനം ഇപ്രകാ​രം ചോദി​ക്കു​ന്നു: “ഓ യഹോവേ ആർ നിന്റെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കും? ആർ നിന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ വസിക്കും?” (വാക്യം 1) അടുത്ത നാലു​വാ​ക്യ​ങ്ങ​ളി​ലാ​യി നൽകി​യി​രി​ക്കുന്ന ഉത്തരം നമുക്ക്‌ പരിഗ​ണി​ക്കാം:

“നിഷ്‌ക്ക​ള​ങ്ക​നാ​യി നടക്കു​ക​യും നീതി പ്രവർത്തി​ക്കു​ക​യും ഹൃദയ​പൂർവ്വം സത്യം സംസാ​രി​ക്കു​ക​യും ചെയ്യു​ന്നവൻ.” (വാക്യം 2) അതു കടകളിൽ നിന്ന്‌ സാധനങ്ങൾ മോഷ്ടി​ക്കു​ക​യും വഞ്ചിക്കു​ക​യും ചെയ്യുന്ന ഒരാ​ളെ​പ്പ​റ​റി​യാ​ണെന്ന്‌ തോന്നു​ന്നു​വോ? അത്‌ മാതാ​പി​താ​ക്ക​ളോട്‌ നുണപ​റ​യു​ക​യോ ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന്‌ ഭാവി​ക്കു​ക​യോ ചെയ്യുന്ന ഒരാളാ​ണോ? ഒരിക്ക​ലു​മല്ല. അതു​കൊണ്ട്‌ നിങ്ങൾ ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളിൽ മാത്രമല്ല നിങ്ങളു​ടെ ഹൃദയ​ത്തിൽപോ​ലും നിങ്ങൾ സത്യസ​ന്ധ​രാ​യി​രി​ക്കണം.

“തന്റെ നാവു​കൊണ്ട്‌ അപവാദം പറഞ്ഞി​ട്ടി​ല്ലാ​ത്തവൻ. കൂട്ടു​കാ​രന്‌ ദോഷം ചെയ്യാ​തെ​യും സ്‌നേ​ഹി​തന്‌ നിന്ദ വരുത്താ​തെ​യും ഇരുന്നി​ട്ടു​ള​ളവൻ.” (വാക്യം 3) നിങ്ങൾ എന്നെങ്കി​ലും മറെറാ​രാ​ളെ നിർദ്ദ​യ​മാ​യി മുറി​പ്പെ​ടു​ത്തുന്ന അഭി​പ്രാ​യങ്ങൾ പറയുന്ന യുവാ​ക്ക​ളു​ടെ ഒരു സംഘ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നി​ട്ടു​ണ്ടോ? അത്തരം സംസാ​ര​ത്തിൽ പങ്കെടു​ക്കാ​തെ മാറി​നിൽക്കാ​നു​ളള മനക്കരുത്ത്‌ വികസി​പ്പി​ച്ചെ​ടു​ക്കുക!

“വഷളനെ നിന്ദ്യ​നാ​യി കാണു​ക​യും യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ ബഹുമാ​നി​ക്കു​ക​യും ചെയ്യു​ന്നവൻ. തനിക്കു​തന്നെ ദോഷ​ക​ര​മാ​യത്‌ സത്യം ചെയ്‌താ​ലും മാററം വരുത്താ​ത്തവൻ.” (വാക്യം 4) നുണ പറയു​ക​യും വഞ്ചിക്കു​ക​യും അധാർമ്മിക വീരകൃ​ത്യ​ങ്ങ​ളെ​പ്പ​ററി വീമ്പി​ള​ക്കു​ക​യും ചെയ്യുന്ന ഏതൊരു യൗവന​ക്കാ​ര​നെ​യും ഒരു സുഹൃ​ത്താ​ക്കാ​തെ തളളി​ക്ക​ള​യുക; നിങ്ങളും അങ്ങനെ പ്രവർത്തി​ക്കാൻ അത്തരക്കാർ പ്രതീ​ക്ഷി​ക്കും. ബോബി എന്നു പേരായ ഒരു ചെറു​പ്പ​ക്കാ​രൻ നിരീ​ക്ഷി​ച്ചു: “നിങ്ങൾ നുണപ​റ​യു​ന്നതു കേൾക്കുന്ന ഒരു സുഹൃത്ത്‌ നിങ്ങളെ കുഴപ്പ​ത്തിൽ ചാടി​ക്കും. അയാൾ നിങ്ങൾക്ക്‌ ആശ്രയി​ക്കാൻ കൊള​ളാ​വുന്ന ഒരു സുഹൃത്തല്ല.” സത്യസ​ന്ധ​ത​യു​ടെ നിലവാ​രങ്ങൾ ആദരി​ക്കുന്ന സുഹൃ​ത്തു​ക്കളെ കണ്ടുപി​ടി​ക്കുക.—സങ്കീർത്തനം 26:4 താരത​മ്യം ചെയ്യുക.

