വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?

അധ്യായം 18

എനിക്ക്‌ എന്റെ ഗ്രെയി​ഡു​കൾ എങ്ങനെ മെച്ച​പ്പെ​ടു​ത്താൻ കഴിയും?

ഒരു പററം പ്രൈ​മറി സ്‌കൂൾ കുട്ടി​ക​ളോട്‌ ‘നിങ്ങൾ ഏററം അധികം ഉൽക്കണ്‌ഠ​പ്പെ​ടു​ന്നത്‌ എന്തി​നെ​പ്പ​റ​റി​യാണ്‌?’ എന്ന്‌ ചോദി​ച്ച​പ്പോൾ 51 ശതമാനം പേർ പറഞ്ഞു, “ഗ്രെയി​ഡു​കൾ”!

യുവജ​ന​ങ്ങൾക്കി​ട​യിൽ സ്‌കൂൾ ഗ്രെയി​ഡു​കൾ ഉൽക്കണ്‌ഠ​യു​ടെ ഒരു മുഖ്യ ഉറവാ​യി​രി​ക്കു​ന്ന​തിൽ അതിശ​യ​മില്ല. ഗ്രെയി​ഡു​കൾക്ക്‌, സ്‌കൂ​ളിൽ നിന്ന്‌ ജയിക്കു​ന്ന​തി​ന്റെ​യും തോൽപ്പി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ​യും, നല്ല ശമ്പളമു​ളള ഒരു ജോലി ലഭിക്കു​ന്ന​തി​ന്റെ​യും ഏററം കുറഞ്ഞ കൂലി​മാ​ത്രം ലഭിക്കു​ന്ന​തി​ന്റെ​യും, മാതാ​പി​താ​ക്ക​ളു​ടെ പ്രശം​സക്ക്‌ പാത്ര​മാ​കു​ന്ന​തി​ന്റെ​യും അവരുടെ കോപ​ത്തിന്‌ ഇരയാ​കു​ന്ന​തി​ന്റെ​യും, വ്യത്യാ​സ​ങ്ങളെ അർത്ഥമാ​ക്കാൻ കഴിയും. ഗ്രെയി​ഡു​കൾക്കും പരീക്ഷ​കൾക്കും അവയു​ടെ​തായ സ്ഥാനമു​ണ്ടെന്ന്‌ നാം സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്തിന്‌, യേശു​ക്രി​സ്‌തു പലപ്പോ​ഴും തന്റെ ശിഷ്യൻമാർക്ക്‌ ചിലകാ​ര്യ​ങ്ങ​ളി​ലു​ളള ഗ്രാഹ്യ​ത്തെ പരീക്ഷി​ച്ചു. (ലൂക്കോസ്‌ 9:18) സ്‌കൂ​ളു​ക​ളി​ലെ അളവും വിലയി​രു​ത്ത​ലും എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌, “പരീക്ഷാ​ഫ​ല​ങ്ങൾക്ക്‌ ഓരോ കുട്ടി​യു​ടെ​യും ബലവത്തായ വശങ്ങളും ബലഹീന വശങ്ങളും വെളി​പ്പെ​ടു​ത്തു​ന്ന​തി​നും ഭാവി പഠനങ്ങൾക്ക്‌ ഒരു പ്രേര​ക​ശ​ക്തി​യാ​യി​ത്തീ​രു​ന്ന​തി​നും കഴിയും.” ഗ്രെയി​ഡു​കൾ നിങ്ങൾ സ്‌കൂ​ളിൽ എങ്ങനെ പ്രവർത്തി​ക്കു​ന്നു—മെച്ചമാ​യി​ട്ടോ മോശ​മാ​യി​ട്ടോ—എന്ന്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ ഏതാ​ണ്ടൊ​രു ആശയം നൽകു​ന്ന​തി​നും ഉതകുന്നു.

സമനില കണ്ടെത്തൽ

എന്നാൽ ഗ്രെയി​ഡു​കളെ സംബന്ധിച്ച അതിരു​കടന്ന ഉൽക്കണ്‌ഠ തളർത്തുന്ന സമ്മർദ്ദങ്ങൾ സൃഷ്ടി​ക്കു​ക​യും കടുത്ത മത്സരത്തിന്‌ തിരി​കൊ​ളു​ത്തു​ക​യും ചെയ്‌തേ​ക്കാം. കൗമാ​ര​പ്രാ​യ​ക്കാ​രെ​ക്കു​റി​ച്ചു​ളള ഒരു പാഠ പുസ്‌തകം നിരീ​ക്ഷി​ക്കു​ന്നത്‌ കോ​ളേ​ജിൽ പോകാൻ ലക്ഷ്യം വച്ചിരി​ക്കുന്ന കുട്ടികൾ വിശേ​ഷി​ച്ചും “പഠന​ത്തേ​ക്കാൾ ഗ്രെയി​ഡു​കൾക്കും ക്ലാസ്സിലെ റാങ്കി​നും ഊന്നൽകൊ​ടു​ക്കുന്ന ഒരു മത്സര വൈത​ര​ണി​യിൽ കുരു​ങ്ങു​ന്നു,” എന്നാണ്‌. അതിന്റെ ഫലമായി, ഡോ. വില്ല്യം ഗ്ലാസ്സറെ ഉദ്ധരി​ച്ചാൽ സ്‌കൂ​ളിൽ ചേരു​മ്പോൾതന്നെ വിദ്യാർത്ഥി​കൾ “പരീക്ഷക്ക്‌ എന്താണ്‌ വരിക എന്ന്‌ അന്വേ​ഷി​ക്കാൻ ശീലി​ക്കു​ക​യും . . . അതുമാ​ത്രം പഠിക്കു​ക​യും ചെയ്യുന്നു.”

ശലോ​മോൻ രാജാവ്‌ ഇപ്രകാ​രം മുന്നറി​യിപ്പ്‌ നൽകി: “എല്ലാ കഠിന​പ്ര​യ​ത്‌ന​വും ജോലി​യി​ലെ എല്ലാ കാര്യ​ക്ഷ​മ​ത​യും ഒരുവന്‌ മറെറാ​രു​വ​നോ​ടു​ളള മത്സരത്തെ അർത്ഥമാ​ക്കു​ന്നു എന്നു ഞാൻ കണ്ടു; അതും മായയും കാററി​നെ പിടി​ക്കാ​നു​ളള ശ്രമവും അത്രേ.” (സഭാ​പ്ര​സം​ഗി 4:4) കടുത്ത മത്സരം, അതു ഭൗതിക ധനത്തി​നു​വേ​ണ്ടി​യാ​യാ​ലും പണ്ഡിത​പ​ട്ട​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, വ്യർത്ഥ​മാണ്‌. സ്‌കൂ​ളി​ലാ​യി​രി​ക്കു​മ്പോൾ പഠനകാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യം ദൈവ​ഭ​യ​മു​ളള യുവജ​നങ്ങൾ മനസ്സി​ലാ​ക്കു​ന്നു. എന്നാൽ വിദ്യാ​ഭ്യാ​സം തങ്ങളുടെ ജീവി​ത​ത്തി​ലെ ഏററം പ്രമുഖ സംഗതി​യാ​ക്കു​ന്ന​തി​നു​പ​കരം തങ്ങളുടെ ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ​റുന്ന കാര്യ​ത്തിൽ ദൈവത്തെ ആശ്രയി​ച്ചു​കൊണ്ട്‌ അവർ ആത്‌മീയ താല്‌പ​ര്യ​ങ്ങളെ പിന്തു​ട​രു​ന്നു.—മത്തായി 6:33; തൊഴിൽ തെര​ഞ്ഞെ​ടു​ക്കു​ന്നതു സംബന്ധിച്ച്‌ 22-ാം അദ്ധ്യായം കാണുക.

