വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!

അവിശ്വസ്‌ത മുന്തിരിത്തോപ്പിന്‌ അയ്യോ കഷ്‌ടം!

അധ്യായം ഏഴ്‌

അവിശ്വസ്‌ത മുന്തി​രി​ത്തോ​പ്പിന്‌ അയ്യോ കഷ്‌ടം!

യെശയ്യാവു 5:1-30

1, 2. ‘പ്രിയ​തമൻ’ നട്ടത്‌ എന്ത്‌, കായ്‌ച്ചത്‌ എന്ത്‌?

 “ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഭാഷയു​ടെ ഭംഗി​യും വാക്കു​ക​ളു​ടെ ഫലപ്ര​ദ​ത്വ​വും നോക്കി​യാൽ, ഈ ഉപമ തികച്ചും അനുപ​മ​മാണ്‌” എന്ന്‌ യെശയ്യാവ്‌ 5-ാം അധ്യാ​യ​ത്തി​ന്റെ പ്രാരംഭ വാക്കു​കളെ പരാമർശി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾ പണ്ഡിതൻ പറഞ്ഞു. വാക്കു​ക​ളു​ടെ ഭംഗി​യെ​ക്കാ​ളു​പരി, യഹോ​വ​യ്‌ക്കു തന്റെ ജനത്തോ​ടുള്ള സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലി​ന്റെ ഹൃദയ​സ്‌പർശി​യായ ഒരു വിവരണം അതിലുണ്ട്‌. മാത്രമല്ല, ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തുന്ന കാര്യ​ങ്ങൾക്കെ​തി​രെ​യുള്ള ഒരു മുന്നറി​യി​പ്പും അതിൽ അടങ്ങി​യി​രി​ക്കു​ന്നു.

2 യെശയ്യാവ്‌ തന്റെ ഉപമ തുടങ്ങു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ എന്റെ പ്രിയ​ത​മന്നു അവന്റെ മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചു എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയ​ത​മന്നു ഏററവും ഫലവത്താ​യോ​രു കുന്നി​ന്മേൽ ഒരു മുന്തി​രി​ത്തോ​ട്ടം ഉണ്ടായി​രു​ന്നു. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറു​ക്കി​ക്ക​ളഞ്ഞു [‘അവൻ അതു കിളച്ചു കല്ലുകൾ നീക്കി,’ “പി.ഒ.സി. ബൈ.”], അതിൽ നല്ലവക മുന്തി​രി​വള്ളി നട്ടു, നടുവിൽ ഒരു ഗോപു​രം പണിതു, ഒരു ചക്കും ഇട്ടു, മുന്തി​രിങ്ങ കായ്‌ക്കും എന്നു അവൻ കാത്തി​രു​ന്നു; കായി​ച്ച​തോ കാട്ടു​മു​ന്തി​രി​ങ്ങ​യ​ത്രേ.”—യെശയ്യാ​വു 5:1, 2; മർക്കൊസ്‌ 12:1 താരത​മ്യം ചെയ്യുക.

മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ പരിപാ​ല​നം

3, 4. മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ അതിനു വേണ്ടി സ്‌നേ​ഹ​പു​ര​സ്സ​ര​മായ എന്തെല്ലാം കരുത​ലു​കൾ ചെയ്യുന്നു?

3 ശ്രോതാക്കളുടെ മുന്നിൽ യെശയ്യാവ്‌ ഈ ഉപമ ഒരു പാട്ടു​രൂ​പ​ത്തിൽ തന്നെയാ​ണോ അവതരി​പ്പി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയില്ല. എന്നാൽ, അത്‌ അവരുടെ ശ്രദ്ധ ആകർഷി​ക്കു​ന്നു എന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല. അവന്റെ ശ്രോ​താ​ക്ക​ളിൽ മിക്കവർക്കും മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാം. അതു​കൊണ്ട്‌, യെശയ്യാ​വി​ന്റെ ഉപമ ശ്രോ​താ​ക്കൾക്ക്‌ എളുപ്പം മനസ്സി​ലാ​കു​ന്ന​താണ്‌. ഇക്കാലത്ത്‌ മുന്തി​രി​കൃ​ഷി ചെയ്യു​ന്ന​വ​രെ​പ്പോ​ലെ, ഈ കർഷകൻ നടുന്നത്‌ മുന്തി​രി​യു​ടെ വിത്തു​കളല്ല, മറിച്ച്‌ “നല്ലവക മുന്തി​രി​വള്ളി” ആണ്‌—മുന്തി​രി​ച്ചെ​ടി​യിൽനി​ന്നു മുറി​ച്ചെ​ടുത്ത ഒരു വള്ളിയോ ശാഖയോ ആകാം അത്‌. അതു നടുന്ന​താ​കട്ടെ, മുന്തി​രി​ച്ചെടി തഴച്ചു​വ​ള​രുന്ന, ‘ഫലവത്താ​യോ​രു കുന്നി​ന്മേ​ലും.’

4 മുന്തിരിത്തോട്ടത്തിൽനിന്ന്‌ നല്ല ഫലം കിട്ടണ​മെ​ങ്കിൽ, കഠിനാ​ധ്വാ​നം ആവശ്യ​മാണ്‌. തോട്ട​മു​ടമ ‘മണ്ണു കിളച്ച്‌, കല്ലു നീക്കി’ക്കളഞ്ഞെന്ന്‌ യെശയ്യാവ്‌ വിവരി​ക്കു​ന്നു. അതു ക്ഷീണി​പ്പി​ക്കുന്ന, ആയാസ​ക​ര​മായ ഒരു ജോലി​തന്നെ! സാധ്യ​ത​യ​നു​സ​രിച്ച്‌ ഇങ്ങനെ ഇളക്കി​യെ​ടുത്ത വലിയ കല്ലുക​ളാണ്‌ ‘ഗോപു​രം പണിയാൻ’ അയാൾ ഉപയോ​ഗി​ക്കു​ന്നത്‌. പുരാതന കാലങ്ങ​ളിൽ, കള്ളന്മാ​രിൽ നിന്നും മൃഗങ്ങ​ളിൽ നിന്നു​മൊ​ക്കെ വിളകൾ സംരക്ഷി​ക്കാൻ കാവൽക്കാർ ഇത്തരം ഗോപു​ര​ങ്ങ​ളിൽനി​ന്നാണ്‌ കാവൽ കാത്തി​രു​ന്നത്‌. a മാത്രമല്ല, കുന്നിൻചെ​രു​വിൽ കൽത്തി​ട്ടകൾ പണിത്‌ മുന്തി​രി​കൃ​ഷി​ക്കാ​യി തട്ടുനി​ലങ്ങൾ ഉണ്ടാക്കു​ക​യും ചെയ്യുന്നു. (യെശയ്യാ​വു 5:5) മേൽമണ്ണ്‌ ഒലിച്ചു​പോ​കാ​തി​രി​ക്കാ​നാണ്‌ സാധാ​ര​ണ​ഗ​തി​യിൽ ഇങ്ങനെ ചെയ്‌തി​രു​ന്നത്‌.

5. മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ അതിൽനി​ന്നു സ്വാഭാ​വി​ക​മാ​യും എന്തു പ്രതീ​ക്ഷി​ക്കു​ന്നു, എന്നാൽ അയാളു​ടെ പ്രതീ​ക്ഷ​യ്‌ക്കു വിപരീ​ത​മാ​യി എന്തു കിട്ടുന്നു?

5 മുന്തിരിത്തോട്ടത്തിന്റെ സംരക്ഷ​ണ​ത്തി​നാ​യി ഇത്രയ​ധി​കം കഠിനാ​ധ്വാ​നം ചെയ്‌ത ഉടമ അതിൽനി​ന്നു നല്ല ഫലം പ്രതീ​ക്ഷി​ക്കു​ന്നത്‌ തികച്ചും സ്വാഭാ​വി​ക​മാണ്‌. ആ പ്രതീ​ക്ഷ​യിൽ, അയാൾ തോട്ട​ത്തിൽ ഒരു ചക്ക്‌ സ്ഥാപി​ക്കു​ന്നു. എന്നാൽ അയാളു​ടെ പ്രതീ​ക്ഷ​പോ​ലെ വിളവു കിട്ടു​ന്നു​ണ്ടോ? ഇല്ല. ആ തോട്ട​ത്തിൽ കായ്‌ക്കു​ന്നത്‌ നല്ല മുന്തി​രി​യല്ല, കാട്ടു​മു​ന്തി​രി​യാണ്‌.