തങ്ങളുടെ വാക്കു​പാ​ലി​ക്കു​ന്ന​വരെ യഹോവ വിലമ​തി​ക്കു​ന്നു അല്ലെങ്കിൽ “ആദരി​ക്കു​ന്നു” എന്ന്‌ നിങ്ങൾ ശ്രദ്ധി​ച്ചോ? ഒരുപക്ഷേ ഈ ശനിയാഴ്‌ച വീട്ടിൽ ഏതെങ്കി​ലും ഒരു ജോലി ചെയ്യാ​മെന്ന്‌ നിങ്ങൾ ഏററി​ട്ടു​ണ്ടാ​യി​രി​ക്കാം, എന്നാൽ അന്നു ഉച്ചകഴിഞ്ഞ്‌ ഒരു പന്തുക​ളി​യ്‌ക്ക്‌ പോകാൻ നിങ്ങൾ ക്ഷണിക്ക​പ്പെ​ടു​ന്നു. നിങ്ങളു​ടെ വാക്ക്‌ നിസ്സാ​ര​മാ​യി കണക്കാക്കി മാതാ​പി​താ​ക്കൾ ജോലി ചെയ്‌തു കൊള​ളട്ടെ എന്ന്‌ വച്ച്‌ നിങ്ങൾ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പോകു​മോ അതോ നിങ്ങൾ നിങ്ങളു​ടെ വാക്കു​പാ​ലി​ക്കു​മോ?

“അയാൾ തന്റെ പണം പലിശ​യ്‌ക്ക്‌ കൊടു​ത്തി​ട്ടില്ല, കുററ​മി​ല്ലാ​ത്ത​വ​നെ​തി​രെ കൈക്കൂ​ലി വാങ്ങി​യി​ട്ടു​മില്ല. അങ്ങനെ ചെയ്യു​ന്നവൻ ഒരു നാളും ഇളകി​പ്പോ​ക​യില്ല.” (വാക്യം 5) വഞ്ചനയു​ടെ​യും സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യു​ടെ​യും പ്രമുഖ കാരണം അത്യാ​ഗ്ര​ഹ​മാണ്‌ എന്നത്‌ വാസ്‌ത​വ​മല്ലേ? പരീക്ഷ​യിൽ വഞ്ചന കാണി​ക്കുന്ന കുട്ടികൾ തങ്ങൾക്ക്‌ അർഹമ​ല്ലാത്ത ഗ്രെയി​ഡു​കൾ കിട്ടാൻ അത്യാ​ഗ്ര​ഹ​മു​ള​ള​വ​രാണ്‌. കൈക്കൂ​ലി വാങ്ങു​ന്നവർ നീതി​യെ​ക്കാൾ അധികം പണത്തെ സ്‌നേ​ഹി​ക്കു​ന്നു.

കാര്യം സാധി​ക്കാൻവേണ്ടി നിയമ​ങ്ങളെ വളച്ചൊ​ടി​ക്കുന്ന രാഷ്‌ട്രീയ, വ്യാപാര നേതാ​ക്കൻമാ​രി​ലേക്ക്‌ ചിലർ വിരൽ ചൂണ്ടു​ന്നു​വെ​ന്നത്‌ സത്യം​തന്നെ. എന്നാൽ അത്തരക്കാ​രു​ടെ വിജയം എത്ര ഉറപ്പു​ള​ള​താണ്‌? സങ്കീർത്തനം 37:2 അതിനു​ളള ഉത്തരം തരുന്നു: “അവർ പുല്ലു​പോ​ലെ വാടി ഇളം പച്ച പുല്ലു​പോ​ലെ ഉണങ്ങി​പ്പോ​കും.” മററു​ള​ള​വ​രാൽ പിടി​ക്ക​പ്പെട്ട്‌ അപമാ​നി​ത​രാ​കു​ന്നി​ല്ലെ​ങ്കിൽ കൂടി അവസാനം അവർ യഹോ​വ​യു​ടെ ന്യായ​വി​ധി​യെ അഭിമു​ഖീ​ക​രി​ക്കും. എന്നാൽ ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തൻമാർ “ഒരിക്ക​ലും ഇളകി​പ്പോ​ക​യില്ല.” അവർക്ക്‌ നിത്യ​മായ ഒരു ഭാവി ഉറപ്പാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

“സത്യസ​ന്ധ​മായ ഒരു മനസ്സാക്ഷി” വികസി​പ്പി​ക്കൽ

അപ്പോൾ ഏതുത​ര​ത്തി​ലു​ളള ഭോഷ്‌ക്കും ഒഴിവാ​ക്കാൻ ശക്തമായ കാരണ​മി​ല്ലേ? തന്നെയും തന്റെ സഹപ്ര​വർത്ത​ക​രെ​യും സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞു: “ഞങ്ങൾക്ക്‌ ഒരു സത്യസ​ന്ധ​മായ മനസ്സാ​ക്ഷി​യു​ണ്ടെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.” (എബ്രായർ 13:18) നിങ്ങളു​ടെ മനസ്സാ​ക്ഷി​യും അതു​പോ​ലെ അസത്യം സംബന്ധിച്ച്‌ വേദക​ത്വ​മു​ള​ള​താ​ണോ? അല്ലെങ്കിൽ ബൈബി​ളും വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും പോലു​ളള ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പഠിച്ചു​കൊണ്ട്‌ അതിനെ പരിശീ​ലി​പ്പി​ക്കുക.

