വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലോകത്തെ ആശ്രയിക്കരുത്‌

ഈ ലോകത്തെ ആശ്രയിക്കരുത്‌

അധ്യായം ഇരുപ​ത്തി​നാല്‌

ഈ ലോകത്തെ ആശ്രയി​ക്ക​രുത്‌

യെശയ്യാവു 31:1-9

1, 2. (എ) യെരൂ​ശ​ലേം നിവാ​സി​കൾ ഭയപര​വശർ ആയിരി​ക്കു​ന്ന​തി​ന്റെ കാരണ​മെന്ത്‌? (ബി) യെരൂ​ശ​ലേ​മി​ന്റെ അവസ്ഥ പരിചി​ന്തി​ക്കു​മ്പോൾ ഏതു ചോദ്യ​ങ്ങൾ ഉയർന്നു​വ​രു​ന്നു?

 യെരൂ​ശ​ലേം നിവാ​സി​കൾ ഭയപര​വ​ശ​രാണ്‌. അതിനു തക്ക കാരണ​മു​ണ്ടു​താ​നും! അക്കാലത്തെ ഏറ്റവും ശക്തിയുള്ള സാമ്രാ​ജ്യ​മായ അസീറിയ ‘യെഹൂ​ദ​യി​ലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങ​ളെ​യും’ ആക്രമിച്ച്‌ “അവയെ പിടിച്ചു.” ഇപ്പോൾ അസീറി​യൻ സേന യഹൂദ​യു​ടെ തലസ്ഥാ​ന​ഗ​രി​യിൽ കണ്ണു​വെ​ച്ചി​രി​ക്കു​ക​യാണ്‌. (2 രാജാ​ക്ക​ന്മാർ 18:13, 17) ഹിസ്‌കീ​യാ രാജാ​വും യെരൂ​ശ​ലേം നിവാ​സി​ക​ളും ഇപ്പോൾ എന്തു ചെയ്യും?

2 അസീറിയ ഇതി​നോ​ടകം യെരൂ​ശ​ലേം ഒഴി​കെ​യുള്ള യഹൂദ​യി​ലെ എല്ലാ പട്ടണങ്ങ​ളും കയ്യടക്കി​ക്ക​ഴി​ഞ്ഞു. ആ സ്ഥിതിക്ക്‌, ശക്തമായ അസീറി​യൻ സേനയു​ടെ മുന്നിൽ യെരൂ​ശ​ലേം ഏതുമ​ല്ലെന്ന്‌ ഹിസ്‌കീ​യാ​വിന്‌ അറിയാം. മാത്രമല്ല, ക്രൂര​ത​യു​ടെ​യും അക്രമ​ത്തി​ന്റെ​യും പര്യാ​യ​മാണ്‌ അസീറിയ. അവരുടെ സേനയെ ഭയന്നു ചില ശത്രു സൈന്യ​ങ്ങൾ പോരാ​ടാൻ മുതി​രാ​തെ ജീവനും​കൊണ്ട്‌ ഓടി​യി​ട്ടു​ണ്ട​ത്രേ! ദുഷ്‌ക​ര​മായ ഈ സാഹച​ര്യ​ത്തിൽ യെരൂ​ശ​ലേം നിവാ​സി​കൾക്കു സഹായ​ത്തി​നാ​യി എങ്ങോട്ടു തിരി​യാ​നാ​കും? അസീറി​യൻ സൈന്യ​ത്തിൽനി​ന്നു രക്ഷപ്പെ​ടാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ? ദൈവ​ജനം ഇത്തര​മൊ​രു സ്ഥിതി​വി​ശേ​ഷ​ത്തിൽ അകപ്പെ​ടാൻ കാരണ​മെ​ന്താണ്‌? ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ, മുൻ കാലങ്ങ​ളിൽ യഹോവ തന്റെ ഉടമ്പടി ജനത്തോട്‌ ഇടപെ​ട്ടി​രുന്ന വിധം നാം മനസ്സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഇസ്രാ​യേ​ലിൽ വിശ്വാ​സ​ത്യാ​ഗം

3, 4. (എ) ഇസ്രാ​യേൽ ജനത രണ്ടായി വിഭജി​ച്ചത്‌ എപ്പോൾ, എങ്ങനെ? (ബി) യൊ​രോ​ബെ​യാം പത്തു-ഗോത്ര വടക്കേ രാജ്യ​ത്തിന്‌ എന്തു മോശ​മായ തുടക്ക​മാ​ണി​ട്ടത്‌?

3 ഇസ്രായേല്യർ ഈജി​പ്‌തിൽനി​ന്നു പോന്നതു മുതൽ ദാവീ​ദി​ന്റെ മകനായ ശലോ​മോൻ മരിക്കു​ന്നതു വരെയുള്ള 500-ലധികം വർഷക്കാ​ലം, അതിലെ 12 ഗോ​ത്ര​ങ്ങ​ളും ഐക്യ​ത്തോ​ടെ ഒരു ജനതയാ​യി കഴിഞ്ഞി​രു​ന്നു. എന്നാൽ, ശലോ​മോ​ന്റെ മരണ​ശേഷം യൊ​രോ​ബെ​യാ​മി​ന്റെ നേതൃ​ത്വ​ത്തിൻ കീഴിൽ വടക്കുള്ള പത്തു-ഗോ​ത്രങ്ങൾ ദാവീദ്‌ ഗൃഹത്തി​നെ​തി​രെ മത്സരിച്ചു. അതേത്തു​ടർന്ന്‌, പൊ.യു.മു. 997-ൽ ആ ജനത രണ്ടു രാജ്യ​ങ്ങ​ളാ​യി വിഭജി​ക്ക​പ്പെട്ടു.

4 വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​ന്റെ ആദ്യ രാജാവ്‌ യൊ​രോ​ബെ​യാം ആയിരു​ന്നു. ദൈവ​നി​യ​മ​ത്തി​നു വിരു​ദ്ധ​മാ​യി അവൻ ലേവ്യ​ര​ല്ലാ​ത്ത​വരെ പുരോ​ഹി​ത​ന്മാ​രാ​യി നിയമി​ക്കു​ക​യും കാളക്കു​ട്ടി​യാ​രാ​ധ​ന​യ്‌ക്കു തുടക്ക​മി​ടു​ക​യും ചെയ്‌തു. അങ്ങനെ അവൻ തന്റെ പ്രജകളെ വിശ്വാ​സ​ത്യാ​ഗ​ത്തി​ലേക്കു തള്ളിവി​ട്ടു. (1 രാജാ​ക്ക​ന്മാർ 12:25-33) യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അതു മ്ലേച്ഛമാ​യി​രു​ന്നു. (യിരെ​മ്യാ​വു 32:30, 35) ഇതും ഇതു​പോ​ലുള്ള മറ്റു ചില കാരണ​ങ്ങ​ളും നിമി​ത്ത​മാണ്‌ ഇസ്രാ​യേ​ല്യ​രെ കീഴട​ക്കാൻ യഹോവ അസീറി​യയെ അനുവ​ദി​ച്ചത്‌. (2 രാജാ​ക്ക​ന്മാർ 15:29) ഈജി​പ്‌തു​മാ​യി ഗൂഢസ​ഖ്യം ചേർന്നു​കൊണ്ട്‌ അസീറി​യൻ നുകം തകർക്കാൻ അന്നു രാജാ​വാ​യി​രുന്ന ഹോശേയ ശ്രമി​ച്ചെ​ങ്കി​ലും ആ പദ്ധതി പൊളി​യു​ക​യാ​ണു​ണ്ടാ​യത്‌.—2 രാജാ​ക്ക​ന്മാർ 17:4.

