വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതികൂല സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കുക

പ്രതികൂല സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കുക

അധ്യായം ഒമ്പത്‌

പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽ യഹോ​വ​യിൽ ആശ്രയി​ക്കു​ക

യെശയ്യാവു 7:1-8:18

1. യെശയ്യാ​വു 7-ഉം 8-ഉം അധ്യാ​യങ്ങൾ പരി​ശോ​ധി​ക്കു​ക​വഴി ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ പ്രയോ​ജനം നേടാ​നാ​കും?

 യെശയ്യാ​വു 7-ഉം 8-ഉം അധ്യാ​യങ്ങൾ, ഒരേ സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രിച്ച രണ്ടു വ്യക്തി​ക​ളു​ടെ വിപരീത പ്രതി​ക​ര​ണങ്ങൾ എടുത്തു​കാ​ട്ടു​ന്നു. യെശയ്യാ​വും ആഹാസും യഹോ​വ​യു​ടെ സമർപ്പിത ജനതയി​ലെ അംഗങ്ങൾ ആയിരു​ന്നു; ഇരുവർക്കും ദൈവദത്ത നിയമ​ന​ങ്ങ​ളും ഉണ്ടായി​രു​ന്നു—ഒരുവൻ ഒരു പ്രവാ​ചകൻ, മറ്റവൻ യഹൂദ​യു​ടെ രാജാവ്‌. രണ്ടു പേർക്കും ഒരേ അപകട​ഭീ​ഷണി നേരിട്ടു—ശക്തമായ ശത്രു​സൈ​ന്യ​ങ്ങൾ യഹൂദ​യു​ടെ​മേൽ നടത്തിയ ആക്രമണം. യെശയ്യാവ്‌ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ശത്രു​ക്ക​ളു​ടെ ഭീഷണി​യെ നേരിട്ടു. ആഹാസ്‌ ആകട്ടെ ശത്രുക്കൾ ആക്രമി​ച്ച​പ്പോൾ ഭയന്നു​പോ​യി. ഇവർ ഇങ്ങനെ വിപരീ​ത​മാ​യി പ്രതി​ക​രി​ക്കാൻ കാരണ​മെ​ന്താണ്‌? യെശയ്യാ​വു 7-ഉം 8-ഉം അധ്യാ​യങ്ങൾ ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്നു. യെശയ്യാ​വി​നെ​യും ആഹാസി​നെ​യും പോലെ ഇന്നു ക്രിസ്‌ത്യാ​നി​ക​ളും വിദ്വേ​ഷം നിറഞ്ഞ ഒരു ചുറ്റു​പാ​ടിൽ ജീവി​ക്കു​ന്ന​തി​നാൽ, ഈ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ തങ്ങൾക്കാ​യി എന്തെല്ലാം പാഠങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു എന്നറി​യാൻ അവ പരി​ശോ​ധി​ക്കു​ന്നതു നന്നായി​രി​ക്കും.

ഒരു തീരു​മാ​നത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു

2, 3. തന്റെ പ്രാരംഭ വാക്കു​ക​ളിൽ യെശയ്യാവ്‌ എന്തു സംക്ഷിപ്‌ത വിവരണം നൽകുന്നു?

2 ചിത്രരചന തുടങ്ങുന്ന ഒരു കലാകാ​രൻ ചിത്ര​ത്തി​ന്റെ ആകമാന രൂപം നൽകുന്ന ഏതാനും വരകൾ കോറി​ക്കൊ​ണ്ടാണ്‌ തന്റെ വേല ആരംഭി​ക്കു​ന്നത്‌. അതു​പോ​ലെ, താൻ തുടർന്നു വിവരി​ക്കുന്ന മുഴു സംഭവ​ങ്ങ​ളു​ടെ​യും തുടക്ക​വും ഒടുക്ക​വും വ്യക്തമാ​ക്കുന്ന ഏതാനും ചില സംക്ഷിപ്‌ത പ്രഖ്യാ​പ​ന​ങ്ങ​ളോ​ടെ​യാണ്‌ യെശയ്യാവ്‌ തന്റെ വിവരണം തുടങ്ങു​ന്നത്‌: “ഉസ്സീയാ​വി​ന്റെ മകനായ യോഥാ​മി​ന്റെ മകനായി യെഹൂ​ദാ​രാ​ജാ​വായ ആഹാസി​ന്റെ കാലത്തു അരാമ്യ​രാ​ജാ​വായ രെസീ​നും രെമല്യാ​വി​ന്റെ മകനായി യിസ്രാ​യേൽരാ​ജാ​വായ പേക്കഹും യെരൂ​ശ​ലേ​മി​ന്റെ നേരെ യുദ്ധം​ചെ​യ്‌വാൻ പുറ​പ്പെ​ട്ടു​വന്നു; അതിനെ പിടി​പ്പാൻ അവർക്കു കഴിഞ്ഞി​ല്ല​താ​നും.”—യെശയ്യാ​വു 7:1.

3 ഇപ്പോൾ കാലഘട്ടം പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടാണ്‌. യോഥാ​മി​ന്റെ കാല​ശേഷം യഹൂദ​യിൽ രാജാ​വാ​യി ഭരണം നടത്തു​ന്നത്‌ അവന്റെ പുത്ര​നായ ആഹാസാണ്‌. അരാം (സിറിയ) രാജാ​വായ രെസീ​ന്റെ​യും വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​ന്റെ രാജാ​വായ പേക്കഹി​ന്റെ​യും സൈന്യ​ങ്ങൾ യഹൂദ​യു​ടെ​മേൽ വളരെ ശക്തമായ ആക്രമണം നടത്തുന്നു. പിന്നീട്‌ അവർ യെരൂ​ശ​ലേ​മി​നെ പോലും ഉപരോ​ധി​ക്കാൻ ശ്രമി​ക്കു​മെ​ങ്കി​ലും അതിൽ വിജയി​ക്കു​ക​യില്ല. (2 രാജാ​ക്ക​ന്മാർ 16:5, 6; 2 ദിനവൃ​ത്താ​ന്തം 28:5-8) എന്തു​കൊണ്ട്‌? അതു നാം പിന്നീടു പഠിക്കു​ന്ന​താ​യി​രി​ക്കും.

4. ആഹാസും അവന്റെ ജനവും ഭയന്നു​വി​റ​യ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യുദ്ധത്തിന്റെ തുടക്ക​ത്തിൽ, “അരാം എഫ്രയീ​മി​നോ​ടു യോജി​ച്ചി​രി​ക്കു​ന്നു എന്നു ദാവീ​ദ്‌ഗൃ​ഹ​ത്തി​ന്നു അറിവു​കി​ട്ടി​യ​പ്പോൾ അവന്റെ ഹൃദയ​വും അവന്റെ ജനത്തിന്റെ ഹൃദയ​വും കാട്ടിലെ വൃക്ഷങ്ങൾ കാററു​കൊ​ണ്ടു ഉലയു​മ്പോ​ലെ ഉലഞ്ഞു​പോ​യി.” (യെശയ്യാ​വു 7:2) അതേ, അരാമ്യ​രും ഇസ്രാ​യേ​ല്യ​രും സഖ്യം ചേർന്നി​രി​ക്കു​ന്നു എന്നും ഇപ്പോൾ അവരുടെ സൈന്യ​ങ്ങൾ എഫ്രയീ​മി​ന്റെ (ഇസ്രാ​യേ​ലി​ന്റെ) മണ്ണിൽ തമ്പടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അറിയു​മ്പോൾ ആഹാസും അവന്റെ ജനവും ഭയന്നു​വി​റ​യ്‌ക്കു​ന്നു. വെറും രണ്ടോ മൂന്നോ ദിവസത്തെ വഴിദൂ​രമേ ഉള്ളു ആ സൈന്യ​ങ്ങൾക്കു യെരൂ​ശ​ലേ​മിൽ എത്താൻ, അത്രയ്‌ക്ക്‌ അടുത്താണ്‌ അവർ!

5. ഏതു വിധത്തി​ലാ​ണു ദൈവ​ജനം യെശയ്യാ​വി​നോ​ടു സമാന​രാ​യി​രി​ക്കു​ന്നത്‌?

5 യഹോവ യെശയ്യാ​വി​നോട്‌ ഇപ്രകാ​രം പറയുന്നു: ‘നീയും നിന്റെ മകൻ ശെയാർ-യാശൂ​ബും അലക്കു​കാ​രന്റെ വയലിലെ പെരു​വ​ഴി​ക്കൽ മേലെ​ക്കു​ള​ത്തി​ന്റെ നീർപാ​ത്തി​യു​ടെ അററത്തു ആഹാസി​നെ എതി​രേ​ല്‌പാൻ ചെല്ലുക.’ (യെശയ്യാ​വു 7:3) ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! രാജാവ്‌ മാർഗ​നിർദേ​ശ​ത്തി​നാ​യി യഹോ​വ​യു​ടെ പ്രവാ​ച​കനെ അന്വേ​ഷി​ച്ചു​ചെ​ല്ലേണ്ട സമയത്ത്‌ പ്രവാ​ചകൻ രാജാ​വി​നെ തേടി ചെല്ലേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു! അപ്പോൾ പോലും യെശയ്യാവ്‌ സന്തോ​ഷ​പൂർവം യഹോ​വയെ അനുസ​രി​ക്കു​ന്നു. സമാന​മാ​യി, ഇന്ന്‌ ലോക​ത്തി​ലെ സമ്മർദങ്ങൾ നിമിത്തം ഭയപ്പെട്ടു കഴിയുന്ന ആളുകളെ കണ്ടെത്താൻ ദൈവ​ജനം സ്വമന​സ്സാ​ലെ അവരുടെ അടുക്ക​ലേക്കു ചെല്ലുന്നു. (മത്തായി 24:6, 14) സുവാർത്ത പ്രസം​ഗി​ക്കുന്ന ഇവരുടെ ശ്രമങ്ങ​ളോ​ടു പ്രതി​ക​രി​ച്ചു​കൊണ്ട്‌ ലക്ഷക്കണ​ക്കി​നു പേർ യഹോ​വ​യു​ടെ സംരക്ഷ​ണാ​ത്മക കരം പിടി​ച്ചി​രി​ക്കു​ന്നത്‌ എത്ര സംതൃ​പ്‌തി​ക​ര​മാണ്‌!

6. (എ) ആശ്വാ​സ​പ്ര​ദ​മായ എന്തു സന്ദേശ​മാണ്‌ പ്രവാ​ചകൻ ആഹാസ്‌ രാജാ​വി​നെ അറിയി​ക്കു​ന്നത്‌? (ബി) ഇന്നത്തെ സ്ഥിതി​വി​ശേഷം എന്ത്‌?