കൂടാതെ വിദ്യാ​ഭ്യാ​സം പരീക്ഷക്ക്‌ മാർക്കു​കൾ വാരി​ക്കൂ​ട്ടു​ന്ന​തി​നെ​ക്കാൾ അധികം അർത്ഥമാ​ക്കു​ന്നു. “ചിന്താ​പ്രാ​പ്‌തി” എന്ന്‌ ശലോ​മോൻ വിളി​ച്ചത്‌ വികസി​പ്പി​ക്കു​ന്ന​തി​നെ അതു അർത്ഥമാ​ക്കു​ന്നു, അതായത്‌ ലഭിക്കുന്ന വിവര​ങ്ങ​ളിൽ നിന്ന്‌ ശരിയും പ്രാ​യോ​ഗി​ക​വു​മായ നിഗമ​ന​ങ്ങ​ളിൽ എത്താനു​ളള പ്രാപ്‌തി. (സദൃശ​വാ​ക്യ​ങ്ങൾ 1:4) ഉത്തരം ഊഹി​ച്ചെ​ടു​ക്കു​ന്ന​തി​ലൂ​ടെ​യോ, വിവരങ്ങൾ മനഃപാ​ഠ​മാ​ക്കു​ന്ന​തി​ലൂ​ടെ​യോ അല്ലെങ്കിൽ വഞ്ചന കാണി​ക്കു​ന്ന​തി​ലൂ​ടെ​യോ പോലു​മോ പാസ്സാ​കാ​നു​ളള ഗ്രെയിഡ്‌ വാങ്ങുന്ന ഒരു കുട്ടി വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും ചിന്തി​ക്കാൻ പഠിക്കു​ന്നില്ല. പിൽക്കാ​ലത്ത്‌ ഒരു ചെക്കു ബുക്കു ബാലൻസ്‌ ചെയ്യാൻ നിങ്ങൾക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ കണക്കിൽ ഉയർന്ന ഗ്രെയിഡ്‌ കിട്ടി​യ​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള​ളത്‌?

അതു​കൊണ്ട്‌ ഗ്രെയി​ഡു​കളെ നിങ്ങൾ അവയിൽ തന്നെ ഒരു ലക്ഷ്യമാ​യി വീക്ഷി​ക്കാ​തെ സ്‌കൂ​ളി​ലെ നിങ്ങളു​ടെ പുരോ​ഗതി അളക്കാൻ സഹായ​ക​മായ ഒരു മാർഗ്ഗ​മാ​യി മാത്രം വീക്ഷി​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌. എന്നാൽ നിങ്ങളു​ടെ പ്രാപ്‌തി​കളെ പ്രതി​ഫ​ലി​പ്പി​ക്കുന്ന ഗ്രെയി​ഡു​കൾ നിങ്ങൾക്ക്‌ എങ്ങനെ നേടാൻ കഴിയും?

പഠിക്കാ​നു​ളള ഉത്തരവാ​ദി​ത്വം ഏറെറ​ടു​ക്കുക!

അദ്ധ്യാ​പി​ക​യായ ലിൻഡ നീൽസെന്റെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ പഠനത്തിൽ പിന്നോ​ക്കം നിൽക്കുന്ന വിദ്യാർത്ഥി​കൾ “അവരുടെ മോശ​മായ പ്രകട​ന​ത്തിന്‌ അവരുടെ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മായ കാരണ​ങ്ങ​ളു​ടെ​മേൽ പഴിചാ​രാൻ ചായ്‌വു​കാ​ണി​ക്കു​ന്നു: “ന്യായ​മി​ല്ലാത്ത ചോദ്യ​ങ്ങൾ, മുൻവി​ധി​യു​ളള അദ്ധ്യാ​പകർ, ഭാഗ്യ​ദോ​ഷം, വിധി, കാലാവസ്ഥ എന്നിങ്ങനെ പലതും.” എന്നാൽ ബൈബിൾ ഇപ്രകാ​രം പറയുന്നു: “മടിയൻ ആഗ്രഹം പ്രകട​മാ​ക്കു​ന്നു​വെ​ങ്കി​ലും അവന്റെ ദേഹിക്ക്‌ ഒന്നും കിട്ടു​ന്നില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 13:4) അതെ, മിക്ക​പ്പോ​ഴും താഴ്‌ന്ന ഗ്രെയിഡ്‌ കിട്ടു​ന്ന​തി​ന്റെ യഥാർത്ഥ കാരണം മടിയാണ്‌.

എന്നിരു​ന്നാ​ലും പഠനത്തിൽ മുൻപ​ന്തി​യിൽ നിൽക്കുന്ന വിദ്യാർത്ഥി​കൾ പഠിക്കാ​നു​ളള ഉത്തരവാ​ദി​ത്വം സ്വയം ഏറെറ​ടു​ക്കു​ന്നു. ഒരിക്കൽ ററീൻ മാസിക പഠനത്തിൽ മുൻപ​ന്തി​യിൽ നിൽക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥി​കൾക്കി​ട​യിൽ ഒരു അഭി​പ്രായ വോ​ട്ടെ​ടു​പ്പു നടത്തി. അവരുടെ നേട്ടത്തി​ന്റെ രഹസ്യ​മെ​ന്താ​യി​രു​ന്നു? “വ്യക്തി​പ​ര​മായ ഉൾ​പ്രേരണ നിങ്ങളെ മുൻപോ​ട്ടു നയിക്കു​ന്നു” എന്ന്‌ ഒരു കുട്ടി പറഞ്ഞു. “ഒരു സമയപ്പ​ട്ടി​ക​യു​ണ്ടാ​യി​രി​ക്കു​ന്ന​തും നിങ്ങളു​ടെ സമയം നന്നായി സംവി​ധാ​നം ചെയ്യു​ന്ന​തും,” മറെറാ​രാൾ പറഞ്ഞു. “നിങ്ങൾ നിങ്ങൾക്കാ​യി​ത്തന്നെ ലാക്കുകൾ വയ്‌ക്കേ​ണ്ട​തുണ്ട്‌” എന്ന്‌ മൂന്നാ​മ​തൊ​രാൾ പറഞ്ഞു. അതെ, നിങ്ങളു​ടെ ഗ്രെയിഡ്‌ എത്ര നല്ലതാണ്‌ എന്നത്‌ മുഖ്യ​മാ​യും നിങ്ങളു​ടെ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മായ ഘടകങ്ങ​ളെയല്ല മറിച്ച്‌ നിങ്ങ​ളെ​യാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌—എത്ര കഠിന​മാ​യി നിങ്ങൾ പഠിക്കാ​നും അദ്ധ്വാ​നി​ക്കാ​നും തയ്യാറാണ്‌ എന്നതിനെ.