ഇസ്രാ​യേൽ രക്ഷയ്‌ക്കാ​യി ഈജി​പ്‌തി​ലേക്കു തിരി​യു​ന്നു

5. ഇസ്രാ​യേൽ സഹായ​ത്തി​നാ​യി ആരി​ലേക്കു തിരി​യു​ന്നു?

5 ഇസ്രായേല്യരെ സുബോ​ധ​ത്തി​ലേക്കു തിരികെ വരുത്താൻ യഹോവ ആഗ്രഹി​ക്കു​ന്നു. a തന്നിമി​ത്തം, പിൻവ​രുന്ന മുന്നറി​യി​പ്പോ​ടെ അവൻ യെശയ്യാ പ്രവാ​ച​കനെ അവരുടെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു: “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​ങ്ക​ലേക്കു നോക്കു​ക​യോ യഹോ​വയെ അന്വേ​ഷി​ക്ക​യോ ചെയ്യാതെ സഹായ​ത്തി​ന്നാ​യി മിസ്ര​യീ​മിൽ ചെന്നു കുതി​ര​ക​ളിൽ മനസ്സു ഊന്നി രഥം അനവധി​യു​ള്ള​തു​കൊ​ണ്ടു അതിലും കുതി​ര​ച്ചേ​വകർ മഹാബ​ല​വാ​ന്മാ​രാ​ക​കൊ​ണ്ടു അവരി​ലും ആശ്രയി​ക്കു​ന്ന​വർക്കു അയ്യോ കഷ്ടം!” (യെശയ്യാ​വു 31:1) എത്ര ദാരു​ണ​മായ അവസ്ഥ! ജീവനുള്ള ദൈവ​മായ യഹോ​വ​യിൽ അല്ല, കുതി​ര​ക​ളി​ലും യുദ്ധ രഥങ്ങളി​ലു​മാണ്‌ ഇസ്രാ​യേ​ല്യർ ആശ്രയി​ക്കു​ന്നത്‌. ഈജി​പ്‌തിൽ വീറുറ്റ അനവധി കുതി​രകൾ ഉണ്ടെന്നും ആ രാജ്യ​വു​മാ​യുള്ള സഖ്യം അസീറി​യൻ സേനയ്‌ക്കെ​തി​രെ ഉറച്ചു​നിൽക്കാൻ തങ്ങളെ സഹായി​ക്കു​മെ​ന്നു​മുള്ള ജഡിക ചിന്താ​ഗതി ഇസ്രാ​യേ​ല്യർ വെച്ചു​പു​ലർത്തു​ന്നു. എന്നാൽ, ഈജി​പ്‌തു​മാ​യുള്ള സഖ്യം​കൊണ്ട്‌ ഒരു ഫലവും ഇല്ലെന്ന്‌ ഇസ്രാ​യേ​ല്യർ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​യും.

6. ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ലേക്കു തിരി​യു​ന്നത്‌ യഹോ​വ​യി​ലുള്ള അവരുടെ വിശ്വാ​സ​രാ​ഹി​ത്യ​ത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

6 ഇസ്രായേലിലെയും യഹൂദ​യി​ലെ​യും ആളുകൾ ന്യായ​പ്ര​മാണ ഉടമ്പടി​യി​ലൂ​ടെ യഹോ​വ​യു​മാ​യി ഒരു സമർപ്പിത ബന്ധത്തി​ലേക്കു വന്നവരാണ്‌. (പുറപ്പാ​ടു 24:3-8; 1 ദിനവൃ​ത്താ​ന്തം 16:15-17) സഹായ​ത്തി​നാ​യി ഈജി​പ്‌തി​ലേക്കു തിരി​യു​ന്ന​തി​ലൂ​ടെ ഇസ്രാ​യേ​ല്യർ യഹോ​വ​യി​ലുള്ള വിശ്വാ​സ​രാ​ഹി​ത്യ​വും വിശുദ്ധ ഉടമ്പടി​യു​ടെ ഭാഗമായ നിയമ​ങ്ങ​ളോ​ടുള്ള അവമതി​പ്പു​മാണ്‌ പ്രകട​മാ​ക്കു​ന്നത്‌. എന്തു​കൊണ്ട്‌? സമ്പൂർണ ഭക്തി നൽകു​ന്ന​പക്ഷം യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കു​മെന്ന വ്യവസ്ഥ ഉടമ്പടി​യിൽ ഉണ്ടായി​രു​ന്നു. (ലേവ്യ​പു​സ്‌തകം 26:3-8) ആ വാഗ്‌ദാ​ന​ത്തി​നു ചേർച്ച​യിൽ, പലവട്ടം യഹോവ “കഷ്ടകാ​ലത്തു അവരുടെ ദുർഗ്ഗം” ആയിരു​ന്നി​ട്ടുണ്ട്‌. (സങ്കീർത്തനം 37:39; 2 ദിനവൃ​ത്താ​ന്തം 14:2, 9-12; 17:3-5, 10) കൂടാതെ, ഇസ്രാ​യേ​ലി​ന്റെ ഭാവി രാജാ​ക്ക​ന്മാർ അനവധി കുതി​ര​കളെ സമ്പാദി​ക്ക​രു​തെന്നു ന്യായ​പ്ര​മാ​ണ​ത്തി​ന്റെ മധ്യസ്ഥ​നായ മോ​ശെ​യി​ലൂ​ടെ യഹോവ നിഷ്‌കർഷി​ച്ചി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 17:16) ഈ നിയമം അനുസ​രി​ക്കു​ന്ന​തി​ലൂ​ടെ, സംരക്ഷ​ണ​ത്തി​നാ​യി ആ രാജാ​ക്ക​ന്മാർ “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​ങ്ക​ലേക്കു നോക്കുക”യാണെന്നു വ്യക്തമാ​കു​മാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർക്ക്‌ അത്തരത്തി​ലുള്ള വിശ്വാ​സ​മി​ല്ലെ​ന്നതു ദുഃഖ​ക​രം​തന്നെ.

7. ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സ​രാ​ഹി​ത്യ​ത്തിൽനിന്ന്‌ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പഠിക്കാ​നാ​കും?