മുന്തി​രി​ത്തോ​ട്ട​വും ഉടമയും

6, 7. (എ) മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ ആരാണ്‌, മുന്തി​രി​ത്തോ​ട്ടം എന്താണ്‌? (ബി) എന്തു ന്യായ​വി​ധി നടത്തണ​മെ​ന്നാണ്‌ തോട്ട​മു​ടമ ആവശ്യ​പ്പെ​ടു​ന്നത്‌?

6 ആരാണ്‌ ഈ ഉടമ? എന്താണ്‌ മുന്തി​രി​ത്തോ​ട്ടം? പിൻവ​രുന്ന പ്രകാരം പറയു​മ്പോൾ മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ ആ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ക​യാണ്‌: “ആകയാൽ യെരൂ​ശ​ലേം​നി​വാ​സി​ക​ളും യെഹൂ​ദാ​പു​രു​ഷ​ന്മാ​രും ആയു​ള്ളോ​രേ, എനിക്കും എന്റെ മുന്തി​രി​ത്തോ​ട്ട​ത്തി​ന്നും മദ്ധ്യേ വിധി​പ്പിൻ. ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ ചെയ്‌തി​ട്ടു​ള്ള​ത​ല്ലാ​തെ ഇനി അതിൽ എന്തു ചെയ്‌വാ​നു​ള്ളു? മുന്തി​രിങ്ങ കായ്‌ക്കു​മെന്നു ഞാൻ കാത്തി​രു​ന്നാ​റെ അതു കാട്ടു​മു​ന്തി​രിങ്ങ കായി​ച്ചതു എന്തു? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തോ​ടു എന്തു ചെയ്യും എന്നു നിങ്ങ​ളോ​ടു അറിയി​ക്കാം; ഞാൻ അതിന്റെ വേലി പൊളി​ച്ചു​ക​ള​യും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചു​ക​ള​യും; അതു ചവിട്ടി മെതി​ച്ചു​പോ​കും.”—യെശയ്യാ​വു 5:3-5.

7 അതേ, മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ യഹോ​വ​യാണ്‌. അവൻ ഒരു കോട​തി​മു​റി​യിൽ ആയിരി​ക്കു​ന്നതു പോ​ലെ​യാണ്‌ ഇപ്പോൾ. തനിക്കും തന്നെ നിരാ​ശ​പ്പെ​ടു​ത്തുന്ന മുന്തി​രി​ത്തോ​ട്ട​ത്തി​നും ഇടയിൽ ഒരു ന്യായ​വി​ധി നടത്തണ​മെ​ന്നാണ്‌ അവൻ ആവശ്യ​പ്പെ​ടു​ന്നത്‌. അപ്പോൾ ഇവിടെ പറയുന്ന മുന്തി​രി​ത്തോ​ട്ടം എന്താണ്‌? ഉടമ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം യിസ്രാ​യേൽ ഗൃഹവും അവന്റെ മനോ​ഹ​ര​മായ നടുതല യെഹൂ​ദാ​പു​രു​ഷ​ന്മാ​രും ആകുന്നു”—യെശയ്യാ​വു 5:7എ.

8. യെശയ്യാവ്‌ യഹോ​വയെ ‘എന്റെ പ്രിയ​തമൻ’ എന്നു വിളി​ക്കു​ന്ന​തി​ന്റെ പ്രസക്തി എന്ത്‌?

8 മുന്തിരിത്തോട്ടത്തിന്റെ ഉടമയായ യഹോ​വയെ ‘എന്റെ പ്രിയ​തമൻ’ എന്നാണ്‌ യെശയ്യാവ്‌ വിളി​ക്കു​ന്നത്‌. (യെശയ്യാ​വു 5:1) ദൈവ​വു​മാ​യി വളരെ അടുത്ത ഒരു ബന്ധം ഉള്ളതു​കൊ​ണ്ടു മാത്ര​മാണ്‌ യെശയ്യാ​വിന്‌ അവനെ കുറിച്ച്‌ അങ്ങനെ പറയാൻ കഴിയു​ന്നത്‌. (ഇയ്യോബ്‌ 29:4; സങ്കീർത്തനം 25:14 എന്നിവ താരത​മ്യം ചെയ്യുക.) എങ്കിലും, ദൈവം തന്റെ മുന്തി​രി​ത്തോ​ട്ട​ത്തോട്‌—താൻ ‘നട്ട’ ജനത​യോട്‌—കാണി​ക്കുന്ന സ്‌നേ​ഹ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ യെശയ്യാ പ്രവാ​ച​കന്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം തുച്ഛമാ​യി​രി​ക്കും.—പുറപ്പാ​ടു 15:17; സങ്കീർത്തനം 80:8, 9 എന്നിവ താരത​മ്യം ചെയ്യുക.

9. വിലപ്പെട്ട ഒരു മുന്തി​രി​ത്തോ​ട്ടം പോലെ, യഹോവ തന്റെ ജനത​യോട്‌ ഇടപെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോവ തന്റെ ജനതയെ കനാൻ ദേശത്തു ‘നടുക’യും അവർക്കു നിയമ​ങ്ങ​ളും വ്യവസ്ഥ​ക​ളും നൽകു​ക​യും ചെയ്‌തു. മറ്റു ജനതക​ളാൽ ദുഷി​പ്പി​ക്ക​പ്പെ​ടാ​തി​രി​ക്കാൻ അവർക്കു സംരക്ഷ​ണ​മേ​കുന്ന ഒരു മതിൽപോ​ലെ അവ വർത്തിച്ചു. (പുറപ്പാ​ടു 19:5, 6; സങ്കീർത്തനം 147:19, 20; എഫെസ്യർ 2:14) മാത്രമല്ല, അവരെ ഉപദേ​ശി​ക്കാൻ യഹോവ അവർക്കു ന്യായാ​ധി​പ​ന്മാ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും നൽകി. (2 രാജാ​ക്ക​ന്മാർ 17:13; മലാഖി 2:7; പ്രവൃ​ത്തി​കൾ 13:20) ഇസ്രാ​യേ​ലി​നു യുദ്ധഭീ​ഷണി നേരി​ട്ട​പ്പോൾ തന്റെ ജനത്തിന്റെ രക്ഷയ്‌ക്കാ​യി യഹോവ അവരെ എഴു​ന്നേൽപ്പി​ച്ചു. (എബ്രായർ 11:32, 33) അതിനാൽ, “ഞാൻ എന്റെ മുന്തി​രി​ത്തോ​ട്ട​ത്തിൽ ചെയ്‌തി​ട്ടു​ള്ള​ത​ല്ലാ​തെ ഇനി അതിൽ എന്തു ചെയ്‌വാ​നു​ള്ളു?” എന്ന്‌ യഹോവ ചോദി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.

ഇക്കാലത്ത്‌ ദൈവ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടത്തെ തിരി​ച്ച​റി​യൽ

10. ഒരു മുന്തി​രി​ത്തോ​ട്ടം ഉൾപ്പെ​ടുന്ന എന്ത്‌ ഉപമ യേശു നൽകി?