‘എന്നാൽ ഞാൻ പഠിക്കു​ന്നുണ്ട്‌

ഇതാണ്‌ ചില യുവജ​നങ്ങൾ അവകാ​ശ​പ്പെ​ട്ടേ​ക്കാ​വു​ന്നത്‌. അവർ പരമാ​വധി ശ്രമി​ക്കു​ന്നു​ണ്ടെ​ന്നും എന്നാൽ ഒരു ഫലവു​മി​ല്ലെ​ന്നും അവർ ആത്മാർത്ഥ​മാ​യി വിചാ​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഏതാനും വർഷങ്ങൾക്കു മുമ്പ്‌ സ്‌ററാൻഫോർഡ്‌ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ (യു. എസ്സ്‌. എ.) ഗവേഷകർ 770 വിദ്യാർത്ഥി​കൾക്കി​ട​യിൽ ഒരു അഭി​പ്രായ വോ​ട്ടെ​ടുപ്പ്‌ നടത്തു​ക​യും അവർ അവരുടെ പഠനകാ​ര്യ​ത്തിൽ എത്ര​ത്തോ​ളം ശ്രമം ചെയ്യു​ന്ന​താ​യി അവർ വിചാ​രി​ക്കു​ന്നു എന്ന്‌ അവരോട്‌ ചോദി​ക്കു​ക​യും ചെയ്‌തു. വിചി​ത്ര​മെന്നു പറയട്ടെ താഴ്‌ന്ന ഗ്രെയി​ഡു​ളള വിദ്യാർത്ഥി​കൾ തങ്ങൾ മററാ​രെ​യും പോലെ കഠിന​മാ​യി അദ്ധ്വാ​നി​ക്കു​ന്നുണ്ട്‌ എന്നു വിചാ​രി​ച്ചു! എന്നാൽ അവരുടെ പഠന ശീലങ്ങൾ പരി​ശോ​ധി​ക്ക​പ്പെ​ട്ട​പ്പോൾ മുൻപ​ന്തി​യിൽ നിന്ന അവരുടെ സഹപാ​ഠി​ക​ളെ​ക്കാൾ അവർ വാസ്‌ത​വ​ത്തിൽ വളരെ കുറച്ചു ഗൃഹപാ​ഠമേ ചെയ്‌തി​രു​ന്നു​ളളു എന്ന്‌ തെളിഞ്ഞു.

ഇതിൽനി​ന്നു​ളള പാഠമോ? ഒരുപക്ഷേ നിങ്ങളും നിങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ കഠിന​മാ​യി പഠിക്കു​ന്നി​ല്ലാ​യി​രി​ക്കും, ചില മാററങ്ങൾ വരുത്തു​ന്നത്‌ ഉചിത​വു​മാ​യി​രി​ക്കും. “ഗൃഹപാ​ഠ​ത്തി​നു​വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ടുന്ന സമയത്തി​ന്റെ വർദ്ധന​വിന്‌ ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി​യു​ടെ ഗ്രെയി​ഡിൻമേൽ ഒരു ക്രിയാ​ത്മക ഫലമുണ്ട്‌,” എന്ന്‌ ജേർണൽ ഓഫ്‌ എഡ്യൂ​ക്കേ​ഷനൽ സൈ​ക്കോ​ള​ജി​യിൽ വന്ന ഒരു ലേഖനം പ്രകട​മാ​ക്കി. വാസ്‌ത​വ​ത്തിൽ “ആഴ്‌ച​യിൽ 1 മുതൽ 3 വരെ മണിക്കൂർ സമയം ഗൃഹപാ​ഠ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കു​ന്നു​വെ​ങ്കിൽ പ്രാപ്‌തി കുറഞ്ഞ ഒരു വിദ്യാർത്ഥിക്ക്‌ ഗൃഹപാ​ഠം ചെയ്യാത്ത പ്രാപ്‌തി​യു​ളള ഒരു വിദ്യാർത്ഥി​യു​ടേ​തി​നോട്‌ ഒപ്പമുളള ഗ്രെയി​ഡു​കൾ നേടാൻ കഴിയും.”

അപ്പോ​സ്‌ത​ല​നാ​യ പൗലോ​സിന്‌ തന്റെ ലാക്കുകൾ നേടു​ന്ന​തിന്‌ ആലങ്കാ​രി​ക​മാ​യി തന്റെ ‘ശരീരത്തെ ദണ്ഡിപ്പി​ക്കേ​ണ്ടതു’ണ്ടായി​രു​ന്നു. (1 കൊരി​ന്ത്യർ 9:27) നിങ്ങൾക്കും അതു​പോ​ലെ നിങ്ങ​ളോ​ടു തന്നെ കഠിന​മാ​യി പെരു​മാ​റേണ്ട ആവശ്യം ഉണ്ടായി​രി​ക്കാം, വിശേ​ഷിച്ച്‌ ററി. വിയോ മറെറ​ന്തെ​ങ്കി​ലും ശ്രദ്ധ പതറി​ക്കുന്ന കാര്യ​ങ്ങ​ളോ നിങ്ങളു​ടെ ശ്രദ്ധ എളുപ്പം നിങ്ങളു​ടെ പഠനത്തിൽ നിന്ന്‌ വ്യതി​ച​ലി​പ്പി​ക്കു​മെ​ങ്കിൽ. “ഗൃഹപാ​ഠം കഴിയു​ന്നതു വരെ ററി. വി. വേണ്ട!” എന്നൊരു ചിഹ്നം എഴുതി ററി. വി. സെററിൻമേൽ വയ്‌ക്കു​ന്ന​തും നിങ്ങൾക്ക്‌ പരീക്ഷി​ച്ചു നോക്കാം.

നിങ്ങളു​ടെ പഠനച്ചു​റ​റു​പാട്‌

പഠനത്തി​നാ​യി വേർതി​രി​ച്ചി​രി​ക്കുന്ന ശാന്തമായ ഒരു സ്ഥലമു​ണ്ടാ​യി​രി​ക്കു​ന്നത്‌ നമ്മിൽ മിക്കവർക്കും പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കും. നിങ്ങൾ മറെറാ​രാ​ളു​ടെ കൂടെ ഒരേ മുറി​യി​ലാണ്‌ താമസി​ക്കു​ന്ന​തെ​ങ്കിൽ അല്ലെങ്കിൽ നിങ്ങളു​ടെ വീട്ടിൽ സ്ഥലം പരിമി​ത​മാ​ണെ​ങ്കിൽ എന്തെങ്കി​ലും ഒരു മാർഗ്ഗം കണ്ടുപി​ടി​ക്കുക! ഒരുപക്ഷേ അടുക്ക​ള​യോ മററാ​രു​ടെ​യെ​ങ്കി​ലും കിടപ്പു മുറി​യോ എന്നും വൈകിട്ട്‌ ഒരു മണിക്കൂർ സമയ​ത്തേ​യ്‌ക്കോ മറേറാ നിങ്ങളു​ടെ പഠനമു​റി​യാ​യി പ്രഖ്യാ​പി​ക്കാ​വു​ന്ന​താണ്‌. അല്ലെങ്കിൽ ഒരു അവസാന കൈ എന്ന നിലയിൽ ഒരു പബ്ലിക്‌ ലൈ​ബ്ര​റി​യോ ഒരു സുഹൃ​ത്തി​ന്റെ ഭവനമോ പരീക്ഷി​ച്ചു നോക്കുക.