6 ആഹാസിനെ യെരൂ​ശ​ലേം മതിലു​കൾക്കു വെളി​യിൽ വെച്ച്‌ യെശയ്യാവ്‌ കാണുന്നു. ഉപരോ​ധം മുന്നിൽ കണ്ടു​കൊണ്ട്‌ രാജാവ്‌ നഗരത്തി​ലെ ജലവി​തരണ സംവി​ധാ​നം പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യെശയ്യാവ്‌ യഹോ​വ​യു​ടെ സന്ദേശം അവനെ അറിയി​ക്കു​ന്നു: “സൂക്ഷി​ച്ചു​കൊൾക: സാവധാ​ന​മാ​യി​രിക്ക; പുകയുന്ന ഈ രണ്ടു മുറി​ക്കൊ​ള്ളി​നി​മി​ത്തം അരാമി​ന്റെ​യും രെസീ​ന്റെ​യും രെമല്യാ​വിൻ മകന്റെ​യും ഉഗ്ര​കോ​പം​നി​മി​ത്തം നീ ഭയപ്പെ​ട​രു​തു; നിന്റെ ധൈര്യം ക്ഷയിച്ചു​പോ​ക​യു​മ​രു​തു.” (യെശയ്യാ​വു 7:4) മുമ്പ്‌ യഹൂദയെ ആക്രമി​ച്ച​പ്പോൾ ശത്രു​ക്ക​ളു​ടെ കോപം അഗ്നിജ്വാ​ല പോലെ വളരെ രൂക്ഷമാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ അവർ കേവലം ‘പുകയുന്ന രണ്ടു മുറി​ക്കൊ​ള്ളി’ പോ​ലെ​യാണ്‌. അരാമ്യ രാജാ​വായ രെസീ​നെ​യോ രെമല്യാ​വി​ന്റെ മകനായ ഇസ്രാ​യേല്യ രാജാ​വായ പേക്കഹി​നെ​യോ ആഹാസ്‌ ഭയപ്പെ​ടേ​ണ്ട​തില്ല. ഇന്നത്തെ സ്ഥിതി​വി​ശേ​ഷ​വും സമാന​മാണ്‌. നൂറ്റാ​ണ്ടു​ക​ളാ​യി, ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാർ സത്യ​ക്രി​സ്‌ത്യാ​നി​കളെ ഉഗ്രമാ​യി പീഡി​പ്പി​ച്ചി​ട്ടുണ്ട്‌. എന്നാൽ, ഇപ്പോൾ ക്രൈ​സ്‌ത​വ​ലോ​കം കത്തിത്തീ​രാ​റായ ഒരു വിറകു​കൊ​ള്ളി പോ​ലെ​യാണ്‌. അവളുടെ നാളുകൾ എണ്ണപ്പെ​ട്ടി​രി​ക്കു​ന്നു.

7. യെശയ്യാ​വി​ന്റെ​യും പുത്ര​ന്റെ​യും പേരുകൾ പ്രത്യാ​ശ​യ്‌ക്കു വക നൽകു​ന്നത്‌ എന്തു​കൊണ്ട്‌?

7 ആഹാസിന്റെ നാളിൽ, യെശയ്യാ​വി​ന്റെ സന്ദേശം മാത്രമല്ല അവന്റെ​യും അവന്റെ പുത്ര​ന്റെ​യും പേരു​ക​ളും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്കു പ്രത്യാ​ശ​യ്‌ക്കു വക നൽകുന്നു. യഹൂദ തീർച്ച​യാ​യും അപകടാ​വ​സ്ഥ​യിൽ ആണ്‌. എന്നാൽ, “യഹോ​വ​യു​ടെ രക്ഷ” എന്ന്‌ അർഥമുള്ള യെശയ്യാവ്‌ എന്ന പേര്‌ യഹോവ വിടുതൽ കൈവ​രു​ത്തും എന്നതിന്റെ പ്രതീ​ക​മാണ്‌. യഹോവ യെശയ്യാ​വി​നോട്‌ അവന്റെ മകനായ ശെയാർ-യാശൂ​ബി​നെ—ആ പേരിന്റെ അർഥം “കേവലം ഒരു ശേഷിപ്പു മടങ്ങി​വ​രും” എന്നാണ്‌—കൂടെ കൊണ്ടു​പോ​കാൻ ആവശ്യ​പ്പെ​ടു​ന്നു. ഒടുവിൽ യഹൂദാ​രാ​ജ്യം വീഴു​മ്പോൾ പോലും, ഒരു ശേഷി​പ്പി​നെ ദൈവം കരുണാ​പൂർവം അവരുടെ ദേശ​ത്തേക്കു കൊണ്ടു​വ​രും എന്നതിന്റെ സൂചന​യാണ്‌ അത്‌.

രണ്ടു രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധ​ത്തെ​ക്കാൾ കവിഞ്ഞത്‌

8. യെരൂ​ശ​ലേ​മി​ന്മേ​ലുള്ള ആക്രമണം രണ്ടു രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധ​ത്തെ​ക്കാൾ കവിഞ്ഞ ഒന്നായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 യെശയ്യാവ്‌ മുഖാ​ന്തരം യഹോവ, യഹൂദ​യു​ടെ ശത്രു​ക്ക​ളു​ടെ യുദ്ധത​ന്ത്രം വെളി​പ്പെ​ടു​ത്തു​ന്നു. അവർ ആസൂ​ത്രണം ചെയ്യു​ന്നത്‌ ഇതാണ്‌: “നാം യെഹൂ​ദ​യു​ടെ നേരെ ചെന്നു അതിനെ വിഷമി​പ്പി​ച്ചു മതിൽ ഇടിച്ചു കടന്നു താബെ​യ​ലി​ന്റെ മകനെ അവിടെ രാജാ​വാ​യി വാഴി​ക്കേണം.” (യെശയ്യാ​വു 7:5, 6) യഹൂദയെ തോൽപ്പിച്ച്‌ ദാവീ​ദി​ന്റെ മകനായ ആഹാസി​നെ നിഷ്‌കാ​സനം ചെയ്‌ത്‌, തങ്ങൾക്കു ബോധിച്ച വ്യക്തിയെ, അവിടെ വാഴി​ക്കാൻ അരാമ്യ-ഇസ്രാ​യേല്യ സഖ്യം പദ്ധതി​യി​ടു​ക​യാണ്‌. വ്യക്തമാ​യും യെരൂ​ശ​ലേ​മി​ന്മേ​ലുള്ള ആക്രമണം രണ്ടു രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധ​ത്തെ​ക്കാൾ കവിഞ്ഞ ഒന്നാണ്‌. അത്‌ സാത്താ​നും യഹോ​വ​യും തമ്മിലുള്ള ഒരു പോരാ​ട്ട​മാ​യി മാറി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, ദാവീദ്‌ രാജാ​വു​മാ​യി യഹോവ ഒരു ഉടമ്പടി​യിൽ ഏർപ്പെ​ടു​ക​യും തന്റെ ജനത്തെ ഭരിക്കു​ന്നത്‌ ദാവീ​ദി​ന്റെ പുത്ര​ന്മാർ ആയിരി​ക്കു​മെന്ന്‌ അവന്‌ ഉറപ്പു നൽകു​ക​യും ചെയ്‌തി​രു​ന്നു. (2 ശമൂവേൽ 7:11, 16) യെരൂ​ശ​ലേ​മി​ലെ സിംഹാ​സ​ന​ത്തിൽ മറ്റേ​തെ​ങ്കി​ലും രാജവം​ശ​ത്തിൽ പെട്ട ഒരാളെ വാഴി​ക്കാൻ സാത്താനു കഴിഞ്ഞാൽ അത്‌ അവന്‌ ഒരു വിജയം ആകുമാ​യി​രു​ന്നു! ദാവീ​ദി​ന്റെ വംശാ​വ​ലി​യിൽനിന്ന്‌ ഒരു സ്ഥിരം അവകാശി, “സമാധാന പ്രഭു” വരണമെന്ന യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ വിഫല​മാ​ക്കാൻ പോലും അതുവഴി അവനു കഴിയു​മാ​യി​രു​ന്നു.—യെശയ്യാ​വു 9:6, 7.

യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ ഉറപ്പ്‌

9. ഏത്‌ ഉറപ്പ്‌ ആഹാസി​നും ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കും ധൈര്യം പകരേ​ണ്ട​താണ്‌?

9 അരാമിന്റെയും ഇസ്രാ​യേ​ലി​ന്റെ​യും തന്ത്രം ഫലിക്കു​മോ? ഇല്ല. യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “അതു നടക്കയില്ല, സാധി​ക്ക​യു​മില്ല.” (യെശയ്യാ​വു 7:7, 8എ) യെരൂ​ശ​ലേ​മി​ന്മേ​ലുള്ള ഉപരോ​ധം പരാജ​യ​പ്പെ​ടു​മെന്നു മാത്രമല്ല “അറുപ​ത്തഞ്ചു സംവത്സ​ര​ത്തി​ന്നകം എഫ്രയീം ജനമാ​യി​രി​ക്കാ​ത​വണ്ണം തകർന്നു പോകും” എന്നും യെശയ്യാ​വു മുഖാ​ന്തരം യഹോവ പറയുന്നു. (യെശയ്യാ​വു 7:8ബി) അതേ, 65 വർഷത്തി​നകം പത്തു-ഗോത്ര രാജ്യ​മായ ഇസ്രാ​യേൽ ഒരു ജനതയെന്ന നിലയിൽ നാമാ​വ​ശേ​ഷ​മാ​കും. a ഒരു നിശ്ചിത സമയപ​ട്ടിക സഹിത​മുള്ള ഈ ഉറപ്പ്‌ ആഹാസി​നു ധൈര്യം പകരേ​ണ്ട​താണ്‌. സമാന​മായ വിധത്തിൽ, സാത്താന്റെ ലോക​ത്തിന്‌ അവശേ​ഷി​ച്ചി​രി​ക്കുന്ന സമയം കുറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു എന്ന അറിവ്‌ ദൈവ​ജ​ന​ത്തി​നു കരു​ത്തേ​കു​ന്നു.

10. (എ) ഇന്ന്‌ സത്യ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ യഹോ​വയെ അനുക​രി​ക്കാൻ കഴിയും? (ബി) യഹോവ ആഹാസി​നോട്‌ എന്തു പറയുന്നു?

