വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ സ്‌കൂൾ പഠനം ഉപേക്ഷിക്കണമോ?

ഞാൻ സ്‌കൂൾ പഠനം ഉപേക്ഷിക്കണമോ?

അധ്യായം 17

ഞാൻ സ്‌കൂൾ പഠനം ഉപേക്ഷി​ക്ക​ണ​മോ?

ജായ്‌ക്ക്‌ 25 വർഷം ഒരു സ്‌കൂൾ അററൻഡൻസ്‌ ഓഫീസർ ആയിരു​ന്നി​ട്ടുണ്ട്‌. അതു​കൊണ്ട്‌ സ്‌കൂ​ളിൽ ഹാജരാ​കാത്ത ഒരു കുട്ടി​യ്‌ക്ക്‌ ജായ്‌ക്ക്‌ കേട്ടി​ട്ടി​ല്ലാത്ത ഒരു ഒഴിക​ഴിവ്‌ കണ്ടുപി​ടി​ക്കുക പ്രയാ​സ​മാണ്‌. “‘എനിക്ക്‌ ഇന്ന്‌ അസുഖ​മു​ണ്ടാ​കാൻ പോവു​ക​യാ​ണെന്ന്‌ ഞാൻ കരുതി’ . . . ‘അലാസ്‌ക​യി​ലു​ളള എന്റെ മുത്തച്ഛൻ മരിച്ചു’ എന്നതു​പോ​ലു​ളള സകല കാര്യ​ങ്ങ​ളും കുട്ടികൾ എന്നോട്‌ പറഞ്ഞി​ട്ടുണ്ട്‌,” എന്ന്‌ അദ്ദേഹം പറയുന്നു. എന്നാൽ ജായ്‌ക്കിന്‌ “ഏററം ഇഷ്‌ട​പ്പെട്ട” ഒഴിക​ഴിവ്‌ എന്തായി​രു​ന്നു? അതു മൂന്നു​കു​ട്ടി​കൾ “മൂടൽ മഞ്ഞുകാ​രണം അവർക്ക്‌ സ്‌കൂൾ കണ്ടുപി​ടി​ക്കാൻ കഴിഞ്ഞില്ല” എന്ന്‌ അവകാ​ശ​പ്പെ​ട്ട​താ​യി​രു​ന്നു.

സംഭ്ര​മി​പ്പി​ക്കു​ന്ന​തും നിലനിൽക്കാ​ത്ത​തു​മായ ഈ ഒഴിക​ഴി​വു​കൾ അനേകം യുവജ​ന​ങ്ങൾക്ക്‌ സ്‌കൂ​ളി​നോ​ടു​ളള അതൃപ്‌തി​യാണ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌. അതു മിക്ക​പ്പോ​ഴും വെറും താല്‌പ​ര്യ​മി​ല്ലായ്‌മ (“വലിയ കുഴപ്പ​മൊ​ന്നു​മില്ല എന്നു ഞാൻ ഊഹി​ക്കു​ന്നു”) മുതൽ കൊടിയ ശത്രുത വരെയുണ്ട്‌ (“സ്‌കൂൾ ഒരു ചീത്ത ഏർപ്പാ​ടാണ്‌! ഞാനത്‌ വെറു​ക്കു​ന്നു”). ഉദാഹ​ര​ണ​ത്തിന്‌ ഗാരിക്ക്‌ സ്‌കൂ​ളിൽ പോകാൻ തുടങ്ങു​മ്പോ​ഴേ മനം പിരട്ടൽ ഉണ്ടാകു​മാ​യി​രു​ന്നു. അവൻ പറയുന്നു: “ഞാൻ സ്‌കൂ​ളി​ന​ടു​ത്തെ​ത്തു​മ്പോ​ഴേ​യ്‌ക്കും വല്ലാതെ വിയർക്കു​ക​യും എനിക്ക്‌ ആശങ്ക അനുഭ​വ​പ്പെ​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു . . . ഞാൻ വീട്ടി​ലേക്ക്‌ തിരികെ പോ​കേ​ണ്ടി​യും വന്നു.” അതു​പോ​ലെ അനേക യുവജ​ന​ങ്ങൾക്ക്‌, ഡോക്ടർമാർ സ്‌കൂൾ ഫോബിയ എന്നു വിളി​ക്കുന്ന തരം ഭയം അനുഭ​വ​പ്പെ​ടു​ന്നു. സ്‌കൂ​ളി​ലെ അക്രമ പ്രവർത്ത​ന​ങ്ങ​ളും സഹപാ​ഠി​ക​ളു​ടെ ക്രൂര​ത​യും ഉയർന്ന ഗ്രേഡ്‌ വാങ്ങാ​നു​ളള സമ്മർദ്ദ​വു​മാണ്‌ മിക്ക​പ്പോ​ഴും ഇതിനി​ട​യാ​ക്കു​ന്നത്‌. അത്തരം കുട്ടികൾ (മാതാ​പി​താ​ക്ക​ളു​ടെ ഭാഗത്തെ നിർബ​ന്ധ​ത്തിന്‌ വഴങ്ങി) സ്‌കൂ​ളിൽ പോ​യേ​ക്കാം. എന്നാൽ അവർ നിരന്ത​ര​മായ മനഃ​ക്ലേ​ശ​വും ശാരീ​രി​ക​മായ ദുരിതം പോലും അനുഭ​വി​ക്കു​ന്നു.