10 യെശയ്യാവിന്റെ വാക്കുകൾ മനസ്സിൽ പിടി​ച്ചു​കൊ​ണ്ടാ​യി​രി​ക്കണം ഘാതക​രായ കുടി​യാ​ന്മാ​രെ കുറിച്ച്‌ യേശു പിൻവ​രുന്ന ഉപമ നൽകി​യത്‌: “ഗൃഹസ്ഥ​നാ​യോ​രു മനുഷ്യൻ ഒരു മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കി, അതിന്നു വേലി​കെട്ടി, അതിൽ ചക്കു കുഴി​ച്ചി​ട്ടു ഗോപു​ര​വും പണിതു; പിന്നെ കുടി​യാ​ന്മാ​രെ പാട്ടത്തി​ന്നു ഏല്‌പി​ച്ചി​ട്ടു പരദേ​ശ​ത്തു​പോ​യി.” സങ്കടക​ര​മെന്നു പറയട്ടെ, ആ കുടി​യാ​ന്മാർ മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമ​യോട്‌ അവിശ്വ​സ്‌തത കാണി​ക്കു​ക​യും അവന്റെ പുത്രനെ വധിക്കു​ക​യും ചെയ്‌തു. “ദൈവ​രാ​ജ്യം നിങ്ങളു​ടെ [ജഡിക ഇസ്രാ​യേൽ] പക്കൽനി​ന്നു എടുത്തു അതിന്റെ ഫലം കൊടു​ക്കുന്ന ജാതിക്കു [“ജനത,” NW] കൊടു​ക്കും” എന്നു പറഞ്ഞ​പ്പോൾ പ്രസ്‌തുത ഉപമയിൽ അക്ഷരീയ ഇസ്രാ​യേൽ മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു.—മത്തായി 21:33-41, 43.

11. ഒന്നാം നൂറ്റാ​ണ്ടിൽ നിലവി​ലി​രുന്ന ആത്മീയ മുന്തി​രി​ത്തോ​ട്ടം എന്ത്‌, എന്നാൽ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം എന്തു സംഭവി​ച്ചു?

11 ആ പുതിയ ജനത ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’—മൊത്തം 1,44,000 അംഗങ്ങ​ളുള്ള അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അടങ്ങിയ ആത്മീയ ജനത—ആണെന്നു തെളിഞ്ഞു. (ഗലാത്യർ 6:16; 1 പത്രൊസ്‌ 2:9, 10; വെളി​പ്പാ​ടു 7:3, 4) “സാക്ഷാൽ മുന്തി​രി​വ​ളളി”യിലെ—യേശു​വി​ലെ​തന്നെ—‘കൊമ്പുക’ളോട്‌ ഈ ശിഷ്യ​ന്മാ​രെ യേശു സാദൃ​ശ്യ​പ്പെ​ടു​ത്തി. സ്വാഭാ​വി​ക​മാ​യും, ഈ കൊമ്പു​കൾ ഫലം പുറ​പ്പെ​ടു​വി​ക്കാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. (യോഹ​ന്നാൻ 15:1-5) അവർ ക്രിസ്‌തു​സ​മാന ഗുണങ്ങൾ പ്രകട​മാ​ക്കു​ക​യും “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം” ഘോഷി​ക്കുന്ന വേലയിൽ പങ്കെടു​ക്കു​ക​യും വേണം. (മത്തായി 24:14; ഗലാത്യർ 5:22, 23) പന്ത്രണ്ട്‌ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം, “സാക്ഷാൽ മുന്തി​രി​വ​ളളി”യിലെ കൊമ്പു​ക​ളെന്ന്‌ അവകാ​ശ​പ്പെട്ട ബഹുഭൂ​രി​പ​ക്ഷ​വും വ്യാജ​മാ​ണെന്നു തെളിഞ്ഞു—നല്ല ഫലങ്ങൾക്കു പകരം കാട്ടു​മു​ന്തി​രി​ങ്ങ​യാണ്‌ അവയിൽ ഉണ്ടായത്‌.—മത്തായി 13:24-30, 38, 39.

12. യെശയ്യാ​വി​ന്റെ വാക്കുകൾ ക്രൈ​സ്‌ത​വ​ലോ​കത്തെ കുറ്റം വിധി​ക്കു​ന്നത്‌ എങ്ങനെ, സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അതിൽ എന്തു പാഠം അടങ്ങി​യി​രി​ക്കു​ന്നു?

12 അതുകൊണ്ട്‌, യഹൂദയെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ അപലപനം ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും ബാധക​മാണ്‌. അവളുടെ ചരി​ത്രത്തെ കുറി​ച്ചുള്ള ഒരു പഠനം—കുരി​ശു​യു​ദ്ധങ്ങൾ ഉൾപ്പെടെ അവൾ പങ്കെടു​ത്തി​രി​ക്കുന്ന യുദ്ധങ്ങൾ, മതവി​ചാ​ര​ണകൾ തുടങ്ങി​യവ—അവളിലെ ഫലം എത്രയോ മോശ​മാ​ണെന്നു വെളി​പ്പെ​ടു​ത്തു​ന്നു! എന്നിരു​ന്നാ​ലും, അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ അടങ്ങിയ സാക്ഷാ​ലുള്ള മുന്തി​രി​ത്തോ​ട്ട​വും അവരുടെ സഹകാ​രി​ക​ളായ “മഹാപു​രു​ഷാര”വും യെശയ്യാ​വി​ന്റെ വാക്കു​കൾക്കു ശ്രദ്ധ നൽകണം. (വെളി​പ്പാ​ടു 7:9) മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമയെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ, അവർ വ്യക്തി​പ​ര​മാ​യും ഒരു കൂട്ടമെന്ന നിലയി​ലും അവനു പ്രസാ​ദ​ക​ര​മായ ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കണം.

“കാട്ടു​മു​ന്തി​രിങ്ങ”

13. മോശ​മായ ഫലം പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​നാൽ യഹോവ തന്റെ മുന്തി​രി​ത്തോ​ട്ട​ത്തോട്‌ എന്തു ചെയ്യും?

13 മുന്തിരിത്തോട്ടം നട്ടുണ്ടാ​ക്കി അതിനെ പരിപാ​ലി​ക്കാൻ കഠിനാ​ധ്വാ​നം ചെയ്‌ത യഹോ​വ​യ്‌ക്ക്‌ അത്‌ ‘മനോ​ഹ​ര​മായ ഒരു മുന്തി​രി​ത്തോ​ട്ടം’ ആയിത്തീ​ര​ണ​മെന്നു പ്രതീ​ക്ഷി​ക്കാ​നുള്ള എല്ലാ അവകാ​ശ​വു​മുണ്ട്‌. (യെശയ്യാ​വു 27:2) എന്നാൽ നല്ല ഫലത്തിനു പകരം “കാട്ടു​മു​ന്തി​രിങ്ങ”യാണ്‌ അതിൽ കായ്‌ക്കു​ന്നത്‌. ഇവിടെ കാട്ടു​മു​ന്തി​രിങ്ങ എന്നതി​നാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദത്തിന്റെ അക്ഷരീയ അർഥം “ദുർഗ​ന്ധ​മുള്ള വസ്‌തു​ക്കൾ” അല്ലെങ്കിൽ “അഴുകിയ (ചീഞ്ഞ) പഴങ്ങൾ” എന്നാണ്‌. (യെശയ്യാ​വു 5:2, NW, അടിക്കു​റിപ്പ്‌; യിരെ​മ്യാ​വു 2:21) അതു​കൊണ്ട്‌ താൻ അതിന്റെ സംരക്ഷ​ണാ​ത്മക “വേലി” പൊളി​ച്ചു​ക​ള​യു​മെന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ആ ജനത ‘ശൂന്യ​മാ​ക്ക​പ്പെ​ടുക’യും സകലരാ​ലും ഉപേക്ഷി​ക്ക​പ്പെട്ട്‌ നാശം അനുഭ​വി​ക്കു​ക​യും ചെയ്യും. (യെശയ്യാ​വു 5:6 വായി​ക്കുക.) ദൈവ​നി​യ​മ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ അത്തരം സംഗതി​കൾ അവർക്കു ഭവിക്കു​മെന്നു മോശെ അവർക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്ന​താണ്‌.—ആവർത്ത​ന​പു​സ്‌തകം 11:17; 28:63, 64; 29:22, 23.

14. തന്റെ ജനതയിൽനിന്ന്‌ യഹോവ എന്തു ഫലം പ്രതീ​ക്ഷി​ക്കു​ന്നു, അതിനു പകരം അവർ എന്താണു പുറ​പ്പെ​ടു​വി​ക്കു​ന്നത്‌?

