വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു

ഒരു രാജാവിന്റെ വിശ്വാസത്തിനു പ്രതിഫലം ലഭിക്കുന്നു

അധ്യായം ഇരുപ​ത്തൊ​മ്പത്‌

ഒരു രാജാ​വി​ന്റെ വിശ്വാ​സ​ത്തി​നു പ്രതി​ഫലം ലഭിക്കു​ന്നു

യെശയ്യാവു 36:1–39:8

1, 2. ഹിസ്‌കീ​യാവ്‌ ആഹാസി​നെ​ക്കാൾ മെച്ചപ്പെട്ട ഒരു രാജാ​വാ​ണെന്ന്‌ തെളി​ഞ്ഞത്‌ എങ്ങനെ?

 ഹിസ്‌കീ​യാ​വിന്‌ 25 വയസ്സു​ള്ള​പ്പോ​ഴാണ്‌ അവൻ യഹൂദ​യു​ടെ രാജാ​വാ​കു​ന്നത്‌. അവൻ എങ്ങനെ​യുള്ള ഒരു രാജാ​വാ​ണെന്നു തെളി​യു​മാ​യി​രു​ന്നു? പിതാ​വായ ആഹാസി​നെ അനുക​രി​ച്ചു​കൊണ്ട്‌ വ്യാജ ദൈവ​ങ്ങളെ ആരാധി​ക്കാൻ തന്റെ പ്രജകളെ അവൻ സ്വാധീ​നി​ക്കു​മാ​യി​രു​ന്നോ? അതോ പൂർവ​പി​താ​വായ ദാവീ​ദി​നെ​പ്പോ​ലെ യഹോ​വയെ ആരാധി​ക്കാൻ അവൻ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നോ?—2 രാജാ​ക്ക​ന്മാർ 16:2.

2 ഹിസ്‌കീയാവ്‌ ‘യഹോ​വ​യ്‌ക്കു പ്രസാ​ദ​മു​ള്ളതു ചെയ്യാ​നാണ്‌’ ഉദ്ദേശി​ക്കു​ന്നത്‌ എന്ന കാര്യം അവൻ അധികാ​ര​ത്തിൽ വന്നയു​ട​നെ​തന്നെ വ്യക്തമാ​യി. (2 രാജാ​ക്ക​ന്മാർ 18:2, 3) ആദ്യ വർഷത്തിൽ, യഹോ​വ​യു​ടെ ആലയത്തി​ന്റെ കേടു​പാ​ടു​കൾ തീർക്കാ​നും ആലയ​സേ​വ​നങ്ങൾ പുനഃ​രാ​രം​ഭി​ക്കാ​നും അവൻ ഉത്തരവി​ട്ടു. (2 ദിനവൃ​ത്താ​ന്തം 29:3, 7, 11) തുടർന്ന്‌ അവൻ മഹത്തായ ഒരു പെസഹാ ആഘോഷം സംഘടി​പ്പി​ച്ചു. പത്തു-ഗോത്ര ഇസ്രാ​യേൽ രാജ്യം ഉൾപ്പെടെ മുഴു ജനത​യെ​യും അതിൽ പങ്കെടു​ക്കാൻ ക്ഷണിക്കു​ക​യും ചെയ്‌തു. അത്‌ എത്ര അവിസ്‌മ​ര​ണീ​യ​മായ ഒരു സംഭവ​മാ​യി​രു​ന്നു! ശലോ​മോൻ രാജാ​വി​ന്റെ കാലത്തി​നു​ശേഷം അത്തര​മൊ​രു ആഘോഷം നടന്നി​ട്ടേ​യി​ല്ലാ​യി​രു​ന്നു.—2 ദിനവൃ​ത്താ​ന്തം 30:1, 25, 26.

3. (എ) ഹിസ്‌കീ​യാവ്‌ സംഘടി​പ്പിച്ച പെസഹാ ആഘോ​ഷ​ത്തിൽ പങ്കെടുത്ത ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും നിവാ​സി​കൾ എന്തു നടപടി സ്വീക​രി​ച്ചു? (ബി) അവർ സ്വീക​രിച്ച നിർണാ​യക നടപടി​യിൽനിന്ന്‌ ഇന്നു ക്രിസ്‌ത്യാ​നി​കൾ എന്തു പഠിക്കു​ന്നു?

3 ആ പെസഹാ ആഘോ​ഷ​ത്തി​ന്റെ ഒടുവിൽ, സ്‌തം​ഭ​വി​ഗ്ര​ഹ​ങ്ങളെ തകർക്കാ​നും അശേരാ​പ്ര​തി​ഷ്‌ഠ​ക​ളെ​യും പൂജാ​ഗി​രി​ക​ളെ​യും വ്യാജ ദൈവ​ങ്ങ​ളു​ടെ ബലിപീ​ഠ​ങ്ങ​ളെ​യും നശിപ്പി​ക്കാ​നും അവിടെ കൂടി​വ​ന്നവർ പ്രചോ​ദി​ത​രാ​യി. അതിനു​ശേഷം, സത്യ​ദൈ​വത്തെ സേവി​ക്കാ​നുള്ള ദൃഢനി​ശ്ച​യ​ത്തോ​ടെ അവർ തങ്ങളുടെ നഗരങ്ങ​ളി​ലേക്കു മടങ്ങി. (2 ദിനവൃ​ത്താ​ന്തം 31:1) ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട മുമ്പത്തെ അവരുടെ മനോ​ഭാ​വ​ത്തിൽനിന്ന്‌ എത്ര വിഭിന്നം! ‘സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തി​രി​ക്കു’ന്നതിന്റെ പ്രാധാ​ന്യം സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇതിൽനി​ന്നു പഠിക്കാ​നാ​കും. പ്രാ​ദേ​ശിക സഭയിലെ യോഗ​ങ്ങ​ളോ വലിയ സമ്മേള​ന​ങ്ങ​ളോ കൺ​വെൻ​ഷ​നു​ക​ളോ ആകട്ടെ, അത്തരം കൂടി​വ​ര​വു​ക​ളി​ലൂ​ടെ നമുക്കു പ്രോ​ത്സാ​ഹനം ലഭിക്കു​ന്നു. മാത്രമല്ല, ഈ കൂടി​വ​ര​വു​ക​ളിൽ “സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ” പരിശു​ദ്ധാ​ത്മാ​വും സഹോ​ദ​ര​ങ്ങ​ളും നമ്മെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു.—എബ്രായർ 10:23-25.

വിശ്വാ​സം പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു

4, 5. (എ) താൻ അസീറി​യ​യ്‌ക്കു കീഴ്‌പെ​ടു​ന്നി​ല്ലെന്ന്‌ ഹിസ്‌കീ​യാവ്‌ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹൂദ​യ്‌ക്കെ​തി​രെ സൻഹേ​രീബ്‌ എന്തു സൈനിക നീക്കമാണ്‌ നടത്തി​യി​രി​ക്കു​ന്നത്‌, യെരൂ​ശ​ലേ​മി​ന്മേൽ പെട്ടെന്ന്‌ ഒരു അസീറി​യൻ ആക്രമണം ഉണ്ടാകു​ന്നതു തടയാൻ ഹിസ്‌കീ​യാവ്‌ എന്തു നടപടി സ്വീക​രി​ക്കു​ന്നു? (സി) പിന്നീട്‌ ഉണ്ടാകാ​നി​ട​യുള്ള അസീറി​യൻ ആക്രമ​ണ​ത്തിൽനിന്ന്‌ യെരൂ​ശ​ലേ​മി​നെ സംരക്ഷി​ക്കാൻ ഹിസ്‌കീ​യാവ്‌ എന്തെല്ലാം ഒരുക്കങ്ങൾ നടത്തുന്നു?

4 കഠിന പരി​ശോ​ധ​ന​ക​ളാണ്‌ യെരൂ​ശ​ലേ​മി​ന്റെ​മേൽ വരാൻ പോകു​ന്നത്‌. തന്റെ പിതാ​വായ ആഹാസ്‌ യഹോ​വ​യിൽ ആശ്രയി​ക്കാ​തെ അസീറി​യ​ക്കാ​രു​മാ​യി നടത്തിയ സഖ്യം ഹിസ്‌കീ​യാവ്‌ വിച്ഛേ​ദി​ച്ചി​രി​ക്കു​ന്നു. അസീറി​യ​യു​മാ​യി സഖ്യത്തി​ലാ​യി​രി​ക്കുന്ന ഫെലി​സ്‌ത്യ​രെ അവൻ ജയിച്ച​ട​ക്കുക പോലും ചെയ്‌തി​രി​ക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 18:7, 8) ഈ സംഭവം അസീറി​യൻ രാജാ​വി​നെ കുപി​ത​നാ​ക്കി​യി​രി​ക്കു​ക​യാണ്‌. അതേക്കു​റി​ച്ചു നാം വായി​ക്കു​ന്നു: “ഹിസ്‌കീ​യാ​രാ​ജാ​വി​ന്റെ പതിന്നാ​ലാം ആണ്ടിൽ, അശ്ശൂർരാ​ജാ​വായ സൻഹേ​രീബ്‌ യെഹൂ​ദ​യി​ലെ ഉറപ്പുള്ള എല്ലാപ​ട്ട​ണ​ങ്ങ​ളു​ടേ​യും നേരെ പുറ​പ്പെ​ട്ടു​വന്നു അവയെ പിടിച്ചു.” (യെശയ്യാ​വു 36:1) നിർദ​യ​രായ അസീറി​യൻ സൈന്യ​ത്തി​ന്റെ പെട്ടെ​ന്നുള്ള ആക്രമ​ണ​ത്തിൽനിന്ന്‌ യെരൂ​ശ​ലേ​മി​നെ രക്ഷിക്കാ​മെന്നു വിചാ​രിച്ച്‌ കപ്പമായി 300 താലന്ത്‌ വെള്ളി​യും 30 താലന്ത്‌ സ്വർണ​വും സൻഹേ​രീ​ബി​നു കൊടു​ക്കാ​മെന്ന്‌ ഹിസ്‌കീ​യാവ്‌ സമ്മതി​ക്കു​ന്നു. a2 രാജാ​ക്ക​ന്മാർ 18:14.

