വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എന്റെ അദ്ധ്യാപകനോട്‌ എങ്ങനെ പൊരുത്തപ്പെട്ടുപോകാൻ കഴിയും?

എനിക്ക്‌ എന്റെ അദ്ധ്യാപകനോട്‌ എങ്ങനെ പൊരുത്തപ്പെട്ടുപോകാൻ കഴിയും?

അധ്യായം 20

എനിക്ക്‌ എന്റെ അദ്ധ്യാ​പ​ക​നോട്‌ എങ്ങനെ പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ കഴിയും?

“നീതി ബോധ​മി​ല്ലാത്ത ഒരദ്ധ്യാ​പ​കനെ എനിക്ക്‌ സഹിക്കാൻ വയ്യ,” എന്ന്‌ യുവ​പ്രാ​യ​ക്കാ​ര​നായ വിക്കി പറയുന്നു. നിങ്ങൾക്കും അതേ വികാ​ര​ങ്ങ​ളാണ്‌ ഉളളത്‌ എന്നതിൽ സംശയ​മില്ല. എന്നിരു​ന്നാ​ലും 1981-ൽ 1,60,000 അമേരി​ക്കൻ യുവജ​ന​ങ്ങൾക്കി​ട​യിൽ നടത്തപ്പെട്ട ഒരു അഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പിൽ 76 ശതമാനം പേർ ഏതെങ്കി​ലും തരത്തി​ലു​ളള പക്ഷപാതം കാണി​ക്കു​ന്ന​തിന്‌ തങ്ങളുടെ അദ്ധ്യാ​പ​കരെ കുററ​പ്പെ​ടു​ത്തി!

ഒന്നാം തരം എന്നു അവർ കരുതുന്ന അവരുടെ വേലയ്‌ക്ക്‌ താഴ്‌ന്ന ഗ്രെയി​ഡു​കൾ ലഭിക്കു​മ്പോൾ യുവജ​നങ്ങൾ അസ്വസ്ഥ​രാ​യി​ത്തീ​രു​ന്നു. ശിക്ഷണം അതിരു​ക​ട​ന്ന​തോ അസ്ഥാന​ത്തോ അല്ലെങ്കിൽ വർഗ്ഗീയ മുൻവി​ധി​ക​ളാൽ പ്രേരി​ത​മോ ആയിരി​ക്കു​ന്ന​താ​യി തോന്നു​മ്പോൾ അവർക്ക്‌ നീരസം തോന്നു​ന്നു. അദ്ധ്യാ​പകർ പ്രത്യേക പ്രിയ​മു​ള​ള​വർക്ക്‌ പ്രത്യേക ശ്രദ്ധയും മുൻഗ​ണ​ന​യും നൽകു​മ്പോൾ അവർക്ക്‌ കോപം വരുന്നു.

അദ്ധ്യാ​പ​കർക്ക്‌ ഏതായാ​ലും തെററാ​വ​ര​മൊ​ന്നു​മില്ല എന്ന്‌ നാം സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. പിരട്ടി​ലും പ്രശ്‌ന​ങ്ങ​ളി​ലും അതെ, മുൻവി​ധി​ക​ളി​ലും ഒരു നല്ല പങ്ക്‌ അവർക്കു​മുണ്ട്‌. എന്നിരു​ന്നാ​ലും ബൈബിൾ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകുന്നു: “നിന്റെ ആത്മാവിൽ നീരസം തോന്നാൻ ധൃതി​കൂ​ട്ട​രുത്‌.” (സഭാ​പ്ര​സം​ഗി 7:9) അദ്ധ്യാ​പ​കർപോ​ലും “പലതി​ലും തെററി​പ്പോ​കു​ന്നു. ആരെങ്കി​ലും വാക്കിൽ തെററാ​തി​രു​ന്നാൽ അയാൾ ശരീരത്തെ മുഴുവൻ കടിഞ്ഞാ​ണിട്ട്‌ നടത്താൻ പ്രാപ്‌ത​നായ ഒരു പൂർണ്ണ​മ​നു​ഷ്യ​നാണ്‌.” (യാക്കോബ്‌ 3:2) അതു​കൊണ്ട്‌ നിങ്ങൾക്ക്‌ നിങ്ങളു​ടെ അദ്ധ്യാ​പ​കന്‌ സംശയ​ത്തി​ന്റെ ആനുകൂ​ല്യം നൽകരു​തോ?

ഫ്രെഡി എന്നു പേരായ ചെറു​പ്പ​ക്കാ​രൻ തന്റെ അദ്ധ്യാ​പകൻ “എല്ലാവ​രോ​ടും പരുഷ​മാ​യി പെരു​മാ​റു​ന്നത്‌” ശ്രദ്ധിച്ചു. ഫ്രെഡി നയപൂർവ്വം അദ്ധ്യാ​പ​കനെ സമീപി​ക്കു​ക​യും അദ്ദേഹ​ത്തി​ന്റെ മര്യാ​ദ​യി​ല്ലാത്ത പെരു​മാ​റ​റ​ത്തി​ന്റെ കാരണം കണ്ടുപി​ടി​ക്കു​ക​യും ചെയ്‌തു. “ഇന്നു രാവിലെ എന്റെ കാറിന്‌ ഒരു പ്രശ്‌ന​മു​ണ്ടാ​യി,” അദ്ധ്യാ​പകൻ വിശദീ​ക​രി​ച്ചു. “സ്‌കൂ​ളി​ലേക്കു പോരു​മ്പോൾ അതു വല്ലാതെ ചൂടായി, ഞാൻ താമസിച്ച്‌ ജോലിക്ക്‌ എത്തുക​യും ചെയ്‌തു.”