14 തന്റെ ജനത നല്ല ഫലം പുറ​പ്പെ​ടു​വി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു. യെശയ്യാ​വി​ന്റെ സമകാ​ലി​ക​നായ മീഖാ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ന്യായം പ്രവർത്തി​പ്പാ​നും ദയാത​ല്‌പ​ര​നാ​യി​രി​പ്പാ​നും നിന്റെ ദൈവ​ത്തി​ന്റെ സന്നിധി​യിൽ താഴ്‌മ​യോ​ടെ നടപ്പാ​നും അല്ലാതെ എന്താകു​ന്നു യഹോവ നിന്നോ​ടു ചോദി​ക്കു​ന്നതു?” (മീഖാ 6:8; സെഖര്യാ​വു 7:9) എന്നിരു​ന്നാ​ലും, യഹോ​വ​യു​ടെ പ്രബോ​ധനം ചെവി​ക്കൊ​ള്ളാൻ ആ ജനത പരാജ​യ​പ്പെ​ടു​ന്നു. [ദൈവം] ന്യായ​ത്തി​ന്നാ​യി കാത്തി​രു​ന്നു; എന്നാൽ ഇതാ, അന്യായം! നീതി​ക്കാ​യി നോക്കി​യി​രു​ന്നു; എന്നാൽ ഇതാ, ഭീതി! [“നിലവി​ളി,” “ഓശാന ബൈ.”] (യെശയ്യാ​വു 5:7ബി) ആ അവിശ്വസ്‌ത ജനത “സൊ​ദോം​വള്ളി”യിൽനിന്ന്‌ വിഷമുള്ള മുന്തി​രിങ്ങ പുറ​പ്പെ​ടു​വി​ക്കും എന്ന്‌ മോശെ മുൻകൂ​ട്ടി പറഞ്ഞു. (ആവർത്ത​ന​പു​സ്‌തകം 32:32) ആ സ്ഥിതിക്ക്‌, അവർ ദൈവ​ത്തിൽനിന്ന്‌ അകലാൻ ഇടയാ​ക്കിയ പ്രവൃ​ത്തി​ക​ളിൽ സ്വവർഗ​രതി ഉൾപ്പെ​ടെ​യുള്ള ലൈം​ഗിക അധാർമിക പ്രവൃ​ത്തി​കൾ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. (ലേവ്യ​പു​സ്‌തകം 18:22) “അന്യായം” എന്ന്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദത്തെ “രക്തം ചിന്തൽ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. അത്തരം മൃഗീയ പെരു​മാ​റ്റം ദ്രോ​ഹി​ക്ക​പ്പെ​ടു​ന്നവർ ‘നിലവി​ളി​ക്കാൻ’ ഇടയാക്കി എന്നതിനു യാതൊ​രു സംശയ​വു​മില്ല. ഈ നിലവി​ളി മുന്തി​രി​ത്തോ​ട്ട​ത്തി​ന്റെ ഉടമയു​ടെ കാതു​ക​ളി​ലും എത്തി.—ഇയ്യോബ്‌ 34:27 താരത​മ്യം ചെയ്യുക.

15, 16. ഇസ്രാ​യേൽ പുറ​പ്പെ​ടു​വിച്ച മോശ​മായ ഫലങ്ങൾ സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

15 യഹോവയാം ദൈവം “നീതി​യും ന്യായ​വും ഇഷ്ടപ്പെ​ടു​ന്നു.” (സങ്കീർത്തനം 33:5) അവൻ യഹൂദ​ന്മാ​രോട്‌ ഇങ്ങനെ കൽപ്പിച്ചു: “ന്യായ​വി​സ്‌താ​ര​ത്തിൽ അന്യായം ചെയ്യരു​തു; എളിയ​വന്റെ മുഖം നോക്കാ​തെ​യും വലിയ​വന്റെ മുഖം ആദരി​ക്കാ​തെ​യും നിന്റെ കൂട്ടു​കാ​രന്നു നീതി​യോ​ടെ ന്യായം വിധി​ക്കേണം.” (ലേവ്യ​പു​സ്‌തകം 19:15) അതു​കൊണ്ട്‌ പരസ്‌പ​ര​മുള്ള ഇടപാ​ടു​ക​ളിൽ നാം മുഖപക്ഷം കാണി​ക്ക​രുത്‌. വർഗം, പ്രായം, സമ്പത്ത്‌, ദാരി​ദ്ര്യം തുടങ്ങിയ കാര്യങ്ങൾ ആളുകളെ സംബന്ധിച്ച നമ്മുടെ വിലയി​രു​ത്ത​ലി​നെ സ്വാധീ​നി​ക്കാൻ നാം അനുവ​ദി​ക്ക​രുത്‌. (യാക്കോബ്‌ 2:1-4) മേൽവി​ചാ​രക സ്ഥാനങ്ങ​ളിൽ സേവി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ഇതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. എന്തെങ്കി​ലും ന്യായ​വി​ധി നടത്തു​ന്ന​തി​നു മുമ്പായി കാര്യ​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളും അറിയാൻ ശ്രമി​ച്ചു​കൊണ്ട്‌ ‘പക്ഷപാ​ത​പ​ര​മാ​യി ഒന്നും ചെയ്യാ​തി​രി​ക്കാൻ’ അവർ പ്രത്യേ​കം ശ്രദ്ധി​ക്കണം.—1 തിമൊ​ഥെ​യൊസ്‌ 5:21; സദൃശ​വാ​ക്യ​ങ്ങൾ 18:13.

16 മാത്രമല്ല, ക്രിസ്‌ത്യാ​നി​കൾ ജീവി​ക്കു​ന്നത്‌ നീതി​കെട്ട ഒരു ലോക​ത്തിൽ ആയതി​നാൽ ദൈവിക നിലവാ​ര​ങ്ങ​ളോ​ടു നിഷേ​ധാ​ത്മ​ക​വും മത്സരാ​ത്മ​ക​വു​മായ മനോ​ഭാ​വം വളർത്തി​യെ​ടു​ക്കാൻ വളരെ സാധ്യ​ത​യുണ്ട്‌. എന്നാൽ, സത്യ​ക്രി​സ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ നിയമങ്ങൾ ‘അനുസ​രി​ക്കാൻ’ ഒരുക്ക​മു​ള്ളവർ ആയിരി​ക്കണം. (യാക്കോബ്‌ 3:17) ലൈം​ഗിക അധാർമി​ക​ത​യും അക്രമ​വും തേർവാഴ്‌ച നടത്തുന്ന “ഇപ്പോ​ഴത്തെ ദുഷ്ട​ലോക”ത്തിൽ ‘സൂക്ഷ്‌മ​ത്തോ​ടെ, അജ്ഞാനി​ക​ളാ​യി​ട്ടല്ല ജ്ഞാനി​ക​ളാ​യിട്ട്‌ നടക്കാൻ’ അവർ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. (ഗലാത്യർ 1:3; എഫെസ്യർ 5:15) ലൈം​ഗി​കത സംബന്ധിച്ച്‌ എന്തുമാ​കാം എന്ന മനോ​ഭാ​വം അവർ ഒഴിവാ​ക്കാൻ ആഗ്രഹി​ക്കു​ന്നു. ഭിന്നതകൾ ഉയർന്നു​വ​രു​മ്പോൾ “കൈപ്പും കോപ​വും ക്രോ​ധ​വും കൂററാ​ര​വും ദൂഷണ​വും” കൂടാതെ അവർ അവ പരിഹ​രി​ക്കേ​ണ്ട​തുണ്ട്‌. (എഫെസ്യർ 4:31) നീതി നട്ടുവ​ളർത്തു​ക​വഴി സത്യ​ക്രി​സ്‌ത്യാ​നി​കൾ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും അവന്റെ പ്രീതി സമ്പാദി​ക്കു​ക​യും ചെയ്യുന്നു.

അത്യാ​ഗ്ര​ഹ​ത്തിന്‌ ഒടു​ക്കേ​ണ്ടി​വ​രുന്ന വില

17. യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന ആദ്യത്തെ കഷ്‌ട​ത്തിൽ കുറ്റം വിധി​ച്ചി​രി​ക്കുന്ന ദുഷ്‌ട കാര്യങ്ങൾ ഏവ?

