വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹസ്‌തമൈഥുനം—അത്‌ എത്ര ഗൗരവതരമാണ്‌?

ഹസ്‌തമൈഥുനം—അത്‌ എത്ര ഗൗരവതരമാണ്‌?

അധ്യായം 25

ഹസ്‌ത​മൈ​ഥു​നം—അത  എത്ര ഗൗരവ​ത​ര​മാണ്‌?

“ഹസ്‌ത​മൈ​ഥു​നം ദൈവ​ദൃ​ഷ്ടി​യിൽ തെററാ​ണോ എന്ന്‌ ഞാൻ സംശയി​ക്കു​ന്നു. ഭാവി​യിൽ എന്നെങ്കി​ലും ഞാൻ വിവാ​ഹി​ത​യാ​കു​ന്നു​വെ​ങ്കിൽ അതു എന്റെ ശാരീ​രി​കാ​രോ​ഗ്യ​ത്തെ​യോ മാനസ്സി​കാ​രോ​ഗ്യ​ത്തേ​യോ അല്ലെങ്കിൽ രണ്ടി​നേ​യും​കൂ​ടെ​യോ ബാധി​ക്കു​മോ?”—പതിനഞ്ചു വയസ്സു​കാ​രി മെലിസ്സ.

ഈ ചിന്തകൾ അനേകം യുവജ​ന​ങ്ങളെ ശല്യം ചെയ്‌തി​രി​ക്കു​ന്നു. അതിന്റെ കാരണ​മെ​ന്താണ്‌? ഹസ്‌ത​മൈ​ഥു​നം വളരെ വ്യാപ​ക​മാണ്‌. റിപ്പോർട്ടു​ക​ള​നു​സ​രിച്ച്‌ പുരു​ഷൻമാ​രിൽ ഏതാണ്ട്‌ 97 ശതമാ​ന​വും സ്‌ത്രീ​ക​ളിൽ 90 ശതമാ​ന​ത്തി​ല​ധി​ക​വും 21 വയസ്സാ​കു​മ്പോ​ഴേ​യ്‌ക്കും ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കും. കൂടാതെ മറുകും ചുവന്ന കൺപോ​ള​ക​ളും മുതൽ ചുഴലി​ദീ​ന​വും മനോ​രോ​ഗ​വും വരെയു​ളള എല്ലാത്തരം രോഗ​ങ്ങ​ളും ഈ നടപടി​യു​ടെ ഫലമായി ഉണ്ടാകു​ന്നു എന്ന്‌ ആരോ​പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

ഇരുപ​താം നൂററാ​ണ്ടി​ലെ വൈദ്യ​ശാ​സ്‌ത്ര ഗവേഷ​ക​രാ​രും അത്തരം പേടി​പ്പെ​ടു​ത്തുന്ന അവകാ​ശ​വാ​ദങ്ങൾ ഉന്നയി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ ഹസ്‌ത​മൈ​ഥു​നം മൂലം യാതൊ​രു ശാരീ​രിക രോഗ​വും ഉണ്ടാകു​ന്നില്ല എന്ന്‌ ഇന്ന്‌ ഡോക്ടർമാർ വിശ്വ​സി​ക്കു​ന്നു. “ഹസ്‌ത​മൈ​ഥു​നം, അതു എത്രകൂ​ടെ​ക്കൂ​ടെ​യാ​യി​രു​ന്നാ​ലും ഏതെങ്കി​ലും മാനസ്സിക രോഗ​ത്തി​ലേക്ക്‌ നയിക്കും എന്നതിന്‌ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ തെളി​വു​ക​ളൊ​ന്നും ലഭിച്ചി​ട്ടില്ല,” എന്ന്‌ ഗവേഷ​ക​രായ വില്ല്യം മാസ്‌റേ​റർസും വിർജീ​നിയ ജോൺസ​ണും കൂട്ടി​ച്ചേർക്കു​ന്നു. എന്നിരു​ന്നാ​ലും മററു ചില മോശ​മായ ഫലങ്ങൾ ഉണ്ട്‌! ഉചിത​മാ​യി ഈ നടപടി സംബന്ധിച്ച്‌ അനേകം ക്രിസ്‌തീയ യുവജ​ന​ങ്ങൾക്ക്‌ ശരിയാ​യി​ത്തന്നെ ഉൽക്കണ്‌ഠ​യുണ്ട്‌. “ഞാൻ [ഹസ്‌ത​മൈ​ഥു​ന​ത്തിന്‌] വഴങ്ങി​യ​പ്പോൾ ഞാൻ യഹോ​വ​യാം ദൈവത്തെ നിരാ​ശ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ എനിക്ക്‌ തോന്നി​യി​രു​ന്നു,” എന്ന്‌ ഒരു യുവാവ്‌ എഴുതി. “ചില​പ്പോൾ എനിക്ക്‌ വല്ലാത്ത മ്ലാനത അനുഭ​വ​പ്പെട്ടു.”