അദ്ധ്യാ​പ​ക​രും അവരുടെ ഓമന​ക​ളും

അദ്ധ്യാ​പ​ക​രു​ടെ ഓമന​കൾക്ക്‌ ലഭിക്കുന്ന ആനുകൂ​ല്യ​ങ്ങൾ സംബന്ധി​ച്ചെന്ത്‌? ഒരു അദ്ധ്യാ​പ​കന്‌ അയാളു​ടെ​തായ ബുദ്ധി​മു​ട്ടു​ക​ളും സമ്മർദ്ദ​ങ്ങ​ളും അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തുണ്ട്‌ എന്ന്‌ മനസ്സിൽ പിടി​ക്കുക. “മനസ്സ്‌ സാധാ​ര​ണ​യാ​യി മറെറ​വി​ടെ​യെ​ങ്കി​ലു​മാ​യി​രി​ക്കുന്ന” ഒരു പററം യുവജ​ന​ങ്ങ​ളു​ടെ ശ്രദ്ധ പിടിച്ചു നിറു​ത്തുക എന്ന “ഗുരു​ത​ര​മായ പ്രയാസ സാഹച​ര്യ​ത്തെ” അദ്ധ്യാ​പകർ അഭിമു​ഖീ​ക​രി​ക്കു​ന്ന​താ​യി ബീയിംഗ്‌ അഡൊ​ലെ​സ്സൻറ്‌ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം വിവരി​ക്കു​ന്നു. “പെട്ടെന്നു ഭാവം മാറു​ന്ന​വ​രും ശ്രദ്ധ പതറു​ന്ന​വ​രും സാധാ​ര​ണ​യാ​യി 15 മിനി​റ​റിൽ കൂടുതൽ എന്തി​ലെ​ങ്കി​ലും ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു പരിച​യ​മി​ല്ലാ​ത്ത​വ​രു​മായ ഒരു പററം കൗമാ​ര​പ്രാ​യ​ക്കാ​രാണ്‌ അവരുടെ മുമ്പി​ലു​ള​ളത്‌.”

അപ്പോൾ നന്നായി പഠിക്കു​ക​യും ശ്രദ്ധി​ക്കു​ക​യും അദ്ധ്യാ​പ​ക​രോട്‌ ആദര​വോ​ടെ പെരു​മാ​റു​ക​യും ചെയ്യു​ന്ന​വർക്ക്‌ അദ്ധ്യാ​പകർ വിശേ​ഷാൽ ശ്രദ്ധ കൊടു​ക്കു​ന്നത്‌ ആശ്ചര്യ​മാ​ണോ? അത്തരം ‘കൈമ​ണി​കൾക്ക്‌’ നിങ്ങൾക്ക്‌ ലഭിക്കു​ന്ന​തി​നേ​ക്കാൾ കൂടുതൽ ശ്രദ്ധ ലഭിക്കു​ന്നത്‌ നിങ്ങളെ ശുണ്‌ഠി​പി​ടി​പ്പി​ച്ചേ​ക്കാം. എന്നാൽ നിങ്ങളു​ടെ വിദ്യാ​ഭ്യാ​സ​പ​ര​മായ ആവശ്യം അവഗണി​ക്ക​പ്പെ​ടാ​ത്തി​ട​ത്തോ​ളം കാലം കഠിനാ​ദ്ധ്വാ​നം ചെയ്യുന്ന ഒരു വിദ്യാർത്ഥി​യോട്‌ അദ്ധ്യാ​പകൻ പ്രിയം കാട്ടു​ന്നു​വെ​ങ്കിൽ നിങ്ങൾ എന്തിന്‌ അസ്വസ്ഥ​രാ​കണം? മാത്ര​വു​മല്ല നിങ്ങൾ തന്നെ അല്‌പം കൂടി കഠിനാ​ദ്ധ്വാ​നം ചെയ്യുക എന്നത്‌ ഒരു നല്ല ആശയമാ​യി​രു​ന്നേ​ക്കാം.

ക്ലാസ്സു​മു​റി​യി​ലെ യുദ്ധം

ഒരു വിദ്യാർത്ഥി തന്റെ അദ്ധ്യാ​പ​ക​നെ​പ്പ​ററി പറഞ്ഞു: “ഞങ്ങളെ​ല്ലാം അദ്ദേഹ​ത്തി​നെ​തി​രെ യുദ്ധം പ്രഖ്യാ​പി​ച്ച​താ​യി അദ്ദേഹം വിചാ​രി​ച്ചു, ഞങ്ങളെ ആദ്യം കീഴട​ക്ക​ണ​മെ​ന്നും അദ്ദേഹം തീരു​മാ​നി​ച്ചു. അദ്ദേഹം ചിത്ത​ഭ്ര​മ​മു​ളള ഒരാളാ​യി​രു​ന്നു.” എന്നിരു​ന്നാ​ലും തങ്ങൾക്ക്‌ ഒരു അല്‌പം “ചിത്ത​ഭ്രമം” ഉണ്ടായി​രി​ക്കാൻ അവകാ​ശ​മുണ്ട്‌ എന്ന്‌ അനേകം അദ്ധ്യാ​പകർ കരുതു​ന്നു. ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​പ്ര​കാ​രം ഇത്‌ “ഇടപെ​ടാൻ പ്രയാ​സ​മേ​റിയ കാലങ്ങ”ളാണ്‌. വിദ്യാർത്ഥി​ക​ളാ​കട്ടെ മിക്ക​പ്പോ​ഴും “ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ഉഗ്രൻമാ​രും നൻമ​പ്രി​യ​മി​ല്ലാ​ത്ത​വ​രു​മാ​യി​രി​ക്കും.” (2 തിമൊ​ഥെ​യോസ്‌ 3:1-3) യു. എസ്സ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ ഇപ്രകാ​രം പറഞ്ഞു: “നഗര പ്രദേ​ശ​ത്തു​ളള സ്‌കൂ​ളു​ക​ളി​ലെ അദ്ധ്യാ​പകർ ആക്രമ​ണത്തെ ഭയന്നാണ്‌ ജീവി​ക്കു​ന്നത്‌.”