സാധി​ക്കു​മെ​ങ്കിൽ നിങ്ങളു​ടെ പുസ്‌ത​ക​ങ്ങ​ളും നോട്ടു ബുക്കു​ക​ളും മററും തുറന്നു വയ്‌ക്കാൻ ഇടമുളള ഒരു ഡെസ്‌ക്കോ മേശയോ ഉപയോ​ഗി​ക്കുക. കൂടെ​ക്കൂ​ടെ എഴു​ന്നേൽക്കേണ്ട ആവശ്യം ഉണ്ടാകാ​തി​രി​ക്കാൻ പെൻസി​ലും കടലാ​സും അതു​പോ​ലു​ളള മററ്‌ സാധന​ങ്ങ​ളും കൈ എത്തുന്നി​ടത്ത്‌ സൂക്ഷി​ക്കുക. അതു പറയാൻ ഖേദമു​ണ്ടെ​ങ്കി​ലും, ററി. വിയോ റേഡി​യോ​യോ പ്രവർത്തി​പ്പി​ക്കു​ന്ന​തും അതു​പോ​ലെ ടെലി​ഫോൺ സംഭാ​ഷ​ണ​ങ്ങ​ളും ആളുക​ളു​ടെ സന്ദർശ​ന​ങ്ങ​ളും മററും പൊതു​വേ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തിന്‌ തടസ്സം സൃഷ്‌ടി​ക്കു​ന്നു.

കണ്ണഞ്ചി​ക്കാ​ത്ത​തും മതിയായ തോതി​ലു​ള​ള​തു​മായ വെളിച്ചം ഉണ്ടെന്നും​കൂ​ടെ ഉറപ്പു​വ​രു​ത്തുക. നല്ല വെളിച്ചം പഠനത്തിൽ തോന്നുന്ന ക്ഷീണം കുറയ്‌ക്കു​ക​യും നിങ്ങളു​ടെ കണ്ണുകളെ സംരക്ഷി​ക്കു​ക​യും ചെയ്യുന്നു. സാദ്ധ്യ​മെ​ങ്കിൽ മുറി​യിൽ വേണ്ടത്ര വായു സഞ്ചാര​വും സുഖ​പ്ര​ദ​മായ ഊഷ്‌മ​നി​ല​യും ഉണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. ചൂടുളള ഒരു മുറി​യേ​ക്കാൾ ശീതള​മായ ഒരു മുറി​യാണ്‌ കൂടുതൽ ഉൻമേ​ഷ​ദാ​യ​ക​മായ പഠനചു​റ​റു​പാട്‌ പ്രദാനം ചെയ്യു​ന്നത്‌.

എന്നാൽ നിങ്ങൾക്ക്‌ പഠിക്കാൻ ഒരു താല്‌പ​ര്യ​വും തോന്നു​ന്നി​ല്ലെ​ങ്കി​ലോ? നമ്മുടെ താല്‌പ​ര്യ​മോ താല്‌പ​ര്യ​മി​ല്ലാ​യ്‌മ​യോ മാത്രം നോക്കി പ്രവർത്തി​ക്കാ​നു​ളള സുഖസൗ​ക​ര്യം ജീവിതം മിക്ക​പ്പോ​ഴും നമുക്ക്‌ അനുവ​ദി​ക്കു​ന്നില്ല. ഒരു ലൗകിക ജോലി​യി​ലാ​ണെ​ങ്കിൽ—നിങ്ങൾക്ക്‌ താല്‌പ​ര്യ​മു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും—നിങ്ങൾ എല്ലാ ദിവസ​വും ജോലി ചെയ്യേ​ണ്ട​തുണ്ട്‌. അതു​കൊണ്ട്‌ ഗൃഹപാ​ഠത്തെ സ്വയശി​ക്ഷ​ണ​ത്തി​നു​ളള ഒരു അഭ്യാ​സ​മാ​യി, പിൽക്കാല ജോലി​ക്കു​വേ​ണ്ടി​യു​ളള ഒരു പരിശീ​ല​ന​മാ​യി വീക്ഷി​ക്കുക. അത്‌ ഗൗരവ​മാ​യി​ത്തന്നെ എടുക്കുക. ഒരു വിദ്യാ​ഭ്യാ​സ പ്രവർത്തകൻ ഇപ്രകാ​രം നിർദ്ദേ​ശി​ക്കു​ന്നു: “സാദ്ധ്യ​മെ​ങ്കിൽ എല്ലാ ദിവസ​വും ഒരേ സ്ഥലത്തും ഒരേ സമയത്തും ഇരുന്നു പഠിക്കണം. അപ്രകാ​രം, ക്രമമായ പഠനം ഒരു ശീലമാ​യി​ത്തീ​രു​ക​യും . . . പഠന​ത്തോ​ടു​ളള നിങ്ങളു​ടെ എതിർപ്പ്‌ കുറയു​ക​യും ചെയ്യും.”

നിങ്ങളു​ടെ അനുദിന പഠന​ക്ര​മം

ഫിലി​പ്യർ 3:16-ൽ “അതേ ക്രമം അനുസ​രിച്ച്‌ നടക്കു​ന്ന​തിൽ തുടരാൻ” പൗലോസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പൗലോസ്‌ ക്രിസ്‌തീയ ജീവി​ത​ത്തി​ന്റെ ക്രമ​ത്തെ​പ്പ​റ​റി​യാണ്‌ സംസാ​രി​ച്ചത്‌. എന്നിരു​ന്നാ​ലും നിങ്ങളു​ടെ പഠനരീ​തി​യി​ലും ഒരു ക്രമം, കാര്യങ്ങൾ ചെയ്യു​ന്ന​തിൽ ഒരു ചിട്ട ഉണ്ടായി​രി​ക്കു​ന്നത്‌ സഹായ​ക​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ പഠിക്കാൻ പോകുന്ന കാര്യങ്ങൾ ഒന്ന്‌ സംവി​ധാ​നം ചെയ്യാൻ ശ്രമി​ക്കുക. സമാന​മായ രണ്ടു വിഷയങ്ങൾ (രണ്ടു വിദേശ ഭാഷകൾ) ഒന്നിനു പുറകെ ഒന്നായി പഠിക്കു​ന്നത്‌ ഒഴിവാ​ക്കുക. വിവിധ വിഷയ​ങ്ങൾക്കി​ട​യിൽ ഹ്രസ്വ​മായ ഇടവേ​ളകൾ ഉണ്ടായി​രി​ക്കാൻ ആസൂ​ത്രണം ചെയ്യുക, വിശേ​ഷി​ച്ചും നിങ്ങളു​ടെ ഗൃഹപാ​ഠം ഭാരി​ച്ച​താ​ണെ​ങ്കിൽ.

നിങ്ങളു​ടെ നിയമിത വേലയിൽ വളരെ​യ​ധി​കം വായി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ പിൻവ​രുന്ന രീതി നിങ്ങൾക്ക്‌ പരീക്ഷി​ച്ചു നോക്കാ​വു​ന്ന​താണ്‌. ആദ്യമാ​യി വായി​ക്കാ​നു​ളള ഭാഗം ഒന്നു പരി​ശോ​ധിച്ച്‌ തിട്ട​പ്പെ​ടു​ത്തുക. നിയുക്ത ഭാഗത്തി​ന്റെ ഒരു ആകമാന വീക്ഷണം കിട്ടു​ന്ന​തിന്‌ ഉപതല​ക്കെ​ട്ടു​ക​ളും ചാർട്ടു​ക​ളും മററും നോക്കി​ക്കൊണ്ട്‌ എല്ലാം ഒന്നു മറിച്ചു നോക്കുക. അടുത്ത​താ​യി അദ്ധ്യാ​യ​ങ്ങ​ളു​ടെ ശീർഷ​ക​ങ്ങ​ളെ​യോ വിഷയ​ങ്ങ​ളെ​യോ അടിസ്ഥാ​ന​മാ​ക്കി ചോദ്യ​ങ്ങൾ തയ്യാറാ​ക്കുക. (ഇത്‌ വായി​ക്കുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ നിങ്ങളെ സഹായി​ക്കും.) അതിനു​ശേഷം ഈ ചോദ്യ​ങ്ങൾക്കു​ളള ഉത്തരങ്ങൾ തെരഞ്ഞു​കൊണ്ട്‌ വായി​ക്കുക. ഓരോ ഖണ്ഡിക​യും അല്ലെങ്കിൽ ഭാഗവും വായി​ച്ച​ശേഷം പുസ്‌ത​ക​ത്തിൽ നോക്കാ​തെ നിങ്ങൾ വായിച്ച കാര്യങ്ങൾ ഓർമ്മ​യി​ലേക്ക്‌ കൊണ്ടു​വ​രിക. നിയമി​ത​ഭാ​ഗം മുഴുവൻ പൂർത്തി​യാ​ക്കി​ക്ക​ഴി​യു​മ്പോൾ ഉപശീർഷ​കങ്ങൾ മറിച്ചു നോക്കി​ക്കൊ​ണ്ടും ഓരോ ഭാഗ​ത്തെ​യും സംബന്ധിച്ച നിങ്ങളു​ടെ ഓർമ്മ പരി​ശോ​ധി​ച്ചു​കൊ​ണ്ടും പുനര​വ​ലോ​കനം നടത്തുക. ഈ രീതി, വായി​ക്കു​ന്ന​തി​ന്റെ 80 ശതമാനം വരെ ഓർമ്മ​യിൽ വയ്‌ക്കാൻ വിദ്യാർത്ഥി​കളെ സഹായി​ച്ചി​ട്ടു​ണ്ടെന്ന്‌ ചിലർ അവകാ​ശ​പ്പെ​ടു​ന്നു!

ഒരു വിദ്യാ​ഭ്യാ​സ പ്രവർത്തകൻ കൂടു​ത​ലാ​യി ഇപ്രകാ​രം പറയുന്നു: “ഒരു വിവരം ഒരിക്ക​ലും ഒററയ്‌ക്കാ​യി​രി​ക്കാ​തെ എപ്പോ​ഴും മററു വിവര​ങ്ങ​ളോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ഒരു വിദ്യാർത്ഥിക്ക്‌ മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്നത്‌ പ്രധാ​ന​മാണ്‌.” അതു​കൊണ്ട്‌ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​വ​യോ​ടും നിങ്ങൾ അനുഭ​വി​ച്ചി​ട്ടു​ളള കാര്യ​ങ്ങ​ളോ​ടും ബന്ധപ്പെ​ടു​ത്താൻ ശ്രമി​ക്കുക. നിങ്ങൾ പഠിക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗിക മൂല്യം ആരായുക.

രസാവ​ഹ​മാ​യി, ദൈവ​ഭ​യ​മു​ളള യുവജ​ന​ങ്ങൾക്ക്‌ ഇവിടെ ഒരു യഥാർത്ഥ നേട്ടമുണ്ട്‌. കാരണം ബൈബിൾ പറയുന്നു: “യഹോ​വാ​ഭയം അറിവി​ന്റെ ആരംഭ​മാ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 1:7) ഉദാഹ​ര​ണ​ത്തിന്‌ ഭൗതിക ശാസ്‌ത്ര​ത്തി​ലെ നിയമങ്ങൾ പഠിക്കു​ന്നതു നിങ്ങൾക്ക്‌ വല്ലാത്ത മടുപ്പാ​യി തോന്നി​യേ​ക്കാം. എന്നാൽ സൃഷ്ടി​യി​ലൂ​ടെ “ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ വ്യക്തമാ​യി കാണ​പ്പെ​ടു​ന്നു” എന്ന്‌ അറിയു​ന്നത്‌ നിങ്ങൾ പഠിക്കുന്ന കാര്യ​ങ്ങളെ കൂടുതൽ അർത്ഥവ​ത്താ​ക്കു​ന്നു. (റോമർ 1:20) അതു​പോ​ലെ ചരിത്രം പലപ്പോ​ഴും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങൾ നിവൃ​ത്തി​യാ​കു​ന്ന​തി​നോട്‌ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (ഇന്നത്തെ ആംഗ്ലോ അമേരി​ക്കൻ സഖ്യം ഉൾപ്പെടെ) ഏഴു ലോക​ശ​ക്തി​ക​ളെ​പ്പ​ററി ബൈബി​ളിൽതന്നെ ചർച്ച ചെയ്‌തി​രി​ക്കു​ന്നു!—വെളി​പ്പാട്‌ 17:10; ദാനി​യേൽ അദ്ധ്യായം 7.

നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തി​നോട്‌ അല്ലെങ്കിൽ നിങ്ങളു​ടെ ക്രിസ്‌തീയ വിശ്വാ​സ​ത്തോട്‌ ബന്ധപ്പെ​ടു​ത്തു​ക​വഴി വസ്‌തു​തകൾ നിങ്ങൾക്ക്‌ അർത്ഥവ​ത്താ​യി​ത്തീ​രു​ന്നു, അറിവ്‌ വിവേ​ക​മാ​യി വികാസം പ്രാപി​ക്കു​ന്നു. ശലോ​മോൻ പ്രസ്‌താ​വി​ച്ച​തു​പോ​ലെ, “വിവേ​ക​മു​ള​ള​വന്‌ പരിജ്ഞാ​നം ഒരു എളുപ്പ​സം​ഗ​തി​യാണ്‌.”—സദൃശ​വാ​ക്യ​ങ്ങൾ 14:6.

‘അടുത്ത ആഴ്‌ച​യിൽ ഒരു ക്ലാസ്സ്‌ പരീക്ഷ ഉണ്ടായി​രി​ക്കും’

ഈ വാക്കുകൾ നിങ്ങളെ സംഭ്ര​മി​പ്പി​ക്കേ​ണ്ട​തില്ല. ഒന്നാമ​താ​യി അദ്ധ്യാ​പ​ക​രു​ടെ അഭി​പ്രായ പ്രകട​ന​ങ്ങ​ളിൽ നിന്നും അത്‌ എങ്ങനെ​യു​ളള ഒരു പരീക്ഷ​യാ​ണെന്ന്‌, ഉപന്യാ​സ​രൂ​പ​ത്തി​ലു​ള​ള​തോ പലതിൽ നിന്ന്‌ തെര​ഞ്ഞെ​ടുത്ത്‌ ഉത്തരം പറയാ​വു​ന്ന​തോ എന്നും മററും തിരി​ച്ച​റി​യാൻ ശ്രമി​ക്കുക. കൂടാതെ പരീക്ഷ​യു​ടെ തൊട്ടു മുമ്പുളള ദിവസ​ങ്ങ​ളിൽ പരീക്ഷ​യിൽ എന്തു പ്രതീ​ക്ഷി​ക്കാം എന്നതു സംബന്ധിച്ച സൂചന​കൾക്കു​വേണ്ടി ശ്രദ്ധി​ക്കുക. (“ഈ അടുത്ത പോയിൻറ്‌ വളരെ പ്രധാ​ന​മാണ്‌” അല്ലെങ്കിൽ “ഇതു തീർച്ച​യാ​യും ഓർത്തി​രി​ക്കുക” എന്നിവ സാധാരണ സൂചന​ക​ളാണ്‌ എന്ന്‌ സീനിയർ സ്‌കൊ​ളാ​സ്‌റ​റിക്‌ മാസിക പറയുന്നു.) അടുത്ത​താ​യി നിങ്ങളു​ടെ നോട്ടു​ക​ളും പാഠപു​സ്‌ത​ക​ങ്ങ​ളും ഗൃഹപാ​ഠ​ങ്ങ​ളും പുനര​വ​ലേ​കനം ചെയ്യുക.