17 7-ാം വാക്യ​ത്തോ​ടെ യെശയ്യാവ്‌ യഹോ​വ​യു​ടെ വാക്കുകൾ ഉദ്ധരി​ക്കു​ന്നതു നിറു​ത്തു​ന്നു. തുടർന്ന്‌, യഹൂദ​യിൽ കായ്‌ച്ച “കാട്ടു​മു​ന്തി​രിങ്ങ”കളിൽ ചിലതി​നെ കുറ്റം വിധി​ച്ചു​കൊണ്ട്‌ 8-ാം വാക്യ​ത്തിൽ അവൻതന്നെ ആറു കഷ്‌ട​ങ്ങ​ളിൽ ആദ്യ​ത്തേതു പ്രഖ്യാ​പി​ക്കു​ന്നു: “തങ്ങൾ മാത്രം ദേശമ​ദ്ധ്യേ പാർക്ക​ത്ത​ക്ക​വണ്ണം മററാർക്കും സ്ഥലം ഇല്ലാതാ​കു​വോ​ള​വും വീടോ​ടു വീടു ചേർക്കു​ക​യും വയലോ​ടു വയൽ കൂട്ടു​ക​യും ചെയ്യു​ന്ന​വർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്‌തതു: വലിയ​തും നല്ലതു​മാ​യി​രി​ക്കുന്ന പല വീടു​ക​ളും ആൾ പാർപ്പി​ല്ലാ​തെ ശൂന്യ​മാ​കും നിശ്ചയം. പത്തുകാ​ണി മുന്തി​രി​ത്തോ​ട്ട​ത്തിൽനി​ന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനി​ന്നു ഒരു ഏഫയും മാത്രം കിട്ടും.”—യെശയ്യാ​വു 5:8-10.

18, 19. സ്വത്തുക്കൾ സംബന്ധിച്ച യഹോ​വ​യു​ടെ നിയമങ്ങൾ യെശയ്യാ​വി​ന്റെ സമകാ​ലി​കർ അവഗണി​ക്കു​ന്നത്‌ എങ്ങനെ, അവരുടെ പ്രവൃ​ത്തി​യു​ടെ പരിണ​ത​ഫലം എന്തായി​രി​ക്കും?

18 പുരാതന ഇസ്രാ​യേ​ലി​ലെ നില​മെ​ല്ലാം ആത്യന്തി​ക​മാ​യി യഹോ​വ​യു​ടേത്‌ ആയിരു​ന്നു. ഓരോ കുടും​ബ​ത്തി​നും ദേശത്തി​ന്റെ ഒരു ഭാഗം ദൈവ​ത്തിൽനിന്ന്‌ അവകാ​ശ​മാ​യി ലഭിച്ചി​രു​ന്നു. അവർക്ക്‌ അത്‌ പാട്ടത്തി​നു കൊടു​ക്കാ​മാ​യി​രു​ന്നെ​ങ്കി​ലും, ‘നിത്യാ​വ​കാ​ശ​മാ​യി വില്‌ക്കാൻ’ പാടി​ല്ലാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 25:23, ഓശാന ബൈ.) സ്ഥാവര​വ​സ്‌തു​വി​ന്മേ​ലുള്ള കുത്തക​ന​യങ്ങൾ പോലുള്ള മോശ​മായ സംഗതി​ക​ളും നിയമം മൂലം വിലക്കി​യി​രു​ന്നു. അതിദാ​രി​ദ്ര്യ​ത്തിൽ ആണ്ടു​പോ​കു​ന്ന​തിൽനിന്ന്‌ ഈ ക്രമീ​ക​രണം കുടും​ബ​ങ്ങളെ രക്ഷിച്ചു. എന്നാൽ യഹൂദ​യി​ലെ ചില ആളുകൾ അത്യാ​ഗ്രഹം നിമിത്തം സ്വത്തുക്കൾ സംബന്ധിച്ച ദൈവ നിയമങ്ങൾ ലംഘി​ക്കു​ക​യാ​യി​രു​ന്നു. മീഖാ ഇപ്രകാ​രം എഴുതി: “അവർ വയലു​കളെ മോഹി​ച്ചു പിടി​ച്ചു​പ​റി​ക്കു​ന്നു; അവർ വീടു​കളെ മോഹി​ച്ചു കൈക്ക​ലാ​ക്കു​ന്നു; അങ്ങനെ അവർ പുരു​ഷ​നെ​യും അവന്റെ ഭവന​ത്തെ​യും മനുഷ്യ​നെ​യും അവന്റെ അവകാ​ശ​ത്തെ​യും പീഡി​പ്പി​ക്കു​ന്നു.” (മീഖാ 2:2) എന്നാൽ സദൃശ​വാ​ക്യ​ങ്ങൾ 20:21 ഈ മുന്നറി​യി​പ്പു നൽകുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവ​ശ​മാ​ക്കാം; അതിന്റെ അവസാ​ന​മോ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്ക​യില്ല.”

19 ഈ അത്യാ​ഗ്ര​ഹി​ക​ളു​ടെ സമ്പത്ത്‌ ഇല്ലാതാ​ക്കു​മെന്ന്‌ യഹോവ ഉറപ്പിച്ചു പറയുന്നു. അവർ തട്ടി​യെ​ടു​ക്കുന്ന വീടുകൾ “ആൾ പാർപ്പി​ല്ലാ​തെ” ആയിത്തീ​രും. അവർ അത്യാ​ഗ്ര​ഹ​ത്തോ​ടെ മോഹി​ക്കുന്ന നിലങ്ങ​ളിൽ വളരെ തുച്ഛമാ​യേ വിളവ്‌ ഉണ്ടാകു​ക​യു​ള്ളൂ. കൃത്യ​മാ​യി എപ്പോൾ, എങ്ങനെ ഈ ശാപം നിവൃ​ത്തി​യേ​റും എന്നു പ്രസ്‌താ​വി​ക്കു​ന്നില്ല. ഒരുപക്ഷേ ഇത്‌, ഭാഗി​ക​മാ​യെ​ങ്കി​ലും, ഭാവി​യിൽ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽ ആയിരി​ക്കു​മ്പോൾ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന അവസ്ഥകളെ ആയിരി​ക്കാം ചിത്രീ​ക​രി​ക്കു​ന്നത്‌.—യെശയ്യാ​വു 27:10.

20. ഇസ്രാ​യേ​ലി​ലെ ചിലർ പ്രകട​മാ​ക്കി​യതു പോലുള്ള അത്യാ​ഗ്രഹ ചിന്താ​ഗതി ഒഴിവാ​ക്കാൻ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ സാധി​ക്കും?

20 അക്കാലത്ത്‌ ചില ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കി​യതു പോലുള്ള അത്യാ​ഗ്രഹം ഇന്നു ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കേ​ണ്ട​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 27:20) ഭൗതിക വസ്‌തു​ക്കൾക്ക്‌ അമിത പ്രാധാ​ന്യം നൽകു​മ്പോൾ, പണസമ്പാ​ദ​ന​ത്തിന്‌ കുത്സി​ത​മായ മാർഗങ്ങൾ പോലും ആളുകൾ അവലം​ബി​ക്കു​ന്നു. സംശയാ​സ്‌പ​ദ​മായ ബിസി​നസ്‌ ഇടപാ​ടു​ക​ളി​ലും ശീഘ്ര പണസമ്പാ​ദന മാർഗ​ങ്ങ​ളി​ലും കുടു​ങ്ങി​പ്പോ​കുക എളുപ്പ​മാണ്‌. “ധനവാ​നാ​കേ​ണ്ട​തി​ന്നു ബദ്ധപ്പെ​ടു​ന്ന​വ​ന്നോ ശിക്ഷ വരാതി​രി​ക്ക​യില്ല” എന്നു ദൈവ​വ​ചനം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 28:20) അതിനാൽ, നമുക്ക്‌ ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌!—1 തിമൊ​ഥെ​യൊസ്‌ 6:8.

ഹാനി​ക​ര​മായ വിനോ​ദ​ത്തി​ന്റെ അപകടം

21. യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന രണ്ടാമത്തെ കഷ്‌ട​ത്തിൽ കുറ്റം വിധി​ച്ചി​രി​ക്കുന്ന പാപങ്ങൾ ഏതെല്ലാം?