പരി​ഭ്ര​മ​ജ​ന​ക​മായ ഒരു സംഖ്യ യുവജ​നങ്ങൾ സ്‌കൂ​ളിൽ പോവു​കയേ വേണ്ട എന്ന്‌ തീരു​മാ​നി​ക്കു​ന്നത്‌ ആശ്ചര്യമല്ല! ഐക്യ​നാ​ടു​ക​ളിൽ മാത്രം പ്രൈ​മ​റി​യും സെക്കണ്ട​റി​യും സ്‌കൂ​ളു​ക​ളി​ലെ ഏതാണ്ട്‌ 25 ലക്ഷം കുട്ടികൾ ഓരോ ദിവസ​വും സ്‌കൂ​ളിൽ ഹാജരാ​കാ​തി​രി​ക്കു​ന്നു! ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഹൈസ്‌കൂ​ളു​ക​ളിൽ വളരെ​യ​ധി​കം കുട്ടികൾ (ഏകദേശം മൂന്നി​ലൊന്ന്‌) “പതിവാ​യി ഹാജരാ​കാ​തി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവരെ പഠിപ്പി​ക്കു​ന്നത്‌ ഏതാണ്ട്‌ അസാദ്ധ്യ​മാ​ണെന്ന്‌” ന്യൂ​യോർക്ക്‌ ടൈം​സി​ലെ ഒരു ലേഖനം കൂട്ടി​ച്ചേർത്തു.

ചില യുവജ​നങ്ങൾ അതിലും കർശന​മായ പടികൾ സ്വീക​രി​ക്കു​ന്നു. “സ്‌കൂൾ വിരസ​മാ​യി​രു​ന്നു, വളരെ കർക്കശ​മാ​യി​രു​ന്നു” എന്ന്‌ വാൾട്ടർ എന്നു പേരായ ചെറു​പ്പ​ക്കാ​രൻ പറഞ്ഞു. അയാൾ ഹൈസ്‌കൂ​ളിൽ നിന്ന്‌ പഠനം മതിയാ​ക്കി​പ്പോ​ന്നു. അന്റോ​ണിയ എന്നു പേരായ പെൺകു​ട്ടി​യും അതുതന്നെ ചെയ്‌തു. സ്‌കൂ​ളി​ലെ പഠനകാ​ര്യ​ത്തിൽ അവൾക്ക്‌ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. “ഞാൻ വായി​ക്കു​ന്നത്‌ എനിക്ക്‌ മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കിൽ പിന്നെ ഞാൻ എങ്ങനെ​യാണ്‌ പഠിക്കു​ന്നത്‌?” എന്ന്‌ അവൾ ചോദി​ച്ചു. “ഞാൻ അവിടെ ഇരുന്നു കൂടുതൽ കൂടുതൽ മൂഢയാ​വു​ക​യാ​യി​രു​ന്നു, അതു​കൊണ്ട്‌ ഞാൻ സ്ഥലം വിട്ടു.”