ഹസ്‌ത​മൈ​ഥു​നം എന്നാൽ എന്താണ്‌? അതു എത്ര ഗൗരവ​ത​ര​മാണ്‌? അത്‌ ഉപേക്ഷി​ച്ചു കളയാൻ പ്രയാ​സ​ക​ര​മായ ഒരു ശീലമാ​ണെന്ന്‌ അനേകം യുവജ​നങ്ങൾ കണ്ടെത്തു​ന്ന​തെ​ന്തു​കൊണ്ട്‌?

യുവജ​നങ്ങൾ അടി​പ്പെട്ടു പോകു​ന്ന​തെ​ന്തു​കൊണ്ട്‌?

ലൈം​ഗിക ഉദ്ദീപ​ന​ത്തി​നു​വേണ്ടി അവനവ​നെ​ത്തന്നെ മനഃപൂർവ്വം ഉത്തേജി​പ്പി​ക്കു​ന്ന​താണ്‌ ഹസ്‌ത​മൈ​ഥു​നം. താരു​ണ്യ​ത്തിൽ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ശക്തമാ​യി​ത്തീ​രു​ന്നു. പുനരു​ല്‌പാ​ദന ഇന്ദ്രി​യ​ങ്ങളെ ബാധി​ക്കുന്ന ശക്തമായ ഹോർമോ​ണു​കൾ ഉല്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. അങ്ങനെ ഈ അവയവ​ങ്ങൾക്ക്‌ സുഖദാ​യ​ക​മായ അനുഭൂ​തി​കൾ ഉണർത്താൻ കഴിയു​മെന്ന്‌ യുവ​പ്രാ​യ​ക്കാർ തിരി​ച്ച​റി​യു​ന്നു. ചില​പ്പോൾ ലൈം​ഗിക കാര്യ​ങ്ങ​ളെ​പ്പ​ററി ചിന്തി​ക്കാ​തെ തന്നെ യുവ​പ്രാ​യ​ത്തി​ലു​ളള ഒരാൾ ലൈം​ഗി​ക​മാ​യി ഉണർത്ത​പ്പെ​ട്ടേ​ക്കാം.

ഉദാഹ​ര​ണ​ത്തിന്‌, വിവിധ ഉൽക്കണ്‌ഠ​ക​ളാ​ലും ഭയങ്ങളാ​ലും മോഹ​ഭം​ഗ​ങ്ങ​ളാ​ലും ഉളവാ​കുന്ന സമ്മർദ്ദങ്ങൾ ഒരു ആൺകു​ട്ടി​യു​ടെ വേദക​ത്വ​മു​ളള നാഡീ​വ്യൂ​ഹത്തെ ബാധി​ക്കു​ക​യും ലൈം​ഗിക ഉത്തേജ​ന​ത്തിന്‌ ഇടയാ​ക്കു​ക​യും ചെയ്‌തേ​ക്കാം. ബീജം നിറഞ്ഞു നിൽക്കു​ന്ന​തും ചില​പ്പോൾ അവൻ ലൈം​ഗി​ക​മാ​യി ഉത്തേജി​ത​മായ അവസ്ഥയിൽ ഉണരാൻ ഇടയാ​യേ​ക്കാം. അല്ലെങ്കിൽ സാധാ​ര​ണ​യാ​യി രതി സംബന്ധ​മായ ഒരു സ്വപ്‌നം സഹിതം അത്‌ രാത്രി​യിൽ ബീജ​സ്ര​വ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. അതു​പോ​ലെ ചില പെൺകു​ട്ടി​ക​ളും ഉദ്ദേശ്യ​പൂർവ്വ​ക​മ​ല്ലാ​തെ​തന്നെ ലൈം​ഗി​ക​മാ​യി ഉത്തേജി​ത​രാ​യി​രി​ക്കു​ന്ന​താ​യി തങ്ങളെ​ത്തന്നെ കണ്ടെത്തി​യേ​ക്കാം. അനേകർക്ക്‌ മാസമു​റ​യ്‌ക്ക്‌ തൊട്ട്‌ മുൻപോ പിൻപോ കൂടു​ത​ലായ ലൈം​ഗി​കാ​ഗ്രഹം അനുഭ​വ​പ്പെ​ടു​ന്നു.

അതു​കൊണ്ട്‌ അത്തരം അനുഭ​വങ്ങൾ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ണ്ടെ​ങ്കിൽ അതിൽ യാതൊ​രു തെററു​മില്ല. അതു യൗവന​പ്രാ​യ​ത്തി​ലു​ളള ഒരു ശരീര​ത്തി​ന്റെ സാധാരണ പ്രതി​ക​ര​ണ​മാണ്‌. അത്തരം വികാ​രാ​നു​ഭ​വങ്ങൾ, അവ ശക്തമാ​യി​രു​ന്നാൽ തന്നെ മിക്കവാ​റും ഉദ്ദേശ്യ​പൂർവ്വ​ക​മ​ല്ലാ​ത്ത​തി​നാൽ ഹസ്‌ത​മൈ​ഥു​ന​മാ​കു​ന്നില്ല. കൂടാതെ നിങ്ങൾക്ക്‌ പ്രായ​മാ​കു​ന്ന​ത​നു​സ​രിച്ച്‌ ഇത്തരം അനുഭ​വങ്ങൾ കുറയും.