5 ഈ കപ്പം കൊടു​ക്കാൻ ആവശ്യ​മായ സ്വർണ​വും വെള്ളി​യും രാജഭ​ണ്ഡാ​ര​ത്തിൽ ഇല്ലാത്ത​തി​നാൽ, ആലയത്തി​ലുള്ള സകല അമൂല്യ ലോഹ​ങ്ങ​ളും ഹിസ്‌കീ​യാവ്‌ എടുക്കു​ന്നു. സ്വർണം പൊതി​ഞ്ഞി​രുന്ന ആലയവാ​തി​ലു​കൾ പോലും പൊളി​ച്ചെ​ടുത്ത്‌ അവൻ സൻഹേ​രീ​ബിന്‌ കൊടു​ത്ത​യ​യ്‌ക്കു​ന്നു. ഈ നടപടി അസീറി​യൻ രാജാ​വി​നെ സന്തോ​ഷി​പ്പി​ക്കു​ന്നു, തത്‌ക്കാ​ല​ത്തേ​ക്കാ​ണെന്നു മാത്രം. (2 രാജാ​ക്ക​ന്മാർ 18:15, 16, NW) അസീറി​യ​ക്കാർ ഏറെക്കാ​ല​ത്തേ​ക്കൊ​ന്നും യെരൂ​ശ​ലേ​മി​നെ ആക്രമി​ക്കാ​തെ വിട്ടേ​ക്കി​ല്ലെന്ന്‌ ഹിസ്‌കീ​യാ​വു തിരി​ച്ച​റി​യു​ന്നു. അതിനാൽ, ആ ആക്രമ​ണത്തെ ചെറു​ക്കാ​നുള്ള ഒരുക്കങ്ങൾ നടത്തേ​ണ്ട​തുണ്ട്‌. ആക്രമി​ച്ചെ​ത്തുന്ന അസീറി​യ​ക്കാർക്കു വെള്ളം എടുക്കാൻ കഴിയു​മാ​യി​രുന്ന ജല​സ്രോ​ത​സ്സു​കൾ യെരൂ​ശ​ലേ​മി​ലെ ജനങ്ങൾ അടച്ചു​ക​ളഞ്ഞു. ഹിസ്‌കീ​യാവ്‌ നഗരത്തി​ന്റെ പ്രതി​രോധ സംവി​ധാ​നങ്ങൾ ശക്തി​പ്പെ​ടു​ത്തു​ക​യും “അനവധി കുന്തവും പരിച​യും” ഉൾപ്പെടെ തന്റെ ആയുധ​ശേ​ഖരം വർധി​പ്പി​ക്കു​ക​യും ചെയ്യുന്നു.—2 ദിനവൃ​ത്താ​ന്തം 32:4, 5.

6. ഹിസ്‌കീ​യാവ്‌ ആശ്രയം വെക്കു​ന്നത്‌ ആരിൽ?

6 എന്നിരുന്നാലും, ഹിസ്‌കീ​യാവ്‌ ആശ്രയം വെക്കു​ന്നത്‌ വിദഗ്‌ധ​മായ യുദ്ധത​ന്ത്ര​ങ്ങ​ളി​ലോ നഗരത്തി​ന്റെ പ്രതി​രോ​ധ​ത്തി​ലോ ഒന്നുമല്ല, മറിച്ച്‌ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യി​ലാണ്‌. അവൻ തന്റെ സൈനിക തലവന്മാ​രോട്‌ ഇങ്ങനെ പറയുന്നു: “ഉറപ്പും ധൈര്യ​വും ഉള്ളവരാ​യി​രി​പ്പിൻ; അശ്ശൂർരാ​ജാ​വി​നെ​യും അവനോ​ടു കൂടെ​യുള്ള സകലപു​രു​ഷാ​ര​ത്തെ​യും ഭയപ്പെ​ട​രു​തു; നിങ്ങൾ ഭ്രമി​ക്ക​രു​തു; അവനോ​ടു​കൂ​ടെ​യു​ള്ള​തി​ലും വലി​യൊ​രു​വൻ നമ്മോ​ടു​കൂ​ടെ ഉണ്ടു. അവനോ​ടു​കൂ​ടെ മാംസ​ഭു​ജ​മേ​യു​ള്ളു; നമ്മോ​ടു​കൂ​ടെ​യോ നമ്മെ സഹായി​പ്പാ​നും നമ്മുടെ യുദ്ധങ്ങളെ നടത്തു​വാ​നും നമ്മുടെ ദൈവ​മായ യഹോവ ഉണ്ടു.” അതി​നോ​ടുള്ള പ്രതി​ക​ര​ണ​മാ​യി, “ജനം യെഹൂ​ദാ​രാ​ജാ​വായ യെഹി​സ്‌കീ​യാ​വി​ന്റെ വാക്കു​ക​ളിൽ ആശ്രയി​ച്ചു”തുടങ്ങു​ന്നു. (2 ദിനവൃ​ത്താ​ന്തം 32:7, 8) യെശയ്യാ പ്രവച​ന​ത്തി​ന്റെ 36 മുതൽ 39 വരെയുള്ള അധ്യാ​യങ്ങൾ പരിചി​ന്തി​ക്കവെ, തുടർന്നു നടക്കുന്ന പുളക​പ്ര​ദ​മായ സംഭവങ്ങൾ മനസ്സിൽ കാണുക.

രബ്‌-ശാക്കേ അസീറി​യ​യു​ടെ ആവശ്യം ഉന്നയി​ക്കു​ന്നു

7. ആരാണ്‌ രബ്‌-ശാക്കേ, അവനെ യെരൂ​ശ​ലേ​മി​ലേക്ക്‌ അയയ്‌ക്കു​ന്നത്‌ എന്തിന്‌?

7 രണ്ടു പ്രധാ​നി​ക​ളോ​ടൊ​പ്പം രബ്‌-ശാക്കേയെ (ഇത്‌ ഒരു വ്യക്തി​നാ​മമല്ല, സൈനിക സ്ഥാന​പ്പേ​രാണ്‌) സൻഹേ​രീബ്‌ യെരൂ​ശ​ലേ​മി​ലേക്ക്‌ അയയ്‌ക്കു​ന്നു. (2 രാജാ​ക്ക​ന്മാർ 18:17) ആ നഗരം തങ്ങൾക്കു കീഴട​ങ്ങണം എന്നതാണ്‌ അവർ ഉന്നയി​ക്കുന്ന ആവശ്യം. നഗരത്തി​നു വെളി​യിൽവെച്ച്‌ ഹിസ്‌കീ​യാ​വി​ന്റെ പ്രതി​നി​ധി​ക​ളു​മാ​യി അവർ കൂടി​ക്കാഴ്‌ച നടത്തുന്നു. ഹിസ്‌കീ​യാ​വി​ന്റെ രാജധാ​നി​വി​ചാ​ര​ക​നായ എല്യാ​ക്കീം, രായസ​ക്കാ​രൻ (സെക്ര​ട്ടറി) ശെബ്‌ന, വൃത്താ​ന്ത​മെ​ഴു​ത്തു​കാ​ര​നായ ആസാഫി​ന്റെ മകൻ യോവാഹ്‌ തുടങ്ങി​യവർ ആയിരു​ന്നു ആ പ്രതി​നി​ധി​കൾ.യെശയ്യാ​വു 36:2, 3.

8. രബ്‌-ശാക്കേ യെരൂ​ശ​ലേ​മി​നെ കീഴട​ങ്ങാൻ പ്രേരി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

8 രബ്‌-ശാക്കേ​യു​ടെ ലക്ഷ്യം വ്യക്തമാണ്‌: ഒരു ആക്രമണം കൂടാതെ കീഴട​ങ്ങാൻ യെരൂ​ശ​ലേ​മി​നെ പ്രേരി​പ്പി​ക്കുക. എബ്രായ ഭാഷയിൽ അവൻ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: “നീ ആശ്രയി​ച്ചി​രി​ക്കുന്ന ഈ ആശ്രയം എന്തു? . . . ആരെ ആശ്രയി​ച്ചി​ട്ടാ​കു​ന്നു നീ എന്നോടു മത്സരി​ച്ചി​രി​ക്കു​ന്നതു?” (യെശയ്യാ​വു 36:4, 5) അവർ പൂർണ​മാ​യി ഒറ്റപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ രബ്‌-ശാക്കേ ഭയന്നു​പോയ യഹൂദ​ന്മാ​രെ പരിഹ​സി​ക്കു​ന്നു. സഹായ​ത്തി​നാ​യി അവർക്ക്‌ ആരി​ലേക്കു തിരി​യാൻ കഴിയും? “ചതെഞ്ഞ ഓട​ക്കോ​ലായ” ഈജി​പ്‌തി​ലേ​ക്കോ? (യെശയ്യാ​വു 36:6) ഇപ്പോൾ ഈജി​പ്‌ത്‌ ചതഞ്ഞ ഒരു ഓടയ്‌ക്കു സമാന​മാണ്‌; വാസ്‌ത​വ​ത്തിൽ, ആ മുൻ ലോക​ശ​ക്തി​യു​ടെ​മേൽ എത്യോ​പ്യ താത്‌കാ​ലി​ക​മാ​യി അധീശ​ത്വം പുലർത്തി​യി​രി​ക്കു​ന്നു. മാത്രമല്ല, ഈജി​പ്‌തി​ലെ ഇപ്പോ​ഴത്തെ ഫറവോ​നായ തിർഹാക്ക രാജാവ്‌ ഈജി​പ്‌തു​കാ​രനല്ല, എത്യോ​പ്യ​ക്കാ​ര​നാണ്‌. അസീറിയ ഉടനടി അവനെ തോൽപ്പി​ക്കും. (2 രാജാ​ക്ക​ന്മാർ 19:8, 9) ഈജി​പ്‌തിന്‌ അതി​നെ​ത്തന്നെ രക്ഷിക്കാ​നാ​കാത്ത സ്ഥിതിക്ക്‌ യഹൂദയെ സഹായി​ക്കാൻ എങ്ങനെ കഴിയും!

9. യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കു​മെന്നു കരുതാൻ രബ്‌-ശാക്കേയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌, എന്നാൽ വസ്‌തുത എന്താണ്‌?

9 യഹോവ തന്റെ ജനത്തിൽ സംപ്രീ​ത​ന​ല്ലാ​ത്ത​തി​നാൽ അവൻ അവർക്കു വേണ്ടി പോരാ​ടു​ക​യില്ല എന്ന്‌ രബ്‌-ശാക്കേ വാദി​ക്കു​ന്നു. അവൻ ഇങ്ങനെ പറയുന്നു: ‘അല്ല നീ എന്നോടു: ഞങ്ങളുടെ ദൈവ​മായ യഹോ​വ​യിൽ ഞങ്ങൾ ആശ്രയി​ക്കു​ന്നു എന്നു പറയു​ന്നു​വെ​ങ്കിൽ അവന്റെ പൂജാ​ഗി​രി​ക​ളും യാഗപീ​ഠ​ങ്ങ​ളും ഹിസ്‌കീ​യാ​വു നീക്കി​ക്ക​ള​ഞ്ഞ​ല്ലോ.’ (യെശയ്യാ​വു 36:7) വാസ്‌ത​വ​ത്തിൽ, പൂജാ​ഗി​രി​ക​ളും യാഗപീ​ഠ​ങ്ങ​ളും നീക്കി​ക്ക​ള​യു​ക​വഴി യഹൂദ​ന്മാർ യഹോ​വയെ ത്യജി​ക്കു​കയല്ല, അവനി​ലേക്കു തിരി​യു​ക​യാ​ണു ചെയ്‌തത്‌.

10. വാസ്‌ത​വ​ത്തിൽ യഹൂദ​യു​ടെ സൈനി​കർ കൂടു​ത​ലാ​ണോ കുറവാ​ണോ എന്നത്‌ അത്ര പ്രധാ​ന​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

10 സൈനികമായി നോക്കി​യാൽ യഹൂദ​ന്മാർ തീർത്തും അശക്തരാ​ണെന്ന്‌ രബ്‌-ശാക്കേ അവരെ ഓർമി​പ്പി​ക്കു​ന്നു. അവൻ ഗർവോ​ടെ ഇങ്ങനെ വെല്ലു​വി​ളി​ക്കു​ന്നു: “തക്ക കുതി​ര​ച്ചേ​വ​കരെ കയററു​വാൻ നിനക്കു കഴിയു​മെ​ങ്കിൽ ഞാൻ രണ്ടായി​രം കുതി​രയെ നിനക്കു തരാം.” (യെശയ്യാ​വു 36:8) വാസ്‌ത​വ​ത്തിൽ യഹൂദ​യു​ടെ കുതി​ര​ച്ചേ​വകർ കൂടു​ത​ലാ​ണോ കുറവാ​ണോ എന്ന സംഗതി അത്ര പ്രധാ​ന​മാ​ണോ? അല്ല, കാരണം യഹൂദ​യു​ടെ രക്ഷ വലിയ സൈനിക ശക്തിയെ അല്ല ആശ്രയി​ച്ചി​രി​ക്കു​ന്നത്‌. സദൃശ​വാ​ക്യ​ങ്ങൾ 21:31 പറയുന്നു: “കുതി​രയെ യുദ്ധദി​വ​സ​ത്തേക്കു ചമയി​ക്കു​ന്നു; ജയമോ യഹോ​വ​യു​ടെ കൈവ​ശ​ത്തി​ലി​രി​ക്കു​ന്നു.” തുടർന്ന്‌, യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ള്ളത്‌ യഹൂദ​ന്മാർക്കല്ല, അസീറി​യ​ക്കാർക്കാണ്‌ എന്ന്‌ രബ്‌-ശാക്കേ വാദി​ക്കു​ന്നു. അല്ലാത്ത​പക്ഷം, അസീറി​യ​ക്കാർക്ക്‌ യഹൂദ​യു​ടെ പ്രദേ​ശ​ത്തേക്ക്‌ ആക്രമി​ച്ചു​ക​യ​റാൻ സാധി​ക്കു​മാ​യി​രു​ന്നി​ല്ല​ത്രേ.യെശയ്യാ​വു 36:9, 10.

11, 12. (എ) “യെഹൂ​ദാ​ഭാ​ഷ​യിൽ” സംസാ​രി​ക്കാൻ രബ്‌-ശാക്കേ നിർബന്ധം പിടി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, കേൾവി​ക്കാ​രായ യഹൂദരെ പ്രലോ​ഭി​പ്പി​ക്കാൻ അവൻ എന്തു പറയുന്നു? (ബി) രബ്‌-ശാക്കേ​യു​ടെ വാക്കുകൾ യഹൂദ​ന്മാ​രു​ടെ​മേൽ എന്തു ഫലം ഉളവാ​ക്കി​യി​രി​ക്കാം?

11 രബ്‌-ശാക്കേ​യു​ടെ വാദഗതി നഗരമ​തി​ലിൽനി​ന്നു കേൾക്കുന്ന ആളുകളെ എങ്ങനെ ബാധി​ക്കു​മെന്നു ഹിസ്‌കീ​യാ​വി​ന്റെ പ്രതി​നി​ധി​കൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു. “അടിയ​ങ്ങ​ളോ​ടു അരാം​ഭാ​ഷ​യിൽ സംസാ​രി​ക്കേ​ണമേ; അതു ഞങ്ങൾക്കു അറിയാം; മതിലി​ന്മേ​ലുള്ള ജനം കേൾക്കേ ഞങ്ങളോ​ടു യെഹൂ​ദാ​ഭാ​ഷ​യിൽ സംസാ​രി​ക്ക​രു​തേ,” ആ യഹൂദ ഉദ്യോ​ഗ​സ്ഥ​ന്മാർ അഭ്യർഥി​ക്കു​ന്നു. (യെശയ്യാ​വു 36:11) എന്നാൽ അരാം​ഭാ​ഷ​യിൽ (സിറി​യൻഭാഷ) സംസാ​രി​ക്കാൻ രബ്‌-ശാക്കേ​യ്‌ക്ക്‌ യാതൊ​രു ഉദ്ദേശ്യ​വു​മില്ല. യഹൂദ​ന്മാ​രു​ടെ മനസ്സിൽ സംശയ​ത്തി​ന്റെ​യും ഭയത്തി​ന്റെ​യും വിത്തു വിതച്ചു​കൊണ്ട്‌ കീഴട​ങ്ങാൻ അവരെ പ്രേരി​പ്പി​ക്കാ​നും അങ്ങനെ ഒരു യുദ്ധം കൂടാതെ യെരൂ​ശ​ലേം പിടി​ച്ച​ട​ക്കാ​നു​മാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌! (യെശയ്യാ​വു 36:12) അതു​കൊണ്ട്‌ ആ അസീറി​യ​ക്കാ​രൻ പിന്നെ​യും “യെഹൂ​ദാ​ഭാ​ഷ​യിൽ” സംസാ​രി​ക്കു​ന്നു. അവൻ യെരൂ​ശ​ലേം നിവാ​സി​കൾക്ക്‌ ഈ മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. “ഹിസ്‌കീ​യാ​വു നിങ്ങളെ ചതിക്ക​രു​തു; അവന്നു നിങ്ങളെ വിടു​വി​പ്പാൻ കഴിക​യില്ല.” അതിനു​ശേഷം, അസീറി​യൻ ഭരണത്തിൻ കീഴിൽ യഹൂദർക്ക്‌ എങ്ങനെ​യുള്ള ഒരു ജീവിതം ആസ്വദി​ക്കാ​നാ​കും എന്നു വർണി​ച്ചു​കൊണ്ട്‌ കേൾവി​ക്കാ​രെ പ്രലോ​ഭി​പ്പി​ക്കാൻ അവൻ ശ്രമി​ക്കു​ന്നു: “നിങ്ങൾ എന്നോടു സന്ധി​ചെ​യ്‌തു എന്റെ അടുക്കൽ പുറത്തു​വ​രു​വിൻ; നിങ്ങൾ ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ​യും ഫലം തിന്നു​ക​യും താന്താന്റെ കിണറ​റി​ലെ വെള്ളം കുടി​ക്ക​യും ചെയ്‌തു​കൊൾവിൻ. പിന്നെ ഞാൻ വന്നു, നിങ്ങളു​ടെ ദേശത്തി​ന്നു തുല്യ​മാ​യി ധാന്യ​വും വീഞ്ഞും അപ്പവും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും ഉള്ള ഒരു ദേശ​ത്തേക്കു നിങ്ങളെ കൂട്ടി​ക്കൊ​ണ്ടു പോകും.”—യെശയ്യാ​വു 36:13-17.