21 യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന രണ്ടാമത്തെ കഷ്‌ട​മാ​ണു തുടർന്നു വരുന്നത്‌: “അതികാ​ലത്തു എഴു​ന്നേ​ററു മദ്യം തേടി ഓടു​ക​യും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാ​സ​മ​യത്തു വൈകി ഇരിക്ക​യും ചെയ്യു​ന്ന​വർക്കും അയ്യോ കഷ്ടം! അവരുടെ വിരു​ന്നു​ക​ളിൽ കിന്നര​വും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോ​വ​യു​ടെ പ്രവൃ​ത്തി​യെ അവർ നോക്കു​ന്നില്ല, അവന്റെ കൈ​വേ​ലയെ വിചാ​രി​ക്കു​ന്ന​തു​മില്ല.”—യെശയ്യാ​വു 5:11, 12.

22. ഇസ്രാ​യേ​ല്യ​രു​ടെ ഇടയിൽ എന്തു നിയ​ന്ത്ര​ണ​മി​ല്ലായ്‌മ പ്രകട​മാണ്‌, അതിന്റെ പരിണ​ത​ഫ​ല​മാ​യി ആ ജനതയ്‌ക്ക്‌ എന്തു സംഭവി​ക്കും?

22 യഹോവ “സന്തുഷ്‌ട​നായ ദൈവ”മാണ്‌, തന്റെ ദാസന്മാർ ന്യായ​മായ വിനോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തിൽ അവനു വിരോ​ധ​വു​മില്ല. (1 തിമൊ​ഥെ​യൊസ്‌ 1:11, NW) എന്നാൽ, യെശയ്യാവ്‌ പരാമർശി​ക്കുന്ന ഈ സുഖാ​ന്വേ​ഷി​കൾ എല്ലാ അതിരു​ക​ളും ലംഘി​ക്കു​ന്നു! “മദ്യപിച്ച്‌ ഉൻമത്ത​രാ​കു​ന്നവർ രാത്രി​യി​ലാണ്‌ ഉൻമത്ത​രാ​കു​ന്നത്‌” എന്നു ബൈബിൾ പറയുന്നു. (1 തെസ്സ​ലൊ​നീ​ക്യർ 5:7, പി.ഒ.സി ബൈ.) എന്നാൽ, യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ പറയുന്ന ഈ കുടി​യ​ന്മാർ അതിരാ​വി​ലെ​തന്നെ മദ്യപാ​നം തുടങ്ങി രാത്രി​വരെ അതു തുടരു​ന്നു! ദൈവം ഇല്ല എന്നതു പോലെ, അതായത്‌ തങ്ങളുടെ പ്രവൃ​ത്തി​കൾക്ക്‌ ദൈവം തങ്ങളോ​ടു കണക്കു ചോദി​ക്കില്ല എന്നതു പോലെ ആണ്‌ അവർ പെരു​മാ​റു​ന്നത്‌. അത്തരക്കാ​രു​ടെ ഭാവി ഇരുണ്ട​താ​യി​രി​ക്കു​മെന്ന്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു: “അങ്ങനെ എന്റെജനം അറിവി​ല്ലാ​യ്‌ക​യാൽ പ്രവാ​സ​ത്തി​ലേക്കു പോകു​ന്നു; അവരുടെ മാന്യ​ന്മാർ പട്ടിണി​കി​ട​ക്കു​ന്നു; അവരുടെ ജനസമൂ​ഹം ദാഹത്താൽ വരണ്ടു​പോ​കു​ന്നു.” (യെശയ്യാ​വു 5:13) യഥാർഥ പരിജ്ഞാ​ന​പ്ര​കാ​രം പ്രവർത്തി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​തി​നാൽ, ദൈവ​ത്തി​ന്റെ ഉടമ്പടി​ജ​ന​ത​യിൽപ്പെട്ട എല്ലാവ​രും ഷിയോ​ളി​ലേക്കു പോകും.—യെശയ്യാ​വു 5:14-17 വായി​ക്കുക.

23, 24. ക്രിസ്‌ത്യാ​നി​കൾ എന്തു നിയ​ന്ത്ര​ണ​വും മിതത്വ​വും പ്രകട​മാ​ക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നു?

23 ‘വെറി​ക്കൂ​ത്തു​കൾ’ അഥവാ “വന്യമായ വിരു​ന്നു​കൾ” ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​ക​ളു​ടെ ഇടയി​ലും ഒരു പ്രശ്‌ന​മാ​യി​രു​ന്നു. (ഗലാത്യർ 5:21; ബയിങ്‌ടൺ; 2 പത്രൊസ്‌ 2:13) അതു​കൊണ്ട്‌, സാമൂ​ഹിക കൂടി​വ​ര​വു​ക​ളു​ടെ കാര്യ​ത്തിൽ ഇക്കാലത്തു ചില സമർപ്പിത ക്രിസ്‌ത്യാ​നി​കൾ നടത്തി​യി​ട്ടുള്ള വിലയി​രു​ത്ത​ലു​കൾ ശരിയാ​യി​രു​ന്നി​ട്ടില്ല എന്നതിൽ അതിശ​യി​ക്കാ​നില്ല. ലഹരി​പാ​നീ​യങ്ങൾ അനിയ​ന്ത്രി​ത​മാ​യി ഉപയോ​ഗി​ച്ച​തി​ന്റെ ഫലമായി ചിലർ ബഹളം വെക്കു​ക​യും കലഹി​ക്കു​ക​യും മറ്റും ചെയ്‌തി​ട്ടുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 20:1) അമിത​മായ മദ്യത്തി​ന്റെ സ്വാധീ​ന​ത്തിൽ, ചിലർ അധാർമി​ക​മാ​യി പെരു​മാ​റി​യി​ട്ടുള്ള സന്ദർഭങ്ങൾ പോലും ഉണ്ടായി​ട്ടുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ കൂടി​വ​ര​വു​കൾ രാത്രി​മു​ഴു​വൻ നീണ്ടു​നി​ന്ന​തി​ന്റെ ഫലമായി, ചിലർക്കു പിറ്റേ​ന്നത്തെ ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ കഴിയാ​തെ വന്നിട്ടുണ്ട്‌.

24 എന്നാൽ സമനി​ല​യുള്ള ക്രിസ്‌ത്യാ​നി​കൾ, ദൈവിക ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ക​യും വിനോ​ദം തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നിയ​ന്ത്ര​ണ​വും മിതത്വ​വും പ്രകട​മാ​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. “പകൽസ​മ​യത്തു എന്നപോ​ലെ നാം മര്യാ​ദ​യാ​യി നടക്ക; വെറി​ക്കൂ​ത്തു​ക​ളി​ലും മദ്യപാ​ന​ങ്ങ​ളി​ലു​മല്ല” എന്ന്‌ റോമർ 13:13-ൽ പൗലൊസ്‌ നൽകിയ ബുദ്ധി​യു​പ​ദേശം അവർ ബാധക​മാ​ക്കു​ന്നു.

പാപത്തെ വെറുക്കൽ, സത്യത്തെ സ്‌നേ​ഹി​ക്കൽ

25, 26. ഇസ്രാ​യേ​ല്യ​രു​ടെ ഏതു ദുഷ്‌ട ചിന്താ​ഗ​തി​യാണ്‌ മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും കഷ്‌ട​ങ്ങ​ളി​ലൂ​ടെ യെശയ്യാവ്‌ തുറന്നു​കാ​ട്ടു​ന്നത്‌?