എന്നിരു​ന്നാ​ലും കൗതു​ക​വും ഈ വികാ​രാ​നു​ഭ​വ​ങ്ങ​ളു​ടെ പുതു​മ​യും മനഃപൂർവ്വം തങ്ങളുടെ ലൈം​ഗി​കാ​വ​യ​വ​ങ്ങൾകൊണ്ട്‌ വിനോ​ദി​ക്കു​ന്ന​തി​ലേക്ക്‌ ചില യുവജ​ന​ങ്ങളെ നയിക്കു​ന്നു.

‘മാനസിക ഇന്ധനം’

അഴിഞ്ഞ നടത്തക്കാ​രി​യായ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടുന്ന ഒരു യുവാ​വി​നെ ബൈബിൾ വർണ്ണി​ക്കു​ന്നു. അവൾ അയാളെ പിടിച്ച്‌ ചുംബി​ച്ചിട്ട്‌ ഇപ്രകാ​രം പറയുന്നു: “വരിക . . . കാമവി​ലാ​സ​ങ്ങ​ളിൽ നമുക്ക്‌ സുഖി​ക്കാം.” തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു? “അറക്കു​ന്നി​ട​ത്തേക്ക്‌ കാള പോകു​ന്ന​തു​പോ​ലെ പെട്ടെന്ന്‌ അയാൾ അവളെ അനുഗ​മി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 7:7-22) പ്രകട​മാ​യും ഈ യുവാ​വി​ന്റെ വികാ​രങ്ങൾ ഉണർത്ത​പ്പെ​ട്ടത്‌ അയാളു​ടെ ഹോർമോ​ണു​ക​ളു​ടെ പ്രവർത്ത​ന​ഫ​ല​മാ​യി​ട്ടല്ല മറിച്ച്‌ അയാൾ കണ്ടതും കേട്ടതും നിമി​ത്ത​മാണ്‌.

അതു​പോ​ലെ ഒരു യുവാവ്‌ സമ്മതിച്ചു പറയുന്നു: ‘ഹസ്‌ത​മൈ​ഥു​നം സംബന്ധിച്ച എന്റെ മുഴു പ്രശ്‌ന​ത്തി​ന്റെ​യും മൂല കാരണം ഞാൻ എന്റെ മനസ്സിൽ നിറച്ച കാര്യ​ങ്ങ​ളാ​യി​രു​ന്നു. അധാർമ്മി​കത ഉൾപ്പെട്ട ററി. വി. പരിപാ​ടി ഞാൻ വീക്ഷി​ച്ചി​രു​ന്നു, ചില​പ്പോൾ നഗ്നത പ്രദർശി​പ്പിച്ച കേബിൾ ററി. വി. പരിപാ​ടി​യും ഞാൻ കണ്ടിരു​ന്നു. അത്തരം രംഗങ്ങൾ ഞെട്ടി​ക്കു​ന്ന​വ​യാ​യ​തി​നാൽ മനസ്സിൽ നിന്ന്‌ മായു​ക​യില്ല. ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ടാ​നു​ളള ഇന്ധനം പ്രദാനം ചെയ്‌തു​കൊണ്ട്‌ അവ വീണ്ടും മനസ്സിൽ മുൻപ​ന്തി​യി​ലേക്ക്‌ വരുമാ​യി​രു​ന്നു.’

അതെ, മിക്ക​പ്പോ​ഴും ഒരുവൻ വായി​ക്കു​ന്ന​തോ വീക്ഷി​ക്കു​ന്ന​തോ കേൾക്കു​ന്ന​തോ അതു​പോ​ലെ സംസാ​രി​ക്കു​ന്ന​തോ ധ്യാനി​ക്കു​ന്ന​തോ ആയ കാര്യ​ങ്ങ​ളാണ്‌ ഹസ്‌ത​മൈ​ഥു​ന​ത്തിന്‌ ഇടയാ​ക്കു​ന്നത്‌. ഒരു 25 വയസ്സു​കാ​രി സമ്മതി​ച്ച​പ്ര​കാ​രം: “എനിക്ക്‌ ആ ശീലം ഉപേക്ഷി​ക്കാൻ കഴിയു​ക​യി​ല്ലെന്ന്‌ തോന്നി. എന്നിരു​ന്നാ​ലും ഞാൻ പ്രേമ​രം​ഗ​ങ്ങ​ള​ട​ങ്ങിയ നോവ​ലു​കൾ വായി​ച്ചു​കൊ​ണ്ടി​രു​ന്നു, അതായി​രു​ന്നു പ്രശ്‌ന​ത്തിന്‌ സംഭാവന ചെയ്‌തത്‌.”

ഒരു “ശാന്തി​ദാ​യക ഔഷധം”

ഈ ശീലം ഉപേക്ഷി​ക്കു​ന്നത്‌ ഇത്ര പ്രയാ​സ​മാ​യി​രി​ക്കു​ന്ന​തി​ന്റെ യഥാർത്ഥ​ത്തി​ലു​ളള പ്രമുഖ കാരണം ഈ യുവതി​യു​ടെ അനുഭവം വെളി​പ്പെ​ടു​ത്തു​ന്നു. അവൾ തുടരു​ന്നു: “സാധാ​ര​ണ​യാ​യി സമ്മർദ്ദ​വും പിരി​മു​റു​ക്ക​വും അല്ലെങ്കിൽ ഉൽക്കണ്‌ഠ​യും ശമിപ്പി​ക്കു​ന്ന​തി​നാണ്‌ ഞാൻ ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ട്ടത്‌. ആ നൈമി​ഷിക സുഖാ​നു​ഭൂ​തി മദ്യപൻമാർ ഉൽക്കണ്‌ഠ​യ​ക​റ​റാൻ വേണ്ടി മദ്യം കഴിക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.”