12 അസീറിയൻ ആക്രമണം മൂലം കൃഷി ചെയ്യാൻ കഴിയാ​ത്ത​തി​നാൽ, ഈ വർഷം യഹൂദ​ന്മാർക്ക്‌ വിള​വെ​ടുപ്പ്‌ ഉണ്ടായി​രി​ക്കു​ക​യില്ല. നല്ല മുന്തി​രിങ്ങ തിന്നു​ക​യും തണുത്ത വെള്ളം കുടി​ക്കു​ക​യും ചെയ്യാ​മെന്ന പ്രതീക്ഷ മതിലി​ങ്കൽ കേട്ടു​നി​ന്നി​രുന്ന യഹൂദ​ന്മാർക്ക്‌ വളരെ ആകർഷ​ക​മാ​യി തോന്നി​യി​രി​ക്കാം. യഹൂദ​ന്മാ​രു​ടെ മനോ​ബലം കെടു​ത്താ​നുള്ള ശ്രമം രബ്‌-ശാക്കേ അതോടെ ഉപേക്ഷി​ക്കു​ന്നില്ല.

13, 14. രബ്‌-ശാക്കേ​യു​ടെ വാദമു​ഖങ്ങൾ ശമര്യ​യു​ടെ കാര്യ​ത്തിൽ പ്രസക്ത​മാ​യി​രു​ന്നെ​ങ്കി​ലും, യഹൂദ​യു​ടെ കാര്യ​ത്തിൽ അങ്ങനെ അല്ലായി​രു​ന്നത്‌ എന്തു​കൊണ്ട്‌?

13 വാദമുഖങ്ങളാകുന്ന തന്റെ ആയുധ​ശേ​ഖ​ര​ത്തിൽനിന്ന്‌ രബ്‌-ശാക്കേ മറ്റൊരു ആയുധം പുറ​ത്തെ​ടു​ക്കു​ന്നു. ‘യഹോവ നമ്മെ വിടു​വി​ക്കും’ എന്നു ഹിസ്‌കീ​യാവ്‌ പറയു​ന്നതു വിശ്വ​സി​ക്ക​രു​തെന്ന്‌ അവൻ യഹൂദ​ന്മാർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. അസീറി​യൻ ആക്രമ​ണത്തെ ചെറു​ത്തു​നിൽക്കാൻ ശമര്യ​യി​ലെ ദൈവ​ങ്ങൾക്കു കഴിഞ്ഞി​ല്ലെന്ന കാര്യം രബ്‌-ശാക്കേ യഹൂദ​ന്മാ​രെ ഓർമി​പ്പി​ക്കു​ന്നു. അസീറിയ കീഴ്‌പെ​ടു​ത്തിയ മറ്റു രാജ്യ​ങ്ങ​ളി​ലെ ദൈവ​ങ്ങ​ളു​ടെ കാര്യ​മോ? അവൻ ഇങ്ങനെ ചോദി​ക്കു​ന്നു: “ഹമാത്തി​ലെ​യും അർപ്പാ​ദി​ലെ​യും ദേവന്മാർ എവിടെ? സെഫർവ്വ​യീ​മി​ലെ ദേവന്മാ​രും എവിടെ? അവർ ശമര്യയെ എന്റെ കയ്യിൽനി​ന്നു വിടു​വി​ച്ചി​ട്ടു​ണ്ടോ?”—യെശയ്യാ​വു 36:18-20.

14 വിശ്വാസത്യാഗം ഭവിച്ച ശമര്യ​യും ഹിസ്‌കീ​യാ​വി​ന്റെ കീഴി​ലുള്ള യെരൂ​ശ​ലേ​മും തമ്മിൽ വലിയ അന്തരമു​ണ്ടെന്ന കാര്യം വ്യാജ ദൈവ​ങ്ങളെ ആരാധി​ക്കുന്ന രബ്‌-ശാക്കേ തീർച്ച​യാ​യും മനസ്സി​ലാ​ക്കു​ന്നില്ല. ശമര്യ​യി​ലെ വ്യാജ​ദൈ​വ​ങ്ങൾക്ക്‌ ആ പത്തു-ഗോത്ര രാജ്യത്തെ രക്ഷിക്കാ​നുള്ള ശക്തി ഉണ്ടായി​രു​ന്നില്ല. (2 രാജാ​ക്ക​ന്മാർ 17:7, 17, 18) നേരെ​മ​റിച്ച്‌, ഹിസ്‌കീ​യാ​വി​ന്റെ കീഴി​ലുള്ള യെരൂ​ശ​ലേം വ്യാജ​ദൈ​വ​ങ്ങളെ ഉപേക്ഷിച്ച്‌ വീണ്ടും യഹോ​വയെ സേവി​ക്കു​ന്നു. എന്നാൽ, യഹൂദ​യു​ടെ മൂന്നു പ്രതി​നി​ധി​കൾ ഇക്കാര്യം രബ്‌-ശാക്കേ​യ്‌ക്കു വിശദീ​ക​രി​ച്ചു കൊടു​ക്കാൻ മുതി​രു​ന്നില്ല. “എന്നാൽ ജനം മിണ്ടാ​തി​രു​ന്നു അവനോ​ടു ഒന്നും ഉത്തരം പറഞ്ഞില്ല; അവനോ​ടു ഉത്തരം പറയരു​തെന്നു രാജക​ല്‌പന ഉണ്ടായി​രു​ന്നു.” (യെശയ്യാ​വു 36:21) എല്യാ​ക്കീ​മും ശെബ്‌ന​യും യോവാ​ഹും ഹിസ്‌കീ​യാ​വി​ന്റെ അടുക്ക​ലേക്കു മടങ്ങി രബ്‌-ശാക്കേ പറഞ്ഞ കാര്യങ്ങൾ രാജാ​വി​നെ ഔദ്യോ​ഗി​ക​മാ​യി അറിയി​ക്കു​ന്നു.യെശയ്യാ​വു 36:22.

ഹിസ്‌കീ​യാവ്‌ എടുക്കുന്ന തീരു​മാ​നം

15. (എ) ഹിസ്‌കീ​യാവ്‌ എന്തു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു? (ബി) യഹോവ തന്റെ ജനത്തിന്‌ എന്ത്‌ ഉറപ്പു നൽകുന്നു?

15 ഹിസ്‌കീയാവ്‌ ഇപ്പോൾ ഒരു തീരു​മാ​ന​മെ​ടു​ത്തേ പറ്റൂ. യെരൂ​ശ​ലേം അസീറി​യ​യ്‌ക്കു കീഴട​ങ്ങ​ണോ? അതോ, ഈജി​പ്‌തു​മാ​യി സഖ്യം കൂടണോ? അതുമ​ല്ലെ​ങ്കിൽ, ഉറച്ചു​നിന്ന്‌ അസീറി​യ​യ്‌ക്കെ​തി​രെ യുദ്ധം ചെയ്യണോ? ഹിസ്‌കീ​യാവ്‌ വലിയ സമ്മർദ​ത്തി​ലാണ്‌. യെശയ്യാ പ്രവാ​ചകൻ മുഖാ​ന്തരം യഹോ​വ​യോ​ടു കാര്യങ്ങൾ ആരായാ​നാ​യി എല്യാ​ക്കീ​മി​നെ​യും ശെബ്‌ന​യെ​യും പുരോ​ഹി​ത​ന്മാ​രിൽ മൂപ്പന്മാ​രെ​യും അവന്റെ അടുക്ക​ലേക്കു പറഞ്ഞയ​ച്ചിട്ട്‌ ഹിസ്‌കീ​യാവ്‌ ആലയത്തി​ലേക്കു ചെല്ലുന്നു. (യെശയ്യാ​വു 37:1, 2) രട്ടുടു​ത്തു​കൊണ്ട്‌ രാജാ​വി​ന്റെ ദൂതന്മാർ യെശയ്യാ​വി​ന്റെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറയുന്നു: “ഇതു കഷ്ടവും ശാസന​യും നിന്ദയും ഉള്ള ദിവസ​മ​ത്രേ . . . ജീവനുള്ള ദൈവത്തെ നിന്ദി​പ്പാൻ രബ്‌-ശാക്കേയെ അവന്റെ യജമാ​ന​നായ അശ്ശൂർരാ​ജാ​വു അയച്ചു പറയി​ക്കുന്ന വാക്കു നിന്റെ ദൈവ​മായ യഹോവ പക്ഷേ കേൾക്കും; നിന്റെ ദൈവ​മായ യഹോവ കേട്ടി​രി​ക്കുന്ന വാക്കിന്നു പ്രതി​കാ​രം ചെയ്യും.” (യെശയ്യാ​വു 37:3-5) അതേ, അസീറി​യ​ക്കാർ ജീവനുള്ള ദൈവ​ത്തെ​യാ​ണു വെല്ലു​വി​ളി​ക്കു​ന്നത്‌! അത്‌ യഹോവ കേൾക്കാ​തി​രി​ക്കു​മോ? യെശയ്യാവ്‌ മുഖാ​ന്തരം യഹോവ യഹൂദ​ന്മാർക്ക്‌ ഈ ഉറപ്പു നൽകുന്നു: “അശ്ശൂർരാ​ജാ​വി​ന്റെ ഭൃത്യ​ന്മാർ എന്നെ നിന്ദി​ച്ച​താ​യി നീ കേട്ടി​രി​ക്കുന്ന വാക്കു നിമിത്തം ഭയപ്പെ​ടേണ്ടാ. ഞാൻ അവന്നു ഒരു മനോ​വി​ഭ്രമം വരുത്തും; അവൻ ഒരു ശ്രുതി കേട്ടിട്ടു സ്വദേ​ശ​ത്തേക്കു മടങ്ങി​പ്പോ​കും; ഞാൻ അവനെ അവന്റെ സ്വന്ത​ദേ​ശ​ത്തു​വെച്ചു വാൾകൊ​ണ്ടു വീഴു​മാ​റാ​ക്കും.”—യെശയ്യാ​വു 37:6, 7.