അദ്ധ്യാ​പ​ക​രെ സംബന്ധിച്ച്‌ ഒരു മുൻ അദ്ധ്യാ​പ​ക​നായ റോളൻഡ്‌ ബെററ്‌സ്‌ പറയുന്നു: “അദ്ധ്യാ​പ​കരെ [ആലങ്കാ​രി​ക​മാ​യി] ഉന്തുക​യും തളളു​ക​യും ചെയ്യാ​നും പ്രകോ​പി​പ്പി​ക്കാ​നും അവർ ഒടിയു​ന്ന​തിന്‌ മുമ്പ്‌ എത്ര​ത്തോ​ളം വളയു​മെന്ന്‌ കാണാ​നും സ്വാഭാ​വി​ക​മാ​യും തങ്ങൾക്കൊ​രു അവകാ​ശ​മു​ണ്ടെന്ന്‌ കുട്ടികൾ കരുതു​ന്നു . . . ഒരു പുതിയ അദ്ധ്യാ​പ​കനെ അയാൾ തകരു​ന്ന​തി​ന്റെ ഒരു തലമുടി നാരിട അടുത്തു​വരെ എത്തിച്ചി​രി​ക്കു​ന്നു എന്നു മനസ്സി​ലാ​കു​മ്പോൾ അവർ അല്‌പം കൂടെ തളളുന്നു.” നിങ്ങളോ നിങ്ങളു​ടെ സഹപാ​ഠി​ക​ളോ അദ്ധ്യാ​പ​കരെ അപ്രകാ​രം ശല്യം ചെയ്യു​ന്ന​തിൽ പങ്കാളി​ക​ളാ​യി​രു​ന്നി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങളു​ടെ അദ്ധ്യാ​പ​കന്റെ പ്രതി​ക​ര​ണ​ത്തിൽ അതിശ​യി​ക്കേ​ണ്ട​തില്ല.

ബൈബിൾ പറയുന്നു: “സമ്മർദ്ദം തന്നെ ഒരു ജ്ഞാനി ഭ്രാന്ത​മായ രീതി​യിൽ പെരു​മാ​റാൻ ഇടയാ​ക്കി​യേ​ക്കാം.” (സഭാ​പ്ര​സം​ഗി 7:7) ചില സ്‌കൂ​ളു​ക​ളിൽ നിലവി​ലു​ളള ഭയത്തി​ന്റെ​യും അനാദ​ര​വി​ന്റെ​യും അന്തരീ​ക്ഷ​ത്തിൽ, നമുക്ക്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തു​പോ​ലെ, ചില അദ്ധ്യാ​പകർ അതിർക​ടന്ന്‌ പ്രതി​ക​രി​ക്കു​ക​യും വളരെ കർക്കശ​രായ ശിക്ഷണ നിഷ്‌ണാ​ത​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. ദി ഫാമിലി ഹാൻഡ്‌ ബുക്ക്‌ ഓഫ്‌ അഡൊ​ലെ​സ്സൻസ്‌ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “തങ്ങളുടെ അദ്ധ്യാ​പ​ക​രു​ടെ ബോദ്ധ്യ​ങ്ങളെ പുച്ഛി​ക്കു​ന്ന​താ​യി കാണ​പ്പെ​ടുന്ന വിദ്യാർത്ഥി​കൾ തിരി​ച്ചും പുച്ഛി​ക്ക​പ്പെ​ടു​ന്നു.” അതെ, ശത്രുതാ മനോ​ഭാ​വ​മു​ളള അദ്ധ്യാ​പകർ മിക്ക​പ്പോ​ഴും അത്തരത്തിൽ രൂപ​പ്പെ​ടു​ത്ത​പ്പെ​ടു​ന്നത്‌ വിദ്യാർത്ഥി​ക​ളാ​ലാണ്‌.

ക്ലാസ്സു​മു​റി​യിൽ നടക്കുന്ന ക്രൂര​മായ കുസൃ​തി​ക​ളു​ടെ ഫലങ്ങളും​കൂ​ടെ പരിഗ​ണി​ക്കുക. പകരം വരുന്ന അദ്ധ്യാ​പ​കരെ കുട്ടികൾ “പീഡി​പ്പി​ക്കു​ക​യും ദണ്ഡിപ്പി​ക്കു​ക​യും” ചെയ്യു​ന്ന​തി​നെ​പ്പ​ററി യുവ​പ്രാ​യ​ക്കാ​രി​യായ വാലെറി പറഞ്ഞ​പ്പോൾ അവൾ ഒട്ടും തന്നെ അതിശ​യോ​ക്തി പറയു​ക​യാ​യി​രു​ന്നില്ല. റോളൻഡ്‌ ബെററ്‌സ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “പകരക്കാ​രായ അദ്ധ്യാ​പകർ അവരുടെ ക്ലാസ്സിലെ കുട്ടി​ക​ളാൽ ക്രൂര​മാ​യി വേട്ടയാ​ട​പ്പെ​ടു​ന്നു, മിക്ക​പ്പോ​ഴും അവർ തകർന്നു പോകുന്ന ഘട്ടത്തോ​ളം തന്നെ.” ശിക്ഷ കൂടാതെ രക്ഷപ്പെ​ടാ​മെ​ന്നു​ളള ധൈര്യ​ത്തിൽ വിലക്ഷ​ണ​മായ പെരു​മാ​റ​റ​ത്താൽ, കൂട്ട​ത്തോ​ടെ പുസ്‌ത​ക​ങ്ങ​ളും പെൻസി​ലു​ക​ളും മററും തറയി​ലി​ട്ടു​കൊണ്ട്‌, അദ്ധ്യാ​പ​കനെ ശല്യം ചെയു​ന്ന​തിൽ അവർ സന്തോഷം കണ്ടെത്തു​ന്നു. അല്ലെങ്കിൽ അദ്ധ്യാ​പകൻ പറയു​ന്നത്‌ യാതൊ​ന്നും തങ്ങൾക്ക്‌ മനസ്സി​ലാ​കു​ന്നില്ല എന്ന മട്ടിൽ ‘പൊട്ട്‌ അഭിന​യി​ച്ചു​കൊണ്ട്‌’ അദ്ധ്യാ​പ​കന്റെ ശ്രമങ്ങളെ വിഫല​മാ​ക്കാൻ ശ്രമി​ക്കു​ന്നു. “തമാശ​ക്കു​വേണ്ടി ഞങ്ങൾ അട്ടിമറി നടത്തുന്നു” എന്ന്‌ ബോബി എന്ന യൗവന​ക്കാ​രൻ വിശദീ​ക​രി​ക്കു​ന്നു.