ഗവേഷ​ക​രാ​യ സൂസാ​നി​യും ഇർവിംഗ്‌ സാർനോ​ഫും എഴുതു​ന്നു: “ചിലയാ​ളു​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തി​ലെ​ങ്കി​ലും ഒരു തിരി​ച്ച​ടി​യോ എന്തി​നേ​പ്പ​റ​റി​യെ​ങ്കി​ലും ഉളള ഭയമോ അനുഭ​വ​പ്പെ​ടു​മ്പോൾ അവർ ഹസ്‌ത​മൈ​ഥു​ന​ത്തി​ലേക്ക്‌ തിരി​യു​ന്നു. എന്നിരു​ന്നാ​ലും മററു ചിലർ രൂക്ഷമായ വൈകാ​രിക സമ്മർദ്ദം അനുഭ​വ​പ്പെ​ടു​മ്പോൾ മാത്ര​മാണ്‌ വല്ലപ്പോ​ഴും ഒരിക്കൽ ഈ വഴിക്ക്‌ തിരി​യു​ന്നത്‌.” പ്രത്യ​ക്ഷ​ത്തിൽ അതു​പോ​ലെ മററു ചിലർ അസ്വസ്ഥ​രോ, വിഷാ​ദ​മ​ഗ്ന​രോ, ഏകാന്ത​രോ അല്ലെങ്കിൽ സമ്മർദ്ദ​ത്തിൻ കീഴി​ലോ ആയിരി​ക്കു​മ്പോൾ അത്‌ അവരുടെ പ്രശ്‌നങ്ങൾ മറക്കാ​നു​ളള ഒരു “ശാന്തി​ദാ​യക ഔഷധം” ആയിത്തീ​രു​ന്നു.

ബൈബിൾ എന്തു പറയുന്നു?

ഒരു യുവാവ്‌ ചോദി​ച്ചു: “ഹസ്‌ത​മൈ​ഥു​നം ക്ഷമ കിട്ടു​ക​യി​ല്ലാത്ത ഒരു പാപമാ​ണോ? ഹസ്‌ത​മൈ​ഥു​നം ബൈബി​ളിൽ പരാമർശി​ക്ക​പ്പെ​ട്ടി​ട്ടേ​യില്ല. a ബൈബിൾ കാലങ്ങ​ളിൽ ഈ ശീലം ഗ്രീക്ക്‌ സംസാ​രി​ച്ചി​രുന്ന ലോകത്ത്‌ സാധാ​ര​ണ​മാ​യി​രു​ന്നു; ഈ നടപടി​യെ വിവരി​ക്കാൻ പല ഗ്രീക്കു പദങ്ങളും ഉപയോ​ഗി​ക്ക​പ്പെ​ട്ടും പോന്നു. എന്നാൽ ഈ പദങ്ങളിൽ ഒന്നും ബൈബി​ളിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടില്ല.

ഹസ്‌ത​മൈ​ഥു​നം ബൈബി​ളിൽ നേരിട്ടു കുററം വിധി​ക്ക​പ്പെ​ടു​ന്നി​ല്ലാ​ത്ത​തി​നാൽ അതു നിരു​പ​ദ്ര​വ​ക​ര​മാണ്‌ എന്നാണോ അതിന്റെ അർത്ഥം. തീർച്ച​യാ​യും അല്ല! ദുർവൃ​ത്തി​പോ​ലെ ഗൗരവ​ത​ര​മായ കുററ​ങ്ങ​ളോ​ടൊ​പ്പം അതു പട്ടിക​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും ഹസ്‌ത​മൈ​ഥു​നം തീർച്ച​യാ​യും ഒരു അശുദ്ധ നടപടി​യാണ്‌. (എഫേസ്യർ 4:19) ഈ അശുദ്ധ ശീലത്തെ ചെറുത്തു തോല്‌പി​ക്കു​ന്ന​തി​നാൽ നിങ്ങൾ “നിങ്ങൾക്കു​തന്നെ പ്രയോ​ജനം ചെയ്യുന്നു” എന്ന്‌ ദൈവ​വ​ച​ന​ത്തി​ലെ തത്വങ്ങൾ സൂചി​പ്പി​ക്കു​ന്നു.—യെശയ്യാവ്‌ 48:17.