ലോക​ത്തി​ലെ​ല്ലാ​മു​ളള സ്‌കൂൾ വ്യവസ്ഥി​തി​യെ ഗൗരവ​ത​ര​മായ പ്രശ്‌നങ്ങൾ ബാധി​ച്ചി​രി​ക്കു​ന്നു എന്ന്‌ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ അതു പഠനത്തിൽ സകല താല്‌പ​ര്യ​വും നഷ്ടമാ​കു​ന്ന​തി​നും സ്‌കൂൾ ഉപേക്ഷി​ച്ചു പോകു​ന്ന​തി​നു​മു​ളള കാരണ​മാ​ണോ? പഠനം ഉപേക്ഷി​ച്ചാൽ അതിന്‌ നിങ്ങളു​ടെ ഭാവി ജീവി​ത​ത്തിൻമേൽ എന്തുഫ​ല​മാണ്‌ ഉണ്ടാവുക? സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കു​ന്ന​തു​വരെ സ്‌കൂ​ളിൽ തുടരു​ന്ന​തിന്‌ നല്ല കാരണ​ങ്ങ​ളു​ണ്ടോ?

വിദ്യാ​ഭ്യാ​സ​ത്തി​ന്റെ മൂല്യം

ഹൈസ്‌കൂൾ പഠനത്തിന്‌ തുല്യ​മായ ഒരു ഡിപ്ലോമ സമ്പാദി​ക്കാൻ വേണ്ടി മൈക്കിൾ വീണ്ടും പഠനം ആരംഭി​ച്ചു. എന്തു​കൊണ്ട്‌ എന്ന്‌ അയാ​ളോട്‌ ചോദി​ച്ച​പ്പോൾ അയാൾ പറഞ്ഞു: “എനിക്ക്‌ വിദ്യാ​ഭ്യാ​സം ആവശ്യ​മാ​ണെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു.” എന്നാൽ “വിദ്യാ​ഭ്യാ​സം” എന്ന്‌ പറഞ്ഞാൽ തന്നെ എന്താണ്‌? അതു കുറേ​യ​ധി​കം വിവരങ്ങൾ ഓർത്തി​രി​ക്കാ​നു​ളള പ്രാപ്‌തി​യാ​ണോ? ഇഷ്ടിക​ക​ളു​ടെ ഒരു കൂന ഒരു കെട്ടിടം ആയിരി​ക്കാ​ത്ത​തു​പോ​ലെ വിവരങ്ങൾ ഓർത്തി​രി​ക്കു​ന്നത്‌ വിദ്യാ​ഭ്യാ​സ​വും ആയിരി​ക്കു​ന്നില്ല.

പ്രായ​പൂർത്തി​യാ​കു​മ്പോൾ വിജയ​ക​ര​മായ ഒരു ജീവിതം നയിക്കു​ന്ന​തിന്‌ വിദ്യാ​ഭ്യാ​സം നിങ്ങളെ ഒരുക്കണം. പതി​നെട്ട്‌ വർഷം ഒരു സ്‌കൂൾ ഡീൻ ആയിരുന്ന അലൻ ഓസ്‌റ​റിൻ “ചിന്തി​ക്കാ​നും, പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും, ന്യായാ​നു​സൃ​ത​വും ന്യായ​ര​ഹി​ത​വു​മായ കാര്യങ്ങൾ തിരി​ച്ച​റി​യാ​നും, വ്യക്തമാ​യി ചിന്തി​ക്കാ​നു​ളള അടിസ്ഥാന പ്രാപ്‌തി​യും നിങ്ങളെ പഠിപ്പി​ക്കുന്ന” വിദ്യാ​ഭ്യാ​സ​ത്തെ​പ്പ​ററി സംസാ​രി​ച്ചു. “എന്തു വിവര​ങ്ങ​ളാണ്‌ ലഭ്യമാ​യി​രി​ക്കു​ന്ന​തെ​ന്നും ഒററപ്പെട്ട വിവര​ങ്ങൾക്ക്‌ മൊത്ത​ത്തി​ലു​ള​ള​തി​നോ​ടു​ളള ബന്ധങ്ങളും പഠിപ്പി​ക്കണം. വിധി​ക്കാ​നും വിവേ​ചി​ച്ച​റി​യാ​നും പഠി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്നും പഠിപ്പി​ക്കണം.”