“ഇരുമ്പ്‌ ഇരുമ്പിന്‌ മൂർച്ച കൂട്ടുന്നു. അതു​പോ​ലെ ഒരു മനുഷ്യൻ മറെറാ​രു മമനു​ഷ്യ​ന്റെ മുഖത്തിന്‌ മൂർച്ച കൂട്ടുന്നു,” എന്ന്‌ ശലോ​മോൻ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 27:17) ഒരുപക്ഷേ ഒരു സുഹൃ​ത്തോ മാതാ​പി​താ​ക്ക​ളിൽ ഒരാളോ നിങ്ങ​ളോട്‌ ചോദ്യ​ങ്ങൾ ചോദി​ച്ചു നിങ്ങളെ പരിശീ​ലി​പ്പി​ക്കാ​നോ അല്ലെങ്കിൽ നിങ്ങൾ ക്ലാസ്‌ പാഠങ്ങൾ ഉരുവി​ടു​മ്പോൾ അതു ശ്രദ്ധി​ക്കാ​നൊ സന്തോ​ഷ​മു​ള​ള​വ​രാ​യി​രി​ക്കും. പിന്നീട്‌ പരീക്ഷ​യു​ടെ തലേരാ​ത്രി​യിൽ അധികം ആയാസ​പ്പെ​ടാ​തെ നന്നായി ഒന്ന്‌ ഉറങ്ങാൻ ശ്രമി​ക്കുക. “ഉൽക്കണ്‌ഠ​പ്പെ​ടു​ന്ന​തി​നാൽ തന്റെ ആയുസ്സി​നോട്‌ ഒരു മുഴം കൂട്ടാൻ ആർക്ക്‌ കഴിയും?” എന്ന്‌ യേശു ചോദി​ച്ചു.—മത്തായി 6:27.

പരാജയം

ഒരു പരീക്ഷ​യിൽ—വിശേ​ഷി​ച്ചും അതിൽ വിജയി​ക്കാൻ വേണ്ടി കഠിന​ശ്രമം ചെയ്‌ത​ശേഷം—പരാജ​യ​പ്പെ​ടു​ന്നത്‌ നിങ്ങളു​ടെ ആത്മാഭി​മാ​നത്തെ നശിപ്പി​ച്ചേ​ക്കാം. എന്നാൽ വിദ്യാ​ഭ്യാ​സ പ്രവർത്ത​ക​നായ മാക്‌സ്‌ റാഫെർട്ടി നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു: “നാം ജീവി​ച്ചി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നമുക്ക്‌ അറിയാ​വു​ന്ന​തി​ന്റെ, നാം എത്ര ഫലപ്ര​ദ​മാ​യി പ്രവർത്തി​ക്കും എന്നതിന്റെ, അടിസ്ഥാ​ന​ത്തിൽ നാം ഗ്രെയിഡ്‌ ചെയ്യ​പ്പെ​ടു​ന്നു . . . സ്‌കൂൾ ജീവിതം എന്നാൽ വെറു​മൊ​രു ആഘോഷം മാത്ര​മാണ്‌ എന്ന്‌ ചിന്തി​ക്കാൻ തക്കവണ്ണം കുട്ടി​കളെ കബളി​പ്പി​ക്കുന്ന സ്‌കൂൾ ഒരു സ്‌കൂളേ അല്ല. അതൊരു സ്വപ്‌ന നിർമ്മാ​ണ​ശാ​ല​യാണ്‌.” ഒരു പരീക്ഷ​യിൽ പരാജ​യ​പ്പെ​ടു​ന്ന​തി​ന്റെ അപമാനം, സംഭവിച്ച പിശകു​ക​ളിൽനിന്ന്‌ പഠിക്കു​ന്ന​തി​നും മെച്ച​പ്പെ​ടു​ന്ന​തി​നും നിങ്ങളെ ഉത്തേജി​പ്പി​ക്കു​ന്നു​വെ​ങ്കിൽ അതു വില​പ്പെ​ട്ട​താണ്‌.

എന്നാൽ മോശ​മായ ഒരു റിപ്പോർട്ട്‌ കാർഡും കൊണ്ട്‌ നിരാ​ശ​രായ മാതാ​പി​താ​ക്കളെ അഭിമു​ഖീ​ക​രി​ക്കു​ന്നതു സംബന്ധി​ച്ചെന്ത്‌? അതു ചെയ്യാ​നു​ളള ഭയം ചില​പ്പോൾ വളരെ വിപു​ല​മായ അടവു​കൾക്ക്‌ ജന്‌മം നൽകി​യി​ട്ടുണ്ട്‌. “ഞാൻ എന്റെ റിപ്പോർട്ട്‌ കാർഡ്‌ അടുക്ക​ള​യി​ലെ മേശയിൽ വച്ചിട്ട്‌ മുകളിൽ പോയി പിറേ​റ​ദി​വസം വരെ കിടന്നു​റ​ങ്ങു​മാ​യി​രു​ന്നു,” എന്ന്‌ ഒരു യുവാവ്‌ അനുസ്‌മ​രി​ക്കു​ന്നു. മറെറാ​രു​വൻ പറയുന്നു: “അതു അമ്മയെ കാണി​ക്കാ​തെ അവസാന നിമിഷം വരെ വച്ചുതാ​മ​സി​പ്പി​ക്കുക എന്നതാ​യി​രു​ന്നു ഞാൻ ചെയ്‌തി​രു​ന്നത്‌. രാവിലെ അമ്മ ജോലിക്ക്‌ പോകാ​നാ​യി ഒരുങ്ങി ഇറങ്ങു​മ്പോൾ ഞാൻ കാർഡ്‌ കൊണ്ടു​പോ​യി കാണി​ച്ചിട്ട്‌ പറയും, ‘ഇതാ അമ്മ ഇതൊന്ന്‌ ഒപ്പിട്ട്‌ തരണം.’ എന്നെ കൈകാ​ര്യം ചെയ്യാൻ അപ്പോൾ അമ്മയ്‌ക്ക്‌ സമയം ഉണ്ടാകില്ല,”—ആ നിമിഷം ഏതായാ​ലും സമയം ഉണ്ടാകില്ല. ചില യുവജ​നങ്ങൾ അവരുടെ കാർഡിൽ തെററായ ഗ്രെയി​ഡു​കൾ വ്യാജ​മാ​യി എഴുതി​ച്ചേർക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌!

എന്നാൽ നിങ്ങൾ എങ്ങനെ സ്‌കൂ​ളിൽ പുരോ​ഗ​മി​ക്കു​ന്നു എന്നറി​യാൻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ അവകാ​ശ​മുണ്ട്‌. സ്വാഭാ​വി​ക​മാ​യും നിങ്ങളു​ടെ ഗ്രെയി​ഡു​കൾ നിങ്ങളു​ടെ പ്രാപ്‌തി​കളെ പ്രതി​ഫ​ലി​പ്പി​ക്കാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നു, നിങ്ങളു​ടെ ഗ്രെയി​ഡു​കൾ ആ പ്രതീ​ക്ഷ​യ്‌ക്കൊ​പ്പം എത്തുന്നില്ല എങ്കിൽ നിങ്ങൾ ശരിക്കും അർപ്പി​ക്കുന്ന ശിക്ഷണം ലഭിക്കാൻ നിങ്ങൾക്ക്‌ പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ സത്യസ​ന്ധ​രാ​യി​രി​ക്കുക. “അപ്പന്റെ ശിക്ഷണ​ത്തിന്‌ ചെവി​കൊ​ടു​ക്കു​ക​യും അമ്മയുടെ നിയമങ്ങൾ വിട്ടു​ക​ള​യാ​തി​രി​ക്കു​ക​യും ചെയ്യുക.” (സദൃശ​വാ​ക്യ​ങ്ങൾ 1:8) നിങ്ങളിൽ നിന്ന്‌ വളരെ കൂടു​ത​ലാണ്‌ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നത്‌ എന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​വെ​ങ്കിൽ അവരോട്‌ അതേപ്പ​ററി സംസാ​രി​ക്കുക.—രണ്ടാം അദ്ധ്യാ​യ​ത്തി​ലെ “എനിക്ക്‌ എന്റെ മാതാ​പി​താ​ക്ക​ളോട്‌ എങ്ങനെ പറയാൻ കഴിയും?” എന്ന ശീർഷ​ക​ത്തി​ലു​ളള അനുബന്ധം കാണുക.

ഗ്രെയി​ഡു​കൾ പ്രധാ​ന​മാ​ണെ​ങ്കി​ലും അതു ഒരു വ്യക്തി എന്ന നിലയി​ലു​ളള നിങ്ങളു​ടെ മൂല്യ​ത്തി​ന്റെ അന്തിമ വിധി തീർപ്പല്ല. എന്നിരു​ന്നാ​ലും നിങ്ങൾ സ്‌കൂ​ളിൽ ചെലവ​ഴി​ക്കുന്ന സമയത്തിൽ നിന്നു പ്രയോ​ജനം നേടു​ക​യും നിങ്ങൾക്ക്‌ കഴിയു​ന്നി​ട​ത്തോ​ളം പഠിക്കു​ക​യും ചെയ്യുക. സാധാ​ര​ണ​യാ​യി ആ ശ്രമം നിങ്ങളു​ടെ ഗ്രെയി​ഡിൽ പ്രതി​ഫ​ലി​ച്ചു കാണു​ക​യും അതു നിങ്ങളെ—നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളെ​യും—സന്തുഷ്ട​രും സംതൃ​പ്‌ത​രും ആക്കുക​യും ചെയ്യും.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഗ്രെയി​ഡു​കൾ എന്തു​ദ്ദേ​ശ്യ​ത്തിൽ ഉപകരി​ക്കു​ന്നു, അവയെ സംബന്ധിച്ച്‌ ഒരു സന്തുലിത വീക്ഷണം ഉണ്ടായി​രി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ പഠിക്കു​ന്ന​തിന്‌ നിങ്ങൾ വ്യക്തി​പ​ര​മാ​യി ഉത്തരവാ​ദി​ത്വ​മെ​ടു​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ സ്‌കൂൾ സമയത്തിന്‌ ശേഷമു​ളള പരിപാ​ടി​ക​ളിൽ ഉൾപ്പെ​ടു​ന്നതു സംബന്ധിച്ച്‌ പരിഗ​ണി​ക്കേണ്ട ചില കാര്യങ്ങൾ ഏവ?

◻ നിങ്ങൾക്ക്‌ നിങ്ങളു​ടെ ഗ്രെയിഡ്‌ മെച്ച​പ്പെ​ടു​ത്താ​നു​ളള ചില വഴികൾ ഏവ?

◻ പരീക്ഷ​കൾക്കു​വേണ്ടി എങ്ങനെ ഒരുങ്ങാൻ കഴിയും?

◻ പരാജ​യ​ങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കണം, അത്തരം പരാജ​യങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ മറച്ചു വയ്‌ക്ക​ണ​മോ?

[141-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഉത്തരങ്ങൾ ഊഹി​ക്കു​ന്ന​തി​ലൂ​ടെ​യും മനഃപാ​ഠ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും അല്ലെങ്കിൽ വഞ്ചന കാണി​ക്കു​ന്ന​തി​ലൂ​ടെ​പോ​ലും പാസ്സാ​കുന്ന കുട്ടികൾ വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും ചിന്തി​ക്കാൻ പഠിക്കു ന്നില്ല

[144, 145-ാം പേജിലെ ചിത്രം/ചതുരം]

സ്‌കൂൾ സമയം കഴിഞ്ഞു​ളള പ്രവർത്ത​ന​ങ്ങളെ സംബന്ധി​ച്ചെന്ത്‌?

സ്‌കൂൾ സമയം കഴിഞ്ഞു​ളള പ്രവർത്ത​നങ്ങൾ തങ്ങൾക്ക്‌ നേട്ടത്തി​ന്റെ​തായ ഒരു ബോധം കൈവ​രു​ത്തു​ന്നു എന്ന്‌ അനേകം യുവജ​നങ്ങൾ കണ്ടെത്തു​ന്നു. “ഞാൻ അവി​ടെ​യു​ണ്ടാ​യി​രുന്ന ഏതാണ്ട്‌ എല്ലാ ക്ലബ്ബിലും തന്നെ അംഗമാ​യി​രു​ന്നു,” എന്ന്‌ മേരി​ലാൻഡി​ലെ (യു. എസ്സ്‌. എ.) ബാൾട്ടി​മോ​റിൽനി​ന്നു​ളള ഒരു ആൺകുട്ടി അനുസ്‌മ​രി​ക്കു​ന്നു. “എനിക്ക്‌ ഇഷ്ടപ്പെട്ട സാധനങ്ങൾ കൊണ്ടു​ളള പ്രവർത്തനം എന്നെ സന്തുഷ്ട​നാ​ക്കി. എനിക്ക്‌ കാറുകൾ ഇഷ്ടമാ​യി​രു​ന്ന​തി​നാൽ ഞാൻ ഒരു ഓട്ടോ​മോ​ട്ടീവ്‌ ക്ലബ്ബിൽ അംഗമാ​യി. എനിക്ക്‌ കമ്പ്യൂ​ട്ട​റു​കൾ ഇഷ്ടമാ​യി​രു​ന്ന​തി​നാൽ ഞാൻ ആ ക്ലബ്ബിൽ ചേർന്നു. എനിക്ക്‌ ശ്രവണ​യ​ന്ത്ര​ങ്ങ​ളിൽ താല്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ ഞാൻ ആ ക്ലബ്ബിലും ചേർന്നു.” കോ​ളേ​ജിൽ പോകാൻ ലക്ഷ്യം വച്ചിരി​ക്കുന്ന വിദ്യാർത്ഥി​കൾ സ്‌കൂൾ സമയത്തി​നു​ശേ​ഷ​മു​ളള പ്രവർത്ത​ന​ങ്ങ​ളിൽ പങ്കു​ചേ​രാൻ വിശേ​ഷാൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു.