7 ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇതിൽനിന്ന്‌ ഒരു പാഠം പഠിക്കാ​നാ​കും. ഇസ്രാ​യേ​ല്യർ ഈജി​പ്‌തി​ന്റെ പിന്തു​ണ​യി​ലാണ്‌ ആശ്രയി​ച്ചത്‌. അതി​നെ​ക്കാൾ വളരെ​യ​ധി​കം ശക്തിയുള്ള യഹോ​വ​യു​ടെ പിന്തു​ണ​യിൽ അവർ ആശ്രയി​ച്ചില്ല. സമാന​മാ​യി ഇന്ന്‌, യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു പകരം ബാങ്ക്‌ നിക്ഷേപം, സാമൂ​ഹിക പദവി, ലോക​സ്വാ​ധീ​നം തുടങ്ങി​യ​വ​യിൽ ആശ്രയം വെക്കാൻ ക്രിസ്‌ത്യാ​നി​കൾ പ്രലോ​ഭി​ത​രാ​യേ​ക്കാം. കുടും​ബ​ത്തി​നു​വേണ്ടി ഭൗതി​ക​മാ​യി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം ക്രിസ്‌തീയ കുടും​ബ​നാ​ഥ​ന്മാർ ഗൗരവ​മാ​യി എടുക്കു​ന്നു എന്നതു ശരിതന്നെ. (1 തിമൊ​ഥെ​യൊസ്‌ 5:8) എന്നാൽ, അവർ ഭൗതിക വസ്‌തു​ക്ക​ളിൽ ആശ്രയം അർപ്പി​ക്കു​ന്നില്ല. “സകല​ദ്ര​വ്യാ​ഗ്രഹ”ത്തിനു​മെ​തി​രെ അവർ ജാഗ്രത പാലി​ക്കു​ക​യും ചെയ്യുന്നു. (ലൂക്കൊസ്‌ 12:13-21) ‘കഷ്ടകാ​ലത്ത്‌’ ഏക ‘അഭയസ്ഥാ​നം’ യഹോ​വ​യാം ദൈവ​മാ​ണെന്ന വസ്‌തുത അവർ തിരി​ച്ച​റി​യു​ന്നു.—സങ്കീർത്തനം 9:9; 54:7.

8, 9. (എ) ഇസ്രാ​യേ​ലി​ന്റെ പദ്ധതികൾ തന്ത്ര​പ്ര​ധാ​ന​മാ​ണെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും അവയുടെ അനന്തര​ഫലം എന്തായി​രി​ക്കും, എന്തു​കൊണ്ട്‌? (ബി) മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളും യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളും തമ്മിലുള്ള വ്യത്യാ​സ​മെന്ത്‌?

8 ഈജിപ്‌തുമായി സഖ്യം ചേർന്ന ഇസ്രാ​യേല്യ നേതാ​ക്ക​ന്മാ​രെ യെശയ്യാവ്‌ അപഹസി​ക്കു​ന്നു: “അവനും ജ്ഞാനി​യാ​കു​ന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാററു​ക​യില്ല; അവൻ ദുഷ്‌കർമ്മി​ക​ളു​ടെ ഗൃഹത്തി​ന്നും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സഹായ​ത്തി​ന്നും വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കും.” (യെശയ്യാ​വു 31:2) തങ്ങൾ ജ്ഞാനി​ക​ളാ​ണെന്ന്‌ ഇസ്രാ​യേ​ലി​ലെ നേതാ​ക്ക​ന്മാർക്കു തോന്നി​യേ​ക്കാം. എന്നാൽ, സർവജ്ഞാ​നി ആയിരി​ക്കു​ന്നതു പ്രപഞ്ച​ത്തി​ന്റെ സ്രഷ്ടാ​വല്ലേ? ഈജി​പ്‌തു​മാ​യി സഖ്യം ചേരു​ന്നതു തന്ത്ര​പ്ര​ധാ​ന​മായ ഒരു നടപടി​യാ​ണെന്നു പ്രഥമ​ദൃ​ഷ്‌ട്യാ ഇസ്രാ​യേ​ലി​നു തോന്നി​യേ​ക്കാം. പക്ഷേ, അത്തര​മൊ​രു സഖ്യം യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ആത്മീയ വ്യഭി​ചാ​ര​മാണ്‌. (യെഹെ​സ്‌കേൽ 23:1-10) തത്‌ഫ​ല​മാ​യി, യഹോവ അവരു​ടെ​മേൽ “അനർത്ഥം വരുത്തു”മെന്ന്‌ യെശയ്യാ​വു പറയുന്നു.

9 മനുഷ്യ വാഗ്‌ദാ​നങ്ങൾ ഒട്ടും ആശ്രയ​യോ​ഗ്യ​മല്ല, അവർക്ക്‌ യഥാർഥ സംരക്ഷണം നൽകാ​നും സാധ്യമല്ല. നേരെ മറിച്ച്‌ യഹോ​വയെ സംബന്ധി​ച്ചി​ട​ത്തോ​ളം, അവൻ ‘ഒരിക്കൽ പറഞ്ഞ വാക്കുകൾ തിരി​ച്ചെ​ടു​ക്കേണ്ട’ ആവശ്യ​മില്ല. തന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം അവൻ കണിശ​മാ​യും നിവർത്തി​ക്കും. ഉദ്ദിഷ്ട​കാ​ര്യം നിവർത്തി​ക്കാ​തെ അവന്റെ വാക്കുകൾ അവനി​ലേക്കു മടങ്ങു​ക​യില്ല.—യെശയ്യാ​വു 55:10, 11; 14:24.

10. ഈജി​പ്‌തി​നും ഇസ്രാ​യേ​ലി​നും ഒടുവിൽ എന്തു സംഭവി​ക്കും?

10 ഈജിപ്‌ത്‌ ഇസ്രാ​യേ​ലി​നു യഥാർഥ സംരക്ഷണം നൽകു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടോ? ഇല്ല. യെശയ്യാവ്‌ ഇസ്രാ​യേ​ല്യ​രോ​ടു പറയുന്നു: “മിസ്ര​യീ​മ്യർ ദൈവമല്ല, മനുഷ്യ​ര​ത്രേ, അവരുടെ കുതി​രകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടു​മ്പോൾ സഹായി​ക്കു​ന്നവൻ ഇടറു​ക​യും സഹായി​ക്ക​പ്പെ​ടു​ന്നവൻ വീഴു​ക​യും അവരെ​ല്ലാ​വ​രും ഒരു​പോ​ലെ നശിച്ചു​പോ​ക​യും ചെയ്യും.” (യെശയ്യാ​വു 31:3) അസീറിയ മുഖാ​ന്തരം ന്യായ​വി​ധി നടപ്പാ​ക്കാ​നാ​യി യഹോവ തന്റെ കരം നീട്ടു​മ്പോൾ സഹായി​ക്കു​ന്ന​വ​രും (ഈജി​പ്‌ത്‌) സഹായി​ക്ക​പ്പെ​ടു​ന്ന​വ​രും (ഇസ്രാ​യേൽ) ഇടറി​വീ​ഴു​ക​യും നശിക്കു​ക​യും ചെയ്യും.