ഇക്കാര്യ​ത്തിൽ സ്‌കൂ​ളു​കൾ എങ്ങനെ​യുണ്ട്‌? നൂററാ​ണ്ടു​കൾക്ക്‌ മുമ്പ്‌ ശലോ​മോൻ സദൃശ​വാ​ക്യ​ങ്ങൾ എഴുതി​യത്‌ “അനുഭവ പരിച​യ​മി​ല്ലാ​ത്ത​വർക്ക്‌ വിവേ​ക​വും ചെറു​പ്പ​ക്കാ​രന്‌ അറിവും ചിന്താ​പ്രാ​പ്‌തി​യും നൽകു​വാ​നും” ആയിരു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:1-4) അതെ യൗവന​ക്കാർക്ക്‌ അനുഭവ പരിച​യ​മില്ല. എന്നാൽ സ്‌കൂ​ളി​ലാ​യി​രി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ചിന്താ​പ്രാ​പ്‌തി നട്ടുവ​ളർത്താൻ കഴിയും. ഇതു വിവരങ്ങൾ ഓർമ്മ​യിൽ വയ്‌ക്കു​ന്ന​തി​നു​ളള പ്രാപ്‌തി മാത്രമല്ല മറിച്ച്‌ വിവരങ്ങൾ അപഗ്ര​ഥിച്ച്‌ അവയിൽ നിന്ന്‌ സൃഷ്ടി​പ​ര​മായ ആശയങ്ങൾ രൂപ​പ്പെ​ടു​ത്താ​നു​ളള പ്രാപ്‌തി​യും കൂടെ​യാണ്‌. സ്‌കൂ​ളി​ലെ പഠിപ്പി​ക്കൽ രീതിയെ അനേകർ വിമർശി​ക്കാ​റു​ണ്ടെ​ങ്കി​ലും സ്‌കൂൾ തീർച്ച​യാ​യും നിങ്ങളു​ടെ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാൻ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു. ക്ഷേത്ര​ഗ​ണിത പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തോ ചരി​ത്ര​ത്തി​ലെ കുറെ തീയതി​കൾ മനഃപാ​ഠ​മാ​ക്കു​ന്ന​തോ സ്‌കൂ​ളിൽ പഠിക്കുന്ന സമയത്ത്‌ അത്ര പ്രസക്ത​മാ​യി നിങ്ങൾക്ക്‌ തോന്നു​ക​യി​ല്ലാ​യി​രി​ക്കാം എന്നതു സത്യം​തന്നെ. ഹൈസ്‌കൂൾ സർ​വൈവൽ ഗൈഡ്‌ എന്ന ഇംഗ്ലീഷ്‌ പുസ്‌ത​ക​ത്തിൽ ബാർബര മേയർ എഴുതിയ പ്രകാരം: “അദ്ധ്യാ​പകർ പരീക്ഷക്ക്‌ ചോദി​ക്കാ​നി​ഷ്ട​പ്പെ​ടുന്ന എല്ലാ വിവര​ങ്ങ​ളും എല്ലാവ​രും ഓർത്തി​രി​ക്കാൻ പോകു​ന്നില്ല, എന്നാൽ എങ്ങനെ പഠിക്കണം, എങ്ങനെ ആസൂ​ത്രണം ചെയ്യണം എന്നിങ്ങ​നെ​യു​ളള വൈദ​ഗ്‌ദ്ധ്യ​ങ്ങൾ ഒരിക്ക​ലും മറന്നു​പോ​ക​യില്ല.”

വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ദീർഘ​കാല ഫലങ്ങ​ളെ​ക്കു​റിച്ച്‌ പഠനം നടത്തിയ മൂന്ന്‌ യൂണി​വേ​ഴ്‌സി​ററി പ്രൊ​ഫ​സർമാ​രും അതു​പോ​ലൊ​രു നിഗമ​ന​ത്തി​ലെത്തി. “മെച്ചപ്പെട്ട വിദ്യാ​ഭ്യാ​സം നേടി​യ​വർക്ക്‌ പുസ്‌ത​ക​ങ്ങ​ളി​ലെ വിവരങ്ങൾ സംബന്ധിച്ച്‌ കൂടുതൽ വിശാ​ല​വും ആഴമേ​റി​യ​തു​മായ അറിവു​ണ്ടെ​ന്നു​മാ​ത്രമല്ല അവർക്ക്‌ ഇന്നത്തെ ലോക​ത്തെ​പ്പ​റ​റി​യും അറിയാം. അവർ കൂടുതൽ അറിവ്‌ തേടി​പ്പി​ടി​ക്കാ​നും വിവര ഉറവി​ട​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടാ​നും കൂടുതൽ സാദ്ധ്യ​ത​യുണ്ട്‌. . . . പ്രായ​മേ​റെ​യാ​യാ​ലും സ്‌കൂൾ വിട്ടിട്ട്‌ അനേക വർഷങ്ങ​ളാ​യാ​ലും ഈ വ്യത്യാ​സങ്ങൾ നിലനിൽക്കു​ന്നു.”—വിദ്യാ​ഭ്യാ​സ​ത്തി​ന്റെ നിലനിൽക്കുന്ന പ്രയോ​ജ​നങ്ങൾ [ഇംഗ്ലീഷ്‌].