25 യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന മൂന്നാ​മ​ത്തെ​യും നാലാ​മ​ത്തെ​യും കഷ്‌ട​ങ്ങളെ കുറിച്ച്‌ ഇനി കേൾക്കുക: “വ്യാജ​പാ​ശം​കൊ​ണ്ടു അകൃത്യ​ത്തെ​യും വണ്ടിക്ക​യ​റു​കൊ​ണ്ടു എന്നപോ​ലെ പാപ​ത്തെ​യും വലിക്ക​യും അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃ​ത്തി​യെ വേഗത്തിൽ നിവർത്തി​ക്കട്ടെ; കാണാ​മ​ല്ലോ; യിസ്രാ​യേ​ലിൻ പരിശു​ദ്ധന്റെ ആലോചന അടുത്തു​വ​രട്ടെ; നമുക്കു അറിയാ​മ​ല്ലോ എന്നു പറകയും ചെയ്യുന്നവ[]ക്കു അയ്യോ കഷ്ടം! തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടി​നെ വെളി​ച്ച​വും വെളി​ച്ചത്തെ ഇരുട്ടും ആക്കുക​യും കൈപ്പി​നെ മധുര​വും മധുരത്തെ കൈപ്പും ആക്കുക​യും ചെയ്യു​ന്ന​വർക്കു അയ്യോ കഷ്ടം!”—യെശയ്യാ​വു 5:18-20.

26 പാപപ്രവൃത്തികളിൽ ഏർപ്പെ​ടു​ന്ന​വരെ എത്ര വ്യക്തമാ​യി ഇവിടെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു! ഭാരം വലിക്കുന്ന മൃഗങ്ങൾ വണ്ടി​യോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നതു പോലെ, അവർ പാപ​ത്തോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വരാനി​രി​ക്കുന്ന ന്യായ​വി​ധി​യെ ഈ പാപികൾ ഭയപ്പെ​ടു​ന്നില്ല. “[ദൈവം] തന്റെ പ്രവൃ​ത്തി​യെ വേഗത്തിൽ നിവർത്തി​ക്കട്ടെ” എന്ന്‌ അവർ പരിഹാ​സ​പൂർവം പറയുന്നു. ദൈവ​ത്തി​ന്റെ നിയമ​ത്തി​നു കീഴ്‌പെ​ടു​ന്ന​തി​നു പകരം, അവർ കാര്യ​ങ്ങളെ വളച്ചൊ​ടി​ക്കു​ക​യും “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയു​ക​യും ചെയ്യുന്നു.—യിരെ​മ്യാ​വു 6:15; 2 പത്രൊസ്‌ 3:3-7 എന്നിവ താരത​മ്യം ചെയ്യുക.

27. യിസ്രാ​യേ​ല്യ​രു​ടേതു പോലുള്ള മനോ​ഭാ​വം ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

27 അത്തരമൊരു മനോ​ഭാ​വം ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യും ഒഴിവാ​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, പരസം​ഗ​വും സ്വവർഗ​ര​തി​യും സ്വീകാ​ര്യ​മാ​ണെന്ന ലോക​ത്തി​ന്റെ വീക്ഷണം അവർ നിരസി​ക്കു​ന്നു. (എഫെസ്യർ 4:18, 19) ഗുരു​ത​ര​മായ പാപത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ‘തെറ്റിൽ’ ഒരു ക്രിസ്‌ത്യാ​നി ‘അകപ്പെ​ട്ടു​പോ​യേ​ക്കാം’ എന്നതു ശരിതന്നെ. (ഗലാത്യർ 6:1) തെറ്റു ചെയ്‌ത​വ​രെ​യും മാർഗ​നിർദേശം ആവശ്യ​മാ​യി​രി​ക്കു​ന്ന​വ​രെ​യും സഹായി​ക്കാൻ സഭാമൂ​പ്പ​ന്മാർ ഒരുക്ക​മു​ള്ള​വ​രാണ്‌. (യാക്കോബ്‌ 5:14, 15) പ്രാർഥി​ക്കു​ന്ന​തി​നാ​ലും ബൈബി​ള​ധി​ഷ്‌ഠിത ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ന്ന​തി​നാ​ലും ആത്മീയ സൗഖ്യം പ്രാപി​ക്കുക സാധ്യ​മാണ്‌. അല്ലാത്ത​പക്ഷം, ഒരുവൻ “പാപത്തി​ന്റെ ദാസൻ” ആയിത്തീർന്നേ​ക്കാം. (യോഹ​ന്നാൻ 8:34) ദൈവത്തെ പരിഹ​സി​ക്കു​ക​യും ആസന്നമായ ന്യായ​വി​ധി ദിവസത്തെ കുറി​ച്ചുള്ള ബോധ​മി​ല്ലാ​തെ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം, യഹോ​വ​യു​ടെ മുമ്പാകെ “കറയും കളങ്കവും ഇല്ലാത്ത​വ​രാ​യി” നില​കൊ​ള്ളാ​നാ​ണു ക്രിസ്‌ത്യാ​നി​കൾ ശ്രമി​ക്കു​ന്നത്‌.—2 പത്രൊസ്‌ 3:14; ഗലാത്യർ 6:7, 8.

28. യെശയ്യാവ്‌ പ്രഖ്യാ​പി​ക്കുന്ന അവസാ​നത്തെ കഷ്‌ട​ങ്ങ​ളിൽ കുറ്റം വിധി​ച്ചി​രി​ക്കുന്ന പാപങ്ങൾ ഏതെല്ലാം, ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്തരം പാപങ്ങൾ എങ്ങനെ ഒഴിവാ​ക്കാൻ കഴിയും?

28 ഒടുവിൽ, യെശയ്യാവ്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്ന​തും ഉചിത​മാണ്‌: “തങ്ങൾക്കു​തന്നേ ജ്ഞാനി​ക​ളാ​യും തങ്ങൾക്കു തന്നേ വിവേ​കി​ക​ളാ​യും തോന്നു​ന്ന​വർക്കു അയ്യോ കഷ്ടം! വീഞ്ഞു കുടി​പ്പാൻ വീരന്മാ​രും മദ്യം കലർത്തു​വാൻ ശൂരന്മാ​രും ആയുള്ള​വർക്കും സമ്മാനം​നി​മി​ത്തം [“കൈക്കൂ​ലി വാങ്ങി,” “പി.ഒ.സി. ബൈ.”] ദുഷ്ടനെ നീതീ​ക​രി​ക്ക​യും നീതി​മാ​ന്റെ നീതിയെ ഇല്ലാതാ​ക്കു​ക​യും ചെയ്യു​ന്ന​വർക്കും അയ്യോ കഷ്ടം!” (യെശയ്യാ​വു 5:21-23) തെളി​വ​നു​സ​രിച്ച്‌, ദേശത്ത്‌ ന്യായാ​ധി​പ​ന്മാ​രാ​യി സേവി​ക്കു​ന്ന​വരെ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ഈ വാക്കുകൾ. ഇന്ന്‌ സഭാമൂ​പ്പ​ന്മാർ “തങ്ങൾക്കു​തന്നേ ജ്ഞാനി​കളാ”യി തോന്നാ​തി​രി​ക്കാൻ ശ്രമി​ക്കു​ന്നു. അവർ സഹമൂ​പ്പ​ന്മാ​രിൽനി​ന്നു താഴ്‌മ​യോ​ടെ ബുദ്ധി​യു​പ​ദേശം സ്വീക​രി​ക്കു​ക​യും സംഘട​ന​യു​ടെ നിർദേ​ശങ്ങൾ അടുത്തു പിൻപ​റ്റു​ക​യും ചെയ്യുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:5; 1 കൊരി​ന്ത്യർ 14:33, 34എ) ലഹരി​പാ​നീ​യങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽ അവർ മിതത്വ​മു​ള്ള​വ​രാണ്‌. സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നു മുമ്പായി അവർ ഒരിക്ക​ലും മദ്യം ഉപയോ​ഗി​ക്കാ​റില്ല. (ഹോശേയ 4:11) മുഖപക്ഷം കാണി​ക്കു​ന്നു എന്ന തോന്നൽ പോലും ഉളവാ​ക്കാ​തി​രി​ക്കാൻ മൂപ്പന്മാർ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. (യാക്കോബ്‌ 2:9) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​വർഗ​ത്തിൽ നിന്ന്‌ എത്രയോ വിഭിന്നം! ആ പുരോ​ഹി​ത​ന്മാ​രിൽ പലരും തങ്ങളുടെ ഇടയിലെ സ്വാധീ​ന​വും സമ്പത്തു​മുള്ള പാപി​ക​ളു​ടെ​മേൽ വെള്ള പൂശുന്നു. അത്‌ റോമർ 1:18, 26, 27-ലും 1 കൊരി​ന്ത്യർ 6:9, 10-ലും എഫെസ്യർ 5:3-5-ലും പൗലൊസ്‌ അപ്പൊ​സ്‌തലൻ നൽകിയ മുന്നറി​യി​പ്പു​കൾക്കു വിരു​ദ്ധ​മാണ്‌.