ശമര്യ​യു​ടെ പതനം

11. ഇസ്രാ​യേൽ ചെയ്‌തു​കൂ​ട്ടിയ പാപങ്ങ​ളേവ, അതിന്റെ അന്തിമ​ഫലം എന്ത്‌?

11 അനുതപിച്ച്‌ സത്യാ​രാ​ധ​ന​യി​ലേക്കു തിരി​യു​ന്ന​തി​നു പ്രോ​ത്സാ​ഹ​ന​മേ​കാൻ ഇസ്രാ​യേ​ല്യ​രു​ടെ അടുക്ക​ലേക്ക്‌ കരുണാ​സ​മ്പ​ന്ന​നായ യഹോവ വീണ്ടും വീണ്ടും പ്രവാ​ച​ക​ന്മാ​രെ അയയ്‌ക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 17:13) എന്നിട്ടും, കാളക്കു​ട്ടി​യെ ആരാധി​ക്കു​ക​യും ഭൂതവി​ദ്യ​യി​ലും അധാർമിക ബാൽ ആരാധ​ന​യി​ലും ഏർപ്പെ​ടു​ക​യും അശേരാ​പ്ര​തി​ഷ്‌ഠകൾ സ്ഥാപി​ക്കു​ക​യും പൂജാ​ഗി​രി​ക​ളിൽ ധൂപം കഴിക്ക​യും ചെയ്‌തു​കൊണ്ട്‌ അവർ പാപം ചെയ്യു​ന്ന​തിൽ തുടരു​ന്നു. ഇസ്രാ​യേ​ല്യർ “തങ്ങളുടെ പുത്ര​ന്മാ​രെ​യും പുത്രി​മാ​രെ​യും അഗ്നി​പ്ര​വേശം ചെയ്യി”ക്കുക പോലു​മു​ണ്ടാ​യി. അതായത്‌, സ്വന്തം കുഞ്ഞു​ങ്ങളെ അവർ ഭൂത​ദൈ​വ​ങ്ങൾക്കു ബലിയർപ്പി​ച്ചു. (2 രാജാ​ക്ക​ന്മാർ 17:14-17; സങ്കീർത്തനം 106:36-39; ആമോസ്‌ 2:8) ഇസ്രാ​യേ​ലി​ന്റെ ദുഷ്ടത​യ്‌ക്ക്‌ അന്ത്യം വരുത്തു​മെന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “വെള്ളത്തി​നു മുകളിൽ, ഉണങ്ങിയ ചുള്ളി​പോ​ലെ ശമര്യ​യും അതിന്റെ രാജാ​വും ഒഴുകി​പ്പോ​കും.” (ഹോശേയ 10:1, 7, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV) പൊ.യു.മു. 742-ൽ അസീറി​യൻ സേന, പത്തു-ഗോത്ര ഇസ്രാ​യേൽ രാജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ ശമര്യയെ ആക്രമി​ക്കു​ന്നു. മൂന്നു വർഷം നീണ്ടു​നിന്ന ഉപരോ​ധത്തെ തുടർന്ന്‌ പൊ.യു.മു. 740-ൽ ആ പത്തു-ഗോത്ര രാജ്യം നിലം​പ​തി​ക്കു​ന്നു.

12. ഇന്ന്‌ യഹോവ ഏതു വേല നമ്മെ ഭരമേൽപ്പി​ച്ചി​രി​ക്കു​ന്നു, മുന്നറി​യി​പ്പി​നെ അവഗണി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

12 ‘എല്ലായി​ട​ത്തും എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടേ​ണ​മെന്നു മനുഷ്യർക്കു’ മുന്നറി​യി​പ്പു നൽകാ​നുള്ള ഒരു ആഗോള പ്രസം​ഗ​വേല യഹോവ ഇന്നു നമ്മെ ഭരമേൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. (പ്രവൃ​ത്തി​കൾ 17:30; മത്തായി 24:14) ദൈവ​ത്തി​ന്റെ രക്ഷാമാർഗം തള്ളിക്ക​ള​യുന്ന ഏവനും വെള്ളത്തിൽ ഒഴുകി​പ്പോ​കുന്ന “ഉണങ്ങിയ ചുള്ളി​പോ​ലെ,” ആയിത്തീ​രും. അഥവാ വിശ്വാ​സ​ത്യാ​ഗി​നി​യായ ഇസ്രാ​യേൽ ജനതയെ പോലെ നശിപ്പി​ക്ക​പ്പെ​ടും. നേരെ മറിച്ച്‌, യഹോ​വ​യിൽ പ്രത്യാ​ശി​ക്കു​ന്നവർ “ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ആ സ്ഥിതിക്ക്‌, പുരാതന ഇസ്രാ​യേ​ല്യർ ചെയ്‌ത തെറ്റുകൾ നാം ഇന്ന്‌ ഒഴിവാ​ക്കു​ന്നത്‌ എത്ര ജ്ഞാനപൂർവ​ക​മാണ്‌! രക്ഷയ്‌ക്കാ​യി നാം യഹോ​വ​യിൽ സമ്പൂർണ ആശ്രയം വെക്കു​ന്നത്‌ എത്ര ജീവത്‌പ്ര​ധാ​ന​മാണ്‌!

യഹോ​വ​യു​ടെ രക്ഷാശക്തി

13, 14. സാന്ത്വ​ന​ദാ​യ​ക​മായ എന്തു സന്ദേശ​മാണ്‌ യഹോവ സീയോ​നു നൽകു​ന്നത്‌?

13 ഇസ്രായേലിന്റെ ദക്ഷിണ അതിർത്തി​യിൽനിന്ന്‌ ഏതാനും കിലോ​മീ​റ്റർ ദൂരെ​യാണ്‌ യഹൂദ​യു​ടെ തലസ്ഥാന നഗരമായ യെരൂ​ശ​ലേം സ്ഥിതി ചെയ്യു​ന്നത്‌. ശമര്യ​യ്‌ക്കു സംഭവി​ച്ചത്‌ എന്തെന്ന്‌ യെരൂ​ശ​ലേം നിവാ​സി​കൾക്കു നന്നായി അറിയാം. തങ്ങളുടെ അയൽക്കാർ ആയിരുന്ന വടക്കേ രാജ്യത്തെ ഉന്മൂലനം ചെയ്‌ത അതേ ശത്രുക്കൾ തങ്ങൾക്കും ഭീഷണി ആയിരി​ക്കു​ന്നതു കണ്ട്‌ അവർ ഭയപര​വ​ശ​രാ​കു​ന്നു. ശമര്യ​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ അവർ എന്തെങ്കി​ലും പഠിക്കു​മോ?