എന്നിരു​ന്നാ​ലും നിങ്ങൾ ക്ലാസ്സു​മു​റി​യിൽ ക്രൂരത വിതക്കു​ന്നു​വെ​ങ്കിൽ ഹീനനും ശത്രു​താ​മ​നോ​ഭാ​വ​മു​ള​ള​വ​നു​മായ ഒരു അദ്ധ്യാ​പ​കനെ കൊയ്യു​ന്ന​തിൽ അതിശ​യി​ക്കേ​ണ്ട​തില്ല. (ഗലാത്യർ 6:7 താരത​മ്യം ചെയ്യുക.) സുവർണ്ണ നിയമം ഓർമ്മി​ക്കുക: “ആളുകൾ നിങ്ങ​ളോട്‌ ചെയ്യണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കുന്ന എല്ലാം അതു​പോ​ലെ അവരോ​ടും ചെയ്യുക.” (മത്തായി 7:12) ക്ലാസ്സിലെ കുസൃ​തി​ക​ളിൽ പങ്കു​ചേ​രാൻ വിസമ്മ​തി​ക്കുക. നിങ്ങളു​ടെ അദ്ധ്യാ​പകൻ പറയു​ന്ന​തിന്‌ ശ്രദ്ധ കൊടു​ക്കുക. സഹകരണം കാണി​ക്കുക. ക്രമേണ, നിങ്ങ​ളോ​ടെ​ങ്കി​ലും, അദ്ദേഹ​ത്തി​ന്റെ ശത്രുത കുറയും.

‘എന്റെ അദ്ധ്യാ​പ​കന്‌ എന്നോട്‌ ഇഷ്ടമല്ല’

ചില​പ്പോൾ വ്യക്തി​ത്വ​ങ്ങ​ളി​ലെ പൊരു​ത്ത​ക്കേ​ടോ എന്തെങ്കി​ലും തെററി​ദ്ധാ​ര​ണ​യോ നിങ്ങളു​ടെ അദ്ധ്യാ​പ​കനെ നിങ്ങൾക്കെ​തി​രെ തിരി​ക്കു​ന്നു; ജിജ്ഞാസ മത്സരമാ​യി തെററി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു അല്ലെങ്കിൽ അല്‌പം വിചി​ത്ര​മായ പെരു​മാ​ററം വിഡ്‌ഢി​ത്ത​മാ​യി കരുത​പ്പെ​ടു​ന്നു. ഒരു അദ്ധ്യാ​പകൻ നിങ്ങളെ ഇഷ്ടപ്പെ​ടു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹം നിങ്ങളെ ഭ്രമി​പ്പി​ക്കാ​നും ലജ്ജിപ്പി​ക്കാ​നും ചായ്‌വ്‌ കാണി​ച്ചേ​ക്കാം. പരസ്‌പര ശത്രുത വളർന്നു വന്നേക്കാം.

ബൈബിൾ പറയുന്നു: “ആർക്കും തിൻമ​യ്‌ക്ക്‌ പകരം തിൻമ ചെയ്യരുത്‌. . . . സാദ്ധ്യ​മെ​ങ്കിൽ, നിങ്ങളാ​ലാ​വോ​ളം സകല മനുഷ്യ​രോ​ടും സമാധാ​ന​മാ​യി​രി​പ്പിൻ.” (റോമർ 12:17, 18) നിങ്ങളു​ടെ അദ്ധ്യാ​പ​കനെ നിങ്ങളു​ടെ ശത്രു​വാ​ക്കാ​തി​രി​ക്കാൻ ശ്രമി​ക്കുക. അനാവ​ശ്യ​മായ ഏററു​മു​ട്ട​ലു​കൾ ഒഴിവാ​ക്കുക. നിങ്ങളു​ടെ അദ്ധ്യാ​പ​കന്‌ പരാതി​ക്കു​ളള ന്യായ​മായ ഒരു കാരണ​വും നൽകരുത്‌, വാസ്‌ത​വ​ത്തിൽ അദ്ദേഹ​ത്തോട്‌ സൗഹൃദം കാട്ടാൻ ശ്രമി​ക്കുക. ‘സൗഹൃ​ദ​മോ? അദ്ദേഹ​ത്തോ​ടോ?’ എന്ന്‌ നിങ്ങൾ ചോദി​ക്കു​ന്നു. അതെ, ക്ലാസ്സി​ലേക്ക്‌ നിങ്ങൾ കടന്നു ചെല്ലു​മ്പോൾ നിങ്ങളു​ടെ അദ്ധ്യാ​പ​കനെ ആദരപൂർവ്വം അഭിവാ​ദ്യം ചെയ്‌തു​കൊണ്ട്‌ മര്യാദ കാണി​ക്കുക. തുടർച്ച​യാ​യു​ളള നിങ്ങളു​ടെ നല്ല പെരു​മാ​ററം—വല്ലപ്പോ​ഴു​മൊ​ക്കെ ഒന്നു പുഞ്ചി​രി​തൂ​വു​ന്നതു പോലും—നിങ്ങ​ളെ​പ്പ​റ​റി​യു​ളള അദ്ദേഹ​ത്തി​ന്റെ അഭി​പ്രാ​യ​ത്തിന്‌ മാററം വരുത്തി​യേ​ക്കാം.—റോമർ 12:20, 21 താരത​മ്യം ചെയ്യുക.

പുഞ്ചി​രി​കൊ​ണ്ടു​മാ​ത്രം നിങ്ങൾക്ക്‌ എല്ലായ്‌പ്പോ​ഴും ഒരു സാഹച​ര്യ​ത്തിൽനിന്ന്‌ പുറത്തു കടക്കാ​നാ​വില്ല. എന്നാൽ സഭാ​പ്ര​സം​ഗി 10:4 ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “ഒരു ഭരണാ​ധി​പന്റെ [അല്ലെങ്കിൽ അധികാര സ്ഥാനത്തു​ള​ള​വന്റെ] കോപം നിന്റെ നേരെ ഉയരു​ന്നു​വെ​ങ്കിൽ [നിങ്ങളെ ശിക്ഷി​ച്ചു​കൊണ്ട്‌] നീ നിന്റെ സ്വന്തം സ്ഥാനം വിട്ടു​മാ​റ​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ പ്രശാന്തത തന്നെ വലിയ തെററു​കളെ ലഘൂക​രി​ക്കു​ന്നു.” “ഒരു ഉത്തരം ശാന്തമാ​യി​രി​ക്കു​മ്പോൾ അതു കോപത്തെ അകററു​ന്നു” എന്നും കൂടെ ഓർമ്മി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 15:1.