29. യഹോ​വ​യു​ടെ ഇസ്രാ​യേല്യ മുന്തി​രി​ത്തോ​ട്ട​ത്തി​നു സംഭവി​ക്കാ​നി​രി​ക്കുന്ന ദുരന്ത​പൂർണ​മായ അന്ത്യം എന്താണ്‌?

29 ‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണത്തെ ഉപേക്ഷി​ക്കു​ക​യും’ നീതി​യുള്ള ഫലം പുറ​പ്പെ​ടു​വി​ക്കാൻ പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്ന​വർക്കു വരാനി​രി​ക്കുന്ന ദുരന്ത​പൂർണ​മായ അന്ത്യത്തെ വർണി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌ തന്റെ പ്രാവ​ച​നിക സന്ദേശം ഉപസം​ഹ​രി​ക്കു​ന്നു. (യെശയ്യാ​വു 5:24, 25; ഹോശേയ 9:16; മലാഖി 4:1) അവൻ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “[യഹോവ] ദൂരത്തുള്ള ജാതി​കൾക്കു [“ഒരു ജനതയ്‌ക്കു​വേണ്ടി,” “ഓശാന ബൈ.”] ഒരു കൊടി, ഉയർത്തി, ഭൂമി​യു​ടെ അററത്തു​നി​ന്നു അവരെ ചൂളകു​ത്തി​വി​ളി​ക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും.”—യെശയ്യാ​വു 5:26; ആവർത്ത​ന​പു​സ്‌തകം 28:49; യിരെ​മ്യാ​വു 5:15.

30. യഹോ​വ​യു​ടെ ജനത്തി​നെ​തി​രെ ഒരു വലിയ ‘ജനത’യെ കൂട്ടി​വ​രു​ത്തു​ന്നത്‌ ആരായി​രി​ക്കും, അനന്തര​ഫലം എന്തായി​രി​ക്കും?

30 പുരാതന നാളു​ക​ളിൽ, ഉയർന്ന ഒരു സ്ഥാനത്ത്‌ നാട്ടി​യി​രുന്ന സ്‌തംഭം “ഒരു കൊടി”മരമായി ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. ആളുകൾക്കോ സൈന്യ​ത്തി​നോ കൂടി​വ​രു​ന്ന​തി​നുള്ള ഒരു സ്ഥലമാ​യും അത്‌ ഉതകി​യി​രു​ന്നു. (യെശയ്യാ​വു 18:3; യിരെ​മ്യാ​വു 51:27 എന്നിവ താരത​മ്യം ചെയ്യുക.) തന്റെ ന്യായ​വി​ധി നിർവ​ഹി​ക്കു​ന്ന​തി​നാ​യി പ്രത്യേ​കം പേരെ​ടു​ത്തു പറയാത്ത ഈ വലിയ ‘ജനതയെ’ യഹോ​വ​തന്നെ കൂട്ടി​വ​രു​ത്തും. b അവൻ ‘അതിനെ ചൂളകു​ത്തി വിളി​ക്കും,’ അതായത്‌, ജയിച്ച​ട​ക്കാൻ പറ്റിയ ഒരു വസ്‌തു​വി​ലേ​ക്കെന്ന പോലെ തന്റെ വഴിപി​ഴച്ച ജനത്തിന്റെ നേർക്ക്‌ അവൻ അതിന്റെ ശ്രദ്ധ തിരി​ക്കും. ‘ഇരയെ’ അതായത്‌ ദൈവ​ത്തി​ന്റെ ജനതയെ തടവു​കാ​രാ​യി ‘പിടിച്ചു കൊണ്ടു​പോ​കാ​നി​രി​ക്കുന്ന’ ഈ സിംഹ​സ​മാന പോരാ​ളി​ക​ളു​ടെ വേഗത്തി​ലുള്ള ഉഗ്രമായ ആക്രമ​ണത്തെ കുറിച്ചു പ്രവാ​ചകൻ തുടർന്നു വർണി​ക്കു​ന്നു. (യെശയ്യാ​വു 5:27-30എ വായി​ക്കുക.) യഹോ​വ​യു​ടെ ജനത്തിന്റെ ദേശത്തിന്‌ എത്ര ദാരു​ണ​മായ അനന്തര​ഫലം! “ദേശത്തു നോക്കി​യാൽ ഇതാ, അന്ധകാ​ര​വും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങ​ളിൽ വെളിച്ചം ഇരുണ്ടു​പോ​കും.”—യെശയ്യാ​വു 5:30ബി.

31. യഹോ​വ​യു​ടെ ഇസ്രാ​യേല്യ മുന്തി​രി​ത്തോ​ട്ട​ത്തിന്‌ ഉണ്ടായതു പോലുള്ള കഷ്ടതകൾ യഥാർഥ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ ഒഴിവാ​ക്കാ​നാ​കും?

31 അതേ, ദൈവം അത്യധി​കം സ്‌നേ​ഹ​ത്തോ​ടെ നട്ടുപി​ടി​പ്പിച്ച മുന്തി​രി​ത്തോ​ട്ടം പാഴാ​ണെന്ന്‌, അതു വെട്ടി​ന​ശി​പ്പി​ക്കാ​തെ നിലനി​റു​ത്തി​യ​തു​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വു​മി​ല്ലെന്ന്‌ തെളി​യു​ന്നു. ഇന്ന്‌ യഹോ​വയെ സേവി​ക്കുന്ന എല്ലാവർക്കും യെശയ്യാ​വി​ന്റെ വാക്കുകൾ എത്ര ശക്തമായ ഒരു പാഠമാണ്‌! അവർ യഹോ​വ​യു​ടെ സ്‌തു​തി​ക്കും തങ്ങളു​ടെ​തന്നെ രക്ഷയ്‌ക്കു​മാ​യി നീതി​യുള്ള ഫലം പുറ​പ്പെ​ടു​വി​ക്കു​മാ​റാ​കട്ടെ!

[അടിക്കു​റി​പ്പു​കൾ]

a കൽഗോപുരങ്ങളെക്കാൾ സാധാ​ര​ണ​മാ​യി​രു​ന്നത്‌ താത്‌കാ​ലിക ആവശ്യ​ത്തി​നാ​യി ഉണ്ടാക്കി​യി​രുന്ന ചെലവു കുറഞ്ഞ കൂടാ​ര​ങ്ങ​ളോ മാടങ്ങ​ളോ ആയിരു​ന്നു​വെന്നു ചില ബൈബിൾ പണ്ഡിത​ന്മാർ കരുതു​ന്നു. (യെശയ്യാ​വു 1:8) എന്നാൽ “മുന്തി​രി​ത്തോട്ട”ത്തിൽ ഒരു ഗോപു​രം ഉണ്ടെങ്കിൽ, അതിന്റെ അർഥം തന്റെ തോട്ട​ത്തി​ന്റെ പരിപാ​ല​ന​ത്തിൽ ഉടമ അസാധാ​രണ ശ്രദ്ധ ചെലു​ത്തു​ന്നു എന്നാണ്‌.

b യഹൂദയുടെമേൽ യഹോ​വ​യു​ടെ വലിയ ന്യായ​വി​ധി നടപ്പാ​ക്കുന്ന ജനത ബാബി​ലോൺ ആണെന്നു മറ്റുള്ള പ്രവച​ന​ങ്ങ​ളിൽ യെശയ്യാവ്‌ തിരി​ച്ച​റി​യി​ക്കു​ന്നുണ്ട്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[83-ാം പേജിലെ ചിത്രങ്ങൾ]

ഭാരം വലിക്കുന്ന ഒരു മൃഗം വണ്ടി​യോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നതു പോലെ, പാപി പാപ​ത്തോ​ടു ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു

[85-ാം പേജിലെ ചിത്രം]