“ലൈം​ഗിക തൃഷ്‌ണ” ഉണർത്തൽ

“. . .ലൈം​ഗിക തൃഷ്‌ണ എന്നിവ സംബന്ധിച്ച്‌ നിങ്ങളു​ടെ അവയവ​ങ്ങളെ മരിപ്പി​പ്പിൻ,” എന്ന്‌ ബൈബിൾ ഉത്സാഹി​പ്പി​ക്കു​ന്നു. (കൊ​ലോ​സ്യർ 3:5) “ലൈം​ഗിക തൃഷ്‌ണ” സാധാരണ ലൈം​ഗിക വികാ​ര​ത്തെയല്ല, മറിച്ച്‌ അനിയ​ന്ത്രി​ത​മായ തീവ്ര വികാ​ര​ത്തെ​യാണ്‌ പരാമർശി​ക്കു​ന്നത്‌. അത്തരം “ലൈം​ഗിക തൃഷ്‌ണ” ഒരുവൻ പൗലോസ്‌ റോമർ 1:26, 27-ൽ വിവരി​ച്ചി​രി​ക്കുന്ന തരം മ്ലേച്ഛകാ​ര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​ലേക്ക്‌ നയി​ച്ചേ​ക്കാം.

എന്നാൽ ഹസ്‌ത​മൈ​ഥു​നം ഇത്തരം ആഗ്രഹ​ങ്ങളെ “മരിപ്പി​ക്കു”കയില്ലേ? ഇല്ല, നേരെ​മ​റിച്ച്‌, ഒരു യുവാവ്‌ സമ്മതിച്ചു പറഞ്ഞ​പ്ര​കാ​രം: “ഹസ്‌ത​മൈ​ഥു​ന​ത്തി​ലേർപ്പെ​ടു​മ്പോൾ നിങ്ങൾ മനസ്സിൽ തെററായ ആഗ്രഹങ്ങൾ വച്ചുതാ​ലോ​ലി​ക്കു​ന്നു, അതു അത്തരം ആഗ്രഹ​ങ്ങളെ വർദ്ധി​പ്പി​ക്കുക മാത്ര​മാണ്‌ ചെയ്യു​ന്നത്‌.” മിക്ക​പ്പോ​ഴും ലൈം​ഗിക സുഖം വർദ്ധി​പ്പി​ക്കു​ന്ന​തിന്‌ ഒരു അധാർമ്മിക സങ്കല്‌പം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു. (മത്തായി 5:27, 28) അതു​കൊണ്ട്‌ അനുകൂല സാഹച​ര്യം ലഭിക്കു​ന്നു​വെ​ങ്കിൽ ഒരുവൻ എളുപ്പ​ത്തിൽ അധാർമ്മി​ക​ത​യിൽ ഉൾപ്പെ​ട്ടേ​ക്കാം. ഒരു യുവാ​വിന്‌ അതു സംഭവി​ച്ചു. അയാൾ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ഒരു സ്‌ത്രീ​യു​മാ​യി ബന്ധപ്പെ​ടാ​തെ എന്റെ മോഹ​ഭം​ഗ​ങ്ങ​ളിൽ നിന്ന്‌ ആശ്വാസം നേടു​ന്ന​തിന്‌ ഹസ്‌ത​മൈ​ഥു​നം സഹായി​ക്കു​മെന്ന്‌ ഒരു കാലത്ത്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും അങ്ങനെ ചെയ്യാൻ തക്കവണ്ണം എന്നെ അടി​പ്പെ​ടു​ത്തിയ ഒരു ആഗ്രഹം ഞാൻ വളർത്തി​യെ​ടു​ത്തു.” അയാൾ പരസം​ഗ​ത്തിൽ ഏർപ്പെട്ടു. ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ടുന്ന ചെറു​പ്പ​ക്കാ​രിൽ ഭൂരി​പ​ക്ഷ​വും പരസം​ഗ​ത്തി​ലും ഏർപ്പെ​ടു​ന്നു എന്ന്‌ ഒരു രാജ്യ​വ്യാ​പക പഠനം തെളി​യി​ച്ചത്‌ ആശ്ചര്യമല്ല. അവർ അപ്പോ​ഴും കന്യാ​ത്വം കാത്തു സൂക്ഷി​ച്ചി​രു​ന്ന​വ​രെ​ക്കാൾ 50 ശതമാനം അധിക​മാ​യി​രു​ന്നു!

മാനസ്സി​ക​മാ​യും വൈകാ​രി​ക​മാ​യും മലിന​മാ​ക്കു​ന്നു

ഹസ്‌ത​മൈ​ഥു​നം മാനസ്സി​ക​മാ​യി നമ്മെ മലിന​മാ​ക്കുന്ന ചില മനോ​ഭാ​വ​ങ്ങ​ളും നമ്മി​ലേക്ക്‌ കടത്തി​വി​ടു​ന്നു. (2 കൊരി​ന്ത്യർ 11:3 താരത​മ്യം ചെയ്യുക.) ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ ഒരു വ്യക്തി തന്നിൽതന്നെ ശ്രദ്ധ കേന്ദ്രീ​ക​രിച്ച്‌ തന്റെ സ്വന്തം ശരീര​സു​ഖ​ത്തിൽ മുഴു​കു​ന്നു. ലൈം​ഗി​കത സ്‌നേ​ഹ​ത്തിൽനിന്ന്‌ വേർപി​രി​ക്ക​പ്പെട്ട പിരി​മു​റു​ക്കം കുറയ്‌ക്കാ​നു​ളള ഒരു മാർഗ്ഗം മാത്ര​മാ​യി​ത്തീ​രു​ന്നു. ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ ലൈം​ഗിക ബന്ധങ്ങളി​ലൂ​ടെ—പുരു​ഷ​നും സ്‌ത്രീ​യും തമ്മിലു​ളള സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​ത്തി​ലൂ​ടെ തൃപ്‌തി​പ്പെ​ടു​ത്ത​പ്പെ​ട​ണ​മെ​ന്നാണ്‌ ദൈവം ഉദ്ദേശി​ച്ചത്‌.—സദൃശ​വാ​ക്യ​ങ്ങൾ 5:15-19.