14 യെശയ്യാവിന്റെ അടുത്ത വാക്കുകൾ യെരൂ​ശ​ലേം നിവാ​സി​കൾക്കു സാന്ത്വ​ന​മേ​കു​ന്നു. തന്റെ ഉടമ്പടി ജനതയെ യഹോവ ഇപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ അവർക്ക്‌ ഉറപ്പേ​കി​ക്കൊണ്ട്‌ അവൻ ഇങ്ങനെ പറയുന്നു: “യഹോവ എന്നോടു ഇപ്രകാ​രം അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നു: സിംഹ​മോ, ബാലസിം​ഹ​മോ ഇരകണ്ടു മുരളു​മ്പോൾ ഇടയക്കൂ​ട്ടത്തെ അതിന്റെ നേരെ വിളി​ച്ചു​കൂ​ട്ടി​യാ​ലും അതു അവരുടെ കൂക്കു​വി​ളി​കൊ​ണ്ടു പേടി​ക്കാ​തെ​യും അവരുടെ ആരവം​കൊ​ണ്ടു ചുളു​ങ്ങാ​തെ​യും ഇരിക്കു​ന്ന​തു​പോ​ലെ സൈന്യ​ങ്ങ​ളു​ടെ യഹോവ സീയോൻപർവ്വ​ത​ത്തി​ലും അതിന്റെ ഗിരി​യി​ലും യുദ്ധം ചെയ്‌വാൻ ഇറങ്ങി​വ​രും.” (യെശയ്യാ​വു 31:4) ഇരയിൽ ദൃഷ്ടി​യൂ​ന്നി നിൽക്കുന്ന ഒരു ബാലസിം​ഹത്തെ പോലെ യഹോവ തീക്ഷ്‌ണ​ത​യോ​ടെ തന്റെ വിശുദ്ധ നഗരമായ സീയോ​നെ സംരക്ഷി​ക്കും. അസീറി​യൻ സേനയു​ടെ വീമ്പി​ള​ക്ക​ലോ ഭീഷണി​ക​ളോ മറ്റ്‌ അടവു​ക​ളോ ഒന്നും തന്റെ ഉദ്ദേശ്യ​ത്തിൽനിന്ന്‌ യഹോ​വയെ പിന്തി​രി​പ്പി​ക്കു​ക​യില്ല.

15. യെരൂ​ശ​ലേം നിവാ​സി​ക​ളോട്‌ യഹോവ ആർദ്രാ​നു​ക​മ്പ​യോ​ടെ ഇടപെ​ടു​ന്നത്‌ എങ്ങനെ?

15 എത്ര ആർദ്രാ​നു​ക​മ്പ​യോ​ടെ ആയിരി​ക്കും യഹോവ യെരൂ​ശ​ലേം നിവാ​സി​ക​ളോട്‌ ഇടപെ​ടു​ന്നത്‌ എന്നു ശ്രദ്ധിക്കൂ: “പക്ഷി ചുററി​പ്പ​റന്നു കാക്കു​ന്ന​തു​പോ​ലെ സൈന്യ​ങ്ങ​ളു​ടെ യഹോവ യെരൂ​ശ​ലേ​മി​നെ കാത്തു​കൊ​ള്ളും. അവൻ അതിനെ കാത്തു​ര​ക്ഷി​ക്കും; നശിപ്പി​ക്കാ​തെ അതിനെ പരിപാ​ലി​ക്കും.” (യെശയ്യാ​വു 31:5) ഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞു​ങ്ങളെ അതീവ ജാഗ്ര​ത​യോ​ടെ കാത്തു​പ​രി​പാ​ലി​ക്കു​ന്നു. ഒരു ഇരപി​ടി​യൻ അടു​ത്തെ​ങ്ങാ​നും എത്തിയാൽ കുഞ്ഞു​ങ്ങ​ളു​ടെ രക്ഷാർഥം അവൾ അവയുടെ അടു​ത്തേക്കു അതി​വേ​ഗ​ത്തിൽ പറന്നെ​ത്തും. വിരി​ച്ചു​പി​ടിച്ച ചിറകു​കൾക്ക​ടി​യിൽ കുഞ്ഞു​ങ്ങളെ മറച്ചു​വെ​ച്ചു​കൊണ്ട്‌ അതു ചുറ്റു​പാ​ടു​കൾ സസൂക്ഷ്‌മം നിരീ​ക്ഷി​ക്കു​ന്നു. സമാന​മാ​യി, അസീറി​യൻ ആക്രമണ ഭീഷണി നേരി​ടുന്ന യെരൂ​ശ​ലേ​മി​ലെ തന്റെ ജനത്തെ യഹോവ ആർദ്ര​ത​യോ​ടെ കാത്തു​പ​രി​പാ​ലി​ക്കും.

‘ഇസ്രാ​യേൽ മക്കളേ, മടങ്ങി​വ​രു​വിൻ’

16. (എ) സ്‌നേ​ഹ​നിർഭ​ര​മായ എന്ത്‌ ആഹ്വാ​ന​മാണ്‌ യഹോവ തന്റെ ജനത്തിനു വെച്ചു​നീ​ട്ടു​ന്നത്‌? (ബി) യഹൂദാ നിവാ​സി​ക​ളു​ടെ മത്സരം പ്രത്യേ​കി​ച്ചും വ്യക്തമാ​കു​ന്നത്‌ എപ്പോൾ? വിശദീ​ക​രി​ക്കുക.

16 ഇസ്രായേല്യർ പാപം ചെയ്‌തി​രി​ക്കു​ന്നു എന്ന്‌ യഹോവ അവരെ ഓർമി​പ്പി​ക്കു​ക​യും പാപത്തി​ന്റെ ഗതി ഉപേക്ഷി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്നു: “യിസ്രാ​യേൽ മക്കളേ, നിങ്ങൾ ആരോ​ടാണ്‌ കഠിന​മാ​യി മത്സരി​ച്ചത്‌? അവങ്ക​ലേക്കു മടങ്ങി വരുവിൻ.” (യെശയ്യാ​വു 31:6, NIBV) പത്തു-ഗോത്ര രാജ്യം മാത്രമല്ല യഹോ​വ​യോ​ടു മത്സരി​ച്ചത്‌. “യിസ്രാ​യേൽ മക്ക”ളുടെ ഭാഗമായ യഹൂദാ നിവാ​സി​ക​ളും അവനോ​ടു “കഠിന​മാ​യി മത്സരി”ച്ചിരി​ക്കു​ന്നു. യെശയ്യാ​വു തന്റെ പ്രാവ​ച​നിക സന്ദേശം ഉപസം​ഹ​രിച്ച്‌ അധിക​കാ​ലം കഴിയു​ന്ന​തി​നു​മു​മ്പു ഹിസ്‌കീ​യാ​വി​ന്റെ പുത്ര​നായ മനശ്ശെ രാജാ​വാ​കു​മ്പോൾ അതു വിശേ​ഷി​ച്ചും സത്യമാണ്‌. ബൈബിൾ വൃത്താന്തം പറയു​ന്ന​പ്ര​കാ​രം, “മനശ്ശെ യഹോവ യിസ്രാ​യേൽപു​ത്ര​ന്മാ​രു​ടെ മുമ്പിൽനി​ന്നു നശിപ്പിച്ച ജാതികൾ ചെയ്‌ത​തി​ലും അധികം വഷളത്വം പ്രവർത്തി​പ്പാൻ തക്കവണ്ണം യെഹൂ​ദ​യെ​യും യെരൂ​ശ​ലേം​നി​വാ​സി​ക​ളെ​യും തെററു​മാ​റാ​ക്കി.” (2 ദിനവൃ​ത്താ​ന്തം 33:9) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! മ്ലേച്ഛമായ പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്ന​തു​കൊ​ണ്ടാണ്‌ യഹോവ പുറജാ​തീയ ജനതകളെ ഉന്മൂലനം ചെയ്യു​ന്നത്‌; എന്നാൽ, യഹോ​വ​യു​മാ​യി ഉടമ്പടി ബന്ധത്തി​ലുള്ള യഹൂദ​ന്മാ​രാ​കട്ടെ ഇപ്പോൾ ആ ജനതക​ളെ​ക്കാൾ മ്ലേച്ഛമായ കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌.