10 ആഹാസിന്‌ അതു വിശ്വ​സി​ക്കാൻ പ്രയാ​സ​മു​ള്ള​താ​യി കാണ​പ്പെ​ടു​ന്നു. തന്മൂലം, യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങൾക്കു വിശ്വാ​സം ഇല്ലെങ്കിൽ സ്ഥിരവാ​സ​വു​മില്ല.” യഹോവ ക്ഷമയോ​ടെ ‘പിന്നെ​യും ആഹാസി​നോ​ടു പറഞ്ഞു.’ (യെശയ്യാ​വു 7:9, 10) എത്ര നല്ല മാതൃക! ഇന്നു പലരും രാജ്യ​സ​ന്ദേ​ശ​ത്തോ​ടു സത്വരം പ്രതി​ക​രി​ക്കു​ന്നില്ല. എങ്കിലും, നാം വീണ്ടും വീണ്ടും മടങ്ങി​ച്ചെ​ല്ലവെ യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ അവരോ​ടു ‘പിന്നെ​യും പറയേ​ണ്ട​താണ്‌.’ യഹോവ തുടർന്ന്‌ ആഹാസി​നോ​ടു പറയുന്നു: “നിന്റെ ദൈവ​മായ യഹോ​വ​യോ​ടു താഴെ പാതാ​ള​ത്തി​ലോ മീതെ ഉയരത്തി​ലോ ഒരു അടയാളം ചോദി​ച്ചു​കൊൾക.” (യെശയ്യാ​വു 7:11) ആഹാസ്‌ ഒരു അടയാളം ചോദി​ച്ചാൽ, താൻ ദാവീ​ദ്‌ഗൃ​ഹത്തെ സംരക്ഷി​ക്കും എന്നതിന്റെ ഉറപ്പായി യഹോവ അതു നൽകു​ക​തന്നെ ചെയ്യും.

11. ‘നിന്റെ ദൈവം’ എന്ന്‌ യഹോവ പറയു​മ്പോൾ അതിൽ എന്ത്‌ ഉറപ്പു കാണാം?

11 ‘നിന്റെ ദൈവ​ത്തോട്‌ ഒരു അടയാളം ചോദി​ച്ചു​കൊ​ള്ളുക’ എന്ന്‌ യഹോവ പറയു​ന്ന​താ​യി ശ്രദ്ധി​ക്കുക. യഹോവ തീർച്ച​യാ​യും ദയാലു​വാണ്‌. ഇതി​നോ​ട​കം​തന്നെ ആഹാസ്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ക​യും അധമമായ പുറജാ​തീയ ആചാരങ്ങൾ പിൻപ​റ്റു​ക​യും ചെയ്യു​ന്ന​താ​യി റിപ്പോർട്ടുണ്ട്‌. (2 രാജാ​ക്ക​ന്മാർ 16:3, 4) മാത്രമല്ല, ആഹാസ്‌ ഭയപര​വ​ശ​നു​മാണ്‌. എന്നിട്ടും യഹോവ തന്നെത്തന്നെ ആഹാസി​ന്റെ ദൈവം എന്നു വിളി​ക്കു​ന്നു. യഹോവ മനുഷ്യ​രെ നിർദയം തള്ളിക്ക​ള​യു​ന്നില്ല എന്ന്‌ ഇതു നമുക്ക്‌ ഉറപ്പു നൽകുന്നു. തെറ്റു ചെയ്യു​ന്ന​വ​രെ​യും വിശ്വാ​സം ദുർബ​ല​മാ​യി​ത്തീർന്ന​വ​രെ​യും സഹായി​ക്കാൻ അവൻ മനസ്സൊ​രു​ക്ക​മു​ള്ള​വ​നാണ്‌. ദൈവ​സ്‌നേഹം സംബന്ധിച്ച ഈ ഉറപ്പ്‌ അവന്റെ സഹായം സ്വീക​രി​ക്കാൻ ആഹാസി​നെ പ്രേരി​പ്പി​ക്കു​മോ?

സംശയ​ത്തിൽനിന്ന്‌ അനുസ​ര​ണ​ക്കേ​ടി​ലേക്ക്‌

12. (എ) ഗർവി​ഷ്‌ഠ​മായ ഏതു മനോ​ഭാ​വം ആഹാസ്‌ പ്രകട​മാ​ക്കു​ന്നു? (ബി) യഹോ​വ​യി​ലേക്കു തിരി​യു​ന്ന​തി​നു പകരം, സഹായ​ത്തി​നാ​യി ആഹാസ്‌ ആരെയാണ്‌ ആശ്രയി​ക്കു​ന്നത്‌?

12 ആഹാസ്‌ ധിക്കാ​ര​പൂർവം ഇങ്ങനെ മറുപടി പറയുന്നു: “ഞാൻ ചോദി​ക്ക​യില്ല, യഹോ​വയെ പരീക്ഷി​ക്ക​യും ഇല്ല.” (യെശയ്യാ​വു 7:12) “നിങ്ങൾ . . . നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ പരീക്ഷി​ക്ക​രു​തു” എന്ന ന്യായ​പ്ര​മാ​ണ​ത്തി​ലെ കൽപ്പന ആഹാസ്‌ ഇവിടെ ബാധക​മാ​ക്കു​കയല്ല. (ആവർത്ത​ന​പു​സ്‌തകം 6:16) നൂറ്റാ​ണ്ടു​കൾക്കു ശേഷം, സാത്താൻ പ്രലോ​ഭി​പ്പി​ക്കു​മ്പോൾ യേശു ആ കൽപ്പന ഉദ്ധരി​ക്കു​ന്ന​താ​യി നാം കാണുന്നു. (മത്തായി 4:7) എന്നാൽ, ആഹാസി​ന്റെ കാര്യ​ത്തിൽ സത്യാ​രാ​ധ​ന​യി​ലേക്കു മടങ്ങി​വ​രാൻ അവനെ ക്ഷണിക്കു​ക​യും ഒരു അടയാളം പ്രവർത്തി​ച്ചു​കൊണ്ട്‌ അവന്റെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്താ​മെന്നു പറയു​ക​യു​മാ​ണു യഹോവ ചെയ്യു​ന്നത്‌. എങ്കിലും ആഹാസ്‌ സംരക്ഷ​ണ​ത്തി​നാ​യി യഹോ​വ​യി​ലേക്കല്ല തിരി​യു​ന്നത്‌. ഒരുപക്ഷേ, ഈ ഘട്ടത്തി​ലാ​യി​രി​ക്കാം വടക്കുള്ള അരാമി​ന്റെ​യും ഇസ്രാ​യേ​ലി​ന്റെ​യും ആക്രമ​ണ​ത്തിൽ നിന്ന്‌ സംരക്ഷണം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ആഹാസ്‌ അസീറി​യ​യ്‌ക്ക്‌ വലി​യൊ​രു തുക കൊടു​ക്കു​ന്നത്‌. (2 രാജാ​ക്ക​ന്മാർ 16:7, 8) എങ്കിലും ആ സമയത്ത്‌ അരാമ്യ-ഇസ്രാ​യേല്യ സൈന്യം യെരൂ​ശ​ലേ​മി​നെ വളഞ്ഞ്‌ അതിനെ ഉപരോ​ധി​ക്കു​ന്നു.

13. പതിമൂ​ന്നാം വാക്യ​ത്തിൽ നാം എന്തു മാറ്റം കാണുന്നു, അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

13 രാജാവിന്റെ വിശ്വാ​സ​ക്കു​റവ്‌ മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “ദാവീ​ദ്‌ഗൃ​ഹമേ, കേൾപ്പിൻ; മനുഷ്യ​രെ മുഷി​പ്പി​ക്കു​ന്നതു പോരാ​ഞ്ഞി​ട്ടോ നിങ്ങൾ എന്റെ ദൈവ​ത്തെ​ക്കൂ​ടെ മുഷി​പ്പി​ക്കു​ന്നതു?” (യെശയ്യാ​വു 7:13) അതേ, ആഹാസ്‌ നിരന്തരം ധിക്കാ​ര​ത്തോ​ടെ പെരു​മാ​റു​ന്നത്‌ യഹോ​വയെ മുഷി​പ്പി​ക്കു​ന്നു. കൂടാതെ, ഇവിടെ പ്രവാ​ചകൻ ‘നിന്റെ ദൈവം’ എന്നല്ല ‘എന്റെ ദൈവം’ എന്നാണു പറയു​ന്നത്‌ എന്നതും ശ്രദ്ധി​ക്കുക. എത്ര വിപത്‌ക​ര​മായ ഒരു മാറ്റമാണ്‌ അത്‌! യഹോ​വയെ തള്ളിക്ക​ളഞ്ഞ്‌ അസീറി​യ​യി​ലേക്കു തിരി​യു​മ്പോൾ ആഹാസ്‌ ദൈവ​വു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കാ​നുള്ള ഒരു സുവർണാ​വ​സ​ര​മാ​ണു കളഞ്ഞു​കു​ളി​ക്കു​ന്നത്‌. താത്‌കാ​ലിക നേട്ടങ്ങൾക്കാ​യി തിരു​വെ​ഴു​ത്തു​പ​ര​മായ വിശ്വാ​സങ്ങൾ വിട്ടു​ക​ള​ഞ്ഞു​കൊണ്ട്‌ യഹോ​വ​യു​മാ​യുള്ള ബന്ധം നാം ഒരിക്ക​ലും നഷ്‌ട​പ്പെ​ടു​ത്ത​രുത്‌.

ഇമ്മാനൂ​വേ​ലി​ന്റെ അടയാളം

14. ദാവീ​ദു​മാ​യുള്ള ഉടമ്പടി​യോട്‌ യഹോവ വിശ്വ​സ്‌തത കാട്ടു​ന്നത്‌ എങ്ങനെ?

14 ദാവീദുമായുള്ള ഉടമ്പടി​യോട്‌ യഹോവ വിശ്വ​സ്‌ത​നാ​യി നില​കൊ​ള്ളു​ന്നു. ഒരു അടയാളം നൽകു​മെന്ന്‌ യഹോവ പറഞ്ഞ സ്ഥിതിക്ക്‌ അവൻ അതു തീർച്ച​യാ​യും നൽകും! യെശയ്യാവ്‌ തുടരു​ന്നു: “കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും; അവന്നു ഇമ്മാനൂ​വേൽ എന്നു പേർ വിളി​ക്കും. തിന്മതള്ളി നന്മ തിര​ഞ്ഞെ​ടു​പ്പാൻ പ്രായ​മാ​കും​വരെ അവൻ തൈരും തേനും​കൊ​ണ്ടു ഉപജീ​വി​ക്കും. തിന്മതള്ളി നന്മ തിര​ഞ്ഞെ​ടു​പ്പാൻ ബാലന്നു പ്രായ​മാ​കും മുമ്പെ, നീ വെറു​ക്കുന്ന രണ്ടു രാജാ​ക്ക​ന്മാ​രു​ടെ​യും ദേശം ഉപേക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കും.”—യെശയ്യാ​വു 7:14-16.