ഏററം പ്രധാ​ന​മാ​യി, വിദ്യാ​ഭ്യാ​സം നിങ്ങളു​ടെ ക്രിസ്‌തീയ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ്വ​ഹി​ക്കാൻ നിങ്ങളെ സജ്ജരാ​ക്കു​ന്നു. നിങ്ങൾ നല്ല പഠന ശീലങ്ങൾ വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ, നന്നായി വായി​ക്കാൻ പഠിച്ചി​ട്ടു​ണ്ടെ​ങ്കിൽ, നിങ്ങൾക്ക്‌ കൂടുതൽ എളുപ്പ​ത്തിൽ ദൈവ​ത്തി​ന്റെ വചനം പഠിക്കാൻ കഴിയും. (സങ്കീർത്തനം 1:2) സ്‌കൂ​ളിൽ വച്ച്‌ നന്നായി സംസാ​രി​ക്കാൻ പഠിച്ചി​ട്ടു​ള​ള​തി​നാൽ നിങ്ങൾക്ക്‌ കൂടുതൽ എളുപ്പ​ത്തിൽ മററു​ള​ള​വരെ ബൈബിൾ സത്യങ്ങൾ പഠിപ്പി​ക്കാൻ കഴിയും. അതു​പോ​ലെ ചരിത്രം, ശാസ്‌ത്ര​വി​ഷ​യങ്ങൾ, ഭൂമി​ശാ​സ്‌ത്രം, കണക്ക്‌ എന്നിവ സംബന്ധിച്ച അറിവും വിവിധ പശ്ചാത്ത​ല​ത്തിൽ നിന്നു​ള​ള​വ​രും വിവിധ താല്‌പ​ര്യ​ക്കാ​രും വിശ്വാ​സ​ക്കാ​രു​മായ ആളുക​ളു​മാ​യി ബന്ധപ്പെ​ടു​ന്ന​തിന്‌ നിങ്ങൾക്ക്‌ സഹായ​ക​മാ​യി​രി​ക്കും.

സ്‌കളും തൊഴി​ലും

സ്‌കൂൾ വിദ്യാ​ഭ്യാ​സം ഭാവി​യിൽ നിങ്ങൾക്ക്‌ ഒരു തൊഴിൽ ലഭിക്കാ​നു​ളള സാദ്ധ്യ​ത​യെ​യും ബാധി​ക്കു​ന്നു. എങ്ങനെ?

ഒരു വിദഗ്‌ദ്ധ​നായ വേലക്കാ​രനെ സംബന്ധിച്ച്‌ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ പറഞ്ഞു: “രാജാ​ക്കൻമാ​രു​ടെ മുമ്പാ​കെ​യാ​യി​രി​ക്കും അയാൾ നിൽക്കുക; താഴേ​ക്കി​ട​യി​ലു​ള​ള​വ​രു​ടെ മുമ്പാകെ അവൻ നിൽക്കു​ക​യില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 22:29) അതു ഇന്നും സത്യമാണ്‌. “വൈദ​ഗ്‌ദ്ധ്യ​മി​ല്ലാ​ഞ്ഞാൽ ജീവി​ത​ത്തിൽ വളരെ​യ​ധി​കം കാര്യങ്ങൾ നിങ്ങൾക്ക്‌ നഷ്ടമാ​കും,” യു. എസ്സ്‌. തൊഴിൽ ഡിപ്പാർട്ടു​മെൻറി​ലെ ഏണസ്‌ററ്‌ ഗ്രീൻ പറഞ്ഞു.