യുവാ​വാ​യ ബോബി നല്ല ഫലങ്ങ​ളോ​ടെ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നു. പ്രശ്‌ന​ങ്ങളെ നുണക​ളു​ടെ ഒരു വലകൊണ്ട്‌ മൂടാ​തി​രി​ക്കാൻ, അവൻ പഠിച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്കളെ സമീപിച്ച്‌ സത്യസ​ന്ധ​മാ​യി കാര്യങ്ങൾ ചർച്ച ചെയ്യാൻ അവന്റെ മനസ്സാക്ഷി അവനെ പ്രേരി​പ്പി​ക്കു​ന്നു. ചില​പ്പോൾ അതു ശിക്ഷണം ലഭിക്കു​ന്ന​തിന്‌ ഇടയാ​ക്കി​യി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും സത്യസ​ന്ധ​നാ​യി​രു​ന്ന​തി​നാൽ ‘മനസ്സിന്‌ സുഖം’ തോന്നി​യി​ട്ടുണ്ട്‌ എന്ന്‌ അവൻ സമ്മതി​ക്കു​ന്നു.

സത്യം സംസാ​രി​ക്കു​ന്നത്‌ എല്ലായ്‌പ്പോ​ഴും എളുപ്പമല്ല. എന്നാൽ സത്യം സംസാ​രി​ക്കാൻ തീരു​മാ​നി​ക്കുന്ന വ്യക്തി ഒരു നല്ല മനസ്സാ​ക്ഷി​യും തന്റെ യഥാർത്ഥ സുഹൃ​ത്തു​ക്ക​ളു​മാ​യി ഒരു നല്ല ബന്ധവും, എന്നാൽ എല്ലാറ​റി​ലും മേലായി ദൈവ​ത്തി​ന്റെ കൂടാ​ര​ത്തിൽ ഒരു “അതിഥി”യായി​രി​ക്കു​ന്ന​തി​ന്റെ പദവി​യും നിലനിർത്തും! അപ്പോൾ സത്യസന്ധത ഏററം നല്ലനയം മാത്രമല്ല, അതു എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും വേണ്ടി​യു​ളള ശരിയായ നയവും കൂടെ​യാണ്‌.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഭോഷ്‌ക്ക്‌ പറയാൻ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ടാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏവയാണ്‌?

◻ ഭോഷ്‌ക്ക്‌ പറയു​ക​യും വഞ്ചിക്കു​ക​യും ചെയ്യു​ന്നത്‌ ഒരു നേട്ടമാ​യി​രി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? വ്യക്തി​പ​ര​മായ നിരീ​ക്ഷ​ണ​ത്തിൽ നിന്നോ അനുഭ​വ​ത്തിൽനി​ന്നോ നിങ്ങൾക്ക്‌ ഇത്‌ വ്യക്തമാ​ക്കാൻ കഴിയു​മോ?

◻ ഒരു ഭോഷ്‌ക്കാ​ളി എങ്ങനെ​യാണ്‌ തന്റെ മനസ്സാ​ക്ഷി​യെ നശിപ്പി​ക്കു​ന്നത്‌?

സങ്കീർത്തനം 15 വായി​ക്കുക. അതിലെ വാക്യങ്ങൾ സത്യസ​ന്ധ​ത​യു​ടെ പ്രശ്‌ന​ത്തിന്‌ എങ്ങനെ ബാധക​മാ​കു​ന്നു?

◻ ഒരു യുവാ​വിന്‌ സത്യസ​ന്ധ​മായ ഒരു മനസ്സാക്ഷി വികസി​പ്പി​ച്ചെ​ടു​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

[213-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘പഠനകാ​ര്യ​ങ്ങ​ളിൽ വഞ്ചന കാണി​ക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഭാവി അവസര​ങ്ങളെ വലിയ അപകട​ത്തി​ലാ​ക്കു​ന്നു’

[216-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഭോഷ്‌ക്കും നിരു​പ​ദ്ര​വ​ക​ര​മായ ഭോഷ്‌ക്കും തമ്മിൽ ബൈബിൾ യാതൊ​രു വ്യത്യാ​സ​വും കല്‌പി​ക്കു​ന്നി​ല്ല

[214-ാം പേജിലെ ചിത്രം]

അനുസരണക്കേടിന്‌ വിശദീ​ക​രണം നല്‌കാ​നു​ളള നിങ്ങളു​ടെ മുടന്തൻ ന്യായ​ങ്ങൾക്ക്‌ അപ്പുറം കാണാൻ സാധാ​ര​ണ​യാ​യി മാതാ​പി​താ​ക്കൾക്ക്‌ കഴിയു​ന്നു