‘ഇതിലും മെച്ചമായ ഒരു ഗ്രെയിഡ്‌ ഞാൻ അർഹിച്ചു’

ഇത്‌ ഒരു സാധാരണ പരാതി​യാണ്‌. ഇതേപ്പ​ററി നിങ്ങളു​ടെ അദ്ധ്യാ​പ​ക​നോട്‌ സംസാ​രി​ച്ചു നോക്കുക. ദാവീദ്‌ രാജാ​വി​ന്റെ ഭാഗത്തെ ഗൗരവ​ത​ര​മായ ഒരു പിശക്‌ തുറന്നു കാട്ടുന്ന ക്ലേശക​ര​മായ ചുമത​ലയെ നാഥാൻ എങ്ങനെ സമീപി​ച്ചു എന്ന്‌ ബൈബിൾ നമ്മോട്‌ പറയുന്നു. നാഥാൻ ആരോ​പ​ണങ്ങൾ വിളി​ച്ചു​കൂ​വി​ക്കൊണ്ട്‌ കൊട്ടാ​ര​ത്തി​ലേക്ക്‌ പാഞ്ഞു ചെല്ലു​കയല്ല ചെയ്‌തത്‌; അദ്ദേഹം നയപൂർവ്വം ദാവീ​ദി​നെ സമീപി​ച്ചു.—2 ശമൂവേൽ 12:1-7.

നിങ്ങൾക്ക്‌ അതു​പോ​ലെ താഴ്‌മ​യോ​ടും ശാന്തമാ​യും നിങ്ങളു​ടെ അദ്ധ്യാ​പ​കനെ സമീപി​ക്കാൻ കഴി​ഞ്ഞേ​ക്കും. ഒരു മുൻ അദ്ധ്യാ​പകൻ ബ്രൂസ്‌ വെബർ ഇപ്രകാ​രം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു “വിദ്യാർത്ഥി​യു​ടെ ഭാഗത്തെ മത്സരം അദ്ധ്യാ​പ​കനെ ദുശ്ശാ​ഠ്യ​ക്കാ​ര​നാ​ക്കു​ന്നു. നിങ്ങൾ ബഹളം ഉണ്ടാക്കു​ക​യും ഭ്രാന്ത്‌ പറയു​ക​യും അല്ലെങ്കിൽ ഇതു കടുത്ത അനീതി​യാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും പകരം വീട്ടു​മെന്ന്‌ ആണയി​ടു​ക​യും ചെയ്‌താൽ നിങ്ങൾ ഒന്നും നേടു​ക​യില്ല.” കുറച്ചു​കൂ​ടി പക്വമായ ഒരു സമീപനം പരീക്ഷി​ച്ചു നോക്കുക. അദ്ദേഹ​ത്തി​ന്റെ ഗ്രെയി​ഡിംഗ്‌ സമ്പ്രദാ​യം മനസ്സി​ലാ​ക്കാൻ സഹായം അഭ്യർത്ഥി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ ആരംഭി​ക്കാൻ കഴി​ഞ്ഞേ​ക്കും. തുടർന്ന്‌ “തെററായ വിധി​യെ​ഴു​ത്തി​ന്റെയല്ല അബദ്ധവ​ശാൽ പിണഞ്ഞ പിശകി​ന്റെ​യോ തെററായ കണക്കു കൂട്ടലി​ന്റെ​യോ ഫലമാണ്‌ നിങ്ങളു​ടെ താഴ്‌ന്ന ഗ്രെയിഡ്‌ എന്ന്‌ തെളി​യി​ക്കാൻ നിങ്ങൾക്ക്‌ ശ്രമി​ക്കാ​വു​ന്ന​താണ്‌. നിങ്ങളു​ടെ ടീച്ചറു​ടെ തന്നെ ഗ്രെയി​ഡിംഗ്‌ സമ്പ്രദാ​യം ഉപയോ​ഗി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ ഗ്രെയി​ഡി​ലെ പിശക്‌ എവി​ടെ​യാണ്‌ എന്ന്‌ കാണിച്ചു കൊടു​ക്കുക,” എന്നാണ്‌ വെബർ പറയു​ന്നത്‌. നിങ്ങളു​ടെ ഗ്രെയി​ഡിന്‌ മാററം വരുന്നി​ല്ലെ​ങ്കിൽ കൂടി നിങ്ങളു​ടെ പക്വത നിങ്ങളു​ടെ അദ്ധ്യാ​പ​കന്‌ നിങ്ങ​ളെ​പ്പ​ററി ഒരു നല്ല ധാരണ ഉണ്ടാകാൻ ഇടയാ​ക്കും.

മാതാ​പി​താ​ക്ക​ളോട്‌ പറയുക

ചില​പ്പോൾ വെറും സംസാരം ഫലപ്ര​ദ​മാ​യി​രി​ക്കു​ക​യില്ല. സൂസന്റെ അനുഭവം പരിചി​ന്തി​ക്കുക. പഠനത്തിൽ സമർത്ഥ​യായ ഒരു പെൺകു​ട്ടി എന്ന നിലയിൽ അവളുടെ അദ്ധ്യാ​പിക അവൾക്ക്‌ തോൽക്കാ​നു​ളള ഗ്രെയി​ഡു​കൾ നൽകി​ത്തു​ട​ങ്ങി​യ​പ്പോൾ അവൾ ഞെട്ടി​പ്പോ​യി. പ്രശ്‌ന​മെ​ന്താ​യി​രു​ന്നു? സൂസൻ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു, ഈ കാരണ​ത്താൽ തന്നെ സൂസനെ തനിക്ക്‌ ഇഷ്ടമല്ലാ​യി​രു​ന്നു എന്ന്‌ അവളുടെ അദ്ധ്യാ​പിക സമ്മതിച്ചു. “അതു നിരാ​ശാ​ജ​ന​ക​മാ​യി​രു​ന്നു,” സൂസൻ പറയുന്നു, “എന്തു ചെയ്യണ​മെന്ന്‌ എനിക്ക​റി​ഞ്ഞു കൂടാ​യി​രു​ന്നു.”