അതു​കൊണ്ട്‌ സ്‌കൂൾ ഉപേക്ഷി​ച്ചു പോകു​ന്ന​വർക്ക്‌ തൊഴിൽ ലഭിക്കാ​നു​ളള സാദ്ധ്യത കുറഞ്ഞി​രി​ക്കു​ന്നത്‌ നമുക്ക്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ളളു. (നേരത്തെ ഉദ്ധരിച്ച) വാൾട്ടർ ഒരു കഠിന​മായ വിധത്തിൽ ഇതു മനസ്സി​ലാ​ക്കി. “ഞാൻ വളരെ​യ​ധി​കം പ്രാവ​ശ്യം ഒരു ജോലിക്ക്‌ അപേക്ഷി​ച്ചു​വെ​ങ്കി​ലും ഒരു ഡിപ്ലോമ ഇല്ലാതി​രു​ന്ന​തി​നാൽ എനിക്ക്‌ ജോലി​കി​ട്ടി​യില്ല.” അയാൾ ഇങ്ങനെ​യും കൂടെ സമ്മതിച്ചു പറഞ്ഞു: “ചില​പ്പോൾ ആളുകൾ എനിക്ക്‌ മനസ്സി​ലാ​ക്കാൻ കഴിയാത്ത വാക്കുകൾ ഉപയോ​ഗി​ക്കു​ക​യും ഞാൻ ഒരു വിഡ്‌ഢി​യാ​ണെന്ന തോന്നൽ എനിക്കു​ണ്ടാ​വു​ക​യും ചെയ്യുന്നു.”

ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം ഉപേക്ഷി​ച്ചു​പോയ 16 മുതൽ 24 വരെ പ്രായ​മു​ള​ള​വ​രു​ടെ ഇടയിൽ തൊഴി​ലി​ല്ലായ്‌മ സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​യ​വ​രു​ടെ ഇടയി​ലേ​തി​നേ​ക്കാൾ “ഏതാണ്ട്‌ ഇരട്ടി​യും ആകമാ​ന​മായ തൊഴി​ലി​ല്ലായ്‌മ നിരക്കി​ന്റെ മൂന്നി​ര​ട്ടി​യും ആണ്‌.” (ദി ന്യൂ​യോർക്ക്‌ ടൈംസ്‌) “വിദ്യാ​ഭ്യാ​സം തുടരാ​ത്തവർ അവസര​ത്തി​ന്റെ വാതിൽ അടച്ചു​ക​ള​യു​ക​യാണ്‌” എന്ന്‌ ദി അഡൊ​ലെ​സൻറ്‌ എന്ന തന്റെ [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ എഴുത്തു​കാ​ര​നായ എഫ്‌. ഫിലിപ്പ്‌ റൈസ്‌ പറഞ്ഞി​രി​ക്കു​ന്നു. സ്‌കൂൾ ഉപേക്ഷി​ച്ചു​പോയ ഒരാൾ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ഏററം ലളിത​മായ ജോലി ചെയ്യു​ന്ന​തി​നാ​വ​ശ്യ​മായ അടിസ്ഥാന വൈദ​ഗ്‌ദ്ധ്യ​ങ്ങൾ പോലും വശമാ​ക്കി​യി​ട്ടില്ല.

ദി ലിററ​റസി ഹോക്‌സ്‌ എന്ന [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തിൽ പോൾ കോപ്പർമാൻ എഴുതു​ന്നു: “ഒരു പാചക​ക്കാ​ര​നാ​യി ജോലി ചെയ്യു​ന്ന​തിന്‌ ഒരു ഏഴാം ക്ലാസ്സു​കാ​രന്റെ വായനാ​പ്രാ​പ്‌തി​യും ഒരു യന്ത്രപ്പ​ണി​ക്കാ​രന്റെ ജോലി ചെയ്യു​ന്ന​തിന്‌ എട്ടാം ക്ലാസ്സു​കാ​രന്റെ വായനാ​പ്രാ​പ്‌തി​യും ഒരു കടയിൽ ക്ലാർക്കാ​യി ജോലി ചെയ്യു​ന്ന​തിന്‌ ഒരു ഒൻപതാം ക്ലാസ്സു​കാ​ര​ന്റെ​യോ പത്താം ക്ലാസ്സു​കാ​ര​ന്റെ​യോ വായനാ​പ്രാ​പ്‌തി​യും ആവശ്യ​മാ​ണെന്ന്‌ ഈ അടുത്ത കാലത്തെ ഒരു പഠനം സൂചി​പ്പി​ക്കു​ന്നു.” അദ്ദേഹം ഇപ്രകാ​രം തുടരു​ന്നു: “ഒരു അദ്ധ്യാ​പ​ക​നോ നേഴ്‌സോ കണക്കു സൂക്ഷി​പ്പു​കാ​ര​നോ അല്ലെങ്കിൽ എൻജി​നീ​യ​റോ ആയി ജോലി ചെയ്യു​ന്ന​തിന്‌ അതിലും ഉയർന്ന ഒരു നിലവാ​രം ആവശ്യ​മാണ്‌ എന്ന്‌ നിഗമനം ചെയ്യു​ന്നത്‌ തികച്ചും ന്യായ​മാ​ണെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു.”