15. ഇമ്മാനൂ​വേ​ലി​നെ കുറി​ച്ചുള്ള പ്രവചനം ഏതു രണ്ടു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു?

15 ദാവീദിന്റെ വംശത്തി​ലെ രാജാ​ക്ക​ന്മാ​രു​ടെ പരമ്പരയെ ശത്രുക്കൾ ഇല്ലാതാ​ക്കു​മെന്ന്‌ ആരെങ്കി​ലും ഭയപ്പെ​ടു​ന്നെ​ങ്കിൽ, ഇതാ ഒരു സുവാർത്ത! “ഇമ്മാനൂ​വേൽ” എന്നതിന്റെ അർഥം “ദൈവം നമ്മോടു കൂടെ” എന്നാണ്‌. ദൈവം യഹൂദ​യോ​ടു കൂടെ​യുണ്ട്‌, അതിനാൽ ദാവീ​ദു​മാ​യുള്ള തന്റെ ഉടമ്പടി നിവൃ​ത്തി​യേ​റാ​തെ പോകാൻ അവൻ അനുവ​ദി​ക്കു​ക​യില്ല. മാത്രമല്ല, യഹോവ എന്തു ചെയ്യു​മെ​ന്നും എപ്പോൾ ചെയ്യു​മെ​ന്നും ആഹാസി​നെ​യും ജനത്തെ​യും അവൻ അറിയി​ക്കു​ന്നു. നന്മതി​ന്മ​കളെ തിരി​ച്ച​റി​യാൻ ഇമ്മാനൂ​വേ​ലി​നു പ്രായ​മാ​കു​ന്ന​തി​നു മുമ്പ്‌ ശത്രു​രാ​ഷ്‌ട്രങ്ങൾ നശിപ്പി​ക്ക​പ്പെ​ടും. അതു സത്യ​മെന്നു തെളി​യു​ന്നു!

16. ആഹാസി​ന്റെ നാളിലെ ഇമ്മാനൂ​വേൽ ആരാ​ണെന്ന്‌ യഹോവ വെളി​പ്പെ​ടു​ത്താ​ത്തത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം?

16 ഇമ്മാനൂവേൽ ആരുടെ കുട്ടി​യാ​ണെന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നില്ല. എന്നാൽ ബാലനായ ഇമ്മാനൂ​വേൽ ഒരു അടയാ​ള​മാ​യി വർത്തി​ക്കു​ക​യും താനും പുത്ര​ന്മാ​രും ‘അടയാ​ളങ്ങൾ’ ആയിരി​ക്കു​മെന്ന്‌ യെശയ്യാവ്‌ പിന്നീടു പറയു​ക​യും ചെയ്യുന്ന സ്ഥിതിക്ക്‌ ഇവിടെ പരാമർശി​ക്കുന്ന ഇമ്മാനൂ​വേൽ ഒരുപക്ഷേ യെശയ്യാ​വി​ന്റെ​തന്നെ പുത്രൻ ആയിരി​ക്കാം. (യെശയ്യാ​വു 8:18) ചില​പ്പോൾ, വലിയ ഇമ്മാനൂ​വേ​ലിൽനിന്ന്‌ വരും​ത​ല​മു​റ​ക​ളു​ടെ ശ്രദ്ധ പതറി​ക്കാ​തി​രി​ക്കാൻ ആയിരി​ക്കാം ആഹാസി​ന്റെ നാളിലെ ഇമ്മാനൂ​വേൽ ആരാ​ണെന്ന്‌ യഹോവ വെളി​പ്പെ​ടു​ത്താ​ത്തത്‌. എന്നാൽ, ആരാണ്‌ ഈ വലിയ ഇമ്മാനൂ​വേൽ?

17. (എ) ആരാണു വലിയ ഇമ്മാനൂ​വേൽ, അവന്റെ ജനനം എന്തിന്റെ അടയാ​ള​മാ​യി​രു​ന്നു? (ബി) “ദൈവം നമ്മോടു കൂടെ ഉണ്ട്‌” എന്നു ഘോഷി​ക്കാൻ ഇന്നു ദൈവ​ജ​ന​ത്തി​നു കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

17 യെശയ്യാവിന്റെ പുസ്‌ത​ക​ത്തി​ലേതു കൂടാതെ, ഇമ്മാനൂ​വേൽ എന്ന പേര്‌ ഒരു പ്രാവ​ശ്യ​മേ ബൈബി​ളിൽ കാണു​ന്നു​ള്ളൂ. മത്തായി 1:22-ലാണ്‌ അത്‌. ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്റെ യഥാർഥ അവകാ​ശി​യായ യേശു​വി​ന്റെ ജനനത്തിന്‌ ഇമ്മാനൂ​വേ​ലി​ന്റെ ജനനത്തെ കുറി​ച്ചുള്ള പ്രവചനം ബാധക​മാ​ക്കാൻ യഹോവ മത്തായി​യെ നിശ്വ​സ്‌ത​നാ​ക്കി. (മത്തായി 1:18-23) ദാവീ​ദ്‌ഗൃ​ഹത്തെ ദൈവം ഉപേക്ഷി​ച്ചി​ട്ടില്ല എന്നതിന്റെ ഒരു അടയാ​ള​മാ​യി​രു​ന്നു ആദ്യത്തെ ഇമ്മാനൂ​വേ​ലി​ന്റെ ജനനം. അതു​പോ​ലെ, ദൈവം മനുഷ്യ​വർഗത്തെ ഉപേക്ഷി​ക്കു​ക​യോ ദാവീ​ദ്‌ഗൃ​ഹ​വു​മാ​യുള്ള രാജ്യ ഉടമ്പടി മറന്നു​ക​ള​യു​ക​യോ ചെയ്‌തി​ട്ടില്ല എന്നതിന്റെ ഒരു അടയാ​ള​മാ​യി​രു​ന്നു വലിയ ഇമ്മാനൂ​വേ​ലായ യേശു​വി​ന്റെ ജനനം. (ലൂക്കൊസ്‌ 1:31-33) യഹോ​വ​യു​ടെ മുഖ്യ പ്രതി​നി​ധി മനുഷ്യ​വർഗ​ത്തോ​ടൊ​പ്പം ആയിരുന്ന സ്ഥിതിക്ക്‌, ‘ദൈവം നമ്മോടു കൂടെ ഉണ്ട്‌’ എന്നു മത്തായി​ക്കു വസ്‌തു​നി​ഷ്‌ഠ​മാ​യി പറയാൻ കഴിഞ്ഞു. ഇന്ന്‌, സ്വർഗീയ രാജാവ്‌ എന്ന നിലയിൽ യേശു ഭരണം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മാത്രമല്ല, അവൻ ഇന്നു ഭൂമി​യി​ലെ തന്റെ സഭയോ​ടൊ​പ്പ​വും ഉണ്ട്‌. (മത്തായി 28:20) തീർച്ച​യാ​യും, “ദൈവം നമ്മോടു കൂടെ ഉണ്ട്‌” എന്ന്‌ ധൈര്യ​പൂർവം, ഉച്ചൈ​സ്‌തരം ഘോഷി​ക്കു​ന്ന​തി​നുള്ള എല്ലാ കാരണ​വും ദൈവ​ജ​ന​ത്തി​നുണ്ട്‌.

അവിശ്വ​സ്‌ത​ത​യു​ടെ ദുരന്ത​ഫ​ലങ്ങൾ ഏറുന്നു

18. (എ) യെശയ്യാ​വി​ന്റെ തുടർന്നുള്ള വാക്കുകൾ ശ്രോ​താ​ക്ക​ളിൽ ഭീതി ഉണർത്തു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആളുക​ളു​ടെ പ്രതീ​ക്ഷ​യ്‌ക്കു വിപരീ​ത​മാ​യി എന്തെല്ലാം സംഭവങ്ങൾ പെട്ടെ​ന്നു​തന്നെ നടക്കും?

18 യെശയ്യാവു പറഞ്ഞു നിറു​ത്തിയ വാക്കുകൾ ആശ്വാ​സ​പ്ര​ദ​മാ​ണെ​ങ്കി​ലും, തുടർന്ന്‌ അറിയി​ക്കുന്ന കാര്യം ശ്രോ​താ​ക്ക​ളിൽ ഭീതി ഉണർത്തു​ന്നു: “യഹോവ നിന്റെ​മേ​ലും നിന്റെ ജനത്തി​ന്മേ​ലും നിന്റെ പിതൃ​ഭ​വ​ന​ത്തി​ന്മേ​ലും എഫ്രയീം യെഹൂ​ദയെ വിട്ടു​പി​രിഞ്ഞ നാൾമു​തൽ വന്നിട്ടി​ല്ലാ​ത്തൊ​രു കാലം വരുത്തും; അശ്ശൂർരാ​ജാ​വി​നെ തന്നേ.” (യെശയ്യാ​വു 7:17) അവർക്കു ദുരന്തം സംഭവി​ക്കാൻ പോകു​ക​യാണ്‌, അതും അശ്ശൂർ [അസീറി​യൻ] രാജാവ്‌ മുഖാ​ന്തരം. അങ്ങേയറ്റം ക്രൂര​രായ അസീറി​യ​ക്കാർ തങ്ങളെ ഭരിക്കാൻ പോകു​ന്നു​വെന്ന ചിന്തതന്നെ ആഹാസി​ന്റെ​യും ജനത്തി​ന്റെ​യും ഉറക്കം കെടു​ത്തു​ന്നു​ണ്ടാ​കണം. അസീറി​യ​യു​മാ​യി സൗഹൃദം കൂടു​ക​യാ​ണെ​ങ്കിൽ, ഇസ്രാ​യേ​ലി​ന്റെ​യും അരാമ്യ​യു​ടെ​യും ആക്രമ​ണ​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​മെന്ന്‌ ആഹാസ്‌ ന്യായ​വാ​ദം ചെയ്‌തി​രി​ക്കു​ന്നു. തീർച്ച​യാ​യും, അസീറി​യൻ രാജാവ്‌ ഇസ്രാ​യേ​ലി​നെ​യും അരാമ്യ​യെ​യും ആക്രമി​ച്ചു​കൊണ്ട്‌ ആഹാസി​ന്റെ അപേക്ഷ ചെവി​ക്കൊ​ള്ളും. (2 രാജാ​ക്ക​ന്മാർ 16:9) യെരൂ​ശ​ലേ​മി​ന്മേ​ലുള്ള തങ്ങളുടെ ഉപരോ​ധം പിൻവ​ലി​ക്കാൻ പേക്കഹും രെസീ​നും നിർബ​ന്ധി​ത​രാ​കു​ന്ന​തി​ന്റെ കാരണം ഇതായി​രി​ക്കാം. അങ്ങനെ, അരാമ്യ-ഇസ്രാ​യേൽ സഖ്യത്തി​നു യെരൂ​ശ​ലേ​മി​നെ പിടി​ച്ച​ട​ക്കാൻ കഴിയാ​താ​കും. (യെശയ്യാ​വു 7:1) എന്നാൽ ഇപ്പോൾ, സംരക്ഷ​ക​നാ​യി വർത്തി​ക്കു​മെന്നു കരുതുന്ന അസീറിയ ആഹാസി​ന്റെ​യും ജനത്തി​ന്റെ​യും ശത്രു ആയിത്തീ​രു​മെന്ന്‌ യെശയ്യാവ്‌ പറയു​മ്പോൾ ശ്രോ​താ​ക്കൾ ഞെട്ടി​പ്പോ​കു​ന്നു!—സദൃശ​വാ​ക്യ​ങ്ങൾ 29:25 താരത​മ്യം ചെയ്യുക.

19. ഈ ചരിത്ര നാടക​ത്തിൽ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കാ​യി എന്തു മുന്നറി​യിപ്പ്‌ അടങ്ങി​യി​രി​ക്കു​ന്നു?

19 ഈ ചരിത്ര വിവര​ണ​ത്തിൽ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മുന്നറി​യിപ്പ്‌ അടങ്ങി​യി​രി​ക്കു​ന്നു. സമ്മർദ​ത്തിൻ കീഴിൽ ആയിരി​ക്കു​മ്പോൾ, ക്രിസ്‌തീയ തത്ത്വങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്‌തു​കൊണ്ട്‌ യഹോവ നൽകുന്ന സംരക്ഷ​ണത്തെ തള്ളിക്ക​ള​യാൻ നാം പ്രലോ​ഭി​ത​രാ​യേ​ക്കാം. ഈ വീക്ഷണം ദീർഘ​വീ​ക്ഷ​ണ​പ​ര​മ​ല്ലെന്നു മാത്രമല്ല നാശക​ര​വു​മാണ്‌. യെശയ്യാ​വി​ന്റെ തുടർന്നുള്ള വാക്കുകൾ വ്യക്തമാ​ക്കു​ന്ന​തും അതുതന്നെ. അസീറി​യൻ ആക്രമണം ദേശത്തി​ന്റെ​യും അതിലെ ആളുക​ളു​ടെ​യും മേൽ എന്തു പ്രത്യാ​ഘാ​തം ഉളവാ​ക്കു​മെന്നു പ്രവാ​ചകൻ തുടർന്നു പറയുന്നു.

20. ‘ഈച്ചക​ളും’ ‘തേനീ​ച്ച​ക​ളും’ ആരാണ്‌, അവ എന്തു ചെയ്യും?

20 യെശയ്യാവ്‌ തന്റെ പ്രഖ്യാ​പ​ന​ങ്ങളെ നാലു ഭാഗങ്ങ​ളാ​യി തിരി​ക്കു​ന്നു. അവയിൽ ഓരോ​ന്നും “അന്നാളിൽ,” അതായത്‌ അസീറിയ യഹൂദയെ ആക്രമി​ക്കുന്ന നാളിൽ എന്തു സംഭവി​ക്കും എന്നു വെളി​പ്പെ​ടു​ത്തു​ന്നു. “അന്നാളിൽ യഹോവ മിസ്ര​യീ​മി​ലെ നദിക​ളു​ടെ അററത്തു​നി​ന്നു കൊതു​കി​നെ​യും [“ഈച്ചക​ളെ​യും,” “ഓശാന ബൈ.”] അശ്ശൂർദേ​ശ​ത്തു​നി​ന്നു തേനീ​ച്ച​യെ​യും ചൂളകു​ത്തി വിളി​ക്കും. അവ ഒക്കെയും വന്നു ശൂന്യ​മായ താഴ്‌വ​ര​ക​ളി​ലും പാറപ്പി​ളർപ്പു​ക​ളി​ലും എല്ലാ മുൾപ​ടർപ്പു​ക​ളി​ലും എല്ലാ മേച്ചൽ പുറങ്ങ​ളി​ലും പററും.” (യെശയ്യാ​വു 7:18, 19) ഈച്ചക​ളെ​യും തേനീ​ച്ച​ക​ളെ​യും പോലെ, ഈജി​പ്‌തി​ലെ​യും അസീറി​യ​യി​ലെ​യും സൈന്യ​ങ്ങൾ വാഗ്‌ദത്ത ദേശ​ത്തേക്ക്‌ അവരുടെ ശ്രദ്ധ തിരി​ക്കും. ഇതൊരു ക്ഷണിക​മായ ആക്രമണം ആയിരി​ക്കില്ല. ദേശത്തി​ന്റെ ഏതൊരു മുക്കി​ലും മൂലയി​ലും ആ ‘ഈച്ചക​ളും’ ‘തേനീ​ച്ച​ക​ളും’ എത്തി​ച്ചേ​രും.

21. ഏത്‌ അർഥത്തി​ലാണ്‌ അസീറി​യൻ രാജാവ്‌ ഒരു ക്ഷൗരക്കത്തി പോലെ ആയിരി​ക്കു​ന്നത്‌?

21 യെശയ്യാവ്‌ തുടരു​ന്നു: “അന്നാളിൽ കർത്താവു നദിക്കു അക്കരെ​നി​ന്നു കൂലിക്കു വാങ്ങിയ ക്ഷൌര​ക്ക​ത്തി​കൊ​ണ്ടു, അശ്ശൂർരാ​ജാ​വി​നെ​ക്കൊ​ണ്ടു തന്നേ, തലയും കാലും ക്ഷൌരം ചെയ്യും; അതു താടി​യും​കൂ​ടെ നീക്കും.” (യെശയ്യാ​വു 7:20) ഇപ്പോൾ മുഖ്യ ഭീഷണി​യായ അസീറി​യയെ മാത്രമേ പരാമർശി​ച്ചി​ട്ടു​ള്ളൂ. അരാമ്യ​യെ​യും ഇസ്രാ​യേ​ലി​നെ​യും “ക്ഷൌരം” ചെയ്യാൻ ആഹാസ്‌ അസീറി​യൻ രാജാ​വി​നെ കൂലി​ക്കെ​ടു​ക്കു​ന്നു. എന്നിരു​ന്നാ​ലും, യൂഫ്ര​ട്ടീസ്‌ മേഖല​യിൽനി​ന്നു “കൂലിക്കു വാങ്ങിയ ക്ഷൌര​ക്കത്തി” യഹൂദ​യു​ടെ തലമുടി മാത്രമല്ല ദീക്ഷയും പറ്റെ വടിച്ചു​ക​ള​യും!

22. അസീറി​യ​ക്കാ​രു​ടെ ആസന്നമായ ആക്രമ​ണ​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങളെ എടുത്തു​കാ​ണി​ക്കാൻ യെശയ്യാവ്‌ ഉപയോ​ഗി​ക്കുന്ന ഉദാഹ​ര​ണങ്ങൾ എന്തെല്ലാം?

22 അതിന്റെ ഫലം എന്തായി​രി​ക്കും? “അന്നാളിൽ ഒരുത്തൻ ഒരു പശുക്കി​ടാ​വി​നെ​യും രണ്ടു ആട്ടി​നെ​യും വളർത്തും. അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരു​പ്പം​കൊ​ണ്ടു അവൻ തൈരു തന്നേ കൊറ​റു​ക​ഴി​ക്കും; ദേശത്തു ശേഷി​ച്ചി​രി​ക്കുന്ന ഏവരു​ടെ​യും ആഹാരം തൈരും തേനും ആയിരി​ക്കും.” (യെശയ്യാ​വു 7:21, 22) അസീറി​യ​ക്കാർ ദേശത്തെ ‘ക്ഷൗരം’ ചെയ്‌തു​ക​ഴി​യു​മ്പോൾ, വളരെ കുറച്ച്‌ ആളുകൾ മാത്രമേ അവിടെ അവശേ​ഷി​ക്കൂ എന്നതി​നാൽ അവർക്ക്‌ ആഹാര​ത്തി​നു വളരെ കുറച്ചു മൃഗങ്ങ​ളു​ടെ ആവശ്യമേ വരുക​യു​ള്ളൂ. ആളുകൾ ഭക്ഷിക്കു​ന്നത്‌ “തൈരും തേനും” ആയിരി​ക്കും. മറ്റൊ​ന്നും—വീഞ്ഞോ അപ്പമോ മറ്റു ഭക്ഷ്യസാ​ധ​ന​ങ്ങ​ളോ ഒന്നും—ഉണ്ടായി​രി​ക്കു​ക​യില്ല. ശൂന്യ​മാ​ക്ക​ലി​ന്റെ തീവ്രത ഊന്നി​പ്പ​റ​യാ​നെ​ന്ന​പോ​ലെ, ഒരിക്കൽ സമ്പദ്‌സ​മൃ​ദ്ധ​മാ​യി​രുന്ന ദേശത്ത്‌ മുള്ളും പറക്കാ​ര​യും ആയിരി​ക്കും ഇനി വളരുക എന്ന്‌ യെശയ്യാവ്‌ മൂന്നു പ്രാവ​ശ്യം പറയുന്നു. പറമ്പി​ലേക്ക്‌ ഇറങ്ങു​ന്ന​വർക്ക്‌ കുറ്റി​ക്കാ​ടു​ക​ളിൽ ഒളിച്ചി​രി​ക്കുന്ന മൃഗങ്ങ​ളിൽ നിന്നുള്ള സംരക്ഷ​ണ​ത്തി​നാ​യി “അമ്പും വില്ലും” വേണ്ടി​വ​രും. കിളച്ചി​ട്ടി​രുന്ന വയലുകൾ കാളക​ളും ആടുക​ളും ചവിട്ടി​ക്ക​ള​യും. (യെശയ്യാ​വു 7:23-25) ഈ പ്രവചനം ആഹാസി​ന്റെ നാളിൽത്തന്നെ നിവൃ​ത്തി​യേ​റാൻ തുടങ്ങു​ന്നു.—2 ദിനവൃ​ത്താ​ന്തം 28:20.