സൂസൻ അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ ധൈര്യം സംഭരിച്ച്‌ ഈ അദ്ധ്യാ​പി​ക​യെ​പ്പ​ററി അമ്മയോട്‌ [അമ്മ മാത്രമെ ഉണ്ടായി​രു​ന്നു​ളളു] പറഞ്ഞു. അമ്മ പറഞ്ഞു, ‘കൊള​ളാം എനിക്ക്‌ നിന്റെ അദ്ധ്യാ​പി​ക​യോട്‌ സംസാ​രി​ക്കാൻ കഴി​ഞ്ഞേ​ക്കും’ അങ്ങനെ​യൊ​രു സന്ദർഭം ലഭിച്ച​പ്പോൾ അമ്മ അദ്ധ്യാ​പി​കയെ സമീപിച്ച്‌ പ്രശ്‌നം എന്താണ്‌ എന്ന്‌ അന്വേ​ഷി​ച്ചു. ഞാൻ വിചാ​രി​ച്ചു അമ്മ വളരെ അസ്വസ്ഥ​യാ​കു​മെന്ന്‌, എന്നാൽ അങ്ങനെ​യൊ​ന്നും സംഭവി​ച്ചില്ല. അമ്മ ശാന്തമാ​യി അവരോട്‌ സംസാ​രി​ച്ചു.” സൂസൻ മറെറാ​രു അദ്ധ്യാ​പി​ക​യു​ടെ കീഴിൽ പഠിക്കാൻ അവർ ഏർപ്പാടു ചെയ്‌തു.

എല്ലാ കുഴഞ്ഞ പ്രശ്‌ന​ങ്ങ​ളും ഇത്ര ഭംഗി​യാ​യി പര്യവ​സാ​നി​ക്കു​ന്നില്ല എന്നത്‌ വാസ്‌ത​വ​മാണ്‌, ചില​പ്പോൾ നിങ്ങൾ അതു സഹിച്ചേ പററു. എന്നാൽ ഈ ടേമി​ലേക്ക്‌ നിങ്ങൾക്ക്‌ നിങ്ങളു​ടെ അദ്ധ്യാ​പ​ക​നോട്‌ സമാധാ​ന​ത്തിൽ കഴിയാ​മെ​ങ്കിൽ അടുത്ത വർഷം വരു​മ്പോൾ നിങ്ങൾക്ക്‌ വ്യത്യ​സ്ഥ​രായ സഹപാ​ഠി​ക​ളോ​ടൊ​പ്പം ഒരു പുതിയ തുടക്ക​മി​ടാ​നും ഒരു പുതിയ ടീച്ചറു​മാ​യി ഒത്തു​പോ​കാൻ പഠിക്കാൻ പോലും കഴി​ഞ്ഞേ​ക്കാം.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ നിങ്ങ​ളോട്‌ ന്യായ​ര​ഹി​ത​മാ​യി പെരു​മാ​റുന്ന ഒരു അദ്ധ്യാ​പ​കനെ നിങ്ങൾക്ക്‌ എങ്ങനെ വീക്ഷി​ക്കാൻ കഴിയും?

◻ ചില​പ്പോൾ ഓമന​ക​ളെന്ന്‌ വിളി​ക്ക​പ്പെ​ടു​ന്ന​വ​രോട്‌ അദ്ധ്യാ​പകർ വളരെ​യ​ധി​കം താല്‌പ​ര്യം കാണി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ വളരെ വിരസ​നാ​യി കാണ​പ്പെ​ടുന്ന ഒരു അദ്ധ്യാ​പ​ക​നിൽ നിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ പഠിക്കാൻ കഴിയും?

◻ ചില അദ്ധ്യാ​പകർ തങ്ങളുടെ വിദ്യാർത്ഥി​ക​ളോട്‌ ശത്രുത പ്രകട​മാ​ക്കു​ന്ന​താ​യി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ ക്ലാസ്സു​മു​റി​യിൽ നിങ്ങൾക്കെ​ങ്ങനെ സുവർണ്ണ നിയമം ബാധക​മാ​ക്കാൻ കഴിയും?

◻ അന്യാ​യ​മായ ഗ്രെയി​ഡിം​ഗി​ന്റെ​യോ പെരു​മാ​റ​റ​ത്തി​ന്റെ​യോ ഇരകളാണ്‌ നിങ്ങ​ളെന്ന്‌ തോന്നു​ന്നു​വെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

[158-ാം പേജിലെ ആകർഷ​ക​വാ​ക്യം]

അദ്ധ്യാപകരുടെ ഓമന​കൾക്ക്‌ നൽക​പ്പെ​ടുന്ന ശ്രദ്ധ നീരസ​ത്തി​നിട യാക്കുന്നു

[163-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നഗര പ്രദേ​ശത്തെ സ്‌കൂ​ളി​ലെ അദ്ധ്യാ​പകർ ആക്രമണ ഭീതി​യിൽ കഴിയു​ന്നു.”—യു. എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌

[160, 161 പേജു​ക​ളി​ലെ ചതുരം/ചിത്രം]

‘എന്റെ അദ്ധ്യാ​പകൻ ഒരു മുഷി​പ്പ​നാണ്‌!’

ദി ഫാമിലി ഹാൻഡ്‌ ബുക്ക്‌ ഓഫ്‌ അഡൊ​ലെ​സ്സൻസ്‌ പറയുന്നു: “കൗമാ​ര​പ്രാ​യ​ക്കാ​രായ വിദ്യാർത്ഥി​ക​ളിൽ മിക്കവ​രും അദ്ധ്യാ​പകർ മുഷി​പ്പൻമാ​രാ​ണെ​ന്നും അവർക്ക്‌ നർമ്മ​ബോ​ധ​മി​ല്ലെ​ന്നും പരാതി​പ്പെ​ട്ടു​കൊണ്ട്‌ അവരെ വിമർശി​ക്കു​ന്ന​വ​രാണ്‌, എന്ന്‌ ചില ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു.” ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങൾ ‘കരഞ്ഞു​പോ​കാൻ’ തക്കവണ്ണം നിങ്ങളെ മുഷി​പ്പി​ക്കുന്ന ഒരദ്ധ്യാ​പ​കനെ നിങ്ങൾക്കും കിട്ടി​യേ​ക്കാം. നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയും?