അപ്പോൾ വായന​പോ​ലു​ളള അടിസ്ഥാന വൈദ​ഗ്‌ദ്ധ്യ​ങ്ങൾ സമ്പാദി​ക്കാൻ നല്ല ശ്രമം ചെയ്യുന്ന വിദ്യാർത്ഥി​കൾക്ക്‌ പ്രത്യ​ക്ഷ​ത്തിൽ തന്നെ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കു​ന്നു. എന്നാൽ സ്‌കൂ​ളിൽ പഠിക്കു​ന്ന​തിൽനിന്ന്‌ ലഭിക്കുന്ന മറെറാ​രു ആജീവ​നാന്ത പ്രയോ​ജ​ന​മെ​ന്താണ്‌?

ഒരു മെച്ചപ്പെട്ട വ്യക്തി​ത്വം

ആ ആജീവ​നാന്ത പ്രയോ​ജനം നിങ്ങൾക്ക്‌ നിങ്ങളു​ടെ ബലവത്തായ വശങ്ങളും ബലഹീന വശങ്ങളും അറിയാം എന്നതാണ്‌. ഈ അടുത്ത കാലത്ത്‌ കമ്പ്യൂട്ടർ രംഗത്ത്‌ ജോലി സ്വീക​രിച്ച മിച്ചെൽ ഇപ്രകാ​രം നിരീ​ക്ഷി​ച്ചു: “സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ സമ്മർദ്ദ​ത്തിൻ കീഴിൽ എങ്ങനെ ജോലി ചെയ്യാ​മെ​ന്നും ഒരു പരീക്ഷ എങ്ങനെ എഴുത​ണ​മെ​ന്നും എന്റെ ആശയങ്ങൾ എങ്ങനെ പ്രകടി​പ്പി​ക്ക​ണ​മെ​ന്നും ഞാൻ പഠിച്ചു.”

‘പരാജ​യ​ങ്ങളെ എങ്ങനെ വീക്ഷി​ക്ക​ണ​മെന്ന്‌ സ്‌കൂൾ ജീവിതം എന്നെ പഠിപ്പി​ച്ചു’ എന്ന്‌ മറെറാ​രു യുവതി പറയുന്നു. തന്റെ പരാജ​യ​ങ്ങൾക്ക്‌ കാരണം താനല്ല മററു​ള​ള​വ​രാണ്‌ എന്ന വീക്ഷണം വച്ചുപു​ലർത്താ​നൊ​രു ചായ്‌വ്‌ അവൾക്കു​ണ്ടാ​യി​രു​ന്നു. മററു ചിലർ സ്‌കൂ​ളി​ലെ ചിട്ടപ്പ​ടി​യു​ളള ദിനച​ര്യ​യിൽ നിന്ന്‌ പ്രയോ​ജനം അനുഭ​വി​ച്ചി​രി​ക്കു​ന്നു. യുവ മനസ്സു​കളെ അതു ശ്വാസം മുട്ടി​ക്കു​ന്നു എന്ന്‌ പറഞ്ഞു​കൊണ്ട്‌ അനേകർ സ്‌കൂ​ളി​ലെ ശിക്ഷണത്തെ വിമർശി​ക്കു​ന്നു. എന്നാൽ “ജ്ഞാനവും ശിക്ഷണ​വും പ്രാപി​പ്പാൻ” ശലോ​മോൻ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (സദൃശ​വാ​ക്യ​ങ്ങൾ 1:2) നല്ല ശിക്ഷണം നിലവി​ലു​ളള സ്‌കൂ​ളു​കൾ വാസ്‌ത​വ​ത്തിൽ ധാരാളം, നല്ല ശിക്ഷണം ലഭിച്ച​തും എന്നാൽ സൃഷ്ടി​പ​ര​വു​മായ മനസ്സു​കളെ വാർത്തെ​ടു​ത്തി​രി​ക്കു​ന്നു.

അതു​കൊണ്ട്‌ നിങ്ങളു​ടെ സ്‌കൂൾ ജീവി​ത​ത്തിൽനിന്ന്‌ പരമാ​വധി പ്രയോ​ജനം നേടു​ന്നത്‌ ബുദ്ധി​പൂർവ്വ​ക​മായ ഒരു സംഗതി​യാ​യി​രി​ക്കും. നിങ്ങൾക്ക്‌ അതെങ്ങനെ ചെയ്യാൻ കഴിയും? സ്‌കൂ​ളി​ലെ പഠനം സംബന്ധി​ച്ചു​തന്നെ നമുക്ക്‌ ആദ്യം ചിന്തി​ക്കാം.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ അനേകം യുവജ​ന​ങ്ങൾക്ക്‌ സ്‌കൂ​ളി​നെ സംബന്ധിച്ച്‌ ഒരു നിഷേ​ധാ​ത്മക വീക്ഷണ​മു​ള​ള​തെ​ന്തു​കൊ​ണ്ടാണ്‌? ആ സംഗതി സംബന്ധിച്ച്‌ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

◻ ചിന്താ​പ്രാ​പ്‌തി വികസി​പ്പി​ക്കാൻ സ്‌കൂൾ എങ്ങനെ​യാണ്‌ ഒരു വ്യക്തിയെ സഹായി​ക്കു​ന്നത്‌?

◻ സ്‌കൂൾ പഠനം ഉപേക്ഷി​ക്കു​ന്നത്‌ ഭാവി​യിൽ ഒരു ജോലി കിട്ടാ​നു​ളള നിങ്ങളു​ടെ പ്രാപ്‌തി​യെ എങ്ങനെ ബാധി​ച്ചേ​ക്കാം, എന്തു​കൊണ്ട്‌?

◻ സ്‌കൂൾ പഠനം തുടരു​ന്ന​തു​കൊണ്ട്‌ വ്യക്തി​പ​ര​മാ​യി മറെറന്തു പ്രയോ​ജ​നങ്ങൾ ലഭിക്കു​ന്നു?

[135-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞാൻ അവിടെ ഇരുന്ന്‌ കൂടുതൽ കൂടുതൽ മൂഢയാ​വു​ക​യാ​യി​രു​ന്നു, അതു​കൊണ്ട്‌ ഞാൻ സ്ഥലം വിട്ടു”

[138-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഒരു പാചക​ക്കാ​ര​നാ​യി ജോലി ചെയ്യു​ന്ന​തിന്‌ ഒരു ഏഴാം ക്ലാസ്സു​കാ​രന്റെ വായനാ​പ്രാ​പ്‌തി​യും ഒരു യന്ത്രപ്പ​ണി​ക്കാ​ര​നാ​യി ജോലി ചെയ്യു​ന്ന​തിന്‌ ഒരു എട്ടാം ക്ലാസ്സു​കാ​രന്റെ വായനാ​പ്രാ​പ്‌തി​യും ഒരു കടയിൽ ക്ലാർക്കാ​യി ജോലി​ചെ​യ്യു​ന്ന​തിന്‌ ഒരു ഒൻപതാം ക്ലാസ്സു​കാ​ര​ന്റെ​യോ പത്താം ക്ലാസ്സു​കാ​ര​ന്റെ​യോ വായനാ​പ്രാ​പ്‌തി​യും ആവശ്യ​മാ​ണെന്ന്‌ ഈ അടുത്ത​കാ​ലത്തെ ഒരു പഠനം സൂചി​പ്പി​ക്കു​ന്നു”

[136-ാം പേജിലെ ചിത്രങ്ങൾ]

സ്‌കൂളിൽ നിങ്ങൾക്ക്‌ ലഭിക്കുന്ന ശിക്ഷണ​ത്തിന്‌ നിങ്ങളു​ടെ ശിഷ്‌ട ജീവി​ത​കാ​ല​ത്തെ​ല്ലാം നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യാൻ കഴിയും

[137-ാം പേജിലെ ചിത്രം]

സ്‌കൂളിൽ പഠിപ്പി​ക്ക​പ്പെ​ടുന്ന അടിസ്ഥാന വൈദ​ഗ്‌ദ്ധ്യ​ങ്ങൾ വശമാ​ക്കാ​ത്ത​വർക്ക്‌ ഒരു തൊഴിൽ ലഭിക്കാ​നു​ളള സാദ്ധ്യത വിരളമാ യിരി​ക്കും