17. ഇന്നു ലോകാ​വ​സ്ഥകൾ മനശ്ശെ​യു​ടെ നാളിൽ യഹൂദ​യിൽ നിലവി​ലി​രുന്ന അവസ്ഥകൾക്കു സമാന​മാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

17 ഇന്ന്‌, 21-ാം നൂറ്റാ​ണ്ടി​ന്റെ അരു​ണോ​ദ​യ​ത്തിൽ, പല വിധത്തി​ലും ലോകാ​വ​സ്ഥകൾ മനശ്ശെ​യു​ടെ നാളിൽ യഹൂദ​യിൽ നിലവി​ലി​രുന്ന അവസ്ഥകൾക്കു സമാന​മാണ്‌. മതപര​വും വംശീ​യ​വും വർഗീ​യ​വു​മായ വിദ്വേ​ഷ​ത്താൽ ഇന്നു ലോകം വിഭജി​ത​മാണ്‌. കൊല​പാ​തകം, പീഡനം, ബലാത്സം​ഗം, ‘വർഗീയ വെടി​പ്പാ​ക്കൽ’ എന്നിങ്ങ​നെ​യുള്ള ഹീനകൃ​ത്യ​ങ്ങൾക്കു ദശലക്ഷങ്ങൾ ഇരകളാ​യി​രി​ക്കു​ന്നു. ജനങ്ങളും രാഷ്‌ട്ര​ങ്ങ​ളും—വിശേ​ഷി​ച്ചും ക്രൈ​സ്‌ത​വ​ലോക രാഷ്‌ട്രങ്ങൾ—“കഠിന​മാ​യി മത്സരി”ക്കുകയാ​ണെ​ന്ന​തി​നു യാതൊ​രു സംശയ​വു​മില്ല. എന്നിരു​ന്നാ​ലും, ദുഷ്ടത എക്കാല​വും തുടരാൻ യഹോവ അനുവ​ദി​ക്കു​ക​യില്ല എന്ന കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. കാരണം, യെശയ്യാ​വി​ന്റെ നാളിൽ സംഭവിച്ച കാര്യങ്ങൾ ആ വസ്‌തു​ത​യ്‌ക്കു തെളിവു നൽകുന്നു.

യെരൂ​ശ​ലേം സംരക്ഷി​ക്ക​പ്പെ​ടു​ന്നു

18. ഹിസ്‌കീ​യാ​വിന്‌ രബ്‌-ശാക്കേ എന്തു മുന്നറി​യി​പ്പു നൽകുന്നു?

18 യുദ്ധജയത്തിന്‌ അസീറി​യൻ രാജാ​ക്ക​ന്മാർ തങ്ങളുടെ ദൈവ​ങ്ങൾക്കു മഹത്ത്വം കരേറ്റി. പുരാതന സമീപ​പൗ​ര​സ്‌ത്യ പാഠങ്ങൾ (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ അസീറി​യൻ ചക്രവർത്തി​യായ അശൂർബാ​നി​പ്പാൽ, “ഒരു ഘോര യുദ്ധത്തിൽ (അനുഭ​വ​സ​മ്പ​ന്ന​രായ) പടയാ​ളി​കളെ തോൽപ്പി​ക്കാൻ, [സദാ തന്നോ​ടൊ​പ്പം] മാർച്ചു ചെയ്യുന്ന [തന്റെ] പ്രഭു​ക്ക​ന്മാ​രായ അശൂർ, ബേൽ, നെബോ എന്നീ മഹാ ദൈവങ്ങൾ” തന്നെ വഴിന​യി​ച്ച​താ​യി അവകാ​ശ​പ്പെ​ടു​ന്നു. അതു​പോ​ലെ, അസീറി​യൻ രാജാ​വായ സൻഹേ​രീ​ബി​ന്റെ പ്രതി​നി​ധി​യായ രബ്‌-ശാക്കേ, ഹിസ്‌കീ​യാ രാജാ​വി​നോ​ടു പറഞ്ഞ വാക്കു​ക​ളിൽനിന്ന്‌ മനുഷ്യ യുദ്ധങ്ങ​ളിൽ ദൈവ​ങ്ങൾക്ക്‌ ഒരു പങ്കുള്ള​താ​യി അവൻ വിശ്വ​സി​ക്കു​ന്നു​വെന്ന കാര്യം പ്രകട​മാണ്‌. രക്ഷയ്‌ക്കാ​യി യഹോ​വ​യിൽ ആശ്രയി​ച്ചി​ട്ടു കാര്യ​മി​ല്ലെന്ന്‌ അവൻ മുന്നറി​യി​പ്പു നൽകു​ക​യും ശക്തരായ അസീറി​യൻ സേനയിൽനി​ന്നു തങ്ങളുടെ ജനങ്ങളെ സംരക്ഷി​ക്കാൻ മറ്റു രാഷ്‌ട്ര​ങ്ങ​ളു​ടെ ദൈവ​ങ്ങൾക്കു കഴിഞ്ഞി​ട്ടി​ല്ലെന്നു വീമ്പി​ള​ക്കു​ക​യും ചെയ്യുന്നു.—2 രാജാ​ക്ക​ന്മാർ 18:33-35.

19. രബ്‌-ശാക്കേ​യു​ടെ പരിഹാ​സ​ത്തോട്‌ ഹിസ്‌കീ​യാവ്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌?

19 ഹിസ്‌കീയാ രാജാവ്‌ അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? ബൈബിൾ വിവരണം പറയുന്നു: “ഹിസ്‌കീ​യാ​രാ​ജാ​വു അതു കേട്ട​പ്പോൾ വസ്‌ത്രം കീറി രട്ടുടു​ത്തു​കൊ​ണ്ടു യഹോ​വ​യു​ടെ ആലയത്തിൽ ചെന്നു.” (2 രാജാ​ക്ക​ന്മാർ 19:1) ഭയജന​ക​മായ ഈ ചുറ്റു​പാ​ടിൽ തന്നെ സഹായി​ക്കാൻ കഴിയുന്ന ഒരുവൻ മാത്ര​മേ​യു​ള്ളൂ എന്ന്‌ ഹിസ്‌കീ​യാവ്‌ തിരി​ച്ച​റി​യു​ന്നു. അവൻ താഴ്‌മ​യോ​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​യു​ന്നു.