16. സൻഹേ​രീബ്‌ എങ്ങനെ​യുള്ള കത്തുകൾ അയയ്‌ക്കു​ന്നു?

16 ഈ അവസര​ത്തിൽ സൻഹേ​രീബ്‌ ലിബ്‌ന​യിൽ യുദ്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ അവൻ രബ്‌-ശാക്കേയെ തന്റെ അടുക്ക​ലേക്കു വിളി​പ്പി​ക്കു​ന്നു. യെരൂ​ശ​ലേ​മി​നെ ആക്രമി​ക്കാ​നുള്ള തന്റെ പരിപാ​ടി അവൻ പിന്ന​ത്തേക്കു മാറ്റി​വെ​ക്കു​ന്നു. (യെശയ്യാ​വു 37:8) രബ്‌-ശാക്കേ മടങ്ങി​പ്പോ​യെ​ങ്കി​ലും, ഹിസ്‌കീ​യാവ്‌ അനുഭ​വി​ക്കുന്ന സമ്മർദ​ത്തി​നു യാതൊ​രു കുറവു​മില്ല. യെരൂ​ശ​ലേം കീഴട​ങ്ങാൻ വിസമ്മ​തി​ച്ചാൽ അതിലെ നിവാ​സി​കൾക്ക്‌ എന്തെല്ലാം അനുഭ​വി​ക്കേ​ണ്ടി​വ​രും എന്നു സൂചി​പ്പി​ച്ചു​കൊണ്ട്‌ ഭീഷണി​പ്പെ​ടു​ത്തുന്ന കത്തുകൾ സൻഹേ​രീബ്‌ അവർക്ക്‌ അയയ്‌ക്കു​ന്നു: “അശ്ശൂർരാ​ജാ​ക്ക​ന്മാർ സകല​ദേ​ശ​ങ്ങ​ളോ​ടും ചെയ്‌ത​തും അവെക്കു ഉന്മൂല​നാ​ശം വരുത്തി​യ​തും നീ കേട്ടി​ട്ടു​ണ്ട​ല്ലോ; നീ വിടു​വി​ക്ക​പ്പെ​ടു​മോ? . . . എന്റെ പിതാ​ക്ക​ന്മാർ നശിപ്പി​ച്ചു​കളഞ്ഞ ജാതി​ക​ളു​ടെ ദേവന്മാർ അവരെ വിടു​വി​ച്ചി​ട്ടു​ണ്ടോ? ഹമാത്ത്‌രാ​ജാ​വും അർപ്പാ​ദ്‌രാ​ജാ​വും സെഫർവ്വ​യീം​പ​ട്ടണം, ഹേന, ഇവ്വ എന്നി​വെക്കു രാജാ​വാ​യി​രു​ന്ന​വ​നും എവിടെ?” (യെശയ്യാ​വു 37:9-13) ചെറു​ത്തു​നിൽക്കു​ന്നത്‌ ഭോഷ​ത്വ​മാണ്‌, അതു കൂടുതൽ പ്രശ്‌നങ്ങൾ വരുത്തി​വെ​ക്കു​കയേ ഉള്ളൂ എന്നാണ്‌ ഫലത്തിൽ അസീറിയ പറയു​ന്നത്‌.

17, 18. (എ) യഹോ​വ​യു​ടെ സംരക്ഷണം അഭ്യർഥി​ക്കാൻ ഹിസ്‌കീ​യാ​വി​നെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്ത്‌? (ബി) യെശയ്യാവ്‌ മുഖാ​ന്തരം യഹോവ സൻഹേ​രീ​ബിന്‌ എങ്ങനെ ഉത്തരം നൽകുന്നു?

17 താൻ എടുക്കുന്ന തീരു​മാ​ന​ത്തി​ന്റെ അനന്തര​ഫ​ല​ങ്ങളെ കുറിച്ചു വളരെ ഉത്‌ക​ണ്‌ഠാ​കു​ല​നായ ഹിസ്‌കീ​യാവ്‌ ആലയത്തിൽ ചെന്ന്‌ യഹോ​വ​യു​ടെ മുമ്പാകെ സൻഹേ​രീ​ബി​ന്റെ കത്തുകൾ നിരത്തി​വെ​ക്കു​ന്നു. (യെശയ്യാ​വു 37:14) യഹോവ അസീറി​യൻ ഭീഷണി കേൾക്ക​ണ​മെന്ന ഹൃദയം​ഗ​മ​മായ പ്രാർഥന ഹിസ്‌കീ​യാവ്‌ ഇങ്ങനെ ഉപസം​ഹ​രി​ക്കു​ന്നു: “ഇപ്പോ​ഴോ ഞങ്ങളുടെ ദൈവ​മായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമി​യി​ലെ സകലരാ​ജ്യ​ങ്ങ​ളും അറി​യേ​ണ്ട​തി​ന്നു ഞങ്ങളെ അവന്റെ കയ്യിൽനി​ന്നു രക്ഷി​ക്കേ​ണമേ.” (യെശയ്യാ​വു 37:15-20) ഹിസ്‌കീ​യാവ്‌ സ്വരക്ഷയെ കുറിച്ചല്ല മുഖ്യ​മാ​യും ചിന്തി​ക്കു​ന്നത്‌, മറിച്ച്‌ അസീറിയ യെരൂ​ശ​ലേ​മി​നെ തോൽപ്പി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ നാമത്തി​ന്മേൽ വരാൻ പോകുന്ന നിന്ദയെ കുറി​ച്ചാണ്‌ എന്നത്‌ ഈ പ്രാർഥ​ന​യിൽനി​ന്നു വ്യക്തമാണ്‌.

18 യെശയ്യാവ്‌ മുഖാ​ന്തരം ഹിസ്‌കീ​യാ​വി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം നൽകുന്നു. യെരൂ​ശ​ലേം അസീറി​യ​യ്‌ക്കു കീഴട​ങ്ങ​രുത്‌; അതു ചെറു​ത്തു​നിൽക്കണം. സൻഹേ​രീ​ബി​നോട്‌ എന്നവണ്ണം യഹോ​വ​യു​ടെ സന്ദേശം യെശയ്യാവ്‌ സുധീരം അറിയി​ക്കു​ന്നു: “സീയോൻപു​ത്രി​യായ കന്യക നിന്നെ നിന്ദിച്ചു പരിഹ​സി​ക്കു​ന്നു; യെരൂ​ശ​ലേം​പു​ത്രി നിന്റെ പിന്നാലെ [പരിഹാ​സ​പൂർവം] തലകു​ലു​ക്കു​ന്നു.” (യെശയ്യാ​വു 37:21, 22) തുടർന്നുള്ള വാക്യ​ങ്ങ​ളിൽ യഹോവ ഫലത്തിൽ ഇങ്ങനെ പറയുന്നു: ‘ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധനെ വെല്ലു​വി​ളി​ക്കാൻ മാത്രം നീ ആരാണ്‌? എനിക്കു നിന്റെ പ്രവൃ​ത്തി​കൾ അറിയാം. നീ വല്ലാത്ത ദുരാ​ഗ്ര​ഹി​യും അഹങ്കാ​രി​യു​മാണ്‌. നീ സ്വന്തം സൈനിക ശക്തിയിൽ ആശ്രയി​ക്കു​ക​യും വളരെ ദേശങ്ങൾ പിടി​ച്ച​ട​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ നീ അജയ്യനല്ല. ഞാൻ നിന്റെ ആസൂ​ത്ര​ണ​ങ്ങളെ വൃഥാ​വാ​ക്കും. ഞാൻ നിന്നെ ജയിച്ച​ട​ക്കും. നീ മറ്റുള്ള​വ​രോ​ടു ചെയ്‌ത​തു​പോ​ലെ ഞാൻ നിന്നോ​ടു ചെയ്യും. ഞാൻ നിന്നെ മൂക്കിൽ കൊളു​ത്തിട്ട്‌ അസീറി​യ​യി​ലേക്കു തിരികെ കൊണ്ടു​പോ​കും!’യെശയ്യാ​വു 37:23-29.

“ഇതു നിനക്കു അടയാ​ള​മാ​കും”

19. യഹോവ ഹിസ്‌കീ​യാ​വിന്‌ എന്ത്‌ അടയാളം നൽകുന്നു, അതിന്റെ അർഥ​മെന്ത്‌?

19 യെശയ്യാവിന്റെ പ്രവചനം നിവൃ​ത്തി​യേ​റും എന്നതു സംബന്ധിച്ച്‌ ഹിസ്‌കീ​യാ​വിന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌? യഹോവ ഉത്തരം നൽകുന്നു: “ഇതു നിനക്കു അടയാ​ള​മാ​കും: നിങ്ങൾ ഈ ആണ്ടിൽ പടുവി​ത്തു വിളയു​ന്ന​തും രണ്ടാം ആണ്ടിൽ താനേ കിളുർത്തു​വി​ള​യു​ന്ന​തും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങൾ വിതെ​ച്ചു​കൊ​യ്യു​ക​യും മുന്തി​രി​ത്തോ​ട്ടങ്ങൾ ഉണ്ടാക്കി അവയുടെ പഴം തിന്നു​ക​യും ചെയ്യും.” (യെശയ്യാ​വു 37:30) നഗരത്തിൽ കുടു​ങ്ങി​പ്പോയ യഹൂദ​ന്മാർക്ക്‌ യഹോവ ആഹാരം പ്രദാനം ചെയ്യും. അസീറി​യൻ അധിനി​വേശം നിമിത്തം വിത്തു വിതയ്‌ക്കുക അസാധ്യ​മാ​ണെ​ങ്കി​ലും, തലേ വർഷത്തെ കൊയ്‌ത്തി​ന്റെ കാലാ​പെ​റു​ക്കി അവർ ഭക്ഷിക്കും. പിറ്റേ വർഷം ശബത്തു വർഷമാണ്‌. അതിനാൽ ആ വർഷം എത്ര കഠിന സാഹച​ര്യം ഉണ്ടായാൽ പോലും അവർ വയലു​ക​ളിൽ കൃഷി ചെയ്യാൻ പാടില്ല. (പുറപ്പാ​ടു 23:11) തന്റെ വാക്കു കേട്ടാൽ അവരുടെ ആഹാര​ത്തി​നാ​യി വയലിൽ ധാരാളം ധാന്യം വിളയു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. പിറ്റേ വർഷം, സാധാ​ര​ണ​പോ​ലെ അവർ വിത്തു വിതയ്‌ക്കു​ക​യും തങ്ങളുടെ അധ്വാ​ന​ഫലം അനുഭ​വി​ക്കു​ക​യും ചെയ്യും.