എന്നിരു​ന്നാ​ലും ഒരു യു. എസ്സ്‌. ഫെഡറൽ ഗവൺമെൻറ്‌ ഉദ്യോ​ഗസ്ഥൻ—അദ്ദേഹം നേരത്തെ ഒരു അദ്ധ്യാ​പ​ക​നാ​യി​രു​ന്നുഎവേക്ക്‌!നോട്‌ ഇപ്രകാ​രം പറഞ്ഞു: “ഒരുപക്ഷേ വിദ്യാർത്ഥി​കൾ സ്‌കൂൾ പഠനത്തിന്‌ ഉപയോ​ഗി​ക്കു​ന്ന​തി​നേ​ക്കാൾ അധികം സമയം പാഠ്യേ​തര വിഷയ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നാൽ ഉയർന്ന ഗ്രെയിഡ്‌ നിലനിർത്തു​ന്നത്‌ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കു​ന്നു.” അതെ, പാഠ്യേ​തര പ്രവർത്ത​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ ഒരു സന്തുലി​താ​വസ്ഥ നിലനിർത്തുക എളുപ്പല്ല. സ്‌കൂ​ളി​ന്റെ സോഫ്‌ററ്‌ ബോൾ ടീമിൽ കളിച്ചി​രുന്ന കാത്തി എന്നു പേരായ പെൺകു​ട്ടി പറയുന്നു: “പ്രാക്‌റ​റീസ്‌ കഴിയു​മ്പോ​ഴേ​ക്കും ഒന്നും ചെയ്യാൻ കഴിയാ​ത്ത​വണ്ണം ഞാൻ ക്ഷീണി​ക്കു​മാ​യി​രു​ന്നു. അതു എന്റെ പഠനത്തെ ബാധിച്ചു. അതു​കൊണ്ട്‌ ഈ വർഷം ഞാൻ ടീമിൽ ചേർന്നില്ല.”

ആത്മീയാ​പ​ക​ട​ങ്ങ​ളു​മുണ്ട്‌. തന്റെ കൗമാ​ര​വർഷ​ങ്ങ​ളി​ലേക്ക്‌ പിന്തി​രി​ഞ്ഞു​നോ​ക്കി​ക്കൊണ്ട്‌ ഒരു ക്രിസ്‌ത്യാ​നി പറയുന്നു: “മൂന്നു പ്രവർത്ത​നങ്ങൾ ഏകോ​പി​പ്പി​ച്ചു​കൊ​ണ്ടു പോകാൻ കഴിയു​മെന്ന്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നു: “പഠനം, മത്സര ഓട്ടത്തി​നു​ളള പരിശീ​ലനം, ആത്മീയ പ്രവർത്ത​നങ്ങൾ. എന്നാൽ ഈ മൂന്നും തമ്മിൽ പൊരു​ത്ത​പ്പെ​ടാ​തെ വന്നപ്പോ​ഴെ​ല്ലാം എന്റെ ജീവി​ത​ത്തി​ന്റെ ആത്മീയ വശം ഞാൻ ബലി കഴി​ക്കേ​ണ്ടി​വന്നു.”

സ്‌കൂ​ളി​ലെ രണ്ടു സ്‌പോർട്ട്‌സ്‌ ടീമു​ക​ളിൽ അംഗമാ​യി​രുന്ന യുവ​പ്രാ​യ​ക്കാ​രൻ തെമൺ ഇതി​നോട്‌ യോജി​ക്കു​ന്നു: “എനിക്ക്‌ [രാജ്യ​ഹാ​ളി​ലെ] മീററിം​ഗു​ക​ളിൽ [ആത്മീയ പ്രബോ​ധ​ന​ത്തി​നു​വേ​ണ്ടി​യു​ളളവ] സംബന്ധി​ക്കാൻ കഴിഞ്ഞില്ല, കാരണം ചൊവ്വാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെ​യാ​യി​രി​ക്കും, വ്യാഴാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെ​യാ​യി​രി​ക്കും, ശനിയാഴ്‌ച ഞങ്ങൾ ടൗണിൽ നിന്ന്‌ അകലെ​യാ​യി​രി​ക്കും, വെളു​പ്പിന്‌ രണ്ടു മണിക്ക്‌ മുമ്പ്‌ തിരി​ച്ചെ​ത്തി​യി​രു​ന്നു​മില്ല.” “ശരീരാ​ഭ്യാ​സം അല്‌പ പ്രയോ​ജ​ന​മു​ള​ള​താ​ണെ”ങ്കിലും “ദൈവിക ഭക്തി സകലത്തി​നും പ്രയോ​ജ​ന​മു​ള​ള​താണ്‌” എന്ന്‌ ഓർത്തി​രി​ക്കു​ന്നത്‌ ജീവൽപ്ര​ധാ​ന​മാണ്‌.—1 തിമൊ​ഥെ​യോസ്‌ 4:8.

ധാർമ്മിക അപകട​ങ്ങ​ളെ​പ്പ​റ​റി​യും കൂടെ ചിന്തി​ക്കുക. ഒരു നല്ല ധാർമ്മിക സ്വാധീ​ന​മാ​യി​രി​ക്കാ​വുന്ന ഉത്തമ സുഹൃ​ത്തു​ക്ക​ളു​മാ​യി​ട്ടാ​ണോ നിങ്ങൾ സഹവസി​ക്കു​ന്നത്‌? സംസാ​ര​വി​ഷയം എങ്ങനെ​യു​ള​ള​താണ്‌? ടീമം​ഗ​ങ്ങ​ളു​ടെ അല്ലെങ്കിൽ ക്ലബ്ബിലെ അംഗങ്ങ​ളു​ടെ സ്വാധീ​നം നിങ്ങളു​ടെ​മേൽ ഒരു മോശ​മായ ഫലം ഉളവാ​ക്കു​മോ? “ചീത്ത സഹവാസം പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു” എന്ന്‌ 1 കൊരി​ന്ത്യർ 15:33 പറയുന്നു.

രസാവ​ഹ​മാ​യി, യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ അനേകം യുവജ​നങ്ങൾ സ്‌കൂൾ കഴിഞ്ഞു​ളള സമയം സ്‌പോർട്ട്‌സി​നേ​ക്കാൾ വളരെ പ്രയോ​ജ​ന​ക​ര​മായ ഒരു കാര്യ​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു: സ്രഷ്ടാ​വി​നെ അറിയാൻ മററു​ള​ള​വരെ സഹായി​ക്കു​ന്ന​തിന്‌. കൊ​ലൊ​സ്യർ 4:5 ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “നിങ്ങൾക്കാ​യി​ത്തന്നെ അനുകൂ​ല​സ​മയം വിലക്കു വാങ്ങി​ക്കൊണ്ട്‌ പുറത്തു​ള​ള​വ​രോ​ടു​ളള ബന്ധത്തിൽ ജ്ഞാന​ത്തോ​ടെ നടക്കു​ന്ന​തിൽ തുടരു​വിൻ.”

[143-ാം പേജിലെ ചിത്രങ്ങൾ]

വിദ്യാർത്ഥികൾ മിക്ക​പ്പോ​ഴും കുത്തഴിഞ്ഞ പഠനശീ​ല​ങ്ങൾക്ക്‌ . . . താഴ്‌ന്ന ഗ്രെയി​ഡു​കൾ കൊണ്ട്‌ വില ഒടുക്കു​ന്നു

[146-ാം പേജിലെ ചിത്രങ്ങൾ]

സ്‌കൂൾ സമയത്തി​നു​ശേ​ഷ​മു​ളള പ്രവർത്ത​ന​ങ്ങ​ളും ഗൃഹപാ​ഠ​ങ്ങ​ളും ഒരു സന്തുലി​താ​വ​സ്ഥ​യിൽ നിർത്തു​ന്നത്‌ എളുപ്പമല്ല

[148-ാം പേജിലെ ചിത്രം]

മോശമായ ഒരു റിപ്പോർട്ട്‌ കാർഡി​ന്റെ പേരിൽ മാതാ​പി​താ​ക്കൾ തീർച്ച​യാ​യും അസ്വസ്ഥ​രാ​കും. എന്നാൽ അവർ വളരെ കൂടുതൽ നിങ്ങളിൽ നിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നു എന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു​വെ​ങ്കിൽ അവരോട്‌ അതേപ്പ​ററി സംസാ​രി​ക്കു​ക