20. യഹൂദാ നിവാ​സി​കൾക്കു​വേണ്ടി യഹോവ എങ്ങനെ പ്രവർത്തി​ക്കും, അവർ അതിൽനിന്ന്‌ എന്തു പാഠം ഉൾക്കൊ​ള്ളേ​ണ്ട​താണ്‌?

20 യഹോവ ഹിസ്‌കീ​യാ​വി​നു മാർഗ​നിർദേശം നൽകുന്നു. യെശയ്യാ പ്രവാ​ച​ക​നി​ലൂ​ടെ അവൻ ഇങ്ങനെ പറയുന്നു: “അന്നാളിൽ നിങ്ങളിൽ ഓരോ​രു​ത്തൻ നിങ്ങളു​ടെ കൈകൾ നിങ്ങൾക്കു പാപത്തി​ന്നാ​യി വെള്ളി​യും പൊന്നും​കൊ​ണ്ടു ഉണ്ടാക്കിയ മിത്ഥ്യാ​മൂർത്തി​കളെ ത്യജി​ച്ചു​ക​ള​യും.” (യെശയ്യാ​വു 31:7) തന്റെ ജനത്തി​നു​വേണ്ടി യഹോവ പോരാ​ടു​മ്പോൾ സൻഹേ​രീ​ബി​ന്റെ ദൈവങ്ങൾ ചില്ലി​ക്കാ​ശി​നു വിലയി​ല്ലാ​ത്ത​വ​രാ​ണെന്നു തെളി​യും. അത്‌ യഹൂദർ ഹൃദയ​ത്തിൽ ഉൾക്കൊ​ള്ളേണ്ട ഒരു പാഠമാണ്‌. വിശ്വ​സ്‌ത​നായ ഹിസ്‌കീ​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്തു പോലും യഹൂദാ​ദേശം ഇസ്രാ​യേൽ ദേശം പോ​ലെ​തന്നെ വിഗ്ര​ഹ​ങ്ങ​ളാൽ നിറഞ്ഞി​രി​ക്കു​ന്നു. (യെശയ്യാ​വു 2:5-8) യഹൂദാ നിവാ​സി​ക​ളു​ടെ കാര്യ​ത്തിൽ, യഹോ​വ​യു​മാ​യുള്ള ബന്ധം പുതു​ക്കു​ന്ന​തിന്‌ അവർ പാപങ്ങൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും ‘ഓരോ​രു​ത്ത​നും മിത്ഥ്യാ​മൂർത്തി​കളെ’ ത്യജി​ച്ചു​ക​ള​യു​ക​യും ചെയ്യേ​ണ്ടത്‌ ആവശ്യ​മാണ്‌.—പുറപ്പാ​ടു 34:14 കാണുക.

21. അസീറി​യ​യ്‌ക്ക്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി നിർവ​ഹ​ണത്തെ കുറിച്ച്‌ യെശയ്യാവ്‌ പ്രാവ​ച​നിക ഭാഷയിൽ എങ്ങനെ വർണി​ക്കു​ന്നു?

21 അടുത്തതായി യെശയ്യാവ്‌, യഹൂദ​യു​ടെ നിഷ്‌ഠുര ശത്രു​വിന്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി നിർവ​ഹ​ണത്തെ കുറിച്ചു പ്രാവ​ച​നിക ഭാഷയിൽ വർണി​ക്കു​ന്നു: “എന്നാൽ അശ്ശൂർ പുരു​ഷ​ന്റേ​ത​ല്ലാത്ത വാളാൽ വീഴും; മനുഷ്യ​ന്റേ​ത​ല്ലാത്ത വാളിന്നു ഇരയാ​യി​ത്തീ​രും; അവർ വാളിന്നു ഒഴിഞ്ഞു ഓടി​പ്പോ​യാൽ അവരുടെ യൌവ​ന​ക്കാർ ഊഴി​യ​വേ​ല​ക്കാ​രാ​യി​ത്തീ​രും.” (യെശയ്യാ​വു 31:8) വധനിർവ​ഹ​ണ​ത്തി​നുള്ള സമയം വന്നെത്തു​മ്പോൾ യെരൂ​ശ​ലേം നിവാ​സി​കൾക്ക്‌ ഉറയിൽനി​ന്നു വാൾ ഊരേണ്ട ആവശ്യം​പോ​ലും ഉണ്ടാവില്ല. അസീറി​യൻ സേനയി​ലെ മികച്ച യോദ്ധാ​ക്കൾ കൊല്ല​പ്പെ​ടു​ന്നു—മനുഷ്യ​രു​ടെ വാളാൽ അല്ല, യഹോ​വ​യു​ടെ വാളാൽ. യഹോ​വ​യു​ടെ ദൂതൻ 1,85,000 പടയാ​ളി​കളെ കൊല്ലു​ന്ന​തോ​ടെ അസീറി​യൻ രാജാ​വായ സൻഹേ​രീബ്‌ “വാളിന്നു ഒഴിഞ്ഞ്‌ ഓടി​പ്പോ”കുന്നു. പിന്നീട്‌, തന്റെ ദേവനായ നി​സ്രോ​ക്കി​നെ വണങ്ങുന്ന സമയത്തു സ്വന്തം പുത്ര​ന്മാർതന്നെ സൻഹേ​രീ​ബി​നെ വെട്ടി​ക്കൊ​ല്ലു​ന്നു.—2 രാജാ​ക്ക​ന്മാർ 19:35-37.

22. ഹിസ്‌കീ​യാ​വും അസീറി​യൻ സൈന്യ​വും ഉൾപ്പെട്ട സംഭവ​ത്തിൽനിന്ന്‌ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പഠിക്കാ​നാ​കും?

22 യഹോവ യെരൂ​ശ​ലേ​മി​നെ അസീറി​യൻ സൈന്യ​ത്തി​ന്റെ കയ്യിൽനിന്ന്‌ എങ്ങനെ വിടു​വി​ക്കു​മെന്ന്‌ ഹിസ്‌കീ​യാവ്‌ ഉൾപ്പെടെ ആർക്കും അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. ദുഷ്‌കര സാഹച​ര്യ​ത്തെ നേരി​ട്ട​പ്പോൾ ഹിസ്‌കീ​യാവ്‌ കൈ​ക്കൊണ്ട മാർഗം ഇന്നു പീഡനങ്ങൾ നേരി​ടു​ന്ന​വർക്ക്‌ ഒരു ഉത്‌കൃഷ്ട മാതൃ​ക​യാണ്‌. (2 കൊരി​ന്ത്യർ 4:16-18) നിഷ്‌ഠു​ര​രായ അസീറി​യ​ക്കാർ യെരൂ​ശ​ലേ​മി​നെ​തി​രെ മുഴക്കിയ ഭീഷണി​കൾ ഹിസ്‌കീ​യാ​വിൽ ഭയം ജനിപ്പി​ച്ചു എന്നതു സ്വാഭാ​വി​കം മാത്രം. (2 രാജാ​ക്ക​ന്മാർ 19:3) എങ്കിലും, യഹോ​വ​യിൽ അവനു പൂർണ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. തന്മൂലം, മാർഗ​നിർദേ​ശ​ത്തി​നാ​യി മനുഷ്യ​നി​ലേക്കു തിരി​യു​ന്ന​തി​നു പകരം അവൻ യഹോ​വ​യി​ലേക്കു തിരിഞ്ഞു. ഹിസ്‌കീ​യാവ്‌ അങ്ങനെ ചെയ്‌തത്‌ യെരൂ​ശ​ലേ​മിന്‌ എത്ര വലിയ അനു​ഗ്ര​ഹ​മാ​ണു കൈവ​രു​ത്തി​യത്‌! സമ്മർദ​ത്തിൻ കീഴിൽ ദൈവ​ഭ​യ​മുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്നു കടുത്ത ആകുലത അനുഭ​വ​പ്പെ​ട്ടേ​ക്കാം. പല സാഹച​ര്യ​ങ്ങ​ളി​ലും ഭയം തോന്നുക സ്വഭാ​വി​ക​മാണ്‌. എങ്കിലും, നാം ‘സകല ചിന്താ​കു​ല​വും യഹോ​വ​യു​ടെ​മേൽ ഇടുന്ന’പക്ഷം അവൻ നമ്മെ പരിപാ​ലി​ക്കും. (1 പത്രൊസ്‌ 5:7) ഭയത്തെ തരണം ചെയ്യാ​നും സമ്മർദ​ത്തിന്‌ ഇടയാ​ക്കുന്ന സാഹച​ര്യ​ത്തെ വിജയ​പ്ര​ദ​മാ​യി മറിക​ട​ക്കാ​നും അവൻ നമ്മെ സഹായി​ക്കും.

23. ഹിസ്‌കീ​യാ​വി​നു പകരം സൻഹേ​രീബ്‌ ഭയപര​വ​ശ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

23 ഒടുവിൽ, ഭയപര​വശൻ ആകുന്നതു ഹിസ്‌കീ​യാ​വല്ല, മറിച്ച്‌ സൻഹേ​രീ​ബാണ്‌. അവന്‌ ആരെ ആശ്രയി​ക്കാ​നാ​കും? യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു: “ഭീതി​നി​മി​ത്തം അവന്റെ പാറ പൊയ്‌പ്പോ​കും; കൊടി​കണ്ട്‌ അവന്റെ പ്രഭു​ക്ക​ന്മാർ നടുങ്ങി​പ്പോ​കും എന്ന്‌ സീയോ​നിൽ തീയും യെരൂ​ശ​ലേ​മിൽ ചൂളയും ഉള്ള യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 31:9, NIBV) സൻഹേ​രീ​ബി​ന്റെ ദൈവങ്ങൾ—അവൻ അഭയം​തേ​ടിയ അവന്റെ “പാറ”—അവനെ രക്ഷിക്കാൻ അപ്രാ​പ്‌ത​രാണ്‌. ആലങ്കാ​രി​ക​മാ​യി, അവർ ‘ഭീതി​നി​മി​ത്തം പൊയ്‌പ്പോ​കും.’ സൻഹേ​രീ​ബി​ന്റെ ദേശത്തി​ലെ പ്രമാ​ണി​മാർക്കും കാര്യ​മാ​യി ഒന്നും​തന്നെ ചെയ്യാ​നാ​കു​ന്നില്ല. അവരെ​യും ഭയം ഗ്രസി​ച്ചി​രി​ക്കു​ന്നു.

24. അസീറി​യ​യ്‌ക്കു സംഭവി​ച്ച​തിൽനിന്ന്‌ എന്തു വ്യക്തമായ സന്ദേശം നമുക്ക്‌ ഉൾക്കൊ​ള്ളാ​നാ​കും?

24 യെശയ്യാ പ്രവച​ന​ത്തി​ന്റെ ഈ ഭാഗം, ദൈവ​ത്തോട്‌ എതിർക്കാൻ മുതി​രുന്ന ഏതൊ​രാൾക്കും വ്യക്തമായ ഒരു സന്ദേശം കൈമാ​റു​ന്നു. ഏതെങ്കി​ലും ആയുധ​ത്തി​നോ ശക്തിക്കോ തന്ത്രത്തി​നോ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ വിഫല​മാ​ക്കാ​നാ​വില്ല. (യെശയ്യാ​വു 41:11, 12) അതേസ​മ​യം​തന്നെ, ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നവർ അവനെ വിട്ടു സുരക്ഷി​ത​ത്വ​ത്തി​നാ​യി മനുഷ്യ ഉറവി​ട​ങ്ങ​ളി​ലേക്കു തിരി​ഞ്ഞാൽ നിരാ​ശ​രാ​കേ​ണ്ടി​വ​രും. ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​ങ്ക​ലേക്കു നോക്കാ’ത്ത ഏതൊ​രു​വ​നും സ്വയം “അനർത്ഥം വരുത്തും.” (യെശയ്യാ​വു 31:1, 2) വസ്‌തു​നി​ഷ്‌ഠ​മാ​യി പറഞ്ഞാൽ, സ്ഥായി​യായ ഏക രക്ഷാസ​ങ്കേതം യഹോ​വ​യാം ദൈവ​മാണ്‌.—സങ്കീർത്തനം 37:5.

[അടിക്കു​റി​പ്പു​കൾ]

a യെശയ്യാവു 31-ാം അധ്യാ​യ​ത്തി​ലെ ആദ്യത്തെ മൂന്നു വാക്യങ്ങൾ പത്തു-ഗോത്ര ഇസ്രാ​യേ​ലി​നെ ഉദ്ദേശി​ച്ചു​ള്ളത്‌ ആയിരി​ക്കാ​നാണ്‌ ഏറെ സാധ്യത. ഒടുവി​ലത്തെ ആറ്‌ വാക്യങ്ങൾ യഹൂദർക്കു ബാധക​മാ​കു​ന്ന​താ​യി തോന്നു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[319-ാം പേജിലെ ചിത്രം]

ഭൗതിക വസ്‌തു​ക്ക​ളിൽ ആശ്രയി​ക്കു​ന്നവർ നിരാ​ശ​രാ​കും

[322-ാം പേജിലെ ചിത്രം]

ഇരയുടെമേൽ ദൃഷ്ടി​യൂ​ന്നി നിൽക്കുന്ന ഒരു ബാലസിം​ഹത്തെ പോലെ യഹോവ തന്റെ വിശുദ്ധ നഗരത്തെ സംരക്ഷി​ക്കും

[324-ാം പേജിലെ ചിത്രങ്ങൾ]

മതപരവും വംശീ​യ​വും വർഗീ​യ​വു​മായ വിദ്വേ​ഷ​ത്താൽ ഇന്നു ലോകം വിഭജി​ത​മാണ്‌

[326-ാം പേജിലെ ചിത്രം]

ഹിസ്‌കീയാവ്‌ സഹായം തേടി യഹോ​വ​യു​ടെ ആലയത്തി​ലേക്കു പോയി