കൃത്യ​ത​യുള്ള പ്രവച​ന​ങ്ങൾ

23. (എ) എന്തു ചെയ്യാൻ യെശയ്യാ​വി​നു കൽപ്പന ലഭിക്കു​ന്നു? (ബി) പലകയിൽ എഴുതിയ അടയാ​ള​ത്തി​ന്റെ ആധികാ​രി​കത സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

23 ദേശത്തിന്റെ ഇപ്പോ​ഴത്തെ അവസ്ഥയെ കുറി​ച്ചാണ്‌ യെശയ്യാവ്‌ തുടർന്നു പറയു​ന്നത്‌. യെരൂ​ശ​ലേം അരാമ്യ-ഇസ്രാ​യേല്യ സംയുക്ത സൈന്യ​ത്തി​ന്റെ ഉപരോ​ധ​ത്തിൻ കീഴിൽ ആയിരി​ക്കുന്ന ഈ സമയത്ത്‌ യെശയ്യാവ്‌ റിപ്പോർട്ടു ചെയ്യുന്നു: “യഹോവ എന്നോടു കല്‌പി​ച്ചതു: നീ ഒരു വലിയ പലക എടുത്തു, സാമാന്യ അക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്‌-ബസ്‌ എന്നു എഴുതുക. ഞാൻ ഊരി​യാ​പു​രോ​ഹി​ത​നെ​യും യെബെ​രെ​ഖ്യാ​വിൻ മകനായ സഖര്യാ​വെ​യും എനിക്കു വിശ്വ​സ്‌ത​സാ​ക്ഷി​ക​ളാ​ക്കി വെക്കും.” (യെശയ്യാ​വു 8:1, 2) മഹേർ-ശാലാൽ ഹാശ്‌-ബസ്‌ എന്ന പേരിന്റെ അർഥം “കൊള്ള, ധൃതി​പ്പെ​ടുക! അവൻ കൊള്ള​യി​ടാൻ ശീഘ്രം വന്നിരി​ക്കു​ന്നു” എന്നാണ്‌. ഒരു വലിയ പലകയിൽ ഈ പേര്‌ എഴുതു​ന്നു, അതിനെ സാക്ഷ്യ​പ്പെ​ടു​ത്താൻ സമൂഹ​ത്തി​ലെ ആദരണീ​യ​രായ രണ്ടു പുരു​ഷ​ന്മാ​രോട്‌ യെശയ്യാവ്‌ ആവശ്യ​പ്പെ​ടു​ന്നു. പിന്നീട്‌ ആവശ്യം വരുന്ന​പക്ഷം ആ പ്രമാ​ണ​ത്തി​ന്റെ ആധികാ​രി​കത സ്ഥിരീ​ക​രി​ക്കാ​നാണ്‌ അവൻ ഇങ്ങനെ ചെയ്യു​ന്നത്‌. എങ്കിലും ആ അടയാളം മറ്റൊരു അടയാളം കൊണ്ട്‌ സ്ഥിരീ​ക​രി​ക്കേ​ണ്ട​തുണ്ട്‌.

24. ഒരു അടയാ​ള​മാ​യി വർത്തി​ക്കുന്ന മഹേർ-ശാലാൽ ഹാശ്‌-ബസ്‌ എന്ന പേരിന്‌ ആളുക​ളു​ടെ​മേൽ എങ്ങനെ​യുള്ള ഫലം ഉണ്ടായി​രി​ക്കേ​ണ്ട​താണ്‌?

24 യെശയ്യാവ്‌ പറയുന്നു: “ഞാൻ പ്രവാ​ച​കി​യു​ടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവി​ച്ചു. യഹോവ എന്നോടു: അവന്നു മഹേർ-ശാലാൽ ഹാശ്‌-ബസ്‌ എന്നു പേർ വിളിക്ക; ഈ കുട്ടിക്കു അപ്പാ, അമ്മേ എന്നു വിളി​പ്പാൻ പ്രായ​മാ​കും​മു​മ്പെ ദമ്മേ​ശെ​ക്കി​ലെ ധനവും ശമര്യ​യി​ലെ കൊള്ള​യും അശ്ശൂർ രാജാ​വി​ന്റെ അടുക്ക​ലേക്കു എടുത്തു​കൊ​ണ്ടു പോകും എന്നരു​ളി​ച്ചെ​യ്‌തു.” (യെശയ്യാ​വു 8:3, 4) അസീറിയ പെട്ടെ​ന്നു​തന്നെ യഹൂദ​യു​ടെ ശത്രു​ക്ക​ളായ അരാമി​നെ​യും ഇസ്രാ​യേ​ലി​നെ​യും കൊള്ള ചെയ്യും എന്നതിന്റെ തെളി​വാണ്‌ ആ വലിയ പലകയും നവജാത ശിശു​വും. എത്ര പെട്ടെ​ന്നാ​യി​രി​ക്കും അതു സംഭവി​ക്കുക? മഹേർ-ശാലാൽ ഹാശ്‌-ബസിന്‌ “അപ്പാ,” “അമ്മേ” എന്ന്‌ വിളി​ക്കാൻ പ്രായ​മാ​കു​ന്ന​തി​നു മുമ്പു​തന്നെ അതു സംഭവി​ക്കും. ഉറപ്പുള്ള അത്തര​മൊ​രു പ്രവചനം യഹോ​വ​യി​ലുള്ള ആളുക​ളു​ടെ വിശ്വാ​സം വർധി​പ്പി​ക്കേ​ണ്ട​താണ്‌. അത്തരം ഉറപ്പുള്ള ഒരു പ്രവച​നമല്ല അറിയി​ക്കു​ന്ന​തെ​ങ്കിൽ, അതി​നെ​പ്രതി ചിലർ യെശയ്യാ​വി​നെ​യും അവന്റെ പുത്ര​ന്മാ​രെ​യും പരിഹ​സി​ക്കാ​നി​ട​യുണ്ട്‌. സംഗതി എന്തായി​രു​ന്നാ​ലും, യെശയ്യാ​വി​ന്റെ പ്രാവ​ച​നിക വാക്കുകൾ സത്യമാ​യി ഭവിക്കു​ക​തന്നെ ചെയ്യുന്നു.—2 രാജാ​ക്ക​ന്മാർ 17:1-6.

25. യെശയ്യാ​വി​ന്റെ​യും നമ്മു​ടെ​യും നാളു​ക​ളു​ടെ കാര്യ​ത്തിൽ എന്തു സമാന​തകൾ കാണാം?

25 യെശയ്യാവിന്റെ ആവർത്തി​ച്ചുള്ള മുന്നറി​യി​പ്പു​ക​ളിൽനി​ന്നു ക്രിസ്‌ത്യാ​നി​കൾക്കു ചിലതു പഠിക്കാ​നാ​കും. ഈ ചരി​ത്ര​നാ​ട​ക​ത്തിൽ, യെശയ്യാവ്‌ യേശു​ക്രി​സ്‌തു​വി​നെ​യും യെശയ്യാ​വി​ന്റെ പുത്ര​ന്മാർ യേശു​വി​ന്റെ അഭിഷിക്ത ശിഷ്യ​ന്മാ​രെ​യും മുൻനി​ഴ​ലാ​ക്കു​ന്ന​താ​യി പൗലൊസ്‌ അപ്പൊ​സ്‌തലൻ നമുക്കു വെളി​പ്പെ​ടു​ത്തി. (എബ്രായർ 2:10-13) ഈ നിർണാ​യക നാളു​ക​ളിൽ ‘ഉണർന്നി​രി’ക്കേണ്ടതി​ന്റെ ആവശ്യകത സംബന്ധിച്ച്‌ ഭൂമി​യി​ലെ തന്റെ അഭിഷിക്ത അനുഗാ​മി​കൾ മുഖാ​ന്തരം യേശു സത്യ​ക്രി​സ്‌ത്യാ​നി​കളെ ഓർമി​പ്പി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (ലൂക്കൊസ്‌ 21:34-36) അതേസ​മയം, അനുത​പി​ക്കാ​ത്ത​വരെ നശിപ്പി​ക്കും എന്ന മുന്നറി​യി​പ്പും വിരോ​ധി​കൾക്ക്‌ നൽകുന്നു. എന്നാൽ, മിക്ക​പ്പോ​ഴും അത്തരം മുന്നറി​യി​പ്പു​കളെ ആളുകൾ പരിഹ​സി​ച്ചു​ത​ള്ളു​ക​യാ​ണു ചെയ്യാറ്‌. (2 പത്രൊസ്‌ 3:3, 4) യെശയ്യാ​വി​ന്റെ നാളി​ലു​ണ്ടായ സമയബ​ന്ധിത പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി, നമ്മുടെ കാലത്തും യഹോ​വ​യു​ടെ ദിവസം “വരും നിശ്ചയം; താമസി​ക്ക​യു​മില്ല” എന്നതിന്റെ ഉറപ്പാണ്‌.—ഹബക്കൂക്‌ 2:3.

നാശക​ര​മായ ‘പെരു​വെള്ളം’

26, 27. (എ) യെശയ്യാവ്‌ എന്തെല്ലാം സംഭവങ്ങൾ മുൻകൂ​ട്ടി പറയുന്നു? (ബി) യെശയ്യാ​വി​ന്റെ വാക്കുകൾ ഇന്ന്‌ യഹോ​വ​യു​ടെ ദാസർക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

26 യെശയ്യാവ്‌ മുന്നറി​യി​പ്പു​കൾ നൽകു​ന്ന​തിൽ തുടരു​ന്നു: “ഈ ജനം സാവധാ​ന​ത്തോ​ടെ ഒഴുകുന്ന ശീലോ​ഹാ​വെ​ള്ളത്തെ നിരസി​ച്ചു രെസീ​നി​ലും രെമല്യാ​വിൻ മകനി​ലും സന്തോ​ഷി​ക്കു​ന്ന​തു​കൊ​ണ്ടു, അതുകാ​ര​ണ​ത്താൽ തന്നേ, യഹോവ നദിയി​ലെ ബലമേ​റിയ പെരു​വെ​ള്ളത്തെ, അശ്ശൂർരാ​ജാ​വി​നെ​യും അവന്റെ സകലമ​ഹ​ത്വ​ത്തെ​യും തന്നേ, അവരു​ടെ​മേൽ വരുത്തും; അതു അതിന്റെ എല്ലാ​തോ​ടു​ക​ളി​ലും പൊങ്ങി അതിന്റെ എല്ലാക​ര​ക​ളെ​യും കവി​ഞ്ഞൊ​ഴു​കും. അതു യെഹൂ​ദ​യി​ലേക്കു കടന്നു കവി​ഞ്ഞൊ​ഴു​കി കഴു​ത്തോ​ളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂ​വേലേ, നിന്റെ ദേശത്തി​ന്റെ വീതിയെ മൂടും.”—യെശയ്യാ​വു 8:5-8.

27 “ഈ ജനം,” അതായത്‌ വടക്കേ രാജ്യ​മായ ഇസ്രാ​യേൽ, ദാവീ​ദു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി തള്ളിക്ക​ള​യു​ന്നു. (2 രാജാ​ക്ക​ന്മാർ 17:16-18) അവർക്ക്‌ അത്‌ ശീലോ​ഹാ​യി​ലെ—യെരൂ​ശ​ലേ​മി​ലെ ജനങ്ങളു​ടെ വെള്ളത്തി​ന്റെ മുഖ്യ ഉറവിടം—നേർത്ത ജലധാ​ര​പോ​ലെ ദുർബ​ല​മാ​യി തോന്നി​യി​രി​ക്കാം. യഹൂദയെ ആക്രമി​ക്കു​ന്ന​തിൽ അവർ ആനന്ദി​ക്കു​ന്നു. എന്നാൽ, ഈ നിന്ദയ്‌ക്കു ശിക്ഷ ലഭിക്കാ​തി​രി​ക്കില്ല. അരാമ്യ​യെ​യും ഇസ്രാ​യേ​ലി​നെ​യും ‘കവി​ഞ്ഞൊ​ഴു​കാൻ,’ അവയെ തോൽപ്പി​ക്കാൻ അസീറി​യയെ യഹോവ അനുവ​ദി​ക്കും. പെട്ടെ​ന്നു​തന്നെ വ്യാജ​മ​ത​ങ്ങളെ കവി​ഞ്ഞൊ​ഴു​കാൻ ലോക​ത്തി​ലെ ഇന്നത്തെ രാഷ്‌ട്രീയ ഘടകത്തെ യഹോവ അനുവ​ദി​ക്കു​ന്നതു പോ​ലെ​യാണ്‌ അത്‌. (വെളി​പ്പാ​ടു 17:16; ദാനീ​യേൽ 9:26 താരത​മ്യം ചെയ്യുക.) അടുത്ത​താ​യി, ‘പെരു​വെള്ളം’ “യെഹൂ​ദ​യി​ലേക്കു കടന്നു കവി​ഞ്ഞൊ​ഴു​കി കഴു​ത്തോ​ളം,” യഹൂദ​യു​ടെ തല (രാജാവ്‌) ഭരിക്കുന്ന യെരൂ​ശ​ലേ​മി​നോ​ളം എത്തു​മെന്ന്‌ യെശയ്യാവ്‌ പറയുന്നു. b സമാന​മാ​യി, നമ്മുടെ നാളിൽ വ്യാജ​മ​തത്തെ ഇല്ലായ്‌മ ചെയ്യുന്ന രാഷ്‌ട്രീയ ഘടകങ്ങൾ യഹോ​വ​യു​ടെ ജനത്തെ ആക്രമി​ക്കാൻ തുനി​യു​ക​യും “കഴു​ത്തോ​ളം” അവരെ വളയു​ക​യും ചെയ്യും. (യെഹെ​സ്‌കേൽ 38:2, 10-16) അതിന്റെ ഫലം എന്തായി​രി​ക്കും? കൊള്ളാം, യെശയ്യാ​വി​ന്റെ കാലത്ത്‌ എന്താണു സംഭവി​ക്കു​ന്നത്‌? അസീറി​യ​ക്കാർ നഗരത്തി​ലേക്ക്‌ ഇരച്ചു​ക​യറി ദൈവ​ജ​നത്തെ നശിപ്പി​ക്കു​മോ? ഇല്ല. കാരണം, ദൈവം അവരോ​ടു കൂടെ ഉണ്ട്‌.

ഭയപ്പെ​ട​രുത്‌—‘ദൈവം ഞങ്ങളോ​ടു കൂടെ ഉണ്ട്‌!’

28. ശത്രുക്കൾ കിണഞ്ഞു ശ്രമി​ച്ചാ​ലും, എന്തു സംബന്ധിച്ച്‌ യഹോവ യഹൂദ​യ്‌ക്ക്‌ ഉറപ്പു നൽകുന്നു?

28 യെശയ്യാവ്‌ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “ജാതി​കളേ, [ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയെ എതിർക്കു​ന്നവർ] കലഹി​പ്പിൻ; തകർന്നു​പോ​കു​വിൻ! സകല ദൂരദി​ക്കു​കാ​രു​മാ​യു​ള്ളോ​രേ, ശ്രദ്ധി​ച്ചു​കൊൾവിൻ; അര കെട്ടി​ക്കൊൾവിൻ; തകർന്നു​പോ​കു​വിൻ, അര കെട്ടി​ക്കൊൾവിൻ, തകർന്നു​പോ​കു​വിൻ. കൂടി ആലോ​ചി​ച്ചു​കൊൾവിൻ; [ബുദ്ധി ഉപയോ​ഗി​ച്ചു​കൊ​ള്ളു​വിൻ] അതു നിഷ്‌ഫ​ല​മാ​യി​ത്തീ​രും; കാര്യം പറഞ്ഞു​റെ​പ്പിൻ; സാദ്ധ്യം ഉണ്ടാക​യില്ല; ദൈവം ഞങ്ങളോ​ടു​കൂ​ടെ ഉണ്ടു.” (യെശയ്യാ​വു 8:9, 10) കുറെ വർഷങ്ങൾക്കു ശേഷം, അതായത്‌ ആഹാസി​ന്റെ വിശ്വസ്‌ത പുത്ര​നായ ഹിസ്‌കീ​യാ​വി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ ഈ വാക്കുകൾ നിവൃ​ത്തി​യേ​റു​ന്നു. അസീറി​യ​ക്കാർ യെരൂ​ശ​ലേ​മി​നെ​തി​രെ ഭീഷണി മുഴക്കു​മ്പോൾ യഹോ​വ​യു​ടെ ദൂതൻ അവരിൽ 1,85,000 പേരെ വധിക്കു​ന്നു. വ്യക്തമാ​യും, ദൈവം തന്റെ ജനത്തോ​ടും ദാവീ​ദി​ന്റെ രാജവം​ശ​ത്തോ​ടും കൂടെ​യുണ്ട്‌. (യെശയ്യാ​വു 37:33-37) ആസന്നമായ അർമ​ഗെ​ദോൻ യുദ്ധത്തിൽ, തന്റെ ശത്രു​ക്കളെ ഛിന്നഭി​ന്ന​മാ​ക്കാ​നും തന്നിൽ ആശ്രയി​ക്കു​ന്ന​വരെ രക്ഷിക്കാ​നു​മാ​യി യഹോവ വലിയ ഇമ്മാനൂ​വേ​ലി​നെ അയയ്‌ക്കും.—സങ്കീർത്തനം 2:2, 9, 12.

29. (എ) ആഹാസി​ന്റെ നാളിലെ യഹൂദർ ഹിസ്‌കീ​യാ​വി​ന്റെ കാലത്തെ യഹൂദ​രിൽനിന്ന്‌ വ്യത്യ​സ്‌തർ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഇന്ന്‌ യഹോ​വ​യു​ടെ ദാസന്മാർ മതപര​മോ രാഷ്‌ട്രീ​യ​മോ ആയ സഖ്യങ്ങൾ ഉണ്ടാക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

29 ഹിസ്‌കീയാവിന്റെ കാലത്തെ യഹൂദ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി ആഹാസി​ന്റെ സമകാ​ലി​കർക്ക്‌ യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൽ വിശ്വാ​സ​മില്ല. അരാമ്യ-ഇസ്രാ​യേല്യ സഖ്യത്തിന്‌ എതി​രെ​യുള്ള ഒരു പ്രതി​രോ​ധം എന്ന നിലയിൽ അവർ അസീറി​യ​ക്കാ​രു​മാ​യി ‘കൂട്ടു​കെട്ട്‌’ ഉണ്ടാക്കു​ന്നു. എന്നിരു​ന്നാ​ലും, ‘ഈ ജനത്തിന്റെ വഴിക്ക്‌,’ അതായത്‌ ആളുകൾക്കു പൊതു​വെ​യുള്ള വീക്ഷണ​ത്തിന്‌ എതിരെ സംസാ​രി​ക്കാൻ യഹോ​വ​യു​ടെ “കൈ” യെശയ്യാ​വി​നെ പ്രേരി​പ്പി​ക്കു​ന്നു. അവൻ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “അവർ ഭയപ്പെ​ടു​ന്ന​തി​നെ നിങ്ങൾ ഭയപ്പെ​ട​രു​തു, ഭ്രമി​ച്ചു​പോ​ക​യു​മ​രു​തു. സൈന്യ​ങ്ങ​ളു​ടെ യഹോ​വയെ ശുദ്ധീ​ക​രി​പ്പിൻ [“അവനെ​യാ​ണു നിങ്ങൾ പരിശു​ദ്ധ​നാ​യി കാണേ​ണ്ടത്‌,” NW]; അവൻ തന്നേ നിങ്ങളു​ടെ ഭയവും നിങ്ങളു​ടെ ഭീതി​യും ആയിരി​ക്കട്ടെ.” (യെശയ്യാ​വു 8:11-13) ഇക്കാര്യം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ദാസന്മാർ ഇന്ന്‌ മതസമി​തി​ക​ളും രാഷ്‌ട്രീയ സഖ്യങ്ങ​ളു​മാ​യി കൂട്ടു​കെട്ട്‌ ഉണ്ടാക്കു​ക​യോ അവരിൽ ആശ്രയം വെക്കു​ക​യോ ചെയ്യു​ന്ന​തി​നെ​തി​രെ ജാഗ്രത പുലർത്തു​ന്നു. യഹോ​വ​യു​ടെ ദാസന്മാർക്ക്‌ അവന്റെ സംരക്ഷ​ണാ​ത്മക ശക്തിയിൽ പൂർണ വിശ്വാ​സ​മുണ്ട്‌. ‘യഹോവ നമ്മുടെ പക്ഷത്ത്‌ ഉള്ളപ്പോൾ മനുഷ്യർക്ക്‌ നമ്മോട്‌ എന്തു ചെയ്യാൻ കഴിയും?’—സങ്കീർത്തനം 118:6.

30. യഹോ​വ​യിൽ ആശ്രയി​ക്കാ​ത്ത​വ​രു​ടെ ഗതി എന്തായി​രി​ക്കും?

30 യഹോവയിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ അവൻ ‘ഒരു വിശു​ദ്ധ​മ​ന്ദി​രം,’ ഒരു സംരക്ഷണം ആണെന്നു തെളി​യു​മെന്ന്‌ യെശയ്യാവ്‌ ആവർത്തി​ച്ചു പറയുന്നു. അതിൽനി​ന്നു ഭിന്നമാ​യി, അവനെ ത്യജി​ക്കു​ന്നവർ “തട്ടിവീ​ണു തകർന്നു​പോ​ക​യും കണിയിൽ കുടുങ്ങി പിടി​പെ​ടു​ക​യും ചെയ്യും.” (യെശയ്യാ​വു 8:14, 15) ‘തട്ടുക,’ ‘വീഴുക,’ ‘തകരുക,’ ‘കുടു​ങ്ങുക,’ ‘പിടി​ക്ക​പ്പെ​ടുക’ എന്നിങ്ങനെ ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അഞ്ചു ക്രിയാ​രൂ​പങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കാ​ത്ത​വർക്ക്‌ നിസ്സം​ശ​യ​മാ​യും എന്തു സംഭവി​ക്കു​മെന്ന്‌ എടുത്തു​കാ​ട്ടു​ന്നു. ഒന്നാം നൂറ്റാ​ണ്ടിൽ, യേശു​വി​നെ തള്ളിക്ക​ള​ഞ്ഞവർ ഇടറി​വീ​ഴു​ക​യു​ണ്ടാ​യി. (ലൂക്കൊസ്‌ 20:17, 18) ഇക്കാലത്ത്‌ സിംഹാ​സനസ്ഥ സ്വർഗീയ രാജാ​വായ യേശു​വി​നോ​ടു കൂറു പുലർത്താൻ പരാജ​യ​പ്പെ​ടു​ന്ന​വ​രു​ടെ ഗതിയും സമാന​മാ​യി​രി​ക്കും.—സങ്കീർത്തനം 2:5-9.

31. യെശയ്യാ​വി​ന്റെ​യും അവന്റെ ഉപദേശം ചെവി​ക്കൊ​ള്ളു​ന്ന​വ​രു​ടെ​യും മാതൃക ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ അനുക​രി​ക്കാൻ കഴിയും?

31 യെശയ്യാവിന്റെ നാളിൽ എല്ലാവ​രും ഇടറി​വീ​ണില്ല. അവൻ ഇങ്ങനെ പറയുന്നു: “സാക്ഷ്യം പൊതി​ഞ്ഞു​കെ​ട്ടുക; എന്റെ ശിഷ്യ​ന്മാ​രു​ടെ ഇടയിൽ ഉപദേശം മുദ്ര​യി​ട്ടു വെക്കുക. ഞാനോ യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു തന്റെ മുഖം മറെച്ചു​കളഞ്ഞ യഹോ​വെ​ക്കാ​യി കാത്തി​രി​ക്ക​യും പ്രത്യാ​ശി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 8:16, 17) യെശയ്യാ​വും അവന്റെ ഉപദേശം ചെവി​ക്കൊ​ള്ളു​ന്ന​വ​രും ദൈവ​നി​യമം ഉപേക്ഷി​ക്കു​ക​യില്ല. അവർ യഹോ​വ​യിൽ തുടർന്നും ആശ്രയി​ക്കു​ന്നു. അതേസ​മയം, അവരുടെ കുറ്റവാ​സ​ന​യുള്ള സമകാ​ലി​കർ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ അവൻ അവരിൽനി​ന്നു തന്റെ മുഖം മറച്ചു​ക​ള​യു​ന്നു. യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും നിർമ​ലാ​രാ​ധ​ന​യോ​ടു പറ്റിനിൽക്കാൻ ദൃഢനി​ശ്ചയം ഉള്ളവരാ​യി​രി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ മാതൃക നമുക്ക്‌ അനുക​രി​ക്കാം.—ദാനീ​യേൽ 12:4, 9; മത്തായി 24:45; എബ്രായർ 6:11, 12 താരത​മ്യം ചെയ്യുക.

“അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും”

32. (എ) ഇക്കാലത്ത്‌ “അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങളു”മായി സേവി​ക്കു​ന്നത്‌ ആരാണ്‌? (ബി) ക്രിസ്‌ത്യാ​നി​കൾ ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളേ​ണ്ടത്‌ എന്തു​കൊണ്ട്‌?

32 യെശയ്യാവ്‌ തുടർന്ന്‌ ഇങ്ങനെ ഘോഷി​ക്കു​ന്നു: “ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോൻപർവ്വ​ത​ത്തിൽ അധിവ​സി​ക്കുന്ന സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യാൽ യിസ്രാ​യേ​ലിൽ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ആയിരി​ക്കു​ന്നു.” (യെശയ്യാ​വു 8:18) അതേ, യെശയ്യാ​വും ശെയാർ-യാശൂ​ബും മഹേർ-ശാലാൽ ഹാശ്‌-ബസും യഹൂദയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ അടയാ​ള​ങ്ങ​ളാണ്‌. സമാന​മാ​യി ഇന്ന്‌, യേശു​വും അവന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രും അടയാ​ള​ങ്ങ​ളാ​യി സേവി​ക്കു​ന്നു. (എബ്രായർ 2:11-13) അവരോ​ടൊ​പ്പം “വേറെ ആടുക”ളുടെ “മഹാപു​രു​ഷാ​രം” ആ വേലയിൽ ചേർന്നി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 14; യോഹ​ന്നാൻ 10:16) തീർച്ച​യാ​യും, ചുറ്റു​പാ​ടു​ക​ളിൽനി​ന്നു വ്യതി​രി​ക്ത​മാ​യി നിൽക്കു​ന്നു​വെ​ങ്കിൽ മാത്രമേ ഒരു അടയാളം അതിന്റെ ഉദ്ദേശ്യം സാധിക്കൂ. അതു​പോ​ലെ, യഹോ​വ​യിൽ പൂർണ​മായ ആശ്രയം വെക്കു​ക​യും അവന്റെ ഉദ്ദേശ്യ​ങ്ങൾ ധൈര്യ​സ​മേതം പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നു​വെ​ങ്കിൽ മാത്രമേ ക്രിസ്‌ത്യാ​നി​കൾക്ക്‌ അടയാ​ളങ്ങൾ എന്ന നിലയി​ലുള്ള തങ്ങളുടെ നിയോ​ഗം നിവർത്തി​ക്കാൻ സാധി​ക്കു​ക​യു​ള്ളൂ.

33. (എ) സത്യ ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യാൻ ദൃഢചി​ത്ത​രാണ്‌? (ബി) സത്യ ക്രിസ്‌ത്യാ​നി​കൾ ഉറച്ചു​നിൽക്കാൻ പ്രാപ്‌ത​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

33 അതുകൊണ്ട്‌, നമു​ക്കെ​ല്ലാ​വർക്കും ലോക​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ച്ചല്ല മറിച്ച്‌ ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ അനുസ​രി​ച്ചു ജീവി​ക്കാം. ‘യഹോ​വ​യു​ടെ പ്രസാ​ദ​വർഷ​വും നമ്മുടെ ദൈവ​ത്തി​ന്റെ പ്രതി​കാ​ര​ദി​വ​സ​വും പ്രസി​ദ്ധ​മാ​ക്കാൻ’ വലിയ യെശയ്യാ​വായ യേശു​ക്രി​സ്‌തു​വി​നു ലഭിച്ചി​രി​ക്കുന്ന നിയോ​ഗം നിവർത്തി​ച്ചു​കൊണ്ട്‌ അടയാ​ളങ്ങൾ എന്ന നിലയിൽ നിർഭയം നില​കൊ​ള്ളു​ന്ന​തിൽ നമുക്കു തുടരാം. (യെശയ്യാ​വു 61:1, 2; ലൂക്കൊസ്‌ 4:17-21) തീർച്ച​യാ​യും, അസീറി​യൻ പെരു​വെള്ളം ഭൂമി​യി​ലെ​മ്പാ​ടും കുതി​ച്ചൊ​ഴു​കു​മ്പോൾ—അതു നമ്മുടെ കഴു​ത്തോ​ളം എത്തിയാ​ലും—സത്യ ക്രിസ്‌ത്യാ​നി​കൾ തുടച്ചു​നീ​ക്ക​പ്പെ​ടു​ക​യില്ല. നാം ഉറച്ചു​തന്നെ നില​കൊ​ള്ളും; കാരണം, ‘ദൈവം നമ്മോടു കൂടെ ഉണ്ട്‌.’

[അടിക്കു​റി​പ്പു​കൾ]

a ഈ പ്രവചന നിവൃത്തി സംബന്ധിച്ച കൂടുതൽ വിശദാം​ശ​ങ്ങൾക്കാ​യി, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), 1-ാം വാല്യം, 62, 758 പേജുകൾ കാണുക.

b വിടർത്തിപ്പിടിച്ച ചിറകു​കൾകൊണ്ട്‌ ‘ദേശത്തി​ന്റെ വീതിയെ മൂടുന്ന’ ഒരു പക്ഷി​യോ​ടും അസീറി​യയെ ഉപമി​ച്ചി​രി​ക്കു​ന്നു. യഹൂദാ​ദേശം എത്ര വലുത്‌ ആയിരു​ന്നാ​ലും, അസീറി​യൻ സൈന്യ​ങ്ങൾ അതിന്റെ എല്ലാ ഭാഗങ്ങ​ളി​ലും എത്തും.

[അധ്യയന ചോദ്യ​ങ്ങൾ]

[103-ാം പേജിലെ ചിത്രം]

ആഹാസി​നുള്ള യഹോ​വ​യു​ടെ സന്ദേശം അറിയി​ക്കാൻ പോയ​പ്പോൾ യെശയ്യാവ്‌ ശെയാർ-യാശൂ​ബി​നെ​യും കൂടെ കൊണ്ടു​പോ​യി

[111-ാം പേജിലെ ചിത്രം]

എന്തുകൊണ്ടാണ്‌ യെശയ്യാവ്‌ ഒരു വലിയ പലകയിൽ “മഹേർ-ശാലാൽ ഹാശ്‌-ബസ്‌” എന്ന്‌ എഴുതി​യത്‌?