ഹസ്‌ത​മൈ​ഥു​ന​ക്കാർ വിപരീത ലിംഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വരെ വെറും ലൈം​ഗിക വസ്‌തു​ക്ക​ളാ​യിട്ട്‌—ലൈം​ഗിക തൃപ്‌തി​ക്കു​ളള ഉപകര​ണ​ങ്ങ​ളാ​യിട്ട്‌—വീക്ഷി​ക്കാൻ ചായ്‌വ്‌ കാണി​ച്ചേ​ക്കാം. ഹസ്‌ത​മൈ​ഥു​ന​ത്തി​ലൂ​ടെ പഠിക്കുന്ന മനോ​ഭാ​വങ്ങൾ നമ്മുടെ “ആത്മാവി​നെ” അല്ലെങ്കിൽ നമ്മുടെ പ്രമുഖ മാനസ്സിക ചായ്‌വി​നെ മലിന​മാ​ക്കി​യേ​ക്കാം. ചിലരു​ടെ സംഗതി​യിൽ ഹസ്‌ത​മൈ​ഥു​ന​ത്തി​ലൂ​ടെ ഉളവാ​കുന്ന പ്രശ്‌നങ്ങൾ വിവാ​ഹ​ത്തി​നു​ശേ​ഷ​വും തുടരു​ന്നു! നല്ല കാരണ​ത്തോ​ടെ ദൈവ​ത്തി​ന്റെ വചനം ഇപ്രകാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “പ്രിയ​മു​ള​ള​വരെ ശരീര​ത്തി​ന്റെ​യും ആത്മാവി​ന്റെ​യും എല്ലാ മാലി​ന്യ​ത്തിൽനി​ന്നും നമുക്ക്‌ നമ്മെത്തന്നെ വെടി​പ്പാ​ക്കാം.”—2 കൊരി​ന്ത്യർ 7:1.

കുററം സംബന്ധിച്ച സന്തുലിത വീക്ഷണം

അനേകം യുവജ​നങ്ങൾ ഈ ചീത്തശീ​ല​ത്തി​നെ​തി​രെ പൊതു​വേ വിജയം വരിക്കു​ന്നു​വെ​ങ്കി​ലും ചില​പ്പോൾ അതിനു വഴി​പ്പെ​ട്ടു​പോ​കു​ന്നു. ദൈവം അങ്ങേയ​ററം കരുണ​യു​ള​ള​വ​നാണ്‌ എന്നത്‌ ആശ്വാ​സ​ക​ര​മാണ്‌. “യഹോവേ, അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ മനസ്സൊ​രു​ക്ക​മു​ള​ള​വ​നു​മാണ്‌,” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പറഞ്ഞു. (സങ്കീർത്തനം 86:5) ഒരു ക്രിസ്‌ത്യാ​നി ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ടു​മ്പോൾ അയാളു​ടെ ഹൃദയം മിക്ക​പ്പോ​ഴും അയാളെ കുററം​വി​ധി​ക്കു​ന്നു. എന്നാൽ “ദൈവം നമ്മുടെ ഹൃദയ​ങ്ങ​ളെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നു​മാ​കു​ന്നു,” എന്ന്‌ ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു. (1 യോഹ​ന്നാൻ 3:20) ദൈവം നമ്മുടെ പാപങ്ങ​ളെ​ക്കാൾ അധികം കാണുന്നു. അവന്റെ അറിവി​ന്റെ ആധിക്യം ക്ഷമയ്‌ക്കു​വേ​ണ്ടി​യു​ളള നമ്മുടെ ആത്മാർത്ഥ​മായ പ്രാർത്ഥന അവൻ അനുക​മ്പാ​പൂർവ്വം കേൾക്കുക സാദ്ധ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഒരു യുവതി ഇപ്രകാ​രം എഴുതി: “എനിക്ക്‌ ഒരളവിൽ കുററ​ബോ​ധം തോന്നി​യി​ട്ടുണ്ട്‌, എന്നാൽ യഹോവ എത്രയോ സ്‌നേ​ഹ​വാ​നായ ദൈവ​മാ​ണെ​ന്നും അവന്‌ എന്റെ ഹൃദയം കാണാൻ കഴിയു​മെ​ന്നും എന്റെ ഉദ്ദേശ്യ​ങ്ങ​ളും ശ്രമങ്ങ​ളും അവൻ അറിയു​ന്നു​വെ​ന്നും അറിയു​ന്നത്‌ ഞാൻ വല്ലപ്പോ​ഴും ഒരിക്കൽ പരാജ​യ​പ്പെ​ടു​മ്പോൾ വല്ലാത്ത വിഷാദം അനുഭ​വ​പ്പെ​ടു​ന്ന​തിൽ നിന്ന്‌ എന്നെ സംരക്ഷി​ക്കു​ന്നു.” ഹസ്‌ത​മൈ​ഥു​ന​ത്തി​ലേർപ്പെ​ടാ​നു​ളള ആഗ്രഹ​ത്തി​നെ​തി​രെ നിങ്ങൾ പോരാ​ടു​ന്നു​വെ​ങ്കിൽ നിങ്ങൾ പരസംഗം എന്ന ഗൗരവ​മായ പാപത്തിൽ വീഴാൻ സാദ്ധ്യ​ത​യില്ല.

വാച്ച്‌ട​വ​റി​ന്റെ 1959 സെപ്‌റ​റം​ബർ 1-ലെ ലക്കം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “നമ്മുടെ മുൻജീ​വി​ത​രീ​തി​യിൽ നാം തിരി​ച്ച​റി​ഞ്ഞി​രു​ന്ന​തി​ല​ധി​കം ആഴത്തിൽ വേരൂ​ന്നി​യി​രുന്ന ഏതെങ്കി​ലും മോശ​മായ ശീലത്തി​ന്റെ സംഗതി​യിൽ നാം അനേകം തവണ ഇടറി വീഴു​ന്ന​താ​യി നാം കണ്ടെത്തി​യേ​ക്കാം. . . . നിരാ​ശ​രാ​ക​രുത്‌. ക്ഷമ ലഭിക്കാത്ത തരത്തിൽ നിങ്ങൾ പാപം ചെയ്‌തു എന്ന നിഗമ​ന​ത്തി​ലെ​ത്ത​രുത്‌. നിങ്ങൾ അങ്ങനെ ന്യായ​വാ​ദം ചെയ്യാൻ തന്നെയാണ്‌ സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. നിങ്ങൾക്ക്‌ ദുഃഖ​വും ബുദ്ധി​മു​ട്ടും അനുഭ​വ​പ്പെ​ടു​ന്നു എന്ന വസ്‌തുത തന്നെ നിങ്ങൾ അങ്ങേയ​ററം പോയി​ട്ടില്ല എന്നതിന്റെ തെളി​വാണ്‌. താഴ്‌മ​യോ​ടെ​യും ആത്മാർത്ഥ​ത​യോ​ടെ​യും ദൈവ​ത്തി​ങ്ക​ലേക്ക്‌ തിരിഞ്ഞ്‌ അവന്റെ ക്ഷമയും വിശു​ദ്ധീ​ക​ര​ണ​വും സഹായ​വും തേടു​ന്ന​തിൽ മടുത്തു​പോ​ക​രുത്‌. പ്രയാസം അനുഭ​വ​പ്പെ​ടു​മ്പോൾ ഒരു കുട്ടി പിതാ​വി​നെ സമീപി​ക്കു​ന്ന​തു​പോ​ലെ അവനെ സമീപി​ക്കുക. ഒരേ ബലഹീനത സംബന്ധിച്ച്‌ എത്ര കൂടെ​ക്കൂ​ടെ സമീപി​ച്ചാ​ലും അവന്റെ അനർഹദയ നിമിത്തം യഹോവ കൃപാ​പൂർവ്വം നിങ്ങളെ സഹായി​ക്കും. നിങ്ങൾക്ക്‌ ആത്മാർത്ഥ​ത​യു​ണ്ടെ​ങ്കിൽ ഒരു ശുദ്ധമന:സാക്ഷി ലഭിച്ചി​രി​ക്കു​ന്ന​താ​യി നിങ്ങൾ തിരി​ച്ച​റി​യാൻ അവൻ ഇടയാ​ക്കു​ക​യും ചെയ്യും.”

ആ “ശുദ്ധ മനസ്സാക്ഷി” എങ്ങനെ സമ്പാദി​ക്കാൻ കഴിയും?

[അടിക്കു​റി​പ്പു​കൾ]

a ‘ബീജം നിലത്തു വീഴ്‌ത്തി​ക്ക​ള​ഞ്ഞ​തിന്‌’ ദൈവം ഒനാനെ കൊന്നു​ക​ളഞ്ഞു. എന്നാൽ അതിൽ ഹസ്‌ത​മൈ​ഥു​നമല്ല പൂർത്തീ​ക​രി​ക്കാത്ത ലൈം​ഗി​ക​ബ​ന്ധ​മാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌. കൂടാതെ, മരിച്ചു​പോയ തന്റെ സഹോ​ദ​രന്റെ കുടും​ബം നിലനിർത്താൻ വേണ്ടി ദേവര​ധർമ്മം അനുഷ്‌ഠി​ക്കാൻ ഒനാൻ സ്വാർത്ഥ​പൂർവ്വം വിസമ്മ​തി​ച്ച​തു​കൊ​ണ്ടാ​യി​രു​ന്നു അയാൾ വധിക്ക​പ്പെ​ട്ടത്‌. (ഉല്‌പത്തി 38:1-10) ലേവ്യാ​പു​സ്‌തകം 15:16-18-ൽ “ബീജം പോകുന്ന”തിനെ​പ്പ​ററി പറഞ്ഞി​രി​ക്കു​ന്നത്‌ സംബന്ധി​ച്ചെന്ത്‌? പ്രത്യ​ക്ഷ​ത്തിൽ ഇത്‌ ഹസ്‌ത​മൈ​ഥു​ന​ത്തെ​പ്പ​റ​റി​യല്ല രാത്രി​കാ​ല​ങ്ങ​ളിൽ ബീജം സ്രവി​ക്കു​ന്ന​തി​നെ​പ്പ​റ​റി​യും വൈവാ​ഹിക ലൈം​ഗി​ക​ബ​ന്ധ​ത്തെ​പ്പ​റ​റി​യു​മാണ്‌ പരാമർശി​ക്കു​ന്നത്‌.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഹസ്‌ത​മൈ​ഥു​നം എന്താണ്‌, അതിനെ സംബന്ധിച്ച സാധാ​ര​ണ​യായ ചില തെററി​ദ്ധാ​ര​ണകൾ എന്തൊ​ക്കെ​യാണ്‌?

◻ യുവജ​ന​ങ്ങൾക്ക്‌ മിക്ക​പ്പോ​ഴും വളരെ ശക്തമായ ലൈം​ഗി​കാ​ഗ്ര​ഹങ്ങൾ അനുഭ​വ​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌? ഇത്‌ തെററാ​ണെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ?

◻ ഹസ്‌ത​മൈ​ഥു​ന​ത്തി​ലേർപ്പെ​ടാ​നു​ളള ആഗ്രഹത്തെ എന്ത്‌ ആളിക്ക​ത്തി​ച്ചേ​ക്കാം?

◻ ഹസ്‌ത​മൈ​ഥു​നം ഒരു യുവ​പ്രാ​യ​ക്കാ​രന്‌ എന്തെങ്കി​ലും ഉപദ്രവം വരുത്തു​ന്നു​വോ?

◻ ഹസ്‌ത​മൈ​ഥു​നം എത്ര ഗൗരവ​മായ ഒരു പാപമാ​ണെ​ന്നാണ്‌ നിങ്ങൾ വിചാ​രി​ക്കു​ന്നത്‌? അതിനെ കീഴട​ക്കു​ന്ന​തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും അതി​നെ​തി​രെ പോരാ​ട്ടം നടത്തുന്ന ഒരു ചെറു​പ്പ​ക്കാ​രനെ യഹോവ എങ്ങനെ​യാണ്‌ വീക്ഷി​ക്കു​ന്നത്‌?

[200-ാം പേജിലെ ആകർഷ​ക​വാ​ക്യം]

സമ്മർദ്ദത്തിൻ കീഴി​ലാ​യി​രി​ക്കു​മ്പോൾ അല്ലെങ്കിൽ പിരി​മു​റു​ക്കം, മ്ലാനത അല്ലെങ്കിൽ വിഷാദം എന്നിവ അനുഭ​വ​പ്പെ​ടു​മ്പോൾ ചിലർക്ക്‌ ഹസ്‌ത​മൈ​ഥു​ന​ത്തിൽ ഏർപ്പെ​ടാ​നു​ളള പ്രേരണ അനുഭ​വ​പ്പെ​ടു​ന്നു

[202-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘ഹസ്‌ത​മൈ​ഥു​നം സംബന്ധിച്ച എന്റെ പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം ഞാൻ മനസ്സിൽ നിറച്ച കാര്യങ്ങൾ ആയിരു​ന്നു’

[204-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞാൻ [ഹസ്‌ത​മൈ​ഥു​ന​ത്തിന്‌] വഴങ്ങി​യ​പ്പോൾ ഞാൻ യഹോ​വ​യാം ദൈവത്തെ നിരാ​ശ​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ എനിക്ക്‌ തോന്നി​യി​രു​ന്നു”

[198-ാം പേജിലെ ചിത്രം]

ഹസ്‌തമൈഥുനം കഠിന​മായ കുററ​ബോ​ധം ഉളവാ​ക്കി​യേ​ക്കാ​മെ​ങ്കി​ലും ദൈവ​ത്തി​ന്റെ ക്ഷമയ്‌ക്കു​വേ​ണ്ടി​യു​ളള ആത്‌മാർത്ഥ​മായ പ്രാർത്ഥ​ന​യ്‌ക്കും ആ നടപടി​യെ ചെറു​ക്കാ​നു​ളള കഠിന​ശ്ര​മ​ത്തി​നും ഒരു നല്ല മനസ്സാക്ഷി കൈവ​രു​ത്താൻ കഴിയും

[203-ാം പേജിലെ ചിത്രം]

കാമവികാരങ്ങൾ പ്രദർശി​പ്പി​ക്കുന്ന സിനി​മകൾ, പുസ്‌ത​കങ്ങൾ, ററി. വി. പരിപാ​ടി​കൾ എന്നിവ മിക്ക​പ്പോ​ഴും ഹസ്‌ത​മൈ​ഥു​ന​ത്തി​നു​ളള ആഗ്രഹം ജ്വലി​പ്പി​ക്കുന്ന ‘മാനസിക ഇന്ധനമാണ്‌’