20. അസീറി​യൻ ആക്രമ​ണ​ത്തിൽനി​ന്നു രക്ഷപ്പെ​ടു​ന്നവർ ഏതു വിധത്തിൽ “താഴേ വേരൂന്നി മീതെ ഫലം കായി​ക്കും”?

20 യഹോവ തന്റെ ജനത്തെ എളുപ്പം പറിച്ചു​മാ​റ്റാ​നാ​വാത്ത ഒരു ചെടി​യോട്‌ ഉപമി​ക്കു​ന്നു: ‘യെഹൂ​ദാ​ഗൃ​ഹ​ത്തിൽ രക്ഷപ്പെ​ട്ടവർ വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായി​ക്കും.’ (യെശയ്യാ​വു 37:31, 32) അതേ, യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്കു തെല്ലും ഭയപ്പെ​ടേ​ണ്ട​തില്ല. അവരും അവരുടെ സന്തതി​ക​ളും നിലത്തു വേരൂന്നി നിൽക്കും.

21, 22. (എ) സൻഹേ​രീ​ബി​നെ കുറിച്ച്‌ എന്തു പ്രവചി​ക്ക​പ്പെ​ടു​ന്നു? (ബി) സൻഹേ​രീ​ബി​നെ സംബന്ധി​ച്ചുള്ള യഹോ​വ​യു​ടെ വാക്കുകൾ എപ്പോൾ, എങ്ങനെ നിവൃ​ത്തി​യേ​റു​ന്നു?

21 യെരൂശലേമിന്‌ എതി​രെ​യുള്ള സൻഹേ​രി​ബി​ന്റെ ഭീഷണി സംബന്ധി​ച്ചോ? യഹോവ ഇങ്ങനെ ഉത്തരം നൽകുന്നു: “അവൻ ഈ നഗരത്തി​ലേക്കു വരിക​യില്ല; ഒരു അമ്പു അവിടെ എയ്‌ക​യു​മില്ല; അതിന്റെ നേരെ പരിച​യോ​ടു​കൂ​ടെ വരിക​യില്ല; അതി​ന്നെ​തി​രെ വാട​കോ​രു​ക​യു​മില്ല. അവൻ വന്ന വഴിക്കു​തന്നേ മടങ്ങി​പ്പോ​കും; ഈ നഗരത്തി​ലേക്കു വരിക​യു​മില്ല.” (യെശയ്യാ​വു 37:33, 34) അസീറി​യ​യും യെരൂ​ശ​ലേ​മും തമ്മിൽ യുദ്ധമേ ഉണ്ടാകു​ക​യില്ല. എങ്കിലും അതിശ​യ​ക​ര​മെന്നു പറയട്ടെ, ഒരു യുദ്ധം പോലു​മി​ല്ലാ​തെ പരാജ​യ​പ്പെ​ടു​ന്നത്‌ യഹൂദ അല്ല, അസീറിയ ആയിരി​ക്കും.

22 പറഞ്ഞതുപോലെതന്നെ, യഹോവ ഒരു ദൂതനെ അയയ്‌ക്കു​ന്നു. സൻഹേ​രീ​ബി​ന്റെ സൈന്യ​ത്തിൽ ഏറ്റവും മികച്ച സൈനി​ക​രിൽ 1,85,000 പേരെ ആ ദൂതൻ വധിക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, ഇതു സംഭവി​ക്കു​ന്നത്‌ ലിബ്‌ന​യിൽ വെച്ചാണ്‌. സൻഹേ​രീബ്‌ ഉണർന്നെ​ണീ​റ്റു നോക്കു​മ്പോൾ തന്റെ സൈന്യ​ത്തി​ലെ നായക​ന്മാ​രും മുഖ്യ​ന്മാ​രും വീരന്മാ​രും മരിച്ചു​കി​ട​ക്കു​ന്നത്‌ കാണുന്നു. ലജ്ജിത​നായ അവൻ നീനെ​വേ​യി​ലേക്കു തിരികെ പോകു​ന്നു. കനത്ത പരാജയം നേരി​ട്ടി​ട്ടും അവൻ തന്റെ പുറജാ​തീയ ദൈവ​മായ നി​സ്രോ​ക്കി​നെ ആരാധി​ക്കു​ന്ന​തിൽ തുടരു​ന്നു. ഏതാനും വർഷങ്ങൾക്കു ശേഷം നി​സ്രോ​ക്കി​ന്റെ ആലയത്തിൽ ആരാധന നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ സൻഹേ​രീ​ബി​നെ അവന്റെ രണ്ടു പുത്ര​ന്മാർതന്നെ വധിക്കു​ന്നു. അങ്ങനെ ഒരിക്കൽ കൂടി, നി​സ്രോക്ക്‌ അശക്തനാ​ണെന്നു തെളി​യു​ന്നു.യെശയ്യാ​വു 37:35-38.

ഹിസ്‌കീ​യാ​വി​ന്റെ വിശ്വാ​സം വീണ്ടും ബലിഷ്‌ഠ​മാ​ക്ക​പ്പെ​ടു​ന്നു

23. സൻഹേ​രീബ്‌ ആദ്യമാ​യി യഹൂദ​യ്‌ക്കെ​തി​രെ വരു​മ്പോൾ ഹിസ്‌കീ​യാവ്‌ ഏതു പ്രതി​സ​ന്ധി​യെ അഭിമു​ഖീ​ക​രി​ക്കു​ന്നു, അനന്തര​ഫ​ലങ്ങൾ എന്തെല്ലാം?

23 സൻഹേരീബ്‌ ആദ്യമാ​യി യഹൂദ​യ്‌ക്കെ​തി​രെ വരുന്ന സമയത്ത്‌ ഹിസ്‌കീ​യാവ്‌ രോഗം പിടി​പെട്ടു കിടപ്പി​ലാ​കു​ന്നു. അവൻ മരിക്കു​മെന്ന്‌ യെശയ്യാവ്‌ പറയുന്നു. (യെശയ്യാ​വു 38:1) 39 വയസ്സുള്ള ആ രാജാവ്‌ ആകെ അസ്വസ്ഥ​നാണ്‌. സ്വന്ത​ക്ഷേ​മ​ത്തെ​യും ജനത്തിന്റെ ഭാവി​യെ​യും കുറിച്ച്‌ അവൻ ഉത്‌ക​ണ്‌ഠാ​കു​ല​നാണ്‌. യെരൂ​ശ​ലേ​മും യഹൂദ​യും അസീറി​യൻ ആക്രമണ ഭീഷണി​യി​ലാ​ണ​ല്ലോ, ഹിസ്‌കീ​യാവ്‌ മരിച്ചാൽ രാജ്യ​ത്തി​നു വേണ്ടി ആരാണു യുദ്ധം ചെയ്യുക? അധികാ​രം ഏറ്റെടു​ക്കാൻ കഴിയുന്ന പുത്ര​ന്മാ​രാ​രും ഹിസ്‌കീ​യാ​വിന്‌ ഇല്ലതാ​നും. തന്നോടു കരുണ കാണി​ക്കാൻ ഹിസ്‌കീ​യാവ്‌ യഹോ​വ​യോട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ന്നു.യെശയ്യാ​വു 38:2, 3.

24, 25. (എ) ഹിസ്‌കീ​യാ​വി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ കരുണാ​പൂർവം ഉത്തരം നൽകു​ന്നത്‌ എങ്ങനെ? (ബി) യെശയ്യാ​വു 38:7, 8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം യഹോവ എന്ത്‌ അത്ഭുതം പ്രവർത്തി​ക്കു​ന്നു?

24 രാജകൊട്ടാരമുറ്റം വിടു​ന്ന​തി​നു മുമ്പു​തന്നെ, യഹോവ യെശയ്യാ​വി​നെ മറ്റൊരു സന്ദേശ​വു​മാ​യി രാജാ​വി​ന്റെ കിടക്ക​യ്‌ക്ക്‌ അരികി​ലേക്ക്‌ അയയ്‌ക്കു​ന്നു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരി​ക്കു​ന്നു. ഞാൻ നിന്റെ ആയുസ്സി​നോ​ടു പതിനഞ്ചു സംവത്സരം കൂട്ടും. ഞാൻ നിന്നെ​യും ഈ നഗര​ത്തെ​യും അശ്ശൂർരാ​ജാ​വി​ന്റെ കയ്യിൽനി​ന്നു വിടു​വി​ക്കും; ഈ നഗരത്തെ ഞാൻ കാത്തു​ര​ക്ഷി​ക്കും.” (യെശയ്യാ​വു 38:4-6; 2 രാജാ​ക്ക​ന്മാർ 20:4, 5) ഒരു അസാധാ​രണ അടയാളം നൽകി​ക്കൊണ്ട്‌ യഹോവ തന്റെ വാഗ്‌ദാ​നം സ്ഥിരീ​ക​രി​ക്കു​ന്നു: “ആഹാസി​ന്റെ ഘടികാ​ര​ത്തിൽ സൂര്യ​ഗതി അനുസ​രി​ച്ചു ഇറങ്ങി​പ്പോ​യി​രി​ക്കുന്ന നിഴലി​നെ ഞാൻ പത്തു പടി പിന്നോ​ക്കം തിരി​യു​മാ​റാ​ക്കും.”—യെശയ്യാ​വു 38:7, 8എ.

25 യഹൂദ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, രാജ​കൊ​ട്ടാ​ര​ത്തി​നു​ള്ളിൽ കൽനട​ക​ളും അതിന​ടു​ത്താ​യി ഒരു തൂണും ഉണ്ടായി​രു​ന്നു. സൂര്യ​കി​ര​ണങ്ങൾ ആ തൂണിൽ പതിക്കു​മ്പോൾ അതിന്റെ നിഴൽ നടകളിൽ വീഴു​മാ​യി​രു​ന്നു. അങ്ങനെ വീഴുന്ന നിഴലി​ന്റെ ദൈർഘ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സമയം കണക്കാ​ക്കാ​നാ​കു​മാ​യി​രു​ന്നു. ഇപ്പോൾ യഹോവ ഒരു അത്ഭുതം പ്രവർത്തി​ക്കും. സാധാ​ര​ണ​പോ​ലെ ആ നടയി​ലേക്കു നിഴൽ ഇറങ്ങു​മ്പോൾ, അതു പത്തു പടി തിരികെ വരാൻ അവൻ ഇടയാ​ക്കും. അത്തര​മൊ​രു കാര്യത്തെ കുറിച്ച്‌ ആരാണു കേട്ടി​ട്ടു​ള്ളത്‌? ബൈബിൾ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “അങ്ങനെ സൂര്യൻ ഘടികാ​ര​ത്തിൽ ഇറങ്ങി​പ്പോ​യി​രുന്ന പത്തു പടി തിരി​ഞ്ഞു​പോ​ന്നു.” (യെശയ്യാ​വു 38:8ബി) താമസി​യാ​തെ, ഹിസ്‌കീ​യാവ്‌ സുഖം പ്രാപി​ക്കു​ന്നു. ആ വാർത്ത ബാബി​ലോ​ണിൽ പോലും എത്തുന്നു. അതേക്കു​റി​ച്ചു കേൾക്കുന്ന ബാബി​ലോ​ണി​യൻ രാജാവ്‌ വസ്‌തു​തകൾ അറിയാൻ യെരൂ​ശ​ലേ​മി​ലേക്ക്‌ ദൂതന്മാ​രെ അയയ്‌ക്കു​ന്നു.

26. ഹിസ്‌കീ​യാ​വിന്‌ ആയുസ്സ്‌ നീട്ടി​ക്കൊ​ടു​ത്ത​തി​ന്റെ ഒരു ഫലം എന്ത്‌?

26 ഹിസ്‌കീയാവ്‌ യഹോ​വ​യു​ടെ അനുക​മ്പ​യാൽ അത്ഭുത​ക​ര​മാ​യി സുഖം പ്രാപിച്ച്‌ മൂന്നു വർഷത്തി​നു​ശേഷം, അവന്റെ മൂത്ത പുത്ര​നായ മനശ്ശെ ജനിക്കു​ന്നു. വളർന്നു​വ​രു​മ്പോൾ, മനശ്ശെ ദൈവം കാട്ടിയ അനുക​മ്പ​യോട്‌ വിലമ​തി​പ്പു കാണി​ക്കു​ന്നില്ല. വാസ്‌ത​വ​ത്തിൽ ദൈവം ആ അനുകമ്പ കാട്ടി​യ​തു​കൊ​ണ്ടാണ്‌ അവൻ ജനിച്ചതു പോലും! അതി​നോ​ടു വിലമ​തി​പ്പി​ല്ലാ​തെ, ജീവി​ത​ത്തിൽ ഏറിയ കാലവും അവൻ യഹോ​വ​യു​ടെ ദൃഷ്‌ടി​യിൽ ഒന്നി​നൊ​ന്നു നികൃ​ഷ്‌ട​മായ കാര്യങ്ങൾ ചെയ്‌തു​പോ​ന്നു.—2 ദിനവൃ​ത്താ​ന്തം 32:24; 33:1-6.

ഹിസ്‌കീ​യാ​വി​ന്റെ വിലയി​രു​ത്ത​ലിൽ വരുന്ന പിഴവ്‌

27. ഹിസ്‌കീ​യാവ്‌ ഏതെല്ലാം വിധങ്ങ​ളിൽ യഹോ​വ​യോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നു?

27 തന്റെ പൂർവ​പി​താ​വായ ദാവീ​ദി​നെ പോലെ, ഹിസ്‌കീ​യാവ്‌ വിശ്വാ​സ​മുള്ള ഒരു പുരു​ഷ​നാണ്‌. ദൈവ​വ​ച​നത്തെ അവൻ അമൂല്യ​മാ​യി കരുതു​ന്നു. സദൃശ​വാ​ക്യ​ങ്ങൾ 25:1 പറയു​ന്ന​പ്ര​കാ​രം, ബൈബി​ളിൽ സദൃശ​വാ​ക്യ​ങ്ങൾ 25 മുതൽ 29 വരെയുള്ള ഭാഗങ്ങൾ സമാഹ​രി​ക്കു​ന്ന​തി​നു ക്രമീ​ക​രണം ചെയ്‌തത്‌ അവനാണ്‌. 119-ാം സങ്കീർത്തനം രചിച്ച​തും അവനാ​ണെന്നു ചിലർ വിശ്വ​സി​ക്കു​ന്നു. സുഖം പ്രാപി​ച്ച​ശേഷം അവൻ രചിക്കുന്ന ഹൃദയ​സ്‌പർശി​യായ കൃതജ്ഞതാ ഗീതം ആഴമായ വികാ​രങ്ങൾ ഉള്ള ഒരു മനുഷ്യ​നാണ്‌ അവനെന്നു പ്രകട​മാ​ക്കു​ന്നു. യഹോ​വയെ അവന്റെ ആലയത്തിൽ “ജീവപ​ര്യ​ന്തം” സ്‌തു​തി​ക്കാൻ കഴിയു​ന്ന​താണ്‌ ജീവി​ത​ത്തി​ലെ അതി​പ്ര​ധാന സംഗതി​യെന്ന്‌ അവൻ നിഗമനം ചെയ്യുന്നു. (യെശയ്യാ​വു 38:9-20) നിർമ​ലാ​രാ​ധന സംബന്ധിച്ച്‌ നമു​ക്കെ​ല്ലാ​വർക്കും അതേ മനോ​ഭാ​വം ഉണ്ടായി​രി​ക്കട്ടെ!

28. അത്ഭുത​ക​ര​മാ​യി സുഖം പ്രാപിച്ച ശേഷം, വിലയി​രു​ത്ത​ലിൽ ഹിസ്‌കീ​യാവ്‌ എന്തു പിഴവു വരുത്തു​ന്നു?

28 വിശ്വസ്‌തനാണെങ്കിലും, മറ്റുള്ള​വരെ പോലെ ഹിസ്‌കീ​യാ​വും അപൂർണ​നാണ്‌. യഹോവ അവനെ സുഖ​പ്പെ​ടു​ത്തി കുറെ കാലത്തി​നു​ശേഷം, തന്റെ വിലയി​രു​ത്ത​ലിൽ അവൻ ഗുരു​ത​ര​മായ ഒരു പിഴവു വരുത്തു​ന്നു. യെശയ്യാവ്‌ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ആ കാലത്തു ബലദാന്റെ മകനായ മെരോ​ദക്‌-ബലദാൻ ബാബേൽരാ​ജാ​വു ഹിസ്‌കീ​യാ​വി​ന്നു രോഗം പിടി​ച്ചി​ട്ടു സുഖമാ​യി എന്നു കേട്ടതു​കൊ​ണ്ടു അവന്നു എഴുത്തും സമ്മാന​വും കൊടു​ത്ത​യച്ചു. ഹിസ്‌കീ​യാ​വു അവരെ​ക്കു​റി​ച്ചു സന്തോ​ഷി​ച്ചു തന്റെ ഭണ്ഡാര​ഗൃ​ഹ​വും പൊന്നും വെള്ളി​യും സുഗന്ധ​വർഗ്ഗ​വും പരിമ​ള​തൈ​ല​വും ആയുധ​ശാല ഒക്കെയും തന്റെ ഭണ്ഡാര​ത്തി​ലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാ​നി​യി​ലും തന്റെ ആധിപ​ത്യ​ത്തിൽ പെട്ട സകലത്തി​ലും ഹിസ്‌കീ​യാ​വു അവരെ കാണി​ക്കാത്ത ഒരു വസ്‌തു​വും ഇല്ലായി​രു​ന്നു.”—യെശയ്യാ​വു 39:1, 2. b

29. (എ) ബാബി​ലോ​ണിൽ നിന്നെ​ത്തിയ പ്രതി​നി​ധി​കളെ തന്റെ സമ്പത്തു കാണി​ക്കാൻ ഹിസ്‌കീ​യാ​വി​നെ പ്രേരി​പ്പിച്ച ഘടകം എന്തായി​രി​ക്കാം? (ബി) വിലയി​രു​ത്ത​ലിൽ ഹിസ്‌കീ​യാവ്‌ വരുത്തിയ പിഴവി​ന്റെ അനന്തര​ഫ​ലങ്ങൾ എന്തെല്ലാ​മാ​യി​രി​ക്കും?

29 അസീറിയയ്‌ക്ക്‌ യഹോ​വ​യു​ടെ ദൂതനിൽനിന്ന്‌ കനത്ത പരാജയം നേരി​ട്ടെ​ങ്കി​ലും, ആ രാജ്യം ബാബി​ലോൺ ഉൾപ്പെടെ പല രാഷ്‌ട്ര​ങ്ങൾക്കും ഇപ്പോ​ഴും ഒരു ഭീഷണി​യാണ്‌. ഭണ്ഡാര​ത്തി​ലുള്ള സകലവും കാണി​ച്ചു​കൊണ്ട്‌ ബാബി​ലോ​ണി​യൻ രാജാ​വിൽ മതിപ്പു​ള​വാ​ക്കാ​നും അങ്ങനെ ഭാവി​യിൽ ആ രാജ്യ​വു​മാ​യി സഖ്യത്തിൽ ഏർപ്പെ​ടാ​നും ഹിസ്‌കീ​യാവ്‌ ആഗ്രഹി​ച്ചി​രി​ക്കാം. എന്നിരു​ന്നാ​ലും, യഹൂദാ നിവാ​സി​കൾ അവരുടെ ശത്രു​ക്ക​ളു​മാ​യി ചങ്ങാത്തം കൂടാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല; അവർ തന്നിൽ ആശ്രയി​ക്കാ​നാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌! യെശയ്യാ പ്രവാ​ചകൻ മുഖാ​ന്തരം യഹോവ ഹിസ്‌കീ​യാ​വിന്‌ ഭാവി കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി കൊടു​ക്കു​ന്നു: “നിന്റെ രാജധാ​നി​യിൽ ഉള്ളതൊ​ക്കെ​യും നിന്റെ പിതാ​ക്ക​ന്മാർ ഇന്നുവരെ ശേഖരി​ച്ചു​വെ​ച്ചി​ട്ടു​ള്ള​തും ഒട്ടൊ​ഴി​യാ​തെ ബാബേ​ലി​ലേക്കു എടുത്തു കൊണ്ടു​പോ​കുന്ന കാലം വരുന്നു! നീ ജനിപ്പി​ച്ച​വ​രാ​യി നിന്നിൽനി​ന്നു​ത്ഭ​വി​ക്കുന്ന നിന്റെ പുത്ര​ന്മാ​രി​ലും ചിലരെ അവർ കൊണ്ടു​പോ​കും; അവർ ബാബേൽരാ​ജാ​വി​ന്റെ രാജധാ​നി​യിൽ ഷണ്ഡന്മാ​രാ​യി​രി​ക്കും.” (യെശയ്യാ​വു 39:3-7) അതേ, ഹിസ്‌കീ​യാവ്‌ ഏതു രാഷ്‌ട്ര​ത്തി​ന്റെ മതിപ്പ്‌ നേടാ​നാ​ണോ ആഗ്രഹി​ച്ചത്‌ ആ രാഷ്‌ട്രം​തന്നെ യെരൂ​ശ​ലേ​മി​ലെ നിക്ഷേ​പങ്ങൾ കൊള്ള​യ​ടി​ക്കു​ക​യും ആ നഗരത്തി​ലെ പൗരന്മാ​രെ അടിമ​ത്ത​ത്തി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്യും. ഹിസ്‌കീ​യാവ്‌ തന്റെ നിക്ഷേ​പങ്ങൾ ബാബി​ലോ​ണി​യരെ കാണി​ച്ചത്‌ അവരുടെ അത്യാ​ഗ്രഹം വർധി​ക്കാൻ മാത്ര​മാണ്‌ ഉതകു​ന്നത്‌.

30. ഹിസ്‌കീ​യാവ്‌ നല്ല മനോ​ഭാ​വം പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

30 ഈ സംഭവത്തെ പരാമർശി​ച്ചു​കൊണ്ട്‌ 2 ദിനവൃ​ത്താ​ന്തം 32:26 ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “തന്റെ ഗർവ്വ​ത്തെ​ക്കു​റി​ച്ചു യെഹി​സ്‌കീ​യാ​വും യെരൂ​ശ​ലേം​നി​വാ​സി​ക​ളും തങ്ങളെ​ത്തന്നെ താഴ്‌ത്തി; അതു​കൊ​ണ്ടു യഹോ​വ​യു​ടെ കോപം യെഹി​സ്‌കീ​യാ​വി​ന്റെ കാലത്തു അവരു​ടെ​മേൽ വന്നില്ല.”

31. ഹിസ്‌കീ​യാ​വി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം കാര്യ​ങ്ങ​ളു​ടെ പരിണതി എന്തായി​രു​ന്നു, അതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

31 അപൂർണനെങ്കിലും, ഹിസ്‌കീ​യാവ്‌ വിശ്വാ​സ​മു​ള്ളവൻ ആയിരു​ന്നു. തന്റെ ദൈവ​മായ യഹോവ ആർദ്ര വികാ​ര​ങ്ങ​ളുള്ള ഒരു യഥാർഥ വ്യക്തി​യാ​ണെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. സമ്മർദം നേരി​ട്ട​പ്പോൾ അവൻ യഹോ​വ​യോ​ടു മനമു​രു​കി പ്രാർഥി​ച്ചു, യഹോവ അവന്‌ ഉത്തരം നൽകു​ക​യും ചെയ്‌തു. ശിഷ്‌ട കാല​മൊ​ക്കെ​യും യഹോ​വ​യാം ദൈവം സമാധാ​നം നൽകി അവനെ അനു​ഗ്ര​ഹി​ച്ചു. അതിൽ ഹിസ്‌കീ​യാവ്‌ കൃതജ്ഞത ഉള്ളവനാ​യി​രു​ന്നു. (യെശയ്യാ​വു 39:8) ഇന്നു നമ്മെ സംബന്ധി​ച്ചും യഹോവ ഒരു യഥാർഥ വ്യക്തി ആയിരി​ക്കണം. പ്രശ്‌നങ്ങൾ ഉയർന്നു​വ​രു​മ്പോൾ ജ്ഞാനത്തി​നും പോം​വ​ഴി​ക്കു​മാ​യി നമുക്കും ഹിസ്‌കീ​യാ​വി​നെ പോലെ യഹോ​വ​യി​ലേക്കു നോക്കാം. കാരണം, അവൻ ‘ഭർത്സി​ക്കാ​തെ എല്ലാവർക്കും ഔദാ​ര്യ​മാ​യി കൊടു​ക്കുന്ന’ ദൈവ​മാണ്‌. (യാക്കോബ്‌ 1:5) നാം സഹിച്ചു​നിൽക്കു​ക​യും യഹോ​വ​യിൽ വിശ്വാ​സം പ്രകട​മാ​ക്കു​ക​യും ചെയ്യു​ന്ന​പക്ഷം, ഇപ്പോ​ഴും ഭാവി​യി​ലും അവൻ “തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കു​ന്നു” എന്നതു നമ്മുടെ കാര്യ​ത്തിൽ നിവൃ​ത്തി​യേ​റു​മെന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും.—എബ്രായർ 11:6.

[അടിക്കു​റി​പ്പു​കൾ]

a ഇന്നത്തെ കണക്കനു​സ​രിച്ച്‌, അതിന്‌ 40 കോടി​യി​ല​ധി​കം രൂപയു​ടെ മൂല്യം വരും.

b സൻഹേരീബ്‌ പരാജ​യ​പ്പെ​ട്ട​പ്പോൾ ചുറ്റു​മുള്ള രാഷ്‌ട്രങ്ങൾ സ്വർണ​വും വെള്ളി​യും മറ്റ്‌ അമൂല്യ വസ്‌തു​ക്ക​ളും സമ്മാന​ങ്ങ​ളാ​യി ഹിസ്‌കീ​യാ​വി​നു കൊണ്ടു​വന്ന്‌ കൊടു​ത്തു. അങ്ങനെ “യെഹി​സ്‌കീ​യാ​വി​ന്നു അനവധി ധനവും മാനവും ഉണ്ടായി” എന്നും “അവൻ അന്നുമു​തൽ സകലജാ​തി​ക​ളു​ടെ​യും ദൃഷ്ടി​യിൽ ഉന്നതനാ​യി​ത്തീർന്നു” എന്നും 2 ദിനവൃ​ത്താ​ന്തം 32:22, 23, 27-ൽ നാം വായി​ക്കു​ന്നു. അസീറി​യ​ക്കാർക്കു കപ്പം കൊടു​ത്ത​തി​ന്റെ ഫലമായി ശൂന്യ​മായ ഹിസ്‌കീ​യാ​വി​ന്റെ ഭണ്ഡാരം തനിക്കു കിട്ടിയ സമ്മാന​ങ്ങൾകൊണ്ട്‌ അവൻ നിറച്ചു.

[അധ്യയന ചോദ്യ​ങ്ങൾ]

[383-ാം പേജിലെ ചിത്രം]

അസീറിയ ആക്രമി​ക്കു​മ്പോൾ ഹിസ്‌കീ​യാ രാജാവ്‌ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു

[384-ാം പേജിലെ ചിത്രം]

[389-ാം പേജിലെ ചിത്രം]

യഹോവയുടെ ബുദ്ധി​യു​പ​ദേശം ആരായാൻ രാജാവ്‌ ദൂതന്മാ​രെ യെശയ്യാ​വി​ന്റെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു

[390-ാം പേജിലെ ചിത്രം]

അസീറിയയുടെ പരാജ​യ​ത്തി​ലൂ​ടെ യഹോ​വ​യു​ടെ നാമത്തി​നു മഹത്ത്വ​മു​ണ്ടാ​ക​ണമേ എന്ന്‌ ഹിസ്‌കീ​യാവ്‌ പ്രാർഥി​ക്കു​ന്നു

[393-ാം പേജിലെ ചിത്രം]

യഹോവയുടെ ദൂതൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു