വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജനതകൾക്കു നേരെയുള്ള യഹോവയുടെ ഉഗ്രകോപം

ജനതകൾക്കു നേരെയുള്ള യഹോവയുടെ ഉഗ്രകോപം

അധ്യായം ഇരുപ​ത്തേഴ്‌

ജനതകൾക്കു നേരെ​യുള്ള യഹോ​വ​യു​ടെ ഉഗ്ര​കോ​പം

യെശയ്യാവു 34:1-17

1, 2. (എ) യഹോ​വ​യു​ടെ പ്രതി​കാ​രം സംബന്ധിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും? (ബി) പ്രതി​കാ​രം നടത്തു​ക​വഴി ദൈവം എന്തു സാധി​ക്കു​ന്നു?

 യഹോവ തന്റെ വിശ്വസ്‌ത ദാസന്മാ​രോ​ടു മാത്രമല്ല, തന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ ശത്രു​ക്ക​ളോ​ടും ദീർഘക്ഷമ പ്രകട​മാ​ക്കു​ന്നു. (1 പത്രൊസ്‌ 3:19, 20; 2 പത്രൊസ്‌ 3:14) യഹോ​വ​യു​ടെ ശത്രുക്കൾ അവന്റെ ദീർഘ​ക്ഷ​മയെ വിലമ​തി​ച്ചെ​ന്നു​വ​രില്ല. നടപടി എടുക്കാ​നുള്ള അവന്റെ കഴിവി​ല്ലാ​യ്‌മ​യോ മനസ്സി​ല്ലാ​യ്‌മ​യോ ആയാണ്‌ അവർ അതിനെ വീക്ഷി​ക്കു​ന്നത്‌. എങ്കിലും, യെശയ്യാവ്‌ 34-ാം അധ്യായം പ്രകട​മാ​ക്കു​ന്നതു പോലെ, ഒടുവിൽ യഹോവ തന്റെ ശത്രു​ക്ക​ളോട്‌ കണക്കു ചോദി​ക്കു​ക​തന്നെ ചെയ്യും. (സെഫന്യാ​വു 3:8) തന്റെ ജനത്തെ എതിർക്കാൻ കുറെ കാലം ദൈവം ഏദോ​മി​നെ​യും മറ്റു രാഷ്‌ട്ര​ങ്ങ​ളെ​യും അനുവ​ദി​ച്ചു. എന്നാൽ തക്കസമ​യത്ത്‌ ദൈവം കണക്കു ചോദി​ക്കു​ക​തന്നെ ചെയ്‌തു. (ആവർത്ത​ന​പു​സ്‌തകം 32:35) സമാന​മാ​യി, തന്റെ പരമാ​ധി​കാ​രത്തെ വെല്ലു​വി​ളി​ക്കുന്ന ഇന്നത്തെ ദുഷ്‌ട ലോക​ത്തി​ലെ സകല ഘടകങ്ങ​ളു​ടെ മേലും യഹോവ തക്കസമ​യത്തു പ്രതി​കാ​രം നടത്തും.

2 യഹോവ പ്രതി​കാ​രം നടത്തു​ന്നതു മുഖ്യ​മാ​യും തന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ പ്രകട​ന​ത്തി​നും നാമത്തി​ന്റെ മഹത്ത്വീ​ക​ര​ണ​ത്തി​നു​മാണ്‌. (സങ്കീർത്തനം 83:13-18) ഈ പ്രതി​കാ​രം, അവന്റെ ദാസന്മാർ അവന്റെ യഥാർഥ പ്രതി​നി​ധി​കൾ ആണെന്നു സ്ഥാപി​ക്കു​ക​യും മോശ​മായ സാഹച​ര്യ​ങ്ങ​ളിൽനിന്ന്‌ അവരെ വിടു​വി​ക്കു​ക​യും ചെയ്യുന്നു. തന്നെയു​മല്ല, യഹോ​വ​യു​ടെ പ്രതി​കാ​രം എപ്പോ​ഴും പൂർണ​മാ​യി അവന്റെ നീതിക്കു നിരക്കു​ന്ന​താണ്‌.—സങ്കീർത്തനം 58:10, 11.

ജനതകളേ, ശ്രദ്ധി​പ്പിൻ

3. യഹോവ യെശയ്യാവ്‌ മുഖാ​ന്തരം ജനതകൾക്ക്‌ എന്തു ക്ഷണം വെച്ചു​നീ​ട്ടു​ന്നു?

3 ഏദോമിന്‌ എതി​രെ​യുള്ള പ്രതി​കാ​ര​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തി​നു മുമ്പായി, യഹോവ യെശയ്യാവ്‌ മുഖാ​ന്തരം സകല ജനതകൾക്കും ഒരു സുപ്ര​ധാന ക്ഷണം വെച്ചു​നീ​ട്ടു​ക​യാണ്‌: “ജാതി​കളേ, അടുത്തു​വന്നു കേൾപ്പിൻ; വംശങ്ങളേ, ശ്രദ്ധത​രു​വിൻ; ഭൂമി​യും അതിന്റെ നിറവും ഭൂതല​വും അതിൽ മുളെ​ക്കു​ന്ന​തൊ​ക്കെ​യും കേൾക്കട്ടെ.” (യെശയ്യാ​വു 34:1) ഭക്തികെട്ട ജനതകൾക്കെ​തി​രാ​യി പ്രവാ​ചകൻ ഇതി​നോ​ടകം പലവട്ടം സംസാ​രി​ച്ചു കഴിഞ്ഞി​രി​ക്കു​ന്നു. ഇപ്പോൾ അവർക്കെ​തി​രെ​യുള്ള ദിവ്യ അപലപ​ന​ങ്ങളെ അവൻ സംക്ഷേ​പി​ച്ചു പറയാൻ തുടങ്ങു​ക​യാണ്‌. ഈ മുന്നറി​യി​പ്പു​കൾക്കു നമ്മുടെ നാളിൽ എന്തെങ്കി​ലും പ്രത്യേക അർഥമു​ണ്ടോ?

4. യെശയ്യാ​വു 34:1-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, എന്തു ചെയ്യാൻ ജനതക​ളോട്‌ ആഹ്വാനം ചെയ്‌തി​രി​ക്കു​ന്നു? (ബി) ജനതക​ളു​ടെ മേലുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി അവൻ ക്രൂര​നായ ഒരു ദൈവ​മാ​ണെന്നു തെളി​യി​ക്കു​ന്നു​ണ്ടോ? (363-ാം പേജിലെ ചതുരം കാണുക.)

4 ഉണ്ട്‌. അഖിലാണ്ഡ പരമാ​ധി​കാ​രിക്ക്‌ ഈ ദുഷ്‌ട വ്യവസ്ഥി​തി​യി​ലെ എല്ലാ ഘടകങ്ങ​ളു​മാ​യി ഒരു സംവാ​ദ​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ലോക​വ്യാ​പ​ക​മാ​യി ഘോഷി​ക്കാൻ യഹോവ ഇടയാ​ക്കി​യി​രി​ക്കുന്ന ബൈബി​ള​ധി​ഷ്‌ഠിത സന്ദേശം കേൾക്കാൻ ‘വംശങ്ങ​ളോ’ടും “ഭൂമി”യോടും ആഹ്വാനം ചെയ്‌തി​രി​ക്കു​ന്നത്‌. മുഴു ഭൂമി​യും ഈ സന്ദേശം​കൊണ്ട്‌ നിറയു​മെന്ന്‌ യെശയ്യാവ്‌ പറയുന്നു. സങ്കീർത്തനം 24:1-ൽ കാണുന്ന അതേ ഭാഷാ​ശൈ​ലി​യാണ്‌ അവൻ ഇവിടെ ഉപയോ​ഗി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ ‘ഭൂമി​യു​ടെ അറ്റത്തോ​ളം’ സുവാർത്ത പ്രസം​ഗി​ക്കുന്ന ഇക്കാലത്ത്‌ പ്രസ്‌തുത പ്രവചനം നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 1:8) എന്നാൽ ജനതകൾ അതു ശ്രദ്ധി​ച്ചി​ട്ടില്ല. തങ്ങളുടെ ആസന്ന മരണത്തെ കുറി​ച്ചുള്ള മുന്നറി​യിപ്പ്‌ അവർ ഗൗരവ​മാ​യി എടുത്തി​ട്ടില്ല. എന്നാൽ അതു​കൊ​ണ്ടൊ​ന്നും തന്റെ വചനം നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ യഹോവ പിന്മാ​റു​ക​യില്ല.

5, 6. (എ) ദൈവം രാഷ്‌ട്ര​ങ്ങ​ളോട്‌ കണക്കു ചോദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) “അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകി​പ്പോ​കും” എന്നതു സത്യമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 ദൈവജനത്തിന്റെ ശോഭ​ന​മായ പ്രത്യാ​ശ​യിൽനി​ന്നു ഭിന്നമാ​യി, ഭക്തികെട്ട ജനതക​ളു​ടെ ഭാവി ഇരുള​ട​ഞ്ഞത്‌ ആയിരി​ക്കു​മെന്ന്‌ യെശയ്യാ​വി​ന്റെ പ്രവചനം പറയുന്നു. (യെശയ്യാ​വു 35:1-10) പ്രവാ​ചകൻ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “യഹോ​വെക്കു സകലജാ​തി​ക​ളോ​ടും കോപ​വും അവരുടെ സർവ്വ​സൈ​ന്യ​ത്തോ​ടും ക്രോ​ധ​വും ഉണ്ടു; അവൻ അവരെ ശപഥാർപ്പി​ത​മാ​യി കുലെക്കു ഏല്‌പി​ച്ചി​രി​ക്കു​ന്നു. അവരുടെ ഹതന്മാരെ എറിഞ്ഞു​ക​ള​യും; അവരുടെ ശവങ്ങളിൽനി​ന്നു നാററം പുറ​പ്പെ​ടും; അവരുടെ രക്തം കൊണ്ടു മലകൾ ഒഴുകി​പ്പോ​കും.”—യെശയ്യാ​വു 34:2, 3.

6 ഈ വാക്യ​ത്തിൽ രാഷ്‌ട്ര​ങ്ങ​ളു​ടെ രക്തപാ​ത​ക​ത്തി​ലേക്കു ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്ന​താ​യി ശ്രദ്ധി​ക്കുക. ഇന്ന്‌ രക്തപാ​ത​ക​ക്കു​റ്റം ഏറ്റവും പേറു​ന്നത്‌ ക്രൈ​സ്‌ത​വ​ലോക രാഷ്‌ട്ര​ങ്ങ​ളാണ്‌. രണ്ടു ലോക​യു​ദ്ധ​ങ്ങ​ളാ​ലും മറ്റു നിരവധി ചെറിയ യുദ്ധങ്ങ​ളാ​ലും അവ ഭൂമിയെ മനുഷ്യ​ര​ക്തം​കൊ​ണ്ടു കുതിർത്തി​രി​ക്കു​ന്നു. ഈ രക്തപാ​ത​ക​ത്തി​നെ​ല്ലാം കണക്കു ചോദി​ക്കാൻ ആരാണ്‌ അർഹനാ​യി​രി​ക്കു​ന്നത്‌? നമ്മുടെ മഹാ ജീവദാ​താ​വായ സ്രഷ്‌ടാ​വു​തന്നെ. (സങ്കീർത്തനം 36:9) “ജീവന്നു പകരം ജീവൻ കൊടു​ക്കേണം” എന്നു യഹോ​വ​യു​ടെ നിയമം​തന്നെ വ്യവസ്ഥ ചെയ്‌തി​രി​ക്കു​ന്നു. (പുറപ്പാ​ടു 21:23-25; ഉല്‌പത്തി 9:4-6) ഈ നിയമ​ത്തി​നു ചേർച്ച​യിൽ, രാഷ്‌ട്ര​ങ്ങ​ളു​ടെ രക്തമൊ​ഴു​കാൻ അഥവാ അവ സമ്പൂർണ​മാ​യി നശിക്കാൻ അവൻ ഇടയാ​ക്കും. ഹതന്മാരെ ആരും കുഴി​ച്ചി​ടു​ക​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ദുർഗന്ധം വായു​വിൽ നിറയും—തീർച്ച​യാ​യും അപമാ​ന​ക​ര​മായ ഒരു അന്ത്യമാ​യി​രി​ക്കും അത്‌! (യിരെ​മ്യാ​വു 25:33) അവയോ​ടു തിരികെ ചോദി​ക്കുന്ന രക്തം, പ്രതീ​കാ​ത്മക അർഥത്തിൽ മലകളെ ഒഴുക്കാൻ പോന്നത്ര ഉണ്ടായി​രി​ക്കും. (സെഫന്യാ​വു 1:17) ലോക​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ സൈന്യ​ങ്ങൾ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ, ബൈബിൾ പ്രവച​ന​ത്തിൽ ചില​പ്പോ​ഴൊ​ക്കെ മലകളാ​യി ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവയുടെ ഗവൺമെ​ന്റു​കൾ തകരും.—ദാനീ​യേൽ 2:35, 44, 45; വെളി​പ്പാ​ടു 17:9.

7. യെശയ്യാ​വു 34:4-ൽ പറയുന്ന ‘ആകാശം’ എന്താണ്‌, അവിടെ പരാമർശി​ക്കുന്ന ‘ആകാശ സൈന്യം’ എന്താണ്‌?

7 വ്യക്തമായ പ്രതീ​കാ​ത്മക ഭാഷയിൽ യെശയ്യാവ്‌ തുടർന്നു പറയുന്നു: “ആകാശ​ത്തി​ലെ സൈന്യ​മെ​ല്ലാം അലിഞ്ഞു​പോ​കും; [“ചീഞ്ഞഴു​കി​പ്പോ​കും,” “ഓശാന ബൈ.”] ആകാശ​വും ഒരു ചുരുൾപോ​ലെ ചുരു​ണ്ടു​പോ​കും; അതിലെ സൈന്യ​മൊ​ക്കെ​യും മുന്തി​രി​വ​ള്ളി​യു​ടെ ഇല വാടി പൊഴി​യു​ന്ന​തു​പോ​ലെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ കായ്‌ വാടി പൊഴി​യു​ന്ന​തു​പോ​ലെ​യും പൊഴി​ഞ്ഞു​പോ​കും.” (യെശയ്യാ​വു 34:4) “ആകാശ​ത്തി​ലെ സൈന്യ​മെ​ല്ലാം” എന്ന പ്രയോ​ഗം​കൊണ്ട്‌ അക്ഷരീ​യ​മായ നക്ഷത്ര​ങ്ങ​ളെ​യോ ഗ്രഹങ്ങ​ളെ​യോ അർഥമാ​ക്കു​ന്നില്ല. 5-ഉം 6-ഉം വാക്യങ്ങൾ, ആ ‘ആകാശ​ത്തിൽ’ ഒരു വധനിർവഹണ വാൾ രക്തം​കൊണ്ട്‌ നനഞ്ഞി​രി​ക്കു​ന്ന​താ​യി പറയുന്നു. അക്കാര​ണ​ത്താൽ, മനുഷ്യ​മ​ണ്ഡ​ല​ത്തി​ലുള്ള എന്തി​ന്റെ​യെ​ങ്കി​ലും ഒരു പ്രതീ​ക​മാ​യി​രി​ക്കണം ‘ആകാശ സൈന്യം’. (1 കൊരി​ന്ത്യർ 15:50) മനുഷ്യ ഗവൺമെ​ന്റു​കൾക്കുള്ള ഉന്നത അധികാ​ര​ത്തി​ന്റെ വീക്ഷണ​ത്തിൽ ഭൂമി​യാ​കുന്ന മാനവ സമൂഹ​ത്തി​ന്മേൽ ഭരണം നടത്തുന്ന ആകാശ​ങ്ങ​ളാ​യി അവയെ ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. (റോമർ 13:1-4) അതിനാൽ, യെശയ്യാ​വു 34:4-ൽ പറയുന്ന ‘ആകാശ സൈന്യം’ ഈ മനുഷ്യ ഗവൺമെ​ന്റു​ക​ളു​ടെ സംയുക്ത സൈന്യ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്നു എന്നു പറയാം.

8. പ്രതീ​കാ​ത്മക ആകാശങ്ങൾ ‘പുസ്‌ത​ക​ച്ചു​രുൾപോ​ലെ’ ആണെന്നു തെളി​യു​ന്നത്‌ എങ്ങനെ, അവയുടെ ‘സൈന്യ​ങ്ങൾ’ക്ക്‌ എന്തു സംഭവി​ക്കും?

8 ഈ ‘സൈന്യം’ ദ്രവി​ക്കുന്ന ഒന്നി​നെ​പോ​ലെ “ചീഞ്ഞഴു​കി​പ്പോ​കും.” (സങ്കീർത്തനം 102:26; യെശയ്യാ​വു 51:6) നഗ്നനേ​ത്ര​ങ്ങൾകൊ​ണ്ടു നോക്കി​യാൽ, നമുക്കു മേലെ​യുള്ള അക്ഷരീയ ആകാശം പ്രാചീന കാലത്തെ ഒരു പുസ്‌ത​ക​ച്ചു​രുൾ പോലെ വളഞ്ഞി​രി​ക്കു​ന്ന​താ​യി തോന്നും. പ്രസ്‌തുത ചുരു​ളി​ന്റെ ഉൾവശ​ത്താ​യി​രു​ന്നു സാധാ​ര​ണ​ഗ​തി​യിൽ എഴുത്ത്‌ ഉണ്ടായി​രു​ന്നത്‌. വിവരങ്ങൾ വായി​ച്ചു​ക​ഴി​യു​മ്പോൾ, അതു ചുരുട്ടി മാറ്റി​വെ​ക്കു​മാ​യി​രു​ന്നു. സമാന​മാ​യി, ‘ആകാശം ഒരു ചുരുൾപോ​ലെ ചുരു​ണ്ടു​പോ​കും’ അഥവാ മനുഷ്യ​ഗ​വൺമെ​ന്റു​കൾ അസ്‌തി​ത്വ​ത്തിൽനിന്ന്‌ ഇല്ലാതാ​കും. ചരി​ത്ര​ത്തി​ന്റെ അവസാന പേജിൽ എത്തു​മ്പോൾ, അതായത്‌ അർമ​ഗെ​ദോ​നിൽ ആയിരി​ക്കും അതു സംഭവി​ക്കുക. ഗംഭീ​ര​മെന്നു തോന്നി​ക്കുന്ന അവയുടെ ‘സൈന്യ​ങ്ങൾ’ മുന്തി​രി​വ​ള്ളി​യു​ടെ വാടിയ ഇല പോ​ലെ​യോ അത്തിവൃ​ക്ഷ​ത്തി​ന്റെ ‘വാടിയ’ കായ്‌ പോ​ലെ​യോ പൊഴി​ഞ്ഞു​പോ​കും. അവ മേലാൽ അസ്‌തി​ത്വ​ത്തിൽ ഉണ്ടായി​രി​ക്കു​ക​യില്ല.—വെളി​പ്പാ​ടു 6:12-14 താരത​മ്യം ചെയ്യുക.

ഒരു പ്രതി​കാര ദിവസം

9. (എ) ഏദോം എങ്ങനെ​യാണ്‌ ഉത്ഭവി​ച്ചത്‌, ഇസ്രാ​യേ​ലും ഏദോ​മും തമ്മിൽ എങ്ങനെ​യുള്ള ഒരു ബന്ധമാണ്‌ ഉണ്ടായി​രു​ന്നത്‌? (ബി) ഏദോ​മി​നെ കുറിച്ച്‌ യഹോവ എന്തു കൽപ്പി​ക്കു​ന്നു?

9 യെശയ്യാവിന്റെ നാളിലെ ഒരു ജനതയെ കുറിച്ച്‌ ഇപ്പോൾ പ്രവചനം എടുത്തു​പ​റ​യു​ന്നു. ഏദോ​മാണ്‌ ആ ജനത. അപ്പത്തി​നും പയറു​പാ​യ​സ​ത്തി​നു​മാ​യി തന്റെ ഇരട്ടസ​ഹോ​ദ​ര​നായ യാക്കോ​ബി​നു ജ്യേഷ്‌ഠാ​വ​കാ​ശം വിറ്റു​കളഞ്ഞ ഏശാവി​ന്റെ (ഏദോം) പിൻത​ല​മു​റ​ക്കാ​രാണ്‌ ഏദോ​മ്യർ. (ഉല്‌പത്തി 25:24-34) യാക്കോ​ബി​നു ജ്യേഷ്‌ഠാ​വ​കാ​ശം കൈമാ​റി​ക്ക​ഴി​ഞ്ഞ​പ്പോൾ ഏശാവിന്‌ അവനോ​ടു കടുത്ത വിദ്വേ​ഷം തോന്നി. ഏദോം ജനതയും ഇസ്രാ​യേൽ ജനതയും ഇരട്ട സഹോ​ദ​ര​ന്മാ​രു​ടെ പിൻത​ല​മു​റ​ക്കാർ ആയിരു​ന്നെ​ങ്കി​ലും അവർ പിൽക്കാ​ലത്തു ശത്രു​ക്ക​ളാ​യി​ത്തീർന്നു. ദൈവ​ജ​ന​ത്തോ​ടുള്ള വിദ്വേ​ഷം നിമിത്തം ഏദോം യഹോ​വ​യു​ടെ ക്രോ​ധ​ത്തി​നു പാത്ര​മാ​യി. ഏദോ​മി​നെ കുറിച്ച്‌ അവൻ ഇങ്ങനെ പറയുന്നു: “എന്റെ വാൾ സ്വർഗ്ഗ​ത്തിൽ ലഹരി​ച്ചി​രി​ക്കു​ന്നു; അതു എദോ​മി​ന്മേ​ലും എന്റെ ശപഥാർപ്പി​ത​ജാ​തി​യു​ടെ​മേ​ലും ന്യായ​വി​ധി​ക്കാ​യി ഇറങ്ങി​വ​രും. യഹോ​വ​യു​ടെ വാൾ രക്തം പുരണ്ടും കൊഴു​പ്പു പൊതി​ഞ്ഞും ഇരിക്കു​ന്നു; കുഞ്ഞാ​ടു​ക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും രക്തം കൊണ്ടും ആട്ടു​കൊ​റ​റ​ന്മാ​രു​ടെ മൂത്ര​പി​ണ്ഡ​ങ്ങ​ളു​ടെ കൊഴു​പ്പു​കൊ​ണ്ടും തന്നേ; യഹോ​വെക്കു ബൊ​സ്ര​യിൽ ഒരു യാഗവും എദോം ദേശത്തു ഒരു മഹാസം​ഹാ​ര​വും ഉണ്ടു.”—യെശയ്യാ​വു 34:5, 6.

10. (എ) യഹോവ “സ്വർഗ്ഗ​ത്തിൽ” വാളെ​ടു​ക്കു​മ്പോൾ ആരെയാണ്‌ അവൻ നശിപ്പി​ക്കു​ന്നത്‌? (ബി) ബാബി​ലോൺ യഹൂദയെ ആക്രമി​ക്കു​മ്പോൾ ഏദോം എങ്ങനെ​യുള്ള മനോ​ഭാ​വം പ്രകട​മാ​ക്കു​ന്നു?

10 ഏദോം ഉയർന്ന പർവത​പ്ര​ദേ​ശത്തെ ഒരു രാജ്യ​മാണ്‌. (യിരെ​മ്യാ​വു 49:16; ഓബദ്യാ​വു 8, 9, 19, 21) എന്നിരു​ന്നാ​ലും, യഹോവ തന്റെ ന്യായ​വി​ധി​യു​ടെ വാൾ “സ്വർഗ്ഗ​ത്തിൽ” പ്രയോ​ഗി​ച്ചു​കൊണ്ട്‌ ഏദോ​മി​ന്റെ ഭരണാ​ധി​കാ​രി​കളെ അവരുടെ ഉയർന്ന സ്ഥാനങ്ങ​ളിൽനി​ന്നു നീക്കം ചെയ്യു​മ്പോൾ സ്വാഭാ​വി​ക​മാ​യുള്ള പ്രതി​രോ​ധ​ങ്ങ​ളൊ​ന്നും അവർക്കു സഹായ​മാ​യി ഉതകു​ക​യില്ല. ഏദോ​മി​നു നല്ല സൈനിക ബലവു​മുണ്ട്‌. രാജ്യത്തെ സംരക്ഷി​ക്കാ​നാ​യി അതിന്റെ സായുധ പട്ടാള​ക്കാർ പർവത പ്രദേ​ശ​ത്തു​കൂ​ടി മാർച്ചു ചെയ്യാ​റുണ്ട്‌. എന്നാൽ ബാബി​ലോ​ണി​യൻ സൈന്യ​ങ്ങൾ യഹൂദയെ ആക്രമി​ക്കു​മ്പോൾ ശക്തമായ ഏദോം യാതൊ​രു സഹായ​വും നൽകു​ന്നില്ല. പകരം, യഹൂദാ​രാ​ജ്യ​ത്തി​ന്റെ വീഴ്‌ച​യിൽ അത്യധി​കം സന്തോ​ഷി​ക്കു​ക​യും അതിനെ പിടി​ച്ച​ട​ക്കി​യ​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാണ്‌ അതു ചെയ്യു​ന്നത്‌. (സങ്കീർത്തനം 137:7) ജീവര​ക്ഷാർഥം ഓടുന്ന യഹൂദാ നിവാ​സി​കളെ ഏദോ​മ്യർ പിടിച്ച്‌ ബാബി​ലോ​ണി​യ​രു​ടെ കയ്യിൽ ഏൽപ്പി​ക്കുക പോലും ചെയ്യുന്നു. (ഓബദ്യാ​വു 11-14) ഇസ്രാ​യേ​ല്യർ ഉപേക്ഷി​ച്ചു​പോയ സ്ഥലം കൈവ​ശ​മാ​ക്കാൻ ഏദോ​മ്യർ ശ്രമി​ക്കു​ക​യും യഹോ​വ​യ്‌ക്കെ​തി​രെ ഗർവോ​ടെ സംസാ​രി​ക്കു​ക​യും ചെയ്യുന്നു.—യെഹെ​സ്‌കേൽ 35:10-15.

11. ഏദോ​മ്യ​രു​ടെ ശത്രു​താ​പ​ര​മായ പെരു​മാ​റ്റ​ത്തിന്‌ യഹോവ അവരോട്‌ എങ്ങനെ പകരം ചെയ്യും?

11 ഏദോമ്യരുടെ ശത്രു​താ​പ​ര​മായ പെരു​മാ​റ്റ​ത്തി​നു നേരെ യഹോവ കണ്ണടയ്‌ക്കു​ക​യാ​ണോ? അല്ല. പകരം, അവൻ ഏദോ​മി​നെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അവയോ​ടു​കൂ​ടെ കാട്ടു​പോ​ത്തു​ക​ളും കാളക​ളോ​ടു​കൂ​ടെ മൂരി​ക​ളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടി​ക്കും; അവരുടെ നിലം കൊഴു​പ്പു​കൊ​ണ്ടു നിറഞ്ഞി​രി​ക്കും.” (യെശയ്യാ​വു 34:7) ഏദോ​മി​ലെ വലിയ​വ​രെ​യും ചെറി​യ​വ​രെ​യും പ്രതീ​കാ​ത്മക അർഥത്തിൽ കാട്ടു​പോ​ത്തു​ക​ളെ​ന്നും കാളക​ളെ​ന്നും കുഞ്ഞാ​ടു​ക​ളെ​ന്നും കോലാ​ടു​ക​ളെ​ന്നും യഹോവ വിളി​ക്കു​ന്നു. രക്തപാ​ത​ക​രു​ടെ ആ ദേശം യഹോ​വ​യു​ടെ വധനിർവഹണ ‘വാളിന്‌’ ഇരയാ​കു​ന്ന​വ​രു​ടെ രക്തത്തിൽ കുതി​രും.

12. (എ) ഏദോ​മി​നെ ശിക്ഷി​ക്കാൻ യഹോവ ആരെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? (ബി) ഏദോ​മി​നെ കുറിച്ച്‌ പ്രവാ​ച​ക​നായ ഓബദ്യാവ്‌ എന്തു മുൻകൂ​ട്ടി പറയുന്നു?

12 സീയോൻ എന്ന തന്റെ ഭൗമിക സംഘട​ന​യോ​ടു ദ്രോ​ഹ​പ​ര​മാ​യി പെരു​മാ​റു​ന്നതു നിമിത്തം ഏദോ​മി​നെ ശിക്ഷി​ക്കാൻ ദൈവം ഉദ്ദേശി​ക്കു​ന്നു. പ്രവചനം ഇങ്ങനെ പറയുന്നു: “അതു യഹോവ പ്രതി​കാ​രം നടത്തുന്ന ദിവസ​വും സീയോ​ന്റെ വ്യവഹാ​ര​ത്തിൽ പ്രതി​ഫലം കൊടു​ക്കുന്ന [“പകരം​വീ​ട്ടാ​നുള്ള,” “ഓശാന ബൈ.”] സംവത്സ​ര​വും ആകുന്നു.” (യെശയ്യാ​വു 34:8) പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെട്ട്‌ അധിക​കാ​ലം കഴിയു​ന്ന​തി​നു മുമ്പ്‌ യഹോവ, ബാബി​ലോ​ണി​യൻ രാജാ​വായ നെബൂ​ഖ​ദ്‌നേ​സ​റി​നെ ഉപയോ​ഗിച്ച്‌ ഏദോ​മ്യ​രു​ടെ മേൽ നീതി​നി​ഷ്‌ഠ​മായ പ്രതി​കാ​രം നടത്താൻ തുടങ്ങു​ന്നു. (യിരെ​മ്യാ​വു 25:15-17, 21) ബാബി​ലോ​ണി​യൻ സൈന്യ​ങ്ങൾ ഏദോ​മി​നെ​തി​രെ നീങ്ങു​മ്പോൾ ആരും അവരുടെ രക്ഷയ്‌ക്ക്‌ എത്തുന്നില്ല! അത്‌ ആ പർവത​ദേ​ശ​ത്തോ​ടു ‘പകരം​വീ​ട്ടാ​നുള്ള സംവത്സരം’ ആണ്‌. പ്രവാ​ച​ക​നായ ഓബദ്യാവ്‌ മുഖാ​ന്തരം യഹോവ ഇങ്ങനെ പറയുന്നു: “നിന്റെ സഹോ​ദ​ര​നായ യാക്കോ​ബി​നോ​ടു നീ ചെയ്‌ത സാഹസം​നി​മി​ത്തം ലജ്ജ നിന്നെ മൂടും; നീ സദാകാ​ല​ത്തേ​ക്കും ഛേദി​ക്ക​പ്പെ​ടും. . . . നീ ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ നിന്നോ​ടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങി​വ​രും.”—ഓബദ്യാ​വു 10, 15; യെഹെ​സ്‌കേൽ 25:12-14.

ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാവി ഇരുള​ട​ഞ്ഞത്‌

13. ഇക്കാലത്ത്‌ ഏതു സംഘട​ന​യാണ്‌ ഏദോ​മി​നെ പോലെ പ്രവർത്തി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

13 ഏദോമിനെ പോലെ പ്രവർത്തി​ക്കുന്ന ഒരു സംഘടന ആധുനിക കാലത്തുണ്ട്‌. ഏതാണത്‌? യഹോ​വ​യു​ടെ ദാസന്മാ​രെ ദുഷി​ക്കു​ന്ന​തി​ലും പീഡി​പ്പി​ക്കു​ന്ന​തി​ലും ആധുനി​ക​കാ​ലത്ത്‌ ആരാണു നേതൃ​ത്വ​മെ​ടു​ത്തി​ട്ടു​ള്ളത്‌? പുരോ​ഹി​ത​വർഗത്തെ ഉപയോ​ഗിച്ച്‌ ക്രൈ​സ്‌ത​വ​ലോ​ക​മല്ലേ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌? തീർച്ച​യാ​യും! ക്രൈ​സ്‌ത​വ​ലോ​കം ലോക​കാ​ര്യ​ങ്ങ​ളിൽ പർവത​സ​മാ​ന​മായ ഉയരത്തിൽ സ്വയം പ്രതി​ഷ്‌ഠി​ച്ചി​രി​ക്കു​ന്നു. ഇന്നത്തെ ലോക​വ്യ​വ​സ്ഥി​തി​യിൽ അത്‌ ഉന്നതമായ ഒരു സ്ഥാനം അവകാ​ശ​പ്പെ​ടു​ന്നു. ക്രൈ​സ്‌ത​വ​ലോക മതങ്ങളാണ്‌ മഹാബാ​ബി​ലോ​ണി​ന്റെ പ്രധാന ഭാഗം. തന്റെ ജനത്തോട്‌, തന്റെ സാക്ഷി​ക​ളോട്‌ ദ്രോ​ഹ​പ​ര​മാ​യി പെരു​മാ​റി​യതു നിമിത്തം ഈ ആധുനി​ക​കാല ഏദോ​മി​നോട്‌ ‘പകരം​വീ​ട്ടാ​നുള്ള ഒരു സംവത്സരം’ യഹോവ കൽപ്പി​ച്ചി​രി​ക്കു​ന്നു.

14, 15. (എ) ഏദോം ദേശത്തി​നും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും എന്തു സംഭവി​ക്കും? (ബി) കത്തുന്ന കീലി​നെ​യും സദാകാ​ലം ഉയർന്നു​കൊ​ണ്ടി​രി​ക്കുന്ന പുക​യെ​യും കുറി​ച്ചുള്ള പരാമർശങ്ങൾ എന്ത്‌ അർഥമാ​ക്കു​ന്നു, അവ എന്ത്‌ അർഥമാ​ക്കു​ന്നില്ല?

14 അതുകൊണ്ട്‌, യെശയ്യാ​വി​ന്റെ ഈ പ്രവച​ന​ത്തി​ന്റെ ശേഷി​ക്കുന്ന ഭാഗം നാം പരിചി​ന്തി​ക്കവെ, പുരാതന ഏദോ​മി​നെ കുറിച്ചു മാത്രമല്ല ക്രൈ​സ്‌ത​വ​ലോ​കത്തെ കുറിച്ചു കൂടി​യാ​ണു നാം പരിചി​ന്തി​ക്കു​ന്നത്‌: “അവിടത്തെ തോടു​കൾ കീലാ​യും മണ്ണു ഗന്ധകമാ​യും നിലം കത്തുന്ന കീലാ​യും ഭവിക്കും. രാവും പകലും അതു കെടു​ക​യില്ല; അതിന്റെ പുക സദാകാ​ലം പൊങ്ങി​ക്കൊ​ണ്ടി​രി​ക്കും.” (യെശയ്യാ​വു 34:9, 10എ) പൊടി ഗന്ധകമാ​യി മാറു​ക​യും താഴ്‌വ​രകൾ കീലു​കൊണ്ട്‌—വെള്ളം​കൊ​ണ്ടല്ല—നിറയു​ക​യും ചെയ്‌താ​ലെന്ന പോലെ ഏദോം ദേശം വരണ്ടതാ​യി​ത്തീ​രു​ന്നു. തുടർന്ന്‌, ആ വസ്‌തു​ക്കൾക്കു പെട്ടെന്നു കത്തുപി​ടി​ക്കു​ന്നു!—വെളി​പ്പാ​ടു 17:16 താരത​മ്യം ചെയ്യുക.

15 കീൽ, തീ, ഗന്ധകം എന്നിവയെ കുറി​ച്ചുള്ള പരാമർശം അഗ്നിന​രകം സ്ഥിതി ചെയ്യുന്നു എന്നതിന്റെ തെളി​വാ​യി ചിലർ വീക്ഷി​ച്ചി​രി​ക്കു​ന്നു. എന്നാൽ ഏതെങ്കി​ലു​മൊ​രു സാങ്കൽപ്പിക നരകത്തി​ലേക്ക്‌ എറിയ​പ്പെട്ട്‌ ഏദോം നിത്യ​മായ ദണ്ഡനം അനുഭ​വി​ക്കു​ന്നില്ല. പകരം, അതു നശിപ്പി​ക്ക​പ്പെ​ടു​ക​യാ​ണു ചെയ്യു​ന്നത്‌. അതായത്‌ തീയാ​ലും ഗന്ധകത്താ​ലും പൂർണ​മാ​യി ദഹിച്ചാ​ലെ​ന്ന​തു​പോ​ലെ, ലോക​രം​ഗ​ത്തു​നിന്ന്‌ അത്‌ അപ്രത്യ​ക്ഷ​മാ​കു​ന്നു. പ്രവചനം പ്രകട​മാ​ക്കു​ന്നതു പോലെ, ഏദോ​മി​നു ലഭിക്കു​ന്നത്‌ നിത്യ​ദ​ണ്ഡ​നമല്ല. മറിച്ച്‌ അതു ‘പാഴാ​യും ശൂന്യ​മാ​യും നാസ്‌തി’യായും മാറുന്നു. (യെശയ്യാ​വു 34:11, 12) പുക “സദാകാ​ലം” പൊങ്ങി​ക്കൊ​ണ്ടി​രി​ക്കും എന്ന പ്രയോ​ഗം അതാണു വ്യക്തമാ​ക്കു​ന്നത്‌. ഒരു വീടു കത്തിയ​മ​രു​മ്പോൾ, തീജ്വാ​ലകൾ അണഞ്ഞ​ശേ​ഷ​വും ചാരത്തിൽനി​ന്നു പുക ഉയർന്നു​കൊ​ണ്ടി​രി​ക്കും. ഒരു അഗ്നിബാധ ഉണ്ടായി എന്നതിന്റെ തെളി​വാ​യി​രി​ക്കും അത്‌. ഇന്നു ക്രിസ്‌ത്യാ​നി​കൾ ഏദോ​മി​ന്റെ നാശത്തിൽനിന്ന്‌ പലതും പഠിക്കു​ന്ന​തി​നാൽ, ഒരു അർഥത്തിൽ അതിന്റെ പുക ഇപ്പോ​ഴും ഉയർന്നു​കൊ​ണ്ടി​രി​ക്കു​ന്നു എന്നു പറയാം.

16, 17. ഏദോം എന്തായി​ത്തീ​രും, ആ അവസ്ഥയിൽ അത്‌ എത്രകാ​ലം തുടരും?

16 ഏദോമിനെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവചനം അവിടം​കൊണ്ട്‌ അവസാ​നി​ക്കു​ന്നില്ല. ഏദോ​മിൽ ഇനി മനുഷ്യർക്കു പകരം മൃഗങ്ങൾ വസിക്കു​മെന്നു പ്രവചനം പറയുന്നു. വരാനി​രി​ക്കുന്ന ശൂന്യ​മാ​ക്ക​ലി​നെ​യാണ്‌ അത്‌ സൂചി​പ്പി​ക്കു​ന്നത്‌. “തലമു​റ​ത​ല​മു​റ​യാ​യി അതു ശൂന്യ​മാ​യ്‌ക്കി​ട​ക്കും; ഒരുത്ത​നും ഒരുനാ​ളും അതിൽകൂ​ടി കടന്നു പോക​യു​മില്ല. വേഴാ​മ്പ​ലും മുള്ളൻപ​ന്നി​യും അതിനെ കൈവ​ശ​മാ​ക്കും; മൂങ്ങയും മലങ്കാ​ക്ക​യും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്റെ നൂലും ശൂന്യ​ത്തി​ന്റെ തൂക്കു​ക​ട്ടി​യും പിടി​ക്കും. അതിലെ കുലീ​ന​ന്മാർ ആരും രാജത്വം ഘോഷി​ക്ക​യില്ല; അതിലെ പ്രഭു​ക്ക​ന്മാർ എല്ലാവ​രും നാസ്‌തി​യാ​യ്‌പോ​കും. അതിന്റെ അരമന​ക​ളിൽ മുള്ളും അതിന്റെ കോട്ട​ക​ളിൽ തൂവയും ഞെരി​ഞ്ഞി​ലും മുളെ​ക്കും; അതു കുറു​ക്ക​ന്മാർക്കു പാർപ്പി​ട​വും ഒട്ടകപ്പ​ക്ഷി​കൾക്കു താവള​വും ആകും. മരുമൃ​ഗ​ങ്ങ​ളും ചെന്നാ​യ്‌ക്ക​ളും തമ്മിൽ എതിർപ്പെ​ടും; വനഭൂതം വനഭൂ​തത്തെ വിളി​ക്കും; അവിടെ വേതാളം കിടക്കു​ക​യും വിശ്രാ​മം പ്രാപി​ക്ക​യും ചെയ്യും. അവിടെ അസ്‌ത്ര​നാ​ഗം കൂടു​ണ്ടാ​ക്കി മുട്ടയി​ട്ടു പൊരു​ന്നി കുഞ്ഞു​ങ്ങളെ തന്റെ നിഴലിൻ കീഴെ ചേർത്തു​കൊ​ള്ളും; അവിടെ പരുന്തു അതതിന്റെ ഇണയോ​ടു കൂടും.”—യെശയ്യാ​വു 34:10ബി-15. a

17 അതേ, ഏദോം ആൾപ്പാർപ്പി​ല്ലാത്ത ഒരു ദേശമാ​യി മാറും. അതു കാട്ടു​മൃ​ഗ​ങ്ങ​ളും പക്ഷിക​ളും പാമ്പു​ക​ളും മാത്ര​മുള്ള ഒരു പാഴ്‌നി​ല​മാ​യി​ത്തീ​രും. ആ ദേശത്തി​ന്റെ ശൂന്യാ​വസ്ഥ 10-ാം വാക്യം പറയു​ന്ന​തു​പോ​ലെ, “തലമു​റ​ത​ല​മു​റ​യാ​യി” തുടരും. അതു പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യില്ല.—ഓബദ്യാ​വു 18.

യഹോ​വ​യു​ടെ വചനം സുനി​ശ്ചി​ത​മാ​യും നിറ​വേ​റും

18, 19. എന്താണ്‌ ‘യഹോ​വ​യു​ടെ പുസ്‌തകം,’ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നാ​യി ആ “പുസ്‌തക”ത്തിൽ എന്തു കരുതി​വെ​ച്ചി​രി​ക്കു​ന്നു?

18 ആധുനികകാല ഏദോ​മായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഭാവി എത്ര ഇരുള​ട​ഞ്ഞ​താ​യി​രി​ക്കും എന്ന്‌ ഈ സംഭവം വ്യക്തമാ​ക്കു​ന്നു. യഹോ​വ​യാം ദൈവ​ത്തി​ന്റെ സാക്ഷി​കളെ ഭയങ്കര​മാ​യി പീഡി​പ്പി​ച്ചു​കൊണ്ട്‌ അവന്റെ കടുത്ത ശത്രു​വാ​ണെന്ന്‌ അതു സ്വയം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. യഹോവ തന്റെ വചനം നിവർത്തി​ക്കു​മെ​ന്ന​തി​നു യാതൊ​രു സംശയ​വും വേണ്ട. പ്രസ്‌തുത പ്രവച​നത്തെ അതിന്റെ നിവൃ​ത്തി​യു​മാ​യി താരത​മ്യം ചെയ്യുന്ന ഒരു വ്യക്തിക്ക്‌ ഏദോ​മി​ന്റെ കാര്യ​ത്തി​ലെന്ന പോലെ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും സമ്പൂർണ നാശം സംഭവി​ക്കു​മെ​ന്നതു കാണാ​നാ​കും. ശൂന്യ​മായ ഏദോ​മിൽ പാർക്കുന്ന ഓരോ ജീവി​ക്കും ‘അതതിന്റെ ഇണ’ ഉണ്ടായി​രി​ക്കു​ന്നതു പോലെ അത്ര ഉറപ്പാ​ണത്‌. ഭാവി​യിൽ ബൈബിൾ പ്രവച​ന​ങ്ങളെ കുറിച്ചു പഠിക്കു​ന്ന​വ​രോ​ടാ​യി യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ പുസ്‌ത​ക​ത്തിൽ അന്വേ​ഷി​ച്ചു വായി​ച്ചു​നോ​ക്കു​വിൻ; അവയിൽ ഒന്നും കാണാ​തി​രി​ക്ക​യില്ല; ഒന്നിന്നും ഇണ ഇല്ലാതി​രി​ക്ക​യു​മില്ല; അവന്റെ വായല്ലോ കല്‌പി​ച്ചതു; അവന്റെ ആത്മാവ​ത്രേ അവയെ കൂട്ടി​വ​രു​ത്തി​യതു. അവൻ അവെക്കാ​യി ചീട്ടിട്ടു, അവന്റെ കൈ അതിനെ അവെക്കു ചരടു​കൊ​ണ്ടു വിഭാ​ഗി​ച്ചു​കൊ​ടു​ത്തു; അവ സദാകാ​ല​ത്തേ​ക്കും അതിനെ കൈവ​ശ​മാ​ക്കി തലമു​റ​ത​ല​മു​റ​യാ​യി അതിൽ പാർക്കും.”യെശയ്യാ​വു 34:16, 17.

19 ക്രൈസ്‌തവലോകത്തിന്റെ ആസന്ന നാശത്തെ കുറിച്ച്‌ “യഹോ​വ​യു​ടെ പുസ്‌ത​ക​ത്തിൽ” മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. തന്റെ ബദ്ധ​വൈ​രി​ക​ളും തന്റെ ജനത്തെ നിർദയം ദ്രോ​ഹി​ക്കു​ന്ന​വ​രു​മായ ആളുക​ളോട്‌ യഹോവ തീർക്കാ​നി​രി​ക്കുന്ന കണക്കു​കളെ കുറി​ച്ചുള്ള വിശദാം​ശങ്ങൾ ആ “പുസ്‌തക”ത്തിൽ കാണാം. പുരാതന ഏദോ​മി​നെ കുറിച്ച്‌ എഴുതി​യി​രുന്ന വിവരങ്ങൾ നിവൃ​ത്തി​യേറി. ആധുനിക കാലത്ത്‌ ഏദോ​മി​ന്റെ സമാന്തര ഘടകമായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ കാര്യ​ത്തി​ലും പ്രസ്‌തുത പ്രവചനം നിവൃ​ത്തി​യേ​റു​മെന്ന നമ്മുടെ വിശ്വാ​സത്തെ അതു ബലപ്പെ​ടു​ത്തു​ന്നു. യഹോ​വ​യു​ടെ നടപടി​ക്ര​മ​മാ​കുന്ന ‘ചരട്‌’ അഥവാ അളവു​നൂൽ, ആത്മീയ​മാ​യി മരിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ സംഘടന ഒരു പാഴ്‌നി​ല​മാ​യി​ത്തീ​രും എന്ന ഉറപ്പ്‌ നൽകുന്നു.

20. പുരാതന ഏദോ​മി​നെ പോലെ, ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ എന്ത്‌ സംഭവി​ക്കും?

20 തന്റെ രാഷ്‌ട്രീയ സ്‌നേ​ഹി​തരെ പ്രീണി​പ്പി​ക്കാൻ ക്രൈ​സ്‌ത​വ​ലോ​കം ആവുന്ന​തെ​ല്ലാം ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും, അതു​കൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വും ഇല്ല! വെളി​പ്പാ​ടു 17-ഉം 18-ഉം അധ്യാ​യങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌, ക്രൈ​സ്‌ത​വ​ലോ​കം ഉൾപ്പെടെ മഹാബാ​ബി​ലോ​ണിന്‌ എതിരെ പ്രവർത്തി​ക്കാൻ സർവശ​ക്ത​നായ യഹോ​വ​യാം ദൈവം അവയുടെ ഹൃദയ​ങ്ങ​ളിൽ തോന്നി​പ്പി​ക്കും. ആ നടപടി​യു​ടെ ഫലമായി ഭൂമി​യിൽനിന്ന്‌ വ്യാജ​ക്രി​സ്‌ത്യാ​നി​ത്വം പാടേ തുടച്ചു നീക്ക​പ്പെ​ടും. യെശയ്യാവ്‌ 34-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കു​ന്നതു പോലുള്ള ശോച​നീ​യ​മായ അവസ്ഥയാണ്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു വരാൻ പോകു​ന്നത്‌. ‘സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ നടക്കു​മ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ പോലും അത്‌ ഉണ്ടായി​രി​ക്കു​ക​യില്ല! (വെളി​പ്പാ​ടു 16:14) പുരാതന ഏദോ​മി​നെ പോലെ, ക്രൈ​സ്‌ത​വ​ലോ​കം “സദാകാല”ത്തേക്കു​മാ​യി ഭൂമി​യിൽനി​ന്നു നീക്കം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a മലാഖിയുടെ കാലമാ​യ​പ്പോ​ഴേ​ക്കും ആ പ്രവച​ന​ത്തി​നു നിവൃ​ത്തി​യു​ണ്ടാ​യി. (മലാഖി 1:3) ശൂന്യ​മാ​യി കിടന്നി​രുന്ന തങ്ങളുടെ ദേശം വീണ്ടും കൈവ​ശ​മാ​ക്കാൻ ഏദോ​മ്യർ ആശിച്ച​താ​യി മലാഖി റിപ്പോർട്ടു ചെയ്യുന്നു. (മലാഖി 1:4) എന്നാൽ, അതു യഹോ​വ​യു​ടെ ഹിതമ​ല്ലാ​യി​രു​ന്നു. പിന്നീട്‌, നാബാ​ത്തേയർ എന്ന മറ്റൊരു ജനതയാണ്‌ ഏദോം ദേശം കൈവ​ശ​മാ​ക്കി​യത്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[363-ാം പേജിലെ ചതുരം]

കോപിക്കുന്ന ഒരു ദൈവ​മോ?

എബ്രായ തിരു​വെ​ഴു​ത്തു​കൾ വായി​ച്ചി​ട്ടുള്ള പലരും യഹോവ ക്രൂര​നും കോപാ​കു​ല​നു​മായ ഒരു ദൈവ​മാ​ണെന്ന്‌ നിഗമനം ചെയ്‌തി​രി​ക്കു​ന്നു. അതിന്‌ ഉദാഹ​ര​ണ​മാ​യി യെശയ്യാ​വു 34:2-7-ൽ കാണ​പ്പെ​ടു​ന്നതു പോ​ലെ​യുള്ള പ്രയോ​ഗ​ങ്ങ​ളാണ്‌ അവർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌. അവർ പറയു​ന്നത്‌ ശരിയാ​ണോ?

അല്ല. ദൈവം ചില​പ്പോ​ഴൊ​ക്കെ കോപം പ്രകടി​പ്പി​ക്കാ​റു​ണ്ടെ​ന്നു​ള്ളതു ശരിതന്നെ. എന്നാൽ അത്തരം കോപം എപ്പോ​ഴും നീതി​നി​ഷ്‌ഠ​മാണ്‌. അത്‌ തത്ത്വങ്ങ​ളെ​യാണ്‌ ആശ്രയി​ച്ചി​രി​ക്കു​ന്നത്‌, അനിയ​ന്ത്രിത വികാ​രത്തെ അല്ല. മാത്രമല്ല, അനന്യ ഭക്തി സ്വീക​രി​ക്കാ​നുള്ള സ്രഷ്‌ടാ​വി​ന്റെ അവകാ​ശ​വും സത്യം ഉയർത്തി​പ്പി​ടി​ക്കു​ന്ന​തിൽ അവൻ കാണി​ക്കുന്ന താത്‌പ​ര്യ​വു​മാണ്‌ അവന്റെ കോപ​ത്തി​ന്റെ അടിസ്ഥാ​ന​മാ​യി വർത്തി​ക്കു​ന്നത്‌. നീതി​യോ​ടും നീതി പ്രവർത്തി​ക്കു​ന്ന​വ​രോ​ടു​മുള്ള സ്‌നേ​ഹ​മാണ്‌ ദൈവ​ത്തി​ന്റെ കോപത്തെ ഭരിക്കു​ന്നത്‌. ഒരു പ്രശ്‌ന​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ വശങ്ങളും യഹോവ കാണു​ന്നു​വെന്നു മാത്രമല്ല, ഒരു സാഹച​ര്യം സംബന്ധിച്ച്‌ സമ്പൂർണ​വും അപരി​മി​ത​വു​മായ അറിവും അവനുണ്ട്‌. (എബ്രായർ 4:13) അവൻ മനുഷ്യ​ഹൃ​ദ​യങ്ങൾ അറിയു​ന്നു; ഒരാൾ ഒരു പാപം ചെയ്യു​ന്നത്‌ അറിവി​ല്ലായ്‌മ കൊണ്ടാ​ണോ, ശ്രദ്ധയി​ല്ലായ്‌മ കൊണ്ടാ​ണോ, അതോ മനഃപൂർവ​മാ​ണോ എന്ന്‌ അവൻ ശ്രദ്ധി​ക്കു​ന്നു; അവൻ മുഖപ​ക്ഷ​മി​ല്ലാ​തെ​യാ​ണു പെരു​മാ​റു​ന്നത്‌.—ആവർത്ത​ന​പു​സ്‌തകം 10:17, 18; 1 ശമൂവേൽ 16:7; പ്രവൃ​ത്തി​കൾ 10:34, 35.

എന്നിരുന്നാലും, യഹോ​വ​യാം ദൈവം “ദീർഘ​ക്ഷ​മ​യും മഹാദ​യ​യും” ഉള്ളവനാണ്‌. (പുറപ്പാ​ടു 34:6) അവനെ ഭയപ്പെട്ട്‌ നീതി പ്രവർത്തി​ക്കു​ന്ന​വർക്കു കരുണ ലഭിക്കു​ന്നു. കാരണം, മനുഷ്യ​ന്റെ പാരമ്പ​ര്യ​സി​ദ്ധ​മായ അപൂർണത കണക്കി​ലെ​ടുത്ത്‌ യഹോവ അവനോ​ടു കരുണ കാണി​ക്കു​ന്നു. ഇന്ന്‌ അവൻ ഇതു ചെയ്യു​ന്നത്‌ യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌. (സങ്കീർത്തനം 103:13, 14) തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച്‌ അനുത​പി​ക്കു​ക​യും യഹോ​വയെ യഥാർഥ​മാ​യി സേവി​ക്കു​ക​യും ചെയ്യു​ന്ന​വ​രിൽനിന്ന്‌ തക്കസമ​യത്ത്‌ അവൻ തന്റെ കോപം നീക്കുന്നു. (യെശയ്യാ​വു 12:1) അടിസ്ഥാ​ന​പ​ര​മാ​യി പറഞ്ഞാൽ, യഹോവ കോപാ​കു​ല​നായ ദൈവമല്ല, പിന്നെ​യോ സന്തുഷ്‌ട​നാണ്‌; സമീപി​ക്കാൻ കഴിയാ​ത്ത​വനല്ല, മറിച്ച്‌ ആകർഷ​ണീ​യ​നാണ്‌; അവൻ സമാധാന സ്‌നേ​ഹി​യും തന്നെ ഉചിത​മാ​യി സമീപി​ക്കു​ന്ന​വ​രോട്‌ ശാന്തമാ​യി ഇടപെ​ടു​ന്ന​വ​നും ആണ്‌. (1 തിമൊ​ഥെ​യൊസ്‌ 1:11, NW) മതപര​മായ ചിത്ര​ങ്ങ​ളിൽ കാണി​ച്ചി​രി​ക്കുന്ന പുറജാ​തീയ ദൈവ​ങ്ങ​ളു​ടെ നിർദ​യ​വും ക്രൂര​വു​മായ സ്വഭാവ വിശേ​ഷ​ങ്ങ​ളിൽനി​ന്നു തികച്ചും ഭിന്നമാണ്‌ ഇത്‌.

[362-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മഹാസമുദ്രം

ദമസ്‌കൊസ്‌

സീദോൻ

സോർ

ഇസ്രായേൽ

ദാൻ

ഗലീലാ​ക്ക​ടൽ

യോർദാൻ നദി

മെഗി​ദോ

ഗിലെ​യാ​ദി​ലെ രാമോത്ത്‌

ശമര്യ

ഫെലിസ്‌ത്യ

യഹൂദ

യെരൂ​ശ​ലേം

ലിബ്‌ന

ലാഖീശ്‌

ബേർ-ശേബ

കാദേ​ശ്‌ബർന്ന

ഉപ്പുകടൽ

അമ്മോൻ

രബ്ബ

മോവാബ്‌

കീർഹ​രേ​ശെത്ത്‌

ഏദോം

ബൊസ്ര

തേമാൻ

[359-ാം പേജിലെ ചിത്രങ്ങൾ]

ക്രൈസ്‌തവലോകം ഭൂമിയെ മനുഷ്യ​ര​ക്ത​ത്തിൽ കുതിർത്തി​രി​ക്കു​ന്നു

[360-ാം പേജിലെ ചിത്രം]

‘ആകാശം ഒരു ചുരുൾപോ​ലെ ചുരു​ണ്ടു​പോ​കും’