തൊഴിൽ പഠന രംഗത്തോ കായിക പരിശീ​ല​ന​ത്തി​ലോ സംഗീ​ത​ത്തി​ലോ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രന്റെ ഏകാഗ്രത വളരെ ഉയർന്ന​താ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും ഭാഷയോ ചരി​ത്ര​മോ പഠിപ്പി​ക്കുന്ന ക്ലാസ്സു​ക​ളിൽ ആ ഏകാഗ്രത കുത്തനെ താഴുന്നു എന്ന്‌ അടുത്ത കാലത്തെ ഒരു പരീക്ഷണം വെളി​പ്പെ​ടു​ത്തി.

കായിക പരിശീ​ല​ക​രോ സംഗീ​താ​ദ്ധ്യാ​പ​ക​രോ മററു പാഠ്യ​വി​ഷ​യങ്ങൾ പഠിപ്പി​ക്കു​ന്ന​വ​രെ​ക്കാൾ കൂടുതൽ പ്രാപ്‌തി​യു​ള​ള​വ​രാ​ണോ? ആയിരി​ക്കാ​നി​ട​യില്ല. പ്രത്യ​ക്ഷ​ത്തിൽ അനേകം വിദ്യാർത്ഥി​കൾക്കും പാഠ്യ​വി​ഷ​യ​ങ്ങ​ളോട്‌ ഒരു നിഷേ​ധാ​ത്മക മനോ​ഭാ​വ​മാ​ണു​ള​ളത്‌. മാത്ര​വു​മല്ല ഒരു വിഷയം മുഷി​പ്പ​നാ​ണെന്ന്‌ വിദ്യാർത്ഥി​കൾ മുന്നമേ തീരു​മാ​നി​ക്കു​ക​യാ​ണെ​ങ്കിൽ സോ​ക്ര​ട്ടീ​സി​ന്റെ പ്രാപ്‌തി​കൾ ഉളള ഒരാൾക്കു​പോ​ലും അവരുടെ ശ്രദ്ധ പിടിച്ചു വയ്‌ക്കുക പ്രയാ​സ​മാ​യി​രി​ക്കും! അതു​കൊണ്ട്‌ ഒരുപക്ഷേ ചില വിഷയ​ങ്ങ​ളോ​ടു​ളള നിങ്ങളു​ടെ മനോ​ഭാ​വ​ത്തിന്‌ മാററം വരു​ത്തേ​ണ്ട​യാ​വ​ശ്യം ഉണ്ടായി​രി​ക്കു​മോ? നിങ്ങൾ പഠിക്കുന്ന കാര്യ​ങ്ങ​ളിൽ അല്‌പം​കൂ​ടി താല്‌പ​ര്യം എടുക്കു​ന്നത്‌ സ്‌കൂൾ ജീവി​ത​ത്തി​ലെ വിരസത അകററി​യേ​ക്കാം.

ചില​പ്പോൾ പഠനത്തിൽ താല്‌പ​ര്യ​മു​ളള വിദ്യാർത്ഥി​ക​ളും തങ്ങൾക്ക്‌ “മോശം” അദ്ധ്യാ​പ​ക​രാണ്‌ ഉളള​തെന്ന്‌ പരാതി​പ്പെ​ടു​ന്നു. എന്നാൽ ഒരു “നല്ല” അദ്ധ്യാ​പകൻ എന്നു പറഞ്ഞാൽ എന്താണ്‌? ഒരു കൊച്ചു പെൺകു​ട്ടി പറഞ്ഞു “നല്ല ഒരു തമാശു​കാ​രി​യാ​യ​തു​കൊണ്ട്‌ എനിക്ക്‌ എന്റെ കണക്ക്‌ അദ്ധ്യാ​പി​കയെ ഇഷ്ടമാണ്‌.” ഒരു ആൺകുട്ടി ‘വളരെ​യ​ധി​കം തമാശ്‌ പറയു​ന്ന​തിന്‌’ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാ​പ​കനെ പ്രശം​സി​ച്ചു.

എല്ലാവ​രാ​ലും ഇഷ്ടപ്പെ​ടു​ന്ന​തോ രസകര​മാ​യി സംസാ​രി​ക്കാൻ കഴിയു​ന്ന​തോ ഒരു അദ്ധ്യാ​പ​കനെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു നേട്ടമാ​യി​രു​ന്നേ​ക്കാ​മെ​ങ്കി​ലും അതു “മററു​ള​ള​വരെ പഠിപ്പി​ക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കു​ന്ന​തിന്‌” പകരമാ​യി​രി​ക്കു​ന്നില്ല. (2 തിമൊ​ഥെ​യോസ്‌ 2:2) ബൈബിൾ ഇവിടെ ആത്മീയ യോഗ്യ​ത​ക​ളെ​പ്പ​റ​റി​യാണ്‌ സംസാ​രി​ക്കു​ന്ന​തെ​ങ്കി​ലും ഒരു നല്ല അദ്ധ്യാ​പ​കന്‌ തന്റെ വിഷയം അറിയാ​മാ​യി​രി​ക്കണം എന്ന വസ്‌തുത അതു വിശേ​ഷ​വൽക്ക​രി​ക്കു​ന്നു.

ഖേദക​ര​മെന്നു പറയട്ടെ, അറിവും വർണ്ണശ​ബ​ള​മായ ഒരു വ്യക്തി​ത്വ​വും എല്ലായ്‌പ്പോ​ഴും ഒരേ പായ്‌ക്ക​റ​റി​ന​കത്ത്‌ ലഭിക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌ ദൈവ​വ​ച​ന​ത്തി​ന്റെ ഒരു പ്രബോ​ധ​ക​നെന്ന നിലയിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അങ്ങേയ​ററം യോഗ്യ​ത​യു​ളള ഒരാളാ​യി​രു​ന്നു. എന്നിരു​ന്നാ​ലും പൗലോ​സി​ന്റെ നാളിലെ ചില ക്രിസ്‌ത്യാ​നി​കൾ “ശരീര​ത്തി​ലു​ളള അവന്റെ സാന്നി​ദ്ധ്യം ബലഹീ​ന​വും അവന്റെ വാക്ക്‌ നിന്ദ്യ​വു​മ​ത്രേ” എന്ന്‌ പറഞ്ഞി​രു​ന്നു. പൗലോസ്‌ അതിന്‌ ഇപ്രകാ​രം മറുപടി കൊടു​ത്തു: “ഞാൻ വാക്‌സാ​മർത്ഥ്യ​മി​ല്ലാ​ത്തവൻ എങ്കിലും പരിജ്ഞാ​ന​മി​ല്ലാ​ത്ത​വനല്ല.” (2 കൊരി​ന്ത്യർ 10:10; 11:6) ചിലർ പൗലോ​സിന്‌ പറയാ​നു​ണ്ടാ​യി​രു​ന്നത്‌ അവഗണി​ക്കു​ക​യും ഒരു പ്രസം​ഗ​ക​നെ​ന്ന​നി​ല​യിൽ അവർ അവനിൽ ആരോ​പിച്ച കുറവു​കൾ മാത്രം കാണു​ക​യും ചെയ്‌തെ​ങ്കിൽ വിലപ്പെട്ട അറിവ്‌ സമ്പാദി​ക്കു​ന്ന​തി​നു​ളള അവസരം അവർക്ക്‌ നഷ്ടമായി. സ്‌കൂ​ളി​ന്റെ കാര്യ​ത്തിൽ അതേ തെററ്‌ വരുത്ത​രുത്‌! ഒരു അദ്ധ്യാ​പ​കനെ “മോശം” എന്ന്‌ എഴുതി തളളു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ’അദ്ദേഹം എന്തി​നെ​പ്പ​റ​റി​യാണ്‌ സംസാ​രി​ക്കു​ന്നത്‌ എന്ന്‌ അദ്ദേഹ​ത്തി​ന​റി​യാ​മോ? എനിക്ക്‌ അദ്ദേഹ​ത്തിൽ നിന്ന്‌ പഠിക്കാൻ കഴിയു​മോ?’

സംസാ​ര​പ്രാ​പ്‌തി കുറഞ്ഞ ഒരു അദ്ധ്യാ​പ​കന്‌ നിങ്ങൾ സാധാ​ര​ണ​യിൽ കവിഞ്ഞ ശ്രദ്ധ കൊടു​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അദ്ദേഹ​ത്തിന്‌ പറയാ​നു​ള​ള​തിൽ ശ്രദ്ധ ഉറപ്പിച്ച്‌ നിറു​ത്തു​ന്ന​തിന്‌ കുറി​പ്പു​കൾ എഴുതാൻ ശ്രമി​ക്കുക. വിരസ​മായ ക്ലാസ്സ്‌ ചർച്ചകൾക്ക്‌ വീട്ടി​ലി​രു​ന്നു​ളള കൂടു​ത​ലായ പഠനം ഒരു പൂരക​മാ​യി​രി​ക്കട്ടെ.

ഒരു അദ്ധ്യാ​പി​ക​യായ ബാർബര മേയർ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ഈ പാഠങ്ങൾ അവർക്ക്‌ ഓർമ്മി​ക്കാൻ കഴിയു​ന്ന​തി​ലേറെ പ്രാവ​ശ്യം ആവർത്തി​ച്ചി​ട്ടു​ളള അദ്ധ്യാ​പകർ ചില പതിവ്‌ രീതികൾ അനുവർത്തി​ക്കാൻ ചായ്‌വ്‌ കാണി​ക്കു​ന്നു.” കാര്യങ്ങൾ കൂടുതൽ സജീവ​മാ​ക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? “ഒരു മാററ​ത്തി​നു​വേണ്ടി നിങ്ങളു​ടെ കൈ ഉയർത്തി കൂടുതൽ വിവരങ്ങൾ അന്വേ​ഷി​ക്കുക . . . അദ്ദേഹ​ത്തിന്‌ അറിയാ​വു​ന്നതു മുഴുവൻ നിങ്ങ​ളോട്‌ പറയാൻ ഇടയാ​ക്കുക.” ഇതിൽ അദ്ധ്യാ​പ​കന്‌ നീരസ​മു​ണ്ടാ​കു​മോ? നിങ്ങൾ ആദരപൂർവ്വം അതു ചെയ്യു​ന്നു​വെ​ങ്കിൽ ഉണ്ടാകില്ല. (കൊ​ലോ​സ്യർ 4:6) മേയർ പറയുന്നു: “നിങ്ങളു​ടെ അദ്ധ്യാ​പകർ അല്‌പം​കൂ​ടെ തയ്യാറാ​യി അല്‌പം കൂടി ആഴത്തിൽ പഠിച്ച്‌ ക്ലാസ്സിൽ വരുന്ന​താ​യി നിങ്ങൾ കണ്ടെത്തും.”

ഉത്സാഹം പടർന്നു പിടി​ക്കു​ന്നു, പഠിക്കാ​നു​ളള നിങ്ങളു​ടെ ആഗ്രഹം നിങ്ങളു​ടെ അദ്ധ്യാ​പ​കന്‌ അല്‌പം ജീവൻ പകർന്നേ​ക്കാം. തീർച്ച​യാ​യും വളരെ പെട്ടെ​ന്നു​ളള ഒരു മാററ​മൊ​ന്നും പ്രതീ​ക്ഷി​ക്കേ​ണ്ട​തില്ല. മാത്ര​വു​മല്ല നിങ്ങൾ സഹിക്കാ​തെ നിവൃ​ത്തി​യി​ല്ലാത്ത ചില ക്ലാസ്സു​ക​ളും ഉണ്ടായി​രു​ന്നേ​ക്കാം. എന്നാൽ നിങ്ങൾ ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കു​ക​യും ചർച്ച ചെയ്യ​പ്പെ​ടുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ ആത്മാർത്ഥ​മായ താല്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ ഒരു മുഷിപ്പൻ അദ്ധ്യാ​പ​ക​നിൽ നിന്നു​പോ​ലും നിങ്ങൾക്ക്‌ പഠിക്കാൻ കഴിയും.

[162-ാം പേജിലെ ചിത്രം]

സ്‌കൂളിലെ അക്രമ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ വേലി​യേ​ററം അദ്ധ്യാ​പ​കന്റെ ജോലി പ്രയാ​സ​ക​ര​മാ​ക്കു​ന്നു

[164-ാം പേജിലെ ചിത്രം]

അനീതി നടന്നി​ട്ടുണ്ട്‌ എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വെ​ങ്കിൽ ആദരപൂർവ്വം നിങ്ങളു​ടെ അദ്ധ്യാ​പ​കനെ സമീപി​